വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 47

ലേവ്യ പുസ്‌ത​ക​ത്തിൽനിന്ന്‌ നമുക്കു പഠിക്കാൻ കഴിയുന്ന പാഠങ്ങൾ

ലേവ്യ പുസ്‌ത​ക​ത്തിൽനിന്ന്‌ നമുക്കു പഠിക്കാൻ കഴിയുന്ന പാഠങ്ങൾ

“എല്ലാ തിരു​വെ​ഴു​ത്തും ദൈവ​ശ്വാ​സീ​യ​മാ​ക​യാൽ . . . പ്രയോ​ജ​ന​മു​ള്ളതു ആകുന്നു.”—2 തിമൊ. 3:16, 17, സത്യ​വേ​ദ​പു​സ്‌തകം.

ഗീതം 98 തിരു​വെ​ഴു​ത്തു​കൾ ദൈവ​പ്ര​ചോ​ദി​തം

പൂർവാവലോകനം *

1-2. ലേവ്യ പുസ്‌ത​ക​ത്തിൽനിന്ന്‌ പഠിക്കാൻ ക്രിസ്‌ത്യാ​നി​കൾക്കു പ്രത്യേ​ക​താ​ത്‌പ​ര്യ​മു​ള്ളത്‌ എന്തു​കൊണ്ട്‌?

അപ്പോ​സ്‌ത​ല​നായ പൗലോസ്‌ തന്റെ കൂട്ടു​കാ​ര​നായ തിമൊ​ഥെ​യൊ​സി​നോട്‌ ഇങ്ങനെ പറഞ്ഞു: “എല്ലാ തിരു​വെ​ഴു​ത്തും ദൈവ​ശ്വാ​സീ​യ​മാ​ക​യാൽ . . . പ്രയോ​ജ​ന​മു​ള്ളതു ആകുന്നു.” (2 തിമൊ. 3:16, 17, സത്യ​വേ​ദ​പു​സ്‌തകം) അതിൽ ലേവ്യ പുസ്‌ത​ക​വും ഉൾപ്പെ​ടും. നിങ്ങൾ ആ ബൈബിൾപു​സ്‌ത​കത്തെ എങ്ങനെ​യാ​ണു കാണു​ന്നത്‌? ചിലർ അതിനെ നിയമ​ങ്ങ​ളു​ടെ നീണ്ട ലിസ്റ്റ്‌ അടങ്ങിയ ഒന്നായി​ട്ടാ​യി​രി​ക്കും കാണു​ന്നത്‌. ഇന്ന്‌ അതു​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മി​ല്ലെന്നു ചിലർ ചിന്തി​ക്കു​ന്നു. എന്നാൽ സത്യ​ക്രി​സ്‌ത്യാ​നി​കൾ അതിനെ കാണു​ന്നതു മറ്റൊരു വിധത്തി​ലാണ്‌.

2 ഏതാണ്ട്‌ 3,500 വർഷം മുമ്പാണു ലേവ്യ പുസ്‌തകം എഴുതി​യത്‌. എങ്കിലും ‘നമ്മളെ പഠിപ്പി​ക്കാ​നാ​യി’ യഹോവ ഇന്നുവരെ അതു കാത്തു​സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. (റോമ. 15:4) യഹോ​വ​യു​ടെ ചിന്തക​ളി​ലേക്കു വെളിച്ചം വീശു​ന്ന​താ​ണു ലേവ്യ പുസ്‌തകം. അതു​കൊണ്ട്‌ അതിൽനിന്ന്‌ പഠിക്കാൻ നമ്മൾ താത്‌പ​ര്യ​മെ​ടു​ക്കണം. ദൈവപ്രചോദിതമായ ഈ പുസ്‌ത​ക​ത്തിൽനിന്ന്‌ പഠിക്കാൻ കഴിയുന്ന അനേകം പാഠങ്ങ​ളുണ്ട്‌. അതിൽ നാലെണ്ണം നമുക്ക്‌ ഇപ്പോൾ നോക്കാം.

യഹോ​വ​യു​ടെ അംഗീ​കാ​രം എങ്ങനെ നേടാം?

3. പാപപ​രി​ഹാ​ര​ദി​വസം ബലികൾ അർപ്പി​ച്ചത്‌ എന്തിനു​വേ​ണ്ടി​യാ​യി​രു​ന്നു?

3 ഒന്നാമത്തെ പാഠം: നമ്മുടെ യാഗങ്ങൾ സ്വീക​രി​ക്ക​ണ​മെ​ങ്കിൽ നമുക്ക്‌ യഹോ​വ​യു​ടെ അംഗീ​കാ​രം ആവശ്യ​മാണ്‌. എല്ലാ വർഷവും പാപപ​രി​ഹാ​ര​ദി​വ​സ​ത്തിൽ ഇസ്രാ​യേൽ ജനത ഒന്നാകെ കൂടി​വ​രു​ക​യും മഹാപു​രോ​ഹി​തൻ മൃഗബ​ലി​കൾ അർപ്പി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. പാപത്തിൽനിന്ന്‌ തങ്ങൾക്കു ശുദ്ധീ​ക​രണം ആവശ്യ​മാ​ണെന്ന്‌ ആ മൃഗബ​ലി​കൾ ഇസ്രാ​യേ​ല്യ​രെ ഓർമി​പ്പി​ച്ചു. പക്ഷേ ആ ദിവസം മഹാപു​രോ​ഹി​തൻ യാഗരക്തം അതിവി​ശു​ദ്ധ​ത്തി​ലേക്കു കൊണ്ടു​വ​രു​ന്ന​തി​നു മുമ്പ്‌ മറ്റൊരു കാര്യം ചെയ്യണ​മാ​യി​രു​ന്നു. ഇസ്രാ​യേ​ല്യ​രു​ടെ പാപം ക്ഷമിച്ചു​കി​ട്ടു​ന്ന​തി​നെ​ക്കാൾ പ്രധാനം അതായി​രു​ന്നു.

