വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മനി​യ​ന്ത്രണം​—യഹോ​വ​യു​ടെ അംഗീ​കാ​രം നേടാൻ അനിവാ​ര്യം

ആത്മനി​യ​ന്ത്രണം​—യഹോ​വ​യു​ടെ അംഗീ​കാ​രം നേടാൻ അനിവാ​ര്യം

“ഒരിക്കൽ എന്റെ ബന്ധത്തിൽപ്പെട്ട ഒരു ചേട്ടൻ എന്നോടു വഴക്കിനു വന്നപ്പോൾ ഞാൻ അവന്റെ കഴുത്തി​നു പിടിച്ചു. എനിക്ക്‌ അവനെ ശ്വാസം​മു​ട്ടിച്ച്‌ കൊല്ലാ​നാ​ണു തോന്നി​യത്‌.”​—പോൾ.

“വീട്ടിൽവെച്ച്‌ ചെറി​യൊ​രു പ്രകോ​പ​ന​മു​ണ്ടാ​യാൽപ്പോ​ലും ഞാൻ പൊട്ടി​ത്തെ​റി​ക്കു​മാ​യി​രു​ന്നു. അപ്പോൾ കൈയിൽ കിട്ടു​ന്ന​തെ​ന്തും, അതു വീട്ടു​സാ​ധ​ന​മാ​യാ​ലും പിള്ളേ​രു​ടെ കളിപ്പാ​ട്ട​മാ​യാ​ലും, ഞാൻ അതു തല്ലി​പ്പൊ​ട്ടി​ക്കും.”​—മാർക്കോ.

നമ്മളാ​രും അത്രയ്‌ക്കൊ​ന്നും പോകി​ല്ലാ​യി​രി​ക്കും. എങ്കിലും ചില​പ്പോ​ഴൊ​ക്കെ നമുക്കു നമ്മളെ​ത്തന്നെ നിയ​ന്ത്രി​ക്കാൻ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. ആദ്യമ​നു​ഷ്യ​നായ ആദാമിൽനിന്ന്‌ കൈമാ​റി​ക്കി​ട്ടിയ പാപ​പ്ര​വ​ണ​ത​ക​ളാ​ണു പ്രധാ​ന​മാ​യും ഇതിന്റെ കാരണം. (റോമ. 5:12) പോളി​നെ​യും മാർക്കോ​യെ​യും പോലുള്ള ചിലർക്ക്‌ അവരുടെ ദേഷ്യം നിയ​ന്ത്രി​ക്കാ​നാ​ണു ബുദ്ധി​മുട്ട്‌. മറ്റു ചിലർക്കു ബുദ്ധി​മുട്ട്‌, അവരുടെ ചിന്തകളെ നിയ​ന്ത്രി​ക്കാ​നാണ്‌. തങ്ങൾക്ക്‌ ഉത്‌ക​ണ്‌ഠ​യും നിരാ​ശ​യും വരുത്തുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അവർ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കും. ഇനി, ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ടാ​നോ, മദ്യവും മയക്കു​മ​രു​ന്നും ദുരു​പ​യോ​ഗം ചെയ്യാ​നോ ഉള്ള ആഗ്രഹത്തെ ചെറു​ത്തു​നിൽക്കാൻ പാടു​പെ​ടു​ന്ന​വ​രു​മുണ്ട്‌.

ആളുകൾ തങ്ങളുടെ ചിന്തക​ളെ​യും ആഗ്രഹ​ങ്ങ​ളെ​യും കയറൂരി വിടു​ന്ന​തും ഒരു നിയ​ന്ത്ര​ണ​വു​മി​ല്ലാ​തെ കാര്യങ്ങൾ ചെയ്യു​ന്ന​തും അവരുടെ ജീവി​തം​തന്നെ നശിപ്പി​ച്ചേ​ക്കാം. പക്ഷേ നമുക്ക്‌ അത്‌ ഒഴിവാ​ക്കാ​നാ​കും. എങ്ങനെ? ആത്മനി​യ​ന്ത്രണം വളർത്തി​യെ​ടു​ക്കുക. അതിനു നമ്മളെ സഹായി​ക്കുന്ന മൂന്നു കാര്യങ്ങൾ നോക്കാം. (1) എന്താണ്‌ ആത്മനി​യ​ന്ത്രണം? (2) അത്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (3) ‘ദൈവാ​ത്മാ​വി​ന്റെ ഫലത്തിന്റെ’ ഒരു വശമായ ഈ ഗുണം നമുക്ക്‌ എങ്ങനെ വളർത്തി​യെ​ടു​ക്കാം? (ഗലാ. 5:22, 23) ഇനി, ചില സാഹച​ര്യ​ങ്ങ​ളിൽ നമ്മൾ ആത്മനി​യ​ന്ത്രണം കാണി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ട്ടാൽ എന്തു ചെയ്യാ​മെ​ന്നും നമ്മൾ പഠിക്കും.

