വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 20

ഇന്ന്‌ ആരാണ്‌ ‘വടക്കേ രാജാവ്‌ ?’

ഇന്ന്‌ ആരാണ്‌ ‘വടക്കേ രാജാവ്‌ ?’

“ഒടുവിൽ അവൻ അന്തരി​ക്കും, അവനെ സഹായി​ക്കാൻ ആരുമു​ണ്ടാ​കില്ല.”​—ദാനി. 11:45.

ഗീതം 95 വെളിച്ചം കൂടു​തൽക്കൂ​ടു​തൽ തെളി​ഞ്ഞു​വ​രു​ന്നു

പൂർവാവലോകനം *

1-2. ഈ ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

ഈ വ്യവസ്ഥി​തി​യു​ടെ അവസാ​ന​നാ​ളു​ക​ളി​ലാ​ണു നമ്മൾ ജീവി​ക്കു​ന്നത്‌ എന്നതിനു മുമ്പെ​ന്ന​ത്തെ​ക്കാൾ കൂടുതൽ തെളി​വു​കൾ നമുക്ക്‌ ഇപ്പോ​ഴുണ്ട്‌. ദൈവ​രാ​ജ്യ​ത്തെ എതിർക്കുന്ന എല്ലാ ഗവൺമെ​ന്റു​ക​ളെ​യും യഹോ​വ​യും യേശു​ക്രി​സ്‌തു​വും നശിപ്പി​ക്കു​ന്ന​തിന്‌ ഇനി അധികം സമയമില്ല. അതു നടക്കു​ന്ന​തു​വരെ, വടക്കേ രാജാ​വും തെക്കേ രാജാ​വും തമ്മിലുള്ള യുദ്ധം തുടരും, മാത്രമല്ല അവർ ദൈവ​ജ​ന​ത്തോ​ടും പോരാ​ടും.

2 ഈ ലേഖന​ത്തിൽ, ദാനി​യേൽ 11:40–12:1-ലെ പ്രവചനം നമ്മൾ ചർച്ച ചെയ്യും. ഇപ്പോ​ഴത്തെ വടക്കേ രാജാവ്‌ ആരാ​ണെ​ന്നും വരാൻപോ​കുന്ന പ്രതി​സ​ന്ധി​കളെ എങ്ങനെ ധൈര്യ​ത്തോ​ടെ നേരി​ടാ​മെ​ന്നും നമ്മൾ കാണും.

പുതിയ ഒരു വടക്കേ രാജാവ്‌ രംഗത്ത്‌ വരുന്നു

3-4. ഇന്ന്‌ ആരാണ്‌ വടക്കേ രാജാവ്‌? വിശദീ​ക​രി​ക്കുക.

3 സോവി​യറ്റ്‌ യൂണിയൻ 1991-ൽ തകർന്ന​പ്പോൾ, അതിന്റെ കീഴി​ലു​ണ്ടാ​യി​രുന്ന ദൈവ​ജ​ന​ത്തി​നു “ചെറി​യൊ​രു സഹായം” ലഭിച്ചു, അഥവാ കുറച്ച്‌ കാല​ത്തേക്കു സ്വാത​ന്ത്ര്യം ലഭിച്ചു. (ദാനി. 11:34) അങ്ങനെ അവർക്കു സ്വത​ന്ത്ര​മാ​യി പ്രസം​ഗ​പ്ര​വർത്തനം നടത്താൻ കഴിഞ്ഞു. പെട്ടെ​ന്നു​തന്നെ, സോവി​യറ്റ്‌ യൂണി​യന്റെ ഭാഗമാ​യി​രുന്ന രാജ്യ​ങ്ങ​ളി​ലെ പതിനാ​യി​ര​ക്ക​ണ​ക്കിന്‌ ആളുകൾ സന്തോ​ഷ​വാർത്ത​യു​ടെ പ്രചാ​ര​ക​രാ​യി. എന്നാൽ കുറച്ച്‌ വർഷങ്ങൾക്കു ശേഷം റഷ്യയും സഖ്യക​ക്ഷി​ക​ളും പുതിയ വടക്കേ രാജാ​വാ​യി രംഗത്ത്‌ വന്നു. കഴിഞ്ഞ ലേഖന​ത്തിൽ പഠിച്ച​തു​പോ​ലെ, ഒരു ഗവൺമെന്റ്‌ വടക്കേ രാജാ​വോ തെക്കേ രാജാ​വോ ആയിരി​ക്ക​ണ​മെ​ങ്കിൽ, അതു മൂന്നു കാര്യങ്ങൾ ചെയ്യണം: (1) ദൈവ​ജ​ന​ത്തി​ന്റെ പ്രവർത്ത​ന​ങ്ങ​ളിൽ ശ്രദ്ധേ​യ​മായ വിധത്തിൽ ഇടപെ​ടണം, (2) യഹോ​വ​യു​ടെ​യും യഹോ​വ​യു​ടെ ജനത്തി​ന്റെ​യും ശത്രു​വാ​ണെന്നു പ്രവർത്ത​ന​ങ്ങ​ളി​ലൂ​ടെ കാണി​ക്കണം, (3) എതിരാ​ളി​യായ രാജാ​വു​മാ​യി യുദ്ധം ചെയ്യണം.

