വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 9

സ്‌നേ​ഹ​വും നീതി​യും—പുരാതന ഇസ്രാ​യേ​ലിൽ

സ്‌നേ​ഹ​വും നീതി​യും—പുരാതന ഇസ്രാ​യേ​ലിൽ

“ദൈവം നീതി​യെ​യും ന്യായ​ത്തെ​യും സ്‌നേ​ഹി​ക്കു​ന്നു. യഹോ​വ​യു​ടെ അചഞ്ചല​മായ സ്‌നേഹം ഭൂമി​യിൽ നിറഞ്ഞി​രി​ക്കു​ന്നു.”—സങ്കീ. 33:5.

ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ധൈര്യം

പൂർവാവലോകനം *

1-2. (എ) നമ്മൾ എന്താണ്‌ ആഗ്രഹി​ക്കു​ന്നത്‌? (ബി) നമുക്ക്‌ ഏതു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

നമ്മൾ എല്ലാവ​രും സ്‌നേഹം കൊതി​ക്കു​ന്ന​വ​രാണ്‌. അതു​പോ​ലെ, അനീതിക്ക്‌ ഇരയാ​കാൻ നമ്മളാ​രും ആഗ്രഹി​ക്കില്ല. കൂടെ​ക്കൂ​ടെ സ്‌നേ​ഹ​വും നീതി​യും നിഷേ​ധി​ക്ക​പ്പെ​ട്ടാൽ, ജീവി​ത​ത്തിന്‌ അർഥമി​ല്ലെ​ന്നും നമ്മൾ വില​കെ​ട്ട​വ​രാ​ണെ​ന്നും തോന്നാം.

2 നമ്മൾ സ്‌നേ​ഹ​വും നീതി​യും എത്ര​ത്തോ​ളം ആഗ്രഹി​ക്കു​ന്നു​ണ്ടെന്ന്‌ യഹോ​വ​യ്‌ക്കു നന്നായി അറിയാം. (സങ്കീ. 33:5) നമ്മുടെ ദൈവ​ത്തി​നു നമ്മളോ​ടു വളരെ​യ​ധി​കം സ്‌നേ​ഹ​മു​ണ്ടെ​ന്നും നമുക്കു നീതി ലഭിക്കാൻ ആ ദൈവം ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നും നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. യഹോവ മോശ​യി​ലൂ​ടെ ഇസ്രാ​യേൽ ജനതയ്‌ക്കു കൊടുത്ത നിയമ​സം​ഹിത അടുത്ത്‌ പരി​ശോ​ധി​ച്ചാൽ നമുക്ക്‌ ഇതു മനസ്സി​ലാ​ക്കാം. സ്‌നേ​ഹ​ത്തി​നാ​യി കൊതി​ക്കുന്ന, നീതി​ക്കാ​യി കേഴുന്ന ഒരു വ്യക്തി​യാ​ണോ നിങ്ങൾ? എങ്കിൽ മോശ​യു​ടെ നിയമം * യഹോ​വ​യ്‌ക്കു തന്റെ ജനത്തെ​ക്കു​റി​ച്ചുള്ള ചിന്ത വെളി​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ​യാ​ണെന്നു നോക്കുക.

3. (എ) റോമർ 13:8-10 പറയു​ന്ന​ത​നു​സ​രിച്ച്‌, മോശ​യു​ടെ നിയമം പഠിക്കു​ന്ന​തി​ലൂ​ടെ നമ്മൾ എന്തു മനസ്സി​ലാ​ക്കും? (ബി) ഈ ലേഖന​ത്തിൽ നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തും?

3 മോശ​യു​ടെ നിയമം പഠിക്കു​മ്പോൾ, സ്‌നേഹം നിറഞ്ഞ നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ ആർദ്ര​വി​കാ​രങ്ങൾ നമ്മൾ മനസ്സി​ലാ​ക്കും. (റോമർ 13:8-10 വായി​ക്കുക.) ഈ ലേഖന​ത്തിൽ, ഇസ്രാ​യേ​ല്യർക്കു കൊടുത്ത ചില നിയമങ്ങൾ നമ്മൾ പരി​ശോ​ധി​ക്കു​ക​യും പിൻവ​രുന്ന ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്തു​ക​യും ചെയ്യും: മോശ​യു​ടെ നിയമ​ത്തി​ന്റെ അടിസ്ഥാ​നം സ്‌നേ​ഹ​മാ​ണെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌? അത്‌ ആളുകളെ നീതി​യോ​ടെ പ്രവർത്തി​ക്കാൻ പ്രേരി​പ്പി​ച്ചത്‌ എങ്ങനെ? അധികാ​ര​സ്ഥാ​ന​ത്തു​ള്ളവർ ഏതു വിധത്തിൽ നിയമം നടപ്പാ​ക്ക​ണ​മാ​യി​രു​ന്നു? നിയമം ആർക്കെ​ല്ലാം പ്രത്യേ​ക​പ​രി​രക്ഷ നൽകി? ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തു​മ്പോൾ നമുക്ക്‌ ആശ്വാ​സ​വും പ്രത്യാ​ശ​യും ലഭിക്കും, സ്‌നേ​ഹ​വാ​നായ നമ്മുടെ പിതാ​വി​നോ​ടു നമ്മൾ കൂടുതൽ അടുക്കു​ക​യും ചെയ്യും.—പ്രവൃ. 17:27; റോമ. 15:4.

സ്‌നേ​ഹ​ത്തിൽ പണിതു​യർത്തിയ നിയമ​സം​ഹി​ത

4. (എ) മോശ​യു​ടെ നിയമ​ത്തി​ന്റെ അടിത്തറ സ്‌നേ​ഹ​മാ​ണെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) മത്തായി 22:36-40-ൽ കാണു​ന്ന​തു​പോ​ലെ, ഏതു കല്‌പ​ന​ക​ളാ​ണു യേശു എടുത്തു​പ​റ​ഞ്ഞത്‌?

