വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 50

‘മരിച്ചവർ എങ്ങനെ ഉയിർപ്പി​ക്ക​പ്പെ​ടും?’

‘മരിച്ചവർ എങ്ങനെ ഉയിർപ്പി​ക്ക​പ്പെ​ടും?’

“മരണമേ, നിന്റെ വിജയം എവിടെ? മരണമേ, നിന്റെ വിഷമുള്ള്‌ എവിടെ?”—1 കൊരി. 15:55.

ഗീതം 141 ജീവൻ എന്ന അത്ഭുതം

പൂർവാവലോകനം *

1-2. എല്ലാ ക്രിസ്‌ത്യാ​നി​ക​ളും സ്വർഗീയ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ഇക്കാലത്ത്‌ യഹോ​വയെ സേവി​ക്കുന്ന മിക്കവ​രും ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വ​രാണ്‌. എന്നാൽ, ഇപ്പോൾ ഭൂമി​യിൽ ജീവി​ച്ചി​രി​ക്കുന്ന അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ഒരു ചെറി​യ​കൂ​ട്ട​ത്തിന്‌ സ്വർഗീ​യ​ജീ​വ​നി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടാ​നുള്ള പ്രത്യാ​ശ​യാ​ണു​ള്ളത്‌. സ്വർഗ​ത്തി​ലെ തങ്ങളുടെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കു​മെന്ന്‌ അറിയാൻ ഈ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ അങ്ങേയറ്റം ആകാം​ക്ഷ​യു​ള്ള​വ​രാണ്‌. എന്നാൽ ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ളവർ ഇക്കാര്യ​ങ്ങൾ അറി​യേ​ണ്ട​തു​ണ്ടോ? നമ്മൾ പഠിക്കാൻ പോകു​ന്ന​തു​പോ​ലെ സ്വർഗീയ പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ, ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വർക്കും അനു​ഗ്ര​ഹങ്ങൾ ലഭിക്കും. അതു​കൊണ്ട്‌ നമ്മുടെ പ്രത്യാശ സ്വർഗ​ത്തി​ലാ​ണെ​ങ്കി​ലും ഭൂമി​യി​ലാ​ണെ​ങ്കി​ലും സ്വർഗീയ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ നമ്മൾ പഠിക്കണം.

2 സ്വർഗീ​യ​പ്ര​ത്യാ​ശ​യെ​ക്കു​റിച്ച്‌ എഴുതാൻ ഒന്നാം നൂറ്റാ​ണ്ടി​ലെ യേശു​വി​ന്റെ ചില ശിഷ്യ​ന്മാ​രെ ദൈവം വഴിന​യി​ച്ചു. അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ ഇങ്ങനെ എഴുതി: “ഇപ്പോൾ നമ്മൾ ദൈവ​മ​ക്ക​ളാ​ണെ​ങ്കി​ലും നമ്മൾ എന്തായി​ത്തീ​രു​മെന്ന്‌ ഇതുവരെ വെളി​പ്പെ​ട്ടി​ട്ടില്ല. എന്നാൽ ഒന്നു നമുക്ക്‌ അറിയാം: ദൈവം വെളി​പ്പെ​ടു​മ്പോൾ . . . നമ്മൾ ദൈവ​ത്തെ​പ്പോ​ലെ​യാ​യി​രി​ക്കും.” (1 യോഹ. 3:2) അതു​കൊണ്ട്‌, ആത്മശരീ​ര​ത്തോ​ടെ സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടു​മ്പോൾ അത്‌ എങ്ങനെ​യാ​യി​രി​ക്കു​മെന്ന്‌ ഇപ്പോൾ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്ക്‌ അറിയില്ല. എന്നാൽ അവർക്കു തങ്ങളുടെ പ്രതി​ഫലം കിട്ടു​മ്പോൾ അവർ അക്ഷരാർഥ​ത്തിൽത്തന്നെ യഹോ​വയെ കാണും. സ്വർഗീയ പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള എല്ലാ വിശദാം​ശ​ങ്ങ​ളും ബൈബിൾ തരുന്നില്ല. എന്നാൽ, അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇതെക്കു​റി​ച്ചുള്ള കുറച്ച്‌ വിവരങ്ങൾ നമ്മളോ​ടു പറയു​ന്നുണ്ട്‌. ‘ക്രിസ്‌തു എല്ലാ ഗവൺമെ​ന്റു​ക​ളെ​യും അധികാ​ര​ങ്ങ​ളെ​യും ശക്തിക​ളെ​യും നീക്കി​ക്ക​ള​യു​മ്പോൾ’ അഭിഷി​ക്തർ ക്രിസ്‌തു​വി​നോ​ടൊ​പ്പം ഉണ്ടായി​രി​ക്കും. അക്കൂട്ട​ത്തിൽ “അവസാ​നത്തെ ശത്രു​വാ​യി മരണ​ത്തെ​യും നീക്കം ചെയ്യും.” ഒടുവിൽ, എല്ലാം യഹോ​വയെ ഏൽപ്പി​ച്ചിട്ട്‌ യേശു​വും സഹഭര​ണാ​ധി​പ​ന്മാ​രും യഹോ​വ​യ്‌ക്ക്‌ കീഴ്‌പെ​ട്ടി​രി​ക്കും. (1 കൊരി. 15:24-28) എത്ര ആവേശം നിറഞ്ഞ ഒരു സമയമാ​യി​രി​ക്കും അത്‌! *