4 ഇന്ന്‌ വടക്കേ രാജാവ്‌ റഷ്യയും സഖ്യക​ക്ഷി​ക​ളും ആണെന്നു പറയാ​വു​ന്ന​തി​ന്റെ കാരണങ്ങൾ നോക്കാം. (1) ദൈവ​ജ​ന​ത്തി​ന്റെ പ്രവർത്ത​ന​ങ്ങ​ളിൽ അവർ ശ്രദ്ധേ​യ​മായ വിധത്തിൽ ഇടപെ​ട്ടി​ട്ടുണ്ട്‌, അവർ പ്രസംഗപ്രവർത്തനം നിരോ​ധി​ക്കു​ക​യും അവരുടെ നിയ​ന്ത്ര​ണ​ത്തി​ലുള്ള പ്രദേ​ശ​ങ്ങ​ളിൽ താമസി​ക്കുന്ന ആയിര​ക്ക​ണ​ക്കി​നു സഹോ​ദ​ര​ങ്ങളെ ഉപദ്ര​വി​ക്കു​ക​യും ചെയ്‌തു. (2) അവരുടെ ആ പ്രവർത്ത​നങ്ങൾ അവർ യഹോ​വ​യെ​യും യഹോ​വ​യു​ടെ ജനത്തെ​യും വെറു​ക്കു​ന്നെന്നു കാണി​ക്കു​ന്നു. (3) അവർ തെക്കേ രാജാ​വായ ആംഗ്ലോ-അമേരി​ക്കൻ ലോക​ശ​ക്തി​യു​മാ​യി യുദ്ധം ചെയ്യുന്നു. റഷ്യയും സഖ്യക​ക്ഷി​ക​ളും വടക്കേ രാജാ​വാ​യി പ്രവർത്തി​ച്ചത്‌ എങ്ങനെ​യാ​ണെന്നു നമ്മൾ തുടർന്ന്‌ പഠിക്കും.

അവർ പരസ്‌പരം പോരാ​ട്ടം തുടരു​ന്നു

5. ദാനി​യേൽ 11:40-43-ൽ ഏതു കാലയ​ള​വി​നെ​ക്കു​റി​ച്ചാണ്‌ പറഞ്ഞി​രി​ക്കു​ന്നത്‌, ആ കാലത്ത്‌ എന്താണു സംഭവി​ക്കു​ന്നത്‌?

5 ദാനി​യേൽ 11:40-43 വായി​ക്കുക. പ്രവച​ന​ത്തി​ന്റെ ഈ ഭാഗം, അവസാ​ന​കാ​ലത്ത്‌ നടക്കാ​നി​രി​ക്കുന്ന സംഭവ​ങ്ങ​ളു​ടെ ഒരു ചുരുക്കം പറഞ്ഞു​ത​രു​ന്നു. വടക്കേ രാജാ​വും തെക്കേ രാജാ​വും തമ്മിലുള്ള പോരാ​ട്ട​ത്തെ​ക്കു​റി​ച്ചാണ്‌ പ്രധാ​ന​മാ​യും ഈ ഭാഗം പറയു​ന്നത്‌. ദാനി​യേൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ, അവസാ​ന​കാ​ലത്ത്‌ തെക്കേ രാജാവ്‌ വടക്കേ രാജാ​വു​മാ​യി “കൊമ്പു കോർക്കും,” അഥവാ അവനോട്‌ “ഏറ്റുമു​ട്ടും.”​—ദാനി. 11:40, അടിക്കു​റിപ്പ്‌.

6. രണ്ടു രാജാ​ക്ക​ന്മാർ എങ്ങനെ​യാണ്‌ പരസ്‌പരം ഏറ്റുമു​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്നത്‌? വിശദീ​ക​രി​ക്കുക.

