വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 34

നിയമ​ന​ത്തിൽ മാറ്റം വരു​മ്പോൾ. . .

നിയമ​ന​ത്തിൽ മാറ്റം വരു​മ്പോൾ. . .

“നിങ്ങൾ ദൈവ​നാ​മ​ത്തോ​ടു കാണി​ക്കുന്ന സ്‌നേ​ഹ​വും നിങ്ങൾ ചെയ്യുന്ന സേവന​വും മറന്നു​ക​ള​യാൻ ദൈവം അനീതി​യു​ള്ള​വനല്ല.”—എബ്രാ. 6:10.

ഗീതം 38 ദൈവം നിന്നെ ബലപ്പെ​ടു​ത്തും

പൂർവാവലോകനം *

1-3. മുഴു​സ​മ​യ​സേ​വ​ക​രു​ടെ നിയമ​ന​ങ്ങ​ളിൽ മാറ്റം വന്നേക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

“നീണ്ട 21 വർഷത്തെ മിഷന​റി​നി​യ​മനം ഞങ്ങൾക്കു നിറു​ത്തേ​ണ്ടി​വന്നു. കാരണം, ഞങ്ങളുടെ രണ്ടു പേരു​ടെ​യും മാതാ​പി​താ​ക്ക​ളു​ടെ ആരോ​ഗ്യം തീർത്തും മോശ​മാ​യി. അവരുടെ കാര്യങ്ങൾ നോക്കു​ന്ന​തി​നു ഞങ്ങൾക്കു സന്തോ​ഷമേ ഉണ്ടായി​രു​ന്നു​ള്ളൂ. പക്ഷേ ഞങ്ങൾ അത്രയ​ധി​കം ഇഷ്ടപ്പെ​ട്ടി​രുന്ന ആ നിയമനം വിട്ട്‌ പോ​രേ​ണ്ടി​വ​ന്നതു ഞങ്ങളെ ശരിക്കും വേദനി​പ്പി​ച്ചു” എന്നു റോബർട്ടും മേരി ജോയും പറയുന്നു.

2 “ഞങ്ങളുടെ നിയമ​ന​ത്തി​ലേക്കു മടങ്ങി​പ്പോ​കാൻ ആരോ​ഗ്യം അനുവ​ദി​ക്കി​ല്ലെന്ന്‌ അറിഞ്ഞ​പ്പോൾ ഞങ്ങൾ കരഞ്ഞു​പോ​യി. ഒരു വിദേ​ശ​രാ​ജ്യത്ത്‌ യഹോ​വയെ സേവി​ക്കുക എന്ന ഞങ്ങളുടെ സ്വപ്‌നം ഇനി ഒരു സ്വപ്‌നം മാത്ര​മാ​യി​രി​ക്കു​മെന്നു ഞങ്ങൾക്കു മനസ്സി​ലാ​യി,” വില്യ​മും ടെറി​യും പറയുന്നു.

3 ഇനി അലെക്‌സി സഹോ​ദ​രന്റെ വാക്കുകൾ ശ്രദ്ധി​ക്കുക: “ഒരു ദിവസം ഗവൺമെന്റ്‌ ഞങ്ങളുടെ ബ്രാ​ഞ്ചോ​ഫീസ്‌ അടച്ചു​പൂ​ട്ടി. അവർ അതിനു​വേണ്ടി കരുക്കൾ നീക്കു​ക​യാ​ണെന്നു ഞങ്ങൾക്ക്‌ അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും ബഥേൽ വിടേ​ണ്ടി​വ​ന്ന​പ്പോൾ അതു ശരിക്കും ഒരു ഞെട്ടലാ​യി​രു​ന്നു.”

4. ഈ ലേഖന​ത്തിൽ നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

4 ഇവരെ​പ്പോ​ലെ, ബഥേലം​ഗങ്ങൾ ഉൾപ്പെടെ ആയിര​ക്ക​ണ​ക്കി​നു മുഴു​സ​മ​യ​സേ​വ​ക​രു​ടെ നിയമ​ന​ങ്ങ​ളിൽ മാറ്റം വന്നിട്ടുണ്ട്‌. * തങ്ങൾ വളരെ​യ​ധി​കം പ്രിയ​പ്പെട്ട നിയമനം വിടേ​ണ്ടി​വ​ന്നത്‌ അവർക്കു ശരിക്കും ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ഈ മാറ്റവു​മാ​യി പൊരു​ത്ത​പ്പെ​ടാൻ അവരെ എന്തു സഹായി​ക്കും? നിങ്ങൾക്ക്‌ അവരെ എങ്ങനെ പിന്തു​ണ​യ്‌ക്കാം? ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾ പരിചി​ന്തി​ക്കു​ന്നത്‌, ജീവി​ത​സാ​ഹ​ച​ര്യ​ങ്ങൾക്കു മാറ്റമു​ണ്ടാ​കു​മ്പോൾ അവ കൈകാ​ര്യം ചെയ്യാൻ നമ്മളെ എല്ലാവ​രെ​യും സഹായി​ക്കും.

മാറ്റവു​മാ​യി എങ്ങനെ പൊരുത്തപ്പെടാം?

നിയമനം നിറു​ത്തേ​ണ്ടി​വ​രു​ന്നതു മുഴു​സ​മ​യ​സേ​വ​കർക്കു ബുദ്ധി​മു​ട്ടാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (5-ാം ഖണ്ഡിക കാണുക) *

5. നിയമ​ന​ത്തി​ലു​ണ്ടാ​കുന്ന മാറ്റം നമ്മളെ എങ്ങനെ ബാധി​ക്കും?

