വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 48

പിന്നി​ലേക്കല്ല, “നേരെ മുന്നി​ലേക്ക്‌” നോക്കുക

പിന്നി​ലേക്കല്ല, “നേരെ മുന്നി​ലേക്ക്‌” നോക്കുക

നിന്റെ കണ്ണുകൾ നേരെ നോക്കട്ടെ, അവ നേരെ മുന്നി​ലേക്കു നോക്കട്ടെ.”—സുഭാ. 4:25.

ഗീതം 77 ഇരുട്ടു നിറഞ്ഞ ലോകത്ത്‌ വെളിച്ചം

പൂർവാവലോകനം *

1-2. സുഭാ​ഷി​തങ്ങൾ 4:25-ലെ ഉപദേശം നമുക്ക്‌ എങ്ങനെ അനുസ​രി​ക്കാം? ഒരു ഉദാഹ​രണം പറയുക.

പിൻവ​രുന്ന സാഹച​ര്യ​ങ്ങൾ ചിന്തി​ക്കുക. പ്രായ​മുള്ള ഒരു സഹോ​ദരി തന്റെ കഴിഞ്ഞ​കാ​ലത്തെ നല്ല കാര്യങ്ങൾ ഓർക്കു​ന്നു. ഇപ്പോൾ പ്രയാ​സ​ക​ര​മായ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണു സഹോ​ദരി കടന്നു​പോ​കു​ന്ന​തെ​ങ്കി​ലും യഹോ​വ​യു​ടെ സേവന​ത്തിൽ തന്നെ​ക്കൊ​ണ്ടാ​കു​ന്ന​തെ​ല്ലാം സഹോ​ദരി ചെയ്യുന്നു. (1 കൊരി. 15:58) വാഗ്‌ദാ​നം ചെയ്‌ത പുതിയ ലോക​ത്തിൽ പ്രിയ​പ്പെ​ട്ട​വ​രോ​ടൊ​പ്പ​മാ​യി​രി​ക്കു​ന്നതു സഹോ​ദരി ഓരോ ദിവസ​വും ഭാവന​യിൽ കാണുന്നു. മറ്റൊരു സഹോ​ദരി, തന്നെ ഒരു സഹവി​ശ്വാ​സി മുറി​പ്പെ​ടു​ത്തിയ സംഭവം ഓർക്കു​ന്നു​ണ്ടെ​ങ്കി​ലും അതിന്റെ പേരിൽ നീരസം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നില്ല. (കൊലോ. 3:13) ഇനി, ഒരു സഹോ​ദരൻ താൻ കഴിഞ്ഞ​കാ​ലത്ത്‌ ചെയ്‌ത തെറ്റുകൾ മറന്നി​ട്ടി​ല്ലെ​ങ്കി​ലും അദ്ദേഹം യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​തിൽ ശ്രദ്ധ പതിപ്പി​ക്കു​ന്നു.—സങ്കീ. 51:10.

2 ഈ മൂന്നു ക്രിസ്‌ത്യാ​നി​ക​ളും തമ്മിൽ ഒരു സമാന​ത​യുണ്ട്‌, അല്ലേ? കഴിഞ്ഞ​കാല സംഭവങ്ങൾ അവരുടെ ഓർമ​യി​ലു​ണ്ടെ​ങ്കി​ലും അവർ അതെക്കു​റി​ച്ചു​തന്നെ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നില്ല. പകരം, അവർ ‘നേരെ മുന്നി​ലേക്കു നോക്കു​ന്നു,’ അഥവാ ഭാവി​യി​ലേക്കു നോക്കു​ന്നു.സുഭാ​ഷി​തങ്ങൾ 4:25 വായി​ക്കുക.

3. നമ്മൾ ഭാവി​യി​ലേ​ക്കു​തന്നെ നോ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

3 ‘നേരെ മുന്നി​ലേക്കു നോക്കു​ന്നത്‌,’ അഥവാ ഭാവി​യി​ലേക്കു നോക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ഒരു നേർരേ​ഖ​യി​ലൂ​ടെ നടക്കാൻ ശ്രമി​ക്കുന്ന ഒരാൾ, എപ്പോ​ഴും പുറകി​ലേക്കു തിരി​ഞ്ഞു​നോ​ക്കി​യാൽ അയാൾക്ക്‌ അതിനു കഴിയില്ല. അതു​പോ​ലെ കഴിഞ്ഞ സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ എപ്പോ​ഴും ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നാൽ, പൂർണ​മ​ന​സ്സോ​ടെ ദൈവത്തെ സേവി​ച്ചു​കൊണ്ട്‌ മുന്നോ​ട്ടു​പോ​കാൻ നമുക്കും കഴിയില്ല.—ലൂക്കോ. 9:62.

4. ഈ ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

4 കഴിഞ്ഞ​കാ​ല​ത്തെ​ക്കു​റിച്ച്‌ വേണ്ടതി​ല​ധി​കം ചിന്തി​ക്കാൻ ഇടയാ​ക്കി​യേ​ക്കാ​വുന്ന മൂന്നു കെണികൾ നമ്മൾ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും. അവയാണ്‌, (1) നല്ല ഓർമ​ക​ളിൽ മുഴു​കു​ന്നത്‌, (2) നീരസം, (3) അമിത​മായ കുറ്റ​ബോ​ധം. ഓരോ കെണി​യു​ടെ കാര്യ​ത്തി​ലും “പിന്നി​ലു​ള്ളത്‌” മറക്കാ​നും “മുന്നി​ലു​ള്ള​തി​നു​വേണ്ടി” ആയാനും ബൈബിൾത​ത്ത്വ​ങ്ങൾ നമ്മളെ എങ്ങനെ സഹായി​ക്കു​മെ​ന്നും നമ്മൾ കാണും.—ഫിലി. 3:13.

