വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 47

നിങ്ങൾ തുടർന്നും മാറ്റങ്ങൾ വരുത്തു​മോ?

നിങ്ങൾ തുടർന്നും മാറ്റങ്ങൾ വരുത്തു​മോ?

അതു​കൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, തുടർന്നും സന്തോ​ഷി​ക്കുക; വേണ്ട മാറ്റങ്ങൾ വരുത്തുക.”—2 കൊരി. 13:11.

ഗീതം 54 ‘വഴി ഇതാണ്‌’

പൂർവാവലോകനം *

1. മത്തായി 7:13, 14 അനുസ​രിച്ച്‌ നമ്മൾ ഒരു യാത്ര​യി​ലാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

നമ്മൾ എല്ലാവ​രും ഒരു യാത്ര​യി​ലാണ്‌. നമ്മു​ടെ​യെ​ല്ലാം ലക്ഷ്യം യഹോവ സ്‌നേ​ഹ​ത്തോ​ടെ നമുക്കാ​യി കരുതി​വെ​ച്ചി​രി​ക്കുന്ന പുതിയ ലോക​ത്തിൽ എത്തുക എന്നതാണ്‌. നിത്യ​ജീ​വ​നി​ലേ​ക്കുള്ള പാതയി​ലൂ​ടെ​തന്നെ പോകാൻ നമ്മൾ എന്നും ശ്രമി​ക്കു​ന്നു. പക്ഷേ ആ വഴി ഞെരു​ക്ക​മു​ള്ള​താ​ണെ​ന്നും അതി​ലേ​യുള്ള യാത്ര എപ്പോ​ഴും അത്ര എളുപ്പ​മാ​യി​രി​ക്കി​ല്ലെ​ന്നും യേശു പറഞ്ഞു. (മത്തായി 7:13, 14 വായി​ക്കുക.) നമ്മൾ എല്ലാവ​രും അപൂർണ​രാ​യ​തു​കൊണ്ട്‌ ഈ പാതയിൽനിന്ന്‌ മാറി​പ്പോ​കാ​നുള്ള സാധ്യത വളരെ കൂടു​ത​ലാണ്‌.—ഗലാ. 6:1.

2. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും? (“ വേണ്ട മാറ്റങ്ങൾ വരുത്താൻ താഴ്‌മ സഹായി​ക്കും” എന്ന ചതുര​വും കാണുക.)

2 ജീവനി​ലേ​ക്കുള്ള ആ ഞെരു​ക്ക​മുള്ള പാതയിൽത്തന്നെ തുടര​ണ​മെ​ങ്കിൽ നമ്മുടെ ചിന്തയി​ലും മനോ​ഭാ​വ​ത്തി​ലും പ്രവൃ​ത്തി​ക​ളി​ലും വേണ്ട മാറ്റങ്ങൾ വരുത്തി​യേ തീരൂ. പൗലോസ്‌ അപ്പോ​സ്‌തലൻ കൊരി​ന്തി​ലെ ക്രിസ്‌ത്യാ​നി​കളെ തുടർന്നും ‘വേണ്ട മാറ്റങ്ങൾ വരുത്താൻ’ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (2 കൊരി. 13:11) ആ നിർദേശം നമ്മളും അനുസ​രി​ക്കണം. ജീവി​ത​ത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താ​നും നിത്യ​ജീ​വന്റെ പാതയിൽത്തന്നെ തുടരാ​നും ബൈബി​ളി​നും പക്വത​യുള്ള സുഹൃ​ത്തു​ക്കൾക്കും നമ്മളെ എങ്ങനെ സഹായി​ക്കാൻ കഴിയു​മെന്ന്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. യഹോ​വ​യു​ടെ സംഘട​ന​യി​ലൂ​ടെ ലഭിക്കുന്ന നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ നമുക്ക്‌ ബുദ്ധി​മുട്ട്‌ തോന്നു​ന്നത്‌ എപ്പോ​ഴാ​ണെ​ന്നും നമ്മൾ ചിന്തി​ക്കും. യഹോ​വയെ സേവി​ക്കു​ന്ന​തി​ലെ സന്തോഷം നഷ്ടപ്പെ​ടാ​തെ​തന്നെ ജീവി​ത​ത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ താഴ്‌മ എങ്ങനെ​യാണ്‌ നമ്മളെ സഹായി​ക്കു​ന്ന​തെ​ന്നും നമ്മൾ കാണും.

നിങ്ങളെ തിരു​ത്താൻ ദൈവ​വ​ച​നത്തെ അനുവ​ദി​ക്കു​ക

3. ദൈവ​വ​ചനം നിങ്ങളെ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്നത്‌?

3 നമ്മുടെ ചിന്തക​ളെ​യും വികാ​ര​ങ്ങ​ളെ​യും സ്വയം പരി​ശോ​ധി​ക്കു​മ്പോൾ നമ്മൾ ശ്രദ്ധി​ക്കേണ്ട ഒരു കാര്യ​മുണ്ട്‌. നമ്മുടെ ഹൃദയം വഞ്ചകമാ​യ​തു​കൊണ്ട്‌ അത്‌ ഏതു വഴിയി​ലൂ​ടെ​യാണ്‌ നമ്മളെ കൊണ്ടു​പോ​കു​ന്ന​തെന്ന്‌ മനസ്സി​ലാ​ക്കാൻ പ്രയാ​സ​മാണ്‌. അതിനെ നമുക്ക്‌ ആശ്രയി​ക്കാൻ കഴിയില്ല. (യിരെ. 17:9) “തെറ്റായ വാദങ്ങ​ളാൽ” നമ്മൾ നമ്മളെ​ത്തന്നെ വഞ്ചി​ച്ചേ​ക്കാം. (യാക്കോ. 1:22) അതു​കൊണ്ട്‌ സ്വയം പരി​ശോ​ധി​ക്കാൻ നമ്മൾ ദൈവ​വ​ചനം ഉപയോ​ഗി​ക്കണം. നമ്മൾ അകമേ എങ്ങനെ​യുള്ള ആളാ​ണെന്ന്‌, അതായത്‌ നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ‘ചിന്തക​ളും ഉദ്ദേശ്യ​ങ്ങ​ളും’ എങ്ങനെ​യു​ള്ള​താ​ണെന്ന്‌, അത്‌ നമുക്ക്‌ വെളി​പ്പെ​ടു​ത്തി​ത്ത​രും. (എബ്രാ. 4:12, 13) ഒരർഥ​ത്തിൽ പറഞ്ഞാൽ, ദൈവ​വ​ചനം എക്‌സ്‌റേ എടുക്കുന്ന ഒരു ഉപകര​ണം​പോ​ലെ​യാണ്‌. കാരണം ഉള്ളിലു​ള്ളത്‌ എന്താ​ണെന്ന്‌ അതു കാണി​ച്ചു​ത​രും. എന്നാൽ ദൈവ​വ​ച​ന​ത്തി​ലൂ​ടെ​യോ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വ​രി​ലൂ​ടെ​യോ കിട്ടുന്ന ആ നിർദേ​ശങ്ങൾ അനുസ​രി​ക്ക​ണ​മെ​ങ്കിൽ നമുക്ക്‌ താഴ്‌മ വേണം.