4 മോശ​യു​ടെ നിയമം സ്‌നേ​ഹ​ത്തി​ന്റെ അടിത്ത​റ​യി​ലാ​ണു പണിതു​യർത്തി​യി​രി​ക്കു​ന്ന​തെന്നു പറയാം. കാരണം, എല്ലാ കാര്യ​വും ചെയ്യാൻ യഹോ​വയെ പ്രചോ​ദി​പ്പി​ക്കു​ന്നതു സ്‌നേ​ഹ​മാണ്‌. (1 യോഹ. 4:8) കൂടാതെ, യഹോവ നൽകിയ ആ നിയമം രണ്ടു കല്‌പ​ന​ക​ളിൽ അധിഷ്‌ഠി​ത​മാണ്‌. ഏതൊക്കെ? ദൈവത്തെ സ്‌നേ​ഹി​ക്കുക, അയൽക്കാ​രനെ സ്‌നേ​ഹി​ക്കുക. (ലേവ്യ 19:18; ആവ. 6:5; മത്തായി 22:36-40 വായി​ക്കുക.) അതു​കൊണ്ട്‌ 600-ലധികം കല്‌പ​നകൾ വരുന്ന ഈ നിയമ​ത്തി​ലെ ഓരോ കല്‌പ​ന​യും യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ എന്തെങ്കി​ലും ഒരു കാര്യം നമ്മളെ പഠിപ്പി​ക്കു​ന്നുണ്ട്‌. ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

5-6. ദമ്പതി​ക​ളിൽനിന്ന്‌ യഹോവ എന്താണു പ്രതീ​ക്ഷി​ക്കു​ന്നത്‌, ഏതു കാര്യം യഹോവ ശ്രദ്ധി​ക്കു​ന്നുണ്ട്‌? ഒരു ഉദാഹ​രണം പറയുക.

5 നിങ്ങളു​ടെ ഇണയോ​ടു വിശ്വ​സ്‌തത പാലി​ക്കുക, മക്കൾക്കു​വേണ്ടി കരുതുക. ദമ്പതികൾ പരസ്‌പരം ആഴമായ സ്‌നേഹം വളർത്തി​യെ​ടു​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു, ജീവി​ത​കാ​ലം മുഴുവൻ നിലനിൽക്കു​ന്നത്ര ശക്തമായ സ്‌നേഹം. (ഉൽപ. 2:24; മത്താ. 19:3-6) സ്‌നേ​ഹ​ത്തി​ന്റെ അഭാവം വെളി​പ്പെ​ടു​ത്തുന്ന ഏറ്റവും വലിയ കുറ്റങ്ങ​ളി​ലൊ​ന്നാ​ണു വ്യഭി​ചാ​രം. തക്കതായ കാരണ​ത്തോ​ടെ​യാ​ണു പത്തു കല്‌പ​ന​ക​ളിൽ ഏഴാമ​ത്തേതു വ്യഭി​ചാ​രം വിലക്കു​ന്നത്‌. (ആവ. 5:18) അതു ‘ദൈവ​ത്തോ​ടുള്ള’ പാപവും ഇണയ്‌ക്കെ​തി​രെ​യുള്ള ക്രൂര​ത​യും ആണ്‌. (ഉൽപ. 39:7-9) നിരപ​രാ​ധി​യായ ഇണയ്‌ക്കു വഞ്ചനയ്‌ക്കി​ര​യാ​യ​തി​ന്റെ വേദന​യു​മാ​യി പതിറ്റാ​ണ്ടു​ക​ളോ​ളം മല്ലി​ടേ​ണ്ടി​വ​ന്നേ​ക്കാം.

6 ഇണകൾ എങ്ങനെ​യാ​ണു പരസ്‌പരം ഇടപെ​ടു​ന്ന​തെന്ന്‌ യഹോവ കാര്യ​മാ​യി ശ്രദ്ധി​ക്കു​ന്നുണ്ട്‌. ഇസ്രാ​യേ​ല്യ​പു​രു​ഷ​ന്മാർ ഭാര്യ​മാ​രോ​ടു നല്ല രീതി​യിൽ ഇടപെ​ട​ണ​മെന്ന്‌ യഹോവ ആവശ്യ​പ്പെട്ടു. നിയമം ആദരി​ക്കുന്ന ഒരു ഭർത്താവ്‌ ഭാര്യയെ സ്‌നേ​ഹി​ക്കും. നിസ്സാ​ര​കാ​ര​ണ​ങ്ങ​ളു​ടെ പേരിൽ അവളെ വിവാ​ഹ​മോ​ചനം ചെയ്യി​ല്ലാ​യി​രു​ന്നു. (ആവ. 24:1-4; മത്താ. 19:3, 8) പക്ഷേ, ഗുരു​ത​ര​മായ ഒരു പ്രശ്‌ന​മു​ണ്ടാ​യി ഭർത്താവ്‌ ഭാര്യയെ വിവാ​ഹ​മോ​ചനം ചെയ്‌താൽ, അയാൾ അവൾക്ക്‌ ഒരു മോച​ന​പ​ത്രം നൽകണ​മാ​യി​രു​ന്നു. ഇത്‌ ആ സ്‌ത്രീ​യെ വ്യഭി​ചാ​രി​ണി എന്ന പേരു വരാതെ സംരക്ഷി​ക്കു​മാ​യി​രു​ന്നു. അതു കൂടാതെ, മോച​ന​പ​ത്രം കൊടു​ക്കു​ന്ന​തി​നു മുമ്പ്‌ ഭർത്താവ്‌ പട്ടണത്തി​ലെ മൂപ്പന്മാ​രു​മാ​യി ആലോ​ചി​ക്ക​ണ​മാ​യി​രു​ന്നു. അങ്ങനെ, വിവാ​ഹ​ബന്ധം തകരാ​തി​രി​ക്കു​ന്ന​തിന്‌, മൂപ്പന്മാർക്ക്‌ ദമ്പതി​കളെ സഹായി​ക്കാൻ അവസരം ലഭിച്ചി​രു​ന്നു. സ്വാർഥ​മായ ലക്ഷ്യ​ത്തോ​ടെ ഒരാൾ ഭാര്യയെ വിവാ​ഹ​മോ​ചനം ചെയ്യാൻ വന്നാൽ മൂപ്പന്മാർ അത്‌ എങ്ങനെ കൈകാ​ര്യം ചെയ്യു​മെന്ന കാര്യ​ത്തിൽ യഹോവ ഇടപെ​ട്ടി​രു​ന്നില്ല. എങ്കിലും ഭാര്യ​യു​ടെ കണ്ണീര്‌ യഹോവ കാണു​മാ​യി​രു​ന്നു, അവളുടെ ഹൃദയ​വേദന യഹോവ അറിയാ​തെ​പോ​കി​ല്ലാ​യി​രു​ന്നു.—മലാ. 2:13-16.

