വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 15

നിങ്ങളു​ടെ പ്രദേ​ശത്തെ ആളുകളെ നിങ്ങൾ എങ്ങനെ​യാ​ണു കാണുന്നത്‌ ?

നിങ്ങളു​ടെ പ്രദേ​ശത്തെ ആളുകളെ നിങ്ങൾ എങ്ങനെ​യാ​ണു കാണുന്നത്‌ ?

“തല പൊക്കി വയലി​ലേക്കു നോക്കുക. അവ കൊയ്‌ത്തിനു പാകമായിരിക്കുന്നു.”​—യോഹ. 4:35.

ഗീതം 64 സന്തോഷത്തോടെ കൊയ്‌ത്തിൽ പങ്കു​ചേ​രാം

പൂർവാവലോകനം *

1-2. യോഹ​ന്നാൻ 4:35, 36-ലെ വാക്കുകൾ യേശു എന്തു​കൊ​ണ്ടാ​യി​രി​ക്കാം പറഞ്ഞത്‌?

യേശു ഒരു ബാർലി പാടത്തിന്‌ അടുത്തു​കൂ​ടെ നടക്കു​ക​യാ​യി​രു​ന്നു. ബാർലി ചെടികൾ വളർന്നു​വ​രു​ന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ. (യോഹ. 4:3-6) വിള​വെ​ടു​പ്പിന്‌ നാലു മാസം കൂടി​യു​ണ്ടാ​യി​രു​ന്നു. ഈ സമയത്താണ്‌ യേശു പറഞ്ഞത്‌: “തല പൊക്കി വയലി​ലേക്കു നോക്കുക. അവ കൊയ്‌ത്തി​നു പാകമാ​യി​രി​ക്കു​ന്നു.” (യോഹ​ന്നാൻ 4:35, 36 വായി​ക്കുക.) യേശു എന്താണ്‌ ഇപ്പറയു​ന്ന​തെന്നു കേട്ടു​നി​ന്നവർ ചിന്തി​ച്ചു​കാ​ണും. യേശു എന്താണ്‌ അർഥമാ​ക്കി​യത്‌?

2 യേശു ഇവിടെ ആളുകളെ ശിഷ്യ​രാ​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ആലങ്കാ​രി​ക​മാ​യി പറയു​ക​യാ​യി​രു​ന്നു. തൊട്ടു​മുമ്പ്‌ നടന്ന സംഭവങ്ങൾ നോക്കി​യാൽ അതു മനസ്സി​ലാ​ക്കാം. അക്കാലത്ത്‌ ജൂതന്മാർ ശമര്യ​ക്കാർക്ക്‌ ഒരു വിലയും കൊടു​ത്തി​രു​ന്നില്ല. എന്നാൽ യേശു ഇപ്പോൾ ഒരു ശമര്യ​സ്‌ത്രീ​യെ സന്തോ​ഷ​വാർത്ത അറിയി​ച്ചു. ആ സ്‌ത്രീ അതു ശ്രദ്ധിച്ചു, എന്നിട്ട്‌ ഇക്കാര്യം മറ്റു ശമര്യ​ക്കാ​രോ​ടു പോയി പറഞ്ഞു. സത്യത്തിൽ യേശു ‘കൊയ്‌ത്തി​നു പാകമായ’ വയലു​ക​ളെ​ക്കു​റിച്ച്‌ പറഞ്ഞു​കൊ​ണ്ടി​രു​ന്ന​പ്പോൾ ആ ശമര്യ​ക്കാർ കൂടുതൽ പഠിക്കാ​നാ​യി യേശു​വി​ന്റെ അടു​ത്തേക്കു വരുക​യാ​യി​രു​ന്നു. (യോഹ. 4:9, 39-42) ഈ വിവര​ണ​ത്തെ​ക്കു​റിച്ച്‌ ഒരു പണ്ഡിതൻ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ആളുകൾ കാണിച്ച ആ താത്‌പ​ര്യം അവർ കൊയ്‌ത്തി​നു പാകമായ ധാന്യം​പോ​ലെ​യാ​യി​രു​ന്നെന്നു തെളി​യി​ച്ചു.”

നമ്മുടെ വയൽ “കൊയ്‌ത്തി​നു പാകമാ​യി” എന്നു നമുക്കു തോന്നു​ന്നെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം? (3-ാം ഖണ്ഡിക കാണുക)

3. യേശു​വി​നെ​പ്പോ​ലെ ആളുകളെ കാണു​ന്നത്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നിങ്ങൾക്ക്‌ എങ്ങനെ ഗുണം ചെയ്യും?

3 നിങ്ങളു​ടെ പ്രദേ​ശത്തെ ആളുകളെ നിങ്ങൾ എങ്ങനെ​യാണ്‌ കാണു​ന്നത്‌? കൊയ്യാൻ പാകമായ ധാന്യം​പോ​ലെ​യാ​ണോ? അങ്ങനെ​യാ​ണെ​ങ്കിൽ നിങ്ങൾ മൂന്നു കാര്യങ്ങൾ ചെയ്യും. ഒന്ന്‌, തിര​ക്കോ​ടെ ആളുകളെ സന്തോ​ഷ​വാർത്ത അറിയി​ക്കും. സാധാരണ, കൊയ്‌ത്തു​കാ​ലത്ത്‌ കൃഷി​ക്കാർ ഒട്ടും സമയം പാഴാ​ക്കാ​റില്ല. കാരണം കൊയ്‌ത്തിന്‌ ഒരു കാലപ​രി​ധി​യുണ്ട്‌. രണ്ട്‌, സന്തോ​ഷ​ത്തോ​ടെ​യും മുഴു​ഹൃ​ദ​യ​ത്തോ​ടെ​യും കൊയ്‌ത്തിൽ പങ്കെടു​ക്കും. ബൈബിൾ പറയുന്നു: ‘കൊയ്‌ത്തു​കാ​ലത്ത്‌ ജനം സന്തോ​ഷി​ക്കു​ന്നു.’ (യശ. 9:3) മൂന്ന്‌, ഓരോ വ്യക്തി​യെ​യും ശിഷ്യ​നാ​കാൻ സാധ്യ​ത​യുള്ള ഒരാളാ​യി കാണും. അതു​കൊണ്ട്‌ അവരുടെ താത്‌പ​ര്യ​ങ്ങൾക്ക്‌ അനുസ​രിച്ച്‌ അവതര​ണ​ത്തിൽ മാറ്റം വരുത്തും.

4. ഈ ലേഖന​ത്തിൽ പൗലോ​സിൽനിന്ന്‌ നമ്മൾ എന്തെല്ലാം പഠിക്കും?

