വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 18

സ്‌നേ​ഹ​വും നീതി​യും—ക്രിസ്‌തീ​യ​സ​ഭ​യിൽ

സ്‌നേ​ഹ​വും നീതി​യും—ക്രിസ്‌തീ​യ​സ​ഭ​യിൽ

“തമ്മിൽത്ത​മ്മിൽ ഭാരങ്ങൾ ചുമക്കുക. അങ്ങനെ നിങ്ങൾക്കു ക്രിസ്‌തുവിന്റെ നിയമം അനുസ​രി​ക്കാ​നാ​കും.”—ഗലാ. 6:2.

ഗീതം 12 യഹോവ മഹാ​ദൈ​വം

പൂർവാവലോകനം *

1. ഏതു രണ്ടു കാര്യ​ത്തിൽ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

യഹോവ തന്റെ ആരാധ​കരെ സ്‌നേ​ഹി​ക്കു​ന്നു. യഹോവ എല്ലായ്‌പോ​ഴും അങ്ങനെ​യാ​യി​രു​ന്നു, ഒരിക്ക​ലും അതിനു മാറ്റം വരുക​യു​മില്ല. യഹോവ നീതി​യെ​യും സ്‌നേ​ഹി​ക്കു​ന്നു. (സങ്കീ. 33:5) അതു​കൊണ്ട്‌ നമുക്കു രണ്ടു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കാം: (1) തന്റെ ദാസന്മാർ അന്യായം സഹിക്കു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്കു വേദന തോന്നും. (2) നീതി നടപ്പാ​കു​ന്നു​ണ്ടെന്ന്‌ യഹോവ ഉറപ്പാ​ക്കും. ഈ പരമ്പര​യി​ലെ ആദ്യത്തെ ലേഖന​ത്തിൽ, * ദൈവം മോശ​യി​ലൂ​ടെ ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമം സ്‌നേ​ഹ​ത്തിൽ പണിതു​യർത്തിയ ഒന്നാ​ണെന്നു നമ്മൾ പഠിച്ചു. എല്ലാവ​രോ​ടും, നിസ്സഹാ​യ​രായ ആളുക​ളോ​ടു​പോ​ലും, നീതി​യോ​ടെ ഇടപെ​ടാൻ അതു പ്രോ​ത്സാ​ഹി​പ്പി​ച്ചു. (ആവ. 10:18) തന്റെ ആരാധ​ക​രു​ടെ കാര്യ​ത്തിൽ യഹോ​വ​യ്‌ക്കുള്ള ആഴമായ താത്‌പ​ര്യം ആ നിയമം വെളി​പ്പെ​ടു​ത്തു​ന്നി​ല്ലേ?

2. നമ്മൾ ഏതു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തും?

2 എ.ഡി. 33-ൽ ക്രിസ്‌തീ​യസഭ സ്ഥാപി​ത​മാ​യ​പ്പോൾ മോശ​യു​ടെ നിയമം അവസാ​നി​ച്ചു. സ്‌നേ​ഹ​ത്തിൽ പണിതു​യർത്തിയ, നീതിയെ ഉന്നമി​പ്പിച്ച ആ നിയമ​ത്തി​ന്റെ പ്രയോ​ജ​നങ്ങൾ ക്രിസ്‌ത്യാ​നി​കൾക്കു കിട്ടാതെ പോകു​മാ​യി​രു​ന്നോ? ഒരിക്ക​ലു​മില്ല! ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒരു പുതിയ നിയമ​മുണ്ട്‌. ആ പുതിയ നിയമം എന്താ​ണെന്ന്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. അതിനു ശേഷം ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരവും നമ്മൾ കണ്ടെത്തും: ഈ നിയമം സ്‌നേ​ഹ​ത്തിൽ പണിതു​യർത്തി​യ​താ​ണെന്നു നമുക്കു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌? അതു നീതിയെ ഉയർത്തി​പ്പി​ടി​ക്കു​ന്ന​താണ്‌ എന്നതിന്‌ എന്തു തെളി​വുണ്ട്‌? ഈ നിയമ​മ​നു​സ​രിച്ച്‌, അധികാ​ര​മു​ള്ളവർ മറ്റുള്ള​വ​രോട്‌ എങ്ങനെ ഇടപെ​ടണം?

എന്താണു “ക്രിസ്‌തു​വി​ന്റെ നിയമം?”

3. ഗലാത്യർ 6:2-ൽ പറയുന്ന ക്രിസ്‌തു​വി​ന്റെ നിയമ​ത്തിൽ എന്താണ്‌ ഉൾപ്പെ​ടു​ന്നത്‌?

3 ഗലാത്യർ 6:2 വായി​ക്കുക. ‘ക്രിസ്‌തു​വി​ന്റെ നിയമ​ത്തിന്‌’ കീഴി​ലാ​ണു ക്രിസ്‌ത്യാ​നി​കൾ. യേശു തന്റെ അനുഗാ​മി​കൾക്കു​വേണ്ടി ഒരു നിയമ​സം​ഹിത എഴുതി തന്നിട്ടില്ല. പക്ഷേ ജീവി​ത​ത്തിൽ അവർക്കു വഴി കാണി​ക്കുന്ന നിർദേ​ശ​ങ്ങ​ളും കല്‌പ​ന​ക​ളും തത്ത്വങ്ങ​ളും യേശു അവർക്കു കൊടു​ത്തു. ‘ക്രിസ്‌തു​വി​ന്റെ നിയമ​ത്തിൽ’ യേശു പഠിപ്പിച്ച എല്ലാ കാര്യ​ങ്ങ​ളും ഉൾപ്പെ​ടു​ന്നു. ഈ നിയമം നമ്മൾ കുറച്ചു​കൂ​ടെ നന്നായി മനസ്സി​ലാ​ക്കാൻ അടുത്ത മൂന്നു ഖണ്ഡികകൾ ശ്രദ്ധി​ക്കാം.

4-5. ഏതെല്ലാം വിധങ്ങ​ളി​ലാ​ണു യേശു പഠിപ്പി​ച്ചത്‌, എന്നൊ​ക്കെ​യാ​ണു യേശു പഠിപ്പി​ച്ചത്‌?