5 നമ്മൾ സേവി​ക്കു​ന്നതു ബഥേലി​ലാ​യാ​ലും മുഴു​സ​മ​യ​സേ​വ​ന​ത്തി​ന്റെ മറ്റ്‌ ഏതു മേഖല​യി​ലാ​യാ​ലും അവി​ടെ​യുള്ള ആളുക​ളു​മാ​യി നമുക്ക്‌ ഒരു ആത്മബന്ധ​മു​ണ്ടാ​യി​രി​ക്കും. ഒരുപക്ഷേ ആ സ്ഥലത്തോ​ടു​പോ​ലും വല്ലാത്ത അടുപ്പം തോന്നു​ന്നു​ണ്ടാ​കും. നമ്മുടെ നിയമനം വിടേ​ണ്ടി​വ​രു​ന്ന​തി​ന്റെ കാരണം എന്തായാ​ലും അതു നമ്മളെ വല്ലാതെ വേദനി​പ്പി​ക്കും. നമ്മുടെ കൂട്ടു​കാ​രെ വിട്ടു​പോ​രു​ന്ന​തി​നെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ വിഷമം തോന്നും. ഇനി, ശത്രു​ക്ക​ളു​ടെ ഉപദ്രവം കാരണ​മാ​ണു നമുക്കു പോ​രേ​ണ്ടി​വ​ന്ന​തെ​ങ്കിൽ അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ ഉത്‌കണ്‌ഠ തോന്നി​യേ​ക്കാം. (മത്താ. 10:23; 2 കൊരി. 11:28, 29) മറ്റൊരു നിയമനം സ്വീക​രി​ക്കു​ന്ന​വർക്കു പുതിയ ഒരു സംസ്‌കാ​ര​വു​മാ​യി ഇണങ്ങി​ച്ചേ​രേ​ണ്ടി​വ​രും. സ്വന്തം വീട്ടി​ലേ​ക്കാ​ണു മടങ്ങു​ന്ന​തെ​ങ്കിൽപ്പോ​ലും ഇതു​പോ​ലെ തോന്നാം. റോബർട്ടും മേരി ജോയും പറയുന്നു: “സ്വന്തം സംസ്‌കാ​രം​പോ​ലും ഞങ്ങൾക്ക്‌ അപരി​ചി​ത​മാ​യി തോന്നി, ഞങ്ങളുടെ ഭാഷയിൽ പ്രസം​ഗി​ക്കു​ന്ന​തു​പോ​ലും ബുദ്ധി​മു​ട്ടാ​യി​രു​ന്നു. സ്വന്തം നാട്ടിൽ അന്യരാ​ണെന്നു ഞങ്ങൾക്കു തോന്നി​പ്പോ​യി.” നിയമ​ന​ത്തി​ലെ മാറ്റം ചിലർക്കു സാമ്പത്തി​ക​ബു​ദ്ധി​മു​ട്ടു​ക​ളും വരുത്തി​വെ​ച്ചേ​ക്കും. എങ്ങനെ ജീവി​ക്കു​മെന്ന്‌ അവർ ഉത്‌ക​ണ്‌ഠ​പ്പെ​ട്ടേ​ക്കാം, നിരു​ത്സാ​ഹ​വും തോന്നി​യേ​ക്കാം. അവർക്ക്‌ എങ്ങനെ പിടി​ച്ചു​നിൽക്കാൻ കഴിയും?

യഹോവയോട്‌ അടുക്കു​ന്ന​തും യഹോവയിൽ ആശ്രയിക്കുന്നതും വളരെ പ്രധാ​ന​മാണ്‌ (6, 7 ഖണ്ഡികകൾ കാണുക) *

6. നമുക്ക്‌ എങ്ങനെ യഹോ​വ​യോട്‌ പറ്റിനിൽക്കാൻ കഴിയും?

6 യഹോ​വ​യോ​ടു പറ്റിനിൽക്കുക. (യാക്കോ. 4:8) നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം? യഹോവ ‘പ്രാർഥന കേൾക്കു​ന്ന​വ​നാണ്‌’ എന്ന ഉറപ്പോ​ടെ യഹോ​വയെ സമീപി​ക്കുക. (സങ്കീ. 65:2) “ദൈവ​ത്തി​നു മുന്നിൽ നിങ്ങളു​ടെ ഹൃദയം പകരൂ” എന്നാണു സങ്കീർത്തനം 62:8 പറയു​ന്നത്‌. “നമ്മൾ ചോദി​ക്കു​ക​യോ ചിന്തി​ക്കു​ക​യോ ചെയ്യു​ന്ന​തി​നെ​ക്കാ​ളെ​ല്ലാം വളരെ​യ​ധി​ക​മാ​യി ചെയ്‌തു​ത​രാൻ” യഹോ​വ​യ്‌ക്കു കഴിയും. (എഫെ. 3:20) നമ്മൾ എന്തിനു​വേ​ണ്ടി​യാ​ണോ പ്രാർഥി​ക്കു​ന്നത്‌ അതു മാത്രമേ യഹോവ നമുക്കു നടത്തി​ത്തരൂ എന്നില്ല. ചില​പ്പോൾ യഹോവ നമ്മുടെ പ്രതീ​ക്ഷ​കൾക്കെ​ല്ലാം അപ്പുറം പ്രവർത്തി​ക്കും. നമ്മുടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ നമ്മൾ മനസ്സിൽപ്പോ​ലും കാണാത്ത കാര്യങ്ങൾ യഹോവ ചെയ്‌തേ​ക്കാം.

