വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 31

“ഉറച്ച അടിസ്ഥാ​ന​ങ്ങ​ളുള്ള നഗരത്തി​നു​വേണ്ടി” നിങ്ങൾ കാത്തി​രി​ക്കു​ക​യാ​ണോ?

“ഉറച്ച അടിസ്ഥാ​ന​ങ്ങ​ളുള്ള നഗരത്തി​നു​വേണ്ടി” നിങ്ങൾ കാത്തി​രി​ക്കു​ക​യാ​ണോ?

“ദൈവം രൂപര​ച​യി​താ​വും നിർമാ​താ​വും ആയ, ഉറച്ച അടിസ്ഥാ​ന​ങ്ങ​ളുള്ള നഗരത്തി​നു​വേ​ണ്ടി​യാണ്‌ അബ്രാ​ഹാം കാത്തി​രു​ന്നത്‌.”—എബ്രാ. 11:10.

ഗീതം 22 രാജ്യം സ്ഥാപി​ത​മാ​യി—അതു വരേണമേ!

പൂർവാവലോകനം *

1. പലരും എന്തെല്ലാം ത്യാഗങ്ങൾ ചെയ്‌തി​രി​ക്കു​ന്നു, എന്തു​കൊ​ണ്ടാണ്‌ അവർ അതു ചെയ്‌തത്‌?

ഇക്കാലത്തെ ദൈവ​ജ​ന​ത്തിൽപ്പെട്ട ലക്ഷക്കണ​ക്കിന്‌ ആളുകൾ ജീവി​ത​ത്തിൽ പലപല ത്യാഗങ്ങൾ ചെയ്‌തി​രി​ക്കു​ന്നു. ധാരാളം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ വിവാഹം കഴി​ക്കേണ്ടാ എന്നു തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. വിവാഹം കഴിച്ച ചിലർ തത്‌കാ​ല​ത്തേക്കു കുട്ടികൾ വേണ്ടാ എന്നു വെച്ചി​രി​ക്കു​ന്നു. ഇനി, കുടും​ബങ്ങൾ ജീവിതം ലളിത​മാ​ക്കി​നി​റു​ത്തു​ന്നു. ഇവരെ​ല്ലാം ഇങ്ങനെ​യുള്ള തീരു​മാ​നങ്ങൾ എടുക്കു​ന്ന​തിന്‌ ഒറ്റ കാരണമേ ഉള്ളൂ. ജീവിതം പരമാ​വധി യഹോ​വയെ സേവി​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നു. തങ്ങൾക്കു​ള്ള​തിൽ അവർ തൃപ്‌ത​രാണ്‌. തങ്ങൾക്കു ശരിക്കും ആവശ്യ​മുള്ള കാര്യങ്ങൾ യഹോവ തരു​മെന്ന്‌ അവർക്ക്‌ ഉറപ്പുണ്ട്‌. അവർക്കു നിരാ​ശ​പ്പെ​ടേ​ണ്ടി​വ​രു​മോ? ഒരിക്ക​ലു​മില്ല. നമുക്ക്‌ അത്‌ ഉറപ്പിച്ച്‌ പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? ‘വിശ്വാ​സ​ത്താൽ നീതീ​ക​രി​ക്ക​പ്പെട്ട സകലർക്കും പിതാ​വായ’ അബ്രാ​ഹാ​മി​നെ യഹോവ അനു​ഗ്ര​ഹി​ച്ചു എന്നതാണ്‌ ഒരു കാരണം.​—റോമ. 4:11.

2. (എ) എബ്രായർ 11:8-10, 16 അനുസ​രിച്ച്‌, അബ്രാ​ഹാം ഊർ നഗരം വിടാൻ തയ്യാറാ​യത്‌ എന്തു​കൊണ്ട്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

2 ഊർ നഗരത്തി​ലെ സുഖസൗ​ക​ര്യ​ങ്ങ​ളെ​ല്ലാ​മുള്ള ജീവിതം അബ്രാ​ഹാം ഒരു മടിയും​കൂ​ടാ​തെ വിട്ടു​ക​ളഞ്ഞു. എന്തു​കൊണ്ട്‌? കാരണം “ഉറച്ച അടിസ്ഥാ​ന​ങ്ങ​ളുള്ള നഗരത്തി​നു​വേണ്ടി” അബ്രാ​ഹാം കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു. (എബ്രായർ 11:8-10, 16 വായി​ക്കുക.) ഏതാണ്‌ ആ ‘നഗരം?’ അതേവരെ പണിതി​ട്ടി​ല്ലാത്ത ആ നഗരത്തി​നു​വേണ്ടി കാത്തി​രു​ന്ന​പ്പോൾ അബ്രാ​ഹാ​മിന്‌ എന്തെല്ലാം പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി? നമുക്ക്‌ എങ്ങനെ അബ്രാ​ഹാ​മി​നെ​യും അബ്രാ​ഹാ​മി​ന്റെ മാതൃക പിന്തു​ടർന്ന ഇക്കാലത്തെ ആളുക​ളെ​യും അനുക​രി​ക്കാം? ഈ ലേഖന​ത്തിൽ നമ്മൾ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ചർച്ച ചെയ്യും.

ഏതാണ്‌ ‘ഉറച്ച അടിസ്ഥാ​ന​ങ്ങ​ളുള്ള നഗരം?’

3. അബ്രാ​ഹാം കാത്തി​രുന്ന നഗരം ഏതാണ്‌?

3 അബ്രാ​ഹാം കാത്തി​രുന്ന നഗരം ദൈവ​രാ​ജ്യ​മാണ്‌. യേശു​ക്രി​സ്‌തു​വും 1,44,000 അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളും ചേരു​ന്ന​താണ്‌ ആ രാജ്യം. ‘ജീവനുള്ള ദൈവ​ത്തി​ന്റെ നഗരമായ സ്വർഗീ​യ​യ​രു​ശ​ലേം’ എന്നാണ്‌ പൗലോസ്‌ ആ രാജ്യത്തെ വിളി​ച്ചത്‌. (എബ്രാ. 12:22; വെളി. 5:8-10; 14:1) സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും ദൈവ​ത്തി​ന്റെ ഇഷ്ടം നടപ്പാ​ക്കു​ന്ന​തിന്‌ രാജ്യം വരേണമേ എന്നു പ്രാർഥി​ക്കാൻ ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ച​പ്പോൾ യേശു ഉദ്ദേശി​ച്ചത്‌ ഇതേ രാജ്യം​ത​ന്നെ​യാണ്‌.​—മത്താ. 6:10.

