വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 39

ക്രിസ്‌തീ​യ​സ​ഹോ​ദ​രി​മാ​രു​ടെ കൂടെ​നിൽക്കുക

ക്രിസ്‌തീ​യ​സ​ഹോ​ദ​രി​മാ​രു​ടെ കൂടെ​നിൽക്കുക

“സന്തോ​ഷ​വാർത്ത ഘോഷി​ക്കുന്ന സ്‌ത്രീ​കൾ ഒരു വൻ​സൈ​ന്യം.”​—സങ്കീ. 68:11.

ഗീതം 137 വിശ്വസ്‌തസ്‌ത്രീകൾ, ക്രിസ്‌തീ​യ​സ​ഹോ​ദ​രി​മാർ

പൂർവാവലോകനം *

തീക്ഷ്‌ണതയുള്ള നമ്മുടെ സഹോ​ദ​രി​മാർ മീറ്റി​ങ്ങിൽ പങ്കെടു​ക്കു​ന്നു, ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്നു, രാജ്യ​ഹാൾ പരിപാ​ലി​ക്കു​ന്ന​തിൽ സഹായി​ക്കു​ന്നു, സഹവി​ശ്വാ​സി​ക​ളു​ടെ കാര്യ​ത്തിൽ ആത്മാർഥ​മായ താത്‌പ​ര്യം കാണി​ക്കു​ന്നു (1-ാം ഖണ്ഡിക കാണുക)

1. സഹോ​ദ​രി​മാർ സംഘട​ന​യ്‌ക്ക്‌ എങ്ങനെ​യെ​ല്ലാ​മാ​ണു പിന്തുണ കൊടു​ക്കു​ന്നത്‌, അവരിൽ ചിലർ നേരി​ടുന്ന ചില വെല്ലു​വി​ളി​കൾ എന്തൊ​ക്കെ​യാണ്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

സഭയിൽ കഠിനാ​ധ്വാ​നം ചെയ്യുന്ന നിരവധി സഹോ​ദ​രി​മാർ ഉള്ളതിൽ നമ്മൾ സന്തോ​ഷി​ക്കു​ന്നി​ല്ലേ! ഉദാഹ​ര​ണ​ത്തിന്‌, അവർ മീറ്റി​ങ്ങു​ക​ളിൽ ഉത്തരം പറയു​ക​യും തങ്ങൾക്കു ലഭിക്കുന്ന മറ്റു നിയമ​നങ്ങൾ ചെയ്യു​ക​യും ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ക​യും ചെയ്യുന്നു. ചിലർ രാജ്യ​ഹാൾ പരിപാ​ലി​ക്കു​ന്ന​തിൽ ഉൾപ്പെ​ടു​ന്നു, ഇനി, അവർ സഹവി​ശ്വാ​സി​ക​ളു​ടെ കാര്യ​ത്തിൽ ആത്മാർഥ​മായ താത്‌പ​ര്യം കാണി​ക്കു​ന്നു. എന്നാൽ അവർ പല വെല്ലു​വി​ളി​ക​ളും നേരി​ടു​ന്നു​ണ്ടെന്നു നമ്മൾ മനസ്സി​ലാ​ക്കണം. ചിലർ പ്രായ​മായ മാതാ​പി​താ​ക്കളെ പരിച​രി​ക്കു​ന്നു, കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നുള്ള എതിർപ്പു നേരി​ടു​ന്ന​വ​രാ​ണു മറ്റു ചിലർ. ഇനി ഒറ്റയ്‌ക്കുള്ള ചില അമ്മമാർ കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വ​രാൻ കഷ്ടപ്പെ​ടു​ന്നു.

2. സഹോ​ദ​രി​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു നമ്മൾ പ്രാധാ​ന്യം കൊടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

2 എന്തു​കൊ​ണ്ടാണ്‌ നമ്മൾ സഹോ​ദ​രി​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ടത്‌? കാരണം പലപ്പോ​ഴും ലോകം സ്‌ത്രീ​കൾ അർഹി​ക്കുന്ന മാന്യത അവർക്കു കൊടു​ക്കാ​റില്ല. മാത്രമല്ല, അവർക്കു​വേണ്ട പിന്തുണ കൊടു​ക്കാൻ ബൈബിൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, പൗലോസ്‌ അപ്പോ​സ്‌തലൻ റോമി​ലെ സഭയ്‌ക്ക്‌ എഴുതി​യ​പ്പോൾ ഫേബ എന്ന സഹോ​ദ​രി​യെ സ്വീക​രി​ക്കാ​നും ‘ആവശ്യ​മുള്ള ഏതു സഹായ​വും ചെയ്‌തു​കൊ​ടു​ക്കാ​നും’ അവരോട്‌ ആവശ്യ​പ്പെട്ടു. (റോമ. 16:1, 2) പൗലോസ്‌ മുമ്പ്‌ ഒരു പരീശ​നാ​യി​രു​ന്നു എന്ന്‌ ഓർക്കണം. സാധ്യ​ത​യ​നു​സ​രിച്ച്‌, സ്‌ത്രീ​കളെ തരംതാ​ണ​വ​രാ​യി കാണു​ക​യും അവരോട്‌ ആ രീതി​യിൽ പെരു​മാ​റു​ക​യും ചെയ്‌തി​രുന്ന ഒരു കൂട്ടമാ​യി​രു​ന്നു പരീശ​ന്മാർ. എന്നാൽ ഒരു ക്രിസ്‌ത്യാ​നി​യാ​യ​പ്പോൾ പൗലോസ്‌ യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌ സ്‌ത്രീ​ക​ളോ​ടു മാന്യ​ത​യോ​ടെ​യും ദയയോ​ടെ​യും ഇടപെട്ടു.​—1 കൊരി. 11:1.

3. യേശു എങ്ങനെ​യാ​ണു സ്‌ത്രീ​ക​ളോട്‌ ഇടപെ​ട്ടത്‌, തന്റെ പിതാ​വി​ന്റെ ഇഷ്ടം ചെയ്‌ത സ്‌ത്രീ​കളെ യേശു എങ്ങനെ​യാ​ണു വീക്ഷി​ച്ചത്‌?

3 യേശു എല്ലാ സ്‌ത്രീ​ക​ളോ​ടും മാന്യ​ത​യോ​ടെ ഇടപെട്ടു. (യോഹ. 4:27) അക്കാലത്തെ ജൂതമ​ത​നേ​താ​ക്ക​ന്മാ​രെ​പ്പോ​ലെയല്ല യേശു സ്‌ത്രീ​കളെ വീക്ഷി​ച്ചത്‌. “സ്‌ത്രീ​കളെ കുറ്റ​പ്പെ​ടു​ത്തു​ക​യോ അവരെ അപമാ​നി​ക്കു​ക​യോ ചെയ്യുന്ന ഒരു വാക്കു​പോ​ലും യേശു പറഞ്ഞി​ട്ടില്ല” എന്നാണ്‌ ഒരു ബൈബിൾ പഠന​ഗ്രന്ഥം പറയു​ന്നത്‌. എന്നാൽ അതു മാത്രമല്ല, തന്റെ പിതാ​വി​ന്റെ ഇഷ്ടം ചെയ്‌ത സ്‌ത്രീ​കളെ യേശു കൂടുതൽ വിലമ​തി​ക്കു​ക​യും ചെയ്‌തു. യേശു അവരെ തന്റെ സഹോ​ദ​രി​മാർ എന്നു വിളി​ക്കു​ക​യും പുരു​ഷ​ന്മാ​രെ​പ്പോ​ലെ​തന്നെ അവരും തന്റെ ആത്മീയ​കു​ടും​ബ​ത്തി​ന്റെ ഭാഗമാണ്‌ എന്നു സൂചി​പ്പി​ക്കു​ക​യും ചെയ്‌തു.​—മത്താ. 12:50.

