വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർച്ച് 12-18

മത്തായി 22-23

മാർച്ച് 12-18
  • ഗീതം 30, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ഏറ്റവും വലിയ രണ്ടു കല്‌പ​നകൾ അനുസ​രി​ക്കുക:(10 മിനി.)

    • മത്ത 22:36-38—മോശ​യു​ടെ നിയമ​ത്തി​ലെ ഏറ്റവും വലിയ​തും ഒന്നാമ​ത്തേ​തും ആയ കല്‌പന അനുസ​രി​ക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്ന് ഈ വാക്യങ്ങൾ എങ്ങനെ​യാ​ണു വിശദീ​ക​രി​ക്കു​ന്നത്‌? (“ഹൃദയം,” “ദേഹി,” “മനസ്സ്” എന്നിവയുടെ മത്ത 22:37-ലെ പഠനക്കു​റിപ്പുകൾ, nwtsty)

    • മത്ത 22:39—മോശ​യു​ടെ നിയമ​ത്തി​ലെ ഏറ്റവും വലിയ രണ്ടാമത്തെ കല്‌പന ഏതാണ്‌? (“രണ്ടാമത്തേതും,” “അയൽക്കാരൻ” എന്നിവയുടെ മത്ത 22:39-ലെ പഠനക്കു​റിപ്പുകൾ, nwtsty)

    • മത്ത 22:40​—എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ മുഴു​വ​നും സ്‌നേ​ഹ​ത്തിൽ അധിഷ്‌ഠി​ത​മാണ്‌ (“മുഴുനിയമവും പ്രവാചകവചനങ്ങളും,” “അധിഷ്‌ഠിതമാണ്‌” എന്നിവയുടെ മത്ത 22:40-ലെ പഠനക്കു​റിപ്പ്, nwtsty)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • മത്ത 22:21​—എന്താണു “സീസർക്കു​ള്ളത്‌,” എന്താണു ‘ദൈവ​ത്തി​നു​ള്ളത്‌?’ (“സീസർക്കുള്ളതു സീസർക്ക്,” “ദൈവത്തിനുള്ളതു ദൈവത്തിന്‌” എന്നിവയുടെ മത്ത 22:21-ലെ പഠനക്കു​റിപ്പ്, nwtsty)

    • മത്ത 23:24​—യേശു​വി​ന്‍റെ ഈ വാക്കുകൾ എന്താണ്‌ അർഥമാ​ക്കു​ന്നത്‌? (“കൊതുകിനെ അരിച്ചെടുക്കുന്നു, പക്ഷേ ഒട്ടകത്തെ വിഴുങ്ങിക്കളയുന്നു” എന്നതിന്‍റെ മത്ത 23:24-ലെ പഠനക്കു​റിപ്പ്, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന് മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) മത്ത 22:1-22

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കുക.

  • ആദ്യത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്‍റെ വീഡി​യോ: (5  മിനി.) വീഡി​യോ കാണിച്ച് ചർച്ച ചെയ്യുക.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) bhs 199 ¶8-9​—പരിച​യ​ക്കാ​രെ സ്‌മാ​ര​ക​ത്തി​നു ക്ഷണിക്കാൻ അധ്യാ​പകൻ വിദ്യാർഥി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം