വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന ലേഖനം 3

നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു നിങ്ങൾ വില​പ്പെ​ട്ട​വ​രാണ്‌

നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു നിങ്ങൾ വില​പ്പെ​ട്ട​വ​രാണ്‌

“വിഷാ​ദി​ച്ചി​രുന്ന നമ്മെ ദൈവം ഓർത്തു.”—സങ്കീ. 136:23.

ഗീതം 33 നിന്റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക

പൂർവാവലോകനം *

1-2. യഹോ​വ​യു​ടെ ജനത്തിൽ മിക്കവ​രും ഏതു സാഹച​ര്യ​ങ്ങൾ നേരി​ടു​ന്നു, അത്‌ അവരെ എങ്ങനെ​യാ​ണു ബാധി​ക്കു​ന്നത്‌?

താഴെ പറയുന്ന മൂന്നു സാഹച​ര്യ​ങ്ങൾ ചിന്തി​ക്കുക: ഒരു യുവസ​ഹോ​ദ​രന്‌, ശരീരം അനുദി​നം ക്ഷയിപ്പി​ക്കുന്ന ഗുരു​ത​ര​മായ ഒരു രോഗ​മു​ണ്ടെന്നു കണ്ടുപി​ടി​ക്കു​ന്നു. മധ്യവ​യ​സ്‌ക​നായ ഒരു സഹോ​ദ​രനു ജോലി നഷ്ടപ്പെ​ടു​ന്നു, എത്ര ശ്രമി​ച്ചി​ട്ടും കഠിനാ​ധ്വാ​നി​യായ ആ സഹോ​ദ​രനു വേറൊ​രു ജോലി കണ്ടെത്താൻ കഴിയു​ന്നില്ല. പ്രായം​ചെന്ന വിശ്വ​സ്‌ത​യായ ഒരു സഹോ​ദ​രി​ക്കു മുമ്പ്‌ ചെയ്‌തി​രു​ന്ന​തു​പോ​ലെ യഹോ​വ​യു​ടെ സേവന​ത്തിൽ ചെയ്യാൻ കഴിയാ​തെ വരുന്നു.

2 ഈ സാഹച​ര്യ​ങ്ങ​ളിൽ ഏതെങ്കി​ലും ഒന്നു നേരി​ടുന്ന വ്യക്തി​യാ​ണോ നിങ്ങൾ? നിങ്ങ​ളെ​ക്കൊണ്ട്‌ ആർക്കും ഇനി ഉപയോ​ഗ​മി​ല്ലെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടാ​കും. എന്തായാ​ലും ഈ സാഹച​ര്യ​ങ്ങൾക്കു നിങ്ങളു​ടെ സന്തോഷം കവർന്നു​ക​ള​യാ​നും ആത്മാഭി​മാ​നം തകർക്കാ​നും കഴിയും, മറ്റുള്ള​വ​രു​മാ​യി നല്ല ബന്ധങ്ങൾ നിലനി​റു​ത്തു​ന്ന​തും നിങ്ങൾക്കു ബുദ്ധി​മു​ട്ടാ​യേ​ക്കാം.

3. സാത്താ​നും അവന്റെ സ്വാധീ​ന​ത്തി​ലു​ള്ള​വ​രും മനുഷ്യ​ജീ​വനെ എങ്ങനെ​യാ​ണു കാണു​ന്നത്‌?

3 മനുഷ്യർക്ക്‌ ഒരു വിലയും ഇല്ല എന്ന മട്ടിലാ​ണു സാത്താൻ അവരോട്‌ എന്നും പെരു​മാ​റി​യി​ട്ടു​ള്ളത്‌. ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ചാൽ മരണശിക്ഷ ലഭിക്കു​മെന്നു നന്നായി അറിയാ​മാ​യി​രു​ന്നി​ട്ടും യാതൊ​രു മനസ്സാ​ക്ഷി​ക്കു​ത്തും കൂടാതെ സാത്താൻ ഹവ്വയ്‌ക്കു സ്വാത​ന്ത്ര്യ​ത്തി​ന്റെ വഴി വാഗ്‌ദാ​നം ചെയ്‌തു. സാത്താ​നാണ്‌ ഈ ലോക​ത്തി​ന്റെ വാണി​ജ്യ​വും രാഷ്‌ട്രീ​യ​വും മതപര​വും ആയ ഘടകങ്ങളെ നിയ​ന്ത്രി​ക്കു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ മനുഷ്യ​ജീ​വ​നെ​ക്കു​റിച്ച്‌ ലോക​ത്തി​ലെ പലർക്കും സാത്താന്റെ അതേ വീക്ഷണ​മാ​ണു​ള്ളത്‌. ഇന്നുള്ള പല രാഷ്‌ട്രീ​യ​ക്കാ​രും ബിസി​നെ​സ്സു​കാ​രും മതനേ​താ​ക്ക​ന്മാ​രും മനുഷ്യ​ജീ​വ​നും മനുഷ്യ​ന്റെ അന്തസ്സി​നും ഒരു വിലയും കൊടു​ക്കാ​ത്ത​തിൽ അതിശ​യി​ക്കാ​നു​ണ്ടോ?

4. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

4 എന്നാൽ യഹോവ അങ്ങനെയല്ല. നമ്മൾ വിലയു​ള്ള​വ​രാ​ണെന്നു നമ്മൾ അറിയാ​നും നമുക്കു വിലയി​ല്ലെന്നു തോന്നുന്ന സാഹച​ര്യ​ങ്ങ​ളു​ണ്ടാ​കു​മ്പോൾ നമ്മളെ സഹായി​ക്കാ​നും യഹോവ ആഗ്രഹി​ക്കു​ന്നു. (സങ്കീ. 136:23; റോമ. 12:3) പിൻവ​രുന്ന സാഹച​ര്യ​ങ്ങ​ളിൽ യഹോവ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ ഈ ലേഖനം ചർച്ച ചെയ്യും: (1) നമ്മൾ രോഗി​ക​ളാ​കു​മ്പോൾ, (2) സാമ്പത്തി​ക​ബു​ദ്ധി​മു​ട്ടു നേരി​ടു​മ്പോൾ, (3) പ്രായ​മാ​യി, യഹോ​വ​യു​ടെ സേവന​ത്തിൽ ഇനി കാര്യ​മാ​യി ഒന്നും ചെയ്യാൻ പറ്റില്ല​ല്ലോ എന്നു തോന്നു​മ്പോൾ. ആദ്യം, യഹോ​വ​യു​ടെ കണ്ണിൽ നമുക്ക്‌ ഓരോ​രു​ത്തർക്കും വിലയു​ണ്ടെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്ന​തി​ന്റെ കാരണം നമുക്കു നോക്കാം.

യഹോവ നമുക്കു വിലത​രു​ന്നു

5. മനുഷ്യർ യഹോ​വ​യ്‌ക്കു വിലയു​ള്ള​വ​രാ​ണെന്നു നിങ്ങൾക്കു തോന്നു​ന്നത്‌ എന്തു​കൊണ്ട്‌?

5 നിലത്തെ വെറും പൊടി​കൊ​ണ്ടാ​ണു നമ്മളെ ഉണ്ടാക്കി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും ആ പൊടി​യെ​ക്കാ​ളെ​ല്ലാം വളരെ വിലയു​ള്ള​വ​രാ​ണു നമ്മൾ. (ഉൽപ. 2:7) യഹോ​വ​യു​ടെ കണ്ണിൽ നമുക്കു വിലയു​ണ്ടെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്ന​തി​ന്റെ ചില കാരണങ്ങൾ മാത്രം നമുക്ക്‌ ഒന്നു നോക്കാം. തന്റെ ഗുണങ്ങൾ പകർത്താ​നുള്ള പ്രാപ്‌തി​യോ​ടെ​യാ​ണു ദൈവം നമ്മളെ സൃഷ്ടി​ച്ചത്‌. (ഉൽപ. 1:27) അതുവഴി, ദൈവം നമ്മളെ ഭൂമി​യി​ലെ മറ്റ്‌ എല്ലാ സൃഷ്ടി​ക​ളെ​ക്കാ​ളും ഉയർത്തി. ഭൂമി​യു​ടെ​യും മൃഗങ്ങ​ളു​ടെ​യും മേൽ നമുക്ക്‌ അധികാ​രം തന്നു.—സങ്കീ. 8:4-8.

6. അപൂർണ​മ​നു​ഷ്യർ യഹോ​വ​യ്‌ക്കു വിലയു​ള്ള​വ​രാ​ണെന്നു കാണി​ക്കുന്ന മറ്റൊരു കാര്യം പറയുക.

6 ആദാം പാപം ചെയ്‌ത​തി​നു ശേഷം യഹോ​വ​യു​ടെ കണ്ണിൽ മനുഷ്യൻ വിലയി​ല്ലാ​ത്ത​വ​നാ​യോ? ഇല്ല. ഒന്നു ചിന്തി​ക്കുക: നമ്മുടെ പാപങ്ങൾക്കു മോച​ന​വി​ല​യാ​യി തന്റെ പ്രിയ​മ​ക​നായ യേശു​വി​നെ യഹോവ തന്നു. യഹോവ അത്രയ​ധി​കം നമ്മളെ വിലമ​തി​ക്കു​ന്നു. (1 യോഹ. 4:9, 10) ആദാമി​ന്റെ പാപത്തി​ന്റെ ഫലമായി മരിച്ചു​പോ​യ​വരെ യഹോവ മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ ജീവനി​ലേക്കു കൊണ്ടു​വ​രും. അതിൽ ‘നീതി​മാ​ന്മാ​രും നീതി​കെ​ട്ട​വ​രും’ ഉണ്ടായി​രി​ക്കും. (പ്രവൃ. 24:15) നമ്മുടെ ആരോ​ഗ്യ​വും സാമ്പത്തി​ക​സ്ഥി​തി​യും മോശ​മാ​യി​രി​ക്കാം, നമുക്കു പ്രായ​മാ​യി​ക്കാ​ണും, എന്താ​ണെ​ങ്കി​ലും യഹോ​വ​യു​ടെ കണ്ണിൽ നമുക്കു വിലയു​ണ്ടെന്നു ദൈവ​വ​ചനം കാണി​ച്ചു​ത​രു​ന്നു.—പ്രവൃ. 10:34, 35.