നല്ല ഓർമ​ക​ളിൽ മുഴു​കു​ന്നത്‌

നേരെ ഭാവി​യി​ലേക്കു നോക്കു​ന്ന​തിന്‌ എന്തെല്ലാം നമുക്കു തടസ്സമാ​യേ​ക്കാം? (5, 9, 13 ഖണ്ഡികകൾ കാണുക) *

5. സഭാ​പ്ര​സം​ഗകൻ 7:10 നമുക്ക്‌ എന്തു മുന്നറി​യി​പ്പാ​ണു തരുന്നത്‌?

5 സഭാ​പ്ര​സം​ഗകൻ 7:10 വായി​ക്കുക. ‘കഴിഞ്ഞ കാലം നല്ലതാ​യി​രു​ന്നത്‌ എന്ത്‌’ എന്നു ചോദി​ക്കു​ന്നതു തെറ്റാ​ണെന്നല്ല ഈ വാക്യം പറയു​ന്നത്‌. മറിച്ച്‌, ‘“കഴിഞ്ഞ കാലം ഇപ്പോ​ഴ​ത്തെ​ക്കാൾ നല്ലതാ​യി​രു​ന്ന​തി​ന്റെ കാരണം എന്ത്‌” എന്നു ചോദി​ക്ക​രുത്‌’ എന്നാണു പറയു​ന്നത്‌. അതു​കൊണ്ട്‌ കഴിഞ്ഞ കാലത്തെ നല്ല കാര്യങ്ങൾ ഓർമി​ക്കു​ന്നതല്ല പ്രശ്‌നം, കാരണം അത്‌ യഹോ​വ​യിൽനി​ന്നുള്ള സമ്മാന​മാ​ണ​ല്ലോ. പകരം, മുൻകാ​ലത്തെ നല്ലനല്ല കാര്യ​ങ്ങളെ നമ്മുടെ ഇപ്പോ​ഴത്തെ സാഹച​ര്യ​ങ്ങ​ളു​മാ​യി താരത​മ്യം ചെയ്‌തിട്ട്‌ ഇപ്പോൾ കാര്യ​ങ്ങ​ളെ​ല്ലാം മോശ​മാണ്‌ എന്നു ചിന്തി​ക്കു​ന്ന​താ​ണു പ്രശ്‌നം.

ഈജിപ്‌ത്‌ വിട്ടു​പോന്ന ഇസ്രാ​യേ​ല്യർക്ക്‌ എന്തു തെറ്റാണു പറ്റിയത്‌? (6-ാം ഖണ്ഡിക കാണുക)

6. മുമ്പത്തെ ജീവി​ത​മാ​യി​രു​ന്നു ഇപ്പോ​ഴ​ത്തേ​തി​ലും നല്ലത്‌ എന്ന്‌ എപ്പോ​ഴും ചിന്തി​ക്കു​ന്നത്‌ ജ്ഞാനമ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? ഒരു ഉദാഹ​രണം പറയുക.

6 മുമ്പത്തെ ജീവി​ത​മാ​യി​രു​ന്നു ഇപ്പോ​ഴ​ത്തേ​തി​നെ​ക്കാൾ നല്ലത്‌ എന്നു ചിന്തി​ക്കു​ന്നതു ജ്ഞാനമ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? കാരണം കഴിഞ്ഞ​കാ​ലത്തെ നല്ല കാര്യങ്ങൾ മാത്രം ഓർക്കു​ക​യും അന്നു നമ്മൾ അനുഭ​വിച്ച കഷ്ടപ്പാ​ടു​കൾ മറക്കു​ക​യും ചെയ്യു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്കും നമ്മൾ അങ്ങനെ ചിന്തി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേ​ല്യ​രു​ടെ കാര്യ​മെ​ടു​ക്കാം. ഈജി​പ്‌തിൽനിന്ന്‌ പോന്ന അവർ അവിടത്തെ ജീവിതം എത്ര കഷ്ടപ്പാടു നിറഞ്ഞ​താ​യി​രു​ന്നു എന്ന കാര്യം പെട്ടെന്നു മറന്നു​പോ​യി. പകരം, അവിടെ കിട്ടി​യി​രുന്ന നല്ല ആഹാരം മാത്രമേ അവരുടെ മനസ്സി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. അവർ പറഞ്ഞു: “ഈജി​പ്‌തിൽവെച്ച്‌ ഞങ്ങൾ വില കൊടു​ക്കാ​തെ തിന്നു​കൊ​ണ്ടി​രുന്ന മീൻ, വെള്ളരിക്ക, തണ്ണിമത്തൻ, ഉള്ളി, ചുവന്നു​ള്ളി, വെളു​ത്തു​ള്ളി എന്നിവ​യെ​ക്കു​റി​ച്ചൊ​ക്കെ ഓർക്കു​മ്പോൾത്തന്നെ കൊതി​യാ​കു​ന്നു.” (സംഖ്യ 11:5) എന്നാൽ അവർ ആ പറഞ്ഞതു സത്യമാ​യി​രു​ന്നോ? ശരിക്കും ‘വില കൊടു​ക്കാ​തെ​യാ​ണോ’ അവർ ഭക്ഷിച്ചി​രു​ന്നത്‌? അല്ല. സത്യത്തിൽ അവർക്കു വലിയ വില കൊടു​ക്കേ​ണ്ടി​വന്നു. ഈജി​പ്‌തിൽ അടിമ​ക​ളാ​യി​രുന്ന അവരെ ഈജി​പ്‌തു​കാർ വല്ലാതെ ദ്രോ​ഹി​ച്ചി​രു​ന്നു. (പുറ. 1:13, 14; 3:6-9) പക്ഷേ പിന്നീട്‌ അവർ ആ ബുദ്ധി​മു​ട്ടു​ക​ളൊ​ക്കെ മറന്നു​പോ​കു​ക​യും കഴിഞ്ഞ​കാ​ല​ത്തി​ലേക്കു മടങ്ങി​പ്പോ​കാൻ ആഗ്രഹി​ക്കു​ക​യും ചെയ്‌തു. കഴിഞ്ഞ​കാ​ലത്തെ നല്ല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മാത്ര​മാ​യി​രു​ന്നു അവരുടെ ചിന്ത. യഹോവ അവർക്കാ​യി തൊട്ടു​മുമ്പ്‌ ചെയ്‌ത നല്ല കാര്യ​ങ്ങ​ളെ​ല്ലാം അവർ മറന്നു​ക​ളഞ്ഞു. അവരുടെ ആ മനോ​ഭാ​വം യഹോ​വ​യ്‌ക്ക്‌ ഇഷ്ടമാ​യില്ല.—സംഖ്യ 11:10.