7. (എ) യഹോ​വ​യോ​ടു പറ്റിനിൽക്കാൻ നമ്മളെ എന്തു സഹായി​ക്കും? (ബി) എബ്രായർ 6:10-12 അനുസ​രിച്ച്‌, യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​വർക്ക്‌ എന്ത്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

7 യഹോ​വ​യോ​ടു പറ്റിനിൽക്കു​ന്ന​തി​നു നമ്മൾ ദിവസ​വും ബൈബിൾ വായി​ക്കു​ക​യും വായി​ച്ച​തി​നെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കു​ക​യും വേണം. മുമ്പ്‌ മിഷന​റി​യാ​യി​രുന്ന ഒരു സഹോ​ദരൻ പറയുന്നു: “നിയമനം ഉണ്ടായി​രു​ന്ന​പ്പോൾ ചെയ്‌തി​രു​ന്ന​തു​പോ​ലെ ക്രമമാ​യി കുടും​ബാ​രാ​ധന നടത്തു​ക​യും മീറ്റി​ങ്ങു​കൾക്കു തയ്യാറാ​കു​ക​യും വേണം.” കൂടാതെ പുതിയ സഭയിൽ, പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ പരമാ​വധി പങ്കെടു​ക്കുക. യഹോ​വ​യു​ടെ സേവന​ത്തിൽ നേരത്തേ ചെയ്‌തി​രു​ന്ന​ത്ര​യും ഇപ്പോൾ നിങ്ങൾക്കു ചെയ്യാൻ കഴിയു​ന്നി​ല്ലാ​യി​രി​ക്കും. എങ്കിലും തന്നെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​വരെ യഹോവ മറക്കി​ല്ലെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.—എബ്രായർ 6:10-12 വായി​ക്കുക.

8. ജീവിതം ലളിത​മാ​ക്കി​നി​റു​ത്താൻ 1 യോഹ​ന്നാൻ 2:15-17 നിങ്ങളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

8 ജീവിതം ലളിത​മാ​ക്കി​നി​റു​ത്തുക. സാത്താന്റെ ലോക​ത്തി​ലെ ഉത്‌ക​ണ്‌ഠകൾ നിങ്ങളു​ടെ ആത്മീയ​പ്ര​വർത്ത​ന​ങ്ങളെ ‘ഞെരു​ക്കാൻ’ അനുവ​ദി​ക്ക​രുത്‌. (മത്താ. 13:22) നല്ല ഉദ്ദേശ്യ​ത്തോ​ടെ ബന്ധുക്ക​ളും സുഹൃ​ത്തു​ക്ക​ളും മറ്റുള്ള​വ​രും ഒക്കെ പണമു​ണ്ടാ​ക്കാ​നും ജീവിതം ഭദ്രമാ​ക്കാ​നും നിങ്ങ​ളോ​ടു പറഞ്ഞേ​ക്കാം. അത്തരം സമ്മർദ​ങ്ങളെ ചെറു​ത്തു​നിൽക്കുക. (1 യോഹ​ന്നാൻ 2:15-17 വായി​ക്കുക.) യഹോ​വ​യിൽ ആശ്രയി​ക്കുക. വേണ്ട​തെ​ല്ലാം കൃത്യ​മായ “സമയത്തു​തന്നെ” യഹോവ നമുക്കു തരും. വിശ്വാ​സം ബലിഷ്‌ഠ​മാ​ക്കാ​നും മനസ്സമാ​ധാ​നം നിലനി​റു​ത്താ​നും അന്നന്നത്തെ കാര്യങ്ങൾ നിറ​വേ​റ്റാ​നും യഹോവ സഹായി​ക്കും.—എബ്ര 4:16; 13:5, 6.

9. സുഭാ​ഷി​തങ്ങൾ 22:3, 7 അനുസ​രിച്ച്‌, അനാവ​ശ്യ​ക​ടങ്ങൾ ഒഴിവാ​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, ശരിയായ തീരു​മാ​നം എടുക്കാൻ നമ്മളെ എന്തു സഹായി​ക്കും?

9 അനാവ​ശ്യ​ക​ടങ്ങൾ ഒഴിവാ​ക്കുക. (സുഭാ​ഷി​തങ്ങൾ 22:3, 7 വായി​ക്കുക.) നമ്മൾ വിചാ​രി​ക്കു​ന്ന​തി​നെ​ക്കാൾ പണച്ചെ​ല​വു​ള്ള​താ​യി​രി​ക്കും നിയമ​ന​ത്തി​ലെ മാറ്റം. അതു​കൊണ്ട്‌ കടക്കെ​ണി​യിൽ വീഴാ​നുള്ള സാധ്യത കൂടു​ത​ലാണ്‌. നിങ്ങൾക്കു ശരിക്കും ആവശ്യ​മി​ല്ലാത്ത സാധന​ങ്ങൾക്കു​വേണ്ടി പണം കടം മേടി​ക്കാ​തി​രി​ക്കു​ന്നത്‌ കടബാ​ധ്യത കുറയ്‌ക്കാൻ സഹായി​ക്കും. ഇനി, ജീവി​ത​ത്തിൽ ചില​പ്പോൾ സമ്മർദ​മുള്ള സാഹച​ര്യ​ങ്ങ​ളു​ണ്ടാ​യേ​ക്കാം. അതി​നൊ​രു ഉദാഹ​ര​ണ​മാ​ണു രോഗി​യായ കുടും​ബാം​ഗത്തെ നോ​ക്കേ​ണ്ടി​വ​രുന്ന ഒരു സാഹച​ര്യം. അത്തരം സന്ദർഭ​ങ്ങ​ളിൽ എത്ര പണം കടം മേടി​ക്ക​ണ​മെന്നു തീരു​മാ​നി​ക്കു​ന്ന​തു​തന്നെ ബുദ്ധി​മു​ട്ടാ​യേ​ക്കാം. അപ്പോൾ ‘പ്രാർഥ​ന​യും ഉള്ളുരു​കി​യുള്ള യാചന​യും’ നിങ്ങളെ സഹായി​ക്കും. പ്രാർഥ​ന​യ്‌ക്കുള്ള ഉത്തരമാ​യി ‘ഹൃദയ​ത്തെ​യും മനസ്സി​നെ​യും കാക്കുന്ന’ സമാധാ​നം യഹോവ നിങ്ങൾക്കു തരും. അപ്പോൾ ശാന്തമാ​യി ചിന്തി​ക്കാ​നും ശരിയായ തീരു​മാ​ന​മെ​ടു​ക്കാ​നും നിങ്ങൾക്കു കഴിയും. —ഫിലി. 4:6, 7; 1 പത്രോ. 5:7.