6 വടക്കേ രാജാ​വും തെക്കേ രാജാ​വും ലോകാ​ധി​പ​ത്യ​ത്തി​നു വേണ്ടി​യുള്ള പോരാ​ട്ടം തുടരു​ക​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തിന്‌ ശേഷം സംഭവിച്ച കാര്യങ്ങൾ ഒന്നു നോക്കുക. സോവി​യറ്റ്‌ യൂണി​യ​നും സഖ്യക​ക്ഷി​ക​ളും യൂറോ​പ്പി​ന്റെ പല ഭാഗങ്ങ​ളി​ലും ആധിപ​ത്യം സ്ഥാപിച്ചു. അപ്പോൾ തെക്കേ രാജാവ്‌ എന്തു ചെയ്‌തു? മറ്റു ചില രാജ്യ​ങ്ങ​ളു​മാ​യി സഖ്യം ചേർന്ന്‌ വടക്കേ രാജാ​വി​നെ​തി​രാ​യി ഒരു അന്താരാ​ഷ്‌ട്ര സൈനി​ക​സ​ഖ്യം രൂപീ​ക​രി​ച്ചു. നാറ്റോ എന്നായി​രു​ന്നു അതിന്റെ പേര്‌. അതു​പോ​ലെ ആയുധ​ശേ​ഖ​ര​ത്തി​ന്റെ​യും സൈന്യ​ബ​ല​ത്തി​ന്റെ​യും കാര്യ​ത്തിൽ മികച്ചു​നിൽക്കാൻ വടക്കേ രാജാ​വും തെക്കേ രാജാ​വും പരസ്‌പരം മത്സരി​ക്കു​ന്നു. ആഫ്രി​ക്ക​യി​ലെ​യും ഏഷ്യയി​ലെ​യും ലാറ്റിൻ അമേരി​ക്ക​യി​ലെ​യും രാജ്യ​ങ്ങ​ളിൽ നടന്ന യുദ്ധങ്ങ​ളിൽ തെക്കേ രാജാ​വി​ന്റെ ശത്രു​ക്കളെ വടക്കേ രാജാവ്‌ സഹായി​ച്ചു. ഇനി, ഈ അടുത്ത​കാ​ലത്ത്‌ റഷ്യയു​ടെ​യും സഖ്യക​ക്ഷി​ക​ളു​ടെ​യും കാര്യം നോക്കി​യാൽ, അവരും കൂടു​തൽക്കൂ​ടു​തൽ ശക്തരാ​യി​രി​ക്കു​ന്നു. തെക്കേ രാജാ​വു​മാ​യി അവർ സൈബർ യുദ്ധത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്നു. തങ്ങളുടെ സാമ്പത്തി​ക​വ്യ​വ​സ്ഥ​യും രാഷ്ട്രീ​യ​ഘ​ട​ന​യും തകർക്കാൻ കമ്പ്യൂട്ടർ പ്രോ​ഗ്രാ​മു​കൾ ഉപയോ​ഗി​ക്കു​ന്നെന്ന്‌ ഇവർ പരസ്‌പരം കുറ്റ​പ്പെ​ടു​ത്തു​ന്നു. ഇനി, ദാനി​യേൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ വടക്കേ രാജാവ്‌ ദൈവ​ജ​ന​ത്തി​നു​മേ​ലുള്ള ആക്രമണം തുടരു​ക​യും ചെയ്യുന്നു.​—ദാനി. 11:41.

വടക്കേ രാജാവ്‌ “അലങ്കാ​ര​ദേ​ശത്ത്‌” പ്രവേ​ശി​ക്കു​ന്നു

7. ഏതാണ്‌ ‘അലങ്കാ​ര​ദേശം?’

7 വടക്കേ രാജാവ്‌ ‘അലങ്കാ​ര​ദേ​ശത്ത്‌ പ്രവേ​ശി​ക്കു​മെന്ന്‌’ ദാനി​യേൽ 11:41 പറയുന്നു. ആ ദേശം ഏതാണ്‌? പുരാ​ത​ന​കാ​ലത്ത്‌ ഇസ്രാ​യേ​ലാ​യി​രു​ന്നു “എല്ലാ ദേശങ്ങ​ളി​ലും​വെച്ച്‌ ഏറ്റവും മനോ​ഹ​ര​മായ ദേശമാ​യി” കരുത​പ്പെ​ട്ടി​രു​ന്നത്‌. (യഹ. 20:6) എന്നാൽ സത്യാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി​രു​ന്നു എന്നതാണ്‌ ഇസ്രാ​യേ​ലി​നെ കൂടുതൽ മനോ​ഹ​ര​മാ​ക്കി​യത്‌. എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌ത്‌ മുതൽ ‘അലങ്കാ​ര​ദേശം’ ഭൂമി​യി​ലെ ഏതെങ്കി​ലും ഒരു പ്രത്യേക സ്ഥലമല്ല, അങ്ങനെ​യാ​യി​രി​ക്കാൻ കഴിയു​ക​യു​മില്ല. കാരണം യഹോ​വ​യു​ടെ ജനം ഭൂമി​യിൽ എല്ലായി​ട​ത്തും ചിതറി​ക്കി​ട​ക്കു​ക​യാ​ണ​ല്ലോ. പകരം, ഇന്ന്‌ ‘അലങ്കാ​ര​ദേശം’ എന്ന്‌ പറയു​ന്നത്‌ യഹോ​വ​യു​ടെ ജനത്തിന്റെ പ്രവർത്ത​ന​മ​ണ്ഡ​ല​മാണ്‌. അതിൽ സഭാ​യോ​ഗ​ങ്ങ​ളി​ലൂ​ടെ​യും വയൽശു​ശ്രൂ​ഷ​യി​ലൂ​ടെ​യും അവർ യഹോ​വയെ ആരാധി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു.

8. വടക്കേ രാജാവ്‌ എങ്ങനെ​യാണ്‌ “അലങ്കാ​ര​ദേ​ശത്ത്‌” പ്രവേ​ശി​ച്ചി​രി​ക്കു​ന്നത്‌?

