വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 10

സ്‌നാ​ന​മേൽക്കാൻ എനിക്ക്‌ എന്താണു തടസ്സം?

സ്‌നാ​ന​മേൽക്കാൻ എനിക്ക്‌ എന്താണു തടസ്സം?

“ഫിലി​പ്പോ​സും ഷണ്ഡനും വെള്ളത്തിൽ ഇറങ്ങി. ഫിലി​പ്പോസ്‌ ഷണ്ഡനെ സ്‌നാ​ന​പ്പെ​ടു​ത്തി.”—പ്രവൃ. 8:38.

ഗീതം 52 ക്രിസ്‌തീ​യ​സ​മർപ്പണം

പൂർവാവലോകനം *

1. ആദാമും ഹവ്വയും എന്തു തീരു​മാ​ന​മാണ്‌ എടുത്തത്‌, എന്തായി​രു​ന്നു അതിന്റെ ഫലങ്ങൾ?

ശരി​യേത്‌, തെറ്റേത്‌ എന്നു പറയാ​നുള്ള അവകാശം ആർക്കാ​ണെ​ന്നാ​ണു നിങ്ങൾക്കു തോന്നു​ന്നത്‌? ശരി​തെ​റ്റു​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ മരത്തിൽനിന്ന്‌ കഴിച്ച​പ്പോൾ ആദാമും ഹവ്വയും വാസ്‌ത​വ​ത്തിൽ പറഞ്ഞത്‌ ഇതായി​രു​ന്നു: യഹോ​വ​യെ​യും യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളെ​യും ഞങ്ങൾക്കു വിശ്വാ​സ​മില്ല. ശരി​യേത്‌, തെറ്റേത്‌ എന്നു സ്വന്തമാ​യി തീരു​മാ​നി​ക്കാ​നാ​ണു ഞങ്ങൾ ആഗ്രഹി​ക്കു​ന്നത്‌. (ഉൽപ. 3:22) പക്ഷേ അതിന്‌ അവർ ഒടു​ക്കേ​ണ്ടി​വന്ന വില​യെ​ന്താ​യി​രു​ന്നെന്നു ചിന്തി​ക്കുക. യഹോ​വ​യു​മാ​യുള്ള സൗഹൃദം അവർക്കു നഷ്ടമായി. എന്നേക്കും ജീവി​ക്കാ​നുള്ള അവസര​വും അവർ നഷ്ടപ്പെ​ടു​ത്തി. മക്കൾക്ക്‌ അവർ പാപവും മരണവും കൈമാ​റി. (റോമ. 5:12) ആദാമി​ന്റെ​യും ഹവ്വയു​ടെ​യും തീരു​മാ​നം ദുരന്ത​ത്തി​ലാ​ണു കലാശി​ച്ചത്‌.

യേശുവിനെക്കുറിച്ചുള്ള സത്യങ്ങൾ മനസ്സി​ലാ​ക്കി​യ​പ്പോൾ, ഒട്ടും വൈകാ​തെ സ്‌നാ​ന​പ്പെ​ടാൻ എത്യോ​പ്യ​ക്കാ​ര​നായ ഷണ്ഡൻ ആഗ്രഹി​ച്ചു (2, 3 ഖണ്ഡികകൾ കാണുക)

2-3. (എ) ഫിലി​പ്പോസ്‌ എത്യോ​പ്യ​ക്കാ​ര​നായ ഷണ്ഡനോ​ടു പ്രസം​ഗി​ച്ച​പ്പോൾ അദ്ദേഹം എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? (ബി) സ്‌നാ​ന​പ്പെ​ടു​ന്ന​തി​ലൂ​ടെ നമുക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ലഭിക്കു​ന്നു, ഏതു ചോദ്യ​ങ്ങൾ നമ്മൾ ചർച്ച ചെയ്യും?

2 ആദാമും ഹവ്വയും പ്രവർത്തി​ച്ച​തിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മാ​യി​ട്ടാണ്‌ എത്യോ​പ്യ​ക്കാ​ര​നായ ഷണ്ഡൻ പ്രതി​ക​രി​ച്ചത്‌. ഫിലി​പ്പോസ്‌ ഷണ്ഡനോ​ടു പ്രസം​ഗി​ച്ച​പ്പോൾ, യഹോ​വ​യും യേശു​വും തനിക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളോ​ടു വളരെ​യ​ധി​കം വിലമ​തി​പ്പു തോന്നിയ ഷണ്ഡൻ ഉടനടി സ്‌നാ​ന​പ്പെട്ടു. (പ്രവൃ. 8:34-38) നിങ്ങൾ ദൈവ​ത്തി​നു നിങ്ങ​ളെ​ത്തന്നെ സമർപ്പി​ക്കു​ക​യും ആ ഷണ്ഡനെ​പ്പോ​ലെ സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്യു​മ്പോൾ നിങ്ങൾ പറയു​ന്നത്‌ ഇതാണ്‌: യഹോ​വ​യും യേശു​വും എനിക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളോ​ടു ഞാൻ നന്ദിയു​ള്ള​വ​നാണ്‌. യഹോ​വയെ എനിക്കു വിശ്വാ​സ​മാണ്‌. ശരിയും തെറ്റും എന്താ​ണെന്നു തീരു​മാ​നി​ക്കാ​നുള്ള അവകാശം യഹോ​വ​യ്‌ക്കാ​ണെന്നു ഞാൻ അംഗീ​ക​രി​ക്കു​ക​യാണ്‌.