7. ഭൂതകാ​ല​ത്തെ​ക്കു​റി​ച്ചുള്ള ഓർമ​ക​ളിൽ മുഴു​കി​പ്പോ​കാ​തി​രി​ക്കാൻ ഒരു സഹോ​ദ​രി​യെ എന്താണു സഹായി​ച്ചത്‌?

7 നമുക്ക്‌ എങ്ങനെ ഈ കെണി ഒഴിവാ​ക്കാം? 1945-ൽ ബ്രൂക്ലിൻ ബഥേലിൽ സേവി​ക്കാൻ തുടങ്ങിയ ഒരു സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. കുറച്ച്‌ വർഷങ്ങൾ കഴിഞ്ഞ​പ്പോൾ ബഥേലിൽത്ത​ന്നെ​യു​ണ്ടാ​യി​രുന്ന ഒരു സഹോ​ദ​രനെ സഹോ​ദരി വിവാഹം കഴിച്ചു. കുറെ വർഷങ്ങൾ അവർ ഒരുമിച്ച്‌ അവിടെ സേവിച്ചു. പക്ഷേ 1976-ൽ സഹോ​ദ​രി​യു​ടെ ഭർത്താവ്‌ രോഗ​ബാ​ധി​ത​നാ​യി. തന്റെ മരണം അടു​ത്തെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ സഹോ​ദരൻ സഹോ​ദ​രി​ക്കു ചില നല്ല ഉപദേ​ശങ്ങൾ കൊടു​ത്തു. അദ്ദേഹം പറഞ്ഞു: “നമ്മു​ടേത്‌ ഒരു സന്തുഷ്ട​വി​വാ​ഹ​ജീ​വി​ത​മാ​യി​രു​ന്നു. പലർക്കും അത്‌ ആസ്വദി​ക്കാൻ കഴിയാ​റില്ല.” പക്ഷേ അതോ​ടൊ​പ്പം സഹോ​ദരൻ സഹോ​ദ​രി​യെ ഒരു കാര്യം ഓർമി​പ്പി​ക്കു​ക​യും ചെയ്‌തു: “സ്‌മര​ണകൾ നമ്മോ​ടൊ​പ്പ​മു​ണ്ടാ​യി​രി​ക്കു​മെങ്കി​ലും ഒരിക്ക​ലും ഭൂതകാ​ല​ത്തിൽ ജീവി​ക്ക​രുത്‌. കാലം മുറി​വു​കൾ ഉണക്കും. കോപ​മോ ആത്മാനു​ക​മ്പ​യോ വളർത്തി​യെ​ടു​ക്ക​രുത്‌. ഇത്രയ​ധി​കം സന്തോ​ഷ​വും അനു​ഗ്ര​ഹ​ങ്ങ​ളും ആസ്വദി​ക്കാൻ കഴിഞ്ഞ​തിൽ ആനന്ദി​ക്കുക. . . . ഓർമകൾ ദൈവ​ത്തി​ന്റെ ദാനമാണ്‌.” അതു ശരിക്കും ഒരു നല്ല ഉപദേ​ശ​മല്ലേ?

8. ഭർത്താ​വിൽനിന്ന്‌ ലഭിച്ച ഉപദേ​ശ​ത്തി​നു ചേർച്ച​യിൽ ജീവി​ച്ചത്‌ സഹോ​ദ​രിക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്‌തു?

8 സഹോ​ദരി ആ ഉപദേ​ശ​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ച്ചു. 92-ാമത്തെ വയസ്സിൽ തന്റെ മരണം​വരെ സഹോ​ദരി യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവിച്ചു. മരിക്കു​ന്ന​തി​നു കുറച്ച്‌ വർഷങ്ങൾ മുമ്പ്‌ സഹോ​ദരി ഇങ്ങനെ പറഞ്ഞു: “63 വർഷത്തി​ല​ധി​കം യഹോ​വ​യ്‌ക്കാ​യി ചെയ്‌ത മുഴു​സ​മ​യ​സേ​വ​ന​ത്തി​ലേക്കു തിരി​ഞ്ഞു​നോ​ക്കവേ, എന്റേതു തികച്ചും സംതൃ​പ്‌തി​ക​ര​മായ ഒരു ജീവി​ത​മാ​യി​രു​ന്നു എന്ന്‌ എനിക്കു പറയാ​നാ​കും.” അതിന്റെ കാരണ​വും സഹോ​ദ​രി​തന്നെ പറയുന്നു: “നമ്മുടെ വിസ്‌മ​യാ​വ​ഹ​മായ സാഹോ​ദ​ര്യ​വും ഏകസത്യ​ദൈ​വ​വും നമ്മുടെ മഹാ​സ്ര​ഷ്ടാ​വും ആയ യഹോ​വയെ സേവി​ച്ചു​കൊണ്ട്‌ നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടൊത്ത്‌ പറുദീ​സാ​ഭൂ​മി​യിൽ സകല നിത്യ​ത​യി​ലും ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യും ആണ്‌ യഥാർഥ​ത്തിൽ ജീവി​തത്തെ സംതൃ​പ്‌ത​പൂർണ​മാ​ക്കു​ന്നത്‌.” * ഭാവി​യി​ലേക്കു നേരെ നോക്കു​ന്ന​തിൽ എത്ര നല്ല മാതൃ​ക​യാ​ണു സഹോ​ദരി വെച്ചത്‌.