മാതാപിതാക്കൾ മക്കളെ സ്‌നേ​ഹ​ത്തോ​ടെ വളർത്തു​ക​യും അവരെ പഠിപ്പി​ക്കു​ക​യും ചെയ്യണ​മെ​ന്നും കുട്ടി​കൾക്കു സുരക്ഷി​ത​ത്വം തോന്നാൻ ഇടയാ​ക്ക​ണ​മെ​ന്നും യഹോവ ആഗ്രഹിച്ചു (7, 8 ഖണ്ഡികകൾ കാണുക) *

7-8. (എ) യഹോവ മാതാ​പി​താ​ക്ക​ളോട്‌ എന്ത്‌ കല്‌പി​ച്ചു? (പുറം​താ​ളി​ലെ ചിത്രം കാണുക.) (ബി) നമ്മൾ എന്തെല്ലാം പാഠങ്ങ​ളാ​ണു പഠിക്കു​ന്നത്‌?

7 കുട്ടി​ക​ളു​ടെ ക്ഷേമത്തി​ന്റെ കാര്യ​ത്തി​ലും യഹോ​വ​യ്‌ക്കു വളരെ​യ​ധി​കം ശ്രദ്ധയു​ണ്ടെന്ന്‌ ഈ നിയമം വെളി​പ്പെ​ടു​ത്തു​ന്നു. മാതാ​പി​താ​ക്കൾ കുട്ടി​ക​ളു​ടെ വളർച്ച​യ്‌ക്ക്‌ ആവശ്യ​മായ കാര്യങ്ങൾ നൽകി​യാൽ മാത്രം പോരാ​യി​രു​ന്നു. ദൈവ​വു​മാ​യി നല്ല ബന്ധത്തി​ലേക്കു വരാൻ അവരെ സഹായി​ക്ക​ണ​മെ​ന്നും യഹോവ മാതാ​പി​താ​ക്ക​ളോട്‌ കല്‌പി​ച്ചു. കിട്ടുന്ന എല്ലാ അവസര​വും ഉപയോ​ഗിച്ച്‌, യഹോ​വ​യു​ടെ നിയമം പഠിക്കാ​നും അതിന്റെ മൂല്യം തിരി​ച്ച​റി​യാ​നും യഹോ​വയെ സ്‌നേ​ഹി​ക്കാ​നും മാതാ​പി​താ​ക്കൾ കുട്ടി​കളെ സഹായി​ക്ക​ണ​മാ​യി​രു​ന്നു. (ആവ. 6:6-9; 7:13) വാസ്‌ത​വ​ത്തിൽ, യഹോവ ഇസ്രാ​യേ​ല്യ​രെ ശിക്ഷി​ച്ച​തി​ന്റെ ഒരു കാരണം അവരിൽ ചിലർ മക്കളോ​ടു ഹീനമായ വിധത്തിൽ ഇടപെ​ട്ട​താ​യി​രു​ന്നു. (യിരെ. 7:31, 33) എങ്ങനെ വേണ​മെ​ങ്കി​ലും കൈകാ​ര്യം ചെയ്യാ​വുന്ന ഒരു വസ്‌തു​പോ​ലെ മാതാ​പി​താ​ക്കൾ മക്കളെ കാണാൻ പാടി​ല്ലാ​യി​രു​ന്നു. മറിച്ച്‌, യഹോ​വ​യിൽനി​ന്നുള്ള ഒരു സ്വത്തായി, ഒരു സമ്മാന​മാ​യി അവരെ കാണണ​മാ​യി​രു​ന്നു.—സങ്കീ. 127:3.

8 നമ്മൾ പഠിച്ചത്‌: ദമ്പതികൾ പരസ്‌പരം എങ്ങനെ ഇടപെ​ടു​ന്നു എന്നത്‌ യഹോവ ശരിക്കും ശ്രദ്ധി​ക്കു​ന്നുണ്ട്‌. മാതാ​പി​താ​ക്കൾ കുട്ടി​കളെ സ്‌നേ​ഹി​ക്ക​ണ​മെന്ന്‌ യഹോവ ആഗ്രഹി​ക്കു​ന്നു. അതു​പോ​ലെ കുട്ടി​ക​ളോട്‌ ഇടപെ​ടുന്ന വിധം സംബന്ധിച്ച്‌ അവർ യഹോ​വ​യോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രും.

9-11. മോഹി​ക്ക​രുത്‌ എന്ന കല്‌പന യഹോവ നൽകി​യത്‌ എന്തു​കൊണ്ട്‌?

9 മോഹി​ക്ക​രുത്‌. പത്തു കല്‌പ​ന​ക​ളിൽ അവസാ​ന​ത്തേത്‌ മോഹി​ക്കു​ന്ന​തി​നെ വിലക്കി. മറ്റൊ​രാൾക്ക്‌ അവകാ​ശ​പ്പെട്ട ഒന്നി​നോട്‌ തെറ്റായ ആഗ്രഹം വളർന്നു​വ​രാൻ ഇസ്രാ​യേ​ല്യർ അനുവ​ദി​ക്ക​രു​താ​യി​രു​ന്നു. (ആവ. 5:21; റോമ. 7:7) തന്റെ ജനം ഹൃദയം കാത്തു​സം​ര​ക്ഷി​ക്ക​ണ​മെന്ന്‌, അതായത്‌ ഇത്തരത്തി​ലുള്ള ആഗ്രഹ​ങ്ങ​ളും ചിന്തക​ളും ഹൃദയ​ത്തി​ലേക്കു കടന്നു​വ​രാ​തെ സൂക്ഷി​ക്ക​ണ​മെന്ന പ്രധാ​ന​പ്പെട്ട പാഠം പഠിപ്പി​ക്കാ​നാണ്‌ യഹോവ ഈ നിയമം നൽകി​യത്‌. തെറ്റായ ഒരു പ്രവൃ​ത്തി​യു​ടെ തുടക്കം തെറ്റായ ചിന്തക​ളും ആഗ്രഹ​ങ്ങ​ളും ആണെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. (സുഭാ. 4:23) ഒരു ഇസ്രാ​യേ​ല്യൻ തന്റെ ഉള്ളിൽ തെറ്റായ ആഗ്രഹങ്ങൾ വളരാൻ അനുവ​ദി​ച്ചാൽ ആ വ്യക്തി മറ്റുള്ള​വ​രോ​ടു സ്‌നേ​ഹ​മി​ല്ലാ​തെ പെരു​മാ​റി​യേ​ക്കാം. അങ്ങനെ​യുള്ള ഒരു കെണി​യിൽ വീണയാ​ളാ​ണു ദാവീദ്‌. അദ്ദേഹം ഒരു നല്ല മനുഷ്യ​നാ​യി​രു​ന്നു. എന്നാൽ ഒരിക്കൽ അദ്ദേഹം മറ്റൊ​രാ​ളു​ടെ ഭാര്യയെ മോഹി​ച്ചു. ആ മോഹം പാപത്തി​ലേക്കു നയിച്ചു. (യാക്കോ. 1:14, 15) ദാവീദ്‌ വ്യഭി​ചാ​രം ചെയ്‌തു, ആ സ്‌ത്രീ​യു​ടെ ഭർത്താ​വി​നെ പറ്റിക്കാൻ ശ്രമിച്ചു. അവസാനം ആ മനുഷ്യ​നെ ക്രൂര​മാ​യി കൊല​ക്ക​ള​ത്തി​ലേക്ക്‌ അയച്ചു.—2 ശമു. 11:2-4; 12:7-11.