4 ശമര്യ​ക്കാർ ഒരിക്ക​ലും ശിഷ്യ​രാ​കി​ല്ലെന്നു യേശു​വി​ന്റെ ചില അനുഗാ​മി​കൾ ചിന്തി​ച്ചി​രി​ക്കാം. പക്ഷേ യേശു ശമര്യ​ക്കാ​രെ എഴുതി​ത്ത​ള്ളി​യില്ല. ശിഷ്യ​രാ​കാൻ സാധ്യ​ത​യു​ള്ള​വ​രാ​യി​ട്ടാണ്‌ യേശു അവരെ കണ്ടത്‌. നമ്മളും നമ്മുടെ പ്രദേ​ശ​ത്തു​ള്ള​വരെ ശിഷ്യ​രാ​കാൻ സാധ്യ​ത​യു​ള്ള​വ​രാ​യിട്ട്‌ കാണണം. ഇക്കാര്യ​ത്തിൽ പൗലോസ്‌ അപ്പോ​സ്‌തലൻ നല്ലൊരു മാതൃക വെച്ചി​ട്ടുണ്ട്‌. നമുക്കു പൗലോ​സിൽനിന്ന്‌ എന്തു പഠിക്കാം? ഈ ലേഖന​ത്തിൽ, എങ്ങനെ​യാണ്‌ പൗലോസ്‌ ആളുക​ളു​ടെ വിശ്വാ​സങ്ങൾ മനസ്സി​ലാ​ക്കി​യ​തെ​ന്നും അവരുടെ താത്‌പ​ര്യ​ങ്ങൾ തിരി​ച്ച​റി​ഞ്ഞ​തെ​ന്നും നമ്മൾ ചിന്തി​ക്കും. യേശു​വി​ന്റെ ശിഷ്യ​രാ​കാൻ സാധ്യ​ത​യു​ള്ള​വ​രാ​യി പൗലോസ്‌ അവരെ കണ്ടത്‌ എങ്ങനെ​യാ​ണെ​ന്നും പഠിക്കും.

എന്താണ്‌ അവരുടെ വിശ്വാ​സം?

5. പൗലോ​സി​നു ജൂതന്മാ​രോട്‌ ആത്മവി​ശ്വാ​സ​ത്തോ​ടെ പ്രസം​ഗി​ക്കാൻ കഴിഞ്ഞത്‌ എന്തു​കൊണ്ട്‌?

5 പൗലോസ്‌ പലപ്പോ​ഴും ജൂതന്മാ​രു​ടെ സിന​ഗോ​ഗു​ക​ളിൽ പ്രസം​ഗി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, തെസ്സ​ലോ​നി​ക്യ​യി​ലെ സിന​ഗോ​ഗിൽ പൗലോസ്‌, “മൂന്നു ശബത്തു​ക​ളിൽ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ (ജൂതന്മാ​രോ​ടു) ന്യായ​വാ​ദം ചെയ്‌തു.” (പ്രവൃ. 17:1, 2) സിന​ഗോഗ്‌ പൗലോ​സി​നു വളരെ പരിച​യ​മുള്ള ഒരു ഇടമാ​യി​രു​ന്നു. കാരണം പൗലോസ്‌ ഒരു ജൂതനാ​യി​രു​ന്നു. (പ്രവൃ. 26:4, 5) ജൂതന്മാ​രു​ടെ വിശ്വാ​സങ്ങൾ പൗലോ​സി​നു കൃത്യ​മാ​യി അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവരോട്‌ ആത്മവി​ശ്വാ​സ​ത്തോ​ടെ പ്രസം​ഗി​ക്കാൻ പൗലോ​സി​നു കഴിഞ്ഞു.​—ഫിലി. 3:4, 5.

6. പൗലോസ്‌ സിന​ഗോ​ഗിൽ കണ്ട ആളുക​ളിൽനിന്ന്‌ ആതൻസി​ലെ ചന്തസ്ഥലത്ത്‌ കണ്ട ആളുകൾ വ്യത്യ​സ്‌ത​രാ​യി​രു​ന്നത്‌ എങ്ങനെ?

6 ഉപദ്രവം കാരണം പൗലോ​സി​നു തെസ്സ​ലോ​നി​ക്യ​യിൽനി​ന്നും പിന്നീടു ബെരോ​വ​യിൽനി​ന്നും ഓടി​പ്പോ​കേ​ണ്ടി​വന്നു. അങ്ങനെ പൗലോസ്‌ ആതൻസിൽ എത്തി. അവി​ടെ​യും “പൗലോസ്‌ സിന​ഗോ​ഗിൽ കണ്ട ജൂതന്മാ​രോ​ടും ദൈവത്തെ ആരാധി​ച്ചി​രുന്ന മറ്റുള്ള​വ​രോ​ടും . . . ന്യായ​വാ​ദം ചെയ്‌തു​പോ​ന്നു.” (പ്രവൃ. 17:17) എന്നാൽ ചന്തസ്ഥലത്ത്‌ പൗലോസ്‌ മറ്റു പശ്ചാത്ത​ല​ങ്ങ​ളിൽപ്പെട്ട ആളുക​ളോ​ടാ​ണു സംസാ​രി​ച്ചത്‌. അക്കൂട്ട​ത്തിൽ തത്ത്വചി​ന്ത​ക​രും ജനതക​ളിൽപ്പെട്ട മറ്റുള്ള​വ​രും ഉണ്ടായി​രു​ന്നു. അവർക്കു പൗലോ​സി​ന്റെ സന്ദേശം ഒരു ‘പുതിയ ഉപദേ​ശ​മാ​യി​രു​ന്നു.’ അവർ പറഞ്ഞു: “ഞങ്ങൾ ഇതുവരെ കേട്ടി​ട്ടി​ല്ലാത്ത കാര്യ​ങ്ങ​ളാ​ണു താങ്കൾ പറയു​ന്നത്‌.”​—പ്രവൃ. 17:18-20.

7. പ്രവൃ​ത്തി​കൾ 17:22, 23 അനുസ​രിച്ച്‌, പൗലോസ്‌ തന്റെ അവതര​ണ​രീ​തി​ക്കു മാറ്റം വരുത്തി​യത്‌ എങ്ങനെ?