3 യഹോ​വയെ സേവി​ക്കു​മ്പോൾ നമുക്കു ലഭിക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക! എന്നേക്കും ജീവി​ക്കാ​നുള്ള പ്രത്യാശ ഉൾപ്പെടെ ആദാമും ഹവ്വയും നഷ്ടപ്പെ​ടു​ത്തി​യ​തെ​ല്ലാം തിരി​ച്ചു​കി​ട്ടാ​നുള്ള അവസരം നമ്മുടെ മുന്നി​ലുണ്ട്‌. യേശു​ക്രി​സ്‌തു​വിൽ നമുക്കു വിശ്വാ​സ​മു​ള്ള​തു​കൊണ്ട്‌ യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കു​ക​യും ശുദ്ധമായ ഒരു മനസ്സാക്ഷി തരുക​യും ചെയ്യുന്നു. (മത്താ. 20:28; പ്രവൃ. 10:43) കൂടാതെ, യഹോ​വ​യു​ടെ അംഗീ​കാ​ര​മുള്ള ദൈവ​ദാ​സർ അടങ്ങുന്ന കുടും​ബ​ത്തി​ന്റെ ഭാഗമാ​കു​ക​യാ​ണു നമ്മൾ. (യോഹ. 10:14-16; റോമ. 8:20, 21) ഈ അനു​ഗ്ര​ഹ​ങ്ങ​ളെ​ല്ലാ​മു​ണ്ടാ​യി​ട്ടും യഹോ​വ​യെ​ക്കു​റിച്ച്‌ പഠിച്ച ചിലർ എത്യോ​പ്യ​ക്കാ​ര​നായ ഷണ്ഡന്റെ മാതൃക അനുക​രി​ക്കാൻ മടിച്ചു​നിൽക്കു​ന്നു. സ്‌നാ​ന​പ്പെ​ടാൻ അവർക്ക്‌ എന്താണു തടസ്സമാ​യി​നിൽക്കു​ന്നത്‌? ആ തടസ്സങ്ങൾ എങ്ങനെ മറിക​ട​ക്കാം?

സ്‌നാ​ന​പ്പെ​ടു​ന്ന​തിൽനിന്ന്‌ ചിലരെ പിന്നോ​ട്ടു​വ​ലി​ക്കുന്ന കാര്യങ്ങൾ

സ്‌നാനപ്പെടാനുള്ള തീരു​മാ​ന​മെ​ടു​ക്കാൻ ചിലർക്കു തടസ്സമായ കാര്യങ്ങൾ

ആത്മവിശ്വാസക്കുറവ്‌ (4, 5 ഖണ്ഡികകൾ കാണുക) *

4-5. ആവെരി എന്ന യുവാ​വും ഹന്ന എന്ന യുവതി​യും എന്തൊക്കെ പ്രശ്‌ന​ങ്ങ​ളാ​ണു മറിക​ട​ക്കേ​ണ്ടി​യി​രു​ന്നത്‌?

4 ആത്മവി​ശ്വാ​സ​ത്തി​ന്റെ കുറവ്‌. ആവെരി​യു​ടെ മാതാ​പി​താ​ക്കൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌. അവന്റെ പിതാവ്‌ സ്‌നേ​ഹ​സ​മ്പ​ന്ന​നായ ഒരു അച്ഛനും ഊർജ​സ്വ​ല​നായ ഒരു മൂപ്പനും ആണ്‌. എന്നിട്ടും സ്‌നാ​ന​പ്പെ​ടാൻ ആവെരി മടിച്ചു​നി​ന്നു. എന്തു​കൊണ്ട്‌? ആവെരി പറയുന്നു: “അച്ഛനെ​പ്പോ​ലെ നന്നായി പ്രവർത്തി​ക്കാൻ കഴിയി​ല്ലെന്ന്‌ എനിക്കു തോന്നി.” ഭാവി​യിൽ ലഭി​ച്ചേ​ക്കാ​വുന്ന ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യാ​നുള്ള കഴിവും തനിക്കി​ല്ലെന്ന്‌ ആവെരി​ക്കു തോന്നി. “പരസ്യ​മാ​യി പ്രാർഥി​ക്കാ​നും പ്രസം​ഗങ്ങൾ നടത്താ​നും ഗ്രൂപ്പി​നെ​യും​കൊണ്ട്‌ വയൽസേ​വ​ന​ത്തി​നു പോകാ​നും ഒക്കെ പറഞ്ഞാൽ എന്തു ചെയ്യും എന്നായി​രു​ന്നു എന്റെ ഉത്‌കണ്‌ഠ.”

5 ആത്മവി​ശ്വാ​സം തീരെ​യി​ല്ലാ​യി​രുന്ന ഒരാളാ​യി​രുന്നു ഹന്ന. 18-കാരി​യായ ഹന്ന ഒരു ക്രിസ്‌തീ​യ​കു​ടും​ബ​ത്തി​ലാ​ണു വളർന്നു​വ​ന്നത്‌. എന്നിട്ടും യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കാൻ തനിക്കു കഴിയു​മോ​യെന്നു ഹന്നയ്‌ക്കു സംശയം തോന്നി. എന്തു​കൊണ്ട്‌? താൻ ഒന്നിനും കൊള്ളാ​ത്ത​വ​ളാ​ണെന്ന ഒരു ചിന്ത ഹന്നയ്‌ക്കു​ണ്ടാ​യി​രു​ന്നു. അങ്ങേയറ്റം മനോ​വേദന അനുഭ​വിച്ച ചില സാഹച​ര്യ​ങ്ങ​ളിൽ ഹന്ന സ്വയം മുറി​വേൽപ്പി​ക്കു​ക​പോ​ലും ചെയ്‌തി​രു​ന്നു. അതു കാര്യങ്ങൾ ഒന്നുകൂ​ടി വഷളാക്കി. ഹന്ന പറയുന്നു: “ചെയ്‌ത​തൊ​ന്നും ഞാൻ ആരോ​ടും, അച്ഛനോ​ടും അമ്മയോ​ടും പോലും, പറഞ്ഞില്ല. ഇങ്ങനെ​യൊ​ക്കെ ചെയ്യുന്ന എന്നെ യഹോ​വ​യ്‌ക്കു വേണ്ട എന്നു ഞാൻ ചിന്തിച്ചു.”