4. ഈ ലേഖന​ത്തിൽ നമ്മൾ എന്താണു പഠിക്കാൻപോ​കു​ന്നത്‌?

4 യേശു തന്റെ ആത്മീയ​സ​ഹോ​ദ​രി​മാ​രെ സഹായി​ക്കാൻ എപ്പോ​ഴും തയ്യാറാ​യി​രു​ന്നു. അവരെ വില​യേ​റി​യ​വ​രാ​യി കാണു​ക​യും അവർക്കു​വേണ്ടി സംസാ​രി​ക്കു​ക​യും ചെയ്‌തു. സഹോ​ദ​രി​മാ​രോ​ടു പരിഗണന കാണി​ക്കു​ന്ന​തിൽ യേശു​വി​നെ എങ്ങനെ മാതൃ​ക​യാ​ക്കാ​മെന്നു നമുക്കു നോക്കാം.

സഹോ​ദ​രി​മാ​രോ​ടു പരിഗണന കാണി​ക്കു​ക

5. നല്ല സഹവാസം ആസ്വദി​ക്കു​ന്ന​തി​നു ചില സഹോ​ദ​രി​മാർക്ക്‌ എന്തൊക്കെ തടസ്സങ്ങ​ളുണ്ട്‌?

5 നമുക്ക്‌ എല്ലാവർക്കും, സഹോ​ദ​ര​ന്മാർക്കും സഹോ​ദ​രി​മാർക്കും, നല്ല സഹവാസം ആവശ്യ​മാണ്‌. എന്നാൽ ഇക്കാര്യ​ത്തിൽ ചില സഹോ​ദ​രി​മാർക്കു ചില തടസ്സങ്ങൾ നേരി​ട്ടേ​ക്കാം. എന്തു​കൊണ്ട്‌? ജോർഡൻ * എന്ന സഹോ​ദരി പറയുന്നു: “ഞാൻ ഏകാകി​യാ​യ​തു​കൊണ്ട്‌ സഭയിൽ ആരോ​ടൊ​പ്പ​മാ​ണു കൂട്ടു കൂടേ​ണ്ടത്‌ എന്നു ചില​പ്പോ​ഴൊ​ക്കെ എനിക്ക്‌ ഒരു അങ്കലാപ്പ്‌ തോന്നാ​റുണ്ട്‌. ഞാൻ സഭയുടെ ഭാഗമ​ല്ലെ​ന്നു​പോ​ലും ചിന്തി​ച്ചു​പോ​കും.” ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യു​ന്ന​തി​നു​വേണ്ടി മറ്റൊരു സ്ഥലത്തേക്കു മാറി​ത്താ​മ​സിച്ച ക്രിസ്റ്റീൻ എന്ന മുൻനി​ര​സേ​വിക പറയുന്നു: “നമ്മൾ ഒരു പുതിയ സഭയി​ലേക്കു ചെല്ലു​മ്പോൾ ആദ്യ​മൊ​ക്കെ നമുക്ക്‌ ഒരു ഒറ്റപ്പെടൽ തോന്നി​യേ​ക്കാം.” ഇനി, കുടും​ബാം​ഗ​ങ്ങ​ളൊ​ന്നും വിശ്വാ​സ​ത്തി​ലി​ല്ലാത്ത ഒരു വ്യക്തിക്കു താൻ അവരിൽനി​ന്നും ഒത്തിരി അകന്നു​പോ​യ​താ​യി തോന്നി​യേ​ക്കാം. എന്നാൽ അവർക്കൊട്ട്‌ സഭയിലെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​മാ​യും ഒരു അടുപ്പ​മി​ല്ലാ​യി​രി​ക്കും. ആരോ​ഗ്യം മോശ​മാ​യതു കാരണം വീട്ടിൽത്തന്നെ കഴി​യേ​ണ്ടി​വ​രുന്ന സഹോ​ദ​രി​മാർക്കും രോഗി​ക​ളായ കുടും​ബാം​ഗ​ങ്ങളെ പരിച​രി​ക്കേ​ണ്ടി​വ​രു​ന്ന​വർക്കും ഏകാന്തത അനുഭ​വ​പ്പെ​ട്ടേ​ക്കാം. അനറ്റ്‌ സഹോ​ദരി പറയുന്നു: “രോഗി​യായ എന്റെ അമ്മയെ പരിച​രി​ച്ചി​രു​ന്നതു ഞാനാ​യി​രു​ന്നു. അതു​കൊണ്ട്‌ കൂടി​വ​ര​വു​കൾക്ക്‌ ഒന്നും പോകാൻ എനിക്കു കഴിഞ്ഞി​രു​ന്നില്ല.”

യേശുവിനെപ്പോലെ, വിശ്വ​സ്‌ത​രായ സഹോ​ദ​രി​മാ​രു​ടെ കാര്യ​ത്തിൽ നമുക്ക്‌ ആത്മാർഥ​മായ താത്‌പ​ര്യം കാണി​ക്കാം (6-9 ഖണ്ഡികകൾ കാണുക) *

6. ലൂക്കോസ്‌ 10:38-42-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു​പോ​ലെ, യേശു മറിയ​യെ​യും മാർത്ത​യെ​യും എങ്ങനെ​യാ​ണു സഹായി​ച്ചത്‌?

6 യേശു തന്റെ ആത്മീയ​സ​ഹോ​ദ​രി​മാ​രു​ടെ​കൂ​ടെ സമയം ചെലവ​ഴി​ച്ചു. യേശു അവരുടെ ഒരു നല്ല സുഹൃ​ത്താ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, യേശു​വു​മാ​യി നല്ല സൗഹൃദം ആസ്വദി​ച്ചി​രു​ന്ന​വ​രാണ്‌, സാധ്യ​ത​യ​നു​സ​രിച്ച്‌ ഏകാകി​ക​ളാ​യി​രുന്ന മാർത്ത​യും മറിയ​യും. (ലൂക്കോസ്‌ 10:38-42 വായി​ക്കുക.) യേശു​വി​നോ​ടൊ​പ്പ​മാ​യി​രു​ന്ന​പ്പോൾ അവർക്ക്‌ ഒരു അസ്വസ്ഥ​ത​യോ പിരി​മു​റു​ക്ക​മോ ഒന്നും തോന്നി​യില്ല. ആ വിധത്തി​ലാണ്‌ യേശു അവരോ​ടു സംസാ​രി​ക്കു​ക​യും ഇടപെ​ടു​ക​യും ചെയ്‌തത്‌. അതു​കൊ​ണ്ടാണ്‌ മറിയ​യ്‌ക്ക്‌ ഒരു വിദ്യാർഥി​യെ​പ്പോ​ലെ യേശു​വി​ന്റെ കാൽക്കൽ പോയി ഇരിക്കാൻ മടി തോന്നാ​തി​രു​ന്നത്‌. * ഇനി, മറിയ തന്നെ സഹായി​ക്കു​ന്നി​ല്ലെന്നു കണ്ടപ്പോൾ പരിഭവം തോന്നിയ മാർത്ത യേശു​വി​നോട്‌ അതു തുറന്നു​പ​റ​ഞ്ഞ​തും അതു​കൊ​ണ്ടാണ്‌. അനൗപ​ചാ​രി​ക​മായ ആ കൂടി​വ​ര​വി​ലും, രണ്ടു സ്‌ത്രീ​ക​ളെ​യും ആത്മീയ​മാ​യി സഹായി​ക്കാൻ യേശു​വി​നു കഴിഞ്ഞു. മറ്റ്‌ അവസര​ങ്ങ​ളി​ലും ആ രണ്ടു സ്‌ത്രീ​ക​ളെ​യും അവരുടെ ആങ്ങളയായ ലാസറി​നെ​യും സന്ദർശി​ച്ചു​കൊണ്ട്‌ അവരെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടെന്നു യേശു കാണിച്ചു. (യോഹ. 12:1-3) അതു​കൊ​ണ്ടു​തന്നെ ലാസറി​നു ഗുരു​ത​ര​മായ അസുഖം വന്നപ്പോൾ മറിയ​യ്‌ക്കും മാർത്ത​യ്‌ക്കും യേശു​വി​നോ​ടു സഹായം ചോദി​ക്കാൻ ഒരു മടിയും തോന്നി​യില്ല.​—യോഹ. 11:3, 5.

