വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

യഹോവയുടെ ജനത്തിനുവേണ്ടി കരുതുന്ന ഇടയന്മാർ

യഹോവയുടെ ജനത്തിനുവേണ്ടി കരുതുന്ന ഇടയന്മാർ

അധികാ​ര​സ്ഥാ​ന​ത്തു​ള്ള​വ​രെ​ക്കു​റിച്ച്‌ തെറ്റായ വീക്ഷണ​മാണ്‌ ഇന്നു പലർക്കു​മു​ള്ളത്‌. അതിന്റെ കാരണം എന്താ​ണെന്നു നമുക്ക്‌ അറിയാം. മനുഷ്യർ സ്വന്തം നേട്ടത്തി​നു​വേണ്ടി അധികാ​രം ദുർവി​നി​യോ​ഗം ചെയ്യാൻ തുടങ്ങി​യിട്ട്‌ കാലങ്ങൾ ഏറെയാ​യി. (മീഖ 7:3) നേരെ​മ​റിച്ച്‌ സഭയിലെ മൂപ്പന്മാർ യഹോ​വ​യു​ടെ ജനത്തിന്റെ നന്മയ്‌ക്കു​വേണ്ടി അവരുടെ അധികാ​രം ഉപയോ​ഗി​ക്കു​ന്നു. അതിന്‌ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌!—എസ്ഥ 10:3; മത്ത 20:25, 26.

ലോക​ത്തി​ലെ അധികാ​രി​ക​ളിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യി, മൂപ്പന്മാർ മേൽവി​ചാ​ര​ക​ന്മാ​രാ​യി സേവി​ക്കു​ന്നത്‌ യഹോ​വ​യോ​ടും യഹോ​വ​യു​ടെ ജനത്തോ​ടും ഉള്ള സ്‌നേ​ഹം​കൊ​ണ്ടാണ്‌. (യോഹ 21:16; 1പത്ര 5:1-3) ഓരോ പ്രചാ​ര​ക​നും, യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാണ്‌ എന്നു തോന്നാ​നും അവരെ യഹോ​വ​യോ​ടു ചേർത്തു​നി​റു​ത്താ​നും യേശു​വി​ന്റെ നേതൃ​ത്വ​ത്തിൻകീ​ഴിൽ മൂപ്പന്മാർ സഹായി​ക്കു​ന്നു. യഹോ​വ​യു​ടെ ആട്ടിൻപ​റ്റ​ത്തി​നു വേണ്ട ആത്മീയ​സ​ഹാ​യം കൊടു​ക്കാ​നും ഒരു അടിയ​ന്തി​ര​ചി​കിത്സ ആവശ്യ​മാ​യി വരുക​യോ ഒരു ദുരന്തം ആഞ്ഞടി​ക്കു​ക​യോ ചെയ്യു​മ്പോൾ അവരെ സഹായി​ക്കാ​നും ഈ ഇടയന്മാർ എപ്പോ​ഴും ഒരുക്ക​മാണ്‌. എന്തെങ്കി​ലും സഹായം വേണ​മെ​ങ്കിൽ നിങ്ങളു​ടെ സഭയിലെ ഒരു മൂപ്പ​നോട്‌ സംസാ​രി​ക്കാൻ മടി വിചാ​രി​ക്കേണ്ടാ.—യാക്ക 5:14.

ആടുകൾക്കു​വേണ്ടി കരുതുന്ന ഇടയന്മാർ എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • മൂപ്പന്മാർ കൊടുത്ത സഹായം മരിയാന സഹോ​ദ​രിക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്‌തു?

  • മൂപ്പന്മാർ കൊടുത്ത സഹായം എലിയാസ്‌ സഹോ​ദ​രന്‌ എങ്ങനെ പ്രയോ​ജനം ചെയ്‌തു?

  • ഈ വീഡി​യോ കണ്ടുക​ഴി​ഞ്ഞ​പ്പോൾ, മൂപ്പന്മാർ ചെയ്യുന്ന സേവന​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?