കൂട്ടുകാരുടെ സ്വാധീ​നം (6-ാം ഖണ്ഡിക കാണുക) *

6. വനേസ സ്‌നാ​ന​പ്പെ​ടാൻ മടിച്ചു​നി​ന്ന​തി​ന്റെ കാരണം എന്തായി​രു​ന്നു?

6 കൂട്ടു​കാ​രു​ടെ സ്വാധീ​നം. 22 വയസ്സുള്ള വനേസ പറയുന്നു: “എനിക്ക്‌ ഒരു അടുത്ത കൂട്ടു​കാ​രി​യു​ണ്ടാ​യി​രു​ന്നു. പത്തു വർഷമായ സൗഹൃ​ദ​മാ​യി​രു​ന്നു ഞങ്ങളു​ടേത്‌.” എന്നാൽ, വനേസ സ്‌നാ​ന​പ്പെ​ടു​ന്ന​തി​നെ ആ കൂട്ടു​കാ​രി നിരു​ത്സാ​ഹ​പ്പെ​ടു​ത്തി​യി​രു​ന്നു. അതു വനേസയെ വേദനി​പ്പി​ച്ചു. “കൂട്ടു​കാ​രെ കണ്ടെത്തു​ന്നത്‌ എനിക്കു ബുദ്ധി​മു​ട്ടുള്ള കാര്യ​മാണ്‌. ഈ കൂട്ടു​കാ​രി​യെ നഷ്ടമാ​യാൽ പിന്നെ അതു​പോ​ലെ ഒരു അടുത്ത കൂട്ടു​കാ​രി​യെ ഒരിക്ക​ലും കിട്ടി​ല്ല​ല്ലോ എന്നായി​രു​ന്നു എന്റെ ഉത്‌കണ്‌ഠ” എന്നു വനേസ പറയുന്നു.

തെറ്റു ചെയ്‌താ​ലോ എന്ന ഭയം (7-ാം ഖണ്ഡിക കാണുക) *

7. മിഖല എന്ന യുവതിക്ക്‌ എന്തായി​രു​ന്നു ഭയം, എന്തു​കൊണ്ട്‌?

7 പരാജ​യ​ഭീ​തി. മൂത്ത ആങ്ങളയെ സഭയിൽനിന്ന്‌ പുറത്താ​ക്കു​മ്പോൾ മിഖല​യ്‌ക്ക്‌ അഞ്ചു വയസ്സാ​യി​രു​ന്നു. ചേട്ടന്റെ പ്രവൃ​ത്തി​കൾ മാതാ​പി​താ​ക്കളെ എത്രമാ​ത്രം വിഷമി​പ്പി​ച്ചെന്നു വളർന്നു​വ​ന്ന​പ്പോൾ മിഖല നേരിൽക്കണ്ടു. മിഖല പറയുന്നു: “സ്‌നാ​ന​പ്പെ​ട്ട​തി​നു ശേഷം ഞാൻ എന്തെങ്കി​ലും തെറ്റു ചെയ്‌തിട്ട്‌ എന്നെയും പുറത്താ​ക്കി​യാൽ അത്‌ അച്ഛനെ​യും അമ്മയെ​യും കൂടുതൽ വിഷമി​പ്പി​ക്കു​മ​ല്ലോ എന്നു ഞാൻ ഭയപ്പെട്ടു.”

എതിർപ്പു നേരി​ടു​മോ എന്ന ഭയം (8-ാം ഖണ്ഡിക കാണുക) *

8. മിൽസ്‌ എന്ന ചെറു​പ്പ​ക്കാ​രന്റെ പേടി എന്തായി​രു​ന്നു?

8 എതിർപ്പു​ണ്ടാ​കു​മെന്ന ഭയം. മിൽസി​ന്റെ അച്ഛനും രണ്ടാന​മ്മ​യും യഹോ​വയെ സേവി​ക്കു​ന്ന​വ​രാണ്‌. എന്നാൽ മിൽസി​ന്റെ അമ്മ യഹോ​വ​യു​ടെ സാക്ഷിയല്ല. മിൽസ്‌ പറയുന്നു: “ഞാൻ അമ്മയു​ടെ​കൂ​ടെ 18 വർഷം താമസി​ച്ചു. സ്‌നാ​ന​പ്പെ​ടാൻ എനിക്ക്‌ ആഗ്രഹ​മു​ണ്ടെന്ന്‌ അമ്മയോ​ടു പറയാൻ എനിക്കു പേടി​യാ​യി​രു​ന്നു. അച്ഛൻ ഒരു സാക്ഷി​യാ​യ​പ്പോൾ അമ്മ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ച​തെന്നു ഞാൻ കണ്ടതാണ്‌. എന്റെ കാര്യ​ത്തി​ലും അമ്മ പ്രശ്‌ന​മു​ണ്ടാ​ക്കു​മെന്നു ഞാൻ ഭയപ്പെട്ടു.”

തടസ്സങ്ങൾ എങ്ങനെ മറിക​ട​ക്കാം?

9. യഹോവ എത്ര ക്ഷമയും സ്‌നേ​ഹ​വും ഉള്ള ദൈവ​മാ​ണെന്നു മനസ്സി​ലാ​ക്കു​ന്നതു നിങ്ങൾക്ക്‌ എങ്ങനെ ഗുണം ചെയ്യും?