8 അവസാ​ന​കാ​ലത്ത്‌ വടക്കേ രാജാവ്‌ പല വട്ടം “അലങ്കാ​ര​ദേ​ശത്ത്‌” പ്രവേ​ശി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, നാസി ജർമനി വടക്കേ രാജാ​വാ​യി​രുന്ന കാലത്ത്‌, പ്രത്യേ​കി​ച്ചും രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ സമയത്ത്‌, ദൈവ​ജ​നത്തെ ഉപദ്ര​വി​ക്കു​ക​യും കൊല്ലു​ക​യും ചെയ്‌തു​കൊണ്ട്‌ “അലങ്കാ​ര​ദേ​ശത്ത്‌” പ്രവേ​ശി​ച്ചു. രണ്ടാം ലോക​മ​ഹാ​യു​ദ്ധം കഴിഞ്ഞ്‌, സോവി​യറ്റ്‌ യൂണിയൻ വടക്കേ രാജാ​വാ​യ​പ്പോ​ഴും ദൈവ​ജ​നത്തെ ഉപദ്ര​വി​ക്കു​ക​യും അവരെ നാടു കടത്തു​ക​യും ചെയ്‌തു​കൊണ്ട്‌ “അലങ്കാ​ര​ദേ​ശത്ത്‌” പ്രവേ​ശി​ച്ചു.

9. ഈ അടുത്ത കാലത്ത്‌ റഷ്യയും സഖ്യക​ക്ഷി​ക​ളും എങ്ങനെ​യാണ്‌ “അലങ്കാ​ര​ദേ​ശത്ത്‌” പ്രവേ​ശി​ച്ചി​രി​ക്കു​ന്നത്‌?

9 ഇനി, ഈ അടുത്ത കാലത്ത്‌ റഷ്യയും സഖ്യക​ക്ഷി​ക​ളും “അലങ്കാ​ര​ദേ​ശത്ത്‌” പ്രവേ​ശി​ച്ചു. എങ്ങനെ? 2017-ൽ ഇപ്പോ​ഴത്തെ ആ വടക്കേ രാജാവ്‌ യഹോ​വ​യു​ടെ ജനത്തിന്റെ പ്രവർത്തനം നിരോ​ധി​ക്കു​ക​യും നമ്മുടെ ചില സഹോ​ദ​ര​ങ്ങളെ ജയിലി​ലാ​ക്കു​ക​യും ചെയ്‌തു. നമ്മുടെ എല്ലാ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും അതു​പോ​ലെ പുതിയ ലോക ഭാഷാ​ന്ത​ര​വും നിരോ​ധി​ച്ചു. റഷ്യയി​ലെ നമ്മുടെ ബ്രാ​ഞ്ചോ​ഫീ​സും രാജ്യ​ഹാ​ളു​ക​ളും സമ്മേള​ന​ഹാ​ളു​ക​ളും കണ്ടു​കെ​ട്ടു​ക​യും ചെയ്‌തു. ഈ സംഭവ​ങ്ങ​ളൊ​ക്കെ നടന്നു​ക​ഴി​ഞ്ഞ​പ്പോൾ, റഷ്യയും സഖ്യക​ക്ഷി​ക​ളും ആണ്‌ വടക്കേ രാജാ​വെന്നു 2018-ൽ ഭരണസം​ഘം പറഞ്ഞു. എന്നാൽ കഠിന​മായ ഉപദ്രവം നേരി​ടു​മ്പോ​ഴും യഹോ​വ​യു​ടെ ജനം മനുഷ്യ​ഗ​വൺമെ​ന്റു​കൾക്ക്‌ എതിരെ യുദ്ധം ചെയ്യാ​നോ അതിനെ അട്ടിമ​റി​ക്കാ​നോ ഒന്നും ശ്രമി​ക്കു​ന്നില്ല. അതിനു പകരം ‘ഉയർന്ന പദവി​ക​ളി​ലുള്ള എല്ലാവർക്കും വേണ്ടി പ്രാർഥി​ക്കാ​നുള്ള’ ബൈബി​ളി​ന്റെ ഉപദേശം നമ്മൾ അനുസ​രി​ക്കു​ന്നു. നമ്മുടെ ആരാധ​നാ​സ്വാ​ത​ന്ത്ര്യ​ത്തെ ബാധി​ക്കുന്ന തീരു​മാ​നങ്ങൾ അവർ എടുക്കാൻ സാധ്യ​ത​യു​ണ്ടെ​ങ്കിൽ വിശേ​ഷി​ച്ചും നമ്മൾ അങ്ങനെ ചെയ്യും.​—1 തിമൊ. 2:1, 2.

വടക്കേ രാജാവ്‌ തെക്കേ രാജാ​വി​നെ കീഴട​ക്കു​മോ?

10. വടക്കേ രാജാവ്‌ തെക്കേ രാജാ​വി​നെ കീഴട​ക്കു​മോ? വിശദീ​ക​രി​ക്കുക.