4. ഉൽപത്തി 17:1, 2, 6 അനുസ​രിച്ച്‌ ദൈവം വാഗ്‌ദാ​നം ചെയ്‌ത നഗര​ത്തെ​ക്കു​റിച്ച്‌ അഥവാ രാജ്യ​ത്തെ​ക്കു​റിച്ച്‌ അബ്രാ​ഹാ​മിന്‌ എന്ത്‌ അറിയാ​മാ​യി​രു​ന്നു?

4 ദൈവ​രാ​ജ്യ​ത്തി​ന്റെ ഘടന​യെ​ക്കു​റി​ച്ചുള്ള വിശദാം​ശങ്ങൾ അബ്രാ​ഹാ​മിന്‌ അറിയാ​മാ​യി​രു​ന്നോ? ഇല്ല. കാരണം നൂറ്റാ​ണ്ടു​ക​ളോ​ളം അതിന്റെ വിശദാം​ശങ്ങൾ ഒരു ‘പാവന​ര​ഹ​സ്യ​മാ​യി​രു​ന്നു.’ (എഫെ. 1:8-10; കൊലോ. 1:26, 27) എങ്കിലും തന്റെ പിൻഗാ​മി​ക​ളിൽ ചിലർ രാജാ​ക്ക​ന്മാ​രാ​കു​മെന്ന്‌ അബ്രാ​ഹാ​മിന്‌ അറിയാ​മാ​യി​രു​ന്നു. യഹോവ അങ്ങനെ നേരിട്ട്‌ അബ്രാ​ഹാ​മി​നു വാക്കു കൊടു​ത്തി​രു​ന്നു. (ഉൽപത്തി 17:1, 2, 6 വായി​ക്കുക.) ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​കു​മാ​യി​രുന്ന മിശി​ഹയെ, അതായത്‌ അഭിഷി​ക്തനെ, കണ്ടതു​പോ​ലെ​യുള്ള ശക്തമായ വിശ്വാ​സം അബ്രാ​ഹാ​മി​നു​ണ്ടാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ യേശു തന്റെ കാലത്തെ ജൂതന്മാ​രോട്‌ ഇങ്ങനെ പറഞ്ഞത്‌: “നിങ്ങളു​ടെ പിതാ​വായ അബ്രാ​ഹാം എന്റെ ദിവസം കാണാ​മെന്ന പ്രതീ​ക്ഷ​യിൽ അങ്ങേയറ്റം സന്തോ​ഷി​ച്ചു. അബ്രാ​ഹാം അതു കാണു​ക​യും സന്തോ​ഷി​ക്കു​ക​യും ചെയ്‌തു.” (യോഹ. 8:56) വ്യക്തമാ​യും, യഹോ​വ​യു​ടെ പിന്തു​ണ​യോ​ടെ തന്റെ പിൻഗാ​മി​കൾ ഒരു രാജ്യം സ്ഥാപി​ക്കു​മെന്ന്‌ അബ്രാ​ഹാം മനസ്സി​ലാ​ക്കി. യഹോവ തന്റെ വാഗ്‌ദാ​നം നിറ​വേ​റ്റു​ന്ന​തു​വരെ കാത്തി​രി​ക്കാൻ അബ്രാ​ഹാം തയ്യാറാ​യി​രു​ന്നു.

യഹോവയുടെ വാഗ്‌ദാ​ന​ങ്ങ​ളിൽ വിശ്വാ​സ​മു​ണ്ടെന്ന്‌ അബ്രാ​ഹാം എങ്ങനെ​യാ​ണു കാണി​ച്ചത്‌? (ഖണ്ഡിക 5 കാണുക)

5. ദൈവം രൂപക​ല്‌പന ചെയ്‌ത നഗരത്തി​നു​വേണ്ടി അബ്രാ​ഹാം കാത്തി​രു​ന്നെന്നു നമുക്ക്‌ എങ്ങനെ അറിയാം?

5 ദൈവം രൂപക​ല്‌പന ചെയ്‌ത നഗരത്തി​നു​വേണ്ടി അഥവാ രാജ്യ​ത്തി​നു​വേണ്ടി കാത്തി​രി​ക്കു​ക​യാ​ണെന്ന്‌ അബ്രാ​ഹാം എങ്ങനെ​യാ​ണു കാണി​ച്ചത്‌? ഒന്നാമത്‌, ഏതെങ്കി​ലും രാജ്യത്ത്‌ സ്ഥിരതാ​മ​സ​മാ​ക്കി അവിടത്തെ പൗരനാ​കാൻ ശ്രമി​ക്കു​ന്ന​തി​നു പകരം അബ്രാ​ഹാം ഒരു നാടോ​ടി​യെ​പ്പോ​ലെ ഓരോ സ്ഥലങ്ങൾ മാറി​മാ​റി താമസി​ച്ചു. അതു​കൊ​ണ്ടു​തന്നെ അദ്ദേഹം ഭൂമി​യി​ലെ ഏതെങ്കി​ലു​മൊ​രു രാജാ​വി​നെ പിന്തു​ണ​ച്ചു​മില്ല. കൂടാതെ, അബ്രാ​ഹാം സ്വന്തമാ​യി ഒരു രാജ്യം സ്ഥാപി​ക്കാ​നും ശ്രമി​ച്ചില്ല. പകരം, എപ്പോ​ഴും യഹോ​വയെ അനുസ​രി​ക്കു​ക​യും വാഗ്‌ദാ​നം നിറ​വേ​റ്റു​ന്ന​തി​നാ​യി യഹോ​വ​യ്‌ക്കു​വേണ്ടി കാത്തി​രി​ക്കു​ക​യും ചെയ്‌തു. അതുവഴി അബ്രാ​ഹാം യഹോ​വ​യിൽ അസാധാ​ര​ണ​മായ വിശ്വാ​സം കാണിച്ചു. എന്നാൽ അബ്രാ​ഹാ​മിന്‌ അത്‌ എളുപ്പ​മാ​യി​രു​ന്നില്ല. നമുക്ക്‌ ഇപ്പോൾ അബ്രാ​ഹാം നേരിട്ട ചില പ്രശ്‌ന​ങ്ങ​ളും അബ്രാ​ഹാ​മി​ന്റെ മാതൃ​ക​യിൽനിന്ന്‌ എന്തു പഠിക്കാ​മെ​ന്നും നോക്കാം.

അബ്രാ​ഹാം എന്തെല്ലാം പ്രശ്‌നങ്ങൾ നേരിട്ടു?

6. ഊർ എങ്ങനെ​യുള്ള നഗരമാ​യി​രു​ന്നു?

6 അബ്രാ​ഹാം വിട്ടി​ട്ടു​പോന്ന ഊർ നഗര​ത്തെ​ക്കു​റിച്ച്‌ ഒന്ന്‌ ചിന്തി​ക്കുക. താരത​മ്യേന സുരക്ഷി​ത​വും സുഖസൗ​ക​ര്യ​ങ്ങൾ നിറഞ്ഞ​തും പരിഷ്‌കൃ​ത​വും ആയ ഒരു നഗരമാ​യി​രു​ന്നു അത്‌. നഗരം സംരക്ഷി​ക്കു​ന്ന​തി​നു ബലവത്തായ മതിലു​ക​ളും മൂന്നു വശവും ആഴമുള്ള കനാലു​ക​ളും ഉണ്ടായി​രു​ന്നു. അവിടത്തെ ആളുകൾ ഭാഷയി​ലും ഗണിത​ത്തി​ലും പ്രാവീ​ണ്യ​മു​ള്ള​വ​രാ​യി​രു​ന്നു. ഒരു വാണി​ജ്യ​കേ​ന്ദ്ര​വു​മാ​യി​രു​ന്നു ഊർ നഗരം. അവി​ടെ​നി​ന്നും വാണി​ജ്യ​വു​മാ​യി ബന്ധപ്പെട്ട ധാരാളം രേഖകൾ കണ്ടെടു​ക്കാൻ കഴിഞ്ഞി​ട്ടുണ്ട്‌. വീടു​ക​ളൊ​ക്കെ​യാ​ണെ​ങ്കിൽ ഇഷ്ടിക​കൾകൊണ്ട്‌ കെട്ടി തേച്ച്‌ വെള്ള പൂശി മനോ​ഹ​ര​മാ​ക്കി​യി​രു​ന്നു. കല്ലു പാകിയ നടുമു​റ്റ​മുള്ള ചില വീടു​കൾക്ക്‌ 13-ഓ 14-ഓ വരെ മുറികൾ ഉണ്ടായി​രു​ന്നു.

7. യഹോവ തന്നെയും കുടും​ബ​ത്തെ​യും രക്ഷിക്കു​മെന്ന്‌ അബ്രാ​ഹാ​മി​നു വിശ്വാ​സം വേണമാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

7 അബ്രാ​ഹാ​മിന്‌ യഹോ​വ​യിൽ വിശ്വാ​സം വേണമാ​യി​രു​ന്നു. തന്നെയും തന്റെ കുടും​ബ​ത്തെ​യും യഹോവ സംരക്ഷി​ക്കും എന്ന വിശ്വാ​സം. എന്തു​കൊണ്ട്‌? അബ്രാ​ഹാ​മും സാറയും ഇപ്പോൾ ഊർ നഗരത്തി​ലല്ല, പകരം, കനാനി​ലെ തുറസ്സായ പ്രദേ​ശ​ങ്ങ​ളി​ലാണ്‌. കെട്ടു​റ​പ്പുള്ള ഒരു വീടിന്റെ സുരക്ഷി​ത​ത്വ​വും സൗകര്യ​ങ്ങ​ളും ഒന്നുമില്ല, പകരം കൂടാ​ര​ങ്ങ​ളി​ലാണ്‌. അബ്രാ​ഹാ​മി​നെ​യും കുടും​ബ​ത്തെ​യും സംരക്ഷി​ക്കാൻ നഗരമ​തി​ലു​ക​ളും ആഴമേ​റിയ കനാലു​ക​ളും ഒന്നുമില്ല. എപ്പോൾ വേണ​മെ​ങ്കി​ലും ശത്രു​ക്കൾക്ക്‌ ആക്രമി​ക്കാ​വുന്ന അവസ്ഥയി​ലാ​ണവർ.

8. ഒരിക്കൽ അബ്രാ​ഹാം ഏതു പ്രശ്‌നം നേരിട്ടു?

8 അബ്രാ​ഹാം ദൈവം പറഞ്ഞ​തെ​ല്ലാം അനുസ​രി​ച്ചു. എങ്കിലും കുടും​ബ​ത്തിന്‌ ആവശ്യ​മായ ആഹാരം കൊടു​ക്കാൻ ഒരിക്കൽ അബ്രാ​ഹാം ബുദ്ധി​മു​ട്ടി. യഹോവ ഏതു ദേശ​ത്തേ​ക്കാ​ണോ അബ്രാ​ഹാ​മി​നെ അയച്ചത്‌, അവിടെ കടുത്ത ക്ഷാമം ഉണ്ടായ​പ്പോ​ഴാ​യി​രു​ന്നു അത്‌. ക്ഷാമം അത്ര രൂക്ഷമാ​യി​രു​ന്ന​തു​കൊണ്ട്‌ കുടും​ബ​ത്തെ​യും കൂട്ടി തത്‌കാ​ല​ത്തേക്ക്‌ ഈജി​പ്‌തി​ലേക്കു പോകാൻ അബ്രാ​ഹാം തീരു​മാ​നി​ച്ചു. എന്നാൽ അവിടെ ചെന്ന​പ്പോൾ അവിടത്തെ രാജാ​വായ ഫറവോൻ സാറയെ കൊട്ടാ​ര​ത്തി​ലേക്ക്‌ കൊണ്ടു​പോ​യി. സാറയെ സ്വന്തമാ​ക്കുക എന്നതാ​യി​രു​ന്നു ഫറവോ​ന്റെ ഉദ്ദേശ്യം. ഫറവോൻ സാറയെ അബ്രാ​ഹാ​മി​നു തിരി​ച്ചു​കൊ​ടു​ക്കാൻ യഹോവ ഇടയാ​ക്കി​യെ​ങ്കി​ലും അതുവരെ അബ്രാ​ഹാം എത്രമാ​ത്രം ഉത്‌കണ്‌ഠ അനുഭ​വി​ച്ചു​കാ​ണും എന്ന്‌ ഓർത്തു​നോ​ക്കൂ.​—ഉൽപ. 12:10-19.

9. കുടും​ബ​ത്തിൽ എന്തെല്ലാം പ്രശ്‌ന​ങ്ങ​ളാണ്‌ അബ്രാ​ഹാം നേരി​ട്ടത്‌?

