വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

മാതാപിതാക്കളേ, ദൈവികജ്ഞാനം നേടാൻ മക്കളെ സഹായിക്കുക

മാതാപിതാക്കളേ, ദൈവികജ്ഞാനം നേടാൻ മക്കളെ സഹായിക്കുക

ദൈവി​ക​ജ്ഞാ​നം നേടാൻ മക്കളെ സഹായി​ക്കു​ന്ന​തിന്‌ മാതാ​പി​താ​ക്കൾക്ക്‌ എന്തു ചെയ്യാം? അതിനുള്ള നല്ലൊരു വഴി ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽനിന്ന്‌ പ്രയോ​ജനം നേടാൻ അവരെ സഹായി​ക്കു​ന്ന​താണ്‌. മീറ്റി​ങ്ങു​ക​ളിൽ അവർ കാണു​ക​യും കേൾക്കു​ക​യും ചെയ്യുന്ന കാര്യ​ങ്ങ​ളും അവർ പറയുന്ന അഭി​പ്രാ​യ​ങ്ങ​ളും യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ പഠിക്കാ​നും യഹോ​വ​യു​ടെ അടുത്ത കൂട്ടു​കാ​രാ​കാ​നും അവരെ സഹായി​ക്കും. (ആവ 31:12, 13) മാതാ​പി​താ​ക്കളേ, മക്കൾ മീറ്റി​ങ്ങിൽനിന്ന്‌ നന്നായി പ്രയോ​ജനം നേടു​ന്ന​തിന്‌ നിങ്ങൾക്ക്‌ അവരെ എങ്ങനെ സഹായി​ക്കാം?

  • മീറ്റി​ങ്ങു​കൾക്കാ​യി രാജ്യ​ഹാ​ളിൽത്തന്നെ കൂടി​വ​രാൻ നല്ല ശ്രമം ചെയ്യുക.—സങ്ക 22:22

  • മീറ്റി​ങ്ങി​നു മുമ്പോ ശേഷമോ രാജ്യ​ഹാ​ളിൽവെച്ച്‌ സഹോ​ദ​ര​ങ്ങ​ളു​മാ​യി സഹവസി​ക്കാൻ ആവശ്യ​ത്തിന്‌ സമയം കൊടു​ക്കുക.—എബ്ര 10:25

  • കുടും​ബ​ത്തി​ലെ ഓരോ അംഗത്തി​നും, മീറ്റി​ങ്ങി​നു പഠിക്കാ​നുള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ അച്ചടി​ച്ച​തോ ഇല​ക്ട്രോ​ണിക്‌ രൂപത്തി​ലു​ള്ള​തോ ആയ കോപ്പി ഉണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തു​ക

  • സ്വന്തം വാക്കു​ക​ളിൽ ഉത്തരം തയ്യാറാ​കാൻ നിങ്ങളു​ടെ മക്കളെ സഹായി​ക്കുക.—മത്ത 21:15, 16

  • മീറ്റി​ങ്ങു​ക​ളെ​ക്കു​റി​ച്ചും അവി​ടെ​നിന്ന്‌ കേൾക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും നല്ല രീതി​യിൽ മാത്രം സംസാ​രി​ക്കു​ക

  • രാജ്യ​ഹാ​ളി​ന്റെ ക്ലീനിങ്ങ്‌ പോലുള്ള കാര്യ​ങ്ങ​ളിൽ പങ്കെടു​ക്കാ​നും സഭയിലെ പ്രായ​മാ​യ​വ​രോട്‌ സംസാ​രി​ക്കാ​നും മക്കളെ സഹായി​ക്കു​ക

യഹോ​വ​യോട്‌ അടുക്കാൻ മക്കളെ സഹായി​ക്കു​ന്ന​തിന്‌ നല്ല ശ്രമം​തന്നെ മാതാ​പി​താ​ക്കൾ ചെയ്യേ​ണ്ടി​വ​രും. തങ്ങളെ​ക്കൊണ്ട്‌ അതിനു കഴിയി​ല്ലെ​ന്നു​പോ​ലും ചില സമയത്ത്‌ മാതാ​പി​താ​ക്കൾക്കു തോന്നി​യേ​ക്കാം. എന്നാൽ യഹോ​വ​യു​ടെ സഹായം ഉണ്ടായി​രി​ക്കു​മെന്ന കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കാം.—യശ 40:29.

മാതാ​പി​താ​ക്കളേ, യഹോ​വ​യി​ലും യഹോ​വ​യു​ടെ ശക്തിയി​ലും ആശ്രയി​ക്കുക എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ക്ഷീണം, സാക്കി​നെ​യും ലിയ​യെ​യും എങ്ങനെ​യാണ്‌ ബാധി​ച്ചത്‌?

  • ശക്തിക്കാ​യി മാതാ​പി​താ​ക്കൾ യഹോ​വ​യി​ലേക്ക്‌ തിരി​യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • സാക്കും ലിയയും യഹോ​വ​യിൽ ആശ്രയി​ച്ചത്‌ എങ്ങനെ​യാണ്‌?