7 പ്രവൃ​ത്തി​കൾ 17:22, 23 വായി​ക്കുക. സിന​ഗോ​ഗി​ലെ ജൂതന്മാ​രോ​ടു സംസാ​രി​ച്ച​തു​പോ​ലെയല്ല ആതൻസി​ലെ ജനതക​ളിൽപ്പെ​ട്ട​വ​രോ​ടു പൗലോസ്‌ സംസാ​രി​ച്ചത്‌. തന്റെ സന്ദേശം അറിയി​ക്കു​ന്ന​തി​നു മുമ്പ്‌ പൗലോസ്‌ ഇങ്ങനെ ചിന്തി​ച്ചു​കാ​ണും: ‘എന്താണ്‌ ആതൻസു​കാ​രു​ടെ വിശ്വാ​സങ്ങൾ?’ അത്‌ അറിയാൻവേണ്ടി പൗലോസ്‌ അവിടത്തെ ചുറ്റു​പാ​ടു​കൾ നിരീ​ക്ഷി​ക്കു​ക​യും ആളുക​ളു​ടെ മതാചാ​രങ്ങൾ മനസ്സി​ലാ​ക്കു​ക​യും ചെയ്‌തു. തിരു​വെ​ഴു​ത്തി​ലെ സത്യങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ച്ച​പ്പോൾ അവർക്കു​കൂ​ടി അംഗീ​ക​രി​ക്കാ​വുന്ന കാര്യങ്ങൾ പറഞ്ഞു​കൊണ്ട്‌ തുടങ്ങാൻ പൗലോസ്‌ ശ്രമിച്ചു. ഒരു ബൈബിൾപ​ണ്ഡി​തൻ പറയുന്നു: “ഗ്രീക്കു​കാർ ആരാധി​ച്ചി​രു​ന്നതു ജൂതന്മാ​രും ക്രിസ്‌ത്യാ​നി​ക​ളും ആരാധി​ച്ചി​രുന്ന സത്യ​ദൈ​വ​ത്തെയല്ല എന്ന്‌ ഒരു ജൂത​ക്രി​സ്‌ത്യാ​നി​യായ പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. പക്ഷേ ആതൻസു​കാർക്ക്‌ ഒട്ടും പരിച​യ​മി​ല്ലാത്ത ഒരു ദൈവ​ത്തെ​ക്കു​റി​ച്ചല്ല താൻ പറയു​ന്ന​തെന്ന്‌ അവർക്കു വ്യക്തമാ​ക്കി​ക്കൊ​ടു​ക്കാൻ പൗലോസ്‌ ശ്രമിച്ചു.” അതിനു​വേണ്ടി പൗലോസ്‌ അവതര​ണ​ത്തിൽ മാറ്റം വരുത്താൻ തയ്യാറാ​യി. ആതൻസു​കാർ ആരാധി​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടി​രുന്ന ‘അജ്ഞാത​ദൈ​വ​ത്തി​ന്റെ’ ഒരു സന്ദേശ​മാ​ണു താൻ അറിയി​ക്കു​ന്ന​തെന്നു പൗലോസ്‌ അവരോ​ടു പറഞ്ഞു. ജനതക​ളിൽപ്പെ​ട്ട​വർക്കു തിരു​വെ​ഴു​ത്തു​കൾ അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും പൗലോസ്‌ അവരെ എഴുതി​ത്ത​ള്ളി​യില്ല. പകരം കൊയ്യാൻ പാകമായ ധാന്യം​പോ​ലെ​യാണ്‌ പൗലോസ്‌ അവരെ കണ്ടത്‌. അവരെ സന്തോ​ഷ​വാർത്ത അറിയി​ച്ച​പ്പോൾ അവതര​ണ​രീ​തി​ക്കു മാറ്റം വരുത്തു​ക​യും ചെയ്‌തു.

പൗലോസിനെപ്പോലെ നന്നായി നിരീ​ക്ഷി​ക്കുക, അവതരണത്തിൽ മാറ്റങ്ങൾ വരുത്തുക, ആളുകൾ ശിഷ്യരാകുമെന്നു പ്രതീ​ക്ഷി​ക്കു​ക (8, 12, 18 ഖണ്ഡികകൾ കാണുക) *

8. (എ) നിങ്ങളു​ടെ പ്രദേ​ശത്തെ ആളുക​ളു​ടെ മതവി​ശ്വാ​സങ്ങൾ നിങ്ങൾക്ക്‌ എങ്ങനെ മനസ്സി​ലാ​ക്കാം? (ബി) താൻ ഇപ്പോൾത്തന്നെ ഒരു മതത്തിൽ വിശ്വ​സി​ക്കു​ന്ന​യാ​ളാ​ണെന്ന്‌ ആരെങ്കി​ലും നിങ്ങ​ളോ​ടു പറഞ്ഞാൽ നിങ്ങൾക്ക്‌ എന്തു പറയാൻ കഴിയും?

8 പൗലോ​സി​നെ​പ്പോ​ലെ ചുറ്റു​പാ​ടു​കൾ നന്നായി നിരീ​ക്ഷി​ക്കുക. നിങ്ങളു​ടെ പ്രദേ​ശത്തെ ആളുക​ളു​ടെ വിശ്വാ​സങ്ങൾ എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന കാര്യങ്ങൾ ശ്രദ്ധി​ക്കുക. വീട്ടി​ലും വാഹന​ത്തി​ലും വെച്ചി​രി​ക്കുന്ന ചിത്ര​ങ്ങ​ളും മറ്റും ഒരു വീട്ടു​കാ​ര​നെ​ക്കു​റിച്ച്‌ എന്താണു വെളി​പ്പെ​ടു​ത്തു​ന്നത്‌? പേരും വസ്‌ത്ര​ധാ​ര​ണ​വും സംസാ​ര​രീ​തി​യും ശ്രദ്ധി​ച്ചാൽ അദ്ദേഹ​ത്തി​ന്റെ മതം ഏതാ​ണെന്നു മനസ്സി​ലാ​ക്കാൻ പറ്റുമോ? താൻ ഇപ്പോൾത്തന്നെ ഒരു മതത്തിൽ വിശ്വ​സി​ക്കു​ന്ന​യാ​ളാ​ണെന്നു വീട്ടു​കാ​രൻ ചില​പ്പോൾ നേരിട്ട്‌ പറഞ്ഞേ​ക്കാം. ഫ്‌ല്യൂ​ച്യൂ​റ എന്ന പ്രത്യേക മുൻനി​ര​സേ​വി​ക​യോ​ടു ചില വീട്ടു​കാർ അങ്ങനെ പറയാ​റുണ്ട്‌. അപ്പോൾ സഹോ​ദരി പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “എന്റെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയാനല്ല ഞാൻ വന്നത്‌. പകരം ഈ ഒരു പ്രത്യേ​ക​വി​ഷ​യ​ത്തെ​ക്കു​റിച്ച്‌ പറയാൻവേ​ണ്ടി​യാണ്‌.”

9. മതവി​ശ്വാ​സി​യായ ഒരാളെ കാണു​മ്പോൾ രണ്ടു കൂട്ടർക്കും അംഗീ​ക​രി​ക്കാൻ കഴിയുന്ന ഏതെല്ലാം വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾക്കു സംസാ​രി​ക്കാൻ കഴി​ഞ്ഞേ​ക്കും?