9 ആദാമും ഹവ്വയും യഹോ​വ​യോ​ടു ശക്തമായ ഒരു സ്‌നേ​ഹ​ബന്ധം വളർത്തി​യെ​ടു​ത്തില്ല. അതു​കൊ​ണ്ടാണ്‌ അവർ യഹോ​വയെ സേവി​ക്കേണ്ടാ എന്ന തീരു​മാ​ന​മെ​ടു​ത്തത്‌. എന്നിട്ടും കുറെ​ക്കാ​ലം​കൂ​ടെ ജീവി​ക്കാൻ യഹോവ അവരെ അനുവ​ദി​ച്ചു. മക്കളു​ണ്ടാ​കാ​നും സ്വന്തം നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ മക്കളെ വളർത്താ​നും യഹോവ അവർക്കു സമയം കൊടു​ത്തു. യഹോ​വ​യിൽനിന്ന്‌ സ്വത​ന്ത്ര​രാ​യി ജീവി​ക്കാ​നുള്ള ആദാമി​ന്റെ​യും ഹവ്വയു​ടെ​യും തീരു​മാ​ന​ത്തി​ന്റെ ഫലങ്ങൾ, അവർ എന്തു വിഡ്‌ഢി​ത്ത​മാ​ണു കാണി​ച്ച​തെന്നു തെളി​യി​ച്ചു! അവരുടെ മൂത്ത മകൻ നിഷ്‌ക​ള​ങ്ക​നായ അനിയനെ കൊന്നു. പതി​യെ​പ്പ​തി​യെ അക്രമ​വും സ്വാർഥ​ത​യും മനുഷ്യ​കു​ടും​ബ​ത്തി​ന്റെ മേൽ തേർവാഴ്‌ച നടത്താൻ തുടങ്ങി. (ഉൽപ. 4:8; 6:11-13) എങ്കിലും ആദാമി​ന്റെ​യും ഹവ്വയു​ടെ​യും മക്കളിൽ, തന്നെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വരെ രക്ഷിക്കാൻ യഹോവ ഒരു വഴി കണ്ടെത്തി​യി​രു​ന്നു. (യോഹ. 6:38-40, 57, 58) യഹോവ എത്ര ക്ഷമയും സ്‌നേ​ഹ​വും ഉള്ള ദൈവ​മാ​ണെന്നു നിങ്ങൾ മനസ്സി​ലാ​ക്കു​മ്പോൾ, ക്രമേണ യഹോ​വ​യോ​ടുള്ള നിങ്ങളു​ടെ സ്‌നേഹം വർധി​ച്ചേ​ക്കാം. ആദാമും ഹവ്വയും തിര​ഞ്ഞെ​ടുത്ത പാതയി​ലൂ​ടെ പോകാ​തെ യഹോ​വ​യ്‌ക്കു സ്വയം സമർപ്പി​ക്കാൻ നിങ്ങൾക്ക്‌ ആഗ്രഹം തോന്നും.

ഈ തടസ്സങ്ങൾ നിങ്ങൾക്ക്‌ എങ്ങനെ മറിക​ട​ക്കാം?

(9, 10 ഖണ്ഡികകൾ കാണുക) *

10. സങ്കീർത്തനം 19:7-നെക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നത്‌ യഹോ​വയെ സേവി​ക്കാൻ നിങ്ങളെ എങ്ങനെ സഹായി​ക്കും?

10 യഹോ​വ​യെ​ക്കു​റിച്ച്‌ പഠിച്ചു​കൊ​ണ്ടി​രി​ക്കുക. യഹോ​വ​യെ​ക്കു​റിച്ച്‌ നിങ്ങൾ എത്ര കൂടുതൽ പഠിക്കു​ന്നോ, യഹോ​വയെ സേവി​ക്കാൻ കഴിയു​മെന്ന നിങ്ങളു​ടെ ആത്മവി​ശ്വാ​സ​വും അത്രകണ്ട്‌ വർധി​ക്കും. മുമ്പ്‌ പരാമർശിച്ച ആവെരി പറയുന്നു: സങ്കീർത്തനം 19:7-ലെ (വായി​ക്കുക.) വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്‌തത്‌ ആത്മവി​ശ്വാ​സം നേടാൻ എന്നെ സഹായി​ച്ചു.” ആ വാഗ്‌ദാ​നം യഹോവ നിറ​വേ​റ്റു​ന്നതു കണ്ടപ്പോൾ യഹോ​വ​യോ​ടുള്ള ആവെരി​യു​ടെ സ്‌നേഹം വർധിച്ചു. സ്‌നേഹം ആത്മവി​ശ്വാ​സം വർധി​പ്പി​ക്കും. എന്നു മാത്രമല്ല, യഹോ​വ​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നും യഹോ​വയെ അപ്രീ​തി​പ്പെ​ടു​ത്തുന്ന കാര്യങ്ങൾ ഒഴിവാ​ക്കാ​നും സഹായി​ക്കും. നേരത്തേ പരാമർശിച്ച ഹന്ന പറയുന്നു: “ഞാൻ എന്നെത്തന്നെ മുറി​വേൽപ്പി​ക്കു​മ്പോൾ യഹോ​വ​യെ​യും വേദനി​പ്പി​ക്കു​ക​യാ​ണെന്നു വ്യക്തി​പ​ര​മായ ബൈബിൾ വായന​യി​ലൂ​ടെ​യും പഠനത്തി​ലൂ​ടെ​യും ഞാൻ മനസ്സി​ലാ​ക്കി.” (1 പത്രോ. 5:7) ഹന്ന ‘വചനത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കാ​നും’ തുടങ്ങി. (യാക്കോ. 1:22) എന്തായി​രു​ന്നു ഫലം? ഹന്ന പറയുന്നു: “യഹോ​വയെ അനുസ​രി​ക്കു​ന്നത്‌ എനിക്ക്‌ എത്രമാ​ത്രം പ്രയോ​ജനം ചെയ്‌തെന്നു കണ്ടപ്പോൾ എനിക്ക്‌ യഹോ​വ​യു​മാ​യി ശക്തമായ ഒരു സ്‌നേ​ഹ​ബന്ധം വളർത്തി​യെ​ടു​ക്കാ​നാ​യി. സഹായം ആവശ്യ​മു​ള്ള​പ്പോൾ യഹോവ എന്നെ വഴി നയിക്കു​മെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.” സ്വയം മുറി​വേൽപ്പി​ക്കാ​നുള്ള തോന്നൽ മറിക​ട​ക്കാൻ ഹന്നയ്‌ക്കു കഴിഞ്ഞു. ഹന്ന ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്‌തു.