എന്താണ്‌ ആത്മനി​യ​ന്ത്രണം?

ആത്മനി​യ​ന്ത്ര​ണ​മുള്ള ഒരാൾ എടുത്തു​ചാ​ടി കാര്യങ്ങൾ ചെയ്യില്ല. പകരം ദൈവ​ത്തിന്‌ ഇഷ്ടമി​ല്ലാത്ത കാര്യങ്ങൾ പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്യാതെ അദ്ദേഹം സ്വയം നിയ​ന്ത്രി​ക്കും.

യേശുവിന്റെ ആത്മനി​യ​ന്ത്രണം ശ്രദ്ധേ​യ​മാ​യി​രു​ന്നു

ആത്മനി​യ​ന്ത്ര​ണം എന്താ​ണെന്നു യേശു നമുക്കു കാണി​ച്ചു​ത​ന്നി​ട്ടുണ്ട്‌. “അപമാ​നി​ക്ക​പ്പെ​ട്ട​പ്പോൾ തിരിച്ച്‌ അപമാ​നി​ക്കു​ക​യോ കഷ്ടത സഹിച്ച​പ്പോൾ ഭീഷണി​പ്പെ​ടു​ത്തു​ക​യോ ചെയ്യാതെ, നീതി​യോ​ടെ വിധി​ക്കുന്ന ദൈവ​ത്തി​ന്റെ കൈയിൽ ക്രിസ്‌തു തന്റെ കാര്യം ഭരമേൽപ്പി​ച്ചു” എന്നാണു ബൈബിൾ പറയു​ന്നത്‌. (1 പത്രോ. 2:23) ദണ്ഡനസ്‌തം​ഭ​ത്തിൽ കിടക്കു​മ്പോൾ എതിരാ​ളി​കൾ കളിയാ​ക്കിയ സമയത്ത്‌ യേശു അത്തരം ആത്മനി​യ​ന്ത്രണം കാണിച്ചു. (മത്താ. 27:39-44) മുമ്പ്‌ ഒരു അവസര​ത്തിൽ, വിദ്വേ​ഷം നിറഞ്ഞ മതനേ​താ​ക്ക​ന്മാർ യേശു​വി​നെ വാക്കിൽ കുടു​ക്കാൻ നോക്കി​യ​പ്പോ​ഴും യേശു നല്ല ആത്മനി​യ​ന്ത്രണം പാലിച്ചു. (മത്താ. 22:15-22) ഇനി, ചില ജൂതന്മാർ ദേഷ്യ​ത്തോ​ടെ യേശു​വി​നെ കല്ലെറി​യാൻ ഒരുങ്ങി​യ​പ്പോ​ഴോ? തിരി​ച്ചൊ​ന്നും ചെയ്യാതെ യേശു ‘അവർ കാണാത്ത വിധം ഒളിച്ചു. പിന്നെ ദേവാ​ല​യ​ത്തിൽനിന്ന്‌ പോയി’ എന്നാണു ബൈബിൾ പറയു​ന്നത്‌. ആത്മനി​യ​ന്ത്ര​ണ​ത്തി​ന്റെ എത്ര നല്ല ഒരു മാതൃക!​—യോഹ. 8:57-59.

