വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 11

നിങ്ങൾ സ്‌നാ​ന​പ്പെ​ടാ​റാ​യോ?

നിങ്ങൾ സ്‌നാ​ന​പ്പെ​ടാ​റാ​യോ?

സ്‌നാനം . . . ഇപ്പോൾ നിങ്ങ​ളെ​യും രക്ഷിക്കു​ന്നു.”—1 പത്രോ. 3:21.

ഗീതം 28 യഹോവയുടെ സൗഹൃദം നേടുക

പൂർവാവലോകനം *

1. വീടു​പണി തുടങ്ങു​ന്ന​തി​നു മുമ്പ്‌ ഒരാൾ എന്തു ചെയ്യണം?

ഒരാൾ ഒരു പുതിയ വീടു പണിയാൻപോ​കു​ന്നെന്നു സങ്കൽപ്പി​ക്കുക. പണിയാൻ ഉദ്ദേശി​ക്കുന്ന വീടി​നെ​പ്പറ്റി അദ്ദേഹ​ത്തി​നു കൃത്യ​മായ ധാരണ​യുണ്ട്‌. എന്നു​വെച്ച്‌, അദ്ദേഹം നേരെ കടയിൽ ചെന്ന്‌ സാധനങ്ങൾ വാങ്ങി​ക്കൊ​ണ്ടു​വന്ന്‌ പണി തുടങ്ങു​മോ? ഇല്ല. അതിനു മുമ്പ്‌ അദ്ദേഹം ഒരു പ്രധാ​ന​പ്പെട്ട കാര്യം ചെയ്യണം. എന്താണ്‌ അത്‌? വീടു​പ​ണിക്ക്‌ എന്തു ചെലവ്‌ വരു​മെന്ന്‌ കണക്കു​കൂ​ട്ടി​നോ​ക്കണം. എന്തു​കൊണ്ട്‌? വീടു പണിയാൻ ആവശ്യ​ത്തി​നു പണം കൈയി​ലു​ണ്ടോ എന്ന്‌ അദ്ദേഹം അറിഞ്ഞി​രി​ക്കണം. ഇങ്ങനെ നേര​ത്തേ​തന്നെ ചെലവ്‌ കണക്കു​കൂ​ട്ടി​നോ​ക്കി​യാൽ തുടങ്ങി​വെച്ച പണി പൂർത്തി​യാ​ക്കാൻ അദ്ദേഹ​ത്തിന്‌ എളുപ്പ​മാ​യി​രി​ക്കും.

2. ലൂക്കോസ്‌ 14:27-30 അനുസ​രിച്ച്‌, സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ നിങ്ങൾ എന്തി​നെ​ക്കു​റിച്ച്‌ ശരിക്കു ചിന്തി​ച്ചി​രി​ക്കണം?

2 യഹോവയോടുള്ള സ്‌നേഹവും നന്ദിയും കാരണം നിങ്ങൾ സ്‌നാ​ന​പ്പെ​ടു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​തു​ട​ങ്ങി​യോ? അങ്ങനെ​യാ​ണെ​ങ്കിൽ, വീടു പണിയാൻ ആഗ്രഹി​ക്കുന്ന ആ ആളിന്റെ അതേ സാഹച​ര്യ​ത്തി​ലാ​ണു നിങ്ങൾ. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? ലൂക്കോസ്‌ 14:27-30-ലെ (വായി​ക്കുക.) യേശു​വി​ന്റെ വാക്കുകൾ നോക്കുക. ഇവിടെ, യേശു​വി​ന്റെ ശിഷ്യ​നാ​യി​രി​ക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​ട്ടുള്ള കാര്യങ്ങൾ യേശു പറയു​ക​യാ​യി​രു​ന്നു. യേശു​വി​ന്റെ ഒരു ശിഷ്യ​നാ​ക​ണ​മെ​ങ്കിൽ നമ്മൾ അതിന്റെ “ചെലവ്‌” വഹിക്കാൻ തയ്യാറാ​കണം, അതായത്‌, പ്രതി​ബ​ന്ധങ്ങൾ നേരി​ടാ​നും ത്യാഗങ്ങൾ ചെയ്യാ​നും തയ്യാറാ​കണം. (ലൂക്കോ. 9:23-26; 12:51-53) അതു​കൊണ്ട്‌, സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ ക്രിസ്‌തു​വി​ന്റെ ശിഷ്യ​നാ​കു​ന്ന​തിൽ ഉൾപ്പെ​ട്ടി​ട്ടുള്ള കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ശരിക്കു ചിന്തി​ക്കുക. അപ്പോൾ സ്‌നാ​ന​മേ​റ്റു​ക​ഴിഞ്ഞ്‌ ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവി​ക്കാൻ നിങ്ങൾ തയ്യാറാ​യി​രി​ക്കും.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

3 ക്രിസ്‌തു​വി​ന്റെ സ്‌നാ​ന​പ്പെട്ട ഒരു ശിഷ്യ​നാ​കു​ന്ന​തി​ന്റെ ചെലവ്‌ നമ്മൾ കണ്ടു. പക്ഷേ ആ ചെലവി​നു തക്ക മൂല്യം അതിനു​ണ്ടോ? തീർച്ച​യാ​യും! സ്‌നാ​ന​പ്പെ​ടുന്ന ഒരാൾക്ക്‌ ഇപ്പോ​ഴും ഭാവി​യി​ലും എണ്ണമറ്റ അനു​ഗ്ര​ഹങ്ങൾ കിട്ടും. നമുക്ക്‌ ഇപ്പോൾ സ്‌നാ​ന​ത്തെ​ക്കു​റി​ച്ചുള്ള ചില പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾ ചർച്ച ചെയ്യാം. ‘ഞാൻ സ്‌നാ​ന​പ്പെ​ടാ​റാ​യോ’ എന്ന നിങ്ങളു​ടെ സംശയ​ത്തിന്‌ ഉത്തരം കണ്ടെത്താൻ അതു നിങ്ങളെ സഹായി​ക്കും.