7. സഹോ​ദ​രി​മാ​രെ നമുക്കു പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയുന്ന ഒരു വിധം ഏതാണ്‌?

7 ചില സഹോ​ദ​രി​മാർക്കു മീറ്റി​ങ്ങു​ക​ളാ​ണു സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പ​മാ​യി​രിക്കാ​നുള്ള പ്രധാ​ന​പ്പെട്ട അവസരം. അതു​കൊണ്ട്‌ അവരെ സ്വാഗതം ചെയ്യാ​നും അവരോ​ടു സംസാ​രി​ക്കാ​നും അവരോ​ടു സ്‌നേഹം പ്രകട​മാ​ക്കാ​നും ഉള്ള അവസര​ങ്ങ​ളാ​യി നമ്മൾ മീറ്റി​ങ്ങു​കളെ കാണണം. നേരത്തേ കണ്ട ജോർഡൻ പറയുന്നു: “രാജ്യ​ഹാ​ളിൽ ചെല്ലു​മ്പോൾ സഹോ​ദ​രങ്ങൾ പല രീതി​യിൽ എന്നോ​ടുള്ള കരുതൽ കാണി​ക്കും. മീറ്റി​ങ്ങിൽ ഞാൻ പറഞ്ഞ ഉത്തരം നല്ലതാ​യി​രു​ന്നു എന്നു പറഞ്ഞ്‌ എന്നെ അഭിന​ന്ദി​ക്കും. എന്നോ​ടൊ​പ്പം വയൽസേ​വ​ന​ത്തി​നു പോകാ​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്യും. ഇതൊക്കെ എനിക്കു വലി​യൊ​രു പ്രോ​ത്സാ​ഹ​ന​മാണ്‌.” സഹോ​ദ​രി​മാർ നമുക്കു വേണ്ട​പ്പെ​ട്ട​വ​രാ​ണെന്ന്‌ അവർക്കു തോന്നുന്ന രീതി​യിൽ അവരോട്‌ ഇടപെ​ടണം. കിയ പറയുന്നു: “ഏതെങ്കി​ലും ദിവസം എനിക്കു മീറ്റി​ങ്ങി​നു പോകാൻ കഴിഞ്ഞി​ല്ലെ​ങ്കിൽ സുഖമാ​ണോ എന്നു തിരക്കി​ക്കൊണ്ട്‌ ഒരു മെസ്സേജ്‌ വരു​മെന്ന്‌ എനിക്ക്‌ അറിയാം. സഹോ​ദ​ര​ങ്ങൾക്ക്‌ എന്റെ കാര്യ​ത്തിൽ എത്ര ശ്രദ്ധയു​ണ്ടെന്ന്‌ അപ്പോൾ ഞാൻ ഓർത്തു​പോ​കും.”

8. നമുക്ക്‌ യേശു​വി​നെ മറ്റ്‌ ഏതെല്ലാം വിധങ്ങ​ളിൽ അനുക​രി​ക്കാം?

8 യേശു​വി​നെ​പ്പോ​ലെ സഹോ​ദ​രി​മാ​രോ​ടു സഹവസി​ക്കാൻ നമ്മൾ സമയം കണ്ടെത്തണം. ഒരുപക്ഷേ അവരെ നമുക്കു ഭക്ഷണത്തി​നോ വിനോ​ദ​ത്തി​നോ വേണ്ടി വീട്ടി​ലേക്കു വിളി​ക്കാ​നാ​യേ​ക്കും. അത്തരം അവസര​ങ്ങ​ളിൽ നമ്മുടെ സംസാരം എപ്പോ​ഴും പ്രോ​ത്സാ​ഹനം പകരു​ന്ന​താ​യി​രി​ക്കണം. (റോമ. 1:11, 12) ഇക്കാര്യ​ത്തിൽ യേശു​വി​ന്റെ മനോ​ഭാ​വം മൂപ്പന്മാ​രു​ടെ മനസ്സി​ലു​ണ്ടാ​യി​രി​ക്കണം. ഏകാകി​യാ​യി​രി​ക്കു​ന്നതു ചിലർക്ക്‌ ഒരു വെല്ലു​വി​ളി​യാ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. എങ്കിലും വിവാഹം കഴിക്കു​ന്ന​തും കുട്ടി​ക​ളു​ണ്ടാ​കു​ന്ന​തും ഒന്നുമല്ല നിലനിൽക്കുന്ന സന്തോ​ഷ​ത്തി​ന്റെ അടിസ്ഥാ​ന​മെന്നു യേശു വ്യക്തമാ​ക്കി. (ലൂക്കോ. 11:27, 28) പകരം യഹോ​വ​യു​ടെ സേവന​ത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​മ്പോ​ഴാണ്‌ എന്നും നിലനിൽക്കുന്ന സന്തോഷം ലഭിക്കു​ന്നത്‌.​—മത്താ. 19:12.

9. സഹോ​ദ​രി​മാ​രെ സഹായി​ക്കാൻ മൂപ്പന്മാർക്ക്‌ എന്തു ചെയ്യാം?

9 പ്രത്യേ​കിച്ച്‌ മൂപ്പന്മാർ ക്രിസ്‌തീ​യ​സ്‌ത്രീ​കളെ തങ്ങളുടെ ആത്മീയ സഹോ​ദ​രി​മാ​രാ​യും അമ്മമാ​രാ​യും കാണണം. (1 തിമൊ. 5:1, 2) മീറ്റി​ങ്ങി​നു മുമ്പോ ശേഷമോ സഹോ​ദ​രി​മാ​രോ​ടു സംസാ​രി​ക്കാൻ മൂപ്പന്മാർ സമയം കണ്ടെത്തണം. മുമ്പ്‌ കണ്ട ക്രിസ്റ്റീൻ പറയുന്നു: “എന്റെ തിരക്കു പിടിച്ച ജീവിതം ശ്രദ്ധിച്ച ഒരു മൂപ്പൻ എന്റെ അടുത്ത്‌ വന്ന്‌ ഓരോ ദിവസ​വും കാര്യ​ങ്ങ​ളൊ​ക്കെ എങ്ങനെ​യാ​ണു പട്ടിക​പ്പെ​ടു​ത്തു​ന്നത്‌ എന്ന്‌ എന്നോടു ചോദി​ച്ചു. അദ്ദേഹ​ത്തിന്‌ എന്റെ കാര്യ​ത്തിൽ കരുത​ലു​ണ്ട​ല്ലോ എന്ന്‌ ഓർത്ത​പ്പോൾ വളരെ​യ​ധി​കം സന്തോഷം തോന്നി.” മൂപ്പന്മാർ പതിവാ​യി തങ്ങളുടെ ആത്മീയ​സ​ഹോ​ദ​രി​മാ​രോ​ടു സംസാ​രി​ക്കാൻ സമയം കണ്ടെത്തു​മ്പോൾ അവരെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടെന്നു മൂപ്പന്മാർ കാണി​ക്കു​ക​യാണ്‌. * പതിവാ​യി മൂപ്പന്മാ​രോ​ടു സംസാ​രി​ക്കു​ന്ന​തി​ന്റെ ഒരു പ്രയോ​ജ​ന​ത്തെ​ക്കു​റിച്ച്‌ നേരത്തേ കണ്ട അനറ്റ്‌ സഹോ​ദരി പറയുന്നു: “എനിക്ക്‌ അവരെ​യും അവർക്ക്‌ എന്നെയും നന്നായി മനസ്സി​ലാ​ക്കാൻ പറ്റി. അതു​കൊണ്ട്‌ ഒരു പ്രശ്‌ന​മു​ണ്ടാ​യാൽ ഒരു മടിയും​കൂ​ടാ​തെ അവരോ​ടു സഹായം ചോദി​ക്കാൻ എനിക്കു കഴിയു​ന്നു.”

