വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യം തേടി. . .

സത്യം തേടി. . .

സത്യം അറിയു​ന്നതു നമ്മുടെ ജീവൻ രക്ഷിച്ചേക്കും. ഉദാഹ​ര​ണ​ത്തിന്‌, സാംക്രമികരോഗങ്ങൾ എങ്ങനെ​യാ​ണു പകരു​ന്ന​തെന്നു മനസ്സിലാക്കിയത്‌ ആളുകളുടെ ജീവൻ രക്ഷിക്കുന്നത്‌ എങ്ങനെയെന്നു ചിന്തി​ച്ചു​നോ​ക്കൂ!

ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യിട്ട്‌ ആർക്കും ഈ ചോദ്യ​ത്തിന്‌ ഉത്തരം അറിയി​ല്ലാ​യി​രു​ന്നു. പകർച്ച​വ്യാ​ധി​ക​ളും സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ളും ലക്ഷക്കണ​ക്കിന്‌ ആളുക​ളു​ടെ ജീവൻ കവർന്നെ​ടു​ത്തു. ഒടുവിൽ ശാസ്‌ത്രജ്ഞർ സത്യം മനസ്സി​ലാ​ക്കി. രോഗ​ങ്ങൾക്കു കാരണം കീടാ​ണു​ക്കൾ—സൂക്ഷ്‌മാ​ണു​ക്ക​ളായ ബാക്ടീ​രി​യ​യും വൈറ​സും—ആണെന്ന്‌ അവർ കണ്ടെത്തി. ആ സത്യം മനസ്സി​ലാ​ക്കി​യതു പല രോഗങ്ങൾ തടയു​ന്ന​തി​നും ചികി​ത്സി​ക്കു​ന്ന​തി​നും ഉപകാ​ര​പ്പെട്ടു. അങ്ങനെ കോടി​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ ആരോ​ഗ്യ​ത്തോ​ടെ കൂടുതൽ കാലം ജീവി​ച്ചി​രി​ക്കാ​നും അതിലൂ​ടെ കഴിഞ്ഞു.

അങ്ങനെ​യെ​ങ്കിൽ മറ്റു പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള സത്യമോ? താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള സത്യം അന്വേ​ഷി​ക്കു​ന്നതു നിങ്ങൾക്ക്‌ എങ്ങനെ ഗുണം ചെയ്യും?

  • ദൈവം ആരാണ്‌?

  • യേശു​ക്രി​സ്‌തു ആരാണ്‌?

  • ദൈവ​ത്തി​ന്റെ രാജ്യം എന്താണ്‌?

  • ഭാവി​യിൽ എന്തു സംഭവി​ക്കും?

ലക്ഷക്കണ​ക്കിന്‌ ആളുകൾ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്തി അവരുടെ ജീവിതം മെച്ച​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. നിങ്ങളു​ടെ ജീവി​ത​വും മെച്ച​പ്പെ​ടു​ത്താം.

സത്യം കണ്ടെത്താ​നാ​കു​മോ?

‘ഒരു കാര്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യം, അതായത്‌ അതെക്കു​റി​ച്ചുള്ള കൃത്യ​മായ വസ്‌തു​തകൾ, കണ്ടെത്തുക അത്ര എളുപ്പ​മാ​ണോ’ എന്നു നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കും. കാരണം മിക്ക കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും കൃത്യ​മായ വസ്‌തു​തകൾ കണ്ടെത്തു​ന്നത്‌ ഇന്ന്‌ കൂടു​തൽക്കൂ​ടു​തൽ ബുദ്ധി​മു​ട്ടാ​യി വരിക​യാണ്‌.