10 ദാനി​യേൽ 11:40-45-ലെ പ്രവചനം പ്രധാ​ന​മാ​യും വടക്കേ രാജാ​വി​ന്റെ പ്രവർത്ത​ന​ത്തെ​ക്കു​റി​ച്ചാ​ണു പറയു​ന്നത്‌. അവൻ തെക്കേ രാജാ​വി​നെ കീഴട​ക്കും എന്നാണോ ഇതിനർഥം? അല്ല. അർമ​ഗെ​ദോൻ യുദ്ധത്തിൽ യഹോ​വ​യും യേശു​വും എല്ലാ ഗവൺമെ​ന്റു​ക​ളെ​യും നശിപ്പി​ക്കു​ന്ന​തു​വരെ തെക്കേ രാജാവ്‌ “ജീവ​നോ​ടെ” ഉണ്ടായി​രി​ക്കും. (വെളി. 19:20) നമുക്ക്‌ അത്‌ ഉറപ്പിച്ചു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? ദാനി​യേ​ലി​ലെ​യും വെളി​പാ​ടി​ലെ​യും പ്രവച​നങ്ങൾ എന്താണ്‌ പറയു​ന്നത്‌ എന്നു നമുക്കു നോക്കാം.

അർമഗെദോനിൽ, ഒരു കല്ലി​നോട്‌ ഉപമി​ച്ചി​രി​ക്കുന്ന ദൈവ​രാ​ജ്യം ഒരു വലിയ പ്രതി​മ​യാൽ ചിത്രീ​ക​രി​ക്ക​പ്പെട്ട മനുഷ്യ​ഭ​ര​ണത്തെ അവസാ​നി​പ്പി​ക്കും (11-ാം ഖണ്ഡിക കാണുക)

11. ദാനി​യേൽ 2:43-45 എന്താണു സൂചി​പ്പി​ക്കു​ന്നത്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

11 ദാനി​യേൽ 2:43-45 വായി​ക്കുക. ദൈവ​ജ​ന​ത്തി​നു​മേൽ സ്വാധീ​ന​മുള്ള മനുഷ്യ​ഗ​വൺമെ​ന്റു​കൾ ഒന്നിനു പുറകേ ഒന്നായി വരുന്ന​തി​നെ​ക്കു​റിച്ച്‌ ദാനി​യേൽ പ്രവാ​ചകൻ പറയുന്നു. ലോഹം​കൊ​ണ്ടുള്ള വലിയ ഒരു പ്രതി​മ​യു​ടെ വിവിധ ഭാഗങ്ങ​ളാ​യി​ട്ടാണ്‌ അവയെ വിവരി​ച്ചി​രി​ക്കു​ന്നത്‌. അതിലെ അവസാ​നത്തെ ഗവൺമെ​ന്റി​നെ പ്രതി​മ​യു​ടെ ഇരുമ്പും കളിമ​ണ്ണും കലർന്ന പാദം​കൊ​ണ്ടാണ്‌ ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. പാദം ആംഗ്ലോ-അമേരി​ക്കൻ ലോക​ശ​ക്തി​യാണ്‌. ദൈവ​രാ​ജ്യം മനുഷ്യ​ഗ​വൺമെ​ന്റു​കളെ തകർക്കു​മ്പോൾ ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി നിലവിൽ ഉണ്ടായി​രി​ക്കു​മെന്ന്‌ ആ പ്രവചനം സൂചി​പ്പി​ക്കു​ന്നു.

12. കാട്ടു​മൃ​ഗ​ത്തി​ന്റെ ഏഴാമത്തെ തല എന്തി​നെ​യാണ്‌ പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌, അതു ശ്രദ്ധേ​യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

12 കാലാ​കാ​ല​ങ്ങ​ളിൽ യഹോ​വ​യു​ടെ ജനത്തി​നു​മേൽ സ്വാധീ​നം ചെലു​ത്തുന്ന ഗവൺമെ​ന്റു​ക​ളെ​ക്കു​റിച്ച്‌ യോഹ​ന്നാൻ അപ്പോ​സ്‌ത​ല​നും പറയു​ന്നുണ്ട്‌. ഏഴു തലയുള്ള ഒരു കാട്ടു​മൃ​ഗത്തെ ഉപയോ​ഗി​ച്ചാണ്‌ യോഹ​ന്നാൻ ഈ ഗവൺമെ​ന്റു​കളെ ചിത്രീ​ക​രി​ക്കു​ന്നത്‌. കാട്ടു​മൃ​ഗ​ത്തി​ന്റെ ഏഴാമത്തെ തല ആംഗ്ലോ-അമേരി​ക്കൻ ലോക​ശ​ക്തി​യെ പ്രതി​നി​ധാ​നം ചെയ്യുന്നു. കാട്ടു​മൃ​ഗ​ത്തിന്‌ പുതിയ തലക​ളൊ​ന്നും വളരു​ന്നി​ല്ലെന്നു ശ്രദ്ധി​ക്കുക. ക്രിസ്‌തു​വും സ്വർഗീയ സൈന്യ​വും ആ കാട്ടു​മൃ​ഗത്തെ നശിപ്പി​ക്കുന്ന സമയത്ത്‌ അതിന്റെ ഏഴാമത്തെ തല ഭരണത്തി​ലു​ണ്ടാ​യി​രി​ക്കു​മെന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നു. *​—വെളി. 13:1, 2; 17:13, 14.