7. തന്റെ ദാസന്മാ​രെ യഹോവ വിലയു​ള്ള​വ​രാ​യി കാണു​ന്നെന്നു തെളി​യി​ക്കുന്ന മറ്റു ചില കാരണങ്ങൾ പറയുക.

7 യഹോവ നമുക്കു വില കല്‌പി​ക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ സഹായി​ക്കുന്ന മറ്റു കാരണ​ങ്ങ​ളു​മുണ്ട്‌. നമ്മൾ സന്തോ​ഷ​വാർത്ത​യോ​ടു നല്ല രീതി​യിൽ പ്രതി​ക​രി​ച്ചത്‌ യഹോവ ശ്രദ്ധിച്ചു, നമ്മളെ തന്നി​ലേക്ക്‌ ആകർഷി​ച്ചു. (യോഹ. 6:44) നമ്മൾ യഹോ​വ​യോട്‌ അടുത്ത്‌ ചെല്ലാൻ തുടങ്ങി​യ​പ്പോൾ യഹോവ നമ്മളോ​ടും അടുത്ത്‌ വന്നു. (യാക്കോ. 4:8) ഇനി, യഹോ​വ​യ്‌ക്കു വില​പ്പെ​ട്ട​വ​രാ​യ​തു​കൊ​ണ്ടാണ്‌ നമ്മളെ പഠിപ്പി​ക്കാൻ സമയം ചെലവി​ടു​ന്നത്‌, അതിനു​വേണ്ടി പലപല കാര്യങ്ങൾ ചെയ്യു​ന്നത്‌. നമ്മൾ എങ്ങനെ​യുള്ള വ്യക്തി​ക​ളാ​ണെ​ന്നും നമുക്ക്‌ ഇനിയും മെച്ച​പ്പെ​ടാൻ കഴിയു​മെ​ന്നും യഹോ​വ​യ്‌ക്ക്‌ അറിയാം. യഹോവ ശിക്ഷണം തരുന്ന​തും നമ്മളെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌. (സുഭാ. 3:11, 12) യഹോവ നമ്മളെ വിലയു​ള്ള​വ​രാ​യി കാണുന്നു എന്നല്ലേ ഇതെല്ലാം കാണി​ക്കു​ന്നത്‌?

8. സങ്കീർത്തനം 18:27-29-ലെ വാക്കുകൾ പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള നമ്മുടെ കാഴ്‌ച​പ്പാ​ടി​നെ സ്വാധീ​നി​ക്കു​ന്നത്‌ എങ്ങനെ?

8 ദാവീദ്‌ രാജാ​വി​ന്റെ കാര്യം നോക്കാം. ചിലർ ദാവീ​ദിന്‌ ഒരു വിലയും കൊടു​ത്തില്ല. എങ്കിലും യഹോവ തന്നെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും തന്റെ കൂടെ​യു​ണ്ടെ​ന്നും ദാവീ​ദിന്‌ ഉറപ്പാ​യി​രു​ന്നു. ആ ഉറപ്പ്‌, മോശ​മായ സാഹച​ര്യ​ങ്ങ​ളിൽ നല്ല ഒരു മനോ​ഭാ​വം നിലനി​റു​ത്താ​നും പിടി​ച്ചു​നിൽക്കാ​നും ദാവീ​ദി​നെ സഹായി​ച്ചു. (2 ശമു. 16:5-7) നമുക്കു നിരു​ത്സാ​ഹം തോന്നു​ക​യോ പ്രശ്‌നങ്ങൾ നേരി​ടു​ക​യോ ചെയ്യു​മ്പോൾ, ആ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ശരിയായ ഒരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കു​ന്ന​തിന്‌ യഹോ​വ​യ്‌ക്കു കഴിയും. ഏതൊരു പ്രശ്‌ന​വും മറിക​ട​ക്കാ​നും യഹോവ നമ്മളെ സഹായി​ക്കും. (സങ്കീർത്തനം 18:27-29 വായി​ക്കുക.) യഹോവ നമ്മുടെ കൂടെ​യു​ള്ള​തു​കൊണ്ട്‌, നമ്മൾ നേരി​ടുന്ന പ്രശ്‌നങ്ങൾ എന്തായാ​ലും സന്തോ​ഷ​ത്തോ​ടെ സേവി​ക്കാൻ നമുക്കു കഴിയും. (റോമ. 8:31) യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ക​യും നമുക്കു വില കല്‌പി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടെന്ന കാര്യം മറന്നു​പോ​ക​രു​താത്ത മൂന്നു സാഹച​ര്യ​ങ്ങ​ളാണ്‌ ഇനി ചിന്തി​ക്കാൻ പോകു​ന്നത്‌.

രോഗ​വു​മാ​യി മല്ലടി​ക്കു​മ്പോൾ

രോഗത്തിന്റെ ഫലമായുണ്ടാകുന്ന മനസ്സിടിക്കുന്ന ചിന്തകളെ നേരിടാൻ ദൈവവചനം വായി​ക്കു​ന്നതു സഹായി​ക്കും (9-12 ഖണ്ഡികകൾ കാണുക)

9. രോഗം വരു​മ്പോൾ നമുക്കു നമ്മളെ​ക്കു​റി​ച്ചു​തന്നെ എന്തു തോന്നി​യേ​ക്കാം?