10. നമുക്ക്‌ എങ്ങനെ പുതിയ സുഹൃ​ത്തു​ക്കളെ കണ്ടെത്താൻ കഴിയും?

10 നല്ല സൗഹൃ​ദങ്ങൾ നിലനി​റു​ത്തുക. നിങ്ങൾ അനുഭ​വി​ക്കുന്ന വിഷമ​ങ്ങ​ളെ​ക്കു​റി​ച്ചും ബുദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ചും അടുപ്പ​മുള്ള സുഹൃ​ത്തു​ക്ക​ളോ​ടു സംസാ​രി​ക്കുക. പ്രത്യേ​കി​ച്ചും സമാന​മായ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യ​വ​രോ​ടു സംസാ​രി​ക്കു​ന്നതു നിങ്ങൾക്ക്‌ ആശ്വാസം പകരും. (സഭാ. 4:9, 10) മുമ്പത്തെ നിയമ​ന​ത്തിൽ നിങ്ങൾക്കു​ണ്ടാ​യി​രുന്ന സുഹൃ​ത്തു​ക്കൾ ഇപ്പോ​ഴും നിങ്ങളു​ടെ സുഹൃ​ത്തു​ക്കൾത​ന്നെ​യാണ്‌. എന്നാൽ ഈ മാറിയ സാഹച​ര്യ​ത്തിൽ നിങ്ങൾ പുതിയ സുഹൃ​ത്തു​ക്കളെ കണ്ടെത്തണം. ഓർക്കുക: ഒരു കൂട്ടു​കാ​രനെ കിട്ടണ​മെ​ങ്കിൽ നിങ്ങൾത്തന്നെ ഒരു നല്ല കൂട്ടു​കാ​രൻ ആയിരി​ക്കണം. നിങ്ങൾക്ക്‌ എങ്ങനെ പുതിയ കൂട്ടു​കാ​രെ നേടാം? യഹോ​വ​യു​ടെ സേവന​ത്തി​ലെ നിങ്ങളു​ടെ നല്ല അനുഭ​വങ്ങൾ മറ്റുള്ള​വ​രോ​ടു പറയുക. ദൈവ​സേ​വ​ന​ത്തി​ലെ നിങ്ങളു​ടെ സന്തോഷം അവരും അറിയട്ടെ. മുഴു​സ​മ​യ​സേ​വനം നിങ്ങൾ ഇത്രയ​ധി​കം ഇഷ്ടപ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു സഭയിലെ ചിലർക്കു മനസ്സി​ലാ​യെ​ന്നു​വ​രില്ല. എന്നാൽ മറ്റു ചിലർക്ക്‌ അത്‌ ഒരു പ്രോ​ത്സാ​ഹ​ന​മാ​യി​രി​ക്കും. അവർ നിങ്ങളു​ടെ സുഹൃ​ത്തു​ക്ക​ളു​മാ​യേ​ക്കും. എന്നാൽ നിങ്ങളു​ടെ നേട്ടങ്ങ​ളെ​ക്കു​റിച്ച്‌ അധികം സംസാ​രി​ക്കാ​തി​രി​ക്കാൻ ശ്രദ്ധി​ക്കുക. അതു​പോ​ലെ നിങ്ങളെ വേദനി​പ്പി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും കൂടുതൽ സംസാ​രി​ക്ക​രുത്‌.

11. വിവാ​ഹ​ജീ​വി​ത​ത്തി​ലെ സന്തോഷം നിങ്ങൾക്ക്‌ എങ്ങനെ നിലനി​റു​ത്താം?