4. ശൗൽ രാജാവ്‌ ഒരു അഹങ്കാ​രി​യാ​യെന്ന്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

4 താഴ്‌മ​യി​ല്ലെ​ങ്കിൽ നമുക്ക്‌ എന്തു സംഭവി​ച്ചേ​ക്കാം എന്ന്‌ ശൗൽ രാജാ​വി​ന്റെ ഉദാഹ​രണം കാണി​ച്ചു​ത​രു​ന്നു. അഹങ്കാരം തലയ്‌ക്കു പിടി​ച്ച​തു​കൊണ്ട്‌ തന്റെ ചിന്തകൾക്കും പ്രവൃ​ത്തി​കൾക്കും മാറ്റം വരു​ത്തേ​ണ്ട​തു​ണ്ടെന്ന്‌ ശൗലിന്‌ സ്വയം തോന്നി​യില്ല, മറ്റുള്ളവർ പറഞ്ഞ​പ്പോൾ സമ്മതി​ച്ചു​മില്ല. (സങ്കീ. 36:1, 2; ഹബ. 2:4) അമാ​ലേ​ക്യ​രെ തോൽപ്പിച്ച സമയത്ത്‌ ശൗൽ ചെയ്‌ത കാര്യ​ങ്ങ​ളിൽനിന്ന്‌ അത്‌ മനസ്സി​ലാ​ക്കാം. അമാ​ലേ​ക്യ​രെ ആക്രമി​ച്ച​ശേഷം എന്തു ചെയ്യണം എന്ന്‌ യഹോവ ശൗലിന്‌ കൃത്യ​മായ നിർദേശം കൊടു​ത്തി​രു​ന്നു. എന്നാൽ ശൗൽ അത്‌ അനുസ​രി​ച്ചില്ല. പിന്നീട്‌ ശമുവേൽ പ്രവാ​ചകൻ ആ തെറ്റ്‌ ചൂണ്ടി​ക്കാ​ണി​ച്ച​പ്പോൾ ശൗൽ അത്‌ അംഗീ​ക​രി​ക്കാൻ കൂട്ടാ​ക്കി​യ​തു​മില്ല. പകരം തന്റെ തെറ്റിന്റെ ഗൗരവം കുറച്ചു​ക​ണ്ടു​കൊണ്ട്‌ ശൗൽ സ്വയം ന്യായീ​ക​രി​ക്കു​ക​യും താൻ ചെയ്‌ത കാര്യ​ങ്ങൾക്ക്‌ മറ്റുള്ള​വരെ പഴിചാ​രു​ക​യും ചെയ്‌തു. (1 ശമു. 15:13-24) ഇതിനു മുമ്പും ശൗൽ ഇതേ​പോ​ലെ പെരു​മാ​റി​യി​ട്ടുണ്ട്‌. (1 ശമു. 13:10-14) ഇതി​നെ​ല്ലാം കാരണം ശൗൽ തന്റെ ഹൃദയ​ത്തിൽ അഹങ്കാരം വളരാൻ അനുവ​ദി​ച്ചു എന്നതാണ്‌. തന്റെ ചിന്തക​ളിൽ മാറ്റം വരുത്താൻ ശൗൽ തയ്യാറാ​കാ​ഞ്ഞ​തു​കൊണ്ട്‌ യഹോവ ശൗലിനെ ശാസിച്ചു; രാജസ്ഥാ​ന​ത്തു​നിന്ന്‌ തള്ളിക്ക​ള​യു​ക​പോ​ലും ചെയ്‌തു.

5. ശൗലിന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

5 ശൗലിന്റെ ഈ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ പലതും പഠിക്കാൻ കഴിയും. അതിനു​വേണ്ടി സ്വയം ചോദി​ക്കുക: ‘ഞാൻ വരുത്തേണ്ട ഏതെങ്കി​ലു​മൊ​രു മാറ്റ​ത്തെ​ക്കു​റിച്ച്‌ ബൈബി​ളിൽനിന്ന്‌ മനസ്സി​ലാ​ക്കു​മ്പോൾ, ഞാൻ ഒഴിക​ഴി​വു​കൾ കണ്ടെത്താ​റു​ണ്ടോ? അനുസ​ര​ണ​ക്കേട്‌ കാണി​ച്ചിട്ട്‌ അതൊ​ന്നും വലിയ തെറ്റല്ല എന്ന്‌ ചിന്തി​ച്ചു​കൊണ്ട്‌ ഞാൻ ആ തെറ്റിന്റെ ഗൗരവം കുറച്ച്‌ കാണാ​റു​ണ്ടോ? എന്റെ തെറ്റിന്‌ ഞാൻ മറ്റുള്ള​വരെ പഴിചാ​രാ​റു​ണ്ടോ?’ ഇതിൽ ഏതെങ്കി​ലും ഒരു ചോദ്യ​ത്തി​നുള്ള നമ്മുടെ ഉത്തരം ‘ഉണ്ട്‌’ എന്നാ​ണെ​ങ്കിൽ അത്‌ കാണി​ക്കു​ന്നത്‌ നമ്മുടെ ചിന്തകൾക്കും മനോ​ഭാ​വ​ത്തി​നും മാറ്റം വരുത്തി​യേ തീരൂ എന്നാണ്‌. അല്ലെങ്കിൽ നമ്മൾ അഹങ്കാ​രി​ക​ളാ​യി​ത്തീ​രാ​നും തന്റെ സുഹൃ​ദ്‌ബ​ന്ധ​ത്തിൽനിന്ന്‌ യഹോവ നമ്മളെ തള്ളിക്ക​ള​യാ​നും ഇടയാ​കും.—യാക്കോ. 4:6.