9 ഒരു രോഗം പിടി​പെ​ടു​മ്പോൾ നമുക്ക്‌ ആകെ നിരു​ത്സാ​ഹം തോന്നി​യേ​ക്കാം. നമ്മളെ​ക്കൊണ്ട്‌ ഇനി ആർക്കും ഒരു പ്രയോ​ജ​ന​വു​മില്ല എന്നു ചിന്തി​ച്ചേ​ക്കാം. നമ്മുടെ കുറവു​കൾ ആളുകൾ ശ്രദ്ധി​ക്കു​ക​യോ അല്ലെങ്കിൽ നമുക്കു മറ്റുള്ള​വ​രു​ടെ സഹായം വേണ്ടി​വ​രു​ക​യോ ചെയ്യു​മ്പോൾ നാണ​ക്കേടു തോന്നാം. ഇനി ചില​പ്പോൾ നമുക്കു രോഗ​മാ​ണെന്നു മറ്റുള്ള​വർക്ക്‌ അറിയി​ല്ലാ​യി​രി​ക്കും. അപ്പോ​ഴും, നമ്മുടെ പരിമി​തി​ക​ളെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ നമുക്കു ലജ്ജ തോന്നി​യേ​ക്കാം. അത്തരം സന്ദർഭ​ങ്ങ​ളിൽ യഹോവ നമ്മളെ കൈപി​ടിച്ച്‌ ഉയർത്തും. എങ്ങനെ?

10. സുഭാ​ഷി​തങ്ങൾ 12:25 അനുസ​രിച്ച്‌, രോഗി​ക​ളാ​യി​രി​ക്കു​മ്പോൾ നമ്മളെ എന്തു സഹായി​ക്കും?

10 നമുക്കു രോഗം വരു​മ്പോൾ ‘ഒരു നല്ല വാക്കിന്‌’ നമ്മളെ ബലപ്പെ​ടു​ത്താൻ കഴിയും. (സുഭാ​ഷി​തങ്ങൾ 12:25 വായി​ക്കുക.) രോഗി​യാ​യി​രി​ക്കു​മ്പോ​ഴും നമ്മൾ യഹോ​വ​യ്‌ക്കു വേണ്ട​പ്പെ​ട്ട​വ​രാ​ണെന്ന്‌ ഓർമി​പ്പി​ക്കുന്ന നല്ല വാക്കുകൾ യഹോവ ബൈബി​ളിൽ സൂക്ഷി​ച്ചി​ട്ടുണ്ട്‌. (സങ്കീ. 31:19; 41:3) ദൈവ​വ​ച​ന​ത്തി​ലെ ആ വാക്കുകൾ നമ്മൾ വായി​ക്കണം. ഒരുപക്ഷേ ഒന്നില​ധി​കം പ്രാവ​ശ്യം വായി​ക്ക​ണ​മാ​യി​രി​ക്കും. അങ്ങനെ വായി​ക്കു​മ്പോൾ, മനസ്സി​ടി​ക്കുന്ന ചിന്തകളെ നേരി​ടാൻ യഹോവ നമ്മളെ സഹായി​ക്കും.

11. ഒരു സഹോ​ദരൻ എങ്ങനെ​യാണ്‌ യഹോ​വ​യു​ടെ സഹായം അനുഭ​വി​ച്ച​റി​ഞ്ഞത്‌?