11 ഇണയുടെ രോഗം കാരണ​മാ​യി​രി​ക്കാം നിങ്ങൾക്കു നിയമനം വിട്ടു​പോ​രേ​ണ്ടി​വ​ന്നത്‌. അങ്ങനെ​യെ​ങ്കിൽ ഇണയെ കുറ്റ​പ്പെ​ടു​ത്താ​തി​രി​ക്കാൻ ശ്രദ്ധി​ക്കുക. ഇനി, നിങ്ങളു​ടെ രോഗ​മാണ്‌ അതിനു കാരണ​മാ​യ​തെ​ങ്കിൽ ‘ഞാൻ കാരണം ഞങ്ങൾക്കു രണ്ടു പേർക്കും സേവനം നിറു​ത്തേ​ണ്ടി​വ​ന്ന​ല്ലോ’ എന്ന്‌ ഓർത്ത്‌ വിഷമി​ക്കു​ക​യും വേണ്ട. നിങ്ങൾ ‘ഒരു ശരീര​മാ​ണെ​ന്നും’ ഏതു സാഹച​ര്യ​ത്തി​ലും പരസ്‌പരം കരുതു​മെന്ന്‌ യഹോ​വ​യു​ടെ മുമ്പാകെ വാക്കു കൊടു​ത്ത​താ​ണെ​ന്നും ഓർക്കുക. (മത്താ. 19:5, 6) അപ്രതീ​ക്ഷി​ത​മായ ഗർഭധാ​രണം കാരണ​മാ​ണു നിങ്ങൾക്കു നിയമനം ഉപേക്ഷി​ക്കേ​ണ്ടി​വ​ന്ന​തെ​ങ്കി​ലോ? നിങ്ങൾക്കു​ണ്ടാ​യി​രുന്ന നിയമ​ന​ത്തെ​ക്കാൾ വില​പ്പെ​ട്ടതു നിങ്ങളു​ടെ കുട്ടി​യാ​ണെന്നു മകൻ (അല്ലെങ്കിൽ മകൾ) അറിയട്ടെ. ദൈവം തന്ന ഒരു “സമ്മാനം” ആയിട്ടാണ്‌ നിങ്ങൾ കുട്ടിയെ കാണു​ന്ന​തെന്ന്‌ അവന്‌ ഉറപ്പു കൊടു​ക്കുക. (സങ്കീ. 127:3-5) അതേസ​മയം, ദൈവ​സേ​വ​ന​ത്തി​ലെ നിങ്ങളു​ടെ നല്ല അനുഭ​വ​ങ്ങ​ളെ​ക്കു​റിച്ച്‌ കുട്ടി​യോ​ടു പറയുക. അത്‌, നിങ്ങൾ ചെയ്‌ത​തു​പോ​ലെ യഹോ​വ​യു​ടെ സേവന​ത്തി​നു​വേണ്ടി ജീവിതം മാറ്റി​വെ​ക്കാൻ അവനെ​യും പ്രേരി​പ്പി​ച്ചേ​ക്കാം.

മറ്റുള്ള​വർക്ക്‌ എങ്ങനെ സഹായിക്കാം

12. (എ) മുഴു​സ​മ​യ​സേ​വനം ചെയ്യു​ന്ന​വരെ നിയമ​ന​ത്തിൽ തുടരാൻ നമുക്ക്‌ എങ്ങനെ സഹായി​ക്കാം? (ബി) മാറ്റവു​മാ​യി പൊരു​ത്ത​പ്പെ​ടാൻ മുഴു​സ​മ​യ​സേ​വനം വിട്ടു​വ​രു​ന്ന​വരെ നമുക്ക്‌ എങ്ങനെ സഹായി​ക്കാം?

12 മുഴു​സ​മ​യ​സേ​വനം ചെയ്യു​ന്ന​വരെ അവരുടെ നിയമ​ന​ത്തിൽ തുടരാൻ സഹായി​ക്കു​ന്ന​തി​നു പല സഭകളും സഹോ​ദ​ര​ങ്ങ​ളും ആകുന്ന​തെ​ല്ലാം ചെയ്യുന്നു. പ്രോ​ത്സാ​ഹനം നൽകുന്ന വാക്കുകൾ പറഞ്ഞു​കൊ​ണ്ടും, പണമോ മറ്റ്‌ ആവശ്യ​മുള്ള സാധന​ങ്ങ​ളോ കൊടു​ത്തു​കൊ​ണ്ടും, കുടും​ബാം​ഗ​ങ്ങൾക്കു​വേണ്ടി കരുതാൻ സഹായി​ച്ചു​കൊ​ണ്ടും അവർ അങ്ങനെ ചെയ്യുന്നു. ഇതിന്‌ അവർ അഭിന​ന്ദനം അർഹി​ക്കു​ന്നു. (ഗലാ. 6:2) നിയമ​ന​ത്തിൽ മാറ്റം വന്ന ആരെങ്കി​ലും നിങ്ങളു​ടെ സഭയി​ലേക്കു വരു​ന്നെന്നു കരുതുക. നിയമനം നന്നായി ചെയ്യാ​ത്ത​തു​കൊ​ണ്ടോ എന്തെങ്കി​ലും തെറ്റു ചെയ്‌തിട്ട്‌ ശിക്ഷണം കിട്ടി​യ​തു​കൊ​ണ്ടോ ആണ്‌ അവരുടെ നിയമനം മാറി​യ​തെന്നു ചിന്തി​ക്കേ​ണ്ട​തില്ല. * മാറ്റവു​മാ​യി പൊരു​ത്ത​പ്പെ​ടാൻ അവരെ സഹായി​ക്കുക. അവരെ ഹൃദ്യ​മാ​യി സ്വാഗതം ചെയ്യുക. മോശ​മായ ആരോ​ഗ്യം കാരണം അവർക്ക്‌ ഇപ്പോൾ ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാൻ കഴിയു​ന്നി​ല്ലെ​ങ്കിൽപ്പോ​ലും അവർ മുമ്പ്‌ ചെയ്‌ത കാര്യ​ങ്ങൾക്ക്‌ അവരെ അഭിന​ന്ദി​ക്കുക. അവരെ അടുത്ത്‌ അറിയുക. അവരുടെ അറിവിൽനി​ന്നും അനുഭ​വ​ങ്ങ​ളിൽനി​ന്നും അവർക്കു കിട്ടിയ പരിശീ​ല​ന​ത്തിൽനി​ന്നും പഠിക്കുക.

13. നിയമ​ന​ത്തിൽ മാറ്റം വരുന്ന​വരെ നിങ്ങൾക്ക്‌ എങ്ങനെ സഹായി​ക്കാൻ കഴിയും?