4 ഏതെല്ലാം വിധങ്ങ​ളി​ലാ​ണു യേശു പഠിപ്പി​ച്ചത്‌? ഒന്ന്‌, വാക്കു​ക​ളി​ലൂ​ടെ. യേശു​വി​ന്റെ വാക്കു​കൾക്കു ശക്തിയു​ണ്ടാ​യി​രു​ന്നു, കാരണം യേശു ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം ആളുകളെ അറിയി​ച്ചു, ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ അവരെ പഠിപ്പി​ച്ചു, മനുഷ്യൻ അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​കൾക്കുള്ള പരിഹാ​രം ദൈവ​രാ​ജ്യ​മാ​ണെന്നു ചൂണ്ടി​ക്കാ​ണി​ച്ചു. (ലൂക്കോ. 24:19) രണ്ട്‌, തന്റെ മാതൃ​ക​യി​ലൂ​ടെ യേശു പഠിപ്പി​ച്ചു. സ്വന്തം ജീവി​ത​രീ​തി​യി​ലൂ​ടെ തന്റെ അനുഗാ​മി​കൾ എങ്ങനെ ജീവി​ക്ക​ണ​മെന്നു യേശു കാണി​ച്ചു​കൊ​ടു​ത്തു.—യോഹ. 13:15.

5 എന്നാണു യേശു പഠിപ്പി​ച്ചത്‌? ഭൂമി​യി​ലെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ യേശു പഠിപ്പി​ച്ചു. (മത്താ. 4:23) പുനരു​ത്ഥാ​ന​ത്തി​നു ശേഷവും യേശു പഠിപ്പി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, യേശു ഒരിക്കൽ ഒരു കൂട്ടം ശിഷ്യ​ന്മാർക്കു പ്രത്യ​ക്ഷ​നാ​യി. ഒരുപക്ഷേ അക്കൂട്ട​ത്തിൽ 500-ലധികം ആളുകൾ ഉണ്ടായി​രു​ന്നി​രി​ക്കാം. മറ്റുള്ള​വരെ ‘ശിഷ്യ​രാ​ക്കാൻ’ യേശു ആ സന്ദർഭ​ത്തിൽ അവർക്കു കല്‌പന കൊടു​ത്തു. (മത്താ. 28:19, 20; 1 കൊരി. 15:6) സ്വർഗ​ത്തി​ലേക്കു മടങ്ങി​പ്പോ​യ​തി​നു ശേഷവും സഭയുടെ തലയെന്ന നിലയിൽ യേശു തന്റെ ശിഷ്യരെ പഠിപ്പി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ഏതാണ്ട്‌ എ.ഡി. 96-ൽ യോഹ​ന്നാൻ അപ്പോ​സ്‌ത​ലനെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ക്രിസ്‌തു അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്കു പ്രോ​ത്സാ​ഹ​ന​വും ഉപദേ​ശ​വും കൊടു​ത്തു.—കൊലോ. 1:18; വെളി. 1:1.

6-7. (എ) യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾ എവി​ടെ​യാ​ണു രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌? (ബി) നമ്മൾ എങ്ങനെ​യാ​ണു ക്രിസ്‌തു​വി​ന്റെ നിയമം അനുസ​രി​ക്കു​ന്നത്‌?

6 യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾ എവി​ടെ​യാ​ണു രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌? ഭൂമി​യിൽവെച്ച്‌ യേശു പറയു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്‌ത അനേകം കാര്യങ്ങൾ നാലു സുവി​ശേ​ഷ​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ബാക്കി ഭാഗവും വ്യത്യസ്‌ത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ചിന്ത മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കും. കാരണം ആ തിരു​വെ​ഴു​ത്തു​ക​ളും, പരിശു​ദ്ധാ​ത്മാ​വി​നാൽ പ്രചോ​ദി​ത​രായ, ‘ക്രിസ്‌തു​വി​ന്റെ മനസ്സുള്ള’ ആളുക​ളാണ്‌ എഴുതി​യത്‌.—1 കൊരി. 2:16.

7 നമ്മൾ പഠിച്ചത്‌: യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾ ജീവി​ത​ത്തി​ന്റെ എല്ലാ മേഖല​ക​ളെ​യും സ്‌പർശി​ക്കു​ന്ന​താണ്‌. അതു​കൊണ്ട്‌, വീട്ടി​ലോ സ്‌കൂ​ളി​ലോ ജോലി​സ്ഥ​ല​ത്തോ സഭയി​ലോ എവി​ടെ​യാ​യാ​ലും നമ്മൾ ചെയ്യുന്ന കാര്യ​ങ്ങ​ളെ​ല്ലാം ക്രിസ്‌തു​വി​ന്റെ നിയമ​ത്തി​ന്റെ കീഴിൽ വരും. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​കൾ വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നമുക്ക്‌ ഈ നിയമം പഠിക്കാൻ കഴിയും. ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതിയ ആ ഭാഗത്തെ നിർദേ​ശ​ങ്ങൾക്കും കല്‌പ​ന​കൾക്കും തത്ത്വങ്ങൾക്കും ചേർച്ച​യിൽ ജീവി​ച്ചു​കൊണ്ട്‌ നമ്മൾ ക്രിസ്‌തു​വി​ന്റെ നിയമം അനുസ​രി​ക്കു​ന്നു. അങ്ങനെ ചെയ്യു​മ്പോൾ, സ്‌നേഹം നിറഞ്ഞ നമ്മുടെ ദൈവ​മായ യഹോ​വ​യെ​യാ​ണു നമ്മൾ അനുസ​രി​ക്കു​ന്നത്‌. കാരണം യഹോ​വ​യാ​ണു യേശു പഠിപ്പിച്ച എല്ലാ കാര്യ​ങ്ങ​ളു​ടെ​യും ഉറവിടം.—യോഹ. 8:28.

സ്‌നേ​ഹ​ത്തിൽ പണിതു​യർത്തിയ നിയമം

8. ക്രിസ്‌തു​വി​ന്റെ നിയമ​ത്തി​ന്റെ അടിത്തറ എന്താണ്‌?