10 യഹോ​വ​യ്‌ക്കു ഹൃദയം വായി​ക്കാ​നുള്ള കഴിവുണ്ട്‌. അതു​കൊണ്ട്‌, മോഹി​ക്ക​രുത്‌ എന്ന കല്‌പന ഒരു ഇസ്രാ​യേ​ല്യൻ ലംഘി​ച്ചാൽ യഹോ​വ​യ്‌ക്ക്‌ അത്‌ അറിയാൻ പറ്റുമാ​യി​രു​ന്നു. (1 ദിന. 28:9) ഈ കല്‌പന, തെറ്റായ പ്രവൃ​ത്തി​ക​ളി​ലേക്കു നയിക്കുന്ന ചിന്തകൾ ഒഴിവാ​ക്ക​ണ​മെന്നു ദൈവ​ജ​നത്തെ ഓർമ​പ്പെ​ടു​ത്തി. എത്ര സ്‌നേ​ഹ​വാ​നും ജ്ഞാനി​യും ആയ പിതാ​വാണ്‌ യഹോവ!

11 നമ്മൾ പഠിച്ചത്‌: പുറമേ ഒരു വ്യക്തി എങ്ങനെ​യാണ്‌ എന്നതു മാത്രമല്ല, ഉള്ളിന്റെ ഉള്ളിൽ ആ വ്യക്തി എങ്ങനെ​യാണ്‌ എന്നതും യഹോവ കാണു​ന്നുണ്ട്‌. (1 ശമു. 16:7) ഒരു ചിന്തയും, ഒരു പ്രവൃ​ത്തി​യും യഹോ​വ​യിൽനിന്ന്‌ നമുക്ക്‌ മറച്ചു​വെ​ക്കാ​നാ​കില്ല. നമ്മുടെ ഉള്ളിലെ നന്മയാണ്‌ യഹോവ അന്വേ​ഷി​ക്കു​ന്നത്‌, നമ്മൾ നല്ല ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. എങ്കിലും തെറ്റായ ചിന്തകൾ തെറ്റായ പ്രവൃ​ത്തി​യി​ലേക്കു നയിക്കു​ന്ന​തി​നു മുമ്പു​തന്നെ നമ്മൾ അവ തിരി​ച്ച​റിഞ്ഞ്‌ നിയ​ന്ത്രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു.—2 ദിന. 16:9; മത്താ. 5:27-30.

നീതി ഉയർത്തി​പ്പി​ടിച്ച ഒരു നിയമ​സം​ഹി​ത

12. മോശ​യു​ടെ നിയമം നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

12 യഹോവ നീതിയെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും മോശ​യു​ടെ നിയമം നമ്മളെ പഠിപ്പി​ക്കു​ന്നു. (സങ്കീ. 37:28; യശ. 61:8) മറ്റുള്ള​വ​രോ​ടു നീതി കാണി​ക്കു​ന്ന​തി​ന്റെ തികവുറ്റ മാതൃക യഹോവ വെച്ചി​ട്ടുണ്ട്‌. ഇസ്രാ​യേ​ല്യർ യഹോ​വ​യു​ടെ നിയമങ്ങൾ അനുസ​രി​ച്ച​പ്പോൾ യഹോവ അവരെ അനു​ഗ്ര​ഹി​ച്ചു. എന്നാൽ യഹോ​വ​യു​ടെ നീതി​യുള്ള നിലവാ​രങ്ങൾ അവഗണി​ച്ച​പ്പോൾ അവർ ബുദ്ധി​മു​ട്ടി​ലാ​യി. നമുക്ക്‌ ഇപ്പോൾ പത്തു കല്‌പ​ന​ക​ളി​ലെ രണ്ടു നിയമ​ങ്ങൾകൂ​ടി നോക്കാം.

13-14. പത്തു കല്‌പ​ന​ക​ളി​ലെ ആദ്യത്തെ രണ്ടെണ്ണം ഇസ്രാ​യേ​ല്യ​രോട്‌ എന്തു ചെയ്യാ​നാണ്‌ ആവശ്യ​പ്പെ​ട്ടത്‌, അവ അനുസ​രി​ക്കു​ന്നത്‌ അവർക്കു പ്രയോ​ജനം ചെയ്യു​മാ​യി​രു​ന്നത്‌ എങ്ങനെ?

13 യഹോ​വയെ മാത്രം ആരാധി​ക്കുക. പത്തു കല്‌പ​ന​ക​ളി​ലെ ആദ്യത്തെ രണ്ടെണ്ണം യഹോ​വയെ മാത്രമേ ആരാധി​ക്കാ​വൂ എന്നും വിഗ്ര​ഹ​ങ്ങളെ ആരാധി​ക്ക​രു​തെ​ന്നും ഇസ്രാ​യേ​ല്യ​രോട്‌ ആവശ്യ​പ്പെട്ടു. (പുറ. 20:3-6) യഹോ​വ​യ്‌ക്ക്‌ എന്തെങ്കി​ലും നേട്ടത്തി​നു വേണ്ടിയല്ല ആ കല്‌പ​നകൾ കൊടു​ത്തത്‌, മറിച്ച്‌ അവരുടെ പ്രയോ​ജ​ന​ത്തി​നു​വേ​ണ്ടി​യാ​യി​രു​ന്നു. യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി നിന്ന​പ്പോ​ഴെ​ല്ലാം ഇസ്രാ​യേ​ല്യർക്കു സമൃദ്ധി​യു​ണ്ടാ​യി. മറ്റു ജനതക​ളു​ടെ ദൈവ​ങ്ങളെ ആരാധി​ച്ച​പ്പോൾ അവർ അതിന്റെ ഭവിഷ്യത്ത്‌ അനുഭ​വി​ച്ചു.