13 നിയമ​ന​ത്തിൽ മാറ്റം വരുന്ന​വർക്ക്‌ ആദ്യ​മൊ​ക്കെ താമസം, യാത്രാ​സൗ​ക​ര്യ​ങ്ങൾ, ജോലി, മറ്റ്‌ അടിസ്ഥാ​ന​കാ​ര്യ​ങ്ങൾ എന്നിവ​യ്‌ക്കു നിങ്ങളു​ടെ സഹായം വേണ്ടി​വ​രും. ബില്ലുകൾ അടയ്‌ക്കു​ന്ന​തോ ഗവൺമെന്റ്‌ സ്ഥാപനങ്ങൾ കണ്ടെത്തു​ന്ന​തോ പോലുള്ള കാര്യങ്ങൾ നമ്മൾ അവർക്കു പറഞ്ഞു​കൊ​ടു​ക്കേ​ണ്ടി​വ​രും. പക്ഷേ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യം നമ്മൾ അവരെ മനസ്സി​ലാ​ക്കുക എന്നതാണ്‌. അവരു​ടെ​ത​ന്നെ​യോ കുടും​ബാം​ഗ​ങ്ങ​ളു​ടെ​യോ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ അവരെ വലയ്‌ക്കു​ന്നു​ണ്ടാ​കും. അല്ലെങ്കിൽ പ്രിയ​പ്പെട്ട ആരു​ടെ​യെ​ങ്കി​ലും മരണം അവരെ ദുഃഖി​പ്പി​ക്കു​ന്നു​ണ്ടാ​കും. * അവർ തുറന്നു​പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും, കൂട്ടു​കാ​രെ വിട്ടു​പോ​ന്നത്‌ അവരെ ഇപ്പോ​ഴും വിഷമി​പ്പി​ച്ചേ​ക്കാം. ഇങ്ങനെ പലപല വിഷമങ്ങൾ മനസ്സിനെ അലട്ടു​ന്ന​തു​കൊണ്ട്‌ അവയിൽനി​ന്നെ​ല്ലാം പുറത്ത്‌ കടക്കാൻ കുറച്ച്‌ സമയ​മെ​ടു​ത്തേ​ക്കും.

14. പുതിയ സാഹച​ര്യ​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ സഹോ​ദ​രങ്ങൾ ഒരു സഹോ​ദ​രി​യെ എങ്ങനെ​യാ​ണു സഹായി​ച്ചത്‌?

14 അതുവരെ നിങ്ങളു​ടെ പിന്തു​ണ​യും സഹായ​വും മാറ്റവു​മാ​യി പൊരു​ത്ത​പ്പെ​ടാൻ അവരെ സഹായി​ക്കും. അനേക​വർഷങ്ങൾ വിദേ​ശ​രാ​ജ്യത്ത്‌ സേവിച്ച ഒരു സഹോ​ദരി ഇങ്ങനെ പറയുന്നു: “മുമ്പ്‌ ഞാൻ ദിവസ​വും ബൈബിൾപ​ഠ​നങ്ങൾ നടത്തു​മാ​യി​രു​ന്നു. എന്നാൽ ഈ പ്രദേ​ശത്ത്‌ ഒരു വീട്ടിൽ ചെന്ന്‌ ബൈബിൾ വായി​ക്കു​ന്ന​തോ വീഡി​യോ കാണി​ക്കു​ന്ന​തോ തന്നെ വളരെ ബുദ്ധി​മു​ട്ടുള്ള കാര്യ​മാ​യി​രു​ന്നു. എന്നാൽ ഇവിടു​ത്തെ സഹോ​ദ​രങ്ങൾ എന്നെ അവരുടെ മടക്കസ​ന്ദർശ​ന​ങ്ങൾക്കും ബൈബിൾപ​ഠ​ന​ങ്ങൾക്കും കൊണ്ടു​പോ​യി. തീക്ഷ്‌ണ​ത​യുള്ള, ധീരരായ ആ സഹോ​ദ​രങ്ങൾ പുരോ​ഗ​മി​ക്കുന്ന ബൈബിൾപ​ഠ​നങ്ങൾ നടത്തു​ന്നതു കണ്ടതു​തന്നെ പ്രദേ​ശ​ത്തെ​ക്കു​റി​ച്ചുള്ള എന്റെ കാഴ്‌ച​പ്പാ​ടു മാറ്റി. ഈ പുതിയ പ്രദേ​ശത്ത്‌ സംഭാ​ഷ​ണങ്ങൾ തുട​ങ്ങേ​ണ്ടത്‌ എങ്ങനെ​യെന്നു ഞാൻ പഠിച്ചു. ഇതെല്ലാം സന്തോഷം വീണ്ടെ​ടു​ക്കാൻ എന്നെ സഹായി​ച്ചു.”

നിങ്ങളു​ടെ പരമാ​വധി ചെയ്യുക

നിങ്ങളുടെ ഇപ്പോ​ഴത്തെ പ്രദേ​ശത്ത്‌ ശുശ്രൂഷ വിപു​ല​പ്പെ​ടു​ത്താൻ കഴിയുന്ന മാർഗ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക (15, 16 ഖണ്ഡികകൾ കാണുക) *

15. നിയമ​ന​ത്തിൽ മാറ്റം വന്നാലും നിങ്ങൾക്ക്‌ എങ്ങനെ വിജയി​ക്കാൻ കഴിയും?