8 നല്ല ഉറപ്പുള്ള അടിത്ത​റ​യിൽ പണിതു​യർത്തിയ ഒരു വീട്ടിൽ താമസി​ക്കു​ന്ന​വർക്കു സുരക്ഷി​ത​ത്വം അനുഭ​വ​പ്പെ​ടും. അതു​പോ​ലെ കെട്ടു​റ​പ്പുള്ള അടിത്ത​റ​യിൽ പണിതു​യർത്തിയ ഒരു നിയമം, അത്‌ അനുസ​രിച്ച്‌ ജീവി​ക്കു​ന്ന​വർക്ക്‌ സുരക്ഷി​ത​ത്വം തോന്നാൻ ഇടയാ​ക്കും. ക്രിസ്‌തു​വി​ന്റെ നിയമം പണിതു​യർത്തി​യി​രി​ക്കു​ന്നത്‌ സാധ്യ​മായ ഏറ്റവും നല്ല അടിത്ത​റ​യി​ലാണ്‌, സ്‌നേഹം എന്ന അടിത്ത​റ​യിൽ. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌?

മറ്റുള്ളവരോടു സ്‌നേ​ഹ​ത്തോ​ടെ ഇടപെ​ടു​മ്പോൾ നമ്മൾ ക്രിസ്‌തു​വി​ന്റെ നിയമം അനുസ​രി​ക്കു​ക​യാണ്‌ (9-14 ഖണ്ഡികകൾ കാണുക) *

9-10. എല്ലാ കാര്യ​ങ്ങ​ളും ചെയ്യാൻ യേശു​വി​നെ പ്രചോ​ദി​പ്പി​ച്ചതു സ്‌നേ​ഹ​മാ​ണെന്ന്‌ ഏതെല്ലാം ഉദാഹ​ര​ണങ്ങൾ തെളി​യി​ക്കു​ന്നു, നമുക്ക്‌ എങ്ങനെ യേശു​വി​നെ അനുക​രി​ക്കാം?

9 ഒന്ന്‌, എല്ലാ കാര്യ​ങ്ങ​ളും ചെയ്യാൻ യേശു​വി​നെ പ്രചോ​ദി​പ്പി​ച്ചതു സ്‌നേ​ഹ​മാണ്‌. അലിവ്‌ അഥവാ ആർദ്രാ​നു​കമ്പ സ്‌നേ​ഹ​ത്തി​ന്റെ ഒരു തെളി​വാണ്‌. അലിവ്‌ തോന്നി​യ​തു​കൊണ്ട്‌ യേശു ആളുകളെ പഠിപ്പി​ച്ചു, രോഗി​കളെ സുഖ​പ്പെ​ടു​ത്തി, വിശക്കു​ന്ന​വർക്ക്‌ ആഹാരം കൊടു​ത്തു, മരിച്ച​വരെ ഉയിർപ്പി​ച്ചു. (മത്താ. 14:14; 15:32-38; മർക്കോ. 6:34; ലൂക്കോ. 7:11-15) ഈ കാര്യ​ങ്ങൾക്കെ​ല്ലാം യേശു​വി​നു വളരെ​യ​ധി​കം സമയവും ഊർജ​വും ചെലവ​ഴി​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും സ്വന്തം താത്‌പ​ര്യ​ങ്ങ​ളെ​ക്കാൾ യേശു മനസ്സോ​ടെ മറ്റുള്ള​വ​രു​ടെ ആവശ്യ​ങ്ങൾക്കു മുൻതൂ​ക്കം കൊടു​ത്തു. എല്ലാറ്റി​ലും ഉപരി, മറ്റുള്ള​വർക്കു​വേണ്ടി തന്റെ ജീവൻ ബലി കഴിച്ചു​കൊണ്ട്‌ യേശു വലിയ സ്‌നേഹം കാണിച്ചു.—യോഹ. 15:13.

10 നമ്മൾ പഠിച്ചത്‌: മറ്റുള്ള​വ​രു​ടെ ആവശ്യ​ങ്ങൾക്കു നമ്മു​ടേ​തി​നെ​ക്കാൾ പ്രാധാ​ന്യം കൊടു​ത്തു​കൊണ്ട്‌ നമുക്കു യേശു​വി​നെ അനുക​രി​ക്കാം. കൂടാതെ, നമ്മുടെ പ്രദേ​ശത്തെ ആളുക​ളോട്‌ ആർദ്രാ​നു​കമ്പ വളർത്തി​യെ​ടു​ത്തു​കൊ​ണ്ടും നമുക്കു യേശു​വി​നെ അനുക​രി​ക്കാം. അനുകമ്പ തോന്നി​യിട്ട്‌ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​മ്പോൾ നമ്മൾ ക്രിസ്‌തു​വി​ന്റെ നിയമം അനുസ​രി​ക്കു​ക​യാണ്‌.

11-12. (എ) നമ്മളെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ ആഴമായ ചിന്തയു​ണ്ടെന്ന്‌ എങ്ങനെ അറിയാം? (ബി) യഹോ​വ​യു​ടെ സ്‌നേഹം നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?

11 രണ്ട്‌, യേശു പിതാ​വി​ന്റെ സ്‌നേഹം വെളി​പ്പെ​ടു​ത്തി. യഹോ​വ​യ്‌ക്കു തന്റെ ആരാധ​ക​രു​ടെ കാര്യ​ത്തിൽ എത്ര​ത്തോ​ളം ചിന്തയു​ണ്ടെന്നു ഭൂമി​യി​ലെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ യേശു വ്യക്തമാ​ക്കി. പല വിധങ്ങ​ളിൽ യേശു അതു കാണി​ച്ചു​തന്നു. ഉദാഹ​ര​ണ​ത്തിന്‌, യേശു പഠിപ്പിച്ച ചില കാര്യങ്ങൾ നോക്കുക: നമ്മൾ ഓരോ​രു​ത്ത​രും നമ്മുടെ സ്വർഗീ​യ​പി​താ​വി​നു വിലയു​ള്ള​വ​രും പ്രിയ​ങ്ക​ര​രും ആണ്‌. (മത്താ. 10:31) കാണാ​തെ​പോയ ഒരു ആട്‌ പശ്ചാത്ത​പിച്ച്‌ സഭയി​ലേക്കു തിരികെ വരു​മ്പോൾ ഇരു​കൈ​യും നീട്ടി സ്വീക​രി​ക്കാൻ യഹോവ തയ്യാറാണ്‌. (ലൂക്കോ. 15:7, 10) തന്റെ മകനെ നമുക്കു​വേണ്ടി ഒരു മോച​ന​വി​ല​യാ​യി തന്നു​കൊണ്ട്‌ യഹോവ നമ്മളോ​ടുള്ള സ്‌നേഹം കാണിച്ചു.—യോഹ. 3:16.