(4-ാം ഖണ്ഡിക കാണുക) *

4. ലേവ്യ 16:12, 13 അനുസ​രിച്ച്‌, പാപപ​രി​ഹാ​ര​ദി​വ​സ​ത്തിൽ മഹാപു​രോ​ഹി​തൻ അതിവി​ശു​ദ്ധ​ത്തി​ലേക്ക്‌ ആദ്യം പ്രവേ​ശി​ക്കു​മ്പോൾ എന്താണു ചെയ്യു​ന്നത്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

4 ലേവ്യ 16:12, 13 വായി​ക്കുക. പാപപ​രി​ഹാ​ര​ദി​വ​സ​ത്തിൽ നടക്കുന്ന രംഗങ്ങൾ ഭാവന​യിൽ കാണുക: മഹാപു​രോ​ഹി​തൻ വിശു​ദ്ധ​കൂ​ടാ​ര​ത്തിന്‌ അകത്തേക്കു പ്രവേ​ശി​ക്കു​ന്നു. അതിവി​ശു​ദ്ധ​ത്തിന്‌ അടു​ത്തേക്ക്‌ അദ്ദേഹം നടന്നു​നീ​ങ്ങു​ക​യാണ്‌. അന്നുതന്നെ രണ്ടു തവണകൂ​ടി അതിവി​ശു​ദ്ധ​ത്തിൽ കടക്കും. “രണ്ടു കൈ” സുഗന്ധ​ക്കൂ​ട്ടു നിറച്ച പാത്രം ഒരു കൈയി​ലും മറ്റേ കൈയിൽ തീക്കനൽ നിറച്ച സ്വർണ​പാ​ത്ര​വും ഉണ്ട്‌. അതിവി​ശു​ദ്ധത്തെ മറച്ചി​രി​ക്കുന്ന തിരശ്ശീ​ല​യു​ടെ മുന്നിൽ അദ്ദേഹം ഒരു നിമിഷം നിൽക്കു​ന്നു. എന്നിട്ട്‌, അത്യധി​കം ആദര​വോ​ടെ അതിവി​ശു​ദ്ധ​ത്തി​ലേക്കു കടന്ന്‌ ഉടമ്പടി​പ്പെ​ട്ട​ക​ത്തി​ന്റെ മുമ്പിൽ നിൽക്കു​ന്നു. ആലങ്കാ​രി​ക​മാ​യി പറഞ്ഞാൽ അദ്ദേഹം ഇപ്പോൾ യഹോ​വ​യു​ടെ മുമ്പിൽ നിൽക്കു​ക​യാണ്‌. ഇപ്പോൾ പുരോ​ഹി​തൻ വളരെ ശ്രദ്ധ​യോ​ടെ സുഗന്ധ​ക്കൂ​ട്ടു തീക്കന​ലി​ലേക്ക്‌ ഇടുന്നു. ആ മുറി​യാ​കെ സുഗന്ധം​കൊണ്ട്‌ നിറയു​ന്നു. * പിന്നീടു പാപയാ​ഗ​ത്തി​ന്റെ രക്തവു​മാ​യി അദ്ദേഹം അതിവി​ശു​ദ്ധ​ത്തി​ലേക്കു പ്രവേ​ശി​ക്കു​ന്നു. ശ്രദ്ധി​ക്കുക: പാപയാ​ഗ​ത്തി​ന്റെ രക്തം യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ന്ന​തി​നു മുമ്പാണ്‌ അദ്ദേഹം സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കു​ന്നത്‌.

5. മഹാപു​രോ​ഹി​തൻ എങ്ങനെ​യാ​ണു സുഗന്ധ​ക്കൂ​ട്ടു​മാ​യി അതിവി​ശു​ദ്ധ​ത്തി​ലേക്കു പ്രവേ​ശി​ച്ചി​രു​ന്നത്‌? അതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

5 പാപപ​രി​ഹാ​ര​ദി​വ​സ​ത്തി​ലെ സുഗന്ധ​ക്കൂ​ട്ടി​ന്റെ ഉപയോ​ഗ​ത്തിൽനിന്ന്‌ നമുക്ക്‌ എന്താണു പഠിക്കാ​നു​ള്ളത്‌? യഹോ​വ​യു​ടെ ആരാധ​ക​രു​ടെ സ്വീകാ​ര്യ​മായ പ്രാർഥ​നകൾ സുഗന്ധ​ക്കൂ​ട്ടു​പോ​ലെ​യാ​ണെന്നു ബൈബിൾ വർണി​ക്കു​ന്നു. (സങ്കീ. 141:2; വെളി. 5:8) യഹോ​വ​യു​ടെ സന്നിധി​യിൽ വളരെ ആദര​വോ​ടെ​യാ​ണു മഹാപു​രോ​ഹി​തൻ സുഗന്ധ​ക്കൂ​ട്ടു കൊണ്ടു​വ​ന്ന​തെന്ന്‌ ഓർക്കുക. സമാന​മാ​യി, പ്രാർഥ​ന​യിൽ യഹോ​വ​യു​ടെ മുമ്പാകെ വരു​മ്പോൾ നമുക്കും ആഴമായ ആദരവു​ണ്ടാ​യി​രി​ക്കണം. ഒരു കുട്ടി തന്റെ പിതാ​വി​ന്റെ അടുക്ക​ലേക്കു ചെല്ലു​ന്ന​തു​പോ​ലെ, തന്റെ മുമ്പിൽ വരാൻ ഈ പ്രപഞ്ച​ത്തി​ന്റെ സ്രഷ്ടാവ്‌ നമ്മളെ അനുവ​ദി​ച്ചി​രി​ക്കു​ന്നു. അതിനു നമ്മൾ നന്ദിയു​ള്ള​വ​രല്ലേ! (യാക്കോ. 4:8) ദൈവം നമ്മളെ സ്‌നേ​ഹി​ത​രാ​യി സ്വീക​രി​ക്കു​ന്നു. (സങ്കീ. 25:14) പ്രാർഥ​ന​യിൽ യഹോ​വയെ സമീപി​ക്കാ​നുള്ള ഈ പദവിയെ നമ്മൾ അങ്ങേയറ്റം വിലമ​തി​പ്പോ​ടെ കാണുന്നു. അതു​കൊണ്ട്‌ യഹോ​വ​യ്‌ക്ക്‌ ഇഷ്ടമല്ലാത്ത ഒന്നും നമ്മൾ ചെയ്യില്ല.