നീരസം എന്ന കെണി

9. ലേവ്യ 19:18 സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ, നീരസം വിട്ടു​ക​ള​യു​ന്നത്‌ എപ്പോൾ കൂടുതൽ പ്രയാ​സ​മാ​യേ​ക്കാം?

9 ലേവ്യ 19:18 വായി​ക്കുക. ചില​പ്പോൾ ഒരു സഹവി​ശ്വാ​സി​യോ അടുത്ത സുഹൃ​ത്തോ ഒരു ബന്ധുവോ നമ്മളെ വേദനി​പ്പി​ച്ചേ​ക്കാം. അവരോ​ടു തോന്നുന്ന നീരസം മറന്നു​ക​ള​യാൻ നമുക്ക്‌ കൂടുതൽ ബുദ്ധി​മു​ട്ടാ​യി​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, സഭയിലെ ഒരു സഹോ​ദരി തന്റെ പണം മോഷ്ടി​ച്ചെന്ന്‌ മറ്റൊരു സഹോ​ദരി പറഞ്ഞു. അങ്ങനെ​യൊ​രു കാര്യം ശരിക്കും നടന്നി​ട്ടി​ല്ലെന്നു മനസ്സി​ലാ​യ​പ്പോൾ കുറ്റ​പ്പെ​ടു​ത്തിയ സഹോ​ദരി ക്ഷമ ചോദി​ച്ചു. പക്ഷേ, ആരോ​പണം നേരിട്ട സഹോ​ദരി അതു വിട്ടു​ക​ള​യാൻ തയ്യാറാ​യില്ല. ആ സംഭവം മനസ്സിൽ വെച്ചു​കൊ​ണ്ടു​ന​ടന്നു. ഇതേ​പോ​ലൊ​രു സാഹച​ര്യം നിങ്ങൾ നേരി​ട്ടി​ട്ടി​ല്ലാ​യി​രി​ക്കും. പക്ഷേ, എപ്പോ​ഴെ​ങ്കി​ലു​മൊ​ക്കെ നിങ്ങൾക്കും നീരസം തോന്നി​യി​ട്ടു​ണ്ടാ​യി​രി​ക്കും. ആ നീരസം വിട്ടു​ക​ള​യാ​നാ​കില്ല എന്നും നിങ്ങൾ ചിന്തി​ച്ചു​കാ​ണും.

10. ആരോ​ടെ​ങ്കി​ലും നീരസം തോന്നി​യാൽ നമ്മൾ എന്ത്‌ ഓർക്കണം?

10 ആരോ​ടെ​ങ്കി​ലും നീരസം തോന്നി​യാൽ ഏതു കാര്യം ഓർക്കു​ന്നത്‌ നമ്മളെ സഹായി​ക്കും? യഹോവ ഇതെല്ലാം കാണു​ന്നു​ണ്ടെന്ന്‌ ഓർക്കുക. നമ്മൾ കടന്നു​പോ​കുന്ന ഓരോ സാഹച​ര്യ​വും യഹോ​വ​യ്‌ക്ക്‌ അറിയാം. നമ്മൾ എന്തെങ്കി​ലും അനീതി നേരി​ട്ടാൽ അതും യഹോവ ശ്രദ്ധി​ക്കു​ന്നുണ്ട്‌. (എബ്രാ. 4:13) നമ്മൾ വേദനി​ക്കു​മ്പോൾ യഹോ​വ​യ്‌ക്കും വേദന തോന്നു​ന്നു. (യശ. 63:9) കുറച്ച്‌ നാൾ കഴിയു​മ്പോൾ നമ്മൾ അനുഭ​വിച്ച അനീതി​യു​ടെ വേദനകൾ ഇല്ലാതാ​ക്കു​മെന്ന്‌ യഹോവ വാക്കു തന്നിട്ടു​മുണ്ട്‌.—വെളി. 21:3, 4.

11. നീരസം വിട്ടു​ക​ള​യു​ന്നതു നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

11 നീരസം വിട്ടു​ക​ള​ഞ്ഞാൽ അതു നമുക്കു​തന്നെ പ്രയോ​ജനം ചെയ്യും എന്ന കാര്യ​വും നമ്മൾ ഓർക്കണം. അക്കാര്യം മുൻഖ​ണ്ഡി​ക​യിൽ കണ്ട കുറ്റം ആരോ​പി​ക്ക​പ്പെട്ട സഹോ​ദരി മനസ്സി​ലാ​ക്കി. നമ്മൾ മറ്റുള്ള​വ​രോ​ടു ക്ഷമിക്കു​മ്പോ​ഴാണ്‌ യഹോവ നമ്മളോ​ടും ക്ഷമിക്കു​ന്ന​തെന്ന്‌ സഹോ​ദരി ഓർത്തു. (മത്താ. 6:14) മറ്റേ സഹോ​ദരി തന്നോടു ചെയ്‌തതു തെറ്റു​ത​ന്നെ​യാ​ണെന്ന്‌ അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും നീരസം വെച്ചു​കൊ​ണ്ടി​രി​ക്കാ​തെ, അതു വിട്ടു​ക​ള​യാൻ സഹോ​ദരി തീരു​മാ​നി​ച്ചു. അതു​കൊണ്ട്‌ മുമ്പ​ത്തെ​ക്കാ​ളും സന്തോ​ഷ​ത്തോ​ടെ ദൈവ​സേ​വനം ചെയ്യാ​നും അതിൽ തന്റെ പൂർണ ശ്രദ്ധയർപ്പി​ക്കാ​നും സഹോ​ദ​രി​ക്കു കഴിയു​ന്നു.