6. ശൗൽ രാജാ​വിൽനിന്ന്‌ ദാവീദ്‌ രാജാവ്‌ എങ്ങനെ​യാണ്‌ വ്യത്യ​സ്‌ത​നാ​യി​രു​ന്നത്‌?

6 ശൗൽ രാജാ​വും അദ്ദേഹ​ത്തി​ന്റെ പിൻഗാ​മി​യാ​യി​രുന്ന ദാവീദ്‌ രാജാ​വും തമ്മിലുള്ള വ്യത്യാ​സം നോക്കുക. ദാവീദ്‌ രാജാവ്‌ ‘യഹോ​വ​യു​ടെ നിയമത്തെ’ സ്‌നേ​ഹി​ച്ചി​രു​ന്നു. (സങ്കീ. 1:1-3) യഹോവ താഴ്‌മ​യു​ള്ള​വരെ രക്ഷിക്കു​മെ​ന്നും അഹങ്കാ​രി​കളെ എതിർക്കു​ന്നെ​ന്നും ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. (2 ശമു. 22:28) അതു​കൊണ്ട്‌ ദാവീദ്‌ ദൈവ​നി​യ​മ​ത്തിന്‌ ചേർച്ച​യിൽ തന്റെ ചിന്തകൾക്ക്‌ വേണ്ട മാറ്റങ്ങൾ വരുത്തി. അദ്ദേഹം എഴുതി: “എനിക്ക്‌ ഉപദേശം നൽകിയ യഹോ​വയെ ഞാൻ വാഴ്‌ത്തും. രാത്രി​യാ​മ​ങ്ങ​ളിൽപ്പോ​ലും ഉള്ളിന്റെ ഉള്ളിലെ ചിന്തകൾ എന്നെ തിരു​ത്തു​ന്നു.”—സങ്കീ. 16:7.

ദൈവവചനം

നമ്മൾ ശരിയായ വഴിയിൽനിന്ന്‌ അങ്ങോ​ട്ടോ ഇങ്ങോ​ട്ടോ മാറി​പ്പോ​കു​മ്പോൾ ദൈവ​വ​ചനം നമുക്കു മുന്നറി​യി​പ്പു തരും. നമുക്കു താഴ്‌മ​യു​ണ്ടെ​ങ്കിൽ, ദൈവ​വ​ചനം പറയു​ന്ന​ത​നു​സ​രിച്ച്‌ നമ്മുടെ തെറ്റായ ചിന്തക​ളിൽ മാറ്റങ്ങൾ വരുത്തും (7-ാം ഖണ്ഡിക കാണുക)

7. താഴ്‌മ​യു​ണ്ടെ​ങ്കിൽ നമ്മൾ എന്തു ചെയ്യും?

7 നമുക്ക​റി​യാം, തെറ്റായ ചിന്തകൾ തെറ്റായ പ്രവൃ​ത്തി​ക​ളി​ലേക്ക്‌ നയിക്കു​മെന്ന്‌. എന്നാൽ നമ്മൾ താഴ്‌മ​യു​ള്ള​വ​രാ​ണെ​ങ്കിൽ അതിനു മുമ്പു​തന്നെ നമ്മുടെ തെറ്റായ ചിന്തകളെ തിരു​ത്താൻ ദൈവ​വ​ച​നത്തെ അനുവ​ദി​ക്കും. “ഇതാണു വഴി, ഇതിലേ നടക്കുക” എന്നു നമുക്കു പറഞ്ഞു​ത​രുന്ന ഒരു ശബ്ദം​പോ​ലെ​യാണ്‌ ദൈവ​വ​ചനം. നമ്മൾ ഇടത്തോ​ട്ടോ വലത്തോ​ട്ടോ വഴി​തെ​റ്റി​പ്പോ​കാൻ തുടങ്ങു​മ്പോൾ അത്‌ നമുക്ക്‌ മുന്നറി​യിപ്പ്‌ തരുന്നു. (യശ. 30:21) നമ്മൾ യഹോ​വയെ ശ്രദ്ധി​ക്കു​ക​യാ​ണെ​ങ്കിൽ നമുക്ക്‌ ധാരാളം പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. (യശ. 48:17) ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ യഹോ​വയെ ശ്രദ്ധി​ക്കു​ക​യാ​ണെ​ങ്കിൽ മറ്റൊ​രാൾ തിരുത്തൽ നൽകു​മ്പോൾ നമുക്കു​ണ്ടാ​കുന്ന നാണ​ക്കേട്‌ ഒഴിവാ​ക്കാൻ കഴിയും. സ്‌നേ​ഹ​മുള്ള ഒരു അപ്പൻ മക്കളോട്‌ ഇടപെ​ടു​ന്ന​തു​പോ​ലെ​യാണ്‌ യഹോവ നമ്മളോ​ടും ഇടപെ​ടു​ന്നത്‌ എന്ന്‌ അറിയു​മ്പോൾ നമ്മൾ യഹോ​വ​യോട്‌ കൂടുതൽ അടുക്കും.—എബ്രാ. 12:7.

8. യാക്കോബ്‌ 1:22-25-ൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ദൈവ​വ​ച​നത്തെ ഒരു കണ്ണാടി​പോ​ലെ ഉപയോ​ഗി​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