11 ഹോർഹെ സഹോ​ദ​രന്റെ അനുഭവം നോക്കാം. യുവാ​വാ​യി​രു​ന്ന​പ്പോൾ ശരീര​ത്തി​ന്റെ ശക്തി ക്ഷയിപ്പി​ക്കുന്ന ഒരു രോഗം അദ്ദേഹത്തെ പിടി​കൂ​ടി. രോഗം പെട്ടെന്നു ശരീരം മുഴുവൻ പടർന്നു. ഇതു ഹോർഹെ​യു​ടെ മനസ്സു തളർത്തി. താൻ ഒന്നിനും കൊള്ളാ​ത്ത​വ​നാണ്‌ എന്നു അദ്ദേഹ​ത്തി​നു തോന്നി. സഹോ​ദരൻ പറയുന്നു: “ഞാൻ ആകെ തളർന്നു​പോ​യി. എന്റെ രോഗ​ത്തി​ന്റെ പ്രത്യേ​കത കാരണം ആളുകൾ എന്നെ ശ്രദ്ധി​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. അതിന്റെ നാണ​ക്കേടു വേറെ​യും. ഇതൊ​ന്നും നേരി​ടാൻ എന്റെ മനസ്സു പാകമാ​യി​രു​ന്നില്ല. എന്റെ അവസ്ഥ ഒന്നി​നൊ​ന്നു വഷളാ​കു​ക​യാ​യി​രു​ന്നു. ഇനി എന്താകും എന്നു ഞാൻ ചിന്തിച്ചു. ഞാൻ തകർന്നു​പോ​യി. സഹായ​ത്തി​നാ​യി ഞാൻ യഹോ​വ​യോട്‌ അപേക്ഷി​ച്ചു.” യഹോവ എങ്ങനെ​യാ​ണു സഹോ​ദ​രനെ സഹായി​ച്ചത്‌? “അധികം നേരം ഒരു കാര്യം ശ്രദ്ധി​ച്ചി​രി​ക്കാൻ എനിക്കു കഴിയി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ യഹോ​വ​യ്‌ക്കു തന്റെ ദാസ​രോ​ടുള്ള കരുത​ലി​നെ​ക്കു​റിച്ച്‌ പറയുന്ന സങ്കീർത്ത​ന​ത്തി​ലെ ചില വാക്യങ്ങൾ വായി​ക്കാൻ എനിക്കു പ്രോ​ത്സാ​ഹനം കിട്ടി. ആ തിരു​വെ​ഴു​ത്തു​കൾ ഞാൻ ഓരോ ദിവസ​വും വീണ്ടും​വീ​ണ്ടും വായി​ക്കും. അതു ശരിക്കും ആശ്വാസം തന്നു, എന്റെ മനസ്സിനു ബലം പകർന്നു. പതി​യെ​പ്പ​തി​യെ എന്റെ മുഖത്ത്‌ വീണ്ടും ചിരി വിടരു​ന്ന​താ​യി ആളുകൾ കാണാൻ തുടങ്ങി. എന്റെ സന്തോഷം അവരെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു എന്നു​പോ​ലും ചിലർ പറഞ്ഞു. യഹോവ എന്റെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തന്നു എന്ന്‌ എനിക്കു മനസ്സി​ലാ​യി! എന്റെ അവസ്ഥ​യെ​ക്കു​റിച്ച്‌ ശരിയായ രീതി​യിൽ ചിന്തി​ക്കാൻ എനിക്കു കഴിയു​ന്നു. രോഗ​മു​ണ്ടെ​ങ്കി​ലും യഹോ​വ​യു​ടെ കണ്ണിൽ എനിക്കു വിലയു​ണ്ടെന്നു പറയുന്ന ദൈവ​വ​ച​ന​ത്തി​ലെ വാക്കുകൾ ഞാൻ ശ്രദ്ധി​ക്കാൻ തുടങ്ങി.”

12. ഒരു രോഗ​മു​ണ്ടാ​കു​മ്പോൾ, യഹോ​വ​യു​ടെ സഹായം നിങ്ങൾക്ക്‌ എങ്ങനെ അനുഭ​വി​ച്ച​റി​യാം?   

12 നിങ്ങൾക്ക്‌ ഇപ്പോൾ എന്തെങ്കി​ലും രോഗ​മു​ണ്ടെ​ങ്കിൽ, നിങ്ങളു​ടെ കഷ്ടപ്പാ​ടു​കൾ യഹോവ കാണു​ന്നെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക. ‘എന്നെ ഒന്നിനും കൊള്ളില്ല’ എന്നു ചിന്തി​ക്കു​ന്ന​തി​നു പകരം നമ്മുടെ സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ ശരിയായ ഒരു വീക്ഷണം വളർത്തി​യെ​ടു​ക്കാ​നുള്ള സഹായ​ത്തി​നാ​യി പ്രാർഥി​ക്കുക. യഹോവ ദൈവ​വ​ച​ന​ത്തിൽ നിങ്ങൾക്കാ​യി സൂക്ഷി​ച്ചി​രി​ക്കുന്ന നല്ല വാക്കുകൾ കണ്ടെത്തുക. യഹോവ തന്റെ ദാസരെ വിലമ​തി​ക്കു​ന്നെന്നു കാണി​ക്കുന്ന ബൈബിൾഭാ​ഗ​ങ്ങൾക്കു പ്രത്യേ​ക​ശ്രദ്ധ കൊടു​ക്കുക. യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കുന്ന എല്ലാവ​രോ​ടും യഹോവ നന്മ ചെയ്യു​മെന്നു നിങ്ങൾക്കു മനസ്സി​ലാ​കും.—സങ്കീ. 84:11.

സാമ്പത്തി​ക​ബു​ദ്ധി​മു​ട്ടു നേരി​ടു​മ്പോൾ

യഹോവ നമുക്കാ​യി കരുതും എന്ന വാഗ്‌ദാനം ഓർമിക്കുന്നതു ഒരു ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ നമ്മളെ സഹായി​ക്കും (13-15 ഖണ്ഡികകൾ കാണുക)

13. ജോലി നഷ്ടപ്പെ​ട്ടാൽ ഒരു കുടും​ബ​നാ​ഥന്‌ എന്തു തോന്നാം?

13 തന്റെ കുടും​ബ​ത്തി​ന്റെ ആവശ്യ​ങ്ങൾക്കു​വേണ്ട പണം കണ്ടെത്താൻ എല്ലാ കുടും​ബ​നാ​ഥ​ന്മാ​രും ആഗ്രഹി​ക്കു​ന്നു. പക്ഷേ തന്റേത​ല്ലാത്ത കുറ്റം​കൊണ്ട്‌ ഒരു സഹോ​ദ​രനു ജോലി നഷ്ടപ്പെ​ടു​ന്നു എന്നു കരുതുക. മറ്റൊരു ജോലി​ക്കാ​യി അദ്ദേഹം എത്ര​യെ​ല്ലാം ശ്രമി​ച്ചി​ട്ടും കിട്ടു​ന്നില്ല. അത്തരം ഒരു സാഹച​ര്യ​ത്തിൽ തനിക്കു വിലയി​ല്ലെന്ന്‌ അദ്ദേഹ​ത്തി​നു തോന്നി​യേ​ക്കാം. യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ അദ്ദേഹത്തെ എങ്ങനെ സഹായി​ക്കും?