6. യാഗങ്ങൾ അർപ്പി​ക്കു​ന്ന​തി​നു മുമ്പ്‌ മഹാപു​രോ​ഹി​തൻ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ച്ചി​രു​ന്നു എന്ന വസ്‌തുത യേശു​വി​നെ​ക്കു​റിച്ച്‌ നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

6 യാഗങ്ങൾ അർപ്പി​ക്കു​ന്ന​തി​നു മുമ്പ്‌ മഹാപു​രോ​ഹി​തൻ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്ക​ണ​മാ​യി​രു​ന്നു എന്ന കാര്യം ഓർക്കുക. യാഗം അർപ്പി​ക്കു​മ്പോൾ ദൈവ​ത്തി​ന്റെ അംഗീ​കാ​രം തനിക്കു​ണ്ടെന്ന്‌ ഉറപ്പു വരുത്താൻ അദ്ദേഹം ഇങ്ങനെ ചെയ്യണ​മാ​യി​രു​ന്നു. ഇതു യേശു​വി​നെ​ക്കു​റിച്ച്‌ നമ്മളെ ചിലതു പഠിപ്പി​ക്കു​ന്നുണ്ട്‌. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ, തന്റെ ജീവൻ ഒരു യാഗമാ​യി അർപ്പി​ക്കു​ന്ന​തി​നു മുമ്പ്‌, യേശു വളരെ പ്രധാ​ന​പ്പെട്ട ഒരു കാര്യം ചെയ്യണ​മാ​യി​രു​ന്നു. വാസ്‌ത​വ​ത്തിൽ മനുഷ്യ​രെ രക്ഷിക്കു​ന്ന​തി​നെ​ക്കാൾ പ്രധാ​ന​പ്പെ​ട്ട​താ​യി​രു​ന്നു അത്‌. എന്തായി​രു​ന്നു അത്‌? യേശു ജീവി​ത​കാ​ലം മുഴുവൻ യഹോ​വയെ വിശ്വ​സ്‌ത​മാ​യി അനുസ​രി​ക്ക​ണ​മാ​യി​രു​ന്നു. അങ്ങനെ​യെ​ങ്കിൽ മാത്രമേ യേശുവിന്റെ ബലി യഹോവ സ്വീക​രി​ക്കു​മാ​യി​രു​ന്നു​ള്ളൂ. അങ്ങനെ ജീവി​ച്ചു​കൊണ്ട്‌ യഹോ​വ​യു​ടേ​തായ വിധത്തിൽ കാര്യങ്ങൾ ചെയ്യു​ന്ന​താ​ണു ശരി​യെന്നു യേശു തെളി​യി​ച്ചു. അങ്ങനെ യഹോ​വ​യു​ടെ പരമാ​ധി​കാ​ര​മാ​ണു ശരി​യെ​ന്നും നീതി​യു​ള്ള​തെ​ന്നും യേശു തെളി​യി​ച്ചു.

7. ഭൂമി​യി​ലെ യേശു​വി​ന്റെ മുഴു​ജീ​വി​ത​വും യഹോ​വയെ പ്രീതി​പ്പെ​ടു​ത്തി​യെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

7 ഭൂമി​യി​ലെ തന്റെ ജീവി​ത​കാ​ല​ത്തു​ട​നീ​ളം യേശു യഹോ​വയെ പൂർണ​മാ​യി അനുസ​രി​ച്ചു. യേശു​വി​നു പ്രലോ​ഭ​ന​ങ്ങ​ളും കഠിന​മായ പരി​ശോ​ധ​ന​ക​ളും നേരി​ടേ​ണ്ടി​വന്നു. അങ്ങേയറ്റം വേദന നിറഞ്ഞ മരണവും തന്നെ കാത്തി​രി​ക്കു​ന്നു​ണ്ടെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. എന്നിട്ടു​പോ​ലും തന്റെ പിതാ​വി​ന്റെ ഭരണവി​ധ​മാണ്‌ ഏറ്റവും മികച്ച​തെന്നു തെളി​യി​ക്കാൻ യേശു ഉറച്ച തീരു​മാ​ന​മെ​ടു​ത്തി​രു​ന്നു. (ഫിലി. 2:8) പരി​ശോ​ധ​നകൾ നേരി​ട്ട​പ്പോൾ യേശു “ഉറക്കെ നിലവി​ളി​ച്ചും കണ്ണീ​രൊ​ഴു​ക്കി​യും കൊണ്ട്‌” പ്രാർഥി​ച്ചു. (എബ്രാ. 5:7) ഉള്ളുരു​കി​യുള്ള ആ പ്രാർഥ​നകൾ യേശു യഹോ​വ​യോട്‌ എത്ര വിശ്വ​സ്‌ത​നാ​ണെന്നു കാണിച്ചു. യഹോ​വയെ അനുസ​രി​ക്കാ​നുള്ള യേശു​വി​ന്റെ തീരു​മാ​നത്തെ അതു ശക്തി​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. യേശു​വി​ന്റെ പ്രാർഥ​നകൾ യഹോ​വ​യ്‌ക്കു നറുമണം നിറഞ്ഞ സുഗന്ധ​ക്കൂ​ട്ടു​പോ​ലെ​യാ​യി​രു​ന്നു. യേശു​വി​ന്റെ മുഴു​ജീ​വി​ത​വും യഹോ​വയെ പ്രീതി​പ്പെ​ടു​ത്തി. യഹോ​വ​യു​ടെ ഭരണവി​ധ​മാ​ണു ശരി​യെന്നു സംശയ​മി​ല്ലാ​തെ തെളി​യി​ക്കു​ക​യും ചെയ്‌തു.

8. യേശു​വി​നെ നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?