9 അബ്രാ​ഹാ​മി​ന്റെ കുടും​ബ​ജീ​വി​ത​വും അത്ര സുഖക​ര​മ​ല്ലാ​യി​രു​ന്നു. പ്രിയ​പ്പെട്ട ഭാര്യ​യായ സാറയ്‌ക്കു കുട്ടി​ക​ളു​ണ്ടാ​കു​മാ​യി​രു​ന്നില്ല. വർഷങ്ങ​ളോ​ളം അവർ അതിന്റെ വിഷമ​വും നിരാ​ശ​യും ഒക്കെ അനുഭ​വി​ച്ചു. ഒടുവിൽ സാറ തന്റെ ദാസി​യായ ഹാഗാ​രി​നെ അബ്രാ​ഹാ​മി​നു കൊടു​ത്തു. ഹാഗാ​രി​ലൂ​ടെ അബ്രാ​ഹാ​മി​നും തനിക്കും കുട്ടി​കളെ കിട്ടു​ന്ന​തി​നാ​യി​രു​ന്നു അത്‌. എന്നാൽ യിശ്‌മാ​യേ​ലി​നെ ഗർഭം ധരിച്ച​പ്പോൾ ഹാഗാർ സാറയെ നിന്ദി​ക്കാൻ തുടങ്ങി. ഒടുവിൽ അവർക്കി​ട​യി​ലെ ബന്ധം അങ്ങേയറ്റം വഷളാ​യ​പ്പോൾ ഹാഗാ​രി​നു വീട്ടിൽനിന്ന്‌ ഓടി​പ്പോ​കേ​ണ്ടി​വന്നു.​—ഉൽപ. 16:1-6.

10. യിശ്‌മാ​യേ​ലും യിസ്‌ഹാ​ക്കും ഉൾപ്പെട്ട ഏതെല്ലാം സംഭവങ്ങൾ യഹോ​വ​യി​ലുള്ള അബ്രാ​ഹാ​മി​ന്റെ വിശ്വാ​സം പരീക്ഷി​ച്ചു?

10 അവസാനം സാറ ഗർഭം ധരിച്ച്‌ അബ്രാ​ഹാ​മിന്‌ ഒരു മകനെ പ്രസവി​ച്ചു. അബ്രാ​ഹാം അവനു യിസ്‌ഹാക്ക്‌ എന്ന്‌ പേരിട്ടു. അബ്രാ​ഹാം തന്റെ രണ്ടു മക്കളെ​യും, യിശ്‌മാ​യേ​ലി​നെ​യും യിസ്‌ഹാ​ക്കി​നെ​യും, സ്‌നേ​ഹി​ച്ചി​രു​ന്നു. എന്നാൽ, യിശ്‌മാ​യേൽ യിസ്‌ഹാ​ക്കി​നോ​ടു മോശ​മാ​യി പെരു​മാ​റി​യ​തു​കൊണ്ട്‌ അബ്രാ​ഹാ​മിന്‌ യിശ്‌മാ​യേ​ലി​നെ​യും ഹാഗാ​രി​നെ​യും വീട്ടിൽനിന്ന്‌ ഇറക്കി​വി​ടേ​ണ്ടി​വന്നു. (ഉൽപ. 21:9-14) പിന്നീട്‌, യഹോവ അബ്രാ​ഹാ​മി​നോ​ടു യിസ്‌ഹാ​ക്കി​നെ യാഗമർപ്പി​ക്കാൻ ആവശ്യ​പ്പെട്ടു. (ഉൽപ. 22:1, 2; എബ്രാ. 11:17-19) ഈ രണ്ടു സാഹച​ര്യ​ത്തി​ലും തന്റെ മക്കളെ​ക്കു​റിച്ച്‌ മുമ്പ്‌ പറഞ്ഞ​തെ​ല്ലാം യഹോവ നടപ്പാ​ക്കു​മെന്ന്‌ അബ്രാ​ഹാ​മിന്‌ ഉറച്ച വിശ്വാ​സം വേണമാ​യി​രു​ന്നു.

11. അബ്രാ​ഹാ​മിന്‌ യഹോ​വ​യ്‌ക്കു​വേണ്ടി ക്ഷമയോ​ടെ കാത്തി​രി​ക്കേ​ണ്ടി​വ​ന്നത്‌ എന്തു​കൊണ്ട്‌?

11 യഹോവ തന്റെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റ്റു​ന്ന​തി​നു​വേണ്ടി ഇക്കാലം മുഴുവൻ അബ്രാ​ഹാം ക്ഷമയോ​ടെ കാത്തി​രി​ക്ക​ണ​മാ​യി​രു​ന്നു. അബ്രാ​ഹാ​മും കുടും​ബ​വും ഊർ നഗരം വിട്ടു​പോ​രു​മ്പോൾ സാധ്യ​ത​യ​നു​സ​രിച്ച്‌ അദ്ദേഹ​ത്തിന്‌ പ്രായം 70 കടന്നി​രു​ന്നു. (ഉൽപ. 11:31–12:4) പിന്നീട്‌ ഏകദേശം നൂറു വർഷക്കാ​ലം അബ്രാ​ഹാം കനാൻ ദേശം മുഴുവൻ ചുറ്റി സഞ്ചരി​ക്കു​ക​യും കൂടാ​ര​ങ്ങ​ളിൽ താമസി​ക്കു​ക​യും ചെയ്‌തു. 175 വയസ്സാ​യ​പ്പോൾ അബ്രാ​ഹാം മരിച്ചു. (ഉൽപ. 25:7) എങ്കിലും, താൻ സഞ്ചരിച്ച കനാൻ ദേശം തന്റെ പിൻത​ല​മു​റ​ക്കാർക്കു കൊടു​ക്കു​മെന്ന വാഗ്‌ദാ​നം യഹോവ നിറ​വേ​റ്റു​ന്നതു കാണാൻ അബ്രാ​ഹാ​മിന്‌ ആയുസ്സു​ണ്ടാ​യി​രു​ന്നില്ല. താൻ കാത്തി​രുന്ന നഗരം, ദൈവ​രാ​ജ്യം സ്ഥാപി​ത​മാ​കു​ന്നതു കാണാ​നും അബ്രാ​ഹാ​മി​നു കഴിഞ്ഞില്ല. എന്നിട്ടും, ‘സുദീർഘ​മായ ജീവി​ത​ത്തിന്‌ ഒടുവിൽ, സംതൃ​പ്‌ത​നാ​യി അബ്രാ​ഹാം മരിച്ചു’ എന്നു ബൈബിൾ പറയുന്നു. (ഉൽപ. 25:8) പലപല പ്രശ്‌നങ്ങൾ നേരി​ട്ടെ​ങ്കി​ലും അബ്രാ​ഹാം ശക്തമായ വിശ്വാ​സം കാത്തു​സൂ​ക്ഷി​ച്ചു. യഹോ​വ​യ്‌ക്കു​വേണ്ടി കാത്തി​രി​ക്കാൻ അബ്രാ​ഹാ​മി​നു സന്തോ​ഷമേ ഉണ്ടായി​രു​ന്നു​ള്ളൂ. ഇത്രയും കാലം പിടി​ച്ചു​നിൽക്കാൻ അബ്രാ​ഹാ​മിന്‌ എങ്ങനെ​യാണ്‌ കഴിഞ്ഞത്‌? കാരണം, ജീവി​ത​കാ​ലത്ത്‌ ഉടനീളം യഹോവ അബ്രാ​ഹാ​മി​നോ​ടൊ​പ്പം ഉണ്ടായി​രു​ന്നു. ഒരു സ്‌നേ​ഹി​ത​നോട്‌ എന്നപോ​ലെ അബ്രാ​ഹാ​മി​നോട്‌ ഇടപെ​ടു​ക​യും ചെയ്‌തു.​—ഉൽപ. 15:1; യശ. 41:8; യാക്കോ. 2:22, 23.