15 നിയമ​ന​ത്തിൽ മാറ്റം വന്നാലും നിങ്ങൾക്കു വിജയി​ക്കാൻ കഴിയും. അതിനെ ഒരു തരംതാ​ഴ്‌ത്ത​ലാ​യി​ട്ടു കാണരുത്‌. നിങ്ങൾ ഒരു പരാജ​യ​മാ​ണെ​ന്നും ചിന്തി​ക്ക​രുത്‌. നിങ്ങളു​ടെ ജീവി​ത​ത്തിൽ യഹോ​വ​യു​ടെ കൈ കാണാൻ ശ്രമി​ക്കുക. സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തിൽ തുടരുക. ഇക്കാര്യ​ത്തിൽ ഒന്നാം നൂറ്റാ​ണ്ടി​ലെ വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​കൾ ഒരു നല്ല മാതൃ​ക​യാണ്‌. “ചിതറി​പ്പോ​യവർ സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊണ്ട്‌ ദേശം മുഴുവൻ സഞ്ചരിച്ചു.” (പ്രവൃ. 8:1, 4) പ്രസം​ഗി​ക്കാ​നുള്ള ശ്രമങ്ങൾക്കു നല്ല ഫലങ്ങൾ ലഭിക്കു​ന്നതു നിങ്ങൾക്കു കാണാൻ കഴി​ഞ്ഞേ​ക്കും. ഉദാഹ​ര​ണ​ത്തിന്‌, ഒരു രാജ്യത്തെ ചില മുൻനി​ര​സേ​വ​കർക്ക്‌ ആ രാജ്യം വിട്ടു​പോ​കേ​ണ്ടി​വന്നു. അപ്പോൾ അവരുടെ ഭാഷയിൽ ആവശ്യം അധിക​മുള്ള ഒരു സ്ഥലത്തേക്ക്‌ അവർ മാറി​ത്താ​മ​സി​ച്ചു. മാസങ്ങൾക്കു​ള്ളിൽത്തന്നെ അവിടെ പുതിയ കൂട്ടങ്ങൾ തുടങ്ങി. ആ കൂട്ടങ്ങൾ തഴച്ചു​വ​ള​രു​ക​യും ചെയ്‌തു.

16. നിങ്ങളു​ടെ പുതിയ നിയമ​ന​ത്തിൽ നിങ്ങൾക്ക്‌ എങ്ങനെ സന്തോഷം കണ്ടെത്താം?

16 “യഹോ​വ​യിൽനി​ന്നുള്ള സന്തോ​ഷ​മാ​ണു നിങ്ങളു​ടെ ശക്തി.” (നെഹ. 8:10, അടിക്കു​റിപ്പ്‌) നിങ്ങളു​ടെ നിയമ​നത്തെ നിങ്ങൾ എത്ര പ്രിയ​പ്പെ​ടു​ന്നെ​ങ്കി​ലും ശരി, യഹോ​വ​യു​മാ​യുള്ള ബന്ധമാ​യി​രി​ക്കണം നിങ്ങളു​ടെ സന്തോ​ഷ​ത്തി​ന്റെ അടിസ്ഥാ​നം, അല്ലാതെ നിങ്ങളു​ടെ നിയമ​ന​മാ​യി​രി​ക്ക​രുത്‌. അതു​കൊണ്ട്‌ യഹോ​വ​യു​ടെ​കൂ​ടെ നടക്കുക, ജ്ഞാനത്തി​നും മാർഗ​നിർദേ​ശ​ത്തി​നും സഹായ​ത്തി​നും ആയി യഹോ​വ​യി​ലേക്കു നോക്കുക. ആളുകളെ സഹായി​ക്കാൻ പരമാ​വധി ശ്രമി​ച്ച​തു​കൊ​ണ്ടാ​ണു പഴയ നിയമനം നിങ്ങൾക്ക്‌ അത്ര പ്രിയ​പ്പെ​ട്ട​താ​യത്‌. പുതിയ നിയമ​ന​ത്തി​ലും നിങ്ങളു​ടെ പരമാ​വധി ചെയ്യുക. ഈ നിയമ​ന​വും പ്രിയ​പ്പെ​ടാൻ യഹോവ നിങ്ങളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്ന​തെന്നു കാണുക.—സഭാ. 7:10.

17. നമ്മുടെ ഇപ്പോ​ഴത്തെ നിയമ​ന​ത്തെ​ക്കു​റിച്ച്‌ നമ്മൾ എന്ത്‌ ഓർക്കണം?

17 ഓർക്കുക: നമ്മുടെ ഇപ്പോ​ഴത്തെ നിയമനം താത്‌കാ​ലി​ക​മാണ്‌, പക്ഷേ യഹോ​വയെ നമ്മൾ എന്നു​മെ​ന്നും സേവി​ക്കും. പുതിയ ലോക​ത്തിൽ നമ്മു​ടെ​യെ​ല്ലാം നിയമ​നങ്ങൾ മാറി​യേ​ക്കാം. തുടക്ക​ത്തിൽ കണ്ട അലെക്‌സി ചിന്തി​ക്കു​ന്നത്‌, ഇപ്പോ​ഴത്തെ ഈ മാറ്റ​മെ​ല്ലാം ഭാവി​യി​ലേ​ക്കുള്ള പരിശീ​ല​ന​മാ​ണെ​ന്നാണ്‌. അലെക്‌സി പറയുന്നു: “യഹോ​വ​യും പുതിയ ലോക​വും എല്ലാം യാഥാർഥ്യ​മാ​ണെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. പക്ഷേ എന്താ​ണെ​ന്ന​റി​യില്ല, അതെല്ലാം അകലെ​യാ​ണെ​ന്നാ​യി​രു​ന്നു എന്റെ ചിന്ത. എന്നാൽ ഇപ്പോൾ യഹോ​വയെ എനിക്ക്‌ എന്റെ കൺമു​ന്നിൽ കാണാം. എന്റെ യാത്ര​യി​ലെ അടുത്ത സ്റ്റോപ്പാ​ണു പുതിയ ലോക​മെ​ന്നും എനിക്ക്‌ അറിയാം.” (പ്രവൃ. 2:25) നമ്മുടെ നിയമനം എന്തായി​രു​ന്നാ​ലും ശരി, യഹോ​വ​യു​ടെ​കൂ​ടെ നമുക്കു നടക്കാം. യഹോവ ഒരിക്ക​ലും നമ്മളെ ഉപേക്ഷി​ക്കില്ല. യഹോ​വയെ സേവി​ക്കു​ന്നത്‌ എവി​ടെ​യാ​യാ​ലും, കഴിവി​ന്റെ പരമാ​വധി നമുക്കു ചെയ്യാം. ആ സേവന​ത്തിൽ സന്തോഷം കണ്ടെത്താൻ യഹോവ നമ്മളെ സഹായി​ക്കു​ക​തന്നെ ചെയ്യും.—യശ. 41:13.