8 ദൈവ​ത്തി​ന്റെ വചനം ഒരു കണ്ണാടി​പോ​ലെ​യാണ്‌. (യാക്കോബ്‌ 1:22-25 വായി​ക്കുക.) എന്നും രാവിലെ വീട്ടിൽനിന്ന്‌ ഇറങ്ങു​ന്ന​തി​നു മുമ്പ്‌ നമ്മൾ എല്ലാവ​രും​തന്നെ കണ്ണാടി​യിൽ ഒന്നു നോക്കാ​റുണ്ട്‌. മറ്റുള്ളവർ കാണു​ന്ന​തി​നു മുമ്പ്‌ നമ്മുടെ വസ്‌ത്ര​ധാ​ര​ണ​ത്തി​ലോ മുടി ചീകു​ന്ന​തി​ലോ ഒക്കെ മാറ്റങ്ങൾ വരുത്ത​ണോ എന്ന്‌ അറിയാ​നാണ്‌ അത്‌. അതു​പോ​ലെ ദിവസ​വും ബൈബിൾ വായി​ക്കു​മ്പോൾ നമ്മുടെ ചിന്തയി​ലും മനോ​ഭാ​വ​ത്തി​ലും മാറ്റങ്ങൾ വരുത്തേണ്ട പല കാര്യ​ങ്ങ​ളും നമുക്ക്‌ തിരി​ച്ച​റി​യാ​നാ​കും. ദിവസ​വും രാവിലെ വീട്ടിൽനിന്ന്‌ ഇറങ്ങു​ന്ന​തി​നു മുമ്പു​തന്നെ ദിനവാ​ക്യം നോക്കു​ന്നത്‌ ഗുണം ചെയ്യും എന്ന്‌ പലരും മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്‌. വായിച്ച കാര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ ചിന്തയിൽ മാറ്റങ്ങൾ വരുത്താൻ അവർ ശ്രമി​ക്കു​ന്നു. തുടർന്ന്‌ ആ ദിവസം മുഴുവൻ ദൈവ​വ​ച​ന​ത്തിൽനിന്ന്‌ ലഭിച്ച ആ നിർദേ​ശ​ങ്ങൾക്ക്‌ ചേർച്ച​യിൽ പ്രവർത്തി​ക്കാ​നുള്ള അവസരങ്ങൾ അവർ കണ്ടെത്തു​ക​യും ചെയ്യുന്നു. കൂടാതെ എല്ലാ ദിവസ​വും ദൈവ​വ​ചനം വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യുന്ന ഒരു ശീലവും നമുക്കു​ണ്ടാ​യി​രി​ക്കണം. ഇതൊരു നിസ്സാ​ര​കാ​ര്യ​മാ​യി നമുക്കു തോന്നി​യേ​ക്കാം. പക്ഷേ നിത്യ​ജീ​വ​നി​ലേക്ക്‌ പോകുന്ന ഞെരു​ക്ക​മുള്ള വഴിയിൽത്തന്നെ മുന്നോ​ട്ടു​പോ​കു​ന്ന​തിന്‌ നമ്മളെ സഹായി​ക്കാൻ കഴിയുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളി​ലൊ​ന്നാണ്‌ അത്‌.

പക്വത​യുള്ള സുഹൃ​ത്തു​ക്കൾ പറയു​ന്നത്‌ ശ്രദ്ധി​ക്കു​ക

പക്വതയുള്ള സുഹൃ​ത്തു​ക്കൾ

പക്വതയുള്ള ഒരു സഹക്രി​സ്‌ത്യാ​നി ദയയോ​ടെ നമുക്കു മുന്നറി​യി​പ്പു തന്നേക്കാം. ധൈര്യ​ത്തോ​ടെ കാര്യങ്ങൾ തുറന്നു​പ​റ​ഞ്ഞ​തി​നു നമുക്ക്‌ ആ സുഹൃ​ത്തി​നോ​ടു നന്ദി തോന്നി​ല്ലേ? (9-ാം ഖണ്ഡിക കാണുക)

9. ഒരു സുഹൃ​ത്തിന്‌ എപ്പോൾ നിങ്ങളെ തിരു​ത്തേ​ണ്ടി​വ​ന്നേ​ക്കാം?

9 എന്നെങ്കി​ലും നിങ്ങൾ യഹോ​വ​യു​ടെ വഴിയിൽനിന്ന്‌ മാറി മറ്റൊരു വഴിയി​ലൂ​ടെ സഞ്ചരി​ക്കാൻ തുടങ്ങി​യാ​യി​രു​ന്നോ? (സങ്കീ. 73:2, 3) പക്വത​യുള്ള ഒരു സുഹൃത്ത്‌ ധൈര്യ​ത്തോ​ടെ നിങ്ങളു​ടെ ആ തെറ്റ്‌ ചൂണ്ടി​ക്കാ​ണി​ച്ച​പ്പോൾ നിങ്ങൾ അതിനു ശ്രദ്ധ കൊടു​ത്തോ? അതിന​നു​സ​രിച്ച്‌ വേണ്ട മാറ്റങ്ങൾ വരുത്തി​യോ? എങ്കിൽ നിങ്ങൾ ശരിയായ കാര്യം​ത​ന്നെ​യാണ്‌ ചെയ്‌തത്‌. അങ്ങനെ​യൊ​രു തിരുത്തൽ തന്നതിന്‌ ആ സുഹൃ​ത്തി​നോട്‌ നിങ്ങൾക്ക്‌ തീർച്ച​യാ​യും നന്ദി തോന്നി​ല്ലേ?—സുഭാ. 1:5.

10. ഒരു സുഹൃത്ത്‌ നിങ്ങളു​ടെ തെറ്റ്‌ ചൂണ്ടി​ക്കാ​ണി​ക്കു​മ്പോൾ നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കണം?