14 കനാന്യ​രെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ജീവനുള്ള സത്യ​ദൈ​വത്തെ ആരാധി​ക്കു​ന്ന​തി​നു പകരം ജീവനി​ല്ലാത്ത വിഗ്ര​ഹ​ങ്ങളെ ആരാധി​ച്ച​വ​രാ​യി​രു​ന്നു അവർ. അതിന്റെ ഫലമായി അവർ അധഃപ​തി​ച്ചു. (സങ്കീ. 115:4-8) ആരാധ​ന​യു​ടെ ഭാഗമാ​യി, അവർ അറപ്പു​ള​വാ​ക്കുന്ന ലൈം​ഗി​ക​പ്ര​വൃ​ത്തി​ക​ളിൽ ഏർപ്പെട്ടു, സ്വന്തം മക്കളെ ബലി അർപ്പി​ക്കു​ക​പോ​ലും ചെയ്‌തു. സമാന​മാ​യി, ഇസ്രാ​യേ​ല്യർ യഹോ​വയെ അവഗണി​ക്കു​ക​യും വിഗ്ര​ഹാ​രാ​ധ​ന​യി​ലേക്കു തിരി​യു​ക​യും ചെയ്‌ത​പ്പോൾ അവർ അധഃപ​തി​ക്കു​ക​യും തങ്ങളുടെ കുടും​ബാം​ഗ​ങ്ങളെ വേദനി​പ്പി​ക്കു​ക​യും ചെയ്‌തു. (2 ദിന. 28:1-4) അധികാ​ര​സ്ഥാ​ന​ത്തു​ള്ളവർ യഹോ​വ​യു​ടെ നീതി​യുള്ള നിലവാ​രങ്ങൾ തള്ളിക്ക​ളഞ്ഞു. അവർ നിസ്സഹാ​യ​രെ​യും ദുർബ​ല​രെ​യും അടിച്ച​മർത്തി​ക്കൊണ്ട്‌ അധികാ​രം ദുർവി​നി​യോ​ഗം ചെയ്‌തു. (യഹ. 34:1-4) നിരാ​ലം​ബ​രായ സ്‌ത്രീ​ക​ളെ​യും കുട്ടി​ക​ളെ​യും ഉപദ്ര​വി​ക്കു​ന്ന​വരെ ന്യായം വിധി​ക്കു​മെന്ന്‌ യഹോവ ഇസ്രാ​യേ​ല്യർക്കു മുന്നറി​യി​പ്പു കൊടു​ത്തി​രു​ന്നു. (ആവ. 10:17, 18; 27:19) നേർവി​പ​രീ​ത​മാ​യി, തന്നോടു വിശ്വ​സ്‌തത പാലി​ക്കു​ക​യും മറ്റുള്ള​വ​രോ​ടു ന്യായ​ത്തോ​ടെ ഇടപെ​ടു​ക​യും ചെയ്‌ത കാല​ത്തെ​ല്ലാം യഹോവ അവരെ അനു​ഗ്ര​ഹി​ച്ചു.—1 രാജാ. 10:4-9.

യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നു; നമ്മൾ അനീതി അനുഭ​വി​ക്കു​മ്പോൾ അത്‌ അറിയു​ന്നു (15-ാം ഖണ്ഡിക കാണുക)

15. യഹോ​വ​യെ​ക്കു​റിച്ച്‌ നമ്മൾ എന്തെല്ലാം പാഠങ്ങൾ പഠിക്കു​ന്നു?

15 നമ്മൾ പഠിച്ചത്‌: ദൈവത്തെ സേവി​ക്കു​ന്നെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നവർ ദൈവി​ക​നി​ല​വാ​രങ്ങൾ അവഗണി​ക്കു​ക​യും ദൈവ​ജ​നത്തെ ദ്രോ​ഹി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ അതിന്‌ യഹോ​വയെ കുറ്റ​പ്പെ​ടു​ത്താ​നാ​കില്ല. എങ്കിലും യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ക​യും നമ്മൾ അനീതി അനുഭ​വി​ക്കു​മ്പോൾ നമ്മുടെ വേദന മനസ്സി​ലാ​ക്കു​ക​യും ചെയ്യുന്നു. ഒരു കുഞ്ഞിന്റെ അമ്മ അതിന്റെ വേദന മനസ്സി​ലാ​ക്കു​ന്ന​തി​നെ​ക്കാൾ നന്നായി യഹോവ നമ്മുടെ വേദന അറിയു​ന്നു. (യശ. 49:15) എപ്പോ​ഴും പെട്ടെന്നു ദൈവം ഇടപെ​ട്ടെ​ന്നു​വ​രില്ല. എങ്കിലും ദൈവ​ത്തി​ന്റെ സമയത്ത്‌ ദൈവം കാര്യ​ങ്ങ​ളിൽ ഇടപെ​ടും, മറ്റുള്ള​വ​രോ​ടു മോശ​മാ​യി പെരു​മാ​റിയ വ്യക്തികൾ ദൈവ​ത്തോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രും.

നിയമം നടപ്പാ​ക്കേ​ണ്ടി​യി​രു​ന്നത്‌ എങ്ങനെ​യാണ്‌?

16-18. ജീവി​ത​ത്തി​ന്റെ ഏതെല്ലാം മേഖല​ക​ളെ​ക്കു​റി​ച്ചുള്ള നിയമങ്ങൾ മോശ​യു​ടെ നിയമ​ത്തി​ലു​ണ്ടാ​യി​രു​ന്നു, നമുക്ക്‌ എന്തെല്ലാം പാഠങ്ങ​ളുണ്ട്‌?

16 ഒരു ഇസ്രാ​യേ​ല്യ​ന്റെ ജീവി​ത​ത്തി​ലെ മിക്ക കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും മോശ​യു​ടെ നിയമ​ത്തിൽ കല്‌പ​ന​ക​ളു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ പ്രായ​മുള്ള നിയമി​ത​പു​രു​ഷ​ന്മാർ യഹോ​വ​യു​ടെ ജനത്തെ നീതി​യോ​ടെ വിധി​ച്ചി​ല്ലെ​ങ്കിൽ അതു ജനങ്ങളെ ബുദ്ധി​മു​ട്ടി​ലാ​ക്കു​മാ​യി​രു​ന്നു. ആരാധ​ന​യോ​ടു ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമല്ല, കുറ്റകൃ​ത്യ​ങ്ങ​ളും വ്യക്തി​കൾക്കി​ട​യി​ലെ ഭിന്നത​ക​ളും അവർ കൈകാ​ര്യം ചെയ്യണ​മാ​യി​രു​ന്നു. ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