സഹോ​ദ​രി​മാ​രെ വില​യേ​റി​യ​വ​രാ​യി കാണുക

10. നമുക്ക്‌ എങ്ങനെ നമ്മുടെ സഹോ​ദ​രി​മാർക്കു കരുത്തു പകരാം?

10 പുരു​ഷ​ന്മാ​രാ​യാ​ലും സ്‌ത്രീ​ക​ളാ​യാ​ലും, മറ്റുള്ളവർ നമ്മുടെ കഴിവു​കൾ അംഗീ​ക​രി​ക്കു​ക​യും നമ്മൾ ചെയ്യുന്ന കാര്യ​ങ്ങളെ വിലമ​തി​ക്കു​ന്നെന്നു പറയു​ക​യും ചെയ്യു​ന്നതു നമുക്കു കരുത്തു പകരും. അതേസ​മയം, ആളുകൾ നമ്മുടെ കഴിവു​ക​ളും നമ്മൾ ചെയ്യുന്ന കാര്യ​ങ്ങ​ളും ശ്രദ്ധി​ക്കു​ന്നി​ല്ലെ​ങ്കിൽ നമുക്കു നിരു​ത്സാ​ഹം തോന്നി​യേ​ക്കാം. അങ്ങനെ തോന്നി​യി​ട്ടുള്ള ഒരാളാണ്‌ അബീഗ​യിൽ എന്നു പേരുള്ള ഏകാകി​യായ ഒരു മുൻനി​ര​സേ​വിക. സഹോ​ദരി പറയുന്നു: “ഇന്നയാ​ളു​ടെ പെങ്ങൾ, അല്ലെങ്കിൽ ഇന്നയാ​ളു​ടെ മകൾ എന്ന പേരിലേ ആളുകൾക്ക്‌ എന്നെ അറിയാ​വൂ. മിക്ക​പ്പോ​ഴും എന്നെ ആരും ശ്രദ്ധി​ക്കാ​ത്ത​തു​പോ​ലെ എനിക്കു തോന്നി.” എന്നാൽ പാം എന്ന സഹോ​ദ​രി​യു​ടെ അനുഭവം മറ്റൊ​ന്നാണ്‌. ഏകാകി​യായ പാം സഹോ​ദരി വർഷങ്ങ​ളോ​ളം ഒരു മിഷന​റി​യാ​യി സേവിച്ചു. പിന്നീടു മാതാ​പി​താ​ക്കളെ ശുശ്രൂ​ഷി​ക്കു​ന്ന​തി​നു​വേണ്ടി സഹോ​ദ​രി​ക്കു വീട്ടി​ലേക്കു മടങ്ങേ​ണ്ടി​വന്നു. 70-നു മേൽ പ്രായ​മുള്ള സഹോ​ദരി ഇപ്പോ​ഴും മുൻനി​ര​സേ​വനം ചെയ്യുന്നു. “എന്നെക്കു​റിച്ച്‌ വിലമ​തി​പ്പുള്ള വാക്കുകൾ മറ്റുള്ള​വ​രിൽനിന്ന്‌ കേൾക്കു​മ്പോൾ അത്‌ എനിക്കു വലി​യൊ​രു സഹായ​മാണ്‌” എന്നു പാം സഹോ​ദരി പറയുന്നു.

11. ശുശ്രൂ​ഷ​യിൽ തന്നോ​ടൊ​പ്പ​മു​ണ്ടാ​യി​രുന്ന സ്‌ത്രീ​കളെ വിലമ​തി​ച്ചു എന്ന്‌ യേശു എങ്ങനെ​യാ​ണു കാണി​ച്ചത്‌?

11 ദൈവ​ഭ​ക്ത​രായ ചില സ്‌ത്രീ​കൾ അവരുടെ സ്വത്തു​ക്കൾകൊണ്ട്‌ യേശു​വി​നെ “ശുശ്രൂ​ഷി​ച്ചു.” (ലൂക്കോ. 8:1-3) അവരുടെ സഹായം യേശു വില​യേ​റി​യ​താ​യി കണ്ടു. തന്നെ ശുശ്രൂ​ഷി​ക്കാ​നുള്ള പദവി മാത്രമല്ല യേശു അവർക്കു കൊടു​ത്തത്‌. ആഴമേ​റിയ ആത്മീയ​സ​ത്യ​ങ്ങൾ യേശു അവരോ​ടു വെളി​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, താൻ മരിക്കു​മെ​ന്നും പിന്നീട്‌ ഉയിർത്തെ​ഴു​ന്നേൽക്കു​മെ​ന്നും യേശു അവരോ​ടു പറഞ്ഞു. (ലൂക്കോ. 24:5-8) അപ്പോ​സ്‌ത​ല​ന്മാ​രെ ഒരുക്കി​യ​തു​പോ​ലെ, താൻ കഷ്ടതകൾ സഹിച്ച്‌ മരിക്കു​ന്നതു കാണേ​ണ്ടി​വ​രുന്ന സ്‌ത്രീ​ക​ളെ​യും യേശു ആ ഭാവി​സം​ഭ​വ​ങ്ങൾക്കാ​യി ഒരുക്കി. (മർക്കോ. 9:30-32; 10:32-34) യേശു​വി​നെ അറസ്റ്റ്‌ ചെയ്‌ത​പ്പോൾ അപ്പോ​സ്‌ത​ല​ന്മാർ യേശു​വി​നെ വിട്ട്‌ ഓടി​പ്പോയ സ്ഥാനത്ത്‌, യേശു​വി​നെ പിന്തു​ണ​ച്ചി​രുന്ന ചില സ്‌ത്രീ​കൾ ദണ്ഡനസ്‌തം​ഭ​ത്തി​ലെ അന്ത്യനി​മി​ഷ​ങ്ങ​ളിൽ ക്രിസ്‌തു​വി​നെ ഉപേക്ഷി​ച്ചു​പോ​യില്ല എന്നതു ശ്രദ്ധേ​യ​മാണ്‌.​—മത്താ. 26:56; മർക്കോ. 15:40, 41.

12. യേശു സ്‌ത്രീ​കളെ എന്തെല്ലാം ഉത്തരവാ​ദി​ത്വ​ങ്ങൾ ഏൽപ്പിച്ചു?