(11-ാം ഖണ്ഡിക കാണുക) *

11. നല്ല കൂട്ടു​കാ​രെ കണ്ടെത്താൻ വനേസ എന്താണു ചെയ്‌തത്‌, നമുക്ക്‌ ഇതിൽനിന്ന്‌ എന്തു പഠിക്കാം?

11 കൂട്ടു​കാ​രെ ശ്രദ്ധ​യോ​ടെ തിര​ഞ്ഞെ​ടു​ക്കുക. യഹോ​വയെ സേവി​ക്കു​ന്ന​തിൽനി​ന്നാ​ണു കൂട്ടു​കാ​രി തന്നെ തടഞ്ഞു​നി​റു​ത്തു​ന്ന​തെന്ന്‌, മുമ്പ്‌ പറഞ്ഞ വനേസ ഒടുവിൽ മനസ്സി​ലാ​ക്കി. അതു​കൊണ്ട്‌ ആ സൗഹൃദം വനേസ അവസാ​നി​പ്പി​ച്ചു. എന്നാൽ അതു മാത്രമല്ല വനേസ ചെയ്‌തത്‌. സഭയ്‌ക്കു​ള്ളിൽ പുതിയ കൂട്ടു​കാ​രെ കണ്ടെത്താൻ ശ്രമിച്ചു. നോഹ​യു​ടെ​യും കുടും​ബ​ത്തി​ന്റെ​യും മാതൃക തന്നെ സഹായി​ച്ചെന്നു വനേസ പറയുന്നു: “യഹോ​വയെ സ്‌നേ​ഹി​ക്കാത്ത ആളുക​ളാ​യി​രു​ന്നു അവർക്കു ചുറ്റും. അതു​കൊണ്ട്‌ അവരുടെ കൂട്ടു​കാർ സ്വന്തം കുടും​ബാം​ഗ​ങ്ങൾത​ന്നെ​യാ​യി​രു​ന്നു.” സ്‌നാ​ന​പ്പെ​ട്ട​തി​നു ശേഷം വനേസ ഒരു മുൻനി​ര​സേ​വി​ക​യാ​യി. വനേസ പറയുന്നു: “എന്റെ സഭയിലെ സഹോ​ദ​ര​ങ്ങളെ മാത്രമല്ല മറ്റു സഭകളി​ലു​ള്ള​വ​രെ​യും എന്റെ സുഹൃ​ത്തു​ക്ക​ളാ​ക്കാൻ മുൻനി​ര​സേ​വനം എന്നെ സഹായി​ച്ചി​രി​ക്കു​ന്നു.” യഹോവ നമുക്കു നിയമി​ച്ചു​ത​ന്നി​രി​ക്കുന്ന പ്രവർത്ത​ന​ത്തിൽ പറ്റാവു​ന്നി​ട​ത്തോ​ളം ചെയ്യു​ന്നതു നല്ല കൂട്ടു​കാ​രെ കണ്ടെത്താൻ നിങ്ങ​ളെ​യും സഹായി​ക്കും.—മത്താ. 24:14.

(12-15 ഖണ്ഡികകൾ കാണുക) *

12. ആദാമി​നും ഹവ്വയ്‌ക്കും ഏതുതരം ഭയമാണ്‌ ഇല്ലാതി​രു​ന്നത്‌, എന്തായി​രു​ന്നു അതിന്റെ ഫലം?

12 ശരിയായ ഭയം നട്ടുവ​ളർത്തുക. ചില തരത്തി​ലുള്ള ഭയം നമുക്കു നല്ലതാണ്‌. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വയെ അപ്രീ​തി​പ്പെ​ടു​ത്താ​നുള്ള ഭയം നമുക്കു വേണം. (സങ്കീ. 111:10) ആദാമി​നും ഹവ്വയ്‌ക്കും ആ ഭയമു​ണ്ടാ​യി​രു​ന്നെ​ങ്കിൽ അവർ യഹോ​വയെ ധിക്കരി​ക്കി​ല്ലാ​യി​രു​ന്നു. എന്നാൽ അവർ ധിക്കരി​ച്ചു. അങ്ങനെ ചെയ്‌തു​ക​ഴി​ഞ്ഞ​പ്പോൾ, തങ്ങൾ പാപി​ക​ളാ​ണെന്ന്‌ അവർക്കു ശരിക്കും മനസ്സി​ലാ​യി എന്ന അർഥത്തിൽ അവരുടെ കണ്ണുകൾ തുറന്നു. മക്കൾക്കു പാപവും മരണവും കൈമാ​റാ​നേ അവർക്കു കഴിയു​മാ​യി​രു​ന്നു​ള്ളൂ. തങ്ങളുടെ അവസ്ഥ കാണാൻ അഥവാ മനസ്സി​ലാ​ക്കാൻ കഴിഞ്ഞ​തി​നാൽ, അവരുടെ നഗ്നത​യെ​ക്കു​റിച്ച്‌ നാണം തോന്നു​ക​യും അവർ നാണം മറയ്‌ക്കു​ക​യും ചെയ്‌തു.—ഉൽപ. 3:7, 21.

13-14. (എ) 1 പത്രോസ്‌ 3:21 അനുസ​രിച്ച്‌, മരണത്തെ നമ്മൾ അതിരു​ക​വിഞ്ഞ്‌ ഭയക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) യഹോ​വയെ സ്‌നേ​ഹി​ക്കാൻ നമുക്ക്‌ എന്തെല്ലാം കാരണ​ങ്ങ​ളുണ്ട്‌?