നമുക്കു യേശു​വി​ന്റെ മാതൃക അനുക​രി​ക്കാൻ പറ്റുമോ? പറ്റും, ഒരു പരിധി​വരെ. “നിങ്ങൾ ക്രിസ്‌തു​വി​ന്റെ കാലടി​കൾക്കു തൊട്ടു​പി​ന്നാ​ലെ ചെല്ലാ​നാ​യി ക്രിസ്‌തു​പോ​ലും നിങ്ങൾക്കു​വേണ്ടി കഷ്ടതകൾ സഹിച്ച്‌ ഒരു മാതൃക വെച്ചി​രി​ക്കു​ന്നു” എന്നാണ്‌ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ പറഞ്ഞത്‌. (1 പത്രോ. 2:21) നമ്മൾ അപൂർണ​രാ​ണെ​ങ്കി​ലും ആത്മനി​യ​ന്ത്രണം കാണി​ക്കു​ന്ന​തിൽ യേശു വെച്ച മാതൃക അനുക​രി​ക്കാൻ നമുക്കു നമ്മുടെ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കാ​നാ​കും. എന്നാൽ അങ്ങനെ ശ്രമി​ക്കേ​ണ്ട​തി​ന്റെ ആവശ്യം എന്താണ്‌?

ആത്മനി​യ​ന്ത്രണം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

യഹോ​വ​യു​ടെ അംഗീ​കാ​രം കിട്ടണ​മെ​ങ്കിൽ നമുക്ക്‌ ആത്മനി​യ​ന്ത്രണം വേണം. നമ്മൾ യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കാൻ തുടങ്ങി​യിട്ട്‌ കുറെ നാളാ​യെ​ങ്കി​ലും നമ്മൾ പറയു​ന്ന​തും പ്രവർത്തി​ക്കു​ന്ന​തും ആയ കാര്യ​ങ്ങളെ നിയ​ന്ത്രി​ച്ചി​ല്ലെ​ങ്കിൽ നമുക്ക്‌ യഹോ​വ​യു​മാ​യുള്ള സൗഹൃദം നഷ്ടമാ​യേ​ക്കാം.

മോശ​യ്‌ക്ക്‌ എന്തു സംഭവി​ച്ചെന്നു നോക്കുക. അക്കാലത്ത്‌ “ഭൂമി​യി​ലുള്ള എല്ലാ മനുഷ്യ​രെ​ക്കാ​ളും സൗമ്യ​നാ​യി​രു​ന്നു” മോശ. (സംഖ്യ 12:3) പതിറ്റാ​ണ്ടു​ക​ളോ​ളം ഇസ്രാ​യേ​ല്യർ പരാതി പറഞ്ഞി​ട്ടും അതെല്ലാം ക്ഷമയോ​ടെ സഹിച്ച മോശ​യ്‌ക്ക്‌, ഒടുവിൽ പക്ഷേ തന്റെ നിയ​ന്ത്രണം നഷ്ടപ്പെട്ടു. ഇത്തവണ അവർ വെള്ളമി​ല്ലെന്ന പരാതി​യു​മാ​യി വന്നപ്പോൾ മോശ അവരോ​ടു ദേഷ്യ​പ്പെട്ടു. വളരെ പരുഷ​മാ​യി മോശ അവരോ​ടു പറഞ്ഞു: “ധിക്കാ​രി​കളേ, കേൾക്കൂ! ഈ പാറയിൽനിന്ന്‌ ഞങ്ങൾ നിങ്ങൾക്കു വെള്ളം തരുന്നതു കാണണോ?”​—സംഖ്യ 20:2-11.

മോശ​യ്‌ക്കു സ്വയം നിയ​ന്ത്രി​ക്കാൻ കഴിഞ്ഞില്ല. അത്ഭുത​ക​ര​മാ​യി അവർക്കു വെള്ളം നൽകിയ യഹോ​വ​യ്‌ക്കു മോശ ബഹുമതി കൊടു​ത്തില്ല. (സങ്കീ. 106:32, 33) അതു​കൊണ്ട്‌ വാഗ്‌ദ​ത്ത​ദേ​ശത്ത്‌ പ്രവേ​ശി​ക്കാൻ യഹോവ മോശയെ അനുവ​ദി​ച്ചില്ല. (സംഖ്യ 20:12) അന്നു തന്റെ നിയ​ന്ത്രണം നഷ്ടപ്പെ​ട്ട​തി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ മരണം​വരെ മോശ ഖേദി​ച്ചു​കാ​ണും.​—ആവ. 3:23-27.