9 മതത്തിൽ വിശ്വ​സി​ക്കുന്ന ഒരാ​ളോട്‌ ഏതെല്ലാം വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കാം? വീട്ടു​കാ​രന്റെ വിശ്വാ​സ​ങ്ങ​ളിൽ നമുക്കു​കൂ​ടി അംഗീ​ക​രി​ക്കാൻ കഴിയുന്ന കാര്യങ്ങൾ കണ്ടെത്തുക. ഒരുപക്ഷേ അദ്ദേഹം ഒരു ഏക​ദൈ​വ​വി​ശ്വാ​സി​യാ​യി​രി​ക്കാം. യേശു​വി​നെ മനുഷ്യ​രു​ടെ രക്ഷകനാ​യി കാണു​ന്നു​ണ്ടാ​യി​രി​ക്കും. നമ്മൾ ഇപ്പോൾ ദുഷ്ടത നിറഞ്ഞ ഒരു കാലത്താ​ണു ജീവി​ക്കു​ന്ന​തെ​ന്നും ഈ കാലം പെട്ടെ​ന്നു​തന്നെ അവസാ​നി​ക്കു​മെ​ന്നും വിശ്വ​സി​ക്കു​ന്നു​ണ്ടാ​കും. രണ്ടു കൂട്ടർക്കും അംഗീ​ക​രി​ക്കാൻ കഴിയുന്ന വിശ്വാ​സ​ങ്ങളെ അടിസ്ഥാ​ന​മാ​ക്കി സംഭാ​ഷണം തുടങ്ങുക. എന്നിട്ട്‌ ആ വ്യക്തി​ക്കു​കൂ​ടി താത്‌പ​ര്യം തോന്നുന്ന വിധത്തിൽ ബൈബി​ളി​ന്റെ സന്ദേശം അവതരി​പ്പി​ക്കുക.

10. നമ്മൾ എന്തു മനസ്സി​ലാ​ക്കാൻ ശ്രമി​ക്കണം, എന്തു​കൊണ്ട്‌?

10 ആളുകൾ ഒരു മതത്തിൽ വിശ്വ​സി​ക്കു​ന്നെന്നു കരുതി, ആ മതം പഠിപ്പി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും വിശ്വ​സി​ക്ക​ണ​മെ​ന്നില്ല എന്നു നമ്മൾ ഓർക്കണം. അതു​കൊണ്ട്‌ ഒരു വ്യക്തി​യു​ടെ മതം ഏതാ​ണെന്ന്‌ അറിഞ്ഞാ​ലും ആ വ്യക്തി​യു​ടെ വിശ്വാ​സങ്ങൾ കണ്ടെത്താൻ ശ്രമി​ക്കുക. ഓസ്‌​ട്രേ​ലി​യ​യി​ലെ ഒരു പ്രത്യേക മുൻനി​ര​സേ​വ​ക​നായ ഡേവിഡ്‌ പറയുന്നു: “പലരും ഇന്നു മതവി​ശ്വാ​സ​ങ്ങ​ളോ​ടൊ​പ്പം തത്ത്വചി​ന്ത​യി​ലും വിശ്വ​സി​ക്കു​ന്നു.” അൽബേ​നി​യ​യി​ലെ ഡൊണാൾട്ടാ സഹോ​ദരി പറയുന്നു: “ചില വീട്ടു​കാർ തങ്ങൾ ഒരു മതത്തിൽപ്പെ​ട്ട​വ​രാ​ണെന്ന്‌ ആദ്യം പറയും. പക്ഷേ സംസാ​രി​ച്ചു​വ​രു​മ്പോൾ തങ്ങൾ ശരിക്കും ഒരു ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നില്ല എന്ന്‌ അവർതന്നെ പറയാ​റുണ്ട്‌.” ഇനി, അർജന്റീ​ന​യി​ലെ ഒരു മിഷനറി സഹോ​ദരൻ ശ്രദ്ധിച്ച ഒരു കാര്യ​മുണ്ട്‌. ചിലയാ​ളു​കൾ തങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്കു​ന്ന​വ​രാ​ണെന്നു പറയും. പക്ഷേ ശരിക്കും അവർ പിതാ​വും പുത്ര​നും പരിശു​ദ്ധാ​ത്മാ​വും കൂടി ഒരൊറ്റ ദൈവ​മാ​ണെന്നു വിശ്വ​സി​ക്കു​ന്നു​ണ്ടാ​കില്ല. “വീട്ടു​കാ​രൻ തന്റെ മതം പഠിപ്പി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും വിശ്വ​സി​ക്കു​ന്നി​ല്ലെന്ന്‌ ഓർക്കു​ന്നതു നല്ലതാണ്‌. കാരണം രണ്ടു പേർക്കും യോജി​ക്കാൻ കഴിയുന്ന വിഷയങ്ങൾ കണ്ടെത്താൻ അതു സഹായി​ക്കും” എന്ന്‌ ആ സഹോ​ദരൻ പറയുന്നു. അതു​കൊണ്ട്‌ ആളുക​ളു​ടെ വിശ്വാ​സങ്ങൾ ശരിക്കും എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. അങ്ങനെ​യെ​ങ്കിൽ പൗലോ​സി​നെ​പ്പോ​ലെ ‘എല്ലാ തരം ആളുകൾക്കും എല്ലാമാ​യി​ത്തീ​രാൻ’ നിങ്ങൾക്കും കഴിയും.​—1 കൊരി. 9:19-23.

എന്താണ്‌ അവരുടെ താത്‌പ​ര്യ​ങ്ങൾ?

11. പ്രവൃ​ത്തി​കൾ 14:14-17 അനുസ​രിച്ച്‌, ലുസ്‌ത്ര​യി​ലെ ആളുകൾക്ക്‌ ഇഷ്ടപ്പെ​ടുന്ന രീതി​യിൽ എങ്ങനെ​യാ​ണു പൗലോസ്‌ തന്റെ സന്ദേശം അവതരി​പ്പി​ച്ചത്‌?

11 പ്രവൃ​ത്തി​കൾ 14:14-17 വായി​ക്കുക. പൗലോസ്‌ തന്റെ കേൾവി​ക്കാ​രു​ടെ താത്‌പ​ര്യ​ങ്ങൾ എന്തൊ​ക്കെ​യാ​ണെന്നു മനസ്സി​ലാ​ക്കി, അതിനു ചേർച്ച​യിൽ അവതര​ണ​ത്തിൽ മാറ്റങ്ങൾ വരുത്തി. ഉദാഹ​ര​ണ​ത്തിന്‌, ലുസ്‌ത്ര​യി​ലെ ആളുകൾക്കു തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ ഒന്നും​തന്നെ അറിയി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ പൗലോസ്‌ അവർക്കു പരിച​യ​മുള്ള കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞു. ഫലസമൃ​ദ്ധ​മായ കാലങ്ങ​ളെ​യും ജീവിതം ആസ്വദി​ക്കാ​നുള്ള കഴിവി​നെ​യും കുറിച്ച്‌ പൗലോസ്‌ അവരോ​ടു സംസാ​രി​ച്ചു. കേൾവി​ക്കാർക്ക്‌ എളുപ്പം മനസ്സി​ലാ​കുന്ന വാക്കു​ക​ളും ദൃഷ്ടാ​ന്ത​ങ്ങ​ളും ആണ്‌ പൗലോസ്‌ ഉപയോ​ഗി​ച്ചത്‌.

