വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 11

യഹോവ പറയു​ന്നത്‌ ശ്രദ്ധി​ക്കുക

യഹോവ പറയു​ന്നത്‌ ശ്രദ്ധി​ക്കുക

“ഇവൻ എന്റെ പ്രിയ​പു​ത്രൻ. . . . ഇവൻ പറയു​ന്നതു ശ്രദ്ധി​ക്കണം.”—മത്താ. 17:5.

ഗീതം 89 ശ്രദ്ധി​ക്കാം, അനുസ​രി​ക്കാം, അനു​ഗ്രഹം നേടാം

പൂർവാവലോകനം *

1-2. (എ) യഹോവ എങ്ങനെ​യാ​ണു മനുഷ്യ​രു​മാ​യി സംസാ​രി​ക്കു​ന്നത്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്താണു ചർച്ച ചെയ്യാൻ പോകു​ന്നത്‌?

നമ്മളോ​ടു സംസാ​രി​ക്കാൻ യഹോവ അതിയാ​യി ആഗ്രഹി​ക്കു​ന്നു. മുൻകാ​ല​ങ്ങ​ളിൽ തന്റെ ചിന്തകൾ നമ്മളെ അറിയി​ക്കാൻ യഹോവ പ്രവാ​ച​ക​ന്മാ​രെ​യും ദൂതന്മാ​രെ​യും തന്റെ മകനായ ക്രിസ്‌തു​യേ​ശു​വി​നെ​യും ഉപയോ​ഗി​ച്ചു. (ആമോ. 3:7; ഗലാ. 3:19; വെളി. 1:1) ഇന്ന്‌, തന്റെ വചനമായ ബൈബി​ളി​ലൂ​ടെ​യാണ്‌ യഹോവ നമ്മളോ​ടു സംസാ​രി​ക്കു​ന്നത്‌. തന്റെ ചിന്തകൾ പഠിക്കാ​നും താൻ പ്രവർത്തി​ക്കുന്ന വിധം മനസ്സി​ലാ​ക്കാ​നും ആണ്‌ യഹോവ അതു നമുക്കു തന്നിരി​ക്കു​ന്നത്‌.

2 യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യഹോവ മൂന്നു തവണ സ്വർഗ​ത്തിൽനിന്ന്‌ സംസാ​രി​ച്ചു. ആ അവസര​ങ്ങ​ളിൽ യഹോവ എന്താണു പറഞ്ഞത്‌? ആ വാക്കു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? യഹോ​വ​യു​ടെ വാക്കു​ക​ളിൽനിന്ന്‌ പ്രയോ​ജനം നേടാൻ നമ്മൾ എന്തു ചെയ്യണം? ഈ ലേഖന​ത്തിൽ നമ്മൾ ഈ കാര്യങ്ങൾ ചർച്ച ചെയ്യും.

“നീ എന്റെ പ്രിയ​പു​ത്രൻ”

3. മർക്കോസ്‌ 1:9-11-ൽ കാണു​ന്ന​തു​പോ​ലെ യേശു സ്‌നാ​ന​പ്പെ​ട്ട​പ്പോൾ യഹോവ എന്താണു പറഞ്ഞത്‌, അത്‌ ഏതെല്ലാം പ്രധാ​ന​പ്പെട്ട സത്യങ്ങൾക്ക്‌ ഉറപ്പു തരുന്നു?

3 യഹോവ സ്വർഗ​ത്തിൽനിന്ന്‌ സംസാ​രിച്ച ആദ്യത്തെ സന്ദർഭം മർക്കോസ്‌ 1:9-11-ലാണു രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. (വായി​ക്കുക.) യഹോവ പറഞ്ഞു: “നീ എന്റെ പ്രിയ​പു​ത്രൻ, നിന്നിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു.” തന്റെ പിതാ​വി​ന്റെ സ്വരം കേട്ട​പ്പോൾ യേശു​വിന്‌ എന്തു സന്തോഷം തോന്നി​ക്കാ​ണും! സ്‌നേ​ഹ​വും ധൈര്യ​വും പകരുന്ന ആ വാക്കുകൾ യേശു​വി​ന്റെ ഹൃദയത്തെ സ്‌പർശി​ച്ചെ​ന്ന​തിന്‌ ഒരു സംശയ​വു​മില്ല. യഹോ​വ​യു​ടെ വാക്കുകൾ യേശു​വി​നെ​ക്കു​റി​ച്ചുള്ള മൂന്നു കാര്യ​ങ്ങൾക്ക്‌ ഉറപ്പു തരുന്നു. ഒന്ന്‌, യേശു യഹോ​വ​യു​ടെ പുത്ര​നാണ്‌. രണ്ട്‌, യഹോവ തന്റെ പുത്രനെ സ്‌നേ​ഹി​ക്കു​ന്നു. മൂന്ന്‌, യഹോവ പുത്ര​നിൽ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു. ഓരോ​ന്നും നമുക്ക്‌ ഒന്ന്‌ അടുത്ത്‌ പരി​ശോ​ധി​ക്കാം.

4. സ്‌നാ​ന​സ​മ​യത്ത്‌, ഏതു പ്രത്യേ​ക​വി​ധ​ത്തിൽ യേശു യഹോ​വ​യു​ടെ പുത്ര​നാ​യി​ത്തീർന്നു?