12 യേശു സ്‌ത്രീ​കളെ പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വ​ങ്ങൾ ഏൽപ്പിച്ചു. പുനരു​ത്ഥാ​ന​പ്പെട്ട ശേഷം യേശു​വി​നെ ആദ്യം കാണാൻ അവസരം ലഭിച്ചതു ദൈവ​ഭ​ക്ത​രായ സ്‌ത്രീ​കൾക്കാ​യി​രു​ന്നു. താൻ ഉയിർത്തെ​ഴു​ന്നേ​റ്റെന്ന്‌ അപ്പോ​സ്‌ത​ല​ന്മാ​രോ​ടു പോയി പറയാൻ യേശു ഈ സ്‌ത്രീ​ക​ളോട്‌ ആവശ്യ​പ്പെട്ടു. (മത്താ. 28:5, 9, 10) പിന്നീട്‌, എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ ശിഷ്യ​ന്മാ​രു​ടെ മേൽ പരിശു​ദ്ധാ​ത്മാവ്‌ പകര​പ്പെ​ട്ട​പ്പോൾ ആ കൂട്ടത്തിൽ സ്‌ത്രീ​ക​ളും ഉണ്ടായി​രു​ന്നി​രി​ക്കണം. അങ്ങനെ​യാ​ണെ​ങ്കിൽ ആത്മാഭി​ഷേകം പ്രാപിച്ച ഈ സ്‌ത്രീ​കൾക്ക്‌ അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കാ​നും ‘ദൈവ​ത്തി​ന്റെ മഹാകാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌’ മറ്റുള്ള​വ​രോ​ടു പറയാ​നും ഉള്ള അത്ഭുത​ക​ര​മായ കഴിവ്‌ ലഭിച്ചി​ട്ടുണ്ട്‌.​—പ്രവൃ. 1:14; 2:2-4, 11.

13. ക്രിസ്‌തീ​യ​സ്‌ത്രീ​കൾ ദൈവ​സേ​വ​ന​ത്തി​ന്റെ ഏതെല്ലാം വശങ്ങളിൽ പ്രവർത്തി​ക്കു​ന്നു, അവർ ചെയ്യുന്ന കാര്യ​ങ്ങളെ വിലമ​തി​ക്കു​ന്നെന്നു നിങ്ങൾക്ക്‌ എങ്ങനെ കാണി​ക്കാം?

13 യഹോ​വ​യു​ടെ സേവന​ത്തിൽ സഹോ​ദ​രി​മാർ ചെയ്യുന്ന എല്ലാ കാര്യ​ങ്ങൾക്കും അവർ അഭിന​ന്ദനം അർഹി​ക്കു​ന്നു. അവരിൽ ചിലർ ദിവ്യാ​ധി​പ​ത്യ​പ്ര​വർത്ത​ന​ങ്ങൾക്കു​വേ​ണ്ടി​യുള്ള കെട്ടി​ടങ്ങൾ നിർമി​ക്കു​ക​യും പരിപാ​ലി​ക്കു​ക​യും ചെയ്യുന്നു, അന്യഭാ​ഷാ​ക്കൂ​ട്ട​ങ്ങ​ളോ​ടൊ​പ്പം പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​ന്നു, ബഥേലിൽ സ്വമേ​ധാ​സേ​വനം ചെയ്യുന്നു. ഇനി വേറെ ചിലർ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ത്തിൽ ഉൾപ്പെ​ടു​ന്നു, നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ പരിഭാഷ ചെയ്യാൻ സഹായി​ക്കു​ന്നു, മുൻനി​ര​സേ​വ​ക​രാ​യും മിഷന​റി​മാ​രാ​യും സേവി​ക്കു​ന്നു. മറ്റു ചില സഹോ​ദ​രി​മാർ, സഹോ​ദ​ര​ന്മാ​രെ​പ്പോ​ലെ മുൻനി​ര​സേ​വ​ന​സ്‌കൂ​ളി​ലും രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളി​ലും ഗിലെ​യാദ്‌ സ്‌കൂ​ളി​ലും പങ്കെടു​ക്കു​ന്നു. കൂടാതെ, സഭയി​ലും സംഘട​ന​യി​ലും ഉത്തരവാ​ദി​ത്വ​ങ്ങ​ളുള്ള സഹോ​ദ​ര​ന്മാർക്ക്‌ അവരുടെ ഭാര്യ​മാർ കൊടു​ക്കുന്ന പിന്തു​ണ​യും എടുത്തു​പ​റ​യേ​ണ്ട​താണ്‌. മനുഷ്യർക്കി​ട​യി​ലെ സമ്മാന​ങ്ങ​ളായ ഈ സഹോ​ദ​ര​ന്മാർക്കു ഭാര്യ​മാ​രു​ടെ പിന്തു​ണ​യി​ല്ലെ​ങ്കിൽ, അവരുടെ ചുമത​ലകൾ നിറ​വേ​റ്റു​ന്നത്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല. (എഫെ. 4:8) ഇങ്ങനെ കഠിനാ​ധ്വാ​നം ചെയ്യുന്ന സഹോ​ദ​രി​മാ​രെ നിങ്ങൾക്ക്‌ എങ്ങനെ​യെ​ല്ലാം പിന്തു​ണ​യ്‌ക്കാൻ കഴിയും?

14. സങ്കീർത്തനം 68:11-ലെ വാക്കു​ക​ളു​ടെ അർഥം തിരി​ച്ച​റി​യുന്ന ജ്ഞാനമുള്ള മൂപ്പന്മാർ എന്തു ചെയ്യും?

14 സഹോ​ദ​രി​മാർ മനസ്സൊ​രു​ക്ക​മുള്ള സ്വമേ​ധാ​സേ​വ​ക​രു​ടെ ‘ഒരു വൻ​സൈ​ന്യ​മാ​ണെ​ന്നും’ സന്തോ​ഷ​വാർത്ത ഘോഷി​ക്കു​ന്ന​തിൽ മിക്ക​പ്പോ​ഴും അവർ വളരെ വിദഗ്‌ധ​രാ​ണെ​ന്നും ജ്ഞാനമുള്ള മൂപ്പന്മാർ മനസ്സി​ലാ​ക്കു​ന്നു. (സങ്കീർത്തനം 68:11 വായി​ക്കുക.) അതു​കൊണ്ട്‌ അവരുടെ അനുഭ​വ​സ​മ്പ​ത്തിൽനിന്ന്‌ പല കാര്യ​ങ്ങ​ളും പഠിക്കാൻ മൂപ്പന്മാർ ശ്രമി​ക്കു​ന്നു. അങ്ങനെ ചെയ്യു​ന്നതു സഹോ​ദ​രി​മാർക്കു ശരിക്കും ഒരു പ്രോ​ത്സാ​ഹ​ന​മാണ്‌. നേരത്തേ കണ്ട അബീഗ​യിൽ സഹോ​ദ​രി​യു​ടെ അനുഭവം അതാണു കാണി​ക്കു​ന്നത്‌. പ്രദേ​ശത്തെ ആളുക​ളോ​ടു സംസാ​രി​ച്ചു​തു​ട​ങ്ങാൻ ഏറ്റവും ഫലപ്ര​ദ​മായ രീതി​ക​ളാ​യി സഹോ​ദ​രി​ക്കു തോന്നി​യി​ട്ടു​ള്ളത്‌ ഏതാ​ണെന്ന്‌ സഹോ​ദ​ര​ന്മാർ സഹോ​ദ​രി​യോ​ടു ചോദി​ക്കാ​റുണ്ട്‌. അബീഗ​യിൽ പറയുന്നു: “യഹോവ തന്റെ സംഘട​ന​യിൽ എനിക്ക്‌ ഒരു സ്ഥാനം തന്നിട്ടു​ണ്ടെന്നു തിരി​ച്ച​റി​യാൻ അത്‌ എന്നെ സഹായി​ക്കു​ന്നു.” കൂടാതെ, ചെറു​പ്പ​ക്കാ​രി​ക​ളായ സഹോ​ദ​രി​മാർ നേരി​ടുന്ന പ്രശ്‌ന​ങ്ങ​ളിൽ അവരെ സഹായി​ക്കാൻ വിശ്വ​സ്‌ത​രായ, പക്വത​യുള്ള സഹോ​ദ​രി​മാർക്കാ​കും എന്നും മൂപ്പന്മാർ തിരി​ച്ച​റി​യു​ന്നു. (തീത്തോ. 2:3-5) തീർച്ച​യാ​യും സഹോ​ദ​രി​മാർ നമ്മുടെ സ്‌നേ​ഹ​വും വിലമ​തി​പ്പും അർഹി​ക്കു​ന്നു.