അബ്രാഹാമിനെയും സാറ​യെ​യും പോലെ, ദൈവ​ദാ​സ​ന്മാർ എങ്ങനെ​യാ​ണു ക്ഷമയും വിശ്വാ​സ​വും കാണി​ക്കു​ന്നത്‌? (ഖണ്ഡിക 12 കാണുക) *

12. നമ്മൾ എന്തിനു​വേ​ണ്ടി​യാ​ണു കാത്തി​രി​ക്കു​ന്നത്‌, നമ്മൾ എന്താണു പഠിക്കാൻപോ​കു​ന്നത്‌?

12 അബ്രാ​ഹാ​മി​നെ​പ്പോ​ലെ ഉറച്ച അടിസ്ഥാ​ന​ങ്ങ​ളുള്ള നഗരത്തി​നാ​യി നമ്മളും കാത്തി​രി​ക്കു​ക​യാണ്‌. എന്നാൽ അതു പണിയു​ന്ന​തി​നു​വേ​ണ്ടി​യല്ല നമ്മൾ കാത്തി​രി​ക്കു​ന്നത്‌. കാരണം, ദൈവ​രാ​ജ്യം 1914-ൽ സ്ഥാപി​ത​മാ​യി. അതു സ്വർഗ​ത്തി​ന്റെ പൂർണ നിയ​ന്ത്ര​ണ​വും ഏറ്റെടു​ത്തു. (വെളി. 12:7-10) നമ്മൾ കാത്തി​രി​ക്കു​ന്നത്‌ ദൈവ​രാ​ജ്യം ഭൂമി​യു​ടെ മുഴുവൻ നിയ​ന്ത്രണം ഏറ്റെടു​ക്കുന്ന സമയത്തി​നാ​യി​ട്ടാണ്‌. പക്ഷേ, നമ്മൾ അതിനാ​യി കാത്തി​രി​ക്കു​മ്പോൾ അബ്രാ​ഹാ​മും സാറയും നേരി​ട്ട​തു​പോ​ലുള്ള പ്രശ്‌നങ്ങൾ നമ്മുടെ ജീവി​ത​ത്തി​ലും ഉണ്ടാ​യേ​ക്കാം. അബ്രാ​ഹാ​മി​ന്റെ മാതൃക അനുക​രി​ക്കാൻ യഹോ​വ​യു​ടെ ഇക്കാലത്തെ ദാസന്മാർക്ക്‌ കഴിഞ്ഞി​ട്ടു​ണ്ടോ? അബ്രാ​ഹാ​മി​നെ​യും സാറ​യെ​യും പോലെ പലരും വിശ്വാ​സ​വും ക്ഷമയും കാണി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു വീക്ഷാ​ഗോ​പു​ര​ത്തിൽ വന്നിട്ടുള്ള ജീവി​ത​ക​ഥകൾ തെളി​യി​ക്കു​ന്നത്‌. നമുക്ക്‌ അതിൽ ചില ജീവി​ത​ക​ഥകൾ പരി​ശോ​ധി​ച്ചിട്ട്‌ അതിൽനിന്ന്‌ എന്തു പഠിക്കാം എന്നു നോക്കാം.

അബ്രാ​ഹാ​മി​ന്റെ മാതൃക അനുക​രിച്ച ചിലർ

ബിൽ വാൾഡെൻ ത്യാഗങ്ങൾ ചെയ്യാൻ മനസ്സു​കാ​ണി​ച്ചു. അദ്ദേഹം യഹോ​വ​യിൽനി​ന്നുള്ള അനു​ഗ്ര​ഹങ്ങൾ ആസ്വദി​ച്ചു

13. ബിൽ സഹോ​ദ​രന്റെ മാതൃ​ക​യിൽനി​ന്നും നിങ്ങൾ എന്താണ്‌ പഠിച്ചത്‌?