സമർപ്പ​ണ​ത്തെ​യും സ്‌നാ​ന​ത്തെ​യും കുറിച്ച്‌ നിങ്ങൾ എന്ത്‌ അറിയണം?

4. (എ) എന്താണു സമർപ്പണം? (ബി) മത്തായി 16:24-ൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ, ‘സ്വയം ത്യജി​ക്കുക’ എന്നാൽ എന്താണ്‌ അർഥമാ​ക്കു​ന്നത്‌?

4 എന്താണു സമർപ്പണം? സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ നിങ്ങൾ സമർപ്പണം നടത്തണം. സമർപ്പണം നടത്തു​മ്പോൾ ആത്മാർഥ​മായ പ്രാർഥ​ന​യിൽ യഹോ​വയെ സമീപിച്ച്‌, ജീവിതം എന്നു​മെ​ന്നും യഹോ​വയെ സേവി​ക്കാൻ ഉപയോ​ഗി​ച്ചു​കൊ​ള്ളാ​മെന്നു നിങ്ങൾ യഹോ​വ​യോ​ടു പറയു​ക​യാണ്‌. നിങ്ങൾ ദൈവ​ത്തി​നു സമർപ്പി​ക്കു​മ്പോൾ, നിങ്ങൾ ‘സ്വയം ത്യജി​ക്കു​ക​യാണ്‌.’ (മത്തായി 16:24 വായി​ക്കുക.) അതു​കൊണ്ട്‌, ഇനി യഹോ​വ​യ്‌ക്കു​ള്ള​താ​ണു നിങ്ങൾ. എത്ര വലി​യൊ​രു പദവി​യാണ്‌ അത്‌, അല്ലേ? (റോമ. 14:8) ഇനിയ​ങ്ങോ​ട്ടു നിങ്ങളു​ടെ ഇഷ്ടം ചെയ്യു​ന്ന​തി​ലല്ല, യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തി​ലാ​യി​രി​ക്കും നിങ്ങളു​ടെ മുഴുവൻ ശ്രദ്ധയും എന്നാണു നിങ്ങൾ യഹോ​വ​യോ​ടു പറയു​ന്നത്‌. സമർപ്പണം ഒരു പ്രതി​ജ്ഞ​യാണ്‌, ദൈവ​ത്തോ​ടു ചെയ്യുന്ന പവി​ത്ര​മായ ഒരു വാഗ്‌ദാ​നം. അങ്ങനെ​യൊ​രു പ്രതിജ്ഞ ചെയ്യാൻ യഹോവ നമ്മളെ നിർബ​ന്ധി​ക്കു​ന്നില്ല. പക്ഷേ നമ്മൾ അങ്ങനെ​യൊ​രു പ്രതിജ്ഞ ചെയ്‌തു​ക​ഴി​ഞ്ഞാൽ, പിന്നെ നമ്മൾ അതു പാലി​ക്കാൻ ദൈവം പ്രതീ​ക്ഷി​ക്കും.—സങ്കീ. 116:12, 14.

5. സമർപ്പ​ണ​വും സ്‌നാ​ന​വും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

5 സമർപ്പ​ണ​വും സ്‌നാ​ന​വും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌? സമർപ്പണം സ്വകാ​ര്യ​മാ​യി ചെയ്യുന്ന ഒരു കാര്യ​മാണ്‌, നിങ്ങളും യഹോ​വ​യും മാത്രമേ അത്‌ അറിയു​ന്നു​ള്ളൂ. എന്നാൽ സ്‌നാ​ന​പ്പെ​ടു​ന്നതു മറ്റുള്ള​വ​രു​ടെ മുന്നിൽവെ​ച്ചാണ്‌. മിക്ക​പ്പോ​ഴും ഒരു സമ്മേള​ന​ത്തി​ലോ കൺ​വെൻ​ഷ​നി​ലോ ആയിരി​ക്കും അതു നടക്കു​ന്നത്‌. നിങ്ങൾ സ്‌നാ​ന​പ്പെ​ടു​മ്പോൾ, നിങ്ങൾ യഹോ​വ​യ്‌ക്കു നിങ്ങ​ളെ​ത്തന്നെ സമർപ്പി​ച്ചു​ക​ഴി​ഞ്ഞെന്നു മറ്റുള്ള​വർക്കു മനസ്സി​ലാ​കും. * നിങ്ങൾ യഹോ​വയെ മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴു​ദേ​ഹി​യോ​ടും മുഴു​മ​ന​സ്സോ​ടും മുഴു​ശ​ക്തി​യോ​ടും കൂടെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും എന്നെന്നും യഹോ​വയെ സേവി​ക്കാൻ തീരു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും മറ്റുള്ളവർ അറിയും.—മർക്കോ. 12:30.

6-7. സ്‌നാ​ന​പ്പെ​ടേ​ണ്ട​തി​ന്റെ ഏതു രണ്ടു പ്രധാ​ന​പ്പെട്ട കാരണ​ങ്ങ​ളാണ്‌ 1 പത്രോസ്‌ 3:18-22 പറയു​ന്നത്‌?