8 കഴിവി​ന്റെ പരമാ​വധി യഹോ​വയെ അനുസ​രി​ച്ചു​കൊ​ണ്ടും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രു​ന്നു​കൊ​ണ്ടും നമുക്കു യേശു​വി​നെ അനുക​രി​ക്കാം. പരി​ശോ​ധ​നകൾ നേരി​ടു​മ്പോൾ സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു നമ്മൾ ഉള്ളുരു​കി പ്രാർഥി​ക്കും. കാരണം നമ്മൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നു. അതിലൂ​ടെ യഹോ​വ​യു​ടെ ഭരണവി​ധത്തെ പിന്തു​ണ​യ്‌ക്കു​ന്നെന്നു കാണി​ക്കു​ക​യാണ്‌. യഹോവ വെറു​ക്കുന്ന കാര്യങ്ങൾ നമ്മൾ ചെയ്‌താൽ യഹോവ നമ്മുടെ പ്രാർഥന കേൾക്കി​ല്ലെന്നു നമുക്ക്‌ അറിയാം. എന്നാൽ യഹോ​വ​യ്‌ക്ക്‌ ഇഷ്ടമുള്ള കാര്യങ്ങൾ നമ്മൾ ചെയ്യു​ന്നെ​ങ്കിൽ, ഹൃദയ​ത്തിൽനി​ന്നുള്ള നമ്മുടെ പ്രാർഥ​നകൾ യഹോ​വ​യ്‌ക്കു നറുമണം നിറഞ്ഞ സുഗന്ധ​ക്കൂ​ട്ടു​പോ​ലെ​യാ​യി​രി​ക്കും. മാത്രമല്ല, നമ്മുടെ വിശ്വ​സ്‌ത​ത​യും യഹോ​വ​യോ​ടുള്ള അനുസ​ര​ണ​വും യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​മെ​ന്നും ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാം.—സുഭാ. 27:11.

നന്ദിയും സ്‌നേ​ഹ​വും നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നു

(9-ാം ഖണ്ഡിക കാണുക) *

9. സഹഭോ​ജ​ന​ബലി അർപ്പി​ച്ചി​രു​ന്നത്‌ എന്തു​കൊണ്ട്‌?

9 രണ്ടാമത്തെ പാഠം: യഹോ​വ​യോ​ടു തോന്നുന്ന നന്ദിയാണ്‌ യഹോ​വയെ സേവി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നത്‌. പുരാതന ഇസ്രാ​യേ​ലിൽ അർപ്പി​ച്ചി​രുന്ന സഹഭോ​ജ​ന​ബ​ലി​യെ​ക്കു​റിച്ച്‌ നമുക്ക്‌ ഒന്നു ചിന്തി​ക്കാം. * ഒരു ഇസ്രാ​യേ​ല്യ​നു ദൈവ​ത്തോ​ടുള്ള “നന്ദിസൂ​ച​ക​മാ​യി” സഹഭോ​ജ​ന​ബലി അർപ്പി​ക്കാ​മാ​യി​രു​ന്നെന്നു ലേവ്യ പുസ്‌തകം പറയുന്നു. (ലേവ്യ 7:11-13, 16-18) ഒരു വ്യക്തി നിർബ​ന്ധ​പൂർവം അർപ്പി​ക്കുന്ന ഒന്നായി​രു​ന്നില്ല സഹഭോ​ജ​ന​ബലി. മറിച്ച്‌, അങ്ങനെ ചെയ്യണ​മെ​ന്നുള്ള ആഗ്രഹ​മാണ്‌ അതിന്‌ അദ്ദേഹത്തെ പ്രേരി​പ്പി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ഇതു സ്വമന​സ്സാ​ലെ അർപ്പി​ക്കുന്ന യാഗമാ​യി​രു​ന്നു. യഹോ​വ​യോ​ടുള്ള സ്‌നേ​ഹം​കൊ​ണ്ടാണ്‌ ഒരാൾ ഇത്‌ അർപ്പി​ച്ചി​രു​ന്നത്‌. യാഗം അർപ്പിച്ച വ്യക്തി​യും കുടും​ബാം​ഗ​ങ്ങ​ളും മഹാപു​രോ​ഹി​ത​നും ബലിയാ​യി അർപ്പി​ച്ചി​രുന്ന മൃഗത്തി​ന്റെ മാംസം കഴിക്കു​മാ​യി​രു​ന്നു. എന്നാൽ മൃഗത്തി​ന്റെ ചില ഭാഗങ്ങൾ യഹോ​വ​യ്‌ക്കു മാത്രം അവകാ​ശ​പ്പെ​ട്ട​താ​യി​രു​ന്നു. ഏതായി​രു​ന്നു അവ?

(10-ാം ഖണ്ഡിക കാണുക) *

10. ലേവ്യ 3:6, 12, 14-16 വാക്യ​ങ്ങ​ളിൽ വിവരി​ച്ചി​രി​ക്കുന്ന സഹഭോ​ജ​ന​ബ​ലി​ക​ളും യേശു​വി​ന്റെ ദൈവ​സേ​വ​ന​വും തമ്മിലുള്ള സമാനത എന്താണ്‌?

10 മൂന്നാ​മത്തെ പാഠം: നമുക്കുള്ള ഏറ്റവും നല്ലത്‌ യഹോ​വ​യ്‌ക്കു കൊടു​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നതു സ്‌നേ​ഹ​മാണ്‌. ഒരു മൃഗത്തി​ന്റെ ഏറ്റവും വിശേ​ഷ​പ്പെട്ട ഭാഗമാ​യി യഹോവ കണ്ടത്‌ മൃഗത്തി​ന്റെ കൊഴു​പ്പാണ്‌. അതു​പോ​ലെ, വൃക്കകൾപോ​ലെ​യുള്ള പ്രധാ​ന​പ്പെട്ട അവയവ​ങ്ങ​ളും പ്രത്യേ​ക​ത​യു​ള്ള​താ​ണെന്നു ദൈവം പറഞ്ഞു. (ലേവ്യ 3:6, 12, 14-16 വായി​ക്കുക.) അതു​കൊണ്ട്‌ ഒരു ഇസ്രാ​യേ​ല്യൻ സ്വമന​സ്സാ​ലെ മൃഗത്തി​ന്റെ ആ ഭാഗങ്ങ​ളും കൊഴു​പ്പും അർപ്പി​ച്ച​പ്പോൾ യഹോവ അതിൽ സന്തോ​ഷി​ച്ചി​രു​ന്നു. ഈ യാഗം അർപ്പി​ച്ച​തി​ലൂ​ടെ ദൈവ​ത്തിന്‌ ഏറ്റവും നല്ലതു കൊടു​ക്കാ​നുള്ള തന്റെ അതിയായ ആഗ്രഹം ഒരു ഇസ്രാ​യേ​ല്യൻ പ്രകട​മാ​ക്കി. സമാന​മാ​യി, യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​ത്താൽ പ്രേരി​ത​നാ​യി മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സേവി​ച്ചു​കൊണ്ട്‌ യേശു തനിക്കുള്ള ഏറ്റവും നല്ലതു കൊടു​ത്തു. (യോഹ. 14:31) യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാൻ യേശു​വി​നു സന്തോ​ഷ​മാ​യി​രു​ന്നു. ദൈവ​ത്തി​ന്റെ നിയമ​ത്തോ​ടു യേശു​വിന്‌ ആഴമായ സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു. (സങ്കീ. 40:8) സ്വമന​സ്സാ​ലെ യേശു തന്നെ സേവി​ക്കു​ന്നതു കണ്ടപ്പോൾ യഹോ​വ​യ്‌ക്ക്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും!