14. യഹോവ എപ്പോ​ഴും തന്റെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റ്റും, എന്തു​കൊണ്ട്‌?

14 യഹോവ എപ്പോ​ഴും തന്റെ വാഗ്‌ദാ​നങ്ങൾ പാലി​ക്കു​ന്നു. (യോശു. 21:45; 23:14) യഹോവ അങ്ങനെ ചെയ്യു​ന്ന​തി​നു പല കാരണ​ങ്ങ​ളുണ്ട്‌. തന്റെ വിശ്വ​സ്‌ത​ദാ​സരെ എപ്പോ​ഴും കരുതു​മെന്ന്‌ യഹോവ വാക്കു തന്നിട്ടുണ്ട്‌. അതു പാലി​ക്കാ​തി​രി​ക്കാൻ യഹോ​വ​യ്‌ക്കു കഴിയില്ല. അങ്ങനെ സംഭവി​ച്ചാൽ ദൈവ​ത്തി​ന്റെ പേരിനു നിന്ദ വരും. ഇതാണ്‌ ഒന്നാമത്തെ കാരണം. (സങ്കീ. 31:1-3) ഇനി മറ്റൊരു കാരണം നോക്കാം. നമ്മൾ യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാണ്‌. യഹോവ നമുക്കു​വേണ്ടി കരുതു​ന്നി​ല്ലെ​ങ്കിൽ നമുക്കു നിരാ​ശ​യും സങ്കടവും തോന്നു​മെന്നു ദൈവ​ത്തിന്‌ അറിയാം. ജീവിതം മുന്നോട്ട്‌ കൊണ്ടു​പോ​കാൻ ആവശ്യ​മായ കാര്യ​ങ്ങ​ളും യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കാൻ വേണ്ട കാര്യ​ങ്ങ​ളും തരു​മെന്ന്‌ യഹോവ വാക്കു തന്നിട്ടുണ്ട്‌. എന്തു വന്നാലും യഹോവ ആ വാക്കു പാലി​ക്കു​ക​തന്നെ ചെയ്യും!—മത്താ. 6:30-33; 24:45.

15. (എ) ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ഏതു ബുദ്ധി​മു​ട്ടാ​ണു നേരി​ട്ടത്‌? (ബി) സങ്കീർത്തനം 37:18, 19 നമുക്ക്‌ എന്ത്‌ ഉറപ്പാണു നൽകു​ന്നത്‌?

15 യഹോവ തന്റെ വാക്കു പാലി​ക്കു​ന്ന​തി​ന്റെ കാരണങ്ങൾ ഓർക്കു​ന്നതു നമ്മളെ എങ്ങനെ സഹായി​ക്കും? സാമ്പത്തി​ക​ഞെ​രു​ക്കം ഉണ്ടാകു​മ്പോൾ ധൈര്യ​ത്തോ​ടെ അതു നേരി​ടാൻ നമുക്കു കഴിയും. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ കാര്യ​മെ​ടു​ക്കാം. യരുശ​ലേ​മി​ലെ സഭയ്‌ക്കു വലിയ ഉപദ്രവം നേരി​ട്ട​പ്പോൾ, “അപ്പോ​സ്‌ത​ല​ന്മാർ ഒഴികെ എല്ലാവ​രും . . . ചിതറി​പ്പോ​യി.” (പ്രവൃ. 8:1) ഈ സാഹച​ര്യ​ത്തിൽ അവർക്കു വലിയ സാമ്പത്തി​ക​ബു​ദ്ധി​മു​ട്ടു​ണ്ടാ​യി എന്നതിന്‌ എന്തെങ്കി​ലും സംശയ​മു​ണ്ടോ! ആ ക്രിസ്‌ത്യാ​നി​കൾക്കു വീടും തൊഴി​ലും ഒക്കെ നഷ്ടപ്പെ​ട്ടി​രി​ക്കാം. പക്ഷേ യഹോവ അവരെ കൈവി​ട്ടില്ല. അവർക്ക്‌ അവരുടെ സന്തോഷം നഷ്ടപ്പെ​ട്ട​തു​മില്ല. (പ്രവൃ. 8:4; എബ്രാ. 13:5, 6; യാക്കോ. 1:2, 3) വിശ്വ​സ്‌ത​രായ ആ ക്രിസ്‌ത്യാ​നി​കളെ യഹോവ സഹായി​ച്ചു. യഹോവ നമ്മളെ​യും സഹായി​ക്കും.—സങ്കീർത്തനം 37:18, 19 വായി​ക്കുക.