12. ഒരാളു​ടെ താത്‌പ​ര്യ​ങ്ങൾ മനസ്സി​ലാ​ക്കി അതനു​സ​രിച്ച്‌ അവതര​ണങ്ങൾ നടത്താൻ എങ്ങനെ കഴിയും?

12 നിങ്ങളു​ടെ പ്രദേ​ശത്തെ ആളുക​ളു​ടെ താത്‌പ​ര്യ​ങ്ങൾ എന്താ​ണെന്നു മനസ്സി​ലാ​ക്കുക. എന്നിട്ട്‌ അതനു​സ​രിച്ച്‌ അവതര​ണങ്ങൾ നടത്തുക. ഒരു വ്യക്തിയെ കാണു​മ്പോൾ അല്ലെങ്കിൽ ഒരാളു​ടെ വീട്ടി​ലേക്കു ചെല്ലു​മ്പോൾ അദ്ദേഹ​ത്തി​ന്റെ താത്‌പ​ര്യ​ങ്ങൾ എന്താ​ണെന്ന്‌ എങ്ങനെ മനസ്സി​ലാ​ക്കാം? ഇതിനും നന്നായി നിരീ​ക്ഷി​ക്കു​ന്നതു സഹായി​ക്കും. നിങ്ങൾ ചെല്ലു​മ്പോൾ വീട്ടു​കാ​രൻ പൂന്തോ​ട്ടം ഒരുക്കു​ക​യാ​യി​രി​ക്കാം, പുസ്‌തകം വായി​ക്കു​ക​യാ​യി​രി​ക്കാം, ചില​പ്പോൾ വണ്ടി നന്നാക്കു​ക​യോ അല്ലെങ്കിൽ മറ്റ്‌ എന്തെങ്കി​ലും ചെയ്യു​ക​യോ ആയിരി​ക്കാം. അദ്ദേഹം ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന കാര്യ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞു​കൊണ്ട്‌ സംസാരം തുടങ്ങാൻ കഴിയു​മോ? (യോഹ. 4:7) ഒരാൾ ഇട്ടിരി​ക്കുന്ന വസ്‌ത്ര​ത്തിൽനി​ന്നു​പോ​ലും ആ വ്യക്തി​യെ​ക്കു​റിച്ച്‌ ചില കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ പറ്റി​യേ​ക്കും. ഏതു നാട്ടു​കാ​ര​നാണ്‌, ജോലി എന്താണ്‌, ഇഷ്ടപ്പെട്ട സ്‌പോർട്‌സ്‌ ടീം ഏതാണ്‌, അങ്ങനെ പലതും. ഗുസ്‌താ​വോ എന്ന സഹോ​ദരൻ പറയുന്നു: “ഞാൻ ഒരിക്കൽ 19 വയസ്സുള്ള ഒരു ചെറു​പ്പ​ക്കാ​ര​നു​മാ​യി സംസാ​രി​ച്ചു. അവന്റെ ടീ-ഷർട്ടിൽ പ്രശസ്‌ത​നായ ഒരു പാട്ടു​കാ​രന്റെ ചിത്ര​മു​ണ്ടാ​യി​രു​ന്നു. ഞാൻ അതെക്കു​റിച്ച്‌ ചോദി​ച്ച​പ്പോൾ തനിക്ക്‌ എന്തു​കൊ​ണ്ടാണ്‌ ആ പാട്ടു​കാ​രനെ ഇഷ്ടമെന്ന്‌ അവൻ പറഞ്ഞു. ആ സംഭാ​ഷ​ണ​ത്തിന്‌ ഒടുവിൽ അവൻ ഒരു ബൈബിൾപ​ഠ​ന​ത്തി​നു സമ്മതിച്ചു. ഇപ്പോൾ അവൻ നമ്മുടെ ഒരു സഹോ​ദ​ര​നാണ്‌.”

13. ആളുകൾക്കു താത്‌പ​ര്യം തോന്നുന്ന വിധത്തിൽ എങ്ങനെ ഒരു ബൈബിൾപ​ഠ​ന​പ​രി​പാ​ടി​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കാം?

13 ആളുകൾക്കു താത്‌പ​ര്യം തോന്നുന്ന വിധത്തിൽ ബൈബിൾപ​ഠ​ന​ത്തെ​ക്കു​റിച്ച്‌ അവരോ​ടു പറയുക. ബൈബിൾ പഠിക്കു​ന്നത്‌ അവരെ എങ്ങനെ സഹായി​ക്കു​മെന്നു കാണി​ച്ചു​കൊ​ടു​ക്കുക. (യോഹ. 4:13-15) ഒരിക്കൽ താത്‌പ​ര്യം കാണിച്ച ഒരു സ്‌ത്രീ പോപ്പി എന്ന സഹോ​ദ​രി​യെ വീടിന്‌ ഉള്ളി​ലേക്കു ക്ഷണിച്ചു. ആ വീടിന്റെ ചുവരി​ലെ ഒരു സർട്ടി​ഫി​ക്കറ്റ്‌ കണ്ടപ്പോൾ, പൊതു​വി​ദ്യാ​ഭ്യാ​സ​ത്തെ​ക്കു​റിച്ച്‌ ഗവേഷണം ചെയ്‌തി​ട്ടുള്ള ഒരു പ്രൊ​ഫ​സ്സ​റാണ്‌ ആ സ്‌ത്രീ​യെന്നു പോപ്പി സഹോ​ദ​രി​ക്കു മനസ്സി​ലാ​യി. നമ്മളും ഒരു വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി​യാ​ണു ചെയ്യു​ന്ന​തെ​ന്നും ബൈബിൾപ​ഠ​ന​പ​രി​പാ​ടി​യി​ലൂ​ടെ​യും മീറ്റി​ങ്ങു​ക​ളി​ലൂ​ടെ​യും ആളുകളെ പഠിപ്പി​ക്കു​ന്നു​ണ്ടെ​ന്നും സഹോ​ദരി അവരോ​ടു പറഞ്ഞു. ആ സ്‌ത്രീ ഒരു ബൈബിൾപ​ഠ​ന​ത്തി​നു സമ്മതിച്ചു. പിറ്റേ​ന്നു​തന്നെ നമ്മുടെ ഒരു മീറ്റി​ങ്ങി​നു വന്നു. താമസി​യാ​തെ നടന്ന ഒരു സർക്കിട്ട്‌ സമ്മേള​ന​ത്തി​നും ഹാജരാ​യി. ഒരു വർഷം കഴിഞ്ഞ്‌ ആ സ്‌ത്രീ സ്‌നാ​ന​പ്പെട്ടു. സ്വയം ചോദി​ക്കുക, ‘ഞാൻ മടക്കസ​ന്ദർശ​നങ്ങൾ നടത്തു​ന്ന​വർക്കു താത്‌പ​ര്യ​മുള്ള വിഷയങ്ങൾ എന്തൊ​ക്കെ​യാണ്‌? അവർക്കു താത്‌പ​ര്യം തോന്നുന്ന രീതി​യിൽ നമ്മുടെ ബൈബിൾപ​ഠ​ന​പ​രി​പാ​ടി​യെ​ക്കു​റിച്ച്‌ എനിക്ക്‌ എങ്ങനെ പറയാം?’