അമിത​മായ കുറ്റ​ബോ​ധം എന്ന കെണി

12. 1 യോഹ​ന്നാൻ 3:19, 20 ഏതു കാര്യം അംഗീ​ക​രി​ച്ചു​പ​റ​യു​ന്നു?

12 1 യോഹ​ന്നാൻ 3:19, 20 വായി​ക്കുക. ചില​പ്പോ​ഴൊ​ക്കെ നമു​ക്കെ​ല്ലാം കുറ്റ​ബോ​ധം തോന്നാ​റുണ്ട്‌. സത്യം പഠിക്കു​ന്ന​തിന്‌ മുമ്പ്‌ ചെയ്‌ത കാര്യങ്ങൾ ഓർത്താ​യി​രി​ക്കാം ചിലർക്ക്‌ കുറ്റ​ബോ​ധം തോന്നു​ന്നത്‌. വേറെ ചിലർക്കാ​കട്ടെ, സ്‌നാ​ന​മേ​റ്റ​തി​നു ശേഷം ചെയ്‌ത തെറ്റുകൾ ഓർക്കു​മ്പോ​ഴും. (റോമ. 3:23) എപ്പോ​ഴും ശരി ചെയ്യാ​നാ​ണു നമ്മു​ടെ​യെ​ല്ലാം ആഗ്രഹം, പക്ഷേ ‘നമ്മളെ​ല്ലാം പലതി​ലും തെറ്റി​പ്പോ​കു​ന്നു.’ (യാക്കോ. 3:2; റോമ. 7:21-23) കുറ്റ​ബോ​ധം തോന്നു​ന്നത്‌ അത്ര സുഖമുള്ള കാര്യ​മ​ല്ലെ​ങ്കി​ലും അതു​കൊണ്ട്‌ ചില പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താ​നും തെറ്റുകൾ ആവർത്തി​ക്കാ​തി​രി​ക്കാ​നും അതു നമ്മളെ പ്രേരി​പ്പി​ക്കും.—എബ്രാ. 12:12, 13.

13. അമിത​മായ കുറ്റ​ബോ​ധം എന്ന കെണി​യിൽ അകപ്പെ​ടാ​തി​രി​ക്കാൻ നമ്മൾ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

13 എന്നാൽ നമുക്ക്‌ അമിത​മായ കുറ്റ​ബോ​ധം തോന്നു​ന്നെ​ങ്കിൽ, അതായത്‌ നമ്മൾ അനുത​പി​ക്കു​ക​യും യഹോവ നമ്മളോ​ടു ക്ഷമി​ച്ചെന്നു തിരി​ച്ച​റി​യു​ക​യും ചെയ്‌തി​ട്ടും നമുക്കു കുറ്റ​ബോ​ധം തോന്നു​ന്നെ​ങ്കിൽ, അതു ദോഷം ചെയ്യും. (സങ്കീ. 31:10; 38:3, 4) എങ്ങനെ? ഒരു സഹോ​ദ​രി​യു​ടെ ഉദാഹ​രണം നോക്കാം. കഴിഞ്ഞ കാലത്ത്‌ ചെയ്‌ത തെറ്റുകൾ ഓർത്ത്‌ സഹോ​ദ​രിക്ക്‌ എപ്പോ​ഴും കുറ്റ​ബോ​ധം തോന്നു​മാ​യി​രു​ന്നു. സഹോ​ദരി പറഞ്ഞു: “ഇനി ഞാൻ യഹോ​വ​യു​ടെ സേവന​ത്തിൽ എന്തു ചെയ്‌തി​ട്ടും കാര്യ​മില്ല എന്ന്‌ എനിക്കു തോന്നി. കാരണം എന്തായാ​ലും രക്ഷപ്പെ​ടു​ന്ന​വ​രു​ടെ കൂട്ടത്തിൽ ഞാനു​ണ്ടാ​യി​രി​ക്കില്ല.” അമിത​മായ കുറ്റ​ബോ​ധം നമ്മളെ വേട്ടയാ​ടി​യാൽ ഈ സഹോ​ദ​രി​യെ​പ്പോ​ലെ നമുക്കും തോന്നി​യേ​ക്കാം. അതു​കൊണ്ട്‌ ആ കെണി​യിൽ അകപ്പെ​ടാ​തി​രി​ക്കാൻ നമ്മളെ​ല്ലാം ശ്രദ്ധി​ക്കണം. യഹോവ നമ്മളെ തള്ളിക്ക​ള​യാ​ത്ത​പ്പോ​ഴും, ‘ദൈവ​സേ​വ​ന​ത്തിൽ ഞാൻ ഇനി ഒന്നും ചെയ്‌തിട്ട്‌ കാര്യ​മില്ല’ എന്നു നമ്മൾ ചിന്തി​ക്കു​മ്പോൾ സാത്താൻ സന്തോ​ഷി​ക്കു​ക​യാണ്‌.—2 കൊരി​ന്ത്യർ 2:5-7, 11 താരത​മ്യം ചെയ്യുക.