പ്രായ​ത്തി​ന്റെ അവശതകൾ അലട്ടുമ്പോൾ

നമുക്കു ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌, പ്രായ​മാ​കു​മ്പോ​ഴും യഹോവ നമ്മളെ​യും നമ്മുടെ ആത്മാർഥ​മായ സേവന​ത്തെ​യും വിലമ​തി​ക്കു​ന്നെന്നു നമുക്ക്‌ ഉറപ്പു തരും (16-18 ഖണ്ഡികകൾ കാണുക)

16. നമ്മുടെ ദൈവ​സേ​വ​ന​ത്തി​നു വലിയ വില​യൊ​ന്നു​മി​ല്ലെന്നു തോന്നി​യേ​ക്കാ​വുന്ന ഒരു സാഹച​ര്യം പറയുക.

16 പ്രായ​മാ​കു​ന്ന​തോ​ടെ യഹോ​വ​യ്‌ക്കു​വേണ്ടി കാര്യ​മാ​യി​ട്ടൊ​ന്നും ചെയ്യാൻ കഴിയി​ല്ലെന്നു നമുക്കു തോന്നി​ത്തു​ട​ങ്ങി​യേ​ക്കാം. പ്രായം കൂടി​ക്കൂ​ടി​വ​ന്ന​പ്പോൾ ദാവീദ്‌ രാജാ​വി​നും ഇങ്ങനെ തോന്നി​യി​രി​ക്കാം. (സങ്കീ. 71:9) ഈ സാഹച​ര്യ​ത്തിൽ യഹോവ നമ്മളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

17. ജെറി സഹോ​ദ​രി​യു​ടെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

17 ജെറി എന്ന സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. ദിവ്യാ​ധി​പ​ത്യ​പ്ര​വർത്ത​ന​ങ്ങൾക്ക്‌ ഉപയോ​ഗി​ക്കുന്ന കെട്ടി​ട​ങ്ങ​ളു​ടെ അറ്റകു​റ്റ​പ്പ​ണി​കൾക്കു പരിശീ​ലനം കൊടു​ക്കുന്ന ഒരു മീറ്റി​ങ്ങി​നു സഹോ​ദ​രി​ക്കു ക്ഷണം കിട്ടി. പക്ഷേ അതിനു പോകാൻ സഹോ​ദ​രി​ക്കു തീരെ താത്‌പ​ര്യ​മി​ല്ലാ​യി​രു​ന്നു. അതിന്റെ കാരണം സഹോ​ദരി പറയുന്നു: “ഞാൻ ഒരു വിധവ​യാണ്‌, എനിക്കു പ്രായ​മാ​യി. അറ്റകു​റ്റ​പ്പ​ണി​യോ​ടു ബന്ധപ്പെട്ട ഒന്നും എനിക്ക്‌ അറിയില്ല. എന്നെ ഒന്നിനും കൊള്ളില്ല.” ആ മീറ്റി​ങ്ങി​ന്റെ തലേ രാത്രി, പ്രാർഥ​ന​യിൽ സഹോ​ദരി തന്റെ ഉള്ളിലു​ള്ള​തെ​ല്ലാം യഹോ​വ​യോ​ടു പറഞ്ഞു. എന്തായാ​ലും സഹോ​ദരി പിറ്റേ ദിവസം രാവിലെ മീറ്റിങ്ങ്‌ നടക്കുന്ന രാജ്യ​ഹാ​ളിൽ എത്തി. താൻ അവിടെ വരേണ്ട കാര്യ​മു​ണ്ടോ എന്നാണു സഹോ​ദരി അപ്പോ​ഴും ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നത്‌. യഹോവ പഠിപ്പി​ക്കു​മ്പോൾ അതു ശ്രദ്ധി​ക്കാ​നുള്ള മനസ്സാണു നമുക്കു വേണ്ട ഏറ്റവും വലിയ കഴി​വെന്ന്‌ ഒരു പ്രസം​ഗകൻ പറഞ്ഞു. സഹോ​ദരി പറയുന്നു: “അതു കേട്ട​പ്പോൾ, ‘എനിക്ക്‌ ആ കഴിവു​ണ്ട​ല്ലോ’ എന്നു ഞാൻ ഓർത്തു. യഹോവ എന്റെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം തരുക​യാ​ണെന്നു മനസ്സി​ലാ​യ​പ്പോൾ എനിക്കു കരച്ചിൽ വന്നു. ഇപ്പോ​ഴും യഹോ​വ​യ്‌ക്കു കൊടു​ക്കാൻ മൂല്യ​മുള്ള ഒന്ന്‌ എനിക്കു​ണ്ടെന്നു ഞാൻ മനസ്സി​ലാ​ക്കി. എന്നെ പഠിപ്പി​ക്കാൻ ഒരുക്ക​മാ​ണെന്ന്‌ യഹോവ ഉറപ്പു തരുക​യാ​യി​രു​ന്നു.” ആ ദിവസ​ത്തെ​ക്കു​റിച്ച്‌ ജെറി ഓർക്കു​ന്നു: “അന്ന്‌ ഞാൻ ആ മീറ്റി​ങ്ങി​നു പോയ​പ്പോൾ മനസ്സി​ലാ​കെ പേടി​യും നിരാ​ശ​യും നിരു​ത്സാ​ഹ​വും ഒക്കെയാ​യി​രു​ന്നു. പക്ഷേ ആത്മവി​ശ്വാ​സം വീണ്ടെ​ടു​ത്താ​ണു ഞാൻ തിരി​ച്ചു​വ​ന്നത്‌. എനിക്കു വിലയു​ണ്ടെന്ന്‌ എനിക്കു ബോധ്യ​മാ​യി.”