വടക്കേ രാജാവ്‌ ഇനി എന്താണ്‌ ചെയ്യാൻ പോകു​ന്നത്‌?

13-14. ‘മാഗോഗ്‌ ദേശത്തെ ഗോഗ്‌’ ആരാണ്‌, ദൈവ​ജ​നത്തെ ആക്രമി​ക്കാൻ അവനെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്തായി​രി​ക്കാം?

13 യഹസ്‌കേൽ 38:10-23-ലെ പ്രവചനം വടക്കേ രാജാ​വി​ന്റെ​യും തെക്കേ രാജാ​വി​ന്റെ​യും അവസാനം അടുക്കുന്ന സമയത്ത്‌ എന്തു സംഭവി​ച്ചേ​ക്കാം എന്ന്‌ നമുക്കു ചില സൂചനകൾ തരുന്നുണ്ട്‌. യഹസ്‌കേ​ലി​ലെ ആ പ്രവച​ന​വും ദാനി​യേൽ 2:43-45; 11:44–12:1; വെളി​പാട്‌ 16:13-16, 21 എന്നീ വാക്യ​ങ്ങ​ളി​ലെ പ്രവച​ന​വും ഒരേ കാലഘ​ട്ട​ത്തെ​യും ഒരേ സംഭവ​ങ്ങ​ളെ​യും കുറി​ച്ചാ​ണു പറയു​ന്ന​തെന്ന്‌ തോന്നു​ന്നു. അങ്ങനെ​യാ​ണെ​ങ്കിൽ ഭാവി​യിൽ പിൻവ​രുന്ന കാര്യങ്ങൾ നടക്കു​മെന്നു നമുക്കു പ്രതീ​ക്ഷി​ക്കാം.

14 മഹാകഷ്ടത തുടങ്ങി കുറച്ച്‌ സമയം കഴിഞ്ഞ്‌ ‘ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള രാജാ​ക്ക​ന്മാർ’ രാഷ്‌ട്ര​ങ്ങ​ളു​ടെ ഒരു സഖ്യം ഉണ്ടാക്കും. (വെളി. 16:13, 14; 19:19) രാഷ്‌ട്ര​ങ്ങ​ളു​ടെ ആ കൂട്ടത്തെയാണ്‌ ‘മാഗോഗ്‌ ദേശത്തെ ഗോഗ്‌’ എന്ന്‌ തിരു​വെ​ഴു​ത്തു​കൾ വിളി​ക്കു​ന്നത്‌. (യഹ. 38:2) രാഷ്‌ട്ര​ങ്ങ​ളു​ടെ ഈ കൂട്ടം ദൈവ​ജ​നത്തെ പൂർണ​മാ​യി തുടച്ചു​നീ​ക്കുക എന്ന ലക്ഷ്യത്തിൽ ഒരു അവസാന ആക്രമണം നടത്തും. അതിന്‌ അവരെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്തായി​രി​ക്കും? ഈ കാലഘ​ട്ട​ത്തെ​ക്കു​റി​ച്ചുള്ള ദർശന​ത്തിൽ, യോഹ​ന്നാൻ അപ്പോ​സ്‌തലൻ ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളു​ടെ​മേൽ അസാധാ​രണ വലുപ്പ​മുള്ള ആലിപ്പ​ഴങ്ങൾ മഴപോ​ലെ പെയ്യു​ന്നതു കണ്ടു. ദൈവ​ജനം അറിയി​ക്കുന്ന ശക്തമായ ന്യായ​വി​ധി​സ​ന്ദേശം ആയിരി​ക്കാം യോഹ​ന്നാൻ കണ്ട ആ ആലിപ്പ​ഴങ്ങൾ അർഥമാ​ക്കു​ന്നത്‌. ദൈവ​ജ​നത്തെ ഭൂമു​ഖ​ത്തു​നിന്ന്‌ തുടച്ചു​നീ​ക്കുക എന്ന ലക്ഷ്യത്തിൽ അവരെ ആക്രമി​ക്കാൻ മാഗോ​ഗി​ലെ ഗോഗി​നെ പ്രേരി​പ്പി​ക്കു​ന്നത്‌ ആ ന്യായ​വി​ധി​സ​ന്ദേശം ആയിരി​ക്കാം.​—വെളി. 16:21.

15-16. (എ) ദാനി​യേൽ 11:44, 45 ഏതു സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചാ​യി​രി​ക്കാം പറയു​ന്നത്‌? (ബി) വടക്കേ രാജാ​വി​നും മാഗോ​ഗി​ലെ ഗോഗി​ന്റെ ഭാഗമായ മറ്റു രാഷ്ട്ര​ങ്ങൾക്കും എന്തു സംഭവി​ക്കും?