6 ശരിക്കും ഒരാൾ സ്‌നാ​ന​പ്പെ​ടേണ്ട ആവശ്യ​മു​ണ്ടോ? 1 പത്രോസ്‌ 3:18-22-ലെ (വായി​ക്കുക.) വാക്കുകൾ നോക്കുക. നോഹ​യ്‌ക്കു ദൈവ​ത്തിൽ വിശ്വാ​സ​മു​ണ്ടെന്നു പെട്ടകം ആളുകൾക്കു കാണി​ച്ചു​കൊ​ടു​ത്തു. അതു​പോ​ലെ, നിങ്ങൾ യഹോ​വ​യ്‌ക്കു നിങ്ങ​ളെ​ത്തന്നെ സമർപ്പി​ച്ചെന്നു സ്‌നാനം മറ്റുള്ള​വർക്കു കാണി​ച്ചു​കൊ​ടു​ക്കു​ന്നു. പക്ഷേ സ്‌നാ​ന​പ്പെ​ടേ​ണ്ടത്‌ അത്രയ്‌ക്കു പ്രധാ​ന​പ്പെട്ട ഒരു കാര്യ​മാ​ണോ? അതെ. അതിന്റെ കാരണം പത്രോസ്‌ പറയുന്നു. ഒന്ന്‌, അതു ‘നിങ്ങളെ രക്ഷിക്കു​ന്നു.’ യേശു നമുക്കു​വേണ്ടി മരി​ച്ചെ​ന്നും സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ട്ടെ​ന്നും ഇപ്പോൾ ‘ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കു​ന്നെ​ന്നും’ വിശ്വ​സി​ക്കു​ക​യും ആ വിശ്വാ​സം പ്രവൃ​ത്തി​ക​ളി​ലൂ​ടെ കാണി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ സ്‌നാ​ന​ത്തി​നു നമ്മളെ രക്ഷിക്കാൻ കഴിയും.

7 രണ്ട്‌, സ്‌നാനം “ഒരു ശുദ്ധമ​ന​സ്സാ​ക്ഷി” ലഭിക്കാൻ സഹായി​ക്കും. ദൈവ​ത്തി​നു നമ്മളെ​ത്തന്നെ സമർപ്പിച്ച്‌ സ്‌നാ​ന​പ്പെ​ടു​മ്പോൾ നമ്മൾ ദൈവ​വു​മാ​യി ഒരു പ്രത്യേ​ക​ബ​ന്ധ​ത്തി​ലേക്കു വരുക​യാണ്‌. ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കു​ക​യും മോച​ന​വി​ല​യിൽ വിശ്വ​സി​ക്കു​ക​യും ചെയ്യു​ന്ന​തു​കൊണ്ട്‌ ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിച്ചു​ത​രും. അങ്ങനെ ദൈവ​ത്തി​ന്റെ മുമ്പിൽ ഒരു ശുദ്ധമ​ന​സ്സാ​ക്ഷി​യോ​ടെ നിൽക്കാൻ നമുക്കു കഴിയും.

8. സ്‌നാ​ന​പ്പെ​ടാൻ നിങ്ങൾ തീരു​മാ​നി​ക്കു​ന്ന​തി​ന്റെ അടിസ്ഥാ​ന​കാ​രണം എന്തായി​രി​ക്കണം?

8 നിങ്ങൾ സ്‌നാ​ന​പ്പെ​ടാൻ തീരു​മാ​നി​ക്കു​ന്ന​തി​ന്റെ അടിസ്ഥാ​ന​കാ​ര​ണങ്ങൾ എന്തെല്ലാ​മാ​യി​രി​ക്കണം? ഇത്രയും നാളത്തെ ബൈബിൾപ​ഠ​നം​കൊണ്ട്‌ യഹോ​വ​യെ​ക്കു​റിച്ച്‌ നിങ്ങൾ കുറെ കാര്യങ്ങൾ മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്‌. യഹോവ എങ്ങനെ​യുള്ള വ്യക്തി​യാ​ണെ​ന്നും യഹോവ കാര്യങ്ങൾ ചെയ്യുന്ന രീതി​യും നിങ്ങൾ പഠിച്ചു. പഠിച്ച കാര്യങ്ങൾ നിങ്ങളു​ടെ ഹൃദയത്തെ സ്‌പർശി​ച്ചു, നിങ്ങൾക്ക്‌ യഹോ​വ​യോട്‌ ഒരു അടുപ്പ​വും സ്‌നേ​ഹ​വും തോന്നി. സ്‌നാ​ന​പ്പെ​ടാൻ നിങ്ങൾ തീരു​മാ​നി​ക്കു​ന്ന​തി​ന്റെ അടിസ്ഥാ​ന​കാ​രണം യഹോ​വ​യോ​ടുള്ള ആ സ്‌നേ​ഹ​മാ​യി​രി​ക്കണം.

9. മത്തായി 28:19, 20-ൽ പറയു​ന്ന​തു​പോ​ലെ, പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ സ്‌നാ​ന​പ്പെ​ടുക എന്നാൽ എന്താണ്‌ അർഥം?

9 ബൈബി​ളിൽനിന്ന്‌ പഠിച്ച കാര്യങ്ങൾ വിശ്വ​സി​ച്ച​താ​ണു സ്‌നാ​ന​പ്പെ​ടാൻ നിങ്ങൾ തീരു​മാ​നി​ച്ച​തി​ന്റെ മറ്റൊരു കാരണം. ശിഷ്യ​രാ​ക്കാ​നുള്ള നിയമനം തന്നപ്പോൾ യേശു പറഞ്ഞത്‌ ഓർക്കുക. (മത്തായി 28:19, 20 വായി​ക്കുക.) സ്‌നാ​ന​പ്പെ​ടു​ന്നവർ “പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ” അങ്ങനെ ചെയ്യണ​മെ​ന്നാ​ണു യേശു പറഞ്ഞത്‌. എന്താണ്‌ ആ വാക്കു​ക​ളു​ടെ അർഥം? യഹോ​വ​യെ​യും പുത്ര​നായ യേശു​വി​നെ​യും പരിശു​ദ്ധാ​ത്മാ​വി​നെ​യും കുറിച്ച്‌ നിങ്ങൾ പഠിച്ച ബൈബിൾസ​ത്യ​ങ്ങൾ നിങ്ങൾ ഉറച്ച്‌ വിശ്വ​സി​ക്കണം. ആ സത്യങ്ങൾക്കു വലിയ ശക്തിയുണ്ട്‌, നിങ്ങളു​ടെ ഹൃദയ​ത്തി​ന്റെ ഉള്ളി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലാൻ അവയ്‌ക്കു കഴിയും. (എബ്രാ. 4:12) അവയിൽ ചിലതു നമുക്കു നോക്കാം.

