വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ദൈവ​ത്തോ​ടും അയൽക്കാ​ര​നോ​ടും ഉള്ള സ്‌നേഹം എങ്ങനെ വളർത്തി​യെ​ടു​ക്കാം?

ദൈവ​ത്തോ​ടും അയൽക്കാ​ര​നോ​ടും ഉള്ള സ്‌നേഹം എങ്ങനെ വളർത്തി​യെ​ടു​ക്കാം?

ക്രിസ്‌ത്യാ​നി​കൾ മോശ​യു​ടെ നിയമ​ത്തി​ന്‍റെ കീഴി​ല​ല്ലെ​ങ്കി​ലും യഹോവ നമ്മളിൽനിന്ന് പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്താ​ണെന്ന് അതിലെ ഏറ്റവും വലിയ രണ്ടു കല്‌പ​നകൾ, അതായത്‌ ദൈവത്തെ സ്‌നേ​ഹി​ക്കുക എന്നതും അയൽക്കാ​രനെ സ്‌നേ​ഹി​ക്കുക എന്നതും, വ്യക്തമാ​ക്കു​ന്നു. (മത്ത 22:37-39) അത്തരം സ്‌നേഹം നമുക്കു പൈതൃ​ക​മാ​യി കിട്ടു​ന്നതല്ല. അതു നമ്മൾ വളർത്തി​യെ​ടു​ക്കണം. എങ്ങനെ? ദിവസ​വും ബൈബിൾ വായി​ക്കു​ന്ന​താണ്‌ അതിനുള്ള ഒരു പ്രധാ​ന​മാർഗം. തിരു​വെ​ഴു​ത്തു​ക​ളിൽ വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദൈവ​ത്തി​ന്‍റെ വ്യക്തി​ത്വ​ത്തി​ന്‍റെ വ്യത്യസ്‌ത വശങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കു​മ്പോൾ ‘യഹോ​വ​യു​ടെ പ്രസന്നത കാണാൻ’ നമുക്കു കഴിയും. (സങ്ക 27:4) അപ്പോൾ യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേഹം വർധി​ക്കും, നമ്മുടെ ചിന്താ​രീ​തി യഹോ​വ​യു​ടേ​തു​മാ​യി കൂടുതൽ അടുക്കും. മറ്റുള്ള​വ​രോട്‌ ആത്മത്യാ​ഗ​സ്‌നേഹം കാണി​ക്കു​ന്നത്‌ ഉൾപ്പെ​ടെ​യുള്ള ദൈവ​ക​ല്‌പ​നകൾ അനുസ​രി​ക്കാൻ ഇതു നമ്മളെ പ്രചോ​ദി​പ്പി​ക്കും. (യോഹ 13:34, 35; 1യോഹ 5:3) ബൈബിൾവായന കൂടുതൽ രസകര​മാ​ക്കാ​നുള്ള മൂന്നു നിർദേ​ശങ്ങൾ ഇതാ:

  • നിങ്ങളു​ടെ ഭാവനാ​ശേഷി നന്നായി ഉപയോ​ഗി​ക്കുക. നിങ്ങൾ അവി​ടെ​യാ​യി​രി​ക്കു​ന്ന​താ​യി ഭാവന​യിൽ കാണുക. നിങ്ങൾക്ക് എന്തൊക്കെ കാണാ​നും കേൾക്കാ​നും കഴിയു​ന്നുണ്ട്? എന്തി​ന്‍റെ​യൊ​ക്കെ മണം വരുന്നുണ്ട്? അതിലെ കഥാപാ​ത്രങ്ങൾ സന്തോ​ഷ​ത്തി​ലാ​ണോ, ദേഷ്യ​ത്തി​ലാ​ണോ, സങ്കട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണോ?

  • മറ്റൊരു രീതി പരീക്ഷി​ച്ചു​നോ​ക്കുക. നിങ്ങൾക്കു ചെയ്യാവുന്ന ചില കാര്യങ്ങൾ: ഉറക്കെ വായി​ക്കുക, അല്ലെങ്കിൽ വിവര​ണ​ത്തി​ന്‍റെ ഓഡി​യോ റെക്കോർഡിങ്ങ് കേൾക്കു​മ്പോൾ ഒപ്പം ബൈബി​ളും നോക്കുക. അധ്യാ​യങ്ങൾ അതിന്‍റെ ക്രമത്തിൽ വായി​ക്കു​ന്ന​തി​നു പകരം ഒരു ബൈബിൾക​ഥാ​പാ​ത്ര​ത്തെ​യോ വിഷയ​ത്തെ​യോ കുറിച്ച് വായി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, യേശു​വി​നെ​ക്കു​റിച്ച് വായി​ക്കാൻ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ​—പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്‍റെ അനുബന്ധം എ7-ഓ ബി12-ഓ ഉപയോ​ഗി​ക്കുക. ദിനവാ​ക്യം ഏത്‌ അധ്യാ​യ​ത്തിൽനി​ന്നാ​ണോ അതു മുഴുവൻ വായി​ക്കുക. ബൈബിൾപു​സ്‌ത​കങ്ങൾ അത്‌ എഴുതിയ ക്രമമ​നു​സ​രിച്ച് വായി​ക്കുക.

  • മനസ്സി​ലാ​ക്കി വായി​ക്കുക. വെറുതേ വായി​ച്ചു​തീർക്കുക എന്ന ലക്ഷ്യത്തിൽ കുറെ അധ്യാ​യങ്ങൾ വായി​ക്കു​ന്ന​തി​നെ​ക്കാൾ നല്ലത്‌, ദിവസം ഒരു അധ്യാ​യ​മാ​ണെ​ങ്കി​ലും അതു മനസ്സി​ലാ​കുന്ന രീതി​യിൽ വായിച്ച് ധ്യാനി​ക്കു​ന്ന​താണ്‌. പശ്ചാത്തലം മനസ്സി​ലാ​ക്കുക. വിശദാം​ശങ്ങൾ വിശക​ലനം ചെയ്യുക. മാപ്പു​ക​ളും ഒത്തുവാ​ക്യ​ങ്ങ​ളും ഉപയോ​ഗി​ക്കുക. മനസ്സി​ലാ​കാത്ത ഒരു ആശയ​ത്തെ​ക്കു​റി​ച്ചെ​ങ്കി​ലും ഗവേഷണം ചെയ്യുക. കഴിയു​മെ​ങ്കിൽ, വായി​ക്കാ​നെ​ടു​ക്കുന്ന അത്രയും സമയം​തന്നെ ധ്യാനി​ക്കാ​നും എടുക്കുക.