വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | മത്തായി 20-21

“നിങ്ങളിൽ വലിയ​വ​നാ​കാൻ ആഗ്രഹി​ക്കു​ന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യു​ന്ന​വ​നാ​യി​രി​ക്കണം”

“നിങ്ങളിൽ വലിയ​വ​നാ​കാൻ ആഗ്രഹി​ക്കു​ന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യു​ന്ന​വ​നാ​യി​രി​ക്കണം”

20:28

അഹങ്കാരികളായ ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും “ചന്തസ്ഥലത്ത്‌” മറ്റുള്ള​വ​രു​ടെ ശ്രദ്ധാ​കേ​ന്ദ്ര​മാ​കു​ന്ന​തും ആളുകൾ തങ്ങളെ അഭിവാ​ദനം ചെയ്യു​ന്ന​തും ഇഷ്ടപ്പെ​ട്ടി​രു​ന്നു

അഹങ്കാരികളായ ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും മറ്റുള്ള​വ​രിൽ മതിപ്പു​ള​വാ​ക്കാ​നും എപ്പോ​ഴും പ്രമു​ഖ​രാ​യി​രി​ക്കാ​നും ആഗ്രഹി​ച്ചു. (മത്ത 23:5-7) എന്നാൽ യേശു വ്യത്യ​സ്‌ത​നാ​യി​രു​ന്നു. ‘മനുഷ്യ​പു​ത്രൻ വന്നതു ശുശ്രൂ​ഷി​ക്ക​പ്പെ​ടാ​നല്ല, ശുശ്രൂ​ഷി​ക്കാ​നാണ്‌.’ (മത്ത 20:28) മറ്റുള്ളവർ ശ്രദ്ധി​ക്കു​ക​യും പ്രശം​സി​ക്കു​ക​യും ഒക്കെ ചെയ്യാൻ ഇടയുള്ള ആരാധ​ന​യോ​ടു ബന്ധപ്പെട്ട പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാ​നാ​ണോ നിങ്ങൾക്കു കൂടുതൽ ഇഷ്ടം? യഹോവ നമ്മളെ വലിയ​വ​രാ​യി കാണാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നമ്മൾ യേശു​വി​നെ​പ്പോ​ലെ​യാ​കാൻ ശ്രമി​ക്കും, മറ്റുള്ള​വരെ സഹായി​ക്കാൻ നമ്മളെ​ക്കൊ​ണ്ടാ​കു​ന്ന​തെ​ല്ലാം ചെയ്യും. അത്തരം കാര്യങ്ങൾ തിരശ്ശീ​ല​യ്‌ക്കു പിന്നി​ലാ​യി​രി​ക്കും നടക്കു​ന്നത്‌, യഹോവ മാത്രമേ അതു കാണു​ക​യു​ള്ളൂ. (മത്ത 6:1-4) താഴ്‌മ​യോ​ടെ ശുശ്രൂഷ ചെയ്യു​ന്ന​യാൾ. . .

  • രാജ്യ​ഹാ​ളി​ന്‍റെ ശുചീ​ക​ര​ണ​ത്തി​ലും അറ്റകു​റ്റ​പ്പ​ണി​കൾ ചെയ്യു​ന്ന​തി​ലും പങ്കെടു​ക്കും

  • പ്രായ​മാ​യ​വ​രെ​യും മറ്റുള്ള​വ​രെ​യും സഹായി​ക്കാൻ മുൻ​കൈ​യെ​ടു​ക്കും

  • ദൈവ​രാ​ജ്യ​ത്തി​ന്‍റെ പ്രവർത്ത​ന​ങ്ങളെ സാമ്പത്തി​ക​മാ​യി പിന്തു​ണ​യ്‌ക്കും