10-11. പിതാ​വി​നെ​ക്കു​റി​ച്ചുള്ള ഏതെല്ലാം സത്യങ്ങ​ളാ​ണു നിങ്ങൾ പഠിക്കു​ക​യും വിശ്വ​സി​ക്കു​ക​യും ചെയ്‌തത്‌?

10 പിതാ​വി​നെ​ക്കു​റിച്ച്‌ നിങ്ങൾ പഠിച്ച സത്യങ്ങൾ ഒന്നുകൂ​ടെ ഒന്ന്‌ ഓർത്തു​നോ​ക്കുക: പിതാ​വി​ന്റെ പേര്‌ ‘യഹോവ എന്നാണ്‌.’ പിതാ​വാ​ണു “മുഴു​ഭൂ​മി​ക്കും മീതെ അത്യു​ന്നതൻ.” ‘സത്യ​ദൈ​വ​വും’ പിതാവ്‌ മാത്ര​മാണ്‌. (സങ്കീ. 83:18; യിരെ. 10:10) ആ ദൈവ​മാ​ണു നമ്മുടെ സ്രഷ്ടാവ്‌. ‘രക്ഷയും യഹോ​വ​യിൽനി​ന്നാ​ണു വരുന്നത്‌.’ (സങ്കീ. 3:8; 36:9) നമ്മളെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും രക്ഷിക്കാ​നുള്ള ക്രമീ​ക​രണം ദൈവം ചെയ്‌തു, എന്നെന്നും ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യും നൽകി. (യോഹ. 17:3) സമർപ്പി​ക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്യു​ന്ന​തോ​ടെ നിങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി അറിയ​പ്പെ​ടാൻ തുടങ്ങും. (യശ. 43:10-12) ദൈവ​ത്തി​ന്റെ പേരിൽ അറിയ​പ്പെ​ടു​ന്ന​തിൽ അഭിമാ​നി​ക്കു​ക​യും അതു മറ്റുള്ള​വരെ അറിയി​ക്കു​ക​യും ചെയ്യുന്ന, ലോക​മെ​ങ്ങു​മുള്ള സത്യാ​രാ​ധ​ക​രു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​കു​ക​യാ​ണു നിങ്ങൾ.—സങ്കീ. 86:12.

11 പിതാ​വി​നെ​ക്കു​റിച്ച്‌ ബൈബിൾ പഠിപ്പി​ക്കുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ കഴിഞ്ഞത്‌ ഒരു വലിയ പദവി​യല്ലേ? ഈ വിലപ്പെട്ട സത്യങ്ങൾ വിശ്വ​സി​ക്കു​മ്പോൾ, യഹോ​വ​യ്‌ക്കു നിങ്ങ​ളെ​ത്തന്നെ സമർപ്പി​ക്കാ​നും സ്‌നാ​ന​പ്പെ​ടാ​നും സ്വാഭാ​വി​ക​മാ​യും നിങ്ങൾക്കു തോന്നും.

12-13. പുത്ര​നെ​ക്കു​റി​ച്ചുള്ള ഏതെല്ലാം സത്യങ്ങ​ളാ​ണു നിങ്ങൾ പഠിക്കു​ക​യും വിശ്വ​സി​ക്കു​ക​യും ചെയ്‌തത്‌?

12 പുത്ര​നെ​ക്കു​റി​ച്ചുള്ള സത്യങ്ങൾ പഠിച്ച​പ്പോൾ നിങ്ങൾക്ക്‌ എന്താണു തോന്നി​യത്‌? അവയിൽ ചിലതു നമുക്കു നോക്കാം. ഈ പ്രപഞ്ച​ത്തിൽ യഹോവ കഴിഞ്ഞാൽ പിന്നെ ഏറ്റവും പ്രധാ​ന​പ്പെട്ട വ്യക്തി​യാ​ണു യേശു. യേശു പൂർണ​മ​ന​സ്സോ​ടെ തന്റെ ജീവൻ നമുക്കു​വേണ്ടി ഒരു മോച​ന​വി​ല​യാ​യി തന്നു. മോച​ന​വി​ല​യിൽ വിശ്വാ​സ​മു​ണ്ടെന്നു പ്രവൃ​ത്തി​ക​ളി​ലൂ​ടെ തെളി​യി​ച്ചാൽ നമുക്കു നമ്മുടെ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടും, ദൈവ​ത്തി​ന്റെ ഒരു സുഹൃ​ത്താ​കാ​നും നിത്യ​ജീ​വൻ നേടാ​നും നമുക്കു കഴിയും. (യോഹ. 3:16) ഇനി, യേശു നമ്മുടെ മഹാപു​രോ​ഹി​ത​നാണ്‌. നമ്മൾ മോച​ന​വി​ല​യു​ടെ പ്രയോ​ജനം നേടാ​നും ദൈവ​വു​മാ​യി ഒരു അടുത്ത ബന്ധത്തി​ലേക്കു വരാനും യേശു ആഗ്രഹി​ക്കു​ന്നു. (എബ്രാ. 4:15; 7:24, 25) കൂടാതെ, ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വു​മാ​ണു യേശു. യേശുവിന്റെ ഭരണത്തിലൂടെയാണ്‌ യഹോവ തന്റെ പേര്‌ പരിശു​ദ്ധ​മാ​ക്കു​ന്നത്‌. ദുഷ്ടത അവസാ​നി​പ്പി​ക്കു​ന്ന​തും ഭൂമി ഒരു പറുദീ​സ​യാ​ക്കു​ന്ന​തും അവിടെ ആളുകൾക്ക്‌ എന്നേക്കു​മുള്ള അനു​ഗ്ര​ഹങ്ങൾ കൊടു​ക്കു​ന്ന​തും ഈ ഭരണത്തി​ലൂ​ടെ​ത്ത​ന്നെ​യാണ്‌. (മത്താ. 6:9, 10; വെളി. 11:15) നമ്മൾ അനുക​രി​ക്കേണ്ട വ്യക്തി​യും യേശു​വാണ്‌. (1 പത്രോ. 2:21) ദൈ​വേഷ്ടം ചെയ്യാൻ ജീവിതം അർപ്പി​ക്കുന്ന കാര്യ​ത്തിൽ യേശു നമുക്ക്‌ ഒരു മാതൃക വെച്ചി​ട്ടുണ്ട്‌.—യോഹ. 4:34.