13 ത്യാഗങ്ങൾ ചെയ്യാൻ മനസ്സു​ള്ള​വ​രാ​യി​രി​ക്കുക. ദൈവ​ത്തി​ന്റെ നഗരം, അതായത്‌, ദൈവ​രാ​ജ്യം നമ്മുടെ ജീവി​ത​ത്തിൽ ഒന്നാമതു വരണ​മെ​ങ്കിൽ നമ്മൾ അബ്രാ​ഹാ​മി​നെ​പ്പോ​ലെ ആയിരി​ക്കണം. ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ ത്യാഗങ്ങൾ ചെയ്യു​ന്ന​തി​നു മനസ്സു​കാ​ണി​ക്കണം. (മത്താ. 6:33; മർക്കോ. 10:28-30) നമുക്ക്‌ ബിൽ വാൾഡെൻ എന്ന സഹോ​ദ​രന്റെ അനുഭവം നോക്കാം. * ഐക്യ​നാ​ടു​ക​ളി​ലെ ഒരു യൂണി​വേ​ഴ്‌സി​റ്റി​യിൽ അദ്ദേഹം എഞ്ചിനീ​യ​റി​ങ്ങി​നു പഠിക്കു​ക​യാ​യി​രു​ന്നു. പഠനം പൂർത്തി​യാ​കാ​റായ സമയത്താണ്‌ 1942-ൽ അദ്ദേഹം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൂടെ ബൈബിൾ പഠിക്കാൻ തുടങ്ങി​യത്‌. എഞ്ചിനീ​യ​റിങ്ങ്‌ പഠനം കഴിഞ്ഞാ​ലു​ടനെ സഹോ​ദ​രനു ജോലി​യിൽ പ്രവേ​ശി​ക്കാൻ വേണ്ട ക്രമീ​ക​ര​ണങ്ങൾ അദ്ദേഹ​ത്തി​ന്റെ അധ്യാ​പകൻ ചെയ്‌തി​രു​ന്നു. പക്ഷേ, ഉയർന്ന ശമ്പളമുള്ള ഒരു ജോലി​യിൽ പ്രവേ​ശി​ക്കാൻ താൻ ആഗ്രഹി​ക്കു​ന്നി​ല്ലെ​ന്നും പകരം ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാ​നാ​ണു തന്റെ തീരു​മാ​ന​മെ​ന്നും അദ്ദേഹം വിശദീ​ക​രി​ച്ചു. അങ്ങനെ​യി​രി​ക്കെ സഹോ​ദ​രന്‌ സൈന്യ​ത്തിൽ ചേരാ​നുള്ള ഉത്തരവ്‌ കിട്ടി. അദ്ദേഹം അത്‌ ആദര​വോ​ടെ നിരസി​ച്ചു. അതിന്റെ ഫലമായി അദ്ദേഹ​ത്തി​നു 10,000 ഡോളർ പിഴയും അഞ്ചു വർഷത്തെ തടവും ശിക്ഷ വിധിച്ചു. എന്നാൽ മൂന്നു വർഷം കഴിഞ്ഞ​പ്പോൾ അദ്ദേഹത്തെ വിട്ടയച്ചു. പിന്നീട്‌ അദ്ദേഹ​ത്തി​നു ഗിലെ​യാദ്‌ സ്‌കൂ​ളിൽ പങ്കെടു​ക്കാ​നുള്ള ക്ഷണം ലഭിച്ചു. അതിനു ശേഷം ആഫ്രി​ക്ക​യി​ലേക്ക്‌ അദ്ദേഹ​ത്തി​നു നിയമനം കിട്ടി. പിന്നീട്‌ ബിൽ സഹോ​ദരൻ ഇവാ സഹോ​ദ​രി​യെ വിവാഹം കഴിച്ചു. അവർ ഒരുമിച്ച്‌ ആഫ്രി​ക്ക​യിൽ സേവിച്ചു. പലപല ത്യാഗങ്ങൾ ഉൾപ്പെട്ട ഒരു നിയമനം ആയിരു​ന്നു അത്‌. വർഷങ്ങൾക്കു ശേഷം ബിൽ സഹോ​ദ​രന്റെ അമ്മയെ ശുശ്രൂ​ഷി​ക്കാ​നാ​യി അവർ ഐക്യ​നാ​ടു​ക​ളി​ലേക്കു മടങ്ങി. ബിൽ സഹോ​ദരൻ തന്റെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “70-ലധികം വർഷം തന്റെ സേവന​ത്തിൽ യഹോവ എന്നെ ഉപയോ​ഗി​ച്ച​ല്ലോ എന്നോർക്കു​മ്പോൾ എന്റെ കണ്ണു നിറഞ്ഞു​പോ​കു​ന്നു. തിരിഞ്ഞു നോക്കു​മ്പോൾ ദൈവ​സേ​വ​ന​ത്തി​ന്റെ പാതയി​ലേക്ക്‌ എന്നെ നയിച്ച​തിന്‌ ഞാൻ യഹോ​വ​യ്‌ക്ക്‌ എപ്പോ​ഴും നന്ദി പറയുന്നു.” നിങ്ങളു​ടെ കാര്യ​മോ? മുഴു​സ​മ​യ​സേ​വ​ന​ത്തി​നാ​യി ജീവിതം മാറ്റി​വെ​ക്കാൻ നിങ്ങൾക്കു കഴിയു​മോ?

എലെനിയും അരി​സ്റ്റോ​ട്ടെ​ലിസ്‌ അപ്പോ​സ്റ്റോ​ലി​ഡി​സും യഹോവ തങ്ങളെ ശക്തരാ​ക്കു​ന്നത്‌ അനുഭ​വി​ച്ച​റി​ഞ്ഞു

14-15. അരി​സ്റ്റോ​ട്ടെ​ലിസ്‌ സഹോ​ദ​ര​ന്റെ​യും സഹോ​ദ​രി​യു​ടെ​യും അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

14 പ്രശ്‌ന​ങ്ങ​ളൊ​ന്നു​മി​ല്ലാത്ത ഒരു ജീവിതം പ്രതീ​ക്ഷി​ക്ക​രുത്‌. ജീവിതം പൂർണ്ണ​മാ​യി യഹോ​വയെ സേവി​ക്കു​ന്ന​തിന്‌ വിട്ടു​കൊ​ടു​ക്കു​ന്ന​വർക്കു​പോ​ലും പ്രശ്‌നങ്ങൾ ഉണ്ടാകു​മെ​ന്നാണ്‌ അബ്രാ​ഹാ​മി​ന്റെ ജീവി​ത​ത്തിൽനിന്ന്‌ നമുക്കു മനസ്സി​ലാ​ക്കാൻ കഴിയു​ന്നത്‌. (യാക്കോ. 1:2; 1 പത്രോ. 5:9) അരി​സ്റ്റോ​ട്ടെ​ലിസ്‌ അപ്പോ​സ്റ്റോ​ലി​ഡിസ്‌ സഹോ​ദ​രന്റെ അനുഭവം അതാണു കാണി​ക്കു​ന്നത്‌. * ഗ്രീസിൽവെച്ച്‌ 1946-ൽ അദ്ദേഹം സ്‌നാ​ന​പ്പെട്ടു. അദ്ദേഹ​ത്തെ​പ്പോ​ലെ​തന്നെ ആത്മീയ​ല​ക്ഷ്യ​ങ്ങ​ളു​ണ്ടാ​യി​രുന്ന എലെനി സഹോ​ദ​രി​യെ അദ്ദേഹം വിവാഹം കഴിക്കാൻ തീരു​മാ​നി​ച്ചു. 1952-ൽ അവർ വിവാ​ഹ​നി​ശ്ചയം ചെയ്‌തു. പക്ഷേ, സഹോ​ദ​രി​ക്കു പെട്ടെന്നു സുഖമി​ല്ലാ​താ​യി. തലച്ചോ​റിൽ ഒരു മുഴയു​ള്ള​താ​യി പരി​ശോ​ധ​ന​യിൽ കണ്ടെത്തി. ആ മുഴ നീക്കം ചെയ്‌തെ​ങ്കി​ലും അവർ വിവാ​ഹി​ത​രാ​യി ഏതാനും വർഷങ്ങൾക്കു ശേഷം രോഗം തിരി​ച്ചു​വന്നു. ഡോക്ടർമാർ വീണ്ടും ഓപ്പ​റേഷൻ ചെയ്‌തു. പക്ഷേ, അതു കഴിഞ്ഞ​പ്പോൾ സഹോ​ദ​രി​യു​ടെ ശരീരം ഭാഗി​ക​മാ​യി തളർന്നു​പോ​യി. സംസാ​ര​ശേ​ഷി​യെ​യും ബാധിച്ചു. രോഗ​വും നമ്മുടെ പ്രവർത്ത​ന​ത്തി​നു നേരെ രാജ്യത്തെ ഗവൺമെ​ന്റി​ന്റെ ഉപദ്ര​വ​ങ്ങ​ളും ഒക്കെയു​ണ്ടാ​യി​ട്ടും സഹോ​ദരി ശുശ്രൂ​ഷ​യിൽ തീക്ഷ്‌ണ​ത​യോ​ടെ തുടർന്നു.