15 ശക്തമായ ന്യായ​വി​ധി സന്ദേശ​ത്തെ​യും ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളു​ടെ അവസാന ആക്രമ​ണ​ത്തെ​യും കുറിച്ച്‌ തന്നെയാ​യി​രി​ക്കാം ദാനി​യേൽ 11:44, 45-ൽ (വായി​ക്കുക.) മറ്റു വാക്കു​ക​ളിൽ വിവരി​ച്ചി​രി​ക്കു​ന്നത്‌. “കിഴക്കു​നി​ന്നും വടക്കു​നി​ന്നും ഉള്ള വാർത്തകൾ” വടക്കേ രാജാ​വി​നെ അസ്വസ്ഥ​നാ​ക്കു​മെ​ന്നും ‘അനേകരെ കൊന്നു​മു​ടി​ക്കുക’ എന്ന ഉദ്ദേശ്യ​ത്തിൽ അവൻ ‘മഹാ​ക്രോ​ധ​ത്തോ​ടെ ഇറങ്ങി​ത്തി​രി​ക്കു​മെ​ന്നും’ ദാനി​യേൽ പറയുന്നു. ഇവിടെ ‘അനേകർ’ എന്നു പറയു​ന്നത്‌ യഹോ​വ​യു​ടെ ജനമാ​യി​രി​ക്കാം. ദൈവ​ജ​ന​ത്തി​നു നേരെ​യുള്ള അവസാന ആക്രമ​ണ​ത്തെ​ക്കു​റി​ച്ചാ​യി​രി​ക്കാം ദാനി​യേൽ ഇവിടെ പറയു​ന്നത്‌. *

16 മറ്റു ലോക​രാ​ഷ്‌ട്ര​ങ്ങ​ളോ​ടു ചേർന്ന്‌ വടക്കേ രാജാവ്‌ നടത്തുന്ന ഈ ആക്രമണം സർവശ​ക്ത​നായ ദൈവത്തെ കോപി​പ്പി​ക്കും. അത്‌ അർമ​ഗെ​ദോൻ യുദ്ധത്തിന്‌ തിരി​കൊ​ളു​ത്തും. (വെളി. 16:14, 16) ആ യുദ്ധത്തിൽ മാഗോ​ഗി​ലെ ഗോഗി​ലെ മറ്റു രാഷ്ട്ര​ങ്ങ​ളു​ടെ കൂടെ വടക്കേ രാജാ​വും അന്തരി​ക്കും. “അവനെ സഹായി​ക്കാൻ ആരുമു​ണ്ടാ​കില്ല.”​—ദാനി. 11:45.

അർമഗെദോൻ യുദ്ധത്തിൽ യേശു​ക്രി​സ്‌തു​വും സ്വർഗീയ സൈന്യ​വും സാത്താന്റെ ദുഷ്ടവ്യ​വ​സ്ഥി​തി​യെ നശിപ്പി​ക്കു​ക​യും ദൈവ​ജ​നത്തെ രക്ഷിക്കു​ക​യും ചെയ്യും (17-ാം ഖണ്ഡിക കാണുക)

17. ദാനി​യേൽ 12:1-ൽ പറഞ്ഞി​രി​ക്കുന്ന “മഹാ​പ്ര​ഭു​വായ” മീഖാ​യേൽ ആരാണ്‌, മീഖാ​യേൽ ഇപ്പോൾ എന്തു ചെയ്യുന്നു, സമീപ​ഭാ​വി​യിൽ എന്തു ചെയ്യും?

17 വടക്കേ രാജാ​വും കൂടെ​യുള്ള ഗവൺമെ​ന്റു​ക​ളും എങ്ങനെ നശിപ്പി​ക്ക​പ്പെ​ടു​മെ​ന്നും നമ്മൾ എങ്ങനെ രക്ഷപ്പെ​ടു​മെ​ന്നും ദാനി​യേൽ പ്രവച​ന​ത്തി​ലെ തൊട്ട​ടുത്ത വാക്യം കൂടുതൽ വിവരങ്ങൾ തരുന്നുണ്ട്‌. (ദാനി​യേൽ 12:1 വായി​ക്കുക.) എന്താണ്‌ ഈ വാക്യ​ത്തി​ന്റെ അർഥം? ഇപ്പോൾ ഭരണം നടത്തുന്ന നമ്മുടെ രാജാ​വായ ക്രിസ്‌തു​യേ​ശു​വി​ന്റെ മറ്റൊരു പേരാണു മീഖാ​യേൽ. 1914-ൽ സ്വർഗ​ത്തിൽ രാജ്യം സ്ഥാപി​ത​മാ​യ​തു​മു​തൽ മീഖാ​യേൽ ദൈവ​ജ​ന​ത്തി​നു വേണ്ടി ‘നിൽക്കു​ക​യാണ്‌.’ പെട്ടെ​ന്നു​തന്നെ അർമ​ഗെ​ദോൻ യുദ്ധത്തിൽ ശത്രു​ക്കളെ നശിപ്പി​ക്കാ​നാ​യി മീഖാ​യേൽ “എഴു​ന്നേൽക്കും.” ആ യുദ്ധ​ത്തോ​ടെ, മനുഷ്യ​ച​രി​ത്ര​ത്തി​ലെ ഏറ്റവും വലിയ ‘കഷ്ടതയു​ടെ കാലം’ എന്ന്‌ ദാനി​യേൽ വിളി​ക്കുന്ന കാലഘട്ടം അവസാ​നി​ക്കും. വെളി​പാ​ടിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യോഹ​ന്നാ​ന്റെ പ്രവചനം ഈ കാലത്തെ വിളി​ക്കു​ന്നത്‌ “മഹാകഷ്ടത” എന്നാണ്‌.​—വെളി. 6:2; 7:14.