4 ‘നീ എന്റെ പുത്രൻ.’ ആ വാക്കു​ക​ളി​ലൂ​ടെ, തന്റെ പ്രിയ​പു​ത്ര​നായ യേശു താനു​മാ​യി ഒരു പുതിയ ബന്ധത്തി​ലേക്കു വന്നെന്ന്‌ യഹോവ സൂചി​പ്പി​ച്ചു. സ്വർഗ​ത്തി​ലാ​യി​രു​ന്ന​പ്പോൾത്തന്നെ യേശു യഹോ​വ​യു​ടെ പുത്ര​നാ​യി​രു​ന്നു. എന്നാൽ സ്‌നാ​ന​സ​മ​യത്ത്‌, ഒരു പ്രത്യേ​ക​വി​ധ​ത്തിൽ യേശു യഹോ​വ​യു​ടെ പുത്ര​നാ​യി​ത്തീർന്നു. ആ സമയത്ത്‌, യേശു പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം പ്രാപി​ച്ചു. ദൈവ​ത്തി​ന്റെ നിയമി​ത​രാ​ജാ​വും മഹാപു​രോ​ഹി​ത​നും ആയി സേവി​ക്കാൻ സ്വർഗ​ത്തി​ലേക്കു മടങ്ങാ​നുള്ള പ്രത്യാശ യേശു​വി​നു ലഭിച്ചു. (ലൂക്കോ. 1:31-33; എബ്രാ. 1:8, 9; 2:17) അതു​കൊണ്ട്‌ യേശു​വി​ന്റെ സ്‌നാ​ന​സ​മ​യത്ത്‌ നല്ല കാരണ​ത്തോ​ടെ​യാ​ണു പിതാവ്‌ ഇങ്ങനെ പറഞ്ഞത്‌: ‘നീ എന്റെ പുത്രൻ.’—ലൂക്കോ. 3:22.

അഭിനന്ദനവും പ്രോ​ത്സാ​ഹ​ന​വും പുരോ​ഗതി പ്രാപി​ക്കാൻ നമ്മളെ സഹായി​ക്കും (5-ാം ഖണ്ഡിക കാണുക) *

5. സ്‌നേ​ഹ​വും പ്രോ​ത്സാ​ഹ​ന​വും പകരുന്ന കാര്യ​ത്തിൽ യഹോ​വ​യു​ടെ മാതൃക നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?

5 ‘നീ എന്റെ പ്രിയൻ.’ യേശു തന്റെ പ്രിയ​പ്പെ​ട്ട​വ​നാ​ണെ​ന്നും യേശു​വിൽ താൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നെ​ന്നും യഹോവ തുറന്ന്‌ പറഞ്ഞതു നമുക്ക്‌ ഒരു മാതൃ​ക​യല്ലേ? മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നുള്ള അവസരങ്ങൾ നമ്മളും അന്വേ​ഷി​ക്കണം. (യോഹ. 5:20) നമുക്ക്‌ ഇഷ്ടമുള്ള ആരെങ്കി​ലും നമ്മളോ​ടു സ്‌നേഹം കാണി​ക്കു​ക​യും നമ്മൾ ചെയ്യുന്ന നല്ല കാര്യ​ങ്ങൾക്കു നമ്മളെ അഭിന​ന്ദി​ക്കു​ക​യും ചെയ്യു​ന്നതു നമുക്ക്‌ ഊർജം പകരും. അതു​പോ​ലെ, കുടും​ബാം​ഗ​ങ്ങൾക്കും സഹോ​ദ​ര​ങ്ങൾക്കും നമ്മുടെ സ്‌നേ​ഹ​വും പ്രോ​ത്സാ​ഹ​ന​വും ആവശ്യ​മാണ്‌. മറ്റുള്ള​വരെ അഭിന​ന്ദി​ക്കു​മ്പോൾ നമ്മൾ അവരുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തു​ക​യാണ്‌, യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കാൻ അവരെ സഹായി​ക്കു​ക​യാണ്‌. മാതാ​പി​താ​ക്കൾ പ്രത്യേ​കി​ച്ചും മക്കളെ അഭിന​ന്ദി​ക്കണം. മാതാ​പി​താ​ക്കൾ മക്കളെ ആത്മാർഥ​മാ​യി അഭിന​ന്ദി​ക്കു​ക​യും അവരോ​ടു വാത്സല്യം കാണി​ക്കു​ക​യും ചെയ്യു​മ്പോൾ നല്ല പുരോ​ഗതി വരുത്താൻ അവർ മക്കളെ സഹായി​ക്കു​ക​യാണ്‌.

6. യേശു​ക്രി​സ്‌തു എന്തു ചെയ്യു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