18. പ്രായ​മാ​കു​മ്പോ​ഴും നമ്മുടെ ദൈവ​സേ​വനം യഹോ​വ​യ്‌ക്കു വിലയു​ള്ള​താ​ണെന്നു ബൈബിൾ കാണി​ച്ചു​ത​രു​ന്നത്‌ എങ്ങനെ?

18 പ്രായ​മാ​യാ​ലും യഹോ​വ​യ്‌ക്കു​വേണ്ടി നമുക്കു പലതും ചെയ്യാ​നു​ണ്ടെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. (സങ്കീ. 92:12-15) നമുക്കു വലിയ കഴി​വൊ​ന്നു​മി​ല്ലാ​യി​രി​ക്കും, അധിക​മൊ​ന്നും ചെയ്യാ​നും കഴിയു​ന്നി​ല്ലാ​യി​രി​ക്കും. എന്നാൽ ദൈവ​സേ​വ​ന​ത്തിൽ നമ്മൾ ചെയ്യുന്ന ചെറിയ കാര്യം​പോ​ലും യഹോവ വിലയു​ള്ള​താ​യി കാണു​ന്നെന്നു യേശു പഠിപ്പി​ച്ചു. (ലൂക്കോ. 21:2-4) അതു​കൊണ്ട്‌ ചെയ്യാൻ കഴിയാത്ത കാര്യ​ങ്ങളല്ല, ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾക്ക്‌ ഇപ്പോ​ഴും യഹോ​വ​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​നും സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കാ​നും മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഒക്കെ കഴിയും. നിങ്ങൾ എത്രമാ​ത്രം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാ​ന​ത്തി​ലല്ല യഹോവ നിങ്ങളെ തന്റെ സഹപ്ര​വർത്ത​ക​രാ​യി കാണു​ന്നത്‌, പകരം നിങ്ങൾ മനസ്സോ​ടെ യഹോ​വയെ അനുസ​രി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌.—1 കൊരി. 3:5-9.

19. റോമർ 8:38, 39 നമുക്ക്‌ എന്ത്‌ ഉറപ്പാണു നൽകു​ന്നത്‌?

19 തന്നെ സേവി​ക്കു​ന്ന​വരെ വിലയു​ള്ള​വ​രാ​യി കാണുന്ന ഒരു ദൈവത്തെ ആരാധി​ക്കാൻ അവസരം ലഭിച്ച​തിൽ നമ്മൾ നന്ദിയു​ള്ള​വ​രല്ലേ! തന്റെ ഇഷ്ടം ചെയ്യാ​നാണ്‌ യഹോവ നമ്മളെ സൃഷ്ടി​ച്ചത്‌. സത്യ​ദൈ​വ​മായ യഹോ​വയെ ആരാധി​ക്കു​ന്ന​താ​ണു നമ്മുടെ ജീവി​ത​ത്തി​നു സംതൃ​പ്‌തി തരുന്നത്‌. (വെളി. 4:11) ലോക​ത്തി​നു മുമ്പിൽ നമുക്കു വിലയി​ല്ലാ​യി​രി​ക്കാം. പക്ഷേ, യഹോവ അങ്ങനെയല്ല നമ്മളെ കാണു​ന്നത്‌. (എബ്രാ. 11:16, 38) രോഗ​മോ സാമ്പത്തി​ക​ബു​ദ്ധി​മു​ട്ടോ പ്രായ​ത്തി​ന്റെ അവശത​ക​ളോ കാരണം നിരു​ത്സാ​ഹം തോന്നു​മ്പോൾ ഓർക്കുക, നമ്മുടെ സ്വർഗീ​യ​പി​താ​വി​ന്റെ സ്‌നേ​ഹ​ത്തിൽനിന്ന്‌ നമ്മളെ വേർപെ​ടു​ത്താൻ ഒന്നിനും കഴിയില്ല.—റോമർ 8:38, 39 വായി​ക്കുക.

^ ഖ. 5 നിങ്ങൾ വിലയി​ല്ലാ​ത്ത​വ​രാ​ണെന്നു തോന്നി​പ്പി​ക്കുന്ന സാഹച​ര്യ​ങ്ങൾ നിങ്ങളു​ടെ ജീവി​ത​ത്തി​ലു​ണ്ടാ​യി​ട്ടു​ണ്ടോ? എങ്കിൽ യഹോ​വ​യ്‌ക്കു നിങ്ങൾ എത്ര വില​പ്പെ​ട്ട​വ​രാ​ണെന്ന്‌ ഈ ലേഖനം നിങ്ങളെ ഓർമി​പ്പി​ക്കും. നിങ്ങളുടെ ജീവി​ത​ത്തിൽ എന്തു സംഭവി​ച്ചാ​ലും ആത്മാഭി​മാ​നം നിലനി​റു​ത്താൻ എങ്ങനെ കഴിയു​മെ​ന്നും ഈ ലേഖനം ചർച്ച ചെയ്യും.

ഗീതം 30 എന്റെ പിതാവ്‌, എന്റെ ദൈവ​വും സ്‌നേ​ഹി​ത​നും