17 ഒരു ഇസ്രാ​യേ​ല്യൻ ആരെ​യെ​ങ്കി​ലും കൊന്നാൽ ഉടനെ അയാളെ വധിക്കു​ക​യി​ല്ലാ​യി​രു​ന്നു. ആദ്യം, അയാളു​ടെ നഗരത്തി​ലെ മൂപ്പന്മാർ കുറ്റകൃ​ത്യം സംബന്ധിച്ച്‌ ഒരു അന്വേ​ഷണം നടത്തി, വധശിക്ഷ അർഹി​ക്കു​ന്നു​ണ്ടോ എന്നു നിർണ​യി​ക്കും. (ആവ. 19:2-7, 11-13) ദൈനം​ദി​ന​ജീ​വി​ത​ത്തി​ലെ ഒട്ടനവധി കാര്യ​ങ്ങ​ളി​ലും മൂപ്പന്മാർ വിധി കല്‌പി​ച്ചി​രു​ന്നു. വസ്‌തു​തർക്കങ്ങൾ മുതൽ വൈവാ​ഹി​ക​പ്ര​ശ്‌നങ്ങൾ വരെ അവർ കൈകാ​ര്യം ചെയ്‌തി​രു​ന്നു. (പുറ. 21:35; ആവ. 22:13-19) മൂപ്പന്മാർ ന്യായ​ത്തോ​ടെ വിധി കല്‌പി​ക്കു​ക​യും ഇസ്രാ​യേ​ല്യർ നിയമം അനുസ​രി​ക്കു​ക​യും ചെയ്‌ത​പ്പോൾ എല്ലാവർക്കും അതിൽനിന്ന്‌ പ്രയോ​ജനം കിട്ടി. ആ ജനത യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.—ലേവ്യ 20:7, 8; യശ. 48:17, 18.

18 നമ്മൾ പഠിച്ചത്‌: ജീവി​ത​ത്തി​ന്റെ ഓരോ മേഖല​യി​ലും നമ്മൾ എങ്ങനെ പ്രവർത്തി​ക്കു​ന്നു എന്നത്‌ യഹോവ പ്രധാ​ന​മാ​യി കാണുന്നു. നമ്മൾ മറ്റുള്ള​വ​രോ​ടു സ്‌നേ​ഹ​ത്തോ​ടെ​യും നീതി​യോ​ടെ​യും ഇടപെ​ടാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. നമ്മൾ ചെയ്യു​ന്ന​തും പറയു​ന്ന​തും എല്ലാം യഹോവ ശ്രദ്ധി​ക്കു​ന്നുണ്ട്‌, നമ്മൾ വീട്ടിൽ തനിച്ചാ​യി​രി​ക്കു​മ്പോൾപോ​ലും.—എബ്രാ. 4:13.

19-21. (എ) മൂപ്പന്മാ​രും ന്യായാ​ധി​പ​ന്മാ​രും ദൈവ​ജ​ന​ത്തോട്‌ എങ്ങനെ ഇടപെ​ട​ണ​മാ​യി​രു​ന്നു? (ബി) യഹോവ ഏതെല്ലാം നിയമങ്ങൾ വെച്ചു, നമുക്ക്‌ അതിൽനിന്ന്‌ എന്തെല്ലാം പഠിക്കാം?

19 ഇസ്രാ​യേ​ലി​ലെ ന്യായാ​ധി​പ​ന്മാർ ചുറ്റു​മുള്ള ജനതക​ളു​ടെ ന്യായാ​ധി​പ​ന്മാ​രെ​പ്പോ​ലെ​യാ​കാൻ യഹോവ ആഗ്രഹി​ച്ചില്ല. അതു​കൊ​ണ്ടാണ്‌ നിഷ്‌പ​ക്ഷ​മാ​യി നിയമം നടപ്പി​ലാ​ക്കാൻ യഹോവ മൂപ്പന്മാ​രോ​ടും ന്യായാ​ധി​പ​ന്മാ​രോ​ടും ആവശ്യ​പ്പെ​ട്ടത്‌. അതേസ​മയം, ന്യായം വിധി​ക്കു​ന്നവർ ദൈവ​ജ​ന​ത്തോ​ടു പരുഷ​മാ​യി ഇടപെ​ടാൻ പാടി​ല്ലാ​യി​രു​ന്നു. പകരം, അവർ നീതിയെ സ്‌നേ​ഹി​ക്ക​ണ​മാ​യി​രു​ന്നു.—ആവ. 1:13-17; 16:18-20.

20 യഹോ​വ​യ്‌ക്കു തന്റെ ജനത്തോട്‌ അനുക​മ്പ​യുണ്ട്‌. അതു​കൊ​ണ്ടാണ്‌ മറ്റുള്ള​വ​രോട്‌ അന്യാ​യ​മാ​യി പ്രവർത്തി​ക്കു​ന്ന​തി​നെ തടയുന്ന നിയമങ്ങൾ യഹോവ വെച്ചത്‌. ഉദാഹ​ര​ണ​ത്തിന്‌, മോശ​യു​ടെ നിയമ​ത്തിൻകീ​ഴിൽ ഒരാളു​ടെ മേൽ തെറ്റായ ഒരു ആരോ​പണം കൊണ്ടു​വ​രാ​നുള്ള സാധ്യത കുറവാ​യി​രു​ന്നു. ആരാണു തനിക്ക്‌ എതിരെ ആരോ​പണം ഉന്നയി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ അറിയാ​നുള്ള അവകാശം ഒരു വ്യക്തി​ക്കു​ണ്ടാ​യി​രു​ന്നു. (ആവ. 19:16-19; 25:1) അയാളെ ശിക്ഷി​ക്കു​ന്ന​തി​നു മുമ്പ്‌ രണ്ടു സാക്ഷി​ക​ളെ​ങ്കി​ലും തെളിവ്‌ കൊടു​ക്കണം. (ആവ. 17:6; 19:15) എന്നാൽ ഒരു ഇസ്രാ​യേ​ല്യൻ ചെയ്‌ത കുറ്റത്തിന്‌ ഒരു സാക്ഷിയേ ഉള്ളൂ എങ്കിൽ എന്തു ചെയ്യും? താൻ രക്ഷപ്പെ​ട്ടെന്ന്‌ അയാൾക്കു ചിന്തി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല, കാരണം ആ വ്യക്തി ചെയ്‌ത തെറ്റ്‌ യഹോവ കണ്ടിട്ടുണ്ട്‌. കുടും​ബ​ത്തിൽ പിതാ​ക്ക​ന്മാർക്ക്‌ അധികാ​ര​മു​ണ്ടാ​യി​രു​ന്നു, പക്ഷേ ആ അധികാ​ര​ത്തി​നു പരിധി​ക​ളു​ണ്ടാ​യി​രു​ന്നു. ചില കുടും​ബ​പ്ര​ശ്‌ന​ങ്ങ​ളിൽ പട്ടണത്തി​ലെ മൂപ്പന്മാ​രാണ്‌ ഒരു അന്തിമ​വി​ധി നടത്തി​യി​രു​ന്നത്‌.—ആവ. 21:18-21.