സഹോ​ദ​രി​മാർക്കു​വേണ്ടി സംസാ​രി​ക്കു​ക

15. ഏതെല്ലാം സാഹച​ര്യ​ങ്ങ​ളിൽ തങ്ങൾക്കു​വേണ്ടി സംസാ​രി​ക്കാൻ സഹോ​ദ​രി​മാർക്ക്‌ ഒരാളു​ടെ സഹായം ആവശ്യ​മാ​യി​വ​ന്നേ​ക്കാം?

15 ഒരു പ്രത്യേ​ക​പ്ര​ശ്‌നം നേരി​ടു​മ്പോൾ, തങ്ങളുടെ ഭാഗത്തു​നിന്ന്‌ സംസാ​രി​ക്കാൻ സഹോ​ദ​രി​മാർക്ക്‌ ഒരാളു​ടെ സഹായം ആവശ്യ​മാ​യി വന്നേക്കാം. (യശ. 1:17) ഉദാഹ​ര​ണ​ത്തിന്‌, മുമ്പ്‌ ഭർത്താവ്‌ ചെയ്‌തു​കൊ​ണ്ടി​രുന്ന ചില കാര്യങ്ങൾ വിധവ​മാർക്കോ വിവാ​ഹ​മോ​ചനം നേടിയ സഹോ​ദ​രി​മാർക്കോ ചെയ്യാൻ കഴി​ഞ്ഞെ​ന്നു​വ​രില്ല. അത്തരം സാഹച​ര്യ​ങ്ങ​ളിൽ അവർക്കു​വേണ്ടി സംസാ​രി​ക്കാൻ ആരെ​യെ​ങ്കി​ലും ആവശ്യം​വ​ന്നേ​ക്കാം. പ്രായ​മുള്ള ഒരു സഹോ​ദ​രി​ക്കു ഡോക്ടർമാ​രോ​ടു സംസാ​രി​ക്കാൻ സഹായം ആവശ്യ​മു​ണ്ടോ? അല്ലെങ്കിൽ ചില​പ്പോൾ മറ്റു ദിവ്യാ​ധി​പത്യ പ്രോ​ജ​ക്ടു​ക​ളിൽ പങ്കെടു​ക്കുന്ന ഒരു സഹോ​ദ​രി​ക്കു മറ്റു മുൻനി​ര​സേ​വ​ക​രു​ടെ അത്ര ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ കഴി​ഞ്ഞെ​ന്നു​വ​രില്ല. അതിന്റെ പേരിൽ വിമർശനം കേൾക്കേ​ണ്ടി​വ​ന്നാൽ സഹോ​ദ​രി​യു​ടെ ഭാഗത്തു​നിന്ന്‌ സംസാ​രി​ക്കാൻ ആരെങ്കി​ലും വേണ്ടി​വ​ന്നേ​ക്കാം. ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ നമുക്ക്‌ എങ്ങനെ നമ്മുടെ സഹോ​ദ​രി​മാ​രെ സഹായി​ക്കാം? ഇവി​ടെ​യും യേശു​വി​ന്റെ മാതൃക നമ്മളെ സഹായി​ക്കും.

16. മർക്കോസ്‌ 14:3-9 അനുസ​രിച്ച്‌, യേശു എങ്ങനെ​യാ​ണു മറിയ​യു​ടെ സഹായ​ത്തിന്‌ എത്തിയത്‌?

16 തന്റെ ആത്മീയ​സ​ഹോ​ദ​രി​മാ​രെ മറ്റുള്ളവർ തെറ്റി​ദ്ധ​രി​ച്ച​പ്പോൾ അവർക്കു​വേണ്ടി സംസാ​രി​ക്കാൻ യേശു മടിച്ചു​നി​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, മാർത്ത മറിയയെ കുറ്റ​പ്പെ​ടു​ത്തി​യ​പ്പോൾ മറിയ ചെയ്‌ത​താ​ണു ശരി​യെന്നു യേശു പറഞ്ഞു. (ലൂക്കോ. 10:38-42) മറ്റൊരു അവസര​ത്തിൽ മറിയ ചെയ്‌തത്‌ തെറ്റാ​യി​പ്പോ​യെന്നു പറഞ്ഞ്‌ മറ്റുള്ളവർ വിമർശി​ച്ച​പ്പോ​ഴും യേശു മറിയ​യു​ടെ സഹായ​ത്തിന്‌ എത്തി. (മർക്കോസ്‌ 14:3-9 വായി​ക്കുക.) മറിയ​യു​ടെ ഉദ്ദേശ്യ​ശു​ദ്ധി മനസ്സി​ലാ​ക്കിയ യേശു മറിയയെ പ്രശം​സി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “അവൾ എനിക്കു​വേണ്ടി ഒരു നല്ല കാര്യ​മല്ലേ ചെയ്‌തത്‌? . . . (അവളെ​ക്കൊണ്ട്‌) പറ്റുന്നത്‌ (അവൾ) ചെയ്‌തു.” “ലോകത്ത്‌ എവിടെ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചാ​ലും” അവി​ടെ​യെ​ല്ലാം മറിയ ചെയ്‌ത ദയാ​പ്ര​വൃ​ത്തി​യെ​ക്കു​റിച്ച്‌ പറയു​മെന്നു യേശു പ്രവചി​ക്കു​ക​പോ​ലും ചെയ്‌തു. അതു സത്യമാ​യി​ല്ലേ? ഈ ലേഖനം​തന്നെ അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌. മറിയ​യു​ടെ നിസ്വാർഥ​മായ പ്രവൃ​ത്തി​യെ പ്രശം​സി​ച്ച​തി​ന്റെ​കൂ​ടെ സന്തോ​ഷ​വാർത്ത ലോക​മെ​മ്പാ​ടും പ്രസം​ഗി​ക്ക​പ്പെ​ടു​മെന്നു യേശു സൂചി​പ്പി​ച്ചതു ശ്രദ്ധേ​യ​മല്ലേ? കുറ്റ​പ്പെ​ടു​ത്ത​ലു​കൾ കേൾക്കേ​ണ്ടി​വന്ന മറിയയെ യേശു​വി​ന്റെ ആ വാക്കുകൾ എത്രയ​ധി​കം ആശ്വസി​പ്പി​ച്ചു​കാ​ണും!

17. സഭയിലെ ഒരു സഹോ​ദ​രി​ക്കു​വേണ്ടി നമ്മൾ സംസാ​രി​ക്കേ​ണ്ടി​വ​ന്നേ​ക്കാ​വുന്ന ഒരു സാഹച​ര്യം പറയുക.