14. യഹോവ നമ്മളെ തള്ളിക്ക​ള​ഞ്ഞി​ട്ടി​ല്ലെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

14 ‘യഹോവ എന്നെ തള്ളിക്ക​ള​ഞ്ഞി​ട്ടി​ല്ലെന്ന്‌ എനിക്ക്‌ എങ്ങനെ അറിയാം’ എന്നു ചില​പ്പോൾ നമ്മൾ ചിന്തി​ച്ചേ​ക്കാം. നിങ്ങൾ അങ്ങനെ ഒരു ചോദ്യം ചോദി​ക്കു​ന്നു​ണ്ടെ​ങ്കിൽ അതുതന്നെ കാണി​ക്കു​ന്നത്‌ യഹോ​വ​യ്‌ക്കു നിങ്ങ​ളോ​ടു ക്ഷമിക്കാ​നാ​കും എന്നാണ്‌. നമുക്കു മുമ്പ്‌ മോശ​മായ ഒരു ശീലമു​ണ്ടാ​യി​രി​ക്കു​ക​യും ഇപ്പോ​ഴും ഇടയ്‌ക്കി​ടെ അതു തലപൊ​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, നമ്മൾ എന്തു ചെയ്യണ​മെന്നു വർഷങ്ങൾക്കു മുമ്പുള്ള ഒരു വീക്ഷാ​ഗോ​പു​ര​ത്തിൽ വന്നിരു​ന്നു. അത്‌ ഇങ്ങനെ പറഞ്ഞു: “നിരാ​ശ​പ്പെ​ട​രുത്‌. പൊറു​ക്കാ​നാ​വാത്ത പാപം ചെയ്‌തു​വെന്ന നിഗമ​ന​ത്തി​ലെ​ത്ത​രുത്‌. നിങ്ങൾ അങ്ങനെ ന്യായ​വാ​ദം ചെയ്യാൻ തന്നെയാ​ണു സാത്താൻ ആഗ്രഹി​ക്കു​ന്നത്‌. നിങ്ങൾക്കു ദുഃഖ​വും ബുദ്ധി​മു​ട്ടും അനുഭ​വ​പ്പെ​ടു​ന്നു​വെന്ന വസ്‌തു​ത​തന്നെ നിങ്ങൾ അങ്ങേയറ്റം പോയി​ട്ടി​ല്ലെ​ന്ന​തി​ന്റെ തെളി​വാണ്‌. താഴ്‌മ​യോ​ടും ആത്മാർഥ​ത​യോ​ടും കൂടെ ദൈവ​ത്തി​ങ്ക​ലേക്കു തിരിഞ്ഞ്‌ അവന്റെ ക്ഷമയും ശുദ്ധീ​ക​ര​ണ​വും സഹായ​വും തേടു​ന്ന​തിൽ മടുത്തു​പോ​ക​രുത്‌. ബുദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ടു​മ്പോൾ ഒരു കുട്ടി പിതാ​വി​നെ സമീപി​ക്കു​ന്ന​തു​പോ​ലെ അവനെ സമീപി​ക്കുക. ഒരേ ബലഹീനത സംബന്ധിച്ച്‌ എത്ര കൂടെ​ക്കൂ​ടെ യഹോ​വയെ സമീപി​ച്ചാ​ലും തന്റെ അനർഹദയ നിമിത്തം അവൻ കൃപാ​പൂർവം നിങ്ങളെ സഹായി​ക്കും.” *

15-16. യഹോവ തങ്ങളെ തള്ളിക്ക​ള​ഞ്ഞി​ട്ടി​ല്ലെന്നു തിരി​ച്ച​റി​യു​മ്പോൾ പലർക്കും എന്തു തോന്നു​ന്നു?

15 യഹോവ നമ്മളെ തള്ളിക്ക​ള​യി​ല്ലെന്ന തിരി​ച്ച​റിവ്‌ ദൈവ​ജ​ന​ത്തിൽപ്പെട്ട പലർക്കും വലി​യൊ​രു ആശ്വാ​സ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, കുറച്ച്‌ വർഷങ്ങൾക്കു മുമ്പ്‌ “ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു” എന്ന ലേഖന​പ​ര​മ്പ​ര​യി​ലെ ഒരു അനുഭവം വായി​ച്ചത്‌ ഒരു സഹോ​ദ​രനെ വളരെ​യ​ധി​കം സഹായി​ച്ചു. മുമ്പ്‌ ചെയ്‌ത തെറ്റുകൾ കാരണം യഹോ​വ​യ്‌ക്ക്‌ തന്നെ സ്‌നേ​ഹി​ക്കാ​നാ​കില്ല എന്നു ചിന്തിച്ച ഒരു സഹോ​ദ​രി​യു​ടെ അനുഭവം ആ ലേഖന​ത്തി​ലു​ണ്ടാ​യി​രു​ന്നു. സ്‌നാ​ന​പ്പെട്ട്‌ വർഷങ്ങൾ കഴിഞ്ഞും സഹോ​ദ​രി​യെ ആ ചിന്ത വേട്ടയാ​ടി. എന്നാൽ യേശു​വി​ന്റെ മറുവി​ല​യെ​ക്കു​റിച്ച്‌ ധ്യാനി​ച്ച​പ്പോൾ യഹോവ തന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു വിശ്വ​സി​ക്കാൻ സഹോ​ദ​രി​ക്കു കഴിഞ്ഞു. *