3. 1 കൊരി​ന്ത്യർ 15:30-32 സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ പുനരു​ത്ഥാ​ന​ത്തി​ലുള്ള വിശ്വാ​സം എന്തു ചെയ്യാൻ പൗലോ​സി​നെ സഹായി​ച്ചു?

3 പൗലോസ്‌ വ്യത്യസ്‌ത പരി​ശോ​ധ​നകൾ നേരി​ട്ട​പ്പോൾ പുനരു​ത്ഥാ​ന​ത്തി​ലുള്ള വിശ്വാ​സം പിടി​ച്ചു​നിൽക്കാൻ അദ്ദേഹത്തെ സഹായി​ച്ചു. (1 കൊരി​ന്ത്യർ 15:30-32 വായി​ക്കുക.) കൊരി​ന്തി​ലു​ള്ള​വ​രോ​ടു പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “ദിവസ​വും ഞാൻ മരണത്തെ മുഖാ​മു​ഖം കാണുന്നു.” പൗലോസ്‌ ഇങ്ങനെ​യും എഴുതി: ‘എഫെ​സൊ​സിൽവെച്ച്‌ ഞാൻ വന്യമൃ​ഗ​ങ്ങ​ളു​മാ​യി മല്ലിട്ടു.’ ഒരുപക്ഷേ എഫെ​സൊ​സി​ലെ ഒരു പോർക്ക​ള​ത്തിൽവെച്ച്‌ ശരിക്കുള്ള മൃഗങ്ങ​ളു​മാ​യി പോരാ​ടേ​ണ്ടി​വ​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രി​ക്കാം പൗലോസ്‌ ഇവിടെ പറഞ്ഞത്‌. (2 കൊരി. 1:8; 4:10; 11:23) അല്ലെങ്കിൽ പൗലോ​സി​നോ​ടു വിദ്വേ​ഷ​മു​ണ്ടാ​യി​രുന്ന ജൂതന്മാ​രെ​യും മറ്റുള്ള​വ​രെ​യും ആയിരി​ക്കാം ‘വന്യമൃ​ഗങ്ങൾ’ എന്നതു​കൊണ്ട്‌ അദ്ദേഹം ഉദ്ദേശി​ച്ചത്‌. (പ്രവൃ. 19:26-34; 1 കൊരി. 16:9) അത്‌ എന്തായാ​ലും പൗലോസ്‌ ജീവനു ഭീഷണി​യാ​കുന്ന പല അപകട​ങ്ങ​ളും നേരിട്ടു എന്നതു വ്യക്തമാണ്‌. എങ്കിലും നല്ല ഒരു ഭാവി തന്നെ കാത്തി​രി​പ്പു​ണ്ടെന്ന ഉറച്ച വിശ്വാ​സം പൗലോ​സി​നു​ണ്ടാ​യി​രു​ന്നു.—2 കൊരി. 4:16-18.

ക്രിസ്‌തീയപ്രവർത്തനത്തിനു നിയ​ന്ത്ര​ണ​മുള്ള ഒരു സ്ഥലത്തെ ഒരു കുടും​ബം ദൈവത്തെ തുടർന്നും വിശ്വ​സ്‌ത​മാ​യി ആരാധി​ക്കു​ന്നു. ദൈവം അവർക്കാ​യി നല്ല കാര്യങ്ങൾ കരുതി​വെ​ച്ചി​ട്ടു​ണ്ടെന്ന്‌ അവർക്ക്‌ ഉറപ്പുണ്ട്‌ (ഖണ്ഡിക 4 കാണുക)

4. പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ ഇക്കാലത്തെ ക്രിസ്‌ത്യാ​നി​കളെ എങ്ങനെ​യാണ്‌ ബലപ്പെ​ടു​ത്തു​ന്നത്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