13 യഹോ​വ​യോ​ടുള്ള ഭയം ആവശ്യ​മാ​ണെ​ങ്കി​ലും മരണ​ത്തെ​ക്കു​റി​ച്ചുള്ള അതിരു​ക​വിഞ്ഞ ഭയം നമുക്ക്‌ ആവശ്യ​മില്ല. കാരണം, നമ്മൾ നിത്യ​ജീ​വൻ നേടാൻ യഹോവ ഒരു വഴി ഒരുക്കി​യി​ട്ടുണ്ട്‌. നമ്മൾ ഒരു പാപം ചെയ്‌താൽ, ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കു​ന്നെ​ങ്കിൽ യഹോവ നമ്മുടെ തെറ്റുകൾ വിട്ടു​ക​ള​യും. തന്റെ മകന്റെ മോച​ന​വി​ല​യി​ലുള്ള നമ്മുടെ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ യഹോവ നമ്മളോ​ടു ക്ഷമിക്കും. വിശ്വാ​സം കാണി​ക്കാ​നുള്ള ഒരു പ്രധാ​ന​വി​ധം ദൈവ​ത്തി​നു ജീവിതം സമർപ്പി​ക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്യു​ന്ന​താണ്‌.—1 പത്രോസ്‌ 3:21 വായി​ക്കുക.

14 യഹോ​വയെ സ്‌നേ​ഹി​ക്കാൻ നമുക്ക്‌ അനേകം കാരണ​ങ്ങ​ളുണ്ട്‌. ഓരോ ദിവസ​വും നമ്മൾ ആസ്വദി​ക്കുന്ന നല്ല കാര്യങ്ങൾ യഹോവ തരുന്ന​വ​യാണ്‌. മാത്രമല്ല, തന്നെക്കു​റി​ച്ചും തന്റെ ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റി​ച്ചും നമ്മളെ പഠിപ്പി​ക്കു​ക​യും ചെയ്യുന്നു. (യോഹ. 8:31, 32) നമ്മളെ നയിക്കാ​നും സഹായി​ക്കാ​നും യഹോവ ക്രിസ്‌തീ​യ​സ​ഭയെ തന്നിരി​ക്കു​ന്നു. ഇക്കാലത്ത്‌ ഭാരം ചുമക്കാൻ യഹോവ നമ്മളെ സഹായി​ക്കു​ന്നു, ഭാവി​യിൽ പൂർണ​മായ അവസ്ഥക​ളിൽ എന്നേക്കും ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യും വെച്ചു​നീ​ട്ടി​യി​രി​ക്കു​ന്നു. (സങ്കീ. 68:19; വെളി. 21:3, 4) യഹോവ ഇതി​നോ​ടകം എത്ര​യെത്ര വിധങ്ങ​ളി​ലാ​ണു നമ്മളോ​ടുള്ള സ്‌നേഹം കാണി​ച്ചി​രി​ക്കു​ന്നത്‌! അതെക്കു​റി​ച്ചെ​ല്ലാം ധ്യാനി​ക്കു​മ്പോൾ യഹോ​വയെ സ്‌നേ​ഹി​ക്കാൻ നമുക്കു തോന്നും. യഹോ​വയെ സ്‌നേ​ഹി​ക്കു​മ്പോൾ ശരിയായ ഭയം നട്ടുവ​ളർത്താൻ നമുക്കു കഴിയും. നമ്മൾ വളരെ​യ​ധി​കം സ്‌നേ​ഹി​ക്കുന്ന നമ്മുടെ ദൈവത്തെ വേദനി​പ്പി​ക്കാൻ നമ്മൾ ആഗ്രഹി​ക്കില്ല.

15. തെറ്റു ചെയ്‌താ​ലോ എന്ന ഭയം മറിക​ട​ക്കാൻ മിഖല​യ്‌ക്ക്‌ എങ്ങനെ​യാ​ണു കഴിഞ്ഞത്‌?

15 ഗുരു​ത​ര​മായ എന്തെങ്കി​ലും തെറ്റു ചെയ്‌താ​ലോ എന്ന ഭയം മറിക​ട​ക്കാൻ നേരത്തേ പറഞ്ഞ മിഖല​യ്‌ക്കു കഴിഞ്ഞു. യഹോവ എത്ര ക്ഷമയുള്ള ദൈവ​മാ​ണെന്നു മനസ്സി​ലാ​ക്കി​യ​താണ്‌ അതിനു സഹായി​ച്ചത്‌. “നമ്മളെ​ല്ലാം അപൂർണ​രാ​ണെ​ന്നും തെറ്റുകൾ പറ്റു​മെ​ന്നും ഞാൻ മനസ്സി​ലാ​ക്കി. എന്നാൽ യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ നമ്മളോ​ടു ക്ഷമിക്കു​മെ​ന്നും ഞാൻ തിരി​ച്ച​റി​ഞ്ഞു.” ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കാ​നും സ്‌നാ​ന​പ്പെ​ടാ​നും യഹോ​വ​യോ​ടുള്ള സ്‌നേഹം മിഖലയെ പ്രേരി​പ്പി​ച്ചു.

(16-ാം ഖണ്ഡിക കാണുക) *

16. എതിർപ്പു നേരി​ടു​മോ എന്ന ഭയം മറിക​ട​ക്കാൻ മിൽസി​നെ എന്താണു സഹായി​ച്ചത്‌?