12 നമ്മൾ പഠിച്ചത്‌: നമുക്ക്‌ എങ്ങനെ യഹോ​വ​യു​ടെ സ്‌നേഹം അനുക​രി​ക്കാം? (എഫെ. 5:1, 2) ഓരോ സഹോ​ദ​ര​നെ​യും സഹോ​ദ​രി​യെ​യും വിലയു​ള്ള​വ​രും പ്രിയ​ങ്ക​ര​രും ആയി നമ്മൾ കാണുന്നു, ‘കൂട്ടം വിട്ടു​പോയ ഒരു ആട്‌’ യഹോ​വ​യി​ലേക്കു തിരികെ വരു​മ്പോൾ നമ്മൾ സന്തോ​ഷ​ത്തോ​ടെ സ്വാഗതം ചെയ്യുന്നു. (സങ്കീ. 119:176) സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്കു നമ്മളെ​ത്തന്നെ വിട്ടു​കൊ​ടു​ത്തു​കൊണ്ട്‌ അവരോ​ടുള്ള സ്‌നേഹം കാണി​ക്കു​ന്നു. വിശേ​ഷി​ച്ചും അവരുടെ ആവശ്യ​ങ്ങ​ളിൽ സഹായി​ച്ചു​കൊണ്ട്‌ നമ്മൾ അതു ചെയ്യുന്നു. (1 യോഹ. 3:17) മറ്റുള്ള​വ​രോ​ടു സ്‌നേ​ഹ​ത്തോ​ടെ ഇടപെ​ടു​മ്പോൾ നമ്മൾ ക്രിസ്‌തു​വി​ന്റെ നിയമം അനുസ​രി​ക്കു​ക​യാണ്‌.

13-14. (എ) യോഹ​ന്നാൻ 13:34, 35-ൽ യേശു തന്റെ അനുഗാ​മി​കൾക്ക്‌ ഏതു കല്‌പ​ന​യാ​ണു നൽകി​യി​രി​ക്കു​ന്നത്‌, അതു പുതിയ കല്‌പ​ന​യാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഈ പുതിയ കല്‌പന നമുക്ക്‌ എങ്ങനെ അനുസ​രി​ക്കാം?

13 മൂന്ന്‌, ആത്മത്യാ​ഗ​സ്‌നേഹം കാണി​ക്കാൻ യേശു തന്റെ ശിഷ്യ​ന്മാ​രോ​ടു കല്‌പി​ച്ചു. (യോഹ​ന്നാൻ 13:34, 35 വായി​ക്കുക.) യേശു​വി​ന്റെ ഈ കല്‌പന പുതു​താ​യി​രു​ന്ന​തി​ന്റെ കാരണം ദൈവം ഇസ്രാ​യേ​ലി​നു കൊടുത്ത നിയമ​ത്തിൽ ഇത്തരം സ്‌നേഹം കാണി​ക്കാൻ ആവശ്യ​പ്പെ​ട്ടി​രു​ന്നില്ല എന്നതാണ്‌. ഈ പുതിയ കല്‌പന പറയു​ന്നത്‌ യേശു നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ സഹവി​ശ്വാ​സി​കളെ സ്‌നേ​ഹി​ക്കുക എന്നാണ്‌. അതായത്‌, നമ്മൾ ആത്മത്യാ​ഗ​സ്‌നേഹം കാണി​ക്കണം. * നമ്മൾ നമ്മളെ സ്‌നേ​ഹി​ക്കു​ന്ന​തി​നെ​ക്കാ​ളും അധികം നമ്മുടെ സഹോ​ദ​ര​ന്മാ​രെ​യും സഹോ​ദ​രി​മാ​രെ​യും സ്‌നേ​ഹി​ക്കണം. അവർക്കു​വേണ്ടി നമ്മുടെ ജീവൻതന്നെ വെച്ചു​കൊ​ടു​ക്കാൻ തയ്യാറാ​കുന്ന അളവോ​ളം നമ്മൾ അവരെ സ്‌നേ​ഹി​ക്കണം, യേശു നമുക്കു​വേണ്ടി അതാണ​ല്ലോ ചെയ്‌തത്‌.

14 നമ്മൾ പഠിച്ചത്‌: ഈ പുതിയ കല്‌പന നമ്മൾ എങ്ങനെ​യാണ്‌ അനുസ​രി​ക്കു​ന്നത്‌? ലളിത​മാ​യി പറഞ്ഞാൽ, നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി ത്യാഗങ്ങൾ ചെയ്‌തു​കൊണ്ട്‌. ജീവൻ കൊടു​ക്കുക എന്ന ഏറ്റവും വലിയ ത്യാഗം മാത്രമല്ല, ചെറി​യ​ചെ​റിയ ത്യാഗ​ങ്ങ​ളും ചെയ്യാൻ നമ്മൾ സന്നദ്ധരാണ്‌. ഉദാഹ​ര​ണ​ത്തിന്‌, അല്‌പം ശ്രമം ചെയ്‌താ​ണെ​ങ്കി​ലും പ്രായ​മായ ഒരു സഹോ​ദ​ര​നെ​യോ സഹോ​ദ​രി​യെ​യോ പതിവാ​യി മീറ്റി​ങ്ങി​നു കൊണ്ടു​വ​രു​മ്പോ​ഴും ഒരു സഹവി​ശ്വാ​സി​ക്കു​വേണ്ടി നമുക്ക്‌ ഇഷ്ടമുള്ള ചില കാര്യങ്ങൾ വേണ്ടെ​ന്നു​വെ​ക്കു​മ്പോ​ഴും ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ത്തി​നു​വേണ്ടി ജോലി​യിൽനിന്ന്‌ അവധി​യെ​ടു​ക്കു​മ്പോ​ഴും എല്ലാം നമ്മൾ ക്രിസ്‌തു​വി​ന്റെ നിയമം അനുസ​രി​ക്കു​ക​യാണ്‌. ഇങ്ങനെ​യൊ​ക്കെ ചെയ്യു​മ്പോൾ ഓരോ​രു​ത്തർക്കും സുരക്ഷി​ത​ത്വം തോന്നുന്ന ഒരു ഇടമായി സഭയെ സൂക്ഷി​ക്കാൻ നമ്മൾ സഹായി​ക്കു​ക​യാണ്‌.