നമ്മുടെ ഏറ്റവും നല്ലതു കൊടു​ക്കാൻ യഹോ​വ​യോ​ടുള്ള സ്‌നേഹം നമ്മളെ പ്രേരി​പ്പി​ക്കു​ന്നു (11-12 ഖണ്ഡികകൾ കാണുക) *

11. നമ്മുടെ ദൈവ​സേ​വനം സഹഭോ​ജ​ന​ബ​ലി​പോ​ലെ ആയിരി​ക്കു​ന്നത്‌ എങ്ങനെ, അതു നമ്മളെ ആശ്വസി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

11 നമ്മൾ യഹോ​വ​യ്‌ക്കു​വേണ്ടി ചെയ്യുന്ന സേവനങ്ങൾ ആ സഹഭോ​ജ​ന​ബ​ലി​കൾപോ​ലെ​യാണ്‌. കാരണം, നമ്മൾ അതു ചെയ്യു​ന്നതു സ്വമന​സ്സാ​ലെ​യാണ്‌. യഹോ​വയെ എത്ര​ത്തോ​ളം സ്‌നേ​ഹി​ക്കു​ന്നെന്നു നമ്മൾ അതിലൂ​ടെ കാണി​ക്കു​ക​യാണ്‌. മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ നമുക്കുള്ള ഏറ്റവും നല്ലതാണ്‌ യഹോ​വ​യ്‌ക്കു നൽകു​ന്നത്‌. തന്നോ​ടും തന്റെ നിലവാ​ര​ങ്ങ​ളോ​ടും ഉള്ള സ്‌നേ​ഹം​കൊണ്ട്‌ തന്നെ ആരാധി​ക്കുന്ന ലക്ഷക്കണ​ക്കി​നു വരുന്ന ആളുകളെ കാണു​മ്പോൾ യഹോവ എത്രയ​ധി​കം സന്തോ​ഷി​ക്കും! നമ്മൾ ചെയ്യുന്ന കാര്യങ്ങൾ മാത്രമല്ല യഹോവ കാണു​ന്നത്‌. അങ്ങനെ ചെയ്യാൻ നമ്മളെ പ്രേരി​പ്പി​ക്കുന്ന കാരണ​ങ്ങ​ളും യഹോവ ശ്രദ്ധി​ക്കും. ഈ അറിവ്‌ നമ്മളെ ആശ്വസി​പ്പി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ പ്രായം ചെന്ന ഒരാളാ​ണെന്നു കരുതുക. നിങ്ങൾ ആഗ്രഹി​ക്കു​ന്ന​ത്ര​യൊ​ന്നും ചെയ്യാ​നാ​കു​ന്നില്ല. ഓർക്കുക: യഹോ​വ​യ്‌ക്കു നിങ്ങളു​ടെ ഈ സാഹച​ര്യം നന്നായി മനസ്സി​ലാ​ക്കാൻ കഴിയും. യഹോ​വ​യ്‌ക്കു​വേണ്ടി കാര്യ​മാ​യൊ​ന്നും ചെയ്യു​ന്നി​ല്ലെന്നു നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കും. പക്ഷേ നിങ്ങ​ളെ​ക്കൊ​ണ്ടാ​കു​ന്നത്‌ എന്താണോ, അതു ചെയ്യാൻ നിങ്ങളെ പ്രേരി​പ്പി​ക്കുന്ന സ്‌നേ​ഹ​മാണ്‌ യഹോവ ശ്രദ്ധി​ക്കു​ന്നത്‌. നിങ്ങൾ കഴിവി​ന്റെ പരമാ​വധി യഹോ​വ​യ്‌ക്കു കൊടു​ക്കു​മ്പോൾ യഹോവ അതു സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ക്കു​ന്നു.

12. സഹഭോ​ജ​ന​ബലി യഹോ​വ​യെ​ക്കു​റിച്ച്‌ നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

12 സഹഭോ​ജ​ന​ബ​ലി​ക​ളിൽനിന്ന്‌ നമ്മൾ എന്താണു പഠിക്കു​ന്നത്‌? തീ ഒരു മൃഗത്തി​ന്റെ ഏറ്റവും വിശേ​ഷ​പ്പെട്ട ഭാഗങ്ങളെ ദഹിപ്പി​ക്കു​മ്പോൾ അതിന്റെ പുക മുകളി​ലേക്ക്‌ ഉയരു​ക​യും യഹോവ പ്രസാ​ദി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ സ്വമന​സ്സാ​ലെ നിങ്ങളു​ടെ ഏറ്റവും നല്ലത്‌ യഹോ​വ​യ്‌ക്കു കൊടു​ക്കു​മ്പോൾ യഹോവ നിങ്ങളി​ലും പ്രസാ​ദി​ക്കു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക. (കൊലോ. 3:23) അപ്പോൾ യഹോ​വ​യു​ടെ മുഖത്ത്‌ വിരി​യുന്ന പുഞ്ചിരി ഒന്നു ഭാവന​യിൽ കാണാ​മോ? ചെറു​തോ വലുതോ ആയി​ക്കൊ​ള്ളട്ടെ, ദൈവ​സേ​വ​ന​ത്തിൽ നിങ്ങൾ സ്‌നേ​ഹ​ത്തോ​ടെ ചെയ്യുന്ന ഏതൊരു പ്രവൃ​ത്തി​യും യഹോവ എന്നെന്നും ഓർക്കും, നിധി​പോ​ലെ കാണും.—മത്താ. 6:20; എബ്രാ. 6:10.