14. ഓരോ വിദ്യാർഥി​ക്കും ചേരുന്ന വിധത്തിൽ ബൈബിൾപ​ഠനം നടത്താൻ നിങ്ങൾ എന്തു ചെയ്യണം?

14 നിങ്ങൾ ഒരാളു​മാ​യി ബൈബിൾപ​ഠനം തുടങ്ങി​യാൽ ഓരോ ഭാഗവും ചർച്ച ചെയ്യു​ന്ന​തി​നു മുമ്പ്‌ ആ വ്യക്തിയെ മനസ്സിൽ കണ്ട്‌ നന്നായി തയ്യാറാ​കുക. ആ വ്യക്തി​യു​ടെ വിദ്യാ​ഭ്യാ​സ​വും സാഹച​ര്യ​ങ്ങ​ളും താത്‌പ​ര്യ​ങ്ങ​ളും കണക്കി​ലെ​ടു​ത്തു​വേണം തയ്യാറാ​കാൻ. ഏതെല്ലാം വാക്യങ്ങൾ വായി​ക്കണം, വീഡിയോകൾ കാണി​ക്കണം, ബൈബിൾസത്യങ്ങൾ വിശദീകരിക്കാൻ ഏതൊക്കെ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കണം, ഇതെല്ലാം തയ്യാറാ​കുന്ന സമയത്ത്‌ തീരു​മാ​നി​ക്കണം. സ്വയം ചോദി​ക്കുക, ‘ഏത്‌ ആശയമാ​യി​രി​ക്കും എന്റെ വിദ്യാർഥി​യെ ആകർഷി​ക്കു​ക​യും വിദ്യാർഥി​യു​ടെ ഹൃദയത്തെ സ്വാധീ​നി​ക്കു​ക​യും ചെയ്യുക?’ (സുഭാ. 16:23) അൽബേ​നി​യ​യിൽ ഫ്‌ലോറ എന്ന ഒരു മുൻനി​ര​സേ​വി​ക​യോ​ടൊ​പ്പം ബൈബിൾ പഠിച്ചി​രുന്ന ഒരു സ്‌ത്രീ ഇങ്ങനെ പറഞ്ഞു: “പുനരു​ത്ഥാ​നം നടക്കു​മെന്ന്‌ എനിക്ക്‌ ഒരിക്ക​ലും വിശ്വ​സി​ക്കാൻ കഴിയില്ല.” ആ സ്‌ത്രീ​യെ അപ്പോൾത്തന്നെ കാര്യങ്ങൾ പറഞ്ഞ്‌ ബോധ്യ​പ്പെ​ടു​ത്താൻ ഫ്‌ലോറ ശ്രമി​ച്ചില്ല. ഫ്‌ലോറ പറയുന്നു: “പുനരു​ത്ഥാ​ന​ത്തിൽ വിശ്വ​സി​ക്ക​ണ​മെ​ങ്കിൽ ആദ്യം അതു വാഗ്‌ദാ​നം ചെയ്‌ത ദൈവ​ത്തെ​ക്കു​റിച്ച്‌ അവൾ അറിയ​ണ​മെന്നു ഞാൻ മനസ്സി​ലാ​ക്കി.” അപ്പോൾ മുതൽ ഓരോ പഠനത്തി​ന്റെ സമയത്തും യഹോ​വ​യു​ടെ സ്‌നേഹം, ജ്ഞാനം, ശക്തി എന്നീ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ ഫ്‌ലോറ എടുത്തു​പ​റഞ്ഞു. പുനരുത്ഥാനം നടക്കു​മെന്ന കാര്യം ഒടുവിൽ ആ വിദ്യാർഥിക്ക്‌ ഉറപ്പായി. ഇപ്പോൾ ആ സ്‌ത്രീ തീക്ഷ്‌ണ​ത​യുള്ള ഒരു യഹോ​വ​യു​ടെ സാക്ഷി​യാണ്‌.

ഭാവി​യി​ലെ ശിഷ്യരായി അവരെ കാണുക

15. പ്രവൃ​ത്തി​കൾ 17:16-18 പറയു​ന്ന​തു​പോ​ലെ, ആതൻസ്‌ നഗരത്തി​ലെ ഏതെല്ലാം കാര്യങ്ങൾ പൗലോ​സി​നെ അസ്വസ്ഥ​നാ​ക്കി, പക്ഷേ പൗലോസ്‌ അവരോ​ടു തുടർന്നും പ്രസം​ഗി​ച്ചത്‌ എന്തു​കൊണ്ട്‌?