നമുക്കുള്ള പാഠം എന്താണ്‌? നമ്മൾ സത്യത്തി​ലാ​യിട്ട്‌ എത്ര കാലമാ​യെ​ങ്കി​ലും നമ്മളെ അസ്വസ്ഥ​രാ​ക്കു​ന്ന​വ​രോ​ടോ എന്തെങ്കി​ലും തിരുത്തൽ ആവശ്യ​മു​ള്ള​വ​രോ​ടോ നമ്മൾ മര്യാ​ദ​യി​ല്ലാ​തെ സംസാ​രി​ക്കില്ല. (എഫെ. 4:32; കൊലോ. 3:12) പ്രായം കൂടു​ന്ന​ത​നു​സ​രിച്ച്‌ ആരോ​ഗ്യം ക്ഷയിക്കു​മ്പോൾ, ക്ഷമ കാണി​ക്കാൻ ചില​പ്പോ​ഴൊ​ക്കെ നമുക്കു ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം എന്നതു ശരിയാണ്‌. പക്ഷേ മോശയെ ഓർക്കുക. നമ്മൾ ഏറെ നാളായി ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും ആത്മനി​യ​ന്ത്രണം കാണി​ക്കു​ന്ന​തി​ലെ ചെറിയ ഒരു വീഴ്‌ച മതി, നമ്മുടെ വിശ്വ​സ്‌ത​രേ​ഖ​യ്‌ക്കു കളങ്കം ചാർത്താൻ. നമ്മൾ ഒരിക്ക​ലും അതിന്‌ അനുവ​ദി​ച്ചു​കൂ​ടാ. അങ്ങനെ​യെ​ങ്കിൽ ഈ പ്രധാ​ന​പ്പെട്ട ഗുണം വളർത്തി​യെ​ടു​ക്കാൻ നമുക്ക്‌ എന്തു ചെയ്യാ​നാ​കും?

എങ്ങനെ ആത്മനി​യ​ന്ത്രണം വളർത്തി​യെ​ടു​ക്കാം?

പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി പ്രാർഥി​ക്കുക. എന്തു​കൊണ്ട്‌? കാരണം ദൈവാ​ത്മാ​വി​ന്റെ ഫലത്തിന്റെ ഒരു വശമാണ്‌ ആത്മനി​യ​ന്ത്രണം. മാത്രമല്ല, തന്നോടു ചോദി​ക്കു​ന്ന​വർക്കാണ്‌ യഹോവ തന്റെ ആത്മാവി​നെ കൊടു​ക്കു​ന്നത്‌. (ലൂക്കോ. 11:13) പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച്‌ നമുക്കു വേണ്ട ശക്തി തരാൻ യഹോ​വ​യ്‌ക്കു കഴിയും. (ഫിലി. 4:13) ഇനി, ദൈവാ​ത്മാ​വി​ന്റെ ഫലത്തിൽപ്പെട്ട സ്‌നേ​ഹം​പോ​ലുള്ള ഗുണങ്ങൾ വളർത്താ​നും ദൈവാ​ത്മാ​വി​നു നമ്മളെ സഹായി​ക്കാ​നാ​കും. അത്‌ ആത്മനി​യ​ന്ത്രണം പാലി​ക്കു​ന്നതു കൂടുതൽ എളുപ്പ​മാ​ക്കും.​—1 കൊരി. 13:5.

ആത്മനിയന്ത്രണത്തെ ദുർബ​ല​മാ​ക്കുന്ന എന്തും ഒഴിവാ​ക്കു​ക

നിങ്ങളു​ടെ ആത്മനി​യ​ന്ത്ര​ണത്തെ ദുർബ​ല​മാ​ക്കി​യേ​ക്കാ​വുന്ന എന്തും ഒഴിവാ​ക്കുക. മോശ​മായ കാര്യങ്ങൾ അടങ്ങിയ ഇന്റർനെറ്റ്‌ വെബ്‌​സൈ​റ്റു​ക​ളിൽനി​ന്നും വിനോ​ദ​ങ്ങ​ളിൽനി​ന്നും അകലം പാലി​ക്കു​ന്നത്‌ ഇതിൽ ഉൾപ്പെ​ടും. (എഫെ. 5:3, 4) വാസ്‌ത​വ​ത്തിൽ നമ്മളെ തെറ്റു ചെയ്യാൻ പ്രേരി​പ്പി​ക്കുന്ന എന്തും നമ്മൾ ഒഴിവാ​ക്കണം. (സുഭാ. 22:3; 1 കൊരി. 6:12) ഉദാഹ​ര​ണ​ത്തിന്‌, ഒരാൾ അധാർമി​ക​മായ കാര്യ​ങ്ങ​ളി​ലേക്കു വീണു​പോ​കാ​നുള്ള പ്രലോ​ഭ​ന​വു​മാ​യി മല്ലിടു​ക​യാ​ണെ​ങ്കിൽ അയാൾക്കു പ്രണയ​ക​ഥകൾ വിവരി​ക്കുന്ന പുസ്‌ത​ക​ങ്ങ​ളും സിനി​മ​ക​ളും മുഴു​വ​നാ​യി ഒഴിവാ​ക്കേ​ണ്ടി​വ​ന്നേ​ക്കാം.