13 യേശു​വി​നെ​ക്കു​റിച്ച്‌ ബൈബിൾ പഠിപ്പി​ക്കുന്ന കാര്യങ്ങൾ വിശ്വ​സി​ക്കു​മ്പോൾ, ദൈവ​ത്തി​ന്റെ പ്രിയ​പു​ത്രനെ നിങ്ങൾ സ്‌നേ​ഹി​ക്കാൻ തുടങ്ങും. യേശു​വി​നെ​പ്പോ​ലെ, ദൈ​വേഷ്ടം ചെയ്യു​ന്ന​തി​നാ​യി ജീവിതം ഉപയോ​ഗി​ക്കാൻ ആ സ്‌നേഹം നിങ്ങളെ പ്രേരി​പ്പി​ക്കും. അപ്പോൾ നിങ്ങ​ളെ​ത്തന്നെ യഹോ​വ​യ്‌ക്കു സമർപ്പി​ക്കാ​നും സ്‌നാ​ന​പ്പെ​ടാ​നും നിങ്ങൾക്കു ശക്തമായ പ്രചോ​ദനം തോന്നും.

14-15. പരിശു​ദ്ധാ​ത്മാ​വി​നെ​ക്കു​റി​ച്ചുള്ള ഏതെല്ലാം സത്യങ്ങ​ളാ​ണു നിങ്ങൾ പഠിക്കു​ക​യും വിശ്വ​സി​ക്കു​ക​യും ചെയ്‌തത്‌?

14 പരിശു​ദ്ധാ​ത്മാ​വി​നെ​ക്കു​റിച്ച്‌ പിൻവ​രുന്ന സത്യങ്ങൾ പഠിച്ച​പ്പോൾ നിങ്ങൾക്ക്‌ എന്താണു തോന്നി​യത്‌? ഒന്നാമ​താ​യി, അത്‌ ഒരു വ്യക്തിയല്ല, പകരം ദൈവ​ത്തി​ന്റെ ചലനാ​ത്മ​ക​ശ​ക്തി​യാണ്‌ എന്നു നിങ്ങൾ പഠിച്ചു. ഇനി, തന്റെ ചിന്തകൾ രേഖ​പ്പെ​ടു​ത്താൻ ബൈബി​ളെ​ഴു​ത്തു​കാ​രെ പ്രചോ​ദി​പ്പി​ക്കു​ന്ന​തിന്‌ യഹോവ ഉപയോ​ഗി​ച്ച​തും പരിശു​ദ്ധാ​ത്മാ​വി​നെ​യാ​ണെന്നു മനസ്സി​ലാ​ക്കി. നമ്മൾ ബൈബിൾ വായി​ക്കു​മ്പോൾ അതു മനസ്സി​ലാ​ക്കാ​നും അതിലെ കാര്യങ്ങൾ ജീവി​ത​ത്തി​ലേക്കു പകർത്താ​നും പരിശു​ദ്ധാ​ത്മാവ്‌ നമ്മളെ സഹായി​ക്കു​ന്നു. (യോഹ. 14:26; 2 പത്രോ. 1:21) തന്റെ ആത്മാവി​ലൂ​ടെ യഹോവ നമുക്ക്‌ “അസാധാ​ര​ണ​ശക്തി” തരുന്നു. (2 കൊരി. 4:7) അങ്ങനെ സന്തോ​ഷ​വാർത്ത അറിയി​ക്കാ​നും പ്രലോ​ഭ​ന​ങ്ങ​ളോ​ടു പോരാ​ടാ​നും നിരു​ത്സാ​ഹം തോന്നു​മ്പോൾ തളർന്നു​പോ​കാ​തി​രി​ക്കാ​നും പരി​ശോ​ധ​ന​ക​ളിൽ പിടി​ച്ചു​നിൽക്കാ​നും വേണ്ട ശക്തി നമുക്കു ലഭിക്കു​ന്നു. ‘ദൈവാ​ത്മാ​വി​ന്റെ ഫലത്തിലെ’ മനോ​ഹ​ര​മായ ഗുണങ്ങൾ ജീവി​ത​ത്തിൽ കാണി​ക്കാ​നും അതു നമ്മളെ സഹായി​ക്കു​ന്നു. (ഗലാ. 5:22) ദൈവ​ത്തിൽ ആശ്രയി​ക്കു​ക​യും പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി ആത്മാർഥ​മാ​യി അപേക്ഷി​ക്കു​ക​യും ചെയ്യു​ന്ന​വർക്കു ദൈവം ഉദാര​മാ​യി തന്റെ ആത്മാവി​നെ കൊടു​ക്കും.—ലൂക്കോ. 11:13.