6 “നിന്നിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു.” യേശു തന്റെ പിതാ​വി​ന്റെ ഇഷ്ടം വിശ്വ​സ്‌ത​മാ​യി ചെയ്യു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ ഉറപ്പാ​യി​രു​ന്നെന്ന്‌ ഈ വാക്കുകൾ കാണി​ക്കു​ന്നു. യഹോ​വ​യ്‌ക്കു തന്റെ പുത്രന്റെ കാര്യ​ത്തിൽ അത്ര ഉറപ്പു​ണ്ടാ​യി​രു​ന്നു. യഹോ​വ​യു​ടെ എല്ലാ വാഗ്‌ദാ​ന​ങ്ങ​ളും യേശു വിശ്വ​സ്‌ത​മാ​യി നിറ​വേ​റ്റു​മെന്നു നമുക്കും അതു​പോ​ലെ ഉറപ്പു​ണ്ടാ​യി​രി​ക്കാം. (2 കൊരി. 1:20) യേശു​വി​ന്റെ വിശ്വ​സ്‌ത​മാ​തൃ​ക​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ യേശു​വിൽനിന്ന്‌ പഠിക്കാ​നും ആ കാൽച്ചു​വ​ടു​കൾക്കു തൊട്ടു​പി​ന്നാ​ലെ ചെല്ലാ​നും ഉള്ള നമ്മുടെ തീരു​മാ​നം ശക്തമാ​കും. യേശു​വി​ന്റെ കാര്യ​ത്തിൽ വിശ്വാ​സ​മു​ണ്ടാ​യി​രുന്ന യഹോ​വ​യ്‌ക്ക്‌ ഒരു കൂട്ടമെന്ന നിലയിൽ തന്റെ ദാസരു​ടെ കാര്യ​ത്തി​ലും ഉറപ്പുണ്ട്‌, അവർ എന്നും യേശു​വിൽനിന്ന്‌ പഠിക്കും എന്ന ഉറപ്പ്‌.—1 പത്രോ. 2:21.

“ഇവൻ പറയു​ന്നതു ശ്രദ്ധി​ക്കണം”

7. മത്തായി 17:1-5 അനുസ​രിച്ച്‌ ഏത്‌ അവസര​ത്തി​ലാണ്‌ യഹോവ സ്വർഗ​ത്തിൽനിന്ന്‌ സംസാ​രി​ച്ചത്‌, യഹോവ എന്താണു പറഞ്ഞത്‌?

7 മത്തായി 17:1-5 വായി​ക്കുക. യേശു ‘രൂപാ​ന്ത​ര​പ്പെ​ട്ട​പ്പോ​ഴാണ്‌’ യഹോവ രണ്ടാം പ്രാവ​ശ്യം സ്വർഗ​ത്തിൽനിന്ന്‌ സംസാ​രി​ച്ചത്‌. യേശു പത്രോ​സി​നെ​യും യാക്കോ​ബി​നെ​യും യോഹ​ന്നാ​നെ​യും കൂട്ടി​ക്കൊണ്ട്‌ ഒരു ഉയർന്ന മലയി​ലേക്കു പോയി. അവി​ടെ​യാ​യി​രു​ന്ന​പ്പോൾ അവർ ഉജ്ജ്വല​മായ ഒരു ദർശനം കണ്ടു. യേശു​വി​ന്റെ മുഖം വെട്ടി​ത്തി​ള​ങ്ങു​ന്നു, വസ്‌ത്രങ്ങൾ ശോഭ​യോ​ടെ പ്രകാ​ശി​ക്കു​ന്നു. മോശ​യെ​യും ഏലിയ​യെ​യും പ്രതി​നി​ധീ​ക​രി​ക്കുന്ന രണ്ടു വ്യക്തികൾ യേശു​വി​ന്റെ മരണ​ത്തെ​ക്കു​റി​ച്ചും പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചും യേശു​വി​നോ​ടു സംസാ​രി​ക്കാൻ തുടങ്ങി. ‘പാതി മയക്കത്തി​ലാ​യി​രുന്ന’ ആ മൂന്ന്‌ അപ്പോ​സ്‌ത​ല​ന്മാ​രും ഉണർന്ന​പ്പോൾ ഈ വിസ്‌മ​യ​ക​ര​മായ ദർശനം കണ്ടു. (ലൂക്കോ. 9:29-32) അടുത്ത​താ​യി, പ്രകാശം നിറഞ്ഞ ഒരു മേഘം അവരുടെ മേൽ വന്നു. അതിൽനിന്ന്‌ അവർ ഒരു സ്വരം കേട്ടു, ദൈവ​ത്തി​ന്റെ സ്വരം! യേശു​വി​ന്റെ സ്‌നാ​ന​സ​മ​യത്ത്‌ യഹോവ പറഞ്ഞ വാക്കുകൾ, അതായത്‌ പുത്രനു തന്റെ അംഗീ​കാ​ര​വും സ്‌നേ​ഹ​വും ഉണ്ടെന്ന്‌ ഉറപ്പു കൊടു​ക്കുന്ന വാക്കുകൾ, യഹോവ വീണ്ടും പറഞ്ഞു: “ഇവൻ എന്റെ പ്രിയ​പു​ത്രൻ. ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു.” എന്നാൽ ഇപ്രാ​വ​ശ്യം യഹോവ ഒരു കാര്യം​കൂ​ടി പറഞ്ഞു: “ഇവൻ പറയു​ന്നതു ശ്രദ്ധി​ക്കണം.”

8. ദർശനം യേശു​വി​നെ​യും ശിഷ്യ​ന്മാ​രെ​യും എങ്ങനെ​യാ​ണു സ്വാധീ​നി​ച്ചത്‌?