21 നമ്മൾ പഠിച്ചത്‌: ന്യായ​ത്തോ​ടെ പ്രവർത്തി​ക്കു​ന്ന​തിൽ യഹോവ തികവുറ്റ മാതൃക വെച്ചി​രി​ക്കു​ന്നു. യഹോവ അന്യാ​യ​മാ​യി ഒന്നും ചെയ്യു​ക​യില്ല. (സങ്കീ. 9:7) തന്റെ നിലവാ​രങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കു​ന്ന​വർക്ക്‌ യഹോവ പ്രതി​ഫലം കൊടു​ക്കും, എന്നാൽ അധികാ​രം ദുർവി​നി​യോ​ഗം ചെയ്യു​ന്ന​വരെ യഹോവ ശിക്ഷി​ക്കും. (2 ശമു. 22:21-23; യഹ. 9:9, 10) ചിലർ ദുഷ്ടത പ്രവർത്തി​ച്ചാ​ലും ശിക്ഷയിൽനിന്ന്‌ രക്ഷപ്പെ​ടു​ന്ന​തു​പോ​ലെ നമുക്കു തോന്നി​യേ​ക്കാം. എന്നാൽ ഉചിത​മായ സമയത്ത്‌ യഹോവ അവരെ നീതി​യോ​ടെ ന്യായം വിധി​ക്കും. (സുഭാ. 28:13) പശ്ചാത്ത​പി​ക്കു​ന്നി​ല്ലെ​ങ്കിൽ, “ജീവനുള്ള ദൈവ​ത്തി​ന്റെ കൈയിൽ അകപ്പെ​ടു​ന്നത്‌ എത്ര ഭയങ്കരം” എന്ന്‌ അവർ വൈകാ​തെ മനസ്സി​ലാ​ക്കും.—എബ്രാ. 10:30, 31.

നിയമം പ്രത്യേകപരിരക്ഷ നൽകിയത്‌ ആർക്ക്‌?

യഹോവയ്‌ക്കു തന്റെ ജനത്തോ​ടും നീതി​യോ​ടും ഉള്ള സ്‌നേഹം അനുക​രി​ച്ചു​കൊണ്ട്‌ വേണമായിരുന്നു മൂപ്പന്മാർ ഭിന്നതകൾ പരിഹ​രി​ക്കാൻ (22-ാം ഖണ്ഡിക കാണുക) *

22-24. (എ) മോശ​യു​ടെ നിയമം ആർക്കാണു പ്രത്യേ​ക​പ​രി​രക്ഷ നൽകി​യത്‌, നമ്മൾ യഹോ​വ​യെ​ക്കു​റിച്ച്‌ എന്തു പഠിക്കു​ന്നു? (ബി) പുറപ്പാട്‌ 22:22-24-ൽ ഏതു മുന്നറി​യി​പ്പാ​ണു കാണു​ന്നത്‌?

22 സ്വയം സംരക്ഷി​ക്കാൻ കഴിവി​ല്ലാത്ത അനാഥർ, വിധവ​മാർ, വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​കൾ എന്നിവർക്കു നിയമം പ്രത്യേ​ക​പ​രി​രക്ഷ നൽകി. ഇസ്രാ​യേ​ലി​ലെ ന്യായാ​ധി​പ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: “നീ നിങ്ങൾക്കി​ട​യിൽ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​യു​ടെ​യും അനാഥ​ന്റെ​യും നീതി നിഷേ​ധി​ക്ക​രുത്‌; ഒരു വിധവ​യു​ടെ വസ്‌ത്രം പണയമാ​യി വാങ്ങു​ക​യു​മ​രുത്‌.” (ആവ. 24:17) സമൂഹ​ത്തി​ലെ ഏറ്റവും ദുർബ​ല​രു​ടെ കാര്യ​ത്തിൽ യഹോ​വ​യ്‌ക്കു പ്രത്യേ​ക​താ​ത്‌പ​ര്യം ഉണ്ടായി​രു​ന്നു. അവരോ​ടു മോശ​മാ​യി പെരു​മാ​റു​ന്നവർ യഹോ​വ​യോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നു.—പുറപ്പാട്‌ 22:22-24 വായി​ക്കുക.

23 എല്ലാ തരം ബന്ധു​വേ​ഴ്‌ച​യും വിലക്കി​ക്കൊണ്ട്‌ മോശ​യു​ടെ നിയമം കുടും​ബാം​ഗ​ങ്ങൾക്കു ലൈം​ഗിക ദുഷ്‌കൃ​ത്യ​ങ്ങ​ളിൽനിന്ന്‌ സംരക്ഷണം നൽകി. (ലേവ്യ 18:6-30) ഇസ്രാ​യേ​ലി​നു ചുറ്റു​മു​ണ്ടാ​യി​രുന്ന ജനതകൾ ഈ ആചാരം വെച്ചു​പൊ​റു​പ്പി​ച്ചി​രു​ന്നു, അതിനെ അംഗീ​ക​രി​ക്കു​ക​പോ​ലും ചെയ്‌തി​രു​ന്നു. എന്നാൽ യഹോ​വ​യു​ടെ ജനത്തിന്‌ ഇക്കാര്യ​ത്തിൽ യഹോ​വ​യ്‌ക്കുള്ള അതേ വീക്ഷണ​മാ​ണു വേണ്ടി​യി​രു​ന്നത്‌, അതിനെ അറപ്പോ​ടെ കാണണ​മാ​യി​രു​ന്നു.

24 നമ്മൾ പഠിച്ചത്‌: ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തു​ള്ളവർ തങ്ങളുടെ മേൽവി​ചാ​ര​ണ​യി​ലു​ള്ള​വ​രു​ടെ കാര്യ​ത്തിൽ പ്രത്യേ​ക​താ​ത്‌പ​ര്യം കാണി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. യഹോവ ലൈം​ഗിക ദുഷ്‌കൃ​ത്യ​ങ്ങൾ വെറു​ക്കു​ന്നു. എല്ലാവർക്കും, പ്രത്യേ​കിച്ച്‌ ഏറ്റവും ദുർബ​ല​രാ​യ​വർക്ക്‌, നീതി​യും സംരക്ഷ​ണ​വും ലഭിക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പാ​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു.