10 ദൈവ​വ​ചനം നമ്മളെ ഇങ്ങനെ ഓർമി​പ്പി​ക്കു​ന്നു: “കൂട്ടു​കാ​രൻ വരുത്തുന്ന മുറി​വു​കൾ വിശ്വ​സ്‌ത​ത​യു​ടെ ലക്ഷണം.” (സുഭാ. 27:6) അങ്ങനെ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അത്‌ മനസ്സി​ലാ​ക്കാൻ ഒരു ഉദാഹ​രണം നോക്കാം. നിങ്ങൾ ഇപ്പോൾ നല്ല തിരക്കുള്ള ഒരു റോഡ്‌ കുറുകെ കടക്കാൻ പോകു​ക​യാണ്‌. അപ്പോൾ ഒരു ഫോൺകോൾ വന്നിട്ട്‌ നിങ്ങളു​ടെ ശ്രദ്ധ അതിലാ​യി​പ്പോ​കു​ന്നു. അങ്ങോ​ട്ടും ഇങ്ങോ​ട്ടും നോക്കാ​തെ നിങ്ങൾ റോഡി​ലേക്ക്‌ കാലെ​ടു​ത്തു​വെച്ചു. അതുവഴി ഒരു കാർ പാഞ്ഞു​വ​രു​ന്നത്‌ നിങ്ങൾ കണ്ടതേ ഇല്ല. പെട്ടെന്ന്‌ ഒരു സുഹൃത്ത്‌ നിങ്ങളു​ടെ കൈയിൽ പിടി​ച്ചു​വ​ലിച്ച്‌ നിങ്ങളെ റോഡി​ന്റെ സൈഡി​ലേക്ക്‌ മാറ്റി​നി​റു​ത്തി. കൂട്ടു​കാ​രൻ കൈയിൽ മുറു​ക്കി​പ്പി​ടി​ച്ച​തു​കൊണ്ട്‌ നിങ്ങൾക്ക്‌ നല്ല വേദന​യെ​ടു​ത്തു. ആ ഭാഗം ചതയു​ക​യും ചെയ്‌തു. പക്ഷേ അദ്ദേഹം അങ്ങനെ ചെയ്‌തി​ല്ലാ​യി​രു​ന്നെ​ങ്കിൽ നിങ്ങൾ കാറിന്റെ അടിയിൽ പെട്ടേനെ. ചില​പ്പോൾ ആ ചതവിന്റെ വേദന ദിവസ​ങ്ങ​ളോ​ളം നീണ്ടു​നി​ന്നേ​ക്കാം. എന്നു​വെച്ച്‌ നിങ്ങൾക്ക്‌ ആ കൂട്ടു​കാ​ര​നോട്‌ ദേഷ്യം തോന്നു​മോ? ഒരിക്ക​ലു​മില്ല. മറിച്ച്‌ അദ്ദേഹ​ത്തോട്‌ നന്ദിയേ തോന്നൂ. അതു​പോ​ലെ നിങ്ങളു​ടെ സംസാ​ര​മോ പ്രവൃ​ത്തി​യോ ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ളു​മാ​യി ചേർച്ച​യി​ല​ല്ലാ​തെ വരു​മ്പോൾ നിങ്ങളു​ടെ ഒരു സുഹൃത്ത്‌ മുന്നറി​യി​പ്പു തന്നേക്കാം. അപ്പോൾ ആദ്യം ഒരു വേദന തോന്നുക സ്വാഭാ​വി​ക​മാണ്‌. എന്നാൽ ആ ഒരു ഉപദേശം തന്നതിന്‌ ഒരിക്ക​ലും നീരസം തോ​ന്നേ​ണ്ട​തില്ല. അങ്ങനെ തോന്നി​യാൽ അത്‌ വിഡ്‌ഢി​ത്ത​മാ​യി​രി​ക്കും. (സഭാ. 7:9) പകരം ധൈര്യ​ത്തോ​ടെ ആ കാര്യം തുറന്നു​പ​റ​ഞ്ഞ​തിന്‌ നമ്മൾ ആ സുഹൃ​ത്തി​നോട്‌ നന്ദി കാണി​ക്കു​ക​യാണ്‌ വേണ്ടത്‌.

11. സുഹൃ​ത്തു​ക്കൾ തരുന്ന തിരു​ത്ത​ലു​കൾ സ്വീക​രി​ക്കാൻ ചിലർ മടി കാണി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 സുഹൃ​ത്തു​ക്കൾ തരുന്ന തിരു​ത്ത​ലു​കൾ സ്വീക​രി​ക്കാൻ ചിലർ മടി കാണി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? അവരുടെ ഉള്ളിലെ അഹങ്കാ​ര​മാണ്‌ അതിനു കാരണം. അഹങ്കാ​ര​മുള്ള ആളുകൾ “കാതു​കൾക്കു രസിക്കുന്ന കാര്യങ്ങൾ” കേൾക്കാ​നാണ്‌ ഇഷ്ടപ്പെ​ടു​ന്നത്‌. അവർ ‘സത്യത്തി​നു നേരെ ചെവി അടയ്‌ക്കും.’ (2 തിമൊ. 4:3, 4) തനിക്ക്‌ മറ്റുള്ള​വ​രു​ടെ ഉപദേശം ആവശ്യ​മി​ല്ലെ​ന്നും മറ്റുള്ള​വ​രെ​ക്കാ​ളെ​ല്ലാം അറിവ്‌ തനിക്കു​ണ്ടെ​ന്നും ആണ്‌ അവരുടെ വിചാരം. എന്നാൽ പൗലോസ്‌ പറഞ്ഞത്‌ ഇതാണ്‌: “ഒന്നുമ​ല്ലാ​തി​രു​ന്നി​ട്ടും വലിയ ആളാ​ണെന്നു ചിന്തി​ക്കു​ന്നവൻ തന്നെത്തന്നെ വഞ്ചിക്കു​ക​യാണ്‌.” (ഗലാ. 6:3) ശലോ​മോൻ രാജാ​വും ഇക്കാര്യം വ്യക്തമാ​ക്കി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “പ്രായ​മാ​യ​വ​നെ​ങ്കി​ലും മേലാൽ മുന്നറി​യി​പ്പി​നു ചെവി കൊടു​ക്കാത്ത മണ്ടനായ രാജാ​വി​നെ​ക്കാൾ ഭേദം ദരി​ദ്ര​നെ​ങ്കി​ലും ബുദ്ധി​മാ​നായ ബാലനാണ്‌.”—സഭാ. 4:13.

12. ഗലാത്യർ 2:11-14-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പത്രോ​സി​ന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

12 ഇക്കാര്യ​ത്തിൽ പത്രോസ്‌ അപ്പോ​സ്‌തലൻ നല്ല മാതൃക വെച്ചു. ഒരിക്കൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ മറ്റുള്ള​വ​രു​ടെ മുന്നിൽവെച്ച്‌ പത്രോ​സി​നെ തിരുത്തി. (ഗലാത്യർ 2:11-14 വായി​ക്കുക.) പൗലോസ്‌ തിരുത്തൽ തന്ന വിധം ശരിയാ​യി​ല്ലെ​ന്നോ മറ്റുള്ള​വ​രു​ടെ മുന്നിൽവെച്ച്‌ അത്‌ പറയേണ്ട ആവശ്യം ഇല്ലായി​രു​ന്നെ​ന്നോ ഒക്കെ പറഞ്ഞ്‌ പത്രോ​സി​നു പൗലോ​സി​നോട്‌ നീരസം തോന്നാ​മാ​യി​രു​ന്നു. പക്ഷേ പത്രോസ്‌ അങ്ങനെ​യൊ​ന്നും ചിന്തി​ച്ചില്ല, പൗലോ​സി​നോട്‌ ദേഷ്യം വെച്ചു​കൊ​ണ്ടി​രു​ന്നു​മില്ല. പത്രോസ്‌ ജ്ഞാനമു​ള്ളവൻ ആയിരു​ന്നു. പൗലോസ്‌ നൽകിയ ഉപദേ​ശ​ത്തിന്‌ അദ്ദേഹം ചെവി​കൊ​ടു​ത്തു. പിന്നീട്‌ പൗലോ​സി​നെ ‘പ്രിയ​പ്പെട്ട സഹോ​ദരൻ’ എന്നു വിളി​ക്കു​ക​പോ​ലും ചെയ്‌തു.—2 പത്രോ. 3:15.