8 ഈ ദർശനം ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി​രി​ക്കു​മ്പോ​ഴുള്ള യേശു​വി​ന്റെ മഹത്ത്വ​ത്തി​ന്റെ​യും ശക്തിയു​ടെ​യും ഒരു പൂർവ​വീ​ക്ഷ​ണ​മാ​യി​രു​ന്നു. നേരി​ടാൻപോ​കുന്ന കഷ്ടപ്പാ​ടു​കൾ സഹിച്ചു​നിൽക്കാ​നും വേദനാ​ക​ര​മായ മരണം നേരി​ടാ​നും വേണ്ട പ്രോ​ത്സാ​ഹ​ന​വും ഉറപ്പും ഈ ദർശനം ക്രിസ്‌തു​വി​നു പകർന്നു എന്നതിനു സംശയ​മില്ല. കൂടാതെ, ഈ ദർശനം ശിഷ്യ​ന്മാ​രു​ടെ വിശ്വാ​സം ബലിഷ്‌ഠ​മാ​ക്കി, വരും​കാ​ല​ങ്ങ​ളിൽ തങ്ങളുടെ നിയമ​ന​ത്തിൽ കഠിനാ​ധ്വാ​നം ചെയ്യാ​നും നിർമ​ല​ത​യു​ടെ പരി​ശോ​ധ​നകൾ നേരി​ടാ​നും അവരെ പ്രാപ്‌ത​രാ​ക്കി. ഏതാണ്ട്‌ 30 വർഷം കഴിഞ്ഞി​ട്ടും പത്രോസ്‌ അപ്പോ​സ്‌തലൻ ഈ രൂപാ​ന്ത​രീ​ക​ര​ണ​ദർശ​ന​ത്തെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌. ആ ദർശനം അപ്പോ​ഴും പത്രോ​സി​ന്റെ മനസ്സിൽ തെളി​ഞ്ഞു​നി​ന്നി​രു​ന്നു എന്നല്ലേ ഇതു കാണി​ക്കു​ന്നത്‌?—2 പത്രോ. 1:16-18.

9. യേശു തന്റെ ശിഷ്യ​ന്മാർക്കു പ്രയോ​ജ​ന​ക​ര​മായ ഏതെല്ലാം ഉപദേ​ശ​ങ്ങ​ളാ​ണു നൽകി​യത്‌?

9 “ഇവൻ പറയു​ന്നതു ശ്രദ്ധി​ക്കണം.” നമ്മൾ തന്റെ പുത്രന്റെ വാക്കുകൾ ശ്രദ്ധി​ക്കാ​നും അനുസ​രി​ക്കാ​നും പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടെന്ന്‌ ഈ വാക്കു​ക​ളി​ലൂ​ടെ യഹോവ വ്യക്തമാ​ക്കി. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു എന്തൊ​ക്കെ​യാ​ണു പറഞ്ഞത്‌? നമ്മൾ ശ്രദ്ധ കൊടു​ക്കേണ്ട അനേകം കാര്യങ്ങൾ യേശു പറഞ്ഞി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കേ​ണ്ടത്‌ എങ്ങനെ​യാ​ണെന്നു യേശു അനുഗാ​മി​കളെ സ്‌നേ​ഹ​പൂർവം പഠിപ്പി​ച്ചു. ഉണർന്നി​രി​ക്കാൻ അവരെ കൂടെ​ക്കൂ​ടെ ഓർമി​പ്പി​ച്ചു. (മത്താ. 24:42; 28:19, 20) അവസാ​നം​വരെ പിടി​ച്ചു​നിൽക്കു​ന്ന​തി​നു കഠിന​ശ്രമം ചെയ്യാൻ അവരെ പ്രചോ​ദി​പ്പി​ച്ചു. മടുത്ത്‌ പിന്മാ​റാ​തി​രി​ക്കാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു. (ലൂക്കോ. 13:24) സ്‌നേ​ഹ​വും യോജി​പ്പും ഉള്ളവരാ​യി​രി​ക്കു​ന്ന​തും തന്റെ കല്‌പ​നകൾ പാലി​ക്കു​ന്ന​തും എത്ര പ്രധാ​ന​മാ​ണെന്നു യേശു ഊന്നി​പ്പ​റഞ്ഞു. (യോഹ. 15:10, 12, 13) എത്രമാ​ത്രം പ്രയോ​ജനം ചെയ്യുന്ന ഉപദേ​ശ​ങ്ങ​ളാ​ണു യേശു ശിഷ്യ​ന്മാർക്കു കൊടു​ത്തത്‌! ആ ഉപദേ​ശ​ങ്ങ​ളു​ടെ പ്രാധാ​ന്യം ഇപ്പോ​ഴും ഒട്ടും കുറഞ്ഞി​ട്ടില്ല.

10-11. യേശു​വി​നെ ശ്രദ്ധി​ക്കു​ന്നു​ണ്ടെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

10 യേശു പറഞ്ഞു: “സത്യത്തി​ന്റെ പക്ഷത്തു​ള്ള​വ​രെ​ല്ലാം എന്റെ സ്വരം കേട്ടനു​സ​രി​ക്കു​ന്നു.” (യോഹ. 18:37) “ഒരാൾക്കു മറ്റൊ​രാൾക്കെ​തി​രെ എന്തെങ്കി​ലും പരാതി​ക്കു കാരണ​മു​ണ്ടാ​യാൽത്തന്നെ അതു സഹിക്കു​ക​യും അന്യോ​ന്യം ഉദാര​മാ​യി ക്ഷമിക്കു​ക​യും” ചെയ്യു​മ്പോൾ അയാൾ യേശു​വി​ന്റെ സ്വരം കേട്ടനു​സ​രി​ക്കു​ക​യാണ്‌. (കൊലോ. 3:13; ലൂക്കോ. 17:3, 4) “അനുകൂ​ല​കാ​ല​ത്തും പ്രതി​കൂ​ല​കാ​ല​ത്തും” ഉത്സാഹ​ത്തോ​ടെ പ്രസം​ഗി​ച്ചു​കൊ​ണ്ടും യേശു​വി​ന്റെ സ്വരം കേട്ടനു​സ​രി​ക്കാൻ നമുക്കാ​കും.—2 തിമൊ. 4:2.