നീതി ഉയർത്തി​പ്പി​ടി​ക്കുന്ന ഒരു നിയമം

15-17. (എ) യേശു​വി​ന്റെ പ്രവൃ​ത്തി​കൾ യേശു​വി​ന്റെ നീതി​ബോ​ധം വെളി​പ്പെ​ടു​ത്തി​യത്‌ എങ്ങനെ? (ബി) നമുക്ക്‌ എങ്ങനെ യേശു​വി​നെ അനുക​രി​ക്കാം?

15 ബൈബി​ളിൽ ‘നീതി’ എന്നു പറയു​മ്പോൾ, ദൈവ​ത്തി​ന്റെ കാഴ്‌ച​പ്പാ​ടിൽ ശരിയായ കാര്യങ്ങൾ പക്ഷപാ​തം​കൂ​ടാ​തെ ചെയ്യുക എന്നാണ്‌ അർഥമാ​ക്കു​ന്നത്‌. ക്രിസ്‌തു​വി​ന്റെ നിയമം നീതി ഉയർത്തി​പ്പി​ടി​ക്കു​ന്നെന്നു പറയാ​നാ​കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

മറ്റുള്ളവർ അവജ്ഞ​യോ​ടെ വീക്ഷി​ച്ചി​രു​ന്നവർ ഉൾപ്പെടെ എല്ലാ സ്‌ത്രീകളോടും യേശു ബഹുമാ​ന​ത്തോ​ടെ​യും ദയയോ​ടെ​യും ഇടപെട്ടു (16-ാം ഖണ്ഡിക കാണുക) *

16 ആദ്യമാ​യി, യേശു​വി​ന്റെ പ്രവൃ​ത്തി​കൾ യേശു​വി​ന്റെ നീതി​ബോ​ധം വെളി​പ്പെ​ടു​ത്തി​യത്‌ എങ്ങനെ​യെന്നു നോക്കാം. യേശു​വി​ന്റെ കാലത്തെ ജൂതന്മാ​രായ മതനേ​താ​ക്ക​ന്മാർ ജൂതന്മാ​ര​ല്ലാ​ത്ത​വരെ വെറു​ത്തി​രു​ന്നു, സാധാ​ര​ണ​ക്കാ​രായ ജൂതന്മാ​രെ തീർത്തും അവഗണി​ച്ചി​രു​ന്നു. അവർ സ്‌ത്രീ​കൾക്കു യാതൊ​രു വിലയും കൊടു​ത്തി​രു​ന്നില്ല. എന്നാൽ യേശു എല്ലാവ​രോ​ടും ന്യായ​ത്തോ​ടെ​യും പക്ഷപാ​ത​മി​ല്ലാ​തെ​യും ആണ്‌ ഇടപെ​ട്ടത്‌. തന്നിൽ വിശ്വാ​സം അർപ്പിച്ച ജൂതന്മാ​ര​ല്ലാ​ത്ത​വരെ യേശു സ്വീക​രി​ച്ചു. (മത്താ. 8:5-10, 13) പാവ​പ്പെ​ട്ട​വ​നെ​ന്നോ പണക്കാ​ര​നെ​ന്നോ നോക്കാ​തെ യേശു എല്ലാവ​രോ​ടും പ്രസം​ഗി​ച്ചു. (മത്താ. 11:5; ലൂക്കോ. 19:2, 9) സ്‌ത്രീ​ക​ളോട്‌ ഒരിക്കൽപ്പോ​ലും യേശു പരുഷ​മാ​യോ മോശ​മാ​യോ പെരു​മാ​റി​യില്ല. നേരെ മറിച്ച്‌, മറ്റുള്ളവർ തരംതാ​ഴ്‌ന്ന​വ​രാ​യി കണ്ടിരു​ന്നവർ ഉൾപ്പെടെ എല്ലാ സ്‌ത്രീ​ക​ളോ​ടും യേശു ദയയോ​ടെ​യും ബഹുമാ​ന​ത്തോ​ടെ​യും ആണ്‌ ഇടപെ​ട്ടത്‌.—ലൂക്കോ. 7:37-39, 44-50.

17 നമ്മൾ പഠിച്ചത്‌: ആളുക​ളു​ടെ മതവും സമൂഹ​ത്തി​ലെ നിലയും വിലയും ഒന്നും നോക്കാ​തെ, ശ്രദ്ധി​ക്കാൻ മനസ്സു​കാ​ണി​ക്കുന്ന എല്ലാവ​രോ​ടും പ്രസം​ഗി​ച്ചു​കൊ​ണ്ടും മറ്റുള്ള​വ​രോ​ടു പക്ഷപാ​ത​മി​ല്ലാ​തെ പെരു​മാ​റി​ക്കൊ​ണ്ടും നമുക്കു യേശു​വി​നെ അനുക​രി​ക്കാം. സ്‌ത്രീ​ക​ളോ​ടു ബഹുമാ​നം കാണി​ച്ചു​കൊണ്ട്‌ ക്രിസ്‌തീ​യ​പു​രു​ഷ​ന്മാർക്ക്‌ യേശു​വി​ന്റെ മാതൃക പിൻപ​റ്റാം. ഇങ്ങനെ​യെ​ല്ലാം ചെയ്യു​മ്പോൾ നമ്മൾ ക്രിസ്‌തു​വി​ന്റെ നിയമം അനുസ​രി​ക്കു​ക​യാണ്‌.

18-19. നീതി​യെ​ക്കു​റിച്ച്‌ യേശു എന്തു പഠിപ്പി​ച്ചു, അതിൽനിന്ന്‌ നമ്മൾ പഠിച്ചത്‌ എന്താണ്‌?