16 ഈ അനുഭവം സഹോ​ദ​രനെ എങ്ങനെ​യാ​ണു സഹായി​ച്ചത്‌? അദ്ദേഹം ഇങ്ങനെ എഴുതി: “ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ അശ്ലീലം കാണുന്ന ഒരു ശീലം എനിക്കു​ണ്ടാ​യി​രു​ന്നു. അതു നിറു​ത്താൻ ഞാൻ വളരെ​യ​ധി​കം കഷ്ടപ്പെട്ടു. പക്ഷേ ഈ അടുത്ത കാലത്ത്‌ ഞാൻ വീണ്ടും അതിൽ വീണു​പോ​യി. ഞാൻ സഹായ​ത്തി​നാ​യി മൂപ്പന്മാ​രോ​ടു സംസാ​രി​ച്ചു. അതു​കൊണ്ട്‌ ആ പ്രശ്‌നം മറിക​ട​ക്കു​ന്ന​തിൽ നല്ല പുരോ​ഗതി വരുത്താൻ എനിക്കു കഴിഞ്ഞു. യഹോ​വ​യു​ടെ അളവറ്റ കരുണ​യെ​യും സ്‌നേ​ഹ​ത്തെ​യും കുറിച്ച്‌ അവർ എന്നെ ഓർമി​പ്പി​ച്ചു. എങ്കിലും ചില​പ്പോ​ഴൊ​ക്കെ ഞാൻ വില​കെ​ട്ട​വ​നാ​ണെ​ന്നും യഹോ​വ​യ്‌ക്ക്‌ എന്നെ സ്‌നേ​ഹി​ക്കാ​നാ​കി​ല്ലെ​ന്നും എനിക്കു തോന്നി​പ്പോ​കാ​റുണ്ട്‌. ആ സഹോ​ദ​രി​യു​ടെ അനുഭവം വായി​ച്ച​പ്പോൾ എനിക്ക്‌ ഒത്തിരി ആശ്വാസം തോന്നി. യഹോ​വ​യ്‌ക്ക്‌ എന്നോടു ക്ഷമിക്കാൻ കഴിയില്ല എന്നു ഞാൻ ചിന്തി​ക്കു​മ്പോൾ, ഒരർഥ​ത്തിൽ എന്റെ പാപങ്ങൾ മൂടി​ക്ക​ള​യാൻ ദൈവ​പു​ത്രന്റെ മോച​ന​വില മതിയാ​വില്ല എന്നു ഞാൻ പറയു​ക​യാ​യി​രു​ന്നു. ഞാൻ ആ ലേഖനം വെട്ടി​യെ​ടുത്ത്‌ സൂക്ഷി​ച്ചി​ട്ടുണ്ട്‌. വില​കെ​ട്ട​വ​നാ​ണെന്ന തോന്നൽ എപ്പോ​ഴു​ണ്ടാ​യാ​ലും ഞാൻ അതെടുത്ത്‌ വായിച്ച്‌ അതെക്കു​റിച്ച്‌ ധ്യാനി​ക്കും.”

17. അമിത​മായ കുറ്റ​ബോ​ധം എന്ന കെണി പൗലോസ്‌ അപ്പോ​സ്‌തലൻ എങ്ങനെ​യാണ്‌ ഒഴിവാ​ക്കി​യത്‌?

17 ഇതു​പോ​ലുള്ള അനുഭ​വങ്ങൾ വായി​ക്കു​മ്പോൾ നമ്മൾ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ അനുഭ​വ​മാ​യി​രി​ക്കും ഓർക്കു​ന്നത്‌. ഒരു ക്രിസ്‌ത്യാ​നി​യാ​കു​ന്ന​തി​നു മുമ്പ്‌ ഗുരു​ത​ര​മായ പല പാപങ്ങ​ളും അദ്ദേഹം ചെയ്‌തു. പൗലോസ്‌ ആ കാര്യ​ങ്ങ​ളെ​ല്ലാം ഓർക്കു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അതെക്കു​റിച്ച്‌ എപ്പോ​ഴും ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നില്ല. (1 തിമൊ. 1:12-15) മോച​ന​വില തനിക്കു ലഭിച്ച വ്യക്തി​പ​ര​മായ ഒരു സമ്മാന​മാ​യി​ട്ടാ​ണു പൗലോസ്‌ കണ്ടത്‌. അതിന്റെ അടിസ്ഥാ​ന​ത്തിൽ ദൈവം തന്റെ തെറ്റുകൾ ക്ഷമിക്കു​മെ​ന്നും പൗലോസ്‌ ഉറച്ച്‌ വിശ്വ​സി​ച്ചു. (ഗലാ. 2:20) അങ്ങനെ അമിത​മായ കുറ്റ​ബോ​ധം എന്ന കെണി ഒഴിവാ​ക്കാ​നും തന്റെ ഏറ്റവും നല്ലത്‌ യഹോ​വ​യ്‌ക്കു കൊടു​ക്കു​ന്ന​തിൽ ശ്രദ്ധി​ക്കാ​നും പൗലോ​സി​നു കഴിഞ്ഞു.

ഭാവി​യ​നു​ഗ്ര​ഹങ്ങൾ മനസ്സിൽക്കണ്ട്‌ ജീവി​ക്കു​ക

പുതിയ ലോകം മുന്നിൽക്കണ്ട്‌ ജീവി​ക്കു​ക (18-19 ഖണ്ഡികകൾ കാണുക) *

18. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിച്ചു?

18 ഈ ലേഖന​ത്തിൽ നമ്മൾ മൂന്നു കെണി​ക​ളെ​ക്കു​റിച്ച്‌ പഠിച്ചു. ചുരു​ക്ക​ത്തിൽ നമുക്ക്‌ ഇക്കാര്യ​ങ്ങൾ ഓർത്തി​രി​ക്കാം. (1) നല്ല ഓർമകൾ യഹോ​വ​യിൽനി​ന്നുള്ള ഒരു സമ്മാന​മാണ്‌. പക്ഷേ കഴിഞ്ഞ​കാ​ലം എത്ര നല്ലതാ​യി​രു​ന്നെ​ങ്കി​ലും പുതിയ ലോക​ത്തി​ലെ ജീവിതം അതി​നെ​ക്കാ​ളും മനോ​ഹ​ര​മാ​യി​രി​ക്കും. (2) മറ്റുള്ളവർ നമ്മളെ വേദനി​പ്പി​ച്ചേ​ക്കാം, പക്ഷേ നമ്മൾ ക്ഷമിക്കു​ന്നെ​ങ്കിൽ യഹോ​വയെ സേവി​ക്കു​ന്ന​തിൽ നമുക്കു കൂടുതൽ ശ്രദ്ധി​ക്കാൻ കഴിയും. (3) അമിത​മായ കുറ്റ​ബോ​ധം സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ന്ന​തിന്‌ ഒരു തടസ്സമാ​യേ​ക്കാം. അതു​കൊണ്ട്‌ പൗലോ​സി​നെ​പ്പോ​ലെ യഹോവ നമ്മളോ​ടു ക്ഷമിച്ചു എന്നു നമ്മൾ ഉറച്ച്‌ വിശ്വ​സി​ക്കണം.