15 പ്രവൃ​ത്തി​കൾ 17:16-18 വായി​ക്കുക. ആതൻസ്‌ നഗരത്തി​ലെ ആളുകൾ വിഗ്ര​ഹാ​രാ​ധ​ക​രും അധാർമി​ക​പ്ര​വൃ​ത്തി​ക​ളിൽ ഏർപ്പെ​ട്ടി​രു​ന്ന​വ​രും ആയിരു​ന്നു, ചിലർ തത്ത്വചി​ന്ത​ക​രാ​യി​രു​ന്നു. പക്ഷേ അതു​കൊണ്ട്‌ അവർ ഒരിക്ക​ലും ക്രിസ്‌തു​ശി​ഷ്യ​രാ​കില്ല എന്നു പൗലോസ്‌ ചിന്തി​ച്ചില്ല. അവർ പൗലോ​സി​നെ അവഹേ​ളി​ച്ചി​ട്ടും അവരോ​ടു പ്രസം​ഗി​ക്കു​ന്നതു പൗലോസ്‌ നിറു​ത്തി​യില്ല. മുമ്പ്‌ പൗലോ​സു​തന്നെ “ദൈവത്തെ നിന്ദി​ക്കു​ന്ന​വ​നും ദൈവ​ത്തി​ന്റെ ജനത്തെ ഉപദ്ര​വി​ക്കു​ന്ന​വ​നും ധിക്കാ​രി​യും” ആയിരു​ന്നു. ആ പൗലോ​സാണ്‌ പിന്നീട്‌ ഒരു ക്രിസ്‌ത്യാ​നി​യാ​യത്‌. (1 തിമൊ. 1:13) പൗലോ​സി​നു തന്റെ ഒരു ശിഷ്യ​നാ​കാൻ കഴിയു​മെന്നു യേശു വിശ്വ​സി​ച്ച​തു​പോ​ലെ ആതൻസു​കാർക്കു ക്രിസ്‌തു​ശി​ഷ്യ​രാ​കാൻ കഴിയു​മെന്നു പൗലോ​സും വിശ്വ​സി​ച്ചു. പൗലോ​സി​ന്റെ ആ വിശ്വാ​സം പാഴാ​യില്ല.​—പ്രവൃ. 9:13-15; 17:34.

16-17. എല്ലാ തരത്തി​ലു​മുള്ള ആളുകൾക്കും ക്രിസ്‌തു​വി​ന്റെ ശിഷ്യ​രാ​യി​ത്തീ​രാൻ കഴിയു​മെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? ഒരു ഉദാഹ​രണം പറയുക.

16 ഒന്നാം നൂറ്റാ​ണ്ടിൽ എല്ലാ തരത്തി​ലും​പെട്ട ആളുകൾ യേശു​വി​ന്റെ ശിഷ്യ​രാ​യി. ഗ്രീക്കു നഗരമായ കൊരി​ന്തി​ന്റെ കാര്യ​മെ​ടു​ക്കുക. പൗലോസ്‌ ആ സഭയിലെ സഹോ​ദ​ര​ങ്ങൾക്ക്‌ എഴുതി​യ​പ്പോൾ മുമ്പ്‌ അവരിൽ ചിലർ കുറ്റവാ​ളി​ക​ളും അങ്ങേയറ്റം മ്ലേച്ഛമായ അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്‌തി​രു​ന്ന​വ​രും ആയിരു​ന്നെന്നു പറഞ്ഞു. എന്നിട്ട്‌ പൗലോസ്‌ ഇങ്ങനെ എഴുതി: “നിങ്ങളിൽ ചിലർ അത്തരക്കാ​രാ​യി​രു​ന്നു. പക്ഷേ നിങ്ങളെ കഴുകി വെടി​പ്പാ​ക്കി​യി​രി​ക്കു​ന്നു.” (1 കൊരി. 6:9-11) അത്രയും മോശ​മായ സ്വഭാ​വ​ങ്ങ​ളുള്ള ആ നഗരത്തി​ലെ ആളുകൾ മാറ്റം വരുത്തി ശിഷ്യ​രാ​കു​മെന്നു നിങ്ങൾ കരുതു​മാ​യി​രു​ന്നോ?

17 ഇന്നും ക്രിസ്‌തു​വി​ന്റെ ഒരു ശിഷ്യ​നാ​കാൻ വേണ്ട മാറ്റങ്ങൾ വരുത്താൻ പലരും തയ്യാറാണ്‌. പശ്ചാത്ത​ല​മൊ​ന്നും അതിന്‌ ഒരു തടസ്സമല്ല. ഇക്കാര്യം ഓസ്‌​ട്രേ​ലി​യ​യി​ലെ ഒരു മുൻനി​ര​സേ​വി​ക​യായ യുക്കീന മനസ്സി​ലാ​ക്കി. ഒരിക്കൽ ഒരു ഓഫീ​സിൽവെച്ച്‌ ശരീര​ത്തിൽ പലയി​ട​ത്തും പച്ച കുത്തിയ ഒരു യുവതി​യെ സഹോ​ദരി കണ്ടു. യുക്കീന സഹോ​ദരി പറയുന്നു: “ആദ്യ​മൊ​ന്നു മടി​ച്ചെ​ങ്കി​ലും പിന്നെ ഞാൻ അവളോ​ടു സംസാ​രി​ക്കാൻ തുടങ്ങി. അവൾക്കു ബൈബി​ളിൽ താത്‌പ​ര്യ​മു​ണ്ടെന്ന്‌ അപ്പോൾ എനിക്കു മനസ്സി​ലാ​യി. സത്യത്തിൽ അവൾ പച്ച കുത്തി​യ​തിൽ ചിലതു സങ്കീർത്ത​ന​ങ്ങ​ളി​ലെ ചില വാക്യ​ങ്ങ​ളാ​യി​രു​ന്നു.” ആ യുവതി ബൈബിൾ പഠിക്കാ​നും മീറ്റി​ങ്ങു​കൾക്കു ഹാജരാ​കാ​നും തുടങ്ങി. *

18. ആളുകളെ മുൻവി​ധി​യോ​ടെ കാണരു​താ​ത്തത്‌ എന്തു​കൊണ്ട്‌?

18 ഭൂരി​പക്ഷം പേരും തന്നെ ശ്രദ്ധി​ക്കും എന്നു തോന്നി​യ​തു​കൊ​ണ്ടാ​ണോ വയൽ കൊയ്‌ത്തി​നു പാകമാ​യി​രി​ക്കു​ന്നു എന്നു യേശു പറഞ്ഞത്‌? അല്ല. വളരെ കുറച്ച്‌ പേർ മാത്രമേ യേശു​വിൽ വിശ്വ​സി​ക്കു​ക​യു​ള്ളൂ എന്നു തിരു​വെ​ഴു​ത്തു​കൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (യോഹ. 12:37, 38) ആളുക​ളു​ടെ മനസ്സു വായി​ക്കാ​നുള്ള അത്ഭുത​ക​ര​മായ കഴിവും യേശു​വി​നു​ണ്ടാ​യി​രു​ന്നു. (മത്താ. 9:4) തന്നിൽ വിശ്വ​സി​ക്കു​മാ​യി​രുന്ന കുറച്ച്‌ പേരെ യേശു ശ്രദ്ധിച്ചു. പക്ഷേ എല്ലാവ​രോ​ടും യേശു ഉത്സാഹ​ത്തോ​ടെ പ്രസം​ഗി​ച്ചു. അങ്ങനെ​യെ​ങ്കിൽ ആളുക​ളു​ടെ മനസ്സു വായി​ക്കാൻ കഴിവി​ല്ലാത്ത നമ്മുടെ കാര്യ​മോ? ഏതെങ്കി​ലും ഒരു പ്രദേ​ശത്തെ ആളുക​ളെ​യോ ഒരു വ്യക്തി​യെ​യോ നമ്മൾ മുൻവി​ധി​യോ​ടെ കാണു​ന്നതു ശരിയാ​യി​രി​ക്കു​മോ? അതിനു പകരം അവർ ക്രിസ്‌തു​ശി​ഷ്യ​രാ​കു​മെന്നു പ്രതീ​ക്ഷി​ക്കുക. ബുർക്കി​നാ ഫാസോ​യി​ലെ ഒരു മിഷന​റി​യായ മാർക്ക്‌ പറയുന്നു: “പെട്ടെന്നു പുരോ​ഗ​മി​ക്കു​മെന്നു ഞാൻ കരുതു​ന്നവർ മിക്ക​പ്പോ​ഴും പഠനം നിറു​ത്തും. എന്നാൽ വലിയ പുരോ​ഗതി വരുത്തി​ല്ലെന്നു ഞാൻ ചിന്തി​ക്കു​ന്നവർ നന്നായി പുരോ​ഗ​മി​ക്കാ​റു​മുണ്ട്‌. ഇതിൽനിന്ന്‌ എനിക്ക്‌ ഒരു കാര്യം മനസ്സി​ലാ​യി. ശരിക്കും സത്യം അറിയാൻ ആഗ്രഹി​ക്കു​ന്ന​വ​രു​ടെ അടു​ത്തേക്ക്‌ യഹോ​വ​യു​ടെ ആത്മാവ്‌ നമ്മളെ വഴി നയിക്കും.”