18 രണ്ടാമ​താ​യി, യേശു നീതി​യെ​ക്കു​റിച്ച്‌ പഠിപ്പിച്ച കാര്യങ്ങൾ നോക്കാം. മറ്റുള്ള​വ​രോ​ടു നല്ല രീതി​യിൽ പെരു​മാ​റാൻ സഹായി​ക്കുന്ന തത്ത്വങ്ങൾ യേശു തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, സുവർണ​നി​യ​മ​ത്തെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കുക. (മത്താ. 7:12) നമ്മളോട്‌ ആരും അന്യായം കാണി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല. അതു​കൊണ്ട്‌ നമ്മളും മറ്റുള്ള​വ​രോട്‌ അന്യായം കാണി​ക്ക​രുത്‌. നമ്മൾ അങ്ങനെ എല്ലാവ​രോ​ടും നീതി​യോ​ടും ന്യായ​ത്തോ​ടും കൂടെ ഇടപെ​ടു​ന്നെ​ങ്കിൽ അവർ തിരിച്ച്‌ നമ്മളോ​ടും അങ്ങനെ പെരു​മാ​റാൻ പ്രേരി​ത​രാ​യേ​ക്കാം. എന്നാൽ നമ്മളോട്‌ ആരെങ്കി​ലും അന്യായം കാണി​ക്കു​ന്നെ​ങ്കി​ലോ? ‘രാവും പകലും തന്നോടു നിലവി​ളി​ക്കുന്ന തന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വർക്ക്‌ (യഹോവ) ന്യായം നടത്തി​ക്കൊ​ടു​ക്കു​മെന്ന്‌’ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാൻ യേശു അനുഗാ​മി​കളെ പഠിപ്പി​ച്ചു. (ലൂക്കോ. 18:6, 7) ആ പ്രസ്‌താ​വന വാസ്‌ത​വ​ത്തിൽ ഒരു ഉറപ്പാണ്‌: നമ്മുടെ നീതി​മാ​നായ ദൈവം ഈ അവസാ​ന​നാ​ളു​ക​ളിൽ നമ്മൾ നേരി​ടുന്ന പരി​ശോ​ധ​നകൾ അറിയു​ന്നുണ്ട്‌, ദൈവം നിശ്ചയിച്ച സമയത്തു​തന്നെ നമുക്കു ന്യായം പാലി​ച്ചു​ത​രും.—2 തെസ്സ. 1:6.

19 നമ്മൾ പഠിച്ചത്‌: യേശു പഠിപ്പിച്ച തത്ത്വങ്ങൾ പിൻപ​റ്റു​മ്പോൾ നമ്മൾ മറ്റുള്ള​വ​രോ​ടു നീതി​യോ​ടെ​യും ന്യായ​ത്തോ​ടെ​യും ഇടപെ​ടും. സാത്താന്റെ ലോക​ത്തിൽ നമ്മൾ അനീതിക്ക്‌ ഇരയാ​കു​ന്നെ​ങ്കിൽ യഹോവ നമുക്കു നീതി നടപ്പാ​ക്കി​ത്ത​രും എന്ന്‌ ഓർക്കു​ന്നതു നമ്മളെ ആശ്വസി​പ്പി​ക്കും.

അധികാ​ര​സ്ഥാ​ന​ത്തു​ള്ളവർ മറ്റുള്ള​വ​രോട്‌ എങ്ങനെ പെരു​മാ​റണം?

20-21. (എ) അധികാ​ര​സ്ഥാ​ന​ത്തു​ള്ളവർ മറ്റുള്ള​വ​രോട്‌ എങ്ങനെ​യാ​ണു പെരു​മാ​റേ​ണ്ടത്‌? (ബി) ഒരു ഭർത്താ​വിന്‌ ആത്മത്യാ​ഗ​സ്‌നേഹം എങ്ങനെ കാണി​ക്കാം, പിതാവ്‌ മക്കളോട്‌ എങ്ങനെ പെരു​മാ​റണം?

20 ക്രിസ്‌തു​വി​ന്റെ നിയമ​മ​നു​സ​രിച്ച്‌, അധികാ​ര​സ്ഥാ​ന​ത്തു​ള്ളവർ മറ്റുള്ള​വ​രോട്‌ എങ്ങനെ പെരു​മാ​റണം? ആ നിയമ​ത്തി​ന്റെ അടിസ്ഥാ​നം സ്‌നേ​ഹ​മാ​യ​തു​കൊണ്ട്‌ അധികാ​ര​സ്ഥാ​ന​ത്തു​ള്ളവർ തങ്ങളുടെ പരിപാ​ല​ന​ത്തി​ലു​ള്ള​വ​രോ​ടു സ്‌നേ​ഹ​ത്തോ​ടെ​യും മാന്യ​ത​യോ​ടെ​യും ഇടപെ​ടണം. ക്രിസ്‌തു​വി​ന്റെ വഴി സ്‌നേ​ഹ​ത്തി​ന്റെ വഴിയാ​ണെന്ന്‌ ഓർക്കണം.

21 കുടും​ബ​ത്തിൽ. “ക്രിസ്‌തു സഭയുടെ കാര്യ​ത്തിൽ ചെയ്യു​ന്ന​തു​പോ​ലെ” ഭർത്താവ്‌ ഭാര്യയെ സ്‌നേ​ഹി​ക്കണം. (എഫെ. 5:25, 28, 29) ഒരു ഭർത്താവ്‌ ഭാര്യ​യു​ടെ ആവശ്യ​ങ്ങൾക്കും ഇഷ്ടങ്ങൾക്കും തന്റേതി​നെ​ക്കാൾ മുൻതൂ​ക്കം കൊടു​ത്തു​കൊണ്ട്‌ ക്രിസ്‌തു​വി​ന്റെ ആത്മത്യാ​ഗ​സ്‌നേഹം അനുക​രി​ക്കണം. ചിലർക്ക്‌ ഇത്തരം സ്‌നേഹം കാണി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​യി തോന്നി​യേ​ക്കാം. ഒരുപക്ഷേ, മറ്റുള്ള​വ​രോ​ടു ന്യായ​ത്തോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും ഇടപെ​ടു​ന്ന​തി​നു യാതൊ​രു വിലയും കല്‌പി​ക്കാത്ത ഒരു ചുറ്റു​പാ​ടി​ലാ​യി​രി​ക്കാം അവർ വളർന്നു​വ​ന്നത്‌. ഈ മോശം രീതിക്കു മാറ്റം വരുത്തുക അവർക്ക്‌ അത്ര എളുപ്പ​മ​ല്ലാ​യി​രി​ക്കാം. എങ്കിലും ക്രിസ്‌തു​വി​ന്റെ നിയമം അനുസ​രി​ക്കാൻ അവർ മാറ്റം വരുത്തി​യേ തീരൂ. ആത്മത്യാ​ഗ​സ്‌നേഹം കാണി​ക്കുന്ന ഭർത്താവ്‌ ഭാര്യ​യു​ടെ ബഹുമാ​നം പിടി​ച്ചു​പ​റ്റും. മക്കളെ ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കുന്ന ഒരു പിതാവ്‌ ഒരിക്ക​ലും വാക്കു​കൊ​ണ്ടോ പ്രവൃ​ത്തി​കൊ​ണ്ടോ അവരെ മുറി​പ്പെ​ടു​ത്തില്ല. (എഫെ. 4:31) മറിച്ച്‌ മക്കൾക്കു സുരക്ഷി​ത​ത്വ​ബോ​ധം തോന്നുന്ന വിധത്തിൽ ആ പിതാവ്‌ തന്റെ സ്‌നേ​ഹ​വും വാത്സല്യ​വും കാണി​ക്കും. അങ്ങനെ​യുള്ള ഒരു പിതാവ്‌ മക്കളുടെ സ്‌നേഹം നേടും, മക്കൾ അദ്ദേഹത്തെ ആശ്രയി​ക്കു​ക​യും ചെയ്യും.