11 യേശു പറഞ്ഞു: “എന്റെ ആടുകൾ എന്റെ ശബ്ദം കേട്ടനു​സ​രി​ക്കു​ന്നു.” (യോഹ. 10:27) യേശു​വി​ന്റെ വാക്കു​കൾക്കു ചേർച്ച​യിൽ ജീവി​ച്ചു​കൊ​ണ്ടും ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ ക്രിസ്‌തു പറയു​ന്നതു ‘ശ്രദ്ധി​ക്കു​ന്നു,’ അഥവാ ‘കേട്ടനു​സ​രി​ക്കു​ന്നു.’ ‘ജീവി​ത​ത്തി​ലെ ഉത്‌ക​ണ്‌ഠകൾ’ അവരുടെ ശ്രദ്ധ പതറി​ക്കു​ന്നില്ല. (ലൂക്കോ. 21:34) മറിച്ച്‌, യേശു​വി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്ന​തിന്‌ അവർ ജീവി​ത​ത്തിൽ മുഖ്യ​സ്ഥാ​നം കൊടു​ക്കു​ന്നു. അങ്ങേയറ്റം ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളി​ലും അവർ അങ്ങനെ ചെയ്യുന്നു. കടുത്ത ദാരി​ദ്ര്യം, പ്രകൃ​തി​ദു​ര​ന്തങ്ങൾ, എതിരാ​ളി​ക​ളിൽനി​ന്നുള്ള ആക്രമണം തുടങ്ങിയ കഠിന​മായ പരി​ശോ​ധ​നകൾ നമ്മുടെ മിക്ക സഹോ​ദ​ര​ങ്ങ​ളും അനുഭ​വി​ക്കു​ന്നുണ്ട്‌. എന്തെല്ലാം സംഭവി​ച്ചാ​ലും അവർ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി നിൽക്കു​ന്നു. അവർക്ക്‌ യേശു ഈ ഉറപ്പു നൽകുന്നു: “എന്റെ കല്‌പ​നകൾ സ്വീക​രിച്ച്‌ അവ അനുസ​രി​ക്കു​ന്ന​വ​നാണ്‌ എന്നെ സ്‌നേ​ഹി​ക്കു​ന്നവൻ. എന്നെ സ്‌നേ​ഹി​ക്കു​ന്ന​വനെ എന്റെ പിതാ​വും സ്‌നേ​ഹി​ക്കും.”—യോഹ. 14:21.

ശ്രദ്ധ വ്യതി​ച​ലി​ക്കാ​തി​രി​ക്കാൻ ശുശ്രൂഷ നമ്മളെ സഹായി​ക്കും (12-ാം ഖണ്ഡിക കാണുക) *

12. യേശു പറയു​ന്നതു ശ്രദ്ധി​ക്കു​ന്നു​ണ്ടെന്നു കാണി​ക്കാ​നുള്ള മറ്റൊരു വിധം ഏതാണ്‌?

12 യേശു​വി​നെ ശ്രദ്ധി​ക്കു​ന്നെന്നു കാണി​ക്കാ​നുള്ള മറ്റൊരു വിധം ഇതാണ്‌: നമുക്കി​ട​യിൽ നേതൃ​ത്വ​മെ​ടു​ക്കാൻ യേശു നിയമി​ച്ചി​രി​ക്കു​ന്ന​വ​രു​മാ​യി സഹകരി​ക്കുക. (എബ്രാ. 13:7, 17) അടുത്ത കാലത്ത്‌ സംഘടന പല മാറ്റങ്ങ​ളും വരുത്തി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ശുശ്രൂ​ഷ​യിൽ നമ്മൾ ഉപയോ​ഗി​ക്കുന്ന ഉപകര​ണ​ങ്ങ​ളും രീതി​ക​ളും, ഇടദി​വ​സത്തെ മീറ്റിങ്ങ്‌ നടത്തുന്ന രീതി, രാജ്യ​ഹാ​ളു​കൾ പണിയു​ക​യും പരിപാ​ലി​ക്കു​ക​യും പുതു​ക്കി​പ്പ​ണി​യു​ക​യും ചെയ്യുന്ന രീതി, അങ്ങനെ പലതും. നന്നായി ആലോ​ചി​ച്ച​തി​നു ശേഷമാണ്‌ ഇത്തരം മാറ്റങ്ങൾ വരുത്തു​ന്നത്‌. ഈ വിധത്തിൽ സ്‌നേ​ഹ​പൂർവം സംഘടന നമ്മളെ വഴി നയിക്കു​ന്ന​തിൽ നമ്മൾ നന്ദിയു​ള്ള​വ​രല്ലേ? സംഘടന തക്കസമ​യത്ത്‌ തരുന്ന മാർഗ​നിർദേ​ശങ്ങൾ പിൻപ​റ്റാൻ നമ്മൾ ശ്രമി​ക്കു​മ്പോൾ യഹോവ ആ ശ്രമങ്ങളെ അനു​ഗ്ര​ഹി​ക്കും എന്നതിൽ സംശയ​മില്ല.

13. യേശു പറയു​ന്നതു ശ്രദ്ധി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജ​നങ്ങൾ എന്തെല്ലാം?