ഗീതം 90 പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കുക

^ ഖ. 5 ചില അവസര​ങ്ങ​ളിൽ മുഴു​സ​മ​യ​സേ​വ​ന​ത്തി​ലുള്ള സഹോ​ദ​ര​ങ്ങൾക്ക്‌ അവരുടെ നിയമനം നിറു​ത്തേ​ണ്ടി​വ​ന്നേ​ക്കാം. അല്ലെങ്കിൽ ഒരു പുതിയ നിയമനം കിട്ടി​യേ​ക്കാം. അവർക്കു നേരി​ടേ​ണ്ടി​വ​രുന്ന ബുദ്ധി​മു​ട്ടു​ക​ളും, മാറ്റവു​മാ​യി പൊരു​ത്ത​പ്പെ​ടാൻ അവരെ സഹായി​ക്കുന്ന കാര്യ​ങ്ങ​ളും ആണ്‌ ഈ ലേഖനം ചർച്ച ചെയ്യു​ന്നത്‌. മറ്റുള്ള​വർക്ക്‌ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പിന്തു​ണ​യ്‌ക്കാ​നും എങ്ങനെ കഴിയു​മെ​ന്നും നമ്മൾ നോക്കും. കൂടാതെ, ജീവി​ത​ത്തി​ലു​ണ്ടാ​കുന്ന മാറ്റങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടാൻ നമ്മളെ​യെ​ല്ലാം സഹായി​ക്കുന്ന ബൈബിൾത​ത്ത്വ​ങ്ങ​ളും ചിന്തി​ക്കും.

^ ഖ. 4 സമാനമായി, ഉത്തരവാ​ദി​ത്വ​സ്ഥാ​നങ്ങൾ വഹിക്കുന്ന സഹോ​ദ​ര​ന്മാർ ഒരു നിശ്ചി​ത​പ്രാ​യ​ത്തി​ലെ​ത്തു​മ്പോൾ അവരെ​ക്കാൾ പ്രായം കുറഞ്ഞ സഹോ​ദ​ര​ന്മാർക്ക്‌ ഉത്തരവാ​ദി​ത്വ​ങ്ങൾ കൈമാ​റു​ന്നു. 2018 സെപ്‌റ്റം​ബർ ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “പ്രായ​മുള്ള സഹോ​ദ​ര​ന്മാ​രേ, യഹോവ നിങ്ങളു​ടെ വിശ്വ​സ്‌തത വിലമ​തി​ക്കു​ന്നു” എന്ന ലേഖന​വും 2018 ഒക്ടോബർ ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “സാഹച​ര്യ​ങ്ങൾക്കു മാറ്റം വരു​മ്പോ​ഴും മനസ്സമാ​ധാ​നം നിലനി​റു​ത്തുക” എന്ന ലേഖന​വും കാണുക.

^ ഖ. 12 അവർ മുമ്പ്‌ സേവി​ച്ചി​രുന്ന സഭയിലെ മൂപ്പന്മാർ എത്രയും പെട്ടെന്ന്‌ പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള കത്ത്‌ പുതിയ സഭയി​ലേക്ക്‌ അയയ്‌ക്കുക. അങ്ങനെ ചെയ്യു​ന്നതു താമസം​കൂ​ടാ​തെ ഒരു മൂപ്പനാ​യോ ശുശ്രൂ​ഷാ​ദാ​സ​നാ​യോ മുൻനി​ര​സേ​വ​ക​നാ​യോ തുടരാൻ അവരെ സഹായി​ക്കും.

^ ഖ. 13 2018 നമ്പർ 3 ഉണരുക!-യിലെ “ദുഃഖി​തർക്ക്‌ ആശ്വാ​സ​വും സഹായ​വും” എന്ന ലേഖന​പ​രമ്പര കാണുക.

^ ഖ. 57 ചിത്രക്കുറിപ്പ്‌: വിദേ​ശ​രാ​ജ്യ​ത്തെ മിഷന​റി​സേ​വനം അവസാ​നി​പ്പിച്ച്‌ പോ​കേ​ണ്ടി​വന്ന ദമ്പതികൾ അവിടത്തെ സഹോ​ദ​ര​ങ്ങ​ളോ​ടു നിറക​ണ്ണു​ക​ളോ​ടെ യാത്ര പറയുന്നു.

^ ഖ. 59 ചിത്രക്കുറിപ്പ്‌: സ്വന്തം രാജ്യത്ത്‌ മടങ്ങി​യെ​ത്തിയ അവർ മാറ്റങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടാൻ സഹായി​ക്ക​ണ​മെന്ന്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു.

^ ഖ. 61 ചിത്രക്കുറിപ്പ്‌: യഹോ​വ​യു​ടെ സഹായ​ത്താൽ ആ ദമ്പതികൾ വീണ്ടും മുഴു​സ​മ​യ​സേ​വനം ആരംഭി​ച്ചു. മിഷന​റി​നി​യ​മ​ന​ത്തി​ലാ​യി​രി​ക്കെ അവർ പഠിച്ച ഭാഷ ഉപയോ​ഗിച്ച്‌ തങ്ങളുടെ പ്രദേ​ശ​ത്തുള്ള കുടി​യേ​റ്റ​ക്കാ​രെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു.