വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​ത്തി​ന്റെ രാജ്യ​ത്തെ​ക്കു​റിച്ച്‌ ഉള്ള സത്യം

ദൈവ​ത്തി​ന്റെ രാജ്യ​ത്തെ​ക്കു​റിച്ച്‌ ഉള്ള സത്യം

തന്റെ അനുഗാ​മി​ക​ളോട്‌ ഇങ്ങനെ പ്രാർഥി​ക്കാൻ യേശു പറഞ്ഞു: “സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്‌ പരിശുദ്ധമായിരിക്കേണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമി​യി​ലും നടക്കേണമേ.” (മത്തായി 6:9, 10) ദൈവത്തിന്റെ രാജ്യം എന്താണ്‌? അത്‌ എന്തു ചെയ്യുന്നു? നമ്മൾ അതിനുവേണ്ടി പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാവ്‌ യേശു​വാണ്‌.

ലൂക്കോസ്‌ 1:31-33: “നീ അവന്‌ യേശു എന്നു പേരിടണം. അവൻ മഹാനാ​കും. അത്യു​ന്ന​തന്റെ മകൻ എന്നു വിളിക്കപ്പെടും. ദൈവ​മായ യഹോവ അവന്‌, പിതാ​വായ ദാവീ​ദി​ന്റെ സിംഹാ​സനം കൊടുക്കും. അവൻ യാക്കോ​ബു​ഗൃ​ഹ​ത്തി​ന്മേൽ എന്നും രാജാ​വാ​യി ഭരിക്കും. അവന്റെ ഭരണത്തിന്‌ അവസാ​ന​മു​ണ്ടാ​കില്ല.”

ദൈവ​രാ​ജ്യ​മാ​യി​രു​ന്നു യേശു​വി​ന്റെ പ്രസം​ഗ​ത്തി​ന്റെ മുഖ്യ​വി​ഷയം.

മത്തായി 9:35: “യേശുവാകട്ടെ എല്ലാ നഗരങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും ചുറ്റി​സ​ഞ്ച​രിച്ച്‌ അവരുടെ സിനഗോഗുകളിൽ പഠിപ്പിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസം​ഗി​ക്കു​ക​യും എല്ലാ തരം രോഗ​ങ്ങ​ളും വൈക​ല്യ​ങ്ങ​ളും സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.”

ദൈവ​രാ​ജ്യം എപ്പോഴായിരിക്കും വരുന്നതെന്ന്‌ മനസ്സി​ലാ​ക്കാ​നുള്ള ഒരു അടയാളത്തെക്കുറിച്ച്‌ യേശു തന്റെ ശിഷ്യന്മാർക്കു പറഞ്ഞു​കൊ​ടു​ത്തു.

മത്തായി 24:7: “ജനത ജനതയ്‌ക്ക്‌ എതി​രെ​യും രാജ്യം രാജ്യ​ത്തിന്‌ എതി​രെ​യും എഴു​ന്നേൽക്കും. ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാ​മ​ങ്ങ​ളും ഭൂകമ്പ​ങ്ങ​ളും ഉണ്ടാകും.”

യേശു​വി​ന്റെ അനുഗാ​മി​കൾ ഇന്ന്‌ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവി​ശേഷം ലോക​മെ​ങ്ങു​മാ​യി പ്രസം​ഗി​ക്കു​ന്നു.

മത്തായി 24:14: “ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളും അറിയാ​നാ​യി ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും. അപ്പോൾ അവസാനം വരും.”