നിങ്ങളു​ടെ പേര്‌ “പുസ്‌ത​ക​ത്തിൽ” കാണു​മോ?

18. നമുക്കു ഭാവി​യി​ലേക്കു ധൈര്യ​ത്തോ​ടെ നോക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

18 നമുക്കു ധൈര്യ​ത്തോ​ടെ ഭാവി​യി​ലേക്ക്‌ നോക്കാൻ കഴിയും. കാരണം യഹോ​വ​യെ​യും യേശു​വി​നെ​യും സേവി​ക്കു​ന്നവർ ഇതുവരെ ഉണ്ടായി​ട്ടി​ല്ലാത്ത ഈ കഷ്ടതയു​ടെ കാലത്തെ അതിജീ​വി​ക്കു​മെന്ന്‌ ദാനി​യേ​ലും യോഹ​ന്നാ​നും ഉറപ്പു തരുന്നു. അതിജീ​വി​ക്കു​ന്ന​വ​രു​ടെ പേരുകൾ പുസ്‌ത​ക​ത്തിൽ ‘എഴുതി​യി​ട്ടു​ണ്ടാ​യി​രി​ക്കു​മെന്ന്‌’ ദാനി​യേൽ പറയുന്നു. (ദാനി. 12:1) ആ പുസ്‌ത​ക​ത്തിൽ നമ്മുടെ പേര്‌ എഴുത​ണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം? അതിന്‌, ദൈവ​ത്തി​ന്റെ കുഞ്ഞാ​ടായ യേശു​വിൽ വിശ്വാ​സ​മു​ണ്ടെന്ന്‌ നമ്മൾ വ്യക്തമാ​യി തെളി​യി​ക്കണം. (യോഹ. 1:29) ദൈവ​ത്തിന്‌ ജീവിതം സമർപ്പി​ക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്യണം. (1 പത്രോ. 3:21) കൂടാതെ, യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാൻ നമ്മുടെ കഴിവി​ന്റെ പരമാ​വധി മറ്റുള്ള​വരെ സഹായി​ച്ചു​കൊണ്ട്‌ ദൈവ​രാ​ജ്യ​ത്തെ പിന്തു​ണ​യ്‌ക്കു​ന്നെന്നു കാണി​ക്കണം.

19. നമ്മൾ ഇപ്പോൾ എന്തു ചെയ്യണം, എന്തു​കൊണ്ട്‌?

19 ഇപ്പോ​ഴാണ്‌ യഹോ​വ​യി​ലും യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സർ അടങ്ങുന്ന സംഘട​ന​യി​ലും ഉള്ള നമ്മുടെ വിശ്വാ​സം ശക്തമാ​ക്കാ​നുള്ള സമയം. ഇപ്പോ​ഴാണ്‌ ദൈവ​രാ​ജ്യ​ത്തെ പിന്തു​ണ​യ്‌ക്കാ​നുള്ള സമയം. നമ്മൾ അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ ദൈവ​രാ​ജ്യം വടക്കേ രാജാ​വി​നെ​യും തെക്കേ രാജാ​വി​നെ​യും നശിപ്പി​ക്കു​മ്പോൾ നമ്മൾ രക്ഷപ്പെ​ടും.

ഗീതം 149 ഒരു വിജയ​ഗീ​തം

^ ഖ. 5 ഇന്ന്‌ ആരാണ്‌ ‘വടക്കേ രാജാവ്‌,’ അവൻ എങ്ങനെ​യാ​യി​രി​ക്കും ‘അന്തരി​ക്കു​ന്നത്‌?’ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം അറിയു​ന്നതു നമ്മുടെ വിശ്വാ​സം ശക്തമാ​ക്കും, പെട്ടെ​ന്നു​തന്നെ സംഭവി​ക്കാ​നി​രി​ക്കുന്ന മഹാക​ഷ്ട​ത​യു​ടെ സമയത്തെ പരി​ശോ​ധ​ന​കൾക്കാ​യി അതു നമ്മളെ ഒരുക്കും.