22. 1 പത്രോസ്‌ 5:1-3-ൽ പറയു​ന്ന​തു​പോ​ലെ, ‘ആടുകൾ’ ആരു​ടേ​താണ്‌, മൂപ്പന്മാർ അവരോട്‌ എങ്ങനെ ഇടപെ​ടണം?

22 സഭയിൽ. ‘ആടുകൾ’ തങ്ങളു​ടേ​ത​ല്ലെന്ന കാര്യം മൂപ്പന്മാർ ഓർക്കണം. (യോഹ. 10:16; 1 പത്രോസ്‌ 5:1-3 വായി​ക്കുക.) ‘ദൈവ​ത്തി​ന്റെ ആട്ടിൻപറ്റം,’ “ദൈവ​മു​മ്പാ​കെ,” ‘ദൈവ​ത്തിന്‌ അവകാ​ശ​പ്പെ​ട്ടവർ’ എന്നീ പദപ്ര​യോ​ഗങ്ങൾ ആടുകൾ യഹോ​വ​യു​ടേ​താ​ണെന്നു മൂപ്പന്മാ​രെ ഓർമി​പ്പി​ക്കു​ന്നു. തന്റെ ആടുക​ളോട്‌ അവർ ആർദ്ര​ത​യോ​ടും സ്‌നേ​ഹ​ത്തോ​ടും കൂടെ ഇടപെ​ടാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. (1 തെസ്സ. 2:7, 8) ഇടയന്മാർ എന്ന ഉത്തരവാ​ദി​ത്വം സ്‌നേ​ഹ​ത്തോ​ടെ നിറ​വേ​റ്റുന്ന മൂപ്പന്മാർക്ക്‌ യഹോ​വ​യു​ടെ അംഗീ​കാ​ര​മു​ണ്ടാ​യി​രി​ക്കും. അത്തരം മൂപ്പന്മാർ സഹോ​ദ​ര​ങ്ങ​ളു​ടെ സ്‌നേ​ഹ​വും ബഹുമാ​ന​വും നേടു​ക​യും ചെയ്യും.

23-24. (എ) ഗുരു​ത​ര​മായ തെറ്റുകൾ മൂപ്പന്മാർ എങ്ങനെ​യാ​ണു കൈകാ​ര്യം ചെയ്യു​ന്നത്‌? (ബി) അത്തരം കേസുകൾ കൈകാ​ര്യം ചെയ്യു​മ്പോൾ അവർ എന്തൊക്കെ ചിന്തി​ക്കണം?

23 മൂപ്പന്മാർ എങ്ങനെ​യാ​ണു ഗുരു​ത​ര​മായ തെറ്റുകൾ കൈകാ​ര്യം ചെയ്യു​ന്നത്‌? ദൈവം ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമ​ത്തിൻകീ​ഴി​ലെ മൂപ്പന്മാ​രും ന്യായാ​ധി​പ​ന്മാ​രും ചെയ്‌ത​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​ട്ടാ​ണു ഇക്കാലത്തെ മൂപ്പന്മാർ പ്രവർത്തി​ക്കു​ന്നത്‌. ആ നിയമ​ത്തിൻകീ​ഴിൽ നിയമി​ത​പു​രു​ഷ​ന്മാർ ആരാധ​ന​യോ​ടു ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമല്ല, കുറ്റകൃ​ത്യ​ങ്ങ​ളും ആരാധ​ന​യു​മാ​യി നേരിട്ട്‌ ബന്ധമി​ല്ലാത്ത മറ്റു കാര്യ​ങ്ങ​ളും കൈകാ​ര്യം ചെയ്യണ​മാ​യി​രു​ന്നു. എന്നാൽ ക്രിസ്‌തു​വി​ന്റെ നിയമ​ത്തിൻകീ​ഴിൽ, മൂപ്പന്മാർ ഒരു തെറ്റിന്റെ, ആരാധ​ന​യോ​ടു ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ കൈകാ​ര്യം ചെയ്യു​ക​യു​ള്ളൂ. മറ്റു കാര്യങ്ങൾ കൈകാ​ര്യം ചെയ്യാ​നുള്ള അധികാ​രം യഹോവ ഗവൺമെന്റ്‌ അധികാ​രി​കൾക്കാ​ണു കൊടു​ത്തി​രി​ക്കു​ന്ന​തെന്ന്‌ അവർ മനസ്സി​ലാ​ക്കു​ന്നു. അതിൽ പിഴ ഈടാ​ക്കു​ന്ന​തും തടവു​ശിക്ഷ വിധി​ക്കു​ന്ന​തും പോലു​ള്ളവ ഉൾപ്പെ​ടു​ന്നു.—റോമ. 13:1-4.

24 സഭയിലെ ആരെങ്കി​ലും ഗുരു​ത​ര​മായ ഒരു പാപം ചെയ്‌താൽ മൂപ്പന്മാർ അതു കൈകാ​ര്യം ചെയ്യു​ന്നത്‌ എങ്ങനെ​യാണ്‌? തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ച്ചാണ്‌ അവർ കാര്യങ്ങൾ വിശക​ലനം ചെയ്യു​ക​യും തീരു​മാ​നങ്ങൾ എടുക്കു​ക​യും ചെയ്യു​ന്നത്‌. സ്‌നേ​ഹ​മാ​ണു ക്രിസ്‌തു​വി​ന്റെ നിയമ​ത്തി​ന്റെ അടിത്ത​റ​യെന്ന്‌ അവർ മനസ്സിൽപ്പി​ടി​ക്കു​ന്നു. സ്‌നേഹം ഇങ്ങനെ ചിന്തി​ക്കാൻ അവരെ പ്രേരി​പ്പി​ക്കും: ദുഷ്‌പ്ര​വൃ​ത്തിക്ക്‌ ഇരയായ സഭയിലെ ഒരാളെ സഹായി​ക്കു​ന്ന​തിന്‌ എന്താണു ചെയ്യേ​ണ്ടത്‌? ഇനി, പാപം ചെയ്‌ത​യാ​ളെ​ക്കു​റി​ച്ചാ​ണെ​ങ്കിൽ, സ്‌നേഹം ഇങ്ങനെ ചിന്തി​ക്കാൻ മൂപ്പന്മാ​രെ പ്രേരി​പ്പി​ക്കും: ആ വ്യക്തിക്കു പശ്ചാത്താ​പ​മു​ണ്ടോ? യഹോ​വ​യു​മാ​യുള്ള ബന്ധം പുനഃ​സ്ഥാ​പി​ക്കു​ന്ന​തിന്‌ ആ വ്യക്തിയെ സഹായി​ക്കാൻ കഴിയു​മോ?