13 യേശു പഠിപ്പിച്ച എല്ലാ കാര്യ​ങ്ങ​ളും ശ്രദ്ധി​ക്കു​ന്നതു നമുക്കു പ്രയോ​ജനം ചെയ്യും. തന്റെ പഠിപ്പി​ക്ക​ലു​കൾ ശിഷ്യ​ന്മാർക്കു നവോ​ന്മേഷം പകരു​മെന്നു യേശു ഉറപ്പു കൊടു​ത്തു. യേശു പറഞ്ഞു: “നിങ്ങൾക്ക്‌ ഉന്മേഷം കിട്ടും; കാരണം, എന്റെ നുകം മൃദു​വും എന്റെ ചുമടു ഭാരം കുറഞ്ഞ​തും ആണ്‌.” (മത്താ. 11:28-30) യേശു​വി​ന്റെ ജീവി​ത​ത്തെ​യും ശുശ്രൂ​ഷ​യെ​യും കുറി​ച്ചുള്ള നാലു സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ ഉൾപ്പെടെ ദൈവ​വ​ചനം മുഴു​വ​നും നമുക്കു നവോ​ന്മേഷം പകരുന്നു, കൂടാതെ അതു നമ്മുടെ ആത്മീയാ​രോ​ഗ്യം വീണ്ടെ​ടു​ക്കാൻ സഹായി​ക്കു​ക​യും നമ്മളെ ‘ബുദ്ധി​മാ​ന്മാ​രാ​ക്കു​ക​യും’ ചെയ്യുന്നു. (സങ്കീ. 19:7; 23:3) യേശു പറഞ്ഞു: “ദൈവ​ത്തി​ന്റെ വചനം കേട്ടനു​സ​രി​ക്കു​ന്ന​വ​രാണ്‌ അനുഗൃ​ഹീ​തർ.”—ലൂക്കോ. 11:28.

‘ഞാൻ എന്റെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തും’

14-15. (എ) യോഹ​ന്നാൻ 12:27, 28 അനുസ​രിച്ച്‌ യഹോവ സ്വർഗ​ത്തിൽനിന്ന്‌ സംസാ​രിച്ച മൂന്നാ​മത്തെ സന്ദർഭം ഏതാണ്‌? (ബി) യഹോ​വ​യു​ടെ വാക്കുകൾ യേശു​വി​നെ ആശ്വസി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും ചെയ്‌തത്‌ എന്തു​കൊണ്ട്‌?

14 യോഹ​ന്നാൻ 12:27, 28 വായി​ക്കുക. യഹോവ സ്വർഗ​ത്തിൽനിന്ന്‌ സംസാ​രിച്ച മൂന്നാ​മത്തെ സന്ദർഭം യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. തന്റെ അവസാ​നത്തെ പെസഹ ആഘോ​ഷി​ക്കാ​നാ​യി യേശു ഇപ്പോൾ യരുശ​ലേ​മി​ലാണ്‌. യേശു​വി​ന്റെ മരണത്തിന്‌ ഇനി അധികം ദിവസ​ങ്ങ​ളില്ല. “ഞാൻ ആകെ അസ്വസ്ഥ​നാണ്‌” എന്നു യേശു പറഞ്ഞു. എന്നിട്ട്‌ ഇങ്ങനെ പ്രാർഥി​ച്ചു: “പിതാവേ, അങ്ങയുടെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തേ​ണമേ.” അതിനുള്ള ഉത്തരം പിതാവ്‌ സ്വർഗ​ത്തിൽനിന്ന്‌ നേരിട്ട്‌ നൽകി: “ഞാൻ അതു മഹത്ത്വ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇനിയും മഹത്ത്വ​പ്പെ​ടു​ത്തും.”

15 യേശു അസ്വസ്ഥ​നാ​യ​തിൽ ഒട്ടും അതിശ​യി​ക്കാ​നില്ല. കാരണം, യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കാ​നുള്ള വലിയ ഉത്തരവാ​ദി​ത്വ​മാ​യി​രു​ന്നു യേശു​വി​നു​ണ്ടാ​യി​രു​ന്നത്‌. ക്രൂര​മായ ഉപദ്ര​വ​ങ്ങ​ളും വേദനാ​ക​ര​മായ മരണവും താൻ സഹി​ക്കേ​ണ്ടി​വ​രു​മെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (മത്താ. 26:38) എന്നാൽ ഏറ്റവും പ്രധാ​ന​മാ​യി, പിതാ​വി​ന്റെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്താൻ യേശു ആഗ്രഹി​ച്ചു. ദൈവ​നി​ന്ദ​യാ​ണു യേശു​വി​ന്റെ മേൽ ചുമത്തിയ കുറ്റം. അതു​കൊണ്ട്‌ തന്റെ മരണം ദൈവ​ത്തിന്‌ അപമാനം വരുത്തു​മോ എന്നു യേശു​വിന്‌ ഉത്‌ക​ണ്‌ഠ​യു​ണ്ടാ​യി​രു​ന്നു. ഈ അവസര​ത്തിൽ യഹോ​വ​യു​ടെ വാക്കുകൾ യേശു​വിന്‌ എത്രമാ​ത്രം ബലം പകർന്നു​കാ​ണും! യഹോ​വ​യു​ടെ പേര്‌ മഹത്ത്വീ​ക​രി​ക്ക​പ്പെ​ടു​മെന്നു യേശു​വിന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു. പിതാ​വി​ന്റെ വാക്കുകൾ യേശു​വി​നെ വളരെ​യ​ധി​കം ആശ്വസി​പ്പി​ക്കു​ക​യും വരാൻപോ​കുന്ന പരി​ശോ​ധ​നകൾ നേരി​ടാൻ ശക്തി​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. അന്ന്‌ അവിടെ കൂടി​വ​ന്ന​വ​രിൽ, പിതാവ്‌ പറഞ്ഞ വാക്കുകൾ മനസ്സി​ലായ ഏകവ്യക്തി യേശു​വാ​യി​രു​ന്നെ​ങ്കി​ലും തന്റെ വാക്കുകൾ നമുക്കാ​യി രേഖ​പ്പെ​ടു​ത്തി​വെ​ക്കാൻ യഹോവ ശ്രദ്ധിച്ചു.—യോഹ. 12:29, 30.