17 നിങ്ങൾ ഇതു​പോ​ലെ നിങ്ങളു​ടെ ആത്മീയ​സ​ഹോ​ദ​രി​മാർക്കു​വേണ്ടി സംസാ​രി​ക്കാ​റു​ണ്ടോ? ഒരു സാഹച​ര്യം നോക്കാം. ഭർത്താവ്‌ അവിശ്വാ​സി​യായ ഒരു സഹോ​ദരി പലപ്പോ​ഴും മീറ്റിങ്ങ്‌ തുടങ്ങി​യ​തി​നു ശേഷമാ​ണു വരുന്ന​തെ​ന്നും കഴിഞ്ഞാൽ അപ്പോൾത്തന്നെ തിരി​ച്ചു​പോ​കു​മെ​ന്നും ചില പ്രചാ​രകർ നിരീ​ക്ഷി​ക്കു​ന്നു. വല്ലപ്പോ​ഴു​മൊ​ക്കെയേ മക്കളെ മീറ്റി​ങ്ങി​നു കൊണ്ടു​വ​രാ​റു​ള്ളൂ. സഹോ​ദരി കുറച്ചു​കൂ​ടെ ഒരു ഉറച്ച നിലപാട്‌ എടു​ക്കേ​ണ്ട​താ​ണെന്നു ചിന്തി​ക്കുന്ന ചില പ്രചാ​രകർ സഹോ​ദ​രി​യെ വിമർശി​ക്കു​ന്നു. പക്ഷേ സഹോ​ദരി തന്നെ​ക്കൊണ്ട്‌ കഴിയു​ന്ന​തി​ന്റെ പരമാ​വധി ചെയ്യു​ന്നുണ്ട്‌ എന്നതാണു വാസ്‌തവം. സഹോ​ദ​രിക്ക്‌ എപ്പോ​ഴും തന്റെ ഇഷ്ടമനു​സ​രിച്ച്‌ സമയം ക്രമീ​ക​രി​ക്കാൻ കഴിയില്ല. മക്കളുടെ കാര്യ​ത്തിൽ അവസാ​ന​വാ​ക്കു പറയാ​നുള്ള അധികാ​ര​വും സഹോ​ദ​രി​ക്കില്ല. സഹോ​ദ​രങ്ങൾ ആ സഹോ​ദ​രി​യെ വിമർശി​ക്കു​ന്നുണ്ട്‌ എന്ന്‌ അറിഞ്ഞാൽ നിങ്ങൾക്ക്‌ എന്തു ചെയ്യാം? മറ്റുള്ള​വ​രു​ടെ സാന്നി​ധ്യ​ത്തിൽ സഹോ​ദ​രി​യെ അഭിന​ന്ദിച്ച്‌ സംസാ​രി​ക്കുക. പറ്റു​മ്പോ​ഴൊ​ക്കെ സഹോ​ദരി ചെയ്യുന്ന നല്ല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ സഹോ​ദ​ര​ങ്ങ​ളോ​ടു പറയുക. അപ്പോൾ സഹോ​ദ​രി​യെ മറ്റു സഹോ​ദ​രങ്ങൾ വിമർശി​ക്കു​ന്നതു നിറു​ത്താൻ നിങ്ങൾക്കു കഴി​ഞ്ഞേ​ക്കും.

18. മറ്റ്‌ ഏതെല്ലാം വിധങ്ങ​ളിൽ നമുക്കു സഹോ​ദ​രി​മാ​രെ സഹായി​ക്കാം?

18 സഹോ​ദ​രി​മാർക്കു​വേണ്ടി ചില കാര്യ​ങ്ങ​ളൊ​ക്കെ ചെയ്‌തു​കൊ​ടു​ത്തു​കൊ​ണ്ടും നമുക്ക്‌ അവരെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടെന്നു കാണി​ക്കാം. (1 യോഹ. 3:18) രോഗി​യായ അമ്മയെ ശുശ്രൂ​ഷി​ക്കുന്ന അനറ്റ്‌ സഹോ​ദരി പറയുന്നു: “ചില സഹോ​ദ​രങ്ങൾ ആഹാരം കൊണ്ടു​വ​ന്നു​ത​രും. മറ്റു ചിലർ ഇടയ്‌ക്കൊ​ക്കെ വന്ന്‌ അമ്മയെ നോക്കും. ആ സമയത്ത്‌ എന്റെ ചില കാര്യങ്ങൾ ചെയ്യാൻ എനിക്കു കഴിയു​ന്നു. ഇതെല്ലാം കാണു​മ്പോൾ സഹോ​ദ​രങ്ങൾ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും ഞാൻ സഭയുടെ ഭാഗമാ​ണെ​ന്നും എനിക്ക്‌ ഉറപ്പു കിട്ടുന്നു.” ജോർഡ​നും ഇതു​പോ​ലുള്ള സഹായം ലഭിച്ചു. വണ്ടി ഉപയോ​ഗി​ക്കു​മ്പോൾ ശ്രദ്ധി​ക്കേണ്ട ചില കാര്യങ്ങൾ ഒരു സഹോ​ദരൻ ജോർഡനു പറഞ്ഞു​കൊ​ടു​ത്തു. സഹോ​ദരി പറയുന്നു: “എന്റെ സുരക്ഷി​ത​ത്വ​ത്തെ​ക്കു​റിച്ച്‌ സഹോ​ദ​ര​ങ്ങൾക്ക്‌ ഇത്രയ​ധി​കം ചിന്തയു​ണ്ട​ല്ലോ എന്ന്‌ ഞാൻ ഓർത്തു​പോ​യി.”

19. മൂപ്പന്മാർക്കു സഹോ​ദ​രി​മാ​രെ മറ്റ്‌ ഏതെല്ലാം വിധങ്ങ​ളിൽ സഹായി​ക്കാം?

19 മൂപ്പന്മാ​രും സഹോ​ദ​രി​മാ​രു​ടെ ആവശ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ശ്രദ്ധയു​ള്ള​വ​രാണ്‌. സഹോ​ദ​രി​മാ​രോട്‌ ഇടപെ​ടുന്ന വിധം യഹോവ ശ്രദ്ധി​ക്കു​ന്നു​ണ്ടെന്നു മൂപ്പന്മാർക്ക്‌ അറിയാം. (യാക്കോ. 1:27) അതു​കൊണ്ട്‌ അവർ യേശു​വി​നെ​പ്പോ​ലെ വഴക്കമു​ള്ള​വ​രാ​യി​രി​ക്കും. നിയമങ്ങൾ വെക്കു​ന്ന​തി​നു പകരം, വിട്ടു​വീഴ്‌ച ചെയ്യാ​വുന്ന സാഹച​ര്യ​ങ്ങ​ളിൽ അവർ ദയയും ഉൾക്കാ​ഴ്‌ച​യും കാണി​ക്കും. (മത്താ. 15:22-28) സഹായി​ക്കാൻ മൂപ്പന്മാർ മുൻ​കൈ​യെ​ടു​ക്കു​ന്നെ​ങ്കിൽ തങ്ങൾ ഒറ്റപ്പെ​ട്ട​വ​രാ​ണെന്നു സഹോ​ദ​രി​മാർക്ക്‌ ഒരിക്ക​ലും തോന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, കിയ സഹോ​ദരി വേറൊ​രു വീട്ടി​ലേക്കു മാറു​ക​യാ​ണെന്നു ഗ്രൂപ്പ്‌ മേൽവി​ചാ​രകൻ അറിഞ്ഞ​പ്പോൾ അദ്ദേഹം പെട്ടെ​ന്നു​തന്നെ സഹായി​ക്കാ​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. കിയ പറയുന്നു: “എന്റെ പകുതി ഭാരം ഇറക്കി​വെ​ച്ച​തു​പോ​ലെ എനിക്കു തോന്നി. പ്രോ​ത്സാ​ഹനം പകരുന്ന വാക്കുകൾ പറഞ്ഞു​കൊ​ണ്ടും പ്രാ​യോ​ഗി​ക​സ​ഹാ​യം തന്നു​കൊ​ണ്ടും മൂപ്പന്മാർ ഞാൻ സഭയുടെ ഒരു പ്രധാ​ന​ഭാ​ഗ​മാ​ണെ​ന്നും എന്തെങ്കി​ലും പ്രശ്‌ന​മു​ള്ള​പ്പോൾ ഞാൻ ഒറ്റയ്‌ക്ക​ല്ലെ​ന്നും എനിക്കു കാണി​ച്ചു​തന്നു.”