13. തിരുത്തൽ നൽകു​മ്പോൾ നമ്മൾ ശ്രദ്ധി​ക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാ​മാണ്‌?

13 നമ്മുടെ ഒരു സുഹൃ​ത്തിന്‌ തിരുത്തൽ ആവശ്യ​മാ​ണെന്ന്‌ തോന്നി​യാൽ അദ്ദേഹത്തെ സമീപി​ക്കു​ന്ന​തി​നു മുമ്പ്‌ നമ്മൾ ശ്രദ്ധി​ക്കേണ്ട ചില കാര്യ​ങ്ങ​ളുണ്ട്‌. അതിനീ​തി​മാ​നായ ഒരു വ്യക്തി ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ മാറ്റി​വെച്ച്‌ സ്വന്തം നിലവാ​ര​ങ്ങൾക്ക്‌ അനുസ​രിച്ച്‌ മറ്റുള്ള​വരെ വിധി​ച്ചേ​ക്കാം. അദ്ദേഹം ഒരുപക്ഷേ കരുണ​യി​ല്ലാ​തെ ഇടപെ​ട്ടേ​ക്കാം. അതു​കൊണ്ട്‌ നമുക്ക്‌ ഇങ്ങനെ സ്വയം ചോദി​ക്കാം: ‘ഞാൻ “അതിനീ​തി​മാൻ” ആയതു​കൊ​ണ്ടാ​ണോ മറ്റേ വ്യക്തി ചെയ്യു​ന്നത്‌ തെറ്റാ​ണെന്ന്‌ എനിക്ക്‌ തോന്നു​ന്നത്‌?’ (സഭാ. 7:16) ഇങ്ങനെ സ്വയം പരി​ശോ​ധി​ച്ചി​ട്ടും ആ സുഹൃ​ത്തിന്‌ തിരുത്തൽ ആവശ്യ​മാ​ണെന്ന്‌ തോന്നു​ന്നെ​ങ്കിൽ എന്തു ചെയ്യണം? പ്രശ്‌നം എന്താ​ണെന്ന്‌ അദ്ദേഹ​ത്തിന്‌ വ്യക്തമാ​ക്കി​ക്കൊ​ടു​ക്കുക. അത്‌ തെറ്റാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ മനസ്സി​ലാ​ക്കാൻ ചില ചോദ്യ​ങ്ങൾ ചോദി​ക്കുക. നിങ്ങളു​ടെ സുഹൃത്ത്‌ നിങ്ങ​ളോ​ടല്ല, യഹോ​വ​യോ​ടാണ്‌ കണക്കു ബോധി​പ്പി​ക്കേ​ണ്ട​തെന്ന്‌ ഓർത്തു​കൊണ്ട്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ അദ്ദേഹ​ത്തോ​ടു സംസാ​രി​ക്കുക. അദ്ദേഹത്തെ വിധി​ക്കാ​നുള്ള അധികാ​രം നമുക്കില്ല. എന്നാൽ തന്റെ പ്രവൃ​ത്തി​കൾ കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്തായി​രി​ക്കും തോന്നു​ന്ന​തെന്ന്‌ മനസ്സി​ലാ​ക്കാൻ അദ്ദേഹത്തെ സഹായി​ക്കാൻ നമുക്ക്‌ കഴിയും. (റോമ. 14:10) തിരുത്തൽ നൽകു​മ്പോൾ എപ്പോ​ഴും ദൈവ​വ​ച​ന​ത്തിൽ ആശ്രയി​ക്കു​ക​യും യേശു​വി​നെ​പ്പോ​ലെ അനുക​മ്പ​യോ​ടെ ഇടപെ​ടു​ക​യും വേണം. (സുഭാ. 3:5; മത്താ. 12:20) കാരണം നമ്മൾ മറ്റുള്ള​വ​രോട്‌ എങ്ങനെ ഇടപെ​ടു​ന്നോ അതേ രീതി​യി​ലാ​യി​രി​ക്കും യഹോവ നമ്മളോ​ടും ഇടപെ​ടു​ന്നത്‌.—യാക്കോ. 2:13.

ദൈവ​ത്തി​ന്റെ സംഘടന നൽകുന്ന നിർദേ​ശങ്ങൾ അനുസ​രി​ക്കു​ക

ദൈവത്തിന്റെ സംഘടന

ദൈവത്തിന്റെ സംഘടന, ദൈവ​വ​ച​ന​ത്തി​ലെ നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ നമ്മളെ സഹായി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വീഡി​യോ​ക​ളും തരുക​യും മീറ്റി​ങ്ങു​കൾ ക്രമീ​ക​രി​ക്കു​ക​യും ചെയ്യുന്നു. ചില​പ്പോൾ, നമ്മുടെ പ്രവർത്തനം സംഘടി​പ്പി​ക്കുന്ന രീതി​യിൽ ഭരണസം​ഘം ചില മാറ്റങ്ങൾ വരുത്തു​ന്നു (14-ാം ഖണ്ഡിക കാണുക)

14. ദൈവ​ത്തി​ന്റെ സംഘട​ന​യിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം ലഭിക്കു​ന്നു?