16 സ്‌നാ​ന​പ്പെ​ടാ​നുള്ള തന്റെ തീരു​മാ​നം അമ്മ എതിർക്കു​മോ എന്നു ഭയം തോന്നിയ മിൽസ്‌ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നോ​ടു സഹായം ചോദി​ച്ചു. മിൽസ്‌ പറയുന്നു: “സ്‌നാ​ന​പ്പെ​ടാ​നുള്ള തീരു​മാ​നം എന്റെ സ്വന്തമാ​ണെ​ന്നും അച്ഛൻ നിർബ​ന്ധി​ക്കു​ന്ന​തു​കൊ​ണ്ടല്ല അതു ചെയ്യു​ന്ന​തെ​ന്നും അമ്മയെ എങ്ങനെ ബോധ്യ​പ്പെ​ടു​ത്താ​മെന്നു ചിന്തി​ക്കാൻ അദ്ദേഹം എന്നെ സഹായി​ച്ചു. അദ്ദേഹ​ത്തി​ന്റെ വീട്ടി​ലും മാതാ​പി​താ​ക്ക​ളിൽ ഒരാൾ മാത്രമേ വിശ്വാ​സ​ത്തി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ.” മിൽസി​ന്റെ തീരു​മാ​നം അമ്മയ്‌ക്ക്‌ ഒട്ടും ഇഷ്ടപ്പെ​ട്ടില്ല. അമ്മയുടെ വീട്ടിൽനി​ന്നും മിൽസിന്‌ ഇറങ്ങേ​ണ്ടി​വന്നു. പക്ഷേ സ്‌നാ​ന​പ്പെ​ടാ​നുള്ള തന്റെ തീരു​മാ​ന​ത്തി​നു മിൽസ്‌ മാറ്റം വരുത്തി​യില്ല. മിൽസ്‌ പറയുന്നു: “യഹോവ എനിക്കാ​യി ചെയ്‌ത നല്ല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചത്‌ എന്റെ ഹൃദയത്തെ സ്‌പർശി​ച്ചു. യേശു​വി​ന്റെ മോച​ന​വി​ല​യെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ച്ച​പ്പോൾ യഹോവ എന്നെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ എനിക്കു ബോധ്യ​മാ​യി. യഹോ​വ​യ്‌ക്കു ജീവിതം സമർപ്പി​ക്കാ​നും സ്‌നാ​ന​പ്പെ​ടാ​നും ആ ചിന്ത എന്നെ പ്രേരി​പ്പി​ച്ചു.”

നിങ്ങളു​ടെ തീരു​മാ​ന​ത്തോ​ടു പറ്റിനിൽക്കു​ക

ദൈവം നമുക്കു​വേണ്ടി ചെയ്‌ത കാര്യങ്ങളോടു നന്ദിയുണ്ടെന്നു കാണി​ക്കാം (17-ാം ഖണ്ഡിക കാണുക)

17. നമുക്ക്‌ എന്തിനുള്ള അവസര​മുണ്ട്‌?

17 ഏദെൻ തോട്ട​ത്തി​ലെ ആ മരത്തിന്റെ പഴം കഴിച്ച​പ്പോൾ ഹവ്വ തന്റെ പിതാ​വി​നെ തള്ളിപ്പ​റ​യു​ക​യാ​യി​രു​ന്നു. ഹവ്വയു​ടെ​കൂ​ടെ കൂടു​ക​വഴി, യഹോവ തനിക്കാ​യി ചെയ്‌ത നല്ല കാര്യ​ങ്ങൾക്കു താൻ ഒരു വിലയും കല്‌പി​ക്കു​ന്നില്ല എന്ന്‌ ആദാം കാണിച്ചു. അവരുടെ ആ തീരു​മാ​ന​ത്തോട്‌ ഒട്ടും യോജി​പ്പി​ല്ലെന്നു കാണി​ക്കാ​നുള്ള അവസരം നമുക്ക്‌ എല്ലാവർക്കു​മുണ്ട്‌. സ്‌നാ​ന​പ്പെ​ടു​ന്ന​തി​ലൂ​ടെ, നമുക്കു​വേണ്ടി ശരി​തെ​റ്റു​കൾ സംബന്ധിച്ച നിലവാ​രങ്ങൾ വെക്കാൻ യഹോ​വ​യ്‌ക്കുള്ള അധികാ​രം അംഗീ​ക​രി​ക്കു​ന്നെന്നു നമ്മൾ കാണി​ക്കു​ക​യാണ്‌. നമ്മുടെ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും വിശ്വ​സി​ക്കു​ന്നെ​ന്നും നമ്മൾ തെളി​യി​ക്കു​ക​യാണ്‌.

18. യഹോ​വയെ സേവി​ക്കു​ന്ന​തിൽ വിജയി​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

18 സ്‌നാ​ന​ത്തോ​ടെ എല്ലാം തീരു​ന്നില്ല. സ്‌നാ​ന​ത്തി​നു ശേഷം ഓരോ ദിവസ​വും നമ്മൾ യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കണം, അല്ലാതെ നമ്മുടെ നിലവാ​ര​ങ്ങൾക്ക​നു​സ​രി​ച്ചല്ല. ലക്ഷക്കണ​ക്കി​നു ദൈവ​ദാ​സ​ന്മാർ ആ വിധത്തിൽ ജീവി​ക്കു​ന്നു. അവരെ​പ്പോ​ലെ​യാ​കാൻ നിങ്ങൾക്കും കഴിയും. അതിനു​വേണ്ടി ദൈവ​വ​ച​ന​മായ ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള ഗ്രാഹ്യം വർധി​പ്പി​ക്കു​ന്ന​തിൽ തുടരുക, നിങ്ങളു​ടെ സഹോ​ദ​ര​ങ്ങ​ളോ​ടൊത്ത്‌ പതിവാ​യി സഹവസി​ക്കുക, സ്‌നേ​ഹ​വാ​നായ നിങ്ങളു​ടെ പിതാ​വി​നെ​ക്കു​റിച്ച്‌ നിങ്ങൾ പഠിച്ചത്‌ ഉത്സാഹ​ത്തോ​ടെ മറ്റുള്ള​വ​രോ​ടു പറയുക. (എബ്രാ. 10:24, 25) തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ, യഹോവ തന്റെ വചനത്തി​ലൂ​ടെ​യും സംഘട​ന​യി​ലൂ​ടെ​യും തരുന്ന ഉപദേശം ശ്രദ്ധി​ക്കുക. (യശ. 30:21) അങ്ങനെ​യെ​ങ്കിൽ നിങ്ങൾ ചെയ്യു​ന്ന​തെ​ല്ലാം വിജയി​ക്കും.—സുഭാ. 16:3, 20.