യഹോവ തന്റെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും തന്റെ ജനത്തെ വിടു​വി​ക്കു​ക​യും ചെയ്യും (16-ാം ഖണ്ഡിക കാണുക) *

16. ദൈവ​ത്തി​ന്റെ പേരിനു വരുന്ന നിന്ദ​യെ​ക്കു​റിച്ച്‌ നമ്മൾ ചില​പ്പോൾ ഉത്‌ക​ണ്‌ഠ​പ്പെ​ട്ടേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

16 യേശു​വി​നെ​പ്പോ​ലെ, യഹോ​വ​യു​ടെ പേരിനു വരുന്ന നിന്ദ​യെ​ക്കു​റിച്ച്‌ ഓർത്ത്‌ നമുക്ക്‌ ഉത്‌ക​ണ്‌ഠ​യു​ണ്ടാ​യി​രി​ക്കും. നമ്മളും അനീതിക്ക്‌ ഇരകളാ​കാ​റുണ്ട്‌. അല്ലെങ്കിൽ എതിരാ​ളി​കൾ നമ്മളെ​ക്കു​റിച്ച്‌ പറയുന്ന കള്ളക്കഥകൾ നമ്മളെ അസ്വസ്ഥ​രാ​ക്കു​ന്നു​ണ്ടാ​കും. യഹോ​വ​യു​ടെ പേരി​നും സംഘട​ന​യ്‌ക്കും ഇത്തരം വാർത്തകൾ വരുത്തുന്ന നിന്ദ​യെ​ക്കു​റിച്ച്‌ നമ്മൾ ചിന്താ​കു​ല​രാ​യേ​ക്കാം. അത്തരം സമയങ്ങ​ളിൽ യഹോ​വ​യു​ടെ വാക്കുകൾ നമുക്കു വലി​യൊ​രു ആശ്വാ​സ​മാണ്‌. നമ്മൾ അനാവ​ശ്യ​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ട ആവശ്യ​മില്ല. “മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം (നമ്മുടെ) ഹൃദയ​ത്തെ​യും മനസ്സി​നെ​യും ക്രിസ്‌തു​യേശു മുഖാ​ന്തരം കാക്കും” എന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. (ഫിലി. 4:6, 7) യഹോവ എപ്പോ​ഴും തന്റെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തും. വിശ്വ​സ്‌ത​രായ തന്റെ ദാസന്മാർക്കു സാത്താ​നും ഈ ലോക​വും വരുത്തുന്ന ഏതൊരു ഹാനി​യും യഹോവ തന്റെ രാജ്യ​ത്തി​ലൂ​ടെ ഇല്ലാതാ​ക്കും.—സങ്കീ. 94:22, 23; യശ. 65:17.

യഹോവ പറയു​മ്പോൾ ശ്രദ്ധി​ക്കുക, പ്രയോ​ജനം നേടുക

17. യശയ്യ 30:21 അനുസ​രിച്ച്‌ യഹോവ ഇന്നു നമ്മളോ​ടു സംസാ​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

17 യഹോവ ഇന്നും നമ്മളോ​ടു സംസാ​രി​ക്കു​ന്നുണ്ട്‌. (യശയ്യ 30:21 വായി​ക്കുക.) യഹോവ ഇന്നു നേരിട്ട്‌ നമ്മളോ​ടു സ്വർഗ​ത്തിൽനിന്ന്‌ സംസാ​രി​ക്കു​ന്നില്ല എന്നതു ശരിയാണ്‌. എന്നാൽ തന്റെ വചനമായ ബൈബിൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ യഹോവ നമ്മളെ പഠിപ്പി​ക്കു​ന്നു. കൂടാതെ, ദൈവ​ദാ​സർക്ക്‌ ആഹാരം കൊടു​ക്കാൻ യഹോ​വ​യു​ടെ ആത്മാവ്‌ ‘വിശ്വ​സ്‌ത​നായ കാര്യ​സ്ഥനെ’ പ്രചോ​ദി​പ്പി​ക്കു​ന്നു. (ലൂക്കോ. 12:42) അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണങ്ങൾ, ഓൺ​ലൈ​നാ​യി ലഭിക്കുന്ന പ്രസി​ദ്ധീ​ക​ര​ണങ്ങൾ, വീഡി​യോ​കൾ, ഓഡി​യോ​കൾ എന്നിവ​യി​ലൂ​ടെ​യെ​ല്ലാം എത്ര സമൃദ്ധ​മാ​യി​ട്ടാ​ണു നമുക്ക്‌ ആത്മീയ​ഭ​ക്ഷണം ലഭിക്കു​ന്നത്‌!