യഹോവ തന്റെ സംഘട​നയെ അനു​ഗ്ര​ഹി​ക്കു​ന്നു

13. ലേവ്യ 9:23, 24 അനുസ​രിച്ച്‌, പൗരോ​ഹി​ത്യ ക്രമീ​ക​ര​ണ​ത്തി​നു തന്റെ അംഗീ​കാ​ര​മു​ണ്ടെന്ന്‌ യഹോവ എങ്ങനെ​യാ​ണു കാണി​ച്ചത്‌?

13 നാലാ​മത്തെ പാഠം: യഹോവ തന്റെ സംഘട​ന​യു​ടെ ഭൗമി​ക​ഭാ​ഗത്തെ അനു​ഗ്ര​ഹി​ക്കു​ന്നു. ബി.സി. 1512-ൽ സീനായ്‌ പർവത​ത്തി​ന്റെ അടിവാ​രത്ത്‌, വിശു​ദ്ധ​കൂ​ടാ​രം സ്ഥാപി​ച്ച​പ്പോൾ എന്താണു സംഭവി​ച്ച​തെന്നു ചിന്തി​ക്കുക. (പുറ. 40:17) അഹരോ​നെ​യും മക്കളെ​യും പുരോ​ഹി​ത​ന്മാ​രാ​യി നിയമി​ക്കുന്ന ശുശ്രൂ​ഷ​യ്‌ക്കു മോശ നേതൃ​ത്വം വഹിക്കു​ന്നു. പുരോ​ഹി​ത​ന്മാർ തങ്ങളുടെ ആദ്യത്തെ മൃഗബ​ലി​കൾ അർപ്പി​ക്കു​ന്നതു കാണാൻ ഇസ്രാ​യേ​ല്യർ അവിടെ കൂടി​വ​ന്നി​ട്ടുണ്ട്‌. (ലേവ്യ 9:1-5) പുതു​താ​യി നിലവിൽ വന്ന പൗരോ​ഹി​ത്യ ക്രമീ​ക​ര​ണ​ത്തി​നു തന്റെ അംഗീ​കാ​ര​മു​ണ്ടെന്ന്‌ യഹോവ എങ്ങനെ​യാ​ണു കാണി​ച്ചത്‌? അഹരോ​നും മോശ​യും ജനത്തെ അനു​ഗ്ര​ഹി​ച്ച​പ്പോൾ, യഹോവ സ്വർഗ​ത്തിൽനിന്ന്‌ തീ അയച്ച്‌ യാഗപീ​ഠ​ത്തി​നു മേലുള്ള മൃഗത്തി​ന്റെ ശേഷിച്ച ഭാഗങ്ങ​ളെ​ല്ലാം ദഹിപ്പി​ക്കാൻ ഇടയാക്കി.—ലേവ്യ 9:23, 24 വായി​ക്കുക.

14. അഹരോ​ന്യ പൗരോ​ഹി​ത്യ​ത്തി​നു നമ്മുടെ നാളിൽ എന്തു പ്രസക്തി​യാ​ണു​ള്ളത്‌?

14 സ്വർഗ​ത്തിൽനിന്ന്‌ പുറപ്പെട്ട തീ എന്ത്‌ അർഥമാ​ക്കി? അഹരോ​ന്യ പൗരോ​ഹി​ത്യ​ത്തി​നു തന്റെ പൂർണ​പി​ന്തു​ണ​യു​ണ്ടെന്ന്‌ യഹോവ അതിലൂ​ടെ കാണിച്ചു. പുരോ​ഹി​ത​ന്മാ​രു​ടെ മേലുള്ള യഹോ​വ​യു​ടെ അംഗീ​കാ​ര​ത്തി​ന്റെ തെളിവ്‌ അങ്ങനെ വ്യക്തമാ​യി കണ്ടു. ഇസ്രാ​യേൽ ജനവും അവർക്കു പൂർണ​പി​ന്തുണ കൊടു​ക്ക​ണ​മെന്നു മനസ്സി​ലാ​ക്കാൻ ഇത്‌ അവരെ സഹായി​ച്ചു. നമ്മുടെ കാര്യ​ത്തിൽ ഇതിന്‌ എന്തെങ്കി​ലും പ്രസക്തി​യു​ണ്ടോ? തീർച്ച​യാ​യും ഉണ്ട്‌. കാരണം, ഇസ്രാ​യേ​ലി​ലെ പൗരോ​ഹി​ത്യ ക്രമീ​ക​രണം ഭാവി​യിൽ വരാനി​രുന്ന മറ്റൊരു പ്രധാ​ന​പ്പെട്ട പൗരോ​ഹി​ത്യ ക്രമീ​ക​ര​ണ​ത്തി​ന്റെ നിഴലാ​യി​രു​ന്നു. ക്രിസ്‌തു​വാണ്‌ ശ്രേഷ്‌ഠ​നായ ആ മഹാപു​രോ​ഹി​തൻ. കൂടാതെ, സ്വർഗ​ത്തിൽ യേശു​വി​നോ​ടൊ​പ്പം രാജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും ആയി സേവി​ക്കുന്ന 1,44,000 പേരും ഉണ്ട്‌.—എബ്രാ. 4:14; 8:3-5; 10:1.

യഹോവ തന്റെ സംഘട​നയെ വഴിന​യി​ക്കു​ക​യും അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യുന്നു. നമ്മൾ ആ സംഘട​നയെ മുഴു​ഹൃ​ദ​യ​ത്തോ​ടെ പിന്തു​ണ​യ്‌ക്കു​ന്നു (15-17 ഖണ്ഡികകൾ കാണുക) *

15-16. വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ താൻ അംഗീ​ക​രി​ക്കു​ന്നു​ണ്ടെന്ന്‌ യഹോവ എങ്ങനെ​യാ​ണു കാണി​ച്ചത്‌?

15 ഒരു ചെറിയ കൂട്ടം അഭിഷി​ക്ത​സ​ഹോ​ദ​ര​ങ്ങളെ 1919-ൽ യേശു ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ​യാ​യി’ നിയമി​ച്ചു. ആ അടിമ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നേതൃ​ത്വ​മെ​ടു​ക്കു​ക​യും യേശു​വി​ന്റെ അനുഗാ​മി​കൾക്കു “തക്കസമ​യത്ത്‌ ഭക്ഷണം” കൊടു​ക്കു​ക​യും ചെയ്യുന്നു. (മത്താ. 24:45) വിശ്വ​സ്‌ത​നും വിവേ​കി​യും ആയ ഈ അടിമ​യു​ടെ മേൽ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​ന്റെ തെളിവ്‌ നിങ്ങൾ കാണു​ന്നു​ണ്ടോ?