എന്നാൽ ഇക്കാര്യം പ്രാവർത്തി​ക​മാ​ക്കാൻ നമുക്ക്‌ അൽപ്പം പ്രയാസം തോന്നി​യേ​ക്കാം. എന്നാൽ നമ്മൾ ശ്രമി​ക്കു​ക​യാ​ണെ​ങ്കിൽ സ്വയം നിയ​ന്ത്രി​ക്കാ​നുള്ള ശക്തി യഹോവ നമുക്കു തരും. (2 പത്രോ. 1:5-8) നമ്മുടെ ചിന്തക​ളും സംസാ​ര​വും പ്രവർത്ത​ന​ങ്ങ​ളും നിയ​ന്ത്രി​ക്കാൻ യഹോവ സഹായി​ക്കും. തുടക്ക​ത്തിൽ പറഞ്ഞ പോളും മാർക്കോ​യും അതിന്റെ ജീവി​ക്കുന്ന ഉദാഹ​ര​ണ​ങ്ങ​ളാണ്‌. തങ്ങളുടെ കോപാ​വേശം അടക്കി​നി​റു​ത്താൻ അവർ പഠിച്ചു. വേറൊ​രു സഹോ​ദ​രന്റെ കാര്യം നോക്കാം. വണ്ടി​യോ​ടി​ക്കു​മ്പോൾ മറ്റു ഡ്രൈ​വർമാ​രോ​ടു തട്ടിക്ക​യ​റുന്ന രീതി അദ്ദേഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. പലപ്പോ​ഴും ഇതു വലിയ വഴക്കു​ക​ളി​ലും പ്രശ്‌ന​ങ്ങ​ളി​ലും കലാശി​ക്കും. അദ്ദേഹം എന്താണു ചെയ്‌തത്‌? അദ്ദേഹം പറയുന്നു: “ഞാൻ ദിവസ​വും ഉള്ളുരു​കി പ്രാർഥി​ച്ചു. ആത്മനി​യ​ന്ത്ര​ണ​ത്തെ​ക്കു​റി​ച്ചുള്ള ലേഖനങ്ങൾ പഠിച്ചു, സഹായ​ക​മായ ബൈബിൾവാ​ക്യ​ങ്ങൾ മനഃപാ​ഠ​മാ​ക്കി. ഈ പ്രശ്‌നം പരിഹ​രി​ക്കാ​നുള്ള എന്റെ ശ്രമം തുടങ്ങി​യിട്ട്‌ വർഷങ്ങ​ളാ​യെ​ങ്കി​ലും ശാന്തനാ​യി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഓരോ ദിവസ​വും രാവിലെ ഞാൻ എന്നെത്തന്നെ ഓർമി​പ്പി​ക്കും. അതു വലി​യൊ​രു സഹായ​മാണ്‌. പിന്നെ ഞാൻ എല്ലാ കാര്യ​ങ്ങൾക്കും കുറച്ച്‌ നേര​ത്തെ​തന്നെ ഇറങ്ങും. അപ്പോൾ തിരക്കു​കൂ​ട്ടി പോകു​ന്ന​തി​ന്റെ പ്രശ്‌നങ്ങൾ ഒഴിവാ​ക്കാ​മ​ല്ലോ.”

ആത്മനി​യ​ന്ത്രണം പാലി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ട്ടാ​ലോ?