19. ഏതു കാര്യ​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്കു ബോധ്യ​മു​ണ്ടാ​യി​രി​ക്കണം, എന്തു​കൊണ്ട്‌?

19 യഹോ​വ​യു​ടെ വഴിന​ട​ത്തി​പ്പി​നു ചേർച്ച​യിൽ ജീവി​ക്കു​ന്നത്‌ എത്ര​ത്തോ​ളം പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തു​ന്നെന്നു കാണു​മ്പോൾ യഹോ​വ​യോ​ടും യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളോ​ടും ഉള്ള സ്‌നേഹം വർധി​ക്കും. സാത്താൻ എന്തൊക്കെ വെച്ചു​നീ​ട്ടി വശീക​രി​ക്കാൻ ശ്രമി​ച്ചാ​ലും യഹോ​വയെ സേവി​ക്കു​ന്നതു നമ്മൾ നിറു​ത്തില്ല. ഒരു ആയിരം വർഷത്തി​നു ശേഷം നിങ്ങ​ളെ​ത്തന്നെ ഒന്നു ഭാവന​യിൽ കാണുക. സ്‌നാ​ന​പ്പെ​ടാ​നുള്ള നിങ്ങളു​ടെ തീരു​മാ​ന​മാ​ണു ജീവി​ത​ത്തിൽ നിങ്ങ​ളെ​ടുത്ത ഏറ്റവും നല്ല തീരു​മാ​ന​മെന്നു നിങ്ങൾക്ക്‌ അന്നു ബോധ്യ​മാ​കും!

ഗീതം 28 യഹോ​വ​യു​ടെ സൗഹൃദം നേടുക

^ ഖ. 5 സ്‌നാ​ന​പ്പെ​ടു​മോ ഇല്ലയോ എന്നതാണു ജീവി​ത​ത്തിൽ നിങ്ങൾ എടുക്കുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട തീരു​മാ​നം. എന്തു​കൊ​ണ്ടാണ്‌ അത്‌ അത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌? ഈ ലേഖന​ത്തിൽ ആ ചോദ്യ​ത്തി​നുള്ള ഉത്തരമുണ്ട്‌. കൂടാതെ, സ്‌നാ​ന​മേൽക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക​യും എന്നാൽ പല കാരണ​ങ്ങ​ളാൽ മടിച്ചു​നിൽക്കു​ക​യും ചെയ്യു​ന്ന​വരെ ഈ ലേഖനം സഹായി​ക്കും.

^ ഖ. 56 ചിത്രക്കുറിപ്പ്‌: ആത്മവി​ശ്വാ​സം: ഉത്തരം പറയാൻ ഒരു ചെറു​പ്പ​ക്കാ​രനു പേടി​യാണ്‌.

^ ഖ. 58 ചിത്രക്കുറിപ്പ്‌: കൂട്ടു​കാർ: സാക്ഷി​യായ ഒരു പെൺകു​ട്ടി പുറത്തുള്ള ഒരാളു​ടെ​കൂ​ടെ വരു​മ്പോൾ സഹോ​ദ​രി​മാ​രെ കണ്ട്‌ നാണി​ക്കു​ന്നു.

^ ഖ. 61 ചിത്രക്കുറിപ്പ്‌: പരാജയം: സഭയിൽനിന്ന്‌ പുറത്താ​ക്ക​പ്പെട്ട തന്റെ ആങ്ങള വീടു വിട്ടു പോകു​ന്നതു കാണു​മ്പോൾ താനും തെറ്റി​പ്പോ​കു​മോ എന്ന്‌ ഒരു പെൺകു​ട്ടി ഭയക്കുന്നു.

^ ഖ. 64 ചിത്രക്കുറിപ്പ്‌: എതിർപ്പ്‌: അവിശ്വാ​സി​യായ അമ്മ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ പ്രാർഥി​ക്കാൻ മകനു പേടി തോന്നു​ന്നു.

^ ഖ. 67 ചിത്രക്കുറിപ്പ്‌: ആത്മവി​ശ്വാ​സം: ഒരു ചെറുപ്പക്കാരൻ വ്യക്തി​പ​ര​മായ പഠനത്തി​ന്റെ കാര്യ​ത്തിൽ കുറച്ചു​കൂ​ടെ ശ്രദ്ധി​ക്കു​ന്നു.

^ ഖ. 69 ചിത്രക്കുറിപ്പ്‌: കൂട്ടു​കാർ: സാക്ഷി​യാ​യി​രി​ക്കു​ന്നത്‌ അഭിമാ​നി​ക്കേണ്ട ഒരു കാര്യ​മാ​ണെന്ന്‌ ഒരു ചെറുപ്പക്കാരി മനസ്സി​ലാ​ക്കു​ന്നു.

^ ഖ. 71 ചിത്രക്കുറിപ്പ്‌: പരാജയം: ഒരു പെൺകു​ട്ടി സത്യം സ്വന്തമാ​ക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്യുന്നു.

^ ഖ. 73 ചിത്രക്കുറിപ്പ്‌: എതിർപ്പ്‌: അവിശ്വാസിയായ അമ്മയോട്‌ ഒരു ചെറുപ്പക്കാരൻ ധൈര്യപൂർവം തന്റെ വിശ്വാസത്തെക്കുറിച്ച്‌ സംസാരിക്കുന്നു