15 ഏകദേശം 30 വർഷം സഹോ​ദരൻ സഹോ​ദ​രി​യെ പരിച​രി​ച്ചു. ആ സമയത്ത്‌ അദ്ദേഹം ഒരു മൂപ്പനാ​യും കൺ​വെൻ​ഷൻ കമ്മിറ്റി​ക​ളി​ലെ അംഗമാ​യും ഒക്കെ സേവിച്ചു. ഇതിനി​ട​യിൽ ഒരു സമ്മേള​ന​ഹാൾ പണിയാ​നും സഹായി​ച്ചു. 1987-ൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​ന്ന​തി​നി​ടെ എലെനി സഹോ​ദ​രിക്ക്‌ ഒരു അപകട​ത്തിൽ ഗുരു​ത​ര​മാ​യി പരു​ക്കേറ്റു. സഹോ​ദരി അതോടെ അബോ​ധാ​വ​സ്ഥ​യി​ലാ​യി. മൂന്നു വർഷത്തി​നു ശേഷം സഹോ​ദരി മരിച്ചു. ജീവി​ത​ക​ഥ​യു​ടെ അവസാനം സഹോ​ദരൻ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “വർഷങ്ങ​ളി​ലു​ട​നീ​ളം പ്രയാ​സ​ക​ര​മായ സാഹച​ര്യ​ങ്ങ​ളും ദുഷ്‌ക​ര​മായ വെല്ലു​വി​ളി​ക​ളും മുൻകൂ​ട്ടി കാണാൻ കഴിയാത്ത സംഭവ​ങ്ങ​ളും അങ്ങേയ​റ്റത്തെ ധൈര്യ​വും സ്ഥിരോ​ത്സാ​ഹ​വും ആവശ്യ​മാ​ക്കി​ത്തീർത്തി​ട്ടുണ്ട്‌. എങ്കിലും ഈ പ്രശ്‌നങ്ങൾ തരണം ചെയ്യാൻ ആവശ്യ​മായ ശക്തി യഹോവ എപ്പോ​ഴും എനിക്ക്‌ നൽകി​യി​രി​ക്കു​ന്നു.” (സങ്കീ. 94:18, 19) പ്രശ്‌നങ്ങൾ നേരി​ടു​മ്പോ​ഴും തനിക്കു​വേണ്ടി കഴിയു​ന്ന​തെ​ല്ലാം ചെയ്യു​ന്ന​വരെ യഹോവ എത്രയ​ധി​കം സ്‌നേ​ഹി​ക്കു​ന്നു!

പ്രത്യാശയെക്കുറിച്ച്‌ എപ്പോ​ഴും ചിന്തി​ച്ചു​കൊണ്ട്‌ ഓഡ്രി ഹൈഡ്‌ സഹോ​ദരി നല്ലൊരു മനോ​ഭാ​വം നിലനി​റു​ത്തി

16. നോർ സഹോ​ദരൻ തന്റെ ഭാര്യക്ക്‌ എന്തു നല്ല ഉപദേ​ശ​മാ​ണു കൊടു​ത്തത്‌?

16 പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ എപ്പോ​ഴും ചിന്തി​ക്കുക. ഭാവി​യിൽ യഹോവ തരാൻപോ​കുന്ന സമ്മാന​ത്തി​ലാ​യി​രു​ന്നു അബ്രാ​ഹാ​മി​ന്റെ മനസ്സ്‌. അതു കൺമു​ന്നിൽ വന്ന പ്രശ്‌ന​ങ്ങളെ നേരി​ടാൻ അബ്രാ​ഹാ​മി​നെ സഹായി​ച്ചു. ഓഡ്രി ഹൈഡ്‌ സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. സഹോ​ദ​രി​യു​ടെ ആദ്യഭർത്താ​വായ നേഥൻ എച്ച്‌. നോർ സഹോ​ദരൻ ക്യാൻസർ വന്ന്‌ മരിച്ചു. രണ്ടാമത്തെ ഭർത്താ​വായ ഗ്ലെൻ ഹൈഡ്‌ സഹോ​ദ​രന്‌ അൽ​സൈ​മേ​ഴ്‌സ്‌ രോഗ​വും ബാധിച്ചു. * ഇങ്ങനെ​യുള്ള പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി​ട്ടും സഹോ​ദരി എപ്പോ​ഴും തന്റെ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക​യും നല്ല ഒരു മനോ​ഭാ​വം നിലനി​റു​ത്തു​ക​യും ചെയ്‌തു. നോർ സഹോ​ദരൻ മരിക്കു​ന്ന​തിന്‌ ഏതാനും ആഴ്‌ച​കൾക്കു മുമ്പ്‌ പറഞ്ഞ ഒരു കാര്യം തന്നെ വളരെ​യ​ധി​കം സഹായി​ച്ചെന്നു തന്റെ അനുഭ​വ​ത്തിൽ സഹോ​ദരി വിവരി​ക്കു​ന്നുണ്ട്‌. സഹോ​ദരി പറയുന്നു: “നേഥൻ എന്നെ ഇങ്ങനെ ഓർമി​പ്പി​ച്ചു: ‘മരിച്ചു​ക​ഴി​ഞ്ഞാൽപ്പി​ന്നെ നമ്മുടെ പ്രത്യാശ ഉറപ്പായി. പിന്നീട്‌ ഒരിക്ക​ലും നമുക്ക്‌ കഷ്ടപ്പാട്‌ അനുഭ​വി​ക്കേ​ണ്ട​തില്ല.’ എന്നിട്ട്‌ അദ്ദേഹം എന്നെ ഇപ്രകാ​രം ഉദ്‌ബോ​ധി​പ്പി​ച്ചു: ‘ഭാവി​യി​ലേക്ക്‌ ഉറ്റു​നോ​ക്കുക. കാരണം നിന്റെ പ്രതി​ഫലം അവി​ടെ​യാണ്‌.’ അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർത്തു: ‘മറ്റുള്ള​വർക്കു​വേണ്ടി ജീവി​തത്തെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ എല്ലായ്‌പോ​ഴും തിരക്കു​ള്ള​വ​ളാ​യി​രി​ക്കുക. ജീവി​ത​ത്തിൽ സന്തോഷം കണ്ടെത്താൻ അതു നിന്നെ സഹായി​ക്കും.’” മറ്റുള്ള​വർക്കു നന്മ ചെയ്യു​ന്ന​തിൽ തിരക്കു​ള്ള​വ​രാ​യി​രി​ക്കാ​നും ‘പ്രത്യാശ ഓർത്ത്‌ സന്തോ​ഷി​ക്കാ​നും’ പറഞ്ഞി​രി​ക്കു​ന്നത്‌ എത്ര നല്ല ഒരു ഉപദേ​ശ​മാണ്‌!​—റോമ. 12:12.