ചില സമയങ്ങ​ളിൽ ആത്മനി​യ​ന്ത്രണം പാലി​ക്കാൻ നമ്മൾ പരാജ​യ​പ്പെ​ട്ടേ​ക്കാം. അത്തരം സന്ദർഭ​ങ്ങ​ളിൽ നമുക്ക്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കാൻപോ​ലും ലജ്ജ തോന്നാ​നി​ട​യുണ്ട്‌. പക്ഷേ നമ്മൾ യഹോ​വ​യോട്‌ ഏറ്റവും കൂടുതൽ പ്രാർഥി​ക്കേ​ണ്ടത്‌ അപ്പോ​ഴാണ്‌. അതു​കൊണ്ട്‌ അങ്ങനെ സംഭവി​ച്ചാൽ ഉടൻതന്നെ യഹോ​വ​യോ​ടു പ്രാർഥി​ക്കുക. യഹോ​വ​യോ​ടു ക്ഷമ ചോദി​ക്കുക, യഹോ​വ​യു​ടെ സഹായം തേടുക, ആ തെറ്റു വീണ്ടും ആവർത്തി​ക്കാ​തി​രി​ക്കാൻ തീരു​മാ​നി​ച്ചു​റ​യ്‌ക്കുക. (സങ്കീ. 51:9-11) കരുണ​യ്‌ക്കാ​യുള്ള നിങ്ങളു​ടെ ആത്മാർഥ​മായ പ്രാർഥന യഹോവ ഒരിക്ക​ലും തള്ളിക്ക​ള​യില്ല. (സങ്കീ. 102:17) ദൈവ​പു​ത്രന്റെ രക്തം ‘എല്ലാ പാപങ്ങ​ളിൽനി​ന്നും നമ്മളെ ശുദ്ധീ​ക​രി​ക്കു​ന്നെന്ന്‌’ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ ഓർമി​പ്പി​ക്കു​ന്നു. (1 യോഹ. 1:7; 2:1; സങ്കീ. 86:5) മറ്റുള്ള​വ​രോ​ടു വീണ്ടും​വീ​ണ്ടും ക്ഷമിക്കാൻ യഹോവ തന്റെ മനുഷ്യ​ദാ​സ​രോ​ടു പറയു​ന്നു​ണ്ട​ല്ലോ. അതു​കൊണ്ട്‌ യഹോവ നമ്മളോ​ടും വീണ്ടും​വീ​ണ്ടും ക്ഷമിക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.​—മത്താ. 18:21, 22; കൊലോ. 3:13.

വിജന​ഭൂ​മി​യിൽവെച്ച്‌ അൽപ്പ​നേ​ര​ത്തേ​ക്കാ​ണെ​ങ്കി​ലും മോശ​യ്‌ക്കു തന്റെ ആത്മനി​യ​ന്ത്രണം നഷ്ടമാ​യത്‌ യഹോ​വ​യു​ടെ അപ്രീ​തിക്ക്‌ ഇടയാക്കി. എങ്കിലും യഹോവ മോശ​യോ​ടു ക്ഷമിച്ചു. വിശ്വാ​സ​ത്തി​ന്റെ ഒരു വിശി​ഷ്ട​മാ​തൃ​ക​യാ​യി​ട്ടാ​ണു ദൈവ​വ​ചനം മോശയെ വരച്ചു​കാ​ട്ടു​ന്നത്‌. (ആവ. 34:10; എബ്രാ. 11:24-28) വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്ക്‌ പ്രവേ​ശി​ക്കാൻ യഹോവ മോശയെ അനുവ​ദി​ച്ചി​ല്ലെ​ങ്കി​ലും ഒരു പറുദീ​സ​യാ​യി മാറിയ ഭൂമി​യി​ലേക്ക്‌ യഹോവ മോശയെ സ്വാഗതം ചെയ്യും. അവിടെ എന്നെന്നും ജീവി​ക്കാ​നുള്ള അവസരം കൊടു​ക്കും. ആത്മനി​യ​ന്ത്രണം എന്ന അതി​പ്ര​ധാ​ന​ഗു​ണം വളർത്താൻ പരി​ശ്ര​മി​ച്ചാൽ നമ്മളെ​യും അതേ പ്രതി​ഫ​ല​മാ​ണു കാത്തി​രി​ക്കു​ന്നത്‌.​—1 കൊരി. 9:25.