14 തന്റെ സംഘട​ന​യു​ടെ ഭൂമി​യി​ലുള്ള ഭാഗത്തെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ യഹോവ നമ്മളെ ജീവനി​ലേ​ക്കുള്ള പാതയി​ലൂ​ടെ വഴിന​യി​ക്കു​ന്നു. ആ സംഘടന ദൈവ​വ​ച​ന​ത്തി​ലെ നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ സഹായി​ക്കുന്ന വീഡി​യോ​ക​ളും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും തരുക​യും മീറ്റി​ങ്ങു​കൾ ക്രമീ​ക​രി​ക്കു​ക​യും ചെയ്യുന്നു. നമ്മളെ പഠിപ്പി​ക്കു​ന്ന​തെ​ല്ലാം തിരു​വെ​ഴു​ത്തു​ക​ളു​ടെ അടിസ്ഥാ​ന​ത്തി​ലാ​യ​തു​കൊണ്ട്‌ അത്‌ നമുക്ക്‌ പൂർണ​മാ​യും വിശ്വ​സി​ക്കാൻ കഴിയും. പരിശു​ദ്ധാ​ത്മാ​വിൽ ആശ്രയി​ച്ചു​കൊ​ണ്ടാണ്‌ ഭരണസം​ഘം പ്രസം​ഗ​പ്ര​വർത്തനം എങ്ങനെ മുന്നോട്ട്‌ കൊണ്ടു​പോ​കാം എന്ന കാര്യ​ത്തിൽ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നത്‌. എങ്കിലും തങ്ങൾ എടുത്ത തീരു​മാ​ന​ങ്ങ​ളിൽ എന്തെങ്കി​ലും മാറ്റം ആവശ്യ​മാ​ണോ എന്ന്‌ ഭരണസം​ഘം കൂടെ​ക്കൂ​ടെ വിലയി​രു​ത്തു​ന്നു. എന്തു​കൊണ്ട്‌? കാരണം “ഈ ലോക​ത്തി​ന്റെ രംഗം മാറി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.” സാഹച​ര്യ​ങ്ങൾ മാറു​ന്ന​ത​നു​സ​രിച്ച്‌ സംഘട​ന​യും വേണ്ട മാറ്റങ്ങൾ വരുത്തണം.—1 കൊരി. 7:31.

15. ചില സഹോ​ദ​ര​ങ്ങൾക്ക്‌ എന്തു ബുദ്ധി​മു​ട്ടാണ്‌ നേരി​ടേ​ണ്ടി​വ​ന്നത്‌?

15 ദൈവ​ത്തി​ന്റെ സംഘടന ഒരു പഠിപ്പി​ക്ക​ലി​നെ​ക്കു​റിച്ച്‌ പുതി​യൊ​രു വിശദീ​ക​രണം തരു​മ്പോ​ഴോ ധാർമി​ക​ത​യെ​ക്കു​റിച്ച്‌ ഒരു നിർദേശം തരു​മ്പോ​ഴോ അത്‌ അനുസ​രി​ക്കാൻ നമുക്ക്‌ അത്ര മടി തോന്നില്ല. എന്നാൽ നമ്മുടെ ജീവി​ത​ത്തി​ന്റെ മറ്റു ചില വശങ്ങളെ ബാധി​ക്കുന്ന തീരു​മാ​നങ്ങൾ സംഘടന എടുക്കു​മ്പോൾ നമ്മൾ എങ്ങനെ പ്രതി​ക​രി​ക്കും? ഉദാഹ​ര​ണ​ത്തിന്‌, ഈ അടുത്ത കാലത്താ​യി കെട്ടി​ടങ്ങൾ നിർമി​ക്കു​ന്ന​തി​നും അത്‌ പരിപാ​ലി​ക്കു​ന്ന​തി​നും ഉള്ള ചെലവ്‌ വളരെ​യ​ധി​കം വർധി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌ കഴിയു​മെ​ങ്കിൽ ഒന്നില​ധി​കം സഭകൾ ഒരേ രാജ്യ​ഹാ​ളിൽ കൂടി​വ​രാൻ ഭരണസം​ഘം നിർദേ​ശി​ച്ചു. അതിന്റെ ഭാഗമാ​യി പല സഭകൾ ലയിപ്പി​ച്ചു. ചില രാജ്യ​ഹാ​ളു​കൾ വിൽക്കാ​നും കഴിഞ്ഞു. രാജ്യ​ഹാ​ളു​കൾ ഏറ്റവും കൂടുതൽ ആവശ്യ​മുള്ള സ്ഥലങ്ങളിൽ അവ പണിയാൻ ആ പണം ഉപയോ​ഗി​ക്കു​ന്നു. രാജ്യ​ഹാ​ളു​കൾ വിൽക്കു​ക​യും സഭകൾ ലയിപ്പി​ക്കു​ക​യും ചെയ്‌ത ഒരു പ്രദേ​ശ​ത്താണ്‌ നിങ്ങ​ളെ​ങ്കിൽ പുതിയ സാഹച​ര്യ​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ നിങ്ങൾക്ക്‌ ബുദ്ധി​മു​ട്ടാ​യി​രി​ക്കും. കാരണം ഇപ്പോൾ ചില പ്രചാ​ര​കർക്ക്‌ മീറ്റി​ങ്ങു​കൾക്ക്‌ പോകാൻ കൂടുതൽ ദൂരം യാത്ര ചെയ്യേ​ണ്ടി​വ​രു​ന്നു. ഒരു രാജ്യ​ഹാൾ പണിയാ​നോ അത്‌ പരിപാ​ലി​ക്കാ​നോ ഒരുപാട്‌ കഠിനാ​ധ്വാ​നം ചെയ്‌ത ചിലർക്ക്‌ അത്‌ ഇപ്പോൾ എന്തിനാണ്‌ വിൽക്കു​ന്ന​തെന്ന്‌ മനസ്സി​ലാ​യെ​ന്നു​വ​രില്ല. അവർ ചെലവ​ഴിച്ച സമയവും അധ്വാ​ന​വും എല്ലാം പാഴാ​യി​പ്പോ​യെന്ന്‌ അവർക്ക്‌ തോന്നി​യേ​ക്കാം. എങ്കിലും അവർ ഈ പുതിയ ക്രമീ​ക​ര​ണ​ത്തോട്‌ സഹകരി​ക്കു​ന്നു. അതിന്‌ അവരെ അഭിന​ന്ദി​ച്ചേ തീരൂ.

16. കൊ​ലോ​സ്യർ 3:23, 24-ലെ നിർദേശം ബാധക​മാ​ക്കു​ന്നത്‌ സന്തോഷം നിലനി​റു​ത്താൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