15 യഹോ​വ​യു​ടെ ആരാധ​കർക്കു ദൈവത്തെ സേവി​ക്കാ​നുള്ള സഹായ​ത്തി​നു പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കും എന്നറി​യു​ന്നതു നിങ്ങൾക്കു ധൈര്യ​വും ആശ്വാ​സ​വും പകരു​ന്നി​ല്ലേ? പരിശു​ദ്ധാ​ത്മാ​വി​നെ​ക്കു​റി​ച്ചുള്ള സത്യങ്ങൾ പഠിക്കു​മ്പോൾ നിങ്ങ​ളെ​ത്തന്നെ യഹോ​വ​യ്‌ക്കു സമർപ്പി​ക്കാ​നും സ്‌നാ​ന​പ്പെ​ടാ​നും നിങ്ങൾക്കു തോന്നും.

16. നമ്മൾ ഇതുവരെ ചർച്ച ചെയ്‌ത​തിൽനിന്ന്‌ എന്താണു പഠിച്ചത്‌?

16 ദൈവ​ത്തി​നു നിങ്ങ​ളെ​ത്തന്നെ സമർപ്പി​ക്കാ​നും സ്‌നാ​ന​പ്പെ​ടാ​നും ഉള്ള നിങ്ങളു​ടെ തീരു​മാ​നം വളരെ പ്രധാ​ന​പ്പെ​ട്ട​താണ്‌. നമ്മൾ പഠിച്ച​തു​പോ​ലെ, നിങ്ങൾ അതിന്റെ “ചെലവ്‌” വഹിക്കാൻ, അതായത്‌, പ്രതി​ബ​ന്ധങ്ങൾ നേരി​ടാ​നും ത്യാഗങ്ങൾ ചെയ്യാ​നും തയ്യാറാ​കണം. പക്ഷേ, അതിന്റെ അനു​ഗ്ര​ഹ​ങ്ങ​ളു​മാ​യി തട്ടിച്ചു​നോ​ക്കു​മ്പോൾ ആ ‘ചെലവ്‌’ ഒന്നുമല്ല. സ്‌നാ​ന​ത്തി​നു നിങ്ങളെ രക്ഷിക്കാൻ കഴിയും, ദൈവ​മു​മ്പാ​കെ ഒരു ശുദ്ധമ​ന​സ്സാ​ക്ഷി നേടാ​നും അതു നിങ്ങളെ സഹായി​ക്കും. സ്‌നാ​ന​പ്പെ​ടാൻ നിങ്ങൾ തീരു​മാ​നി​ക്കു​ന്ന​തി​ന്റെ അടിസ്ഥാ​ന​കാ​രണം യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​മാ​യി​രി​ക്കണം. പിതാ​വി​നെ​യും പുത്ര​നെ​യും പരിശു​ദ്ധാ​ത്മാ​വി​നെ​യും കുറിച്ച്‌ പഠിച്ച സത്യങ്ങൾ നിങ്ങൾ ഉറച്ച്‌ വിശ്വ​സി​ക്കു​ക​യും വേണം. ഇത്രയും പഠിച്ച​തി​ന്റെ അടിസ്ഥാ​ന​ത്തിൽ, ‘ഞാൻ സ്‌നാ​ന​പ്പെ​ടാ​റാ​യോ’ എന്ന സംശയ​ത്തി​നു നിങ്ങൾക്ക്‌ ഉത്തരം കിട്ടി​യോ?

സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ നിങ്ങൾ എന്തു ചെയ്യണം?

17. സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ ഒരാൾ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

17 ‘എനിക്കു സ്‌നാ​ന​പ്പെ​ടാം’ എന്നു നിങ്ങൾക്കു തോന്നു​ന്നെ​ങ്കിൽ അതിന്‌ അർഥം യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധത്തി​ലേക്കു വരാൻ ഇതി​നോ​ടകം നിങ്ങൾ പല കാര്യ​ങ്ങ​ളും ചെയ്‌തു എന്നാണ്‌. * പതിവാ​യി ബൈബിൾ പഠിച്ച​തു​കൊണ്ട്‌ യഹോ​വ​യെ​യും യേശു​വി​നെ​യും കുറിച്ച്‌ നിങ്ങൾ ധാരാളം കാര്യങ്ങൾ മനസ്സി​ലാ​ക്കി. നിങ്ങൾ വിശ്വാ​സം വളർത്തി​യെ​ടു​ത്തു. (എബ്രാ. 11:6) ബൈബി​ളിൽ പറഞ്ഞി​ട്ടുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളിൽ നിങ്ങൾക്ക്‌ ഇപ്പോൾ പൂർണ​വി​ശ്വാ​സ​മുണ്ട്‌. യേശു​വി​ന്റെ ബലിക്കു നിങ്ങളെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും രക്ഷിക്കാൻ കഴിയു​മെ​ന്നും നിങ്ങൾ വിശ്വ​സി​ക്കു​ന്നു. ചെയ്‌തു​പോയ പാപങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾക്കു പശ്ചാത്താ​പം തോന്നി; മുമ്പ്‌ ചെയ്‌ത തെറ്റു​ക​ളെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ നിങ്ങൾക്ക്‌ അതിയായ വിഷമ​മുണ്ട്‌, അതെല്ലാം ക്ഷമി​ക്കേ​ണമേ എന്നു നിങ്ങൾ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ക​യും ചെയ്‌തു. ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തിയ നിങ്ങൾ മുമ്പി​ലത്തെ മോശ​മായ ജീവിതം പാടേ ഉപേക്ഷി​ച്ചു, എന്നിട്ട്‌ ദൈവ​ത്തിന്‌ ഇഷ്ടമുള്ള രീതി​യിൽ ജീവി​ക്കാൻ തുടങ്ങി. (പ്രവൃ. 3:19) നിങ്ങളു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയാൻ നിങ്ങൾക്ക്‌ അതിയായ ആഗ്രഹ​വു​മുണ്ട്‌. അതു​കൊണ്ട്‌ നിങ്ങൾ സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത ഒരു പ്രചാ​ര​ക​നാ​യി സഭയു​ടെ​കൂ​ടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാൻ തുടങ്ങി. (മത്താ. 24:14) പ്രധാ​ന​പ്പെട്ട ഈ കാര്യങ്ങൾ നിങ്ങൾ ചെയ്യു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്കു നിങ്ങ​ളെ​ക്കു​റിച്ച്‌ അഭിമാ​നം തോന്നു​ന്നു. അതെ, നിങ്ങൾ യഹോ​വ​യു​ടെ ഹൃദയത്തെ വളരെ​യ​ധി​കം സന്തോ​ഷി​പ്പി​ക്കു​ക​യാണ്‌.—സുഭാ. 27:11.

18. സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ മറ്റ്‌ എന്തുകൂ​ടെ നിങ്ങൾ ചെയ്യണം?

18 സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ നിങ്ങൾ ചില കാര്യ​ങ്ങൾകൂ​ടി ചെയ്യണം. നേരത്തേ പഠിച്ച​തു​പോ​ലെ നിങ്ങൾ ദൈവ​ത്തി​നു നിങ്ങ​ളെ​ത്തന്നെ സമർപ്പി​ക്കണം; അതിന്‌, ഒറ്റയ്‌ക്ക്‌ യഹോ​വ​യോട്‌ ആത്മാർഥ​മാ​യി പ്രാർഥി​ക്കുക. ആ പ്രാർഥ​ന​യിൽ, ജീവിതം ദൈ​വേഷ്ടം ചെയ്യാൻ ഉപയോ​ഗി​ച്ചു​കൊ​ള്ളാ​മെന്ന്‌ യഹോ​വ​യ്‌ക്കു വാക്കു കൊടു​ക്കുക. (1 പത്രോ. 4:2) പിന്നെ, സ്‌നാ​ന​പ്പെ​ടാൻ ആഗ്രഹ​മു​ണ്ടെന്നു മൂപ്പന്മാ​രു​ടെ സംഘത്തി​ന്റെ ഏകോ​പ​ക​നോ​ടു പറയുക. നിങ്ങ​ളോ​ടു സംസാ​രി​ക്കാൻ അദ്ദേഹം ചില മൂപ്പന്മാ​രെ ഏർപ്പാ​ടാ​ക്കും. മൂപ്പന്മാ​രു​മൊ​ത്തുള്ള ചർച്ച​യെ​ക്കു​റിച്ച്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ക​യൊ​ന്നും വേണ്ടാ. ദയയുള്ള ഈ സഹോ​ദ​ര​ന്മാർ നിങ്ങളെ അറിയു​ന്ന​വ​രാണ്‌, അവർ നിങ്ങളെ സ്‌നേ​ഹി​ക്കു​ക​യും ചെയ്യുന്നു. നിങ്ങൾ പഠിച്ച അടിസ്ഥാന ബൈബിൾസ​ത്യ​ങ്ങൾ അവർ നിങ്ങളു​മൊത്ത്‌ ചർച്ച ചെയ്യും. നിങ്ങൾക്ക്‌ അവ നന്നായി മനസ്സി​ലാ​യി​ട്ടു​ണ്ടെ​ന്നും സമർപ്പ​ണ​ത്തി​ന്റെ​യും സ്‌നാ​ന​ത്തി​ന്റെ​യും പ്രാധാ​ന്യം നിങ്ങൾക്ക്‌ അറിയാ​മെ​ന്നും ഉറപ്പു വരുത്താൻ അവർ ആഗ്രഹി​ക്കു​ന്നു. നിങ്ങൾക്കു സ്‌നാ​ന​പ്പെ​ടാൻ യോഗ്യ​ത​യു​ണ്ടെന്ന്‌ അവർക്കു ബോധ്യ​മാ​യാൽ, അടുത്ത സമ്മേള​ന​ത്തി​ലോ കൺ​വെൻ​ഷ​നി​ലോ സ്‌നാ​ന​പ്പെ​ടാ​മെന്ന്‌ അവർ നിങ്ങളെ അറിയി​ക്കും.

സ്‌നാ​ന​ത്തി​നു ശേഷം നിങ്ങൾ എന്തു ചെയ്യണം?

19-20. സ്‌നാ​ന​ത്തി​നു ശേഷം നിങ്ങൾ എന്തു ചെയ്യണം, നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

19 സ്‌നാ​ന​പ്പെ​ട്ടു​ക​ഴി​ഞ്ഞാൽ നിങ്ങൾ എന്തു ചെയ്യണം? * നമ്മൾ പഠിച്ച​തു​പോ​ലെ, സമർപ്പണം ഒരു പ്രതി​ജ്ഞ​യാണ്‌, അതു നിങ്ങൾ പാലി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നുണ്ട്‌. അതു​കൊണ്ട്‌ സ്‌നാ​ന​ത്തി​നു ശേഷം, നിങ്ങൾ സമർപ്പ​ണ​ത്തി​ന്റെ സമയത്ത്‌ യഹോ​വ​യ്‌ക്കു കൊടുത്ത വാക്കിനു ചേർച്ച​യിൽ ജീവി​ക്കണം. നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