19. നമ്മുടെ പ്രദേ​ശത്തെ ആളുകളെ നമ്മൾ എങ്ങനെ കാണണം?

19 കൊയ്യാൻ പാകമായ വിളവു​പോ​ലെ അധിക​മാ​രും നമ്മുടെ പ്രദേ​ശ​ത്തി​ല്ലെന്ന്‌ ഒറ്റ നോട്ട​ത്തിൽ നമുക്കു തോന്നി​യേ​ക്കാം. പക്ഷേ വയൽ കൊയ്യാൻ പാകമാ​യി എന്നുത​ന്നെ​യാണ്‌ യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞത്‌ എന്ന്‌ ഓർക്കുക. ആളുകൾക്കു മാറ്റം വരുത്താ​നും ക്രിസ്‌തു​ശി​ഷ്യ​രാ​കാ​നും കഴിയും. അതുത​ന്നെ​യാണ്‌ യഹോ​വ​യും പ്രതീ​ക്ഷി​ക്കു​ന്നത്‌. അവരെ “അമൂല്യ​വ​സ്‌തു​ക്കൾ” എന്നാണ്‌ യഹോവ വിളി​ക്കു​ന്നത്‌. (ഹഗ്ഗാ. 2:7) യഹോ​വ​യും യേശു​വും കാണു​ന്ന​തു​പോ​ലെ ആളുകളെ കാണു​ന്നെ​ങ്കിൽ അവരുടെ സാഹച​ര്യ​ങ്ങ​ളും താത്‌പ​ര്യ​ങ്ങ​ളും മനസ്സി​ലാ​ക്കാൻ നമ്മൾ ശ്രമി​ക്കും. അവരെ അപരി​ചി​ത​രാ​യി​ട്ടല്ല, പകരം ഭാവി​യി​ലെ ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ ആയിട്ടാ​യി​രി​ക്കും നമ്മൾ കാണു​ന്നത്‌.

ഗീതം 57 എല്ലാ തരം ആളുക​ളോ​ടും പ്രസം​ഗി​ക്കു​ന്നു

^ ഖ. 5 നമ്മുടെ പ്രദേ​ശത്തെ ആളുക​ളോ​ടുള്ള മനോ​ഭാ​വം നമ്മുടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തെ​യും പഠിപ്പി​ക്കൽരീ​തി​യെ​യും സ്വാധീ​നി​ക്കും. അത്‌ എങ്ങനെ​യാണ്‌? യേശു​വും അപ്പോ​സ്‌ത​ല​നായ പൗലോ​സും ആളുകളെ എങ്ങനെ​യാ​ണു വീക്ഷി​ച്ച​തെന്ന്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. അവർ ആളുക​ളു​ടെ വിശ്വാ​സ​ങ്ങ​ളും താത്‌പ​ര്യ​ങ്ങ​ളും കണക്കി​ലെ​ടു​ത്തു. തങ്ങളെ ശ്രദ്ധി​ച്ചവർ ശിഷ്യ​രാ​യി​ത്തീ​രു​മെ​ന്നും അവർ പ്രതീ​ക്ഷി​ച്ചു. ഇക്കാര്യ​ത്തിൽ അവരെ നമുക്ക്‌ എങ്ങനെ അനുക​രി​ക്കാ​മെ​ന്നും നമ്മൾ പഠിക്കും.

^ ഖ. 17ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു” എന്ന പരമ്പര​യിൽ ജീവി​ത​ത്തിൽ മാറ്റം വരുത്തി​യി​ട്ടുള്ള ആളുക​ളു​ടെ കൂടുതൽ ദൃഷ്ടാ​ന്തങ്ങൾ കാണാം. 2017 വരെ ഈ പരമ്പര വീക്ഷാ​ഗോ​പു​ര​ത്തിൽ വന്നിരു​ന്നു. ഇപ്പോൾ അതു jw.org-ൽ ആണ്‌ പ്രസി​ദ്ധീ​ക​രി​ക്കു​ന്നത്‌. ഞങ്ങളെ​ക്കു​റിച്ച്‌ > അനുഭ​വങ്ങൾ എന്നതിനു കീഴിൽ നോക്കുക.

^ ഖ. 57 ചിത്രക്കുറിപ്പ്‌: ഒരു ദമ്പതികൾ വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​മ്പോൾ പല സാഹച​ര്യ​ങ്ങ​ളി​ലുള്ള വീടു​ക​ളിൽ കയറുന്നു. (1) നല്ല വൃത്തി​യുള്ള, പൂച്ചെ​ടി​കൾകൊണ്ട്‌ അലങ്കരി​ച്ചി​രി​ക്കുന്ന ഒരു വീട്ടിൽ, (2) കൊച്ചു​കു​ട്ടി​ക​ളുള്ള ഒരു വീട്ടിൽ, (3) അകവും പുറവും അലങ്കോ​ല​മാ​യി കിടക്കുന്ന ഒരു വീട്ടിൽ, (4) മതവി​ശ്വാ​സ​മുള്ള ഒരു ഭവനത്തിൽ. ഒരു ശിഷ്യ​നാ​കാൻ ഏറ്റവും സാധ്യ​ത​യുള്ള വ്യക്തിയെ നിങ്ങൾ ഏതു വീട്ടി​ലാ​യി​രി​ക്കും കണ്ടെത്തുക?