16 യഹോ​വ​യ്‌ക്കു​വേ​ണ്ടി​യാണ്‌ നമ്മൾ പ്രവർത്തി​ക്കു​ന്ന​തെ​ന്നും യഹോ​വ​യാണ്‌ ഈ സംഘട​നയെ നയിക്കു​ന്ന​തെ​ന്നും ഓർക്കു​മ്പോൾ നമുക്ക്‌ സന്തോഷം നിലനി​റു​ത്താൻ കഴിയും. (കൊ​ലോ​സ്യർ 3:23, 24 വായി​ക്കുക.) ആലയം പണിയാ​നുള്ള സംഭാ​വ​നകൾ കൊടു​ത്തു​കൊണ്ട്‌ ദാവീദ്‌ രാജാവ്‌ ഒരു നല്ല മാതൃക വെച്ചു. അദ്ദേഹം പറഞ്ഞു: “ഇങ്ങനെ കാഴ്‌ചകൾ കൊണ്ടു​വ​രാൻ എനിക്കും എന്റെ ജനത്തി​നും എന്തു യോഗ്യ​ത​യാ​ണു​ള്ളത്‌? സകലവും അങ്ങയിൽനി​ന്നു​ള്ള​താ​ണ​ല്ലോ; അങ്ങയുടെ കൈക​ളിൽനിന്ന്‌ ലഭിച്ചതു ഞങ്ങൾ അങ്ങയ്‌ക്കു തിരികെ തരു​ന്നെന്നേ ഉള്ളൂ.” (1 ദിന. 29:14) സംഭാ​വ​നകൾ നൽകു​മ്പോൾ നമ്മളും യഹോ​വ​യിൽനിന്ന്‌ കിട്ടി​യത്‌ യഹോ​വ​യ്‌ക്ക്‌ തിരികെ കൊടു​ക്കു​ക​യാണ്‌. എങ്കിലും യഹോ​വ​യു​ടെ വേലയ്‌ക്കാ​യി നമ്മൾ നമ്മുടെ സമയവും ഊർജ​വും പണവും എല്ലാം ഉപയോ​ഗി​ക്കു​ന്നത്‌ കാണു​മ്പോൾ യഹോവ വളരെ​യ​ധി​കം സന്തോ​ഷി​ക്കു​ന്നു.—2 കൊരി. 9:7.

ഞെരു​ക്ക​മുള്ള പാതയിൽത്തന്നെ തുടരുക

17. മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടെന്ന്‌ തിരി​ച്ച​റി​യു​മ്പോൾ നമുക്ക്‌ നിരാശ തോ​ന്നേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

17 ജീവനി​ലേ​ക്കുള്ള ഞെരു​ക്ക​മുള്ള പാതയിൽത്തന്നെ തുടര​ണ​മെ​ങ്കിൽ നമ്മൾ യേശു​വി​ന്റെ കാലടി​കൾ അടുത്ത്‌ പിൻപ​റ്റണം. (1 പത്രോ. 2:21) എന്നാൽ അതിന്‌ നിങ്ങൾ എന്തെങ്കി​ലും മാറ്റം വരു​ത്തേ​ണ്ട​തു​ണ്ടെന്ന്‌ തിരി​ച്ച​റി​ഞ്ഞാൽ നിരാ​ശ​പ്പെ​ട​രുത്‌. കാരണം ആ തിരി​ച്ച​റിവ്‌ നിങ്ങൾ യഹോ​വ​യു​ടെ നിർദേ​ശങ്ങൾ പിൻപ​റ്റാൻ ആഗ്രഹി​ക്കു​ന്നു എന്നതിന്റെ തെളി​വാണ്‌. ഒരു കാര്യം ഓർക്കുക, നമ്മൾ അപൂർണ​രാ​ണെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. അതു​കൊണ്ട്‌ നമ്മൾ യേശു​വി​നെ പൂർണ​മാ​യി അനുക​രി​ക്കാൻ യഹോവ ഒരിക്ക​ലും പ്രതീ​ക്ഷി​ക്കില്ല.

18. നമ്മുടെ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ നമ്മൾ എന്തു ചെയ്യണം?

18 നമുക്ക്‌ ലഭിക്കാ​നി​രി​ക്കുന്ന സമ്മാന​ത്തിൽ ശ്രദ്ധ പതിപ്പി​ച്ചു​കൊണ്ട്‌ നമ്മുടെ ചിന്തയി​ലും മനോ​ഭാ​വ​ത്തി​ലും പ്രവൃ​ത്തി​ക​ളി​ലും മാറ്റങ്ങൾ വരുത്താൻ മനസ്സു​ള്ള​വ​രാ​യി​രി​ക്കാം. (സുഭാ. 4:25; ലൂക്കോ. 9:62) നമുക്ക്‌ എന്നും താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാം; ‘തുടർന്നും സന്തോ​ഷി​ക്കാം; വേണ്ട മാറ്റങ്ങൾ വരുത്താം.’ (2 കൊരി. 13:11) അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ “സ്‌നേ​ഹ​ത്തി​ന്റെ​യും സമാധാ​ന​ത്തി​ന്റെ​യും ദൈവം (നമ്മുടെ) കൂടെ​യു​ണ്ടാ​യി​രി​ക്കും.” നമുക്ക്‌ സന്തോ​ഷ​ത്തോ​ടെ യാത്ര തുടരാ​നും ഒടുവിൽ നിത്യ​ജീ​വൻ എന്ന ലക്ഷ്യത്തിൽ എത്തി​ച്ചേ​രാ​നും കഴിയും.

ഗീതം 34 നിഷ്‌ക​ള​ങ്ക​രാ​യി നടക്കാം

^ ഖ. 5 ചിന്തയി​ലും മനോ​ഭാ​വ​ത്തി​ലും പ്രവർത്ത​ന​ങ്ങ​ളി​ലും മാറ്റങ്ങൾ വരുത്തു​ന്നത്‌ നമ്മളിൽ ചിലർക്ക്‌ അത്ര എളുപ്പമല്ല. എന്തു​കൊ​ണ്ടാണ്‌ നമ്മൾ മാറ്റങ്ങൾ വരു​ത്തേ​ണ്ട​തെ​ന്നും അങ്ങനെ ചെയ്യു​മ്പോൾ എങ്ങനെ സന്തോഷം നഷ്ടപ്പെ​ടാ​തെ സൂക്ഷി​ക്കാ​മെ​ന്നും ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും.

^ ഖ. 76 ചിത്രക്കുറിപ്പ്‌: ചെറു​പ്പ​ക്കാ​ര​നായ ഒരു സഹോ​ദരൻ താൻ ഒരു തെറ്റായ തീരു​മാ​ന​മെ​ടു​ത്ത​തു​കൊണ്ട്‌ സംഭവിച്ച കാര്യങ്ങൾ മുതിർന്ന ഒരു സഹോ​ദ​ര​നോട്‌ (വലത്‌) പറയുന്നു; ആ സഹോ​ദരൻ അത്‌ ശ്രദ്ധിച്ച്‌ കേൾക്കു​ന്നു. താൻ ബുദ്ധി​യു​പ​ദേശം കൊടു​ക്കേ​ണ്ട​തു​ണ്ടോ എന്നു ചിന്തി​ക്കു​ന്നു.