19. പുതിയ ലോക​ത്തിൽ കഴിഞ്ഞ കാലത്തെ ഓർമകൾ നമ്മളെ വിഷമി​പ്പി​ക്കി​ല്ലെന്നു നമുക്ക്‌ എങ്ങനെ അറിയാം?

19 നമുക്ക്‌ എല്ലാവർക്കും എന്നേക്കും ജീവി​ക്കാൻ കഴിയും. പുതിയ ലോക​ത്തിൽ ജീവി​ക്കു​മ്പോൾ പഴയ കാര്യ​ങ്ങ​ളൊ​ന്നും ഓർത്ത്‌ നമ്മൾ ദുഃഖി​ക്കേ​ണ്ടി​വ​രില്ല. ആ കാല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “പഴയ കാര്യങ്ങൾ ആരു​ടെ​യും മനസ്സി​ലേക്കു വരില്ല.” (യശ. 65:17) വർഷങ്ങ​ളാ​യി യഹോ​വയെ സേവി​ക്കുന്ന പ്രായ​മുള്ള ചിലർ നമ്മുടെ ഇടയി​ലുണ്ട്‌. ഒന്ന്‌ ഓർത്തു​നോ​ക്കൂ! പുതിയ ലോക​ത്തിൽ അവരെ​ല്ലാം വീണ്ടും ചെറു​പ്പ​ക്കാ​രാ​കും. (ഇയ്യോ. 33:25) അതു​കൊണ്ട്‌ നമുക്കു പിന്നിട്ട നാളു​ക​ളി​ലേക്കു നോക്കി ജീവി​ക്കാ​തി​രി​ക്കാം, പകരം ‘നേരെ’ ഭാവി​യി​ലേക്കു നോക്കാം, പുതിയ ലോക​ത്തി​നാ​യി ജീവി​ക്കാം.

ഗീതം 142 നമ്മുടെ പ്രത്യാശ മുറുകെ പിടി​ക്കാം

^ ഖ. 5 നമ്മുടെ ജീവി​ത​ത്തി​ലെ കഴിഞ്ഞ​കാല സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർക്കു​ന്നതു ഗുണം ചെയ്‌തേ​ക്കാം. പക്ഷേ നമ്മുടെ മനസ്സ്‌ എപ്പോ​ഴും ഭൂതകാ​ല​ത്തി​ലാ​ണെ​ങ്കിൽ ഇന്നു ദൈവ​സേ​വ​ന​ത്തിൽ നമ്മളെ​ക്കൊണ്ട്‌ കഴിയു​ന്ന​തെ​ല്ലാം നമുക്കു ചെയ്യാ​നാ​കാ​തെ പോ​യേ​ക്കാം, യഹോ​വ​യു​ടെ ഭാവി​വാ​ഗ്‌ദാ​നങ്ങൾ നമ്മുടെ മനസ്സിൽനിന്ന്‌ മങ്ങി​പ്പോ​കാ​നും ഇടയാ​കും. കഴിഞ്ഞ കാല​ത്തെ​ക്കു​റിച്ച്‌ വേണ്ടതി​ല​ധി​കം ചിന്തി​ക്കാൻ ഇടയാ​ക്കി​യേ​ക്കാ​വുന്ന മൂന്നു കെണികൾ നമ്മൾ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും. ഈ കെണി​ക​ളിൽനിന്ന്‌ രക്ഷപ്പെ​ടാൻ നമ്മളെ സഹായി​ക്കുന്ന ചില ബൈബിൾത​ത്ത്വ​ങ്ങ​ളും ഇക്കാലത്തെ ചിലരു​ടെ അനുഭ​വ​ങ്ങ​ളും നമ്മൾ ചിന്തി​ക്കും.

^ ഖ. 14 1954 ഫെബ്രു​വരി 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 123-ാമത്തെ പേജ്‌ കാണുക.

^ ഖ. 15 2011 ആഗസ്റ്റ്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 20-21 പേജുകൾ കാണുക.

^ ഖ. 58 ചിത്രക്കുറിപ്പുകൾ: കഴിഞ്ഞ കാലത്തെ നല്ല ഓർമ​ക​ളും നീരസ​വും അമിത​മായ കുറ്റ​ബോ​ധ​വും എല്ലാം ഭാരമുള്ള വസ്‌തു​ക്കൾപോ​ലെ​യാണ്‌. അതു വലിച്ചു​കൊണ്ട്‌ നടക്കാൻ ശ്രമി​ച്ചാൽ ജീവനി​ലേ​ക്കുള്ള പാതയിൽ മുന്നോട്ട്‌ പോകാൻ നമുക്കു കഴിയില്ല.

^ ഖ. 65 ചിത്രക്കുറിപ്പുകൾ: നമ്മൾ ഈ ഭാരങ്ങ​ളൊ​ക്കെ വിട്ടു​ക​ള​യു​ക​യാ​ണെ​ങ്കിൽ നമുക്കു വലിയ ആശ്വാ​സ​വും സന്തോ​ഷ​വും തോന്നും, നമ്മുടെ ശക്തി വീണ്ടെ​ടു​ക്കാൻ കഴിയും, അങ്ങനെ ഭാവി​യി​ലേ​ക്കു​തന്നെ നോക്കാ​നും കഴിയും.