18. യഹോ​വ​യു​ടെ വാക്കുകൾ നിങ്ങളു​ടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തു​ക​യും നിങ്ങൾക്കു ധൈര്യം പകരു​ക​യും ചെയ്യു​ന്നത്‌ എങ്ങനെ?

18 തന്റെ മകൻ ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യഹോവ പറഞ്ഞ വാക്കുകൾ നമുക്ക്‌ എപ്പോ​ഴും മനസ്സിൽപ്പി​ടി​ക്കാം! എല്ലാ കാര്യ​ങ്ങ​ളും യഹോ​വ​യു​ടെ നിയ​ന്ത്ര​ണ​ത്തി​ലാണ്‌. സാത്താ​നും അവന്റെ ദുഷ്ട​ലോ​ക​വും നമ്മുടെ മേൽ വരുത്തി​യി​രി​ക്കുന്ന എല്ലാ ദോഷ​ങ്ങ​ളും ദൈവം നീക്കം ചെയ്യും. ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദൈവ​ത്തി​ന്റെ എല്ലാ വാക്കു​ക​ളും ഇതു നമുക്ക്‌ ഉറപ്പു തരുന്നു. യഹോ​വ​യു​ടെ വാക്കു​കൾക്ക്‌ അടുത്ത ശ്രദ്ധ കൊടു​ക്കാൻ നമുക്ക്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം. അങ്ങനെ​യെ​ങ്കിൽ, നമ്മൾ നേരി​ടുന്ന ഏതു പ്രശ്‌ന​ങ്ങ​ളും, വരാനി​രി​ക്കുന്ന ഏതു ബുദ്ധി​മു​ട്ടു​ക​ളും വിജയ​ക​ര​മാ​യി സഹിച്ചു​നിൽക്കാൻ നമുക്കു കഴിയും. ബൈബിൾ നമ്മളെ ഇങ്ങനെ ഓർമി​പ്പി​ക്കു​ന്നു: “ദൈ​വേഷ്ടം ചെയ്യാ​നും വാഗ്‌ദാ​നം ലഭിച്ചി​രി​ക്കു​ന്നതു നേടാ​നും നിങ്ങൾക്കു സഹനശക്തി വേണം.”—എബ്രാ. 10:36.

ഗീതം 4 “യഹോവ എന്റെ ഇടയൻ”

^ ഖ. 5 യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യഹോവ മൂന്നു തവണ സ്വർഗ​ത്തിൽനിന്ന്‌ സംസാ​രി​ച്ചു. ഒരു സന്ദർഭ​ത്തിൽ, തന്റെ മകൻ പറയു​ന്നതു ശ്രദ്ധി​ക്കണം എന്ന്‌ യഹോവ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളോട്‌ ആവശ്യ​പ്പെട്ടു. ഇന്നും യഹോവ നമ്മളോ​ടു സംസാ​രി​ക്കു​ന്നുണ്ട്‌. എങ്ങനെ? തന്റെ വചനത്തി​ലൂ​ടെ​യും സംഘട​ന​യി​ലൂ​ടെ​യും. ദൈവ​വ​ച​ന​ത്തിൽ യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾ ഉൾപ്പെ​ടു​ന്നുണ്ട്‌. യഹോ​വ​യും യേശു​വും പറയു​ന്നതു ശ്രദ്ധി​ക്കു​ന്നതു നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യു​മെന്നു മനസ്സി​ലാ​ക്കാൻ ഈ ലേഖനം സഹായി​ക്കും.

^ ഖ. 52 ചിത്രക്കുറിപ്പുകൾ: ഒരു ശുശ്രൂ​ഷാ​ദാ​സൻ രാജ്യ​ഹാൾ ശുചീ​ക​രി​ക്കു​ന്ന​തും പ്രസി​ദ്ധീ​ക​ര​ണ​കൗ​ണ്ട​റിൽ നിയമനം ചെയ്യു​ന്ന​തും ഒരു മൂപ്പൻ ശ്രദ്ധി​ക്കു​ന്നു. അദ്ദേഹത്തെ മൂപ്പൻ ആത്മാർഥ​മാ​യി അഭിന​ന്ദി​ക്കു​ന്നു.

^ ഖ. 54 ചിത്രക്കുറിപ്പ്‌: സിയറ ലിയോ​ണിൽ ഒരു ദമ്പതികൾ ആ നാട്ടു​കാ​ര​നായ ഒരു മീൻപി​ടു​ത്ത​ക്കാ​രനു മീറ്റി​ങ്ങി​നുള്ള ഒരു ക്ഷണക്കത്ത്‌ കൊടു​ക്കു​ന്നു.

^ ഖ. 56 ചിത്രക്കുറിപ്പ്‌: നമ്മുടെ പ്രവർത്ത​ന​ത്തി​നു നിയ​ന്ത്ര​ണ​മുള്ള ഒരു സ്ഥലത്ത്‌ ഒരു വീട്ടിൽ മീറ്റിങ്ങ്‌ നടത്തുന്നു. മറ്റുള്ളവർ ശ്രദ്ധി​ക്കാ​തി​രി​ക്കാ​നാ​യി ഒട്ടും ഔപചാ​രി​ക​ത​യി​ല്ലാത്ത വസ്‌ത്ര​ങ്ങ​ളാണ്‌ അവർ ധരിച്ചി​രി​ക്കു​ന്നത്‌.