നിയമം, ‘വരാനുള്ള നന്മകളു​ടെ നിഴൽ’

25-26. (എ) ജീവനും ശ്വാസ​വും പോ​ലെ​യാ​ണു സ്‌നേ​ഹ​വും നീതി​യും എന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഈ ലേഖന​പ​ര​മ്പ​ര​യി​ലെ അടുത്ത ലേഖന​ത്തിൽ നമ്മൾ എന്താണു പഠിക്കാൻപോ​കു​ന്നത്‌?

25 ജീവനും ശ്വാസ​വും പോ​ലെ​യാണ്‌ സ്‌നേ​ഹ​വും നീതി​യും; ഭൂമി​യിൽ ഒന്നി​നെ​ക്കൂ​ടാ​തെ മറ്റൊ​ന്നില്ല. യഹോവ നീതി​യോ​ടെ​യാ​ണു നമ്മളോ​ടു ഇടപെ​ടു​ന്ന​തെന്നു ബോധ്യ​മാ​കു​മ്പോൾ യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേഹം വർധി​ക്കും. ദൈവ​ത്തെ​യും ദൈവ​ത്തി​ന്റെ നീതി​യുള്ള നിലവാ​ര​ങ്ങ​ളെ​യും സ്‌നേ​ഹി​ക്കു​മ്പോൾ മറ്റുള്ള​വരെ സ്‌നേ​ഹി​ക്കാ​നും അവരോ​ടു നീതി​യോ​ടെ ഇടപെ​ടാ​നും നമ്മൾ പ്രേരി​ത​രാ​കും.

26 യഹോ​വ​യും ഇസ്രാ​യേ​ല്യ​രും തമ്മിലുള്ള ബന്ധത്തിനു ജീവൻ നൽകി​യതു നിയമ​യു​ട​മ്പ​ടി​യാണ്‌. എന്നാൽ യേശു മോശ​യു​ടെ നിയമം നിറ​വേ​റ്റി​യ​തോ​ടെ ദൈവ​ജനം പിന്നെ ആ നിയമ​ത്തി​ന്റെ കീഴിലല്ല. അതിന്റെ സ്ഥാനത്ത്‌ അതി​നെ​ക്കാൾ മെച്ചമായ ഒന്നു വന്നു. (റോമ. 10:4) മോശ​യു​ടെ നിയമത്തെ പൗലോസ്‌, ‘വരാനുള്ള നന്മകളു​ടെ നിഴൽ’ എന്നാണു വിശേ​ഷി​പ്പി​ച്ചത്‌. (എബ്രാ. 10:1) ഈ പരമ്പര​യി​ലെ അടുത്ത ലേഖനം ആ നന്മകളിൽ ചിലതി​നെ​യും ക്രിസ്‌തീ​യ​സ​ഭ​യിൽ സ്‌നേ​ഹ​ത്തി​നും നീതി​ക്കും ഉള്ള പ്രാധാ​ന്യ​ത്തെ​യും കുറിച്ച്‌ ചർച്ച ചെയ്യും.

ഗീതം 109 ഹൃദയ​പൂർവം ഉറ്റ്‌ സ്‌നേ​ഹി​ക്കാം

^ ഖ. 5 നാലു ഭാഗങ്ങ​ളുള്ള ഒരു പരമ്പര​യി​ലെ ആദ്യത്തെ ലേഖന​മാണ്‌ ഇത്‌. യഹോ​വ​യ്‌ക്കു നമ്മളെ​ക്കു​റിച്ച്‌ കരുത​ലു​ണ്ടെന്ന്‌ ഉറച്ചു​വി​ശ്വ​സി​ക്കാ​വു​ന്ന​തി​ന്റെ കാരണങ്ങൾ ഈ ലേഖന​ങ്ങ​ളി​ലൂ​ടെ മനസ്സി​ലാ​ക്കും. അടുത്ത മൂന്നു ലേഖനങ്ങൾ 2019 മെയ്‌ ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ വരുന്ന​താ​യി​രി​ക്കും. “സ്‌നേ​ഹ​വും നീതി​യും—ക്രിസ്‌തീ​യ​സ​ഭ​യിൽ,” “സ്‌നേ​ഹ​വും നീതി​യും—ദുഷ്ടത​യു​ടെ ഭീഷണി നേരി​ടു​ന്ന​വർക്ക്‌,” “ദുഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയാ​യ​വർക്ക്‌ ആശ്വാസം” എന്നിവ​യാണ്‌ അവയുടെ വിഷയങ്ങൾ.

^ ഖ. 2 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: യഹോവ മോശ​യി​ലൂ​ടെ ഇസ്രാ​യേ​ല്യർക്കു നൽകിയ 600-ലധികം നിയമ​ങ്ങളെ കുറി​ക്കാൻ “നിയമം,” “മോശ​യു​ടെ നിയമം,” “കല്‌പ​നകൾ” എന്നീ പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. കൂടാതെ, ബൈബി​ളി​ലെ ആദ്യത്തെ അഞ്ചു പുസ്‌ത​ക​ങ്ങ​ളെ​യും (ഉൽപത്തി​മു​തൽ ആവർത്ത​നം​വരെ) മിക്ക​പ്പോ​ഴും ‘നിയമം’ എന്നു വിളി​ച്ചി​ട്ടുണ്ട്‌. അതു​പോ​ലെ, എബ്രായ തിരു​വെ​ഴു​ത്തു​കളെ മുഴുവൻ അർഥമാ​ക്കാ​നും ഈ പ്രയോ​ഗം ചില​പ്പോ​ഴൊ​ക്കെ ഉപയോ​ഗി​ക്കാ​റുണ്ട്‌.

^ ഖ. 60 ചിത്രക്കുറിപ്പ്‌: ഭക്ഷണം തയ്യാറാക്കുന്നതിനിടെ, ഇസ്രായേല്യക്കാരിയായ ഒരു അമ്മ പെൺമക്കളോടു സംസാരിക്കുന്നു; ആടുകളെ പരിപാലിക്കാൻ പിതാവ്‌ മകനെ പഠിപ്പിക്കുന്നു

^ ഖ. 64 ചിത്രക്കുറിപ്പ്‌: ഒരു കച്ചവട​ക്കാ​രന്റെ അന്യാ​യ​ത്തിന്‌ ഇരയായ വിധവ​യെ​യും മകനെ​യും നഗരക​വാ​ട​ത്തി​ലെ മൂപ്പന്മാർ സ്‌നേ​ഹ​ത്തോ​ടെ സഹായി​ക്കു​ന്നു.