16 വിശ്വ​സ്‌ത​നായ അടിമ​യു​ടെ ഈ പ്രവർത്തനം നിറു​ത്താ​നാ​യി സാത്താ​നും അവനെ പിന്തു​ണ​യ്‌ക്കു​ന്ന​വ​രും കിണഞ്ഞ്‌ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. യഹോ​വ​യു​ടെ സഹായ​മി​ല്ലാ​യി​രു​ന്നെ​ങ്കിൽ ശത്രുക്കൾ വിജയി​ച്ചേനേ. രണ്ടു ലോക​മ​ഹാ​യു​ദ്ധ​ങ്ങ​ളു​ണ്ടാ​യി. അതു​പോ​ലെ, ലോക​വ്യാ​പ​ക​മാ​യി സാമ്പത്തി​ക​പ്ര​തി​സ​ന്ധി​കൾ ഉണ്ടാകു​ന്നു. നിരന്ത​ര​മായ ഉപദ്ര​വ​ങ്ങ​ളും അനീതി​യും നേരി​ടു​ന്നു. ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ യേശു​വി​ന്റെ ഭൂമി​യി​ലെ അനുഗാ​മി​കൾക്ക്‌ ആത്മീയ​ഭ​ക്ഷണം നൽകി​ക്കൊ​ണ്ടേ ഇരിക്കു​ന്നു. ഇന്ന്‌ എത്ര സമൃദ്ധ​മായ ആത്മീയ​ഭ​ക്ഷ​ണ​മാ​ണു ലഭിക്കു​ന്ന​തെന്നു ചിന്തി​ക്കുക, അതും സൗജന്യ​മാ​യി, 900-ത്തിലധി​കം ഭാഷക​ളിൽ. ദിവ്യ​പി​ന്തു​ണ​യു​ടെ അനി​ഷേ​ധ്യ​മായ തെളി​വാണ്‌ ഇത്‌. യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​ന്റെ കൂടു​ത​ലായ തെളി​വാ​ണു പ്രസം​ഗ​പ്ര​വർത്തനം. സന്തോ​ഷ​വാർത്ത ‘ഭൂലോ​കത്ത്‌ എങ്ങും പ്രസം​ഗി​ക്ക​പ്പെ​ടു​ക​യാണ്‌.’ (മത്താ. 24:14) യഹോവ തന്റെ സംഘട​നയെ വഴിന​യി​ക്കു​ക​യും അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യുന്നു എന്നതിനു സംശയ​മില്ല.

17. യഹോവ ഇന്ന്‌ ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന സംഘട​നയെ നമുക്ക്‌ എങ്ങനെ പിന്തു​ണ​യ്‌ക്കാം?

17 നമ്മളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘യഹോ​വ​യു​ടെ സംഘട​ന​യു​ടെ ഭാഗമാ​കാൻ കഴിഞ്ഞ​തിൽ ശരിക്കും എനിക്കു നന്ദിയു​ണ്ടോ?’ മോശ​യു​ടെ നാളിൽ താൻ നിയമിച്ച വ്യക്തി​ക​ളു​ടെ മേൽ അംഗീ​കാ​ര​മു​ണ്ടെന്ന്‌ യഹോവ കാണി​ച്ചത്‌ ആകാശ​ത്തു​നിന്ന്‌ തീ അയച്ചു​കൊ​ണ്ടാണ്‌. ഇന്നും തന്റെ സംഘട​നയെ പിന്തു​ണ​യ്‌ക്കു​ന്നെന്നു കാണി​ക്കാൻ അതു​പോ​ലുള്ള ശക്തമായ തെളി​വല്ലേ യഹോവ നൽകി​യി​രി​ക്കു​ന്നത്‌? നമുക്കു നന്ദി നൽകാൻ ധാരാളം കാരണ​ങ്ങ​ളുണ്ട്‌. (1 തെസ്സ. 5:18, 19) യഹോവ ഇന്ന്‌ ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന സംഘട​നയെ നമുക്ക്‌ എങ്ങനെ പിന്തു​ണ​യ്‌ക്കാം? പ്രസി​ദ്ധീ​ക​ര​ണങ്ങൾ, മീറ്റി​ങ്ങു​കൾ, സമ്മേള​നങ്ങൾ, കൺ​വെൻ​ഷ​നു​കൾ എന്നിവ​യി​ലൂ​ടെ ലഭിക്കുന്ന ബൈബി​ള​ധി​ഷ്‌ഠിത നിർദേ​ശങ്ങൾ അനുസ​രി​ക്കുക. കൂടാതെ, പ്രസംഗ-പഠിപ്പി​ക്കൽ പ്രവർത്ത​ന​ത്തിൽ നമ്മുടെ കഴിവി​ന്റെ പരമാ​വധി ഏർപ്പെ​ട്ടു​കൊ​ണ്ടും നമുക്കു സംഘട​നയെ പിന്തു​ണ​യ്‌ക്കാം.—1 കൊരി. 15:58.

18. എന്തു ചെയ്യാൻ നമുക്ക്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം?

18 ലേവ്യ പുസ്‌ത​ക​ത്തിൽനിന്ന്‌ നമ്മൾ പഠിച്ച പ്രധാ​ന​പ്പെട്ട പാഠങ്ങൾ ബാധക​മാ​ക്കാൻ നമുക്ക്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം. യഹോവ നമ്മുടെ യാഗങ്ങൾ സ്വീക​രി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. നന്ദിയു​ള്ള​തു​കൊ​ണ്ടാണ്‌ യഹോ​വയെ നമ്മൾ സേവി​ക്കു​ന്നത്‌. മുഴു​ഹൃ​ദയാ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടാ​ണു നമ്മൾ യഹോ​വ​യ്‌ക്കു നമ്മുടെ ഏറ്റവും നല്ലതു കൊടു​ക്കു​ന്നത്‌. യഹോവ ഇന്ന്‌ അനു​ഗ്ര​ഹി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന സംഘട​നയെ നമ്മൾ മുഴു​ഹൃ​ദ​യ​ത്തോ​ടെ പിന്തു​ണ​യ്‌ക്കു​ന്നു. ഇങ്ങനെ​യൊ​ക്കെ ചെയ്യു​മ്പോൾ, യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി പ്രവർത്തി​ക്കാൻ നമുക്കു ലഭിച്ച മഹത്തായ പദവിയെ നമ്മൾ എത്രയ​ധി​കം വിലമ​തി​ക്കു​ന്നെന്നു തെളി​യി​ക്കു​ക​യാണ്‌.