17. (എ) പ്രത്യാ​ശ​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ നമുക്കു കൂടു​ത​ലായ എന്തു കാരണ​മുണ്ട്‌? (ബി) മീഖ 7:7-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന നല്ല മനോ​ഭാ​വം ഭാവി​യി​ലെ അനു​ഗ്ര​ഹങ്ങൾ ലഭിക്കാൻ നമ്മളെ എങ്ങനെ സഹായി​ക്കും?

17 ഇന്നു പ്രത്യാ​ശ​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ നമുക്കു മുമ്പെ​ന്ന​ത്തെ​ക്കാ​ളും അധികം കാരണ​മുണ്ട്‌. നമ്മൾ ഈ വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ല​ത്തി​ന്റെ അന്ത്യത്തി​ലാ​ണു ജീവി​ക്കു​ന്ന​തെന്നു ലോക​സം​ഭ​വങ്ങൾ വ്യക്തമാ​യി കാണി​ക്കു​ന്നു. ഉറച്ച അടിസ്ഥാ​ന​ങ്ങ​ളുള്ള നഗരം പെട്ടെ​ന്നു​തന്നെ ഭൂമി​യു​ടെ പൂർണ​നി​യ​ന്ത്രണം ഏറ്റെടു​ക്കും. അതോടെ നമ്മുടെ കാത്തി​രിപ്പ്‌ അവസാ​നി​ക്കും. മരിച്ചു​പോയ നമ്മുടെ പ്രിയ​പ്പെ​ട്ട​വരെ വീണ്ടും കാണാൻ കഴിയു​മെ​ന്ന​താ​ണു നമുക്കു കിട്ടാൻപോ​കുന്ന അനു​ഗ്ര​ഹ​ങ്ങ​ളി​ലൊന്ന്‌. അന്ന്‌ അബ്രാ​ഹാ​മി​നെ​യും കുടും​ബ​ത്തെ​യും ഭൂമി​യി​ലെ ജീവനി​ലേക്കു തിരികെ കൊണ്ടു​വ​ന്നു​കൊണ്ട്‌ അബ്രാ​ഹാ​മി​ന്റെ വിശ്വാ​സ​ത്തി​നും ക്ഷമയോ​ടെ​യുള്ള കാത്തി​രി​പ്പി​നും യഹോവ പ്രതി​ഫലം കൊടു​ക്കും. അവരെ സ്വാഗതം ചെയ്യാൻ നിങ്ങൾ അവി​ടെ​യു​ണ്ടാ​യി​രി​ക്കു​മോ? നിങ്ങൾക്ക്‌ അതിനുള്ള അവസര​മുണ്ട്‌. അബ്രാ​ഹാ​മി​നെ​പ്പോ​ലെ ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി ത്യാഗങ്ങൾ ചെയ്യാൻ മനസ്സു കാണി​ക്കു​ക​യും പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോ​ഴും വിശ്വാ​സം കാത്തു​സൂ​ക്ഷി​ക്കു​ക​യും യഹോ​വ​യ്‌ക്കു​വേണ്ടി ക്ഷമയോ​ടെ കാത്തി​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ!​—മീഖ 7:7 വായി​ക്കുക.

ഗീതം 74 പാടാം രാജ്യ​ഗീ​തം!

^ ഖ. 5 ആരെങ്കി​ലും ഒരു വാക്കു പറഞ്ഞിട്ട്‌ അതു പാലി​ക്കു​ന്ന​തു​വരെ കാത്തി​രി​ക്കു​ന്നതു നമ്മുടെ ക്ഷമയെ പരീക്ഷി​ച്ചേ​ക്കാം. ചില​പ്പോൾ ആ വ്യക്തി​യി​ലുള്ള വിശ്വാ​സ​ത്തെ​പ്പോ​ലും പരീക്ഷി​ച്ചേ​ക്കാം. യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റു​ന്ന​തു​വരെ ക്ഷമയോ​ടെ കാത്തി​രി​ക്കാൻ നമ്മളെ​ല്ലാം ഒരു ഉറച്ച തീരു​മാ​നം എടുത്തി​ട്ടുണ്ട്‌. ആ തീരു​മാ​നം ശക്തമാ​ക്കാൻ സഹായി​ക്കുന്ന ഏതെല്ലാം പാഠങ്ങൾ നമുക്ക്‌ അബ്രാ​ഹാ​മിൽനിന്ന്‌ പഠിക്കാം? ഇക്കാലത്തെ ചില ദൈവ​ദാ​സ​ന്മാർ അക്കാര്യ​ത്തിൽ എന്തു നല്ല മാതൃ​ക​യാ​ണു വെച്ചി​രി​ക്കു​ന്നത്‌?

^ ഖ. 13 ബിൽ വാൾഡെൻ സഹോ​ദ​രന്റെ ജീവി​തകഥ 2013 ഡിസംബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 8-10 പേജു​ക​ളിൽ കാണാം.

^ ഖ. 14 അരിസ്റ്റോട്ടെലിസ്‌ അപ്പോ​സ്റ്റോ​ലി​ഡിസ്‌ സഹോ​ദ​രന്റെ ജീവി​തകഥ 2002 ഫെബ്രു​വരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 24-28 പേജു​ക​ളിൽ കാണാം.

^ ഖ. 16 ഓഡ്രി ഹൈഡ്‌ സഹോ​ദ​രി​യു​ടെ ജീവി​തകഥ 2004 ജൂലൈ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 23-29 പേജു​ക​ളിൽ കാണാം.

^ ഖ. 56 ചിത്രക്കുറിപ്പ്‌: വെല്ലു​വി​ളി​ക​ളു​ണ്ടെ​ങ്കി​ലും പ്രായ​മായ ഒരു ദമ്പതികൾ യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്നു. യഹോവ തന്നിരി​ക്കുന്ന പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊണ്ട്‌ അവർ വിശ്വാ​സം ശക്തമാ​ക്കി​നി​റു​ത്തു​ന്നു.