എല്ലാ സഹോ​ദ​രി​മാർക്കും നമ്മുടെ പ്രോ​ത്സാ​ഹനം വേണം

20-21. നമ്മുടെ ക്രിസ്‌തീ​യ​സ​ഹോ​ദ​രി​മാ​രെ സ്‌നേ​ഹി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

20 നമ്മുടെ പിന്തു​ണ​യ്‌ക്ക്‌ അർഹരായ, കഠിനാ​ധ്വാ​നി​ക​ളായ ധാരാളം സഹോ​ദ​രി​മാർ നമ്മുടെ എല്ലാ സഭകളി​ലു​മുണ്ട്‌. യേശു​വി​ന്റെ മാതൃ​ക​യിൽനിന്ന്‌ പഠിച്ച​തു​പോ​ലെ, സഹോ​ദ​രി​മാ​രു​ടെ​കൂ​ടെ സമയം ചെലവി​ട്ടു​കൊ​ണ്ടും അവരെ മനസ്സി​ലാ​ക്കി​ക്കൊ​ണ്ടും അവരെ സഹായി​ക്കാം. ദൈവ​സേ​വ​ന​ത്തിൽ അവർ ചെയ്യുന്ന കാര്യ​ങ്ങളെ വിലമ​തി​ക്കു​ന്നെന്നു കാണി​ക്കാം. ഇനി ആവശ്യം​വ​ന്നാൽ നമ്മൾ അവർക്കു​വേണ്ടി സംസാ​രി​ക്കു​ക​യും വേണം.

21 റോമർക്കുള്ള കത്തിന്റെ അവസാ​ന​ഭാ​ഗത്ത്‌, അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഒൻപതു സഹോ​ദ​രി​മാ​രെ​ക്കു​റിച്ച്‌ പറഞ്ഞി​ട്ടുണ്ട്‌. (റോമ. 16:1, 3, 6, 12, 13, 15) പൗലോ​സി​ന്റെ ആശംസ​ക​ളും അഭിന​ന്ദ​ന​വും കേട്ട​പ്പോൾ അവർക്ക്‌ എത്ര പ്രോ​ത്സാ​ഹനം തോന്നി​ക്കാ​ണും! നമുക്കും അതു​പോ​ലെ സഭയിലെ എല്ലാ സഹോ​ദ​രി​മാ​രെ​യും പിന്തു​ണ​യ്‌ക്കാം. അതിലൂ​ടെ അവർ നമ്മുടെ ആത്മീയ​കു​ടും​ബ​ത്തി​ന്റെ ഭാഗമാ​ണെ​ന്നും നമ്മൾ അവരുടെ കൂടെ​യു​ണ്ടെ​ന്നും അവരോ​ടു പറയു​ക​യാണ്‌.

ഗീതം 136 യഹോ​വ​യിൽനി​ന്നുള്ള “പൂർണ​പ്ര​തി​ഫലം”

^ ഖ. 5 നമ്മുടെ സഭയിലെ സഹോ​ദ​രി​മാർ പല തരത്തി​ലുള്ള പ്രശ്‌നങ്ങൾ നേരി​ടു​ന്ന​വ​രാണ്‌. അവർക്കു നമ്മുടെ പ്രോ​ത്സാ​ഹനം ആവശ്യ​മാണ്‌. ഇക്കാര്യ​ത്തിൽ യേശു​വി​ന്റെ മാതൃക നമ്മളെ സഹായി​ക്കും. യേശു സ്‌ത്രീ​ക​ളു​ടെ​കൂ​ടെ സമയം ചെലവ​ഴി​ച്ചു, യേശു അവരെ വില​യേ​റി​യ​വ​രാ​യി കണ്ടു, അവർക്കു​വേണ്ടി സംസാ​രി​ച്ചു. യേശു​വി​ന്റെ ഈ മാതൃക നമുക്ക്‌ എങ്ങനെ അനുക​രി​ക്കാ​മെന്ന്‌ ഈ ലേഖന​ത്തിൽ പഠിക്കും.

^ ഖ. 5 ഈ ലേഖന​ത്തി​ലെ ചില പേരുകൾ യഥാർഥമല്ല.

^ ഖ. 6 ഒരു ബൈബിൾ വിജ്ഞാ​ന​കോ​ശം ഇങ്ങനെ പറയുന്നു: “വിദ്യാർഥി​കൾ അധ്യാ​പ​ക​രു​ടെ കാൽക്കൽ ഇരുന്ന്‌ പഠിച്ചി​രു​ന്നു. അധ്യാ​പ​ക​രാ​കാൻ ലക്ഷ്യം വെച്ചി​രു​ന്ന​വ​രാണ്‌ അങ്ങനെ ചെയ്‌തി​രു​ന്നത്‌. പക്ഷേ സ്‌ത്രീ​കൾക്ക്‌ അധ്യാ​പ​ക​രാ​കാ​നുള്ള അനുവാ​ദ​മു​ണ്ടാ​യി​രു​ന്നില്ല. . . . അതു​കൊണ്ട്‌ വീട്ടു​കാ​ര്യ​ങ്ങ​ളൊ​ക്കെ നോ​ക്കേ​ണ്ടി​യി​രുന്ന സമയത്ത്‌ യേശു​വി​ന്റെ കാൽക്കൽ ഇരുന്ന്‌ ആകാം​ക്ഷ​യോ​ടെ യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾ കേട്ടു​കൊ​ണ്ടി​രുന്ന മറിയയെ കണ്ടിരു​ന്നെ​ങ്കിൽ, ജൂതന്മാ​രായ പുരു​ഷ​ന്മാർ അത്ഭുത​പ്പെ​ട്ടു​പോ​യേനേ.”

^ ഖ. 9 സഹോദരിമാരെ സഹായി​ക്കു​മ്പോൾ മൂപ്പന്മാർ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കണം. ഉദാഹ​ര​ണ​ത്തിന്‌, അവർ ഒരു സഹോ​ദ​രി​യെ തനിയെ സന്ദർശി​ക്കു​ന്നത്‌ ഒഴിവാ​ക്കണം.

^ ഖ. 65 ചിത്രക്കുറിപ്പ്‌: വിശ്വ​സ്‌ത​രായ സ്‌ത്രീ​ക​ളോട്‌ യേശു കാണിച്ച സ്‌നേഹം അനുക​രി​ക്കുന്ന മൂന്നു സഹോ​ദ​രങ്ങൾ. ഒരു സഹോ​ദരൻ കാറിന്റെ ടയർ മാറ്റാൻ രണ്ടു സഹോ​ദ​രി​മാ​രെ സഹായി​ക്കു​ന്നു. മറ്റൊരു സഹോ​ദരൻ രോഗി​യായ ഒരു സഹോ​ദ​രി​യെ സന്ദർശി​ക്കു​ന്നു. വേറൊ​രു സഹോ​ദരൻ ഭാര്യ​യു​ടെ​കൂ​ടെ ഒരു സഹോ​ദ​രി​യു​ടെ​യും മകളു​ടെ​യും കുടും​ബാ​രാ​ധ​ന​യിൽ പങ്കെടു​ക്കു​ന്നു.