25. അടുത്ത ലേഖന​ത്തിൽ എന്തു ചർച്ച ചെയ്യും?

25 ക്രിസ്‌തു​വി​ന്റെ നിയമ​ത്തിൻകീ​ഴി​ലാ​യി​രി​ക്കാൻ കഴിഞ്ഞ​തിൽ നമ്മൾ എത്ര സന്തോ​ഷ​മു​ള്ള​വ​രാണ്‌! അത്‌ അനുസ​രി​ക്കാൻ നമുക്ക്‌ എല്ലാവർക്കും നല്ല ശ്രമം ചെയ്യാം. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ സഭയിലെ ഓരോ​രു​ത്തർക്കും തങ്ങൾ സ്‌നേ​ഹി​ക്ക​പ്പെ​ടു​ന്നെ​ന്നും വിലയു​ള്ള​വ​രാ​ണെ​ന്നും സുരക്ഷി​ത​രാ​ണെ​ന്നും തോന്നും. എങ്കിലും നമ്മൾ ജീവി​ക്കു​ന്നത്‌ ‘ദുഷ്ടമ​നു​ഷ്യർ അടിക്കടി അധഃപ​തി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന’ ഒരു ലോക​ത്തി​ലാണ്‌. (2 തിമൊ. 3:13) അതു​കൊണ്ട്‌ നമ്മൾ എപ്പോ​ഴും ജാഗ്ര​ത​യു​ള്ളവർ ആയിരി​ക്കണം. കുട്ടി​ക​ളോ​ടുള്ള ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റം കൈകാ​ര്യം ചെയ്യു​മ്പോൾ ക്രിസ്‌തീ​യ​സ​ഭ​യ്‌ക്ക്‌ എങ്ങനെ ദൈവ​ത്തി​ന്റെ നീതി ഉയർത്തി​പ്പി​ടി​ക്കാം? അടുത്ത ലേഖനം ഈ ചോദ്യ​ത്തി​നുള്ള ഉത്തരം തരും.

ഗീതം 15 യഹോ​വ​യു​ടെ ആദ്യജാ​തനെ വാഴ്‌ത്താം!

^ ഖ. 5 ഈ ലേഖന​വും അടുത്ത രണ്ടു ലേഖന​ങ്ങ​ളും ഒരു ലേഖന​പ​ര​മ്പ​ര​യു​ടെ ഭാഗമാണ്‌. യഹോവ സ്‌നേ​ഹ​ത്തി​ന്റെ​യും നീതി​യു​ടെ​യും ദൈവ​മാ​ണെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്ന​തി​ന്റെ കാരണം ഇവ വിശദീ​ക​രി​ക്കു​ന്നു. തന്റെ ജനത്തിനു നീതി ലഭിക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. ഈ ദുഷ്ട​ലോ​ക​ത്തിൽ അനീതിക്ക്‌ ഇരയാ​കു​ന്ന​വരെ യഹോവ ആശ്വസി​പ്പി​ക്കു​ക​യും ചെയ്യുന്നു.

^ ഖ. 1 2019 ഫെബ്രു​വരി ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “സ്‌നേ​ഹ​വും നീതി​യും—പുരാതന ഇസ്രാ​യേ​ലിൽ” എന്ന ലേഖനം കാണുക.

^ ഖ. 13 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: മറ്റുള്ള​വ​രു​ടെ ആവശ്യ​ങ്ങൾക്കും താത്‌പ​ര്യ​ങ്ങൾക്കും നമ്മു​ടേ​തി​നെ​ക്കാൾ മുൻതൂ​ക്കം കൊടു​ക്കാൻ ആത്മത്യാ​ഗ​സ്‌നേഹം നമ്മളെ പ്രേരി​പ്പി​ക്കു​ന്നു. മറ്റുള്ള​വ​രു​ടെ നന്മയ്‌ക്കു​വേ​ണ്ടി​യോ അവരെ സഹായി​ക്കാൻവേ​ണ്ടി​യോ ചില കാര്യങ്ങൾ ഉപേക്ഷി​ക്കാൻ നമ്മൾ മനസ്സൊ​രു​ക്കം കാണി​ക്കും.

^ ഖ. 61 ചിത്രക്കുറിപ്പ്‌: ഒരേ ഒരു മകനെ മരണത്തിൽ നഷ്ടപ്പെട്ട വിധവയെ യേശു കാണുന്നു. അലിവ്‌ തോന്നിയ യേശു ആ ചെറു​പ്പ​ക്കാ​രനെ ഉയിർപ്പി​ക്കു​ന്നു.

^ ഖ. 63 ചിത്രക്കുറിപ്പ്‌: ശിമോൻ എന്ന ഒരു പരീശന്റെ വീട്ടിൽ യേശു ഭക്ഷണം കഴിക്കു​ന്നു. ഒരു സ്‌ത്രീ (അത്‌ ഒരു വേശ്യ​യാ​യി​രി​ക്കാം.) യേശു​വി​ന്റെ കാലുകൾ സ്വന്തം കണ്ണീരു​കൊണ്ട്‌ കഴുകി, തലമു​ടി​കൊണ്ട്‌ തുടച്ചു, പാദങ്ങ​ളിൽ സുഗന്ധ​തൈലം ഒഴിച്ചു. സ്‌ത്രീ​യു​ടെ പ്രവൃ​ത്തി​കൾ ശിമോന്‌ ഇഷ്ടപ്പെ​ട്ടില്ല, എന്നാൽ യേശു അവൾക്കു​വേണ്ടി സംസാ​രി​ക്കു​ന്നു.