20 സഭയോട്‌ അടുത്തു​നിൽക്കുക. സ്‌നാ​ന​മേറ്റ ക്രിസ്‌ത്യാ​നി​യാ​യ​തു​കൊണ്ട്‌ നിങ്ങൾ ഇപ്പോൾ ഒരു ‘സഹോ​ദ​ര​സ​മൂ​ഹ​ത്തി​ന്റെ’ ഭാഗമാണ്‌. (1 പത്രോ. 2:17) സഭയിലെ സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും നിങ്ങളു​ടെ കുടും​ബാം​ഗ​ങ്ങൾപോ​ലെ​യാണ്‌. മുടങ്ങാ​തെ മീറ്റി​ങ്ങി​നു പോകു​മ്പോൾ അവരു​മാ​യുള്ള നിങ്ങളു​ടെ അടുപ്പം കൂടും. ദിവസ​വും ദൈവ​വ​ചനം വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യുക. (സങ്കീ. 1:1, 2) ബൈബി​ളി​ന്റെ ഒരു ഭാഗം വായി​ച്ച​തി​നു ശേഷം അതെക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കാൻ കുറച്ച്‌ സമയ​മെ​ടു​ക്കുക. അപ്പോൾ ആ വാക്കുകൾ നിങ്ങളു​ടെ ഉള്ളി​ലേക്ക്‌ ഇറങ്ങും. “എപ്പോ​ഴും . . . പ്രാർഥിക്കണം.” (മത്താ. 26:41) ഹൃദയ​ത്തിൽനി​ന്നുള്ള പ്രാർഥ​നകൾ നിങ്ങളെ യഹോ​വ​യോ​ടു കൂടുതൽ അടുപ്പി​ക്കും. ‘ദൈവ​രാ​ജ്യ​ത്തിന്‌ എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കുക.’ (മത്താ. 6:33) മറ്റു കാര്യ​ങ്ങ​ളെ​ക്കാൾ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പ്രാധാ​ന്യം കൊടു​ത്തു​കൊണ്ട്‌ നിങ്ങൾക്ക്‌ അതു ചെയ്യാം. പതിവാ​യി പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പോകു​ന്നതു നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കും. നിത്യ​ജീ​വന്റെ പ്രത്യാശ നേടാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​നും നിങ്ങൾക്കു കഴി​ഞ്ഞേ​ക്കും.—1 തിമൊ. 4:16.

21. സ്‌നാനം എന്തി​ലേ​ക്കുള്ള വഴി തുറക്കും?

21 യഹോ​വ​യ്‌ക്കു നിങ്ങ​ളെ​ത്തന്നെ സമർപ്പി​ക്കാ​നും സ്‌നാ​ന​പ്പെ​ടാ​നും ഉള്ള തീരു​മാ​ന​മാ​ണു നിങ്ങൾ ജീവി​ത​ത്തിൽ എടുക്കുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട തീരു​മാ​നം. യഹോ​വ​യ്‌ക്കു സമർപ്പിച്ച ഒരാളാ​യി ജീവി​ക്കു​ന്ന​തി​നു ‘ചെലവുണ്ട്‌’ എന്നതു ശരിയാണ്‌. ആ ജീവിതം ചെലവി​നു തക്ക മൂല്യ​മു​ള്ള​താ​ണോ? അതെ! ഈ പഴയ വ്യവസ്ഥി​തി​യിൽ നമ്മൾ അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​ക​ളെ​ല്ലാം ‘ക്ഷണിക​വും നിസ്സാ​ര​വും’ ആണ്‌. (2 കൊരി. 4:17) എന്നാൽ സ്‌നാനം ഇപ്പോൾത്തന്നെ സന്തോ​ഷ​മുള്ള ഒരു ജീവി​ത​ത്തി​ലേ​ക്കും ഭാവി​യി​ലെ ‘യഥാർഥ​ജീ​വ​നി​ലേ​ക്കും’ ഉള്ള ഒരു ചവിട്ടു​പ​ടി​യാണ്‌. (1 തിമൊ. 6:19) അതു​കൊണ്ട്‌ ‘ഞാൻ സ്‌നാ​ന​പ്പെ​ടാ​റാ​യോ’ എന്ന ചോദ്യ​ത്തി​നു നിങ്ങളു​ടെ ഉത്തരം എന്താണ്‌? അതെക്കു​റിച്ച്‌ ഗൗരവ​മാ​യി ചിന്തി​ക്കുക, പ്രാർഥി​ക്കുക.

ഗീതം 50 എന്റെ സമർപ്പ​ണ​പ്രാർഥന

^ ഖ. 5 സ്‌നാ​ന​മേൽക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ആലോ​ചി​ക്കുന്ന ഒരാളാ​ണോ നിങ്ങൾ? എങ്കിൽ പ്രധാ​ന​മാ​യും നിങ്ങളെ മനസ്സിൽക്ക​ണ്ടാണ്‌ ഈ ലേഖനം തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. സ്‌നാ​ന​ത്തെ​ക്കു​റി​ച്ചുള്ള ചില പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾ ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യും. ‘ഞാൻ സ്‌നാ​ന​പ്പെ​ടാ​റാ​യോ’ എന്നു നിങ്ങൾക്കു സംശയ​മു​ണ്ടെ​ങ്കിൽ ഒരു തീരു​മാ​ന​മെ​ടു​ക്കാൻ ആ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം സഹായി​ക്കും.

^ ഖ. 19 ബൈബിൾ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌?, ദൈവ​സ്‌നേ​ഹ​ത്തിൽ എങ്ങനെ നിലനിൽക്കാം? എന്നീ പുസ്‌ത​കങ്ങൾ പഠിച്ചു​തീർന്നി​ട്ടി​ല്ലെ​ങ്കിൽ, ഒരു ബൈബിൾ അധ്യാ​പ​ക​ന്റെ​കൂ​ടെ ഈ പുസ്‌ത​കങ്ങൾ പഠിച്ചു​തീർക്കണം.