പലയാ​ളു​കൾക്കും ഗവൺമെ​ന്റി​ലും ബിസി​നെ​സ്സു​കാ​രി​ലും മാധ്യ​മ​പ്ര​വർത്ത​ക​രി​ലും ഒന്നും വിശ്വാ​സ​മില്ല. അവർ പറയു​ന്നതു സത്യമായ കാര്യ​ങ്ങ​ളാ​ണോ? ചില വിവരങ്ങൾ അവർ മറച്ചു​പി​ടി​ക്കു​ന്നു​ണ്ടോ? നുണ പറയു​ക​യാ​ണോ? ഇതൊ​ന്നും മനസ്സി​ലാ​ക്കാൻ ആളുകൾക്കു കഴിയു​ന്നില്ല. പരസ്‌പരം വിശ്വാ​സ​മി​ല്ലാ​ത്ത​തു​കൊ​ണ്ടും ലഭിക്കുന്ന വിവര​ങ്ങ​ളിൽ മിക്കതും വിശ്വ​സി​ക്കാൻ പറ്റാത്ത​തു​കൊ​ണ്ടും ആളുകൾ ആകെ ആശയക്കു​ഴ​പ്പ​ത്തി​ലാണ്‌. കൃത്യ​മായ വസ്‌തു​തകൾ എന്നു പറഞ്ഞാൽ എന്താണ്‌ എന്നതി​നെ​ക്കു​റി​ച്ചും അതിന്റെ വ്യാഖ്യാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ആളുകൾക്ക്‌ പല അഭി​പ്രാ​യ​ങ്ങ​ളുണ്ട്‌.

ഇത്തരം ബുദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ങ്കി​ലും ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്ക്‌ വസ്‌തു​നി​ഷ്‌ഠ​മായ ഉത്തരം കണ്ടെത്താൻ നമുക്കു കഴിയും. എങ്ങനെ? നമ്മുടെ സാധാരണ ജീവി​ത​ത്തിൽ നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ ഇക്കാര്യ​ത്തി​ലും ചെയ്‌താൽ മതി.

സത്യത്തി​നു​വേ​ണ്ടി​യുള്ള നിങ്ങളു​ടെ അന്വേ​ഷ​ണം

ചുരു​ക്കി​പ്പ​റ​ഞ്ഞാൽ, നമ്മൾ എല്ലാ ദിവസ​വും സത്യത്തി​നു​വേണ്ടി, അതായത്‌ വസ്‌തു​നി​ഷ്‌ഠ​മായ വിവര​ങ്ങൾക്കു​വേണ്ടി, അന്വേ​ഷി​ക്കാ​റുണ്ട്‌. ഉദാഹ​ര​ണ​മാ​യി, ജസിക്ക​യു​ടെ കാര്യം നോക്കാം. “എന്റെ മകൾക്കു നിലക്കടല അലർജി​യുണ്ട്‌. ചെറിയ ഒരളവിൽപോ​ലും നിലക്ക​ട​ല​യു​ടെ പ്രോ​ട്ടീൻ ചെന്നാൽ മതി കാര്യം ഗുരു​ത​ര​മാ​കാൻ” എന്ന്‌ ജസിക്ക പറയുന്നു. താൻ വാങ്ങി​ക്കുന്ന ഭക്ഷണം മകൾക്കു പറ്റുന്ന​താ​ണോ എന്ന്‌ ജസിക്കയ്‌ക്കു പരിശോധിക്കേണ്ടിവരും. “ഭക്ഷണത്തിൽ എന്തൊക്കെ ചേർന്നി​ട്ടു​ണ്ടെന്നു സൂക്ഷ്‌മ​ത​യോ​ടെ വായി​ച്ചു​നോ​ക്കു​ന്ന​താ​ണു ഞാൻ ചെയ്യുന്ന ആദ്യത്തെ കാര്യം. പിന്നെ​യും ഞാൻ ചില അന്വേ​ഷ​ണങ്ങൾ നടത്തും. ഉൽപാ​ദ​ക​രു​മാ​യി ബന്ധപ്പെട്ട്‌, നിലക്ക​ട​ല​യി​ലെ പ്രോ​ട്ടീൻ ഏതെങ്കി​ലും വിധത്തിൽ ചേർന്നി​ട്ടു​ണ്ടോ എന്ന കാര്യം ചോദിച്ച്‌ മനസ്സി​ലാ​ക്കും. ഇനി ആ കമ്പനി തയ്യാറാ​ക്കുന്ന ഭക്ഷണം നല്ലതാ​ണോ എന്ന കാര്യം ഉറപ്പി​ക്കാൻ, വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന മറ്റ്‌ ഉറവി​ട​ങ്ങ​ളി​ലും അന്വേ​ഷി​ക്കും.”