ഗീതം 96 ദൈവ​ത്തി​ന്റെ സ്വന്തം പുസ്‌തകം—ഒരു നിധി

^ ഖ. 5 യഹോവ ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമ​ങ്ങ​ളാ​ണു ലേവ്യ പുസ്‌ത​ക​ത്തി​ലു​ള്ളത്‌. ക്രിസ്‌ത്യാ​നി​കൾ എന്ന നിലയിൽ നമ്മൾ ആ നിയമ​ങ്ങൾക്കു കീഴിലല്ല. എങ്കിലും നമുക്ക്‌ അവയിൽനിന്ന്‌ പ്രയോ​ജനം നേടാൻ കഴിയും. ലേവ്യ പുസ്‌ത​ക​ത്തിൽനിന്ന്‌ പഠിക്കാൻ കഴിയുന്ന പ്രധാ​ന​പ്പെട്ട ചില പാഠങ്ങൾ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും.

^ ഖ. 4 വിശുദ്ധകൂടാരത്തിൽ ഉപയോ​ഗി​ച്ചി​രുന്ന സുഗന്ധ​ക്കൂ​ട്ടു വിശു​ദ്ധ​മാ​യാ​ണു കണ്ടിരു​ന്നത്‌. പുരാതന ഇസ്രാ​യേ​ലിൽ അവ യഹോ​വ​യു​ടെ ആരാധ​ന​യിൽ മാത്രമേ ഉപയോ​ഗി​ച്ചി​രു​ന്നു​ള്ളൂ. (പുറ. 30:34-38) ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ആരാധ​ന​യോ​ടു ബന്ധപ്പെട്ട്‌ സുഗന്ധ​ക്കൂ​ട്ടു​കൾ അർപ്പി​ച്ചി​രു​ന്നു എന്നതിനു യാതൊ​രു രേഖയു​മില്ല.

^ ഖ. 9 സഹഭോജനബലിയെക്കുറിച്ച്‌ കൂടുതൽ അറിയാൻ, തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉൾക്കാഴ്‌ച, വാല്യം 2-ന്റെ (ഇംഗ്ലീഷ്‌) 526-ാം പേജും 2012 ജനുവരി 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 19-ാം പേജിലെ 11-ാം ഖണ്ഡിക​യും കാണുക.

^ ഖ. 54 ചിത്രക്കുറിപ്പ്‌: പാപപരിഹാരദിവസത്തിൽ, മഹാപു​രോ​ഹി​തൻ അതിവി​ശു​ദ്ധ​ത്തി​ലേക്കു പ്രവേ​ശി​ക്കും. സുഗന്ധ​ക്കൂട്ട്‌ തീക്കന​ലിൽ ഇടു​മ്പോൾ അതിന്റെ സുഗന്ധം ആ മുറി​യാ​കെ നിറയും. പിന്നീട്‌, പാപയാ​ഗ​ങ്ങ​ളു​ടെ രക്തവു​മാ​യി വീണ്ടും അതിവി​ശു​ദ്ധ​ത്തിൽ പ്രവേ​ശി​ക്കും

^ ഖ. 56 ചിത്രക്കുറിപ്പ്‌: ഒരു ഇസ്രാ​യേ​ല്യൻ സഹഭോ​ജ​ന​ബലി അർപ്പി​ക്കു​ന്ന​തി​നു​വേണ്ടി പുരോ​ഹി​തന്‌ ഒരു ആടിനെ കൊടു​ക്കു​ന്നു. അതിലൂ​ടെ യഹോ​വ​യോ​ടുള്ള തന്റെ കുടും​ബ​ത്തി​ന്റെ നന്ദിയാണ്‌ അദ്ദേഹം കാണി​ക്കു​ന്നത്‌.

^ ഖ. 58 ചിത്രക്കുറിപ്പ്‌: ഭൂമി​യി​ലെ തന്റെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌, യേശു ദൈവത്തെ അനുസ​രി​ച്ചു​കൊ​ണ്ടും തന്റെ അനുഗാ​മി​കളെ അങ്ങനെ ചെയ്യാൻ സഹായി​ച്ചു​കൊ​ണ്ടും ദൈവ​ത്തോ​ടുള്ള ആഴമായ സ്‌നേഹം കാണിച്ചു.

^ ഖ. 60 ചിത്രക്കുറിപ്പ്‌: പ്രായ​മായ ഒരു സഹോ​ദരി, ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​ണ്ടെ​ങ്കിൽപ്പോ​ലും കത്തു മുഖേന സാക്ഷീ​ക​രി​ച്ചു​കൊണ്ട്‌ തന്റെ ഏറ്റവും നല്ലത്‌ യഹോ​വ​യ്‌ക്കു കൊടു​ക്കു​ന്നു.

^ ഖ. 62 ചിത്രക്കുറിപ്പുകൾ: 2019 ഫെബ്രു​വ​രി​യിൽ ജർമൻ ഭാഷയി​ലുള്ള പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ പരിഷ്‌ക​രിച്ച പതിപ്പ്‌ ഭരണസം​ഘാം​ഗ​മായ ഗരിറ്റ്‌ ലോഷ്‌ സഹോ​ദരൻ ഉത്സാഹം നിറഞ്ഞ ഒരു സദസ്സിൽ പ്രകാ​ശനം ചെയ്യുന്നു. ഇന്ന്‌ ഈ സഹോ​ദ​രി​മാ​രെ​പ്പോ​ലെ ജർമനി​യി​ലെ പ്രചാ​രകർ പുതു​താ​യി ലഭിച്ച ബൈബിൾ ശുശ്രൂ​ഷ​യിൽ നന്നായി ഉപയോ​ഗി​ക്കു​ന്നു.