നിത്യ​ജീ​വി​ത​ത്തി​ലെ നിങ്ങളു​ടെ പല ചോദ്യ​ങ്ങ​ളും ജസിക്ക​യു​ടെ അത്രയും വരില്ലാ​യി​രി​ക്കും. എങ്കിലും ചില ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ജസിക്ക ചെയ്‌ത ചില കാര്യങ്ങൾ നിങ്ങളും ചെയ്‌തി​ട്ടു​ണ്ടാ​കും:

  • വസ്‌തു​ത​കൾ ശേഖരി​ച്ചു.

  • കൂടു​ത​ലാ​യ ഗവേഷണം നടത്തി.

  • വിശ്വാ​സ​യോ​ഗ്യ​മായ ഇടങ്ങളിൽ അന്വേഷിച്ചു.

ഇതേ വിധത്തിൽ ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്കുള്ള ഉത്തരവും നിങ്ങൾക്കു കണ്ടെത്താൻ കഴിയും. പക്ഷേ എങ്ങനെ?

സത്യം വെളി​പ്പെ​ടു​ത്തുന്ന അതുല്യ​ഗ്ര​ന്ഥം

ഭക്ഷണത്തിലെ അലർജിയെക്കുറിച്ച്‌ അന്വേഷിക്കാൻ ഉപയോ​ഗിച്ച അതേ സമീപ​ന​രീ​തി​യാ​ണു ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള സത്യം അന്വേ​ഷി​ക്കാ​നും ജസിക്ക ഉപയോ​ഗി​ക്കു​ന്നത്‌. ജസിക്ക പറയുന്നു: “ശ്രദ്ധാ​പൂർവ​മുള്ള വായന​യും നല്ല ഗവേഷ​ണ​വും ബൈബി​ളി​ലെ സത്യം മനസ്സി​ലാ​ക്കാൻ എന്നെ സഹായി​ച്ചു.” ജസിക്കയെപ്പോലെ ലക്ഷക്കണക്കിന്‌ ആളുകൾ, താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾക്കു ബൈബിൾ നൽകുന്ന ഉത്തരം എന്താ​ണെന്നു മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു.

  • നമ്മൾ ഇവിടെയായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

  • മരിക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

  • കഷ്ടപ്പാ​ടു​കൾ ഉള്ളത്‌ എന്തു​കൊണ്ട്‌?

  • കഷ്ടപ്പാ​ടു​കൾ അവസാ​നി​പ്പി​ക്കാൻ ദൈവം എന്താണു ചെയ്യു​ന്നത്‌?

  • സന്തോ​ഷ​ക​ര​മാ​യ ഒരു കുടുംബജീവിതം നമുക്ക്‌ എങ്ങനെ നയിക്കാൻ കഴിയും?

ഈ ചോദ്യ​ങ്ങൾക്കും ഇതു​പോ​ലുള്ള മറ്റു ചോദ്യ​ങ്ങൾക്കും ഉള്ള കൃത്യ​മായ ഉത്തരം ബൈബി​ളി​ലുണ്ട്‌. കൂടാതെ www.pr418.com-ൽ നിന്ന്‌ ഓൺ​ലൈ​നാ​യി കൂടുതൽ വിവരങ്ങൾ ഗവേഷണം ചെയ്യാ​നാ​കും.