4 അപകടം നിറഞ്ഞ ഒരു കാലത്താണ്‌ നമ്മൾ ജീവി​ക്കു​ന്നത്‌. നമ്മുടെ ചില സഹോ​ദ​രങ്ങൾ കുറ്റകൃ​ത്യ​ത്തിന്‌ ഇരകളാ​കു​ന്നു. ഇനി, യുദ്ധബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളിൽ ജീവി​ക്കുന്ന നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ യാതൊ​രു സുരക്ഷി​ത​ത്വ​വും ഇല്ല. ചിലർ യഹോ​വയെ സേവി​ക്കു​ന്നത്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ നിയ​ന്ത്ര​ണ​മോ നിരോ​ധ​ന​മോ ഉള്ള ദേശങ്ങ​ളി​ലാണ്‌. അവർ യഹോ​വയെ സേവി​ക്കു​ന്നത്‌ തങ്ങളുടെ ജീവനും സ്വാത​ന്ത്ര്യ​വും പണയം​വെ​ച്ചാണ്‌. എങ്കിലും ഈ പ്രശ്‌ന​ങ്ങ​ളു​ടെ​യെ​ല്ലാം മധ്യേ​യും ആ സഹോ​ദ​രങ്ങൾ യഹോ​വയെ വിശ്വ​സ്‌ത​മാ​യി ആരാധി​ക്കു​ന്നു. നമുക്ക്‌ അനുക​രി​ക്കാൻ കഴിയുന്ന എത്ര നല്ല മാതൃ​ക​ക​ളാണ്‌ അവർ. അവർക്ക്‌ അറിയാം, ഇപ്പോൾ തങ്ങളുടെ ജീവന്‌ ആപത്ത്‌ നേരി​ട്ടാ​ലും ഭാവി​യിൽ യഹോവ വളരെ ശ്രേഷ്‌ഠ​മായ ഒന്ന്‌ അവർക്കാ​യി കരുതി​വെ​ച്ചി​ട്ടു​ണ്ടെന്ന്‌. അതു​കൊണ്ട്‌ അവർക്ക്‌ ഒട്ടും പേടി​യില്ല.

5. ഏതു തെറ്റായ ചിന്താ​ഗതി പുനരു​ത്ഥാ​ന​ത്തി​ലുള്ള നമ്മുടെ വിശ്വാ​സ​ത്തിന്‌ മങ്ങലേൽപ്പി​ച്ചേ​ക്കാം?

5 “നമുക്കു തിന്നു​കു​ടിച്ച്‌ ഉല്ലസി​ക്കാം; നാളെ നമ്മൾ മരിക്കു​മ​ല്ലോ” എന്നായി​രു​ന്നു പുനരു​ത്ഥാ​ന​ത്തിൽ വിശ്വ​സി​ക്കാ​തി​രുന്ന അക്കാലത്തെ ചിലരു​ടെ ചിന്ത. അപകട​ക​ര​മായ ഈ കാഴ്‌ച​പ്പാ​ടി​നെ​ക്കു​റിച്ച്‌ പൗലോസ്‌ സഹോ​ദ​ര​ങ്ങൾക്കു മുന്നറി​യി​പ്പു​കൊ​ടു​ത്തു. സത്യത്തിൽ പൗലോ​സി​ന്റെ കാലത്തല്ല അങ്ങനെ​യൊ​രു ആശയം പിറവി​യെ​ടു​ത്തത്‌. അതിനു വളരെ​ക്കാ​ലം മുമ്പു​തന്നെ അങ്ങനെ ഒരു കാഴ്‌ച​പ്പാട്‌ ഉണ്ടായി​രു​ന്നു. പുരാ​ത​ന​കാ​ലത്തെ ഇസ്രാ​യേ​ല്യ​രു​ടെ മനോ​ഭാ​വ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കുന്ന യശയ്യ 22:13-ലെ വാക്കുകൾ പൗലോസ്‌ ഇവിടെ ഉദ്ധരി​ച്ച​താ​യി​രി​ക്കാം. ദൈവ​ത്തോട്‌ കൂടുതൽ അടുക്കു​ന്ന​തി​നു പകരം ജീവി​ത​സു​ഖ​ങ്ങ​ളി​ലാണ്‌ അവർ ആനന്ദം കണ്ടെത്തി​യത്‌. എപ്പോൾ വേണ​മെ​ങ്കി​ലും ജീവിതം അവസാ​നി​ക്കാം എന്നതു​കൊണ്ട്‌ ഇന്നു സുഖിച്ച്‌ ജീവി​ക്കുക എന്നതാ​യി​രു​ന്നു ആ ഇസ്രാ​യേ​ല്യ​രു​ടെ കാഴ്‌ച​പ്പാട്‌. അത്തരം വീക്ഷണ​മുള്ള ആളുകളെ ഇന്നും നമുക്ക്‌ കാണാ​നാ​കു​ന്നി​ല്ലേ? എന്നാൽ ഇത്തരം തെറ്റായ ചിന്താ​ഗ​തിക്ക്‌ ഇസ്രാ​യേൽ ജനത കൊടു​ക്കേ​ണ്ടി​വന്ന കനത്ത വില​യെ​ക്കു​റി​ച്ചാണ്‌ ബൈബിൾരേ​ഖ​യ്‌ക്ക്‌ നമ്മളോ​ടു പറയാ​നു​ള്ളത്‌.—2 ദിന. 36:15-20.

6. കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കുന്ന കാര്യത്തെ പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ സ്വാധീ​നി​ക്കു​ന്നത്‌ എങ്ങനെ?

6 യഹോ​വ​യ്‌ക്കു മരിച്ച​വരെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്താൻ കഴിയും എന്ന വസ്‌തുത കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ നമ്മളെ സ്വാധീ​നി​ക്കണം. പുനരു​ത്ഥാ​ന​മി​ല്ലെന്ന്‌ പറഞ്ഞി​രു​ന്ന​വ​രു​മാ​യുള്ള സഹവാസം കൊരി​ന്തി​ലെ സഹോ​ദ​രങ്ങൾ ഒഴിവാ​ക്ക​ണ​മാ​യി​രു​ന്നു. അതിൽനിന്ന്‌ നമുക്ക്‌ ഒരു പാഠമുണ്ട്‌. ഭാവി​യിൽ എന്തു സംഭവി​ച്ചാ​ലും പ്രശ്‌ന​മില്ല, ഇപ്പോ​ഴത്തെ ജീവിതം പരമാ​വധി ആസ്വദി​ക്കുക എന്ന്‌ ചിന്തി​ക്കു​ന്ന​വ​രു​മാ​യി ധാരാളം സമയം ചെലവ​ഴി​ച്ചാൽ അതു നമ്മളെ മോശ​മാ​യി ബാധി​ക്കും. അങ്ങനെ​യു​ള്ള​വ​രു​മാ​യുള്ള സഹവാസം ഒരു ക്രിസ്‌ത്യാ​നി​യു​ടെ കാഴ്‌ച​പ്പാ​ടി​നെ​തന്നെ മാറ്റി​മ​റി​ക്കും, അയാളു​ടെ നല്ല ധാർമി​ക​മൂ​ല്യ​ങ്ങൾ കെടു​ത്തി​ക്ക​ള​യു​ക​യും ചെയ്യും. അങ്ങനെ ഒരാൾ ഒടുവിൽ ദൈവം വെറു​ക്കുന്ന കാര്യ​ങ്ങൾപോ​ലും ചെയ്യാൻ തുടങ്ങി​യേ​ക്കാം. അതു​കൊ​ണ്ടാണ്‌ പൗലോസ്‌ ശക്തമായി ഇങ്ങനെ പറഞ്ഞത്‌: “നീതി പ്രവർത്തി​ച്ചു​കൊണ്ട്‌ സുബോ​ധ​ത്തി​ലേക്കു വരുക. പാപത്തിൽ നടക്കരുത്‌.”—1 കൊരി. 15:33, 34.

ഏതു തരം ശരീരം?

7. 1 കൊരി​ന്ത്യർ 15:35-38-ൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ ചിലർ ഏതു ചോദ്യം ചോദി​ച്ചി​ട്ടു​ണ്ടാ​കാം?

7 1 കൊരി​ന്ത്യർ 15:35-38 വായി​ക്കുക. പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രിൽ സംശയം ജനിപ്പി​ക്കാൻ ആഗ്രഹി​ച്ചി​രുന്ന ഒരു വ്യക്തി ഇങ്ങനെ ചോദി​ച്ചി​ട്ടു​ണ്ടാ​കാം: “മരിച്ചവർ എങ്ങനെ ഉയിർപ്പി​ക്ക​പ്പെ​ടാ​നാണ്‌? അവർ ഏതുതരം ശരീര​ത്തോ​ടെ​യാ​യി​രി​ക്കും വരുക?” അതിനു പൗലോസ്‌ നൽകുന്ന ഉത്തരം നമ്മൾ ചിന്തി​ക്കണം. കാരണം ഇന്നു പലർക്കും മരണാ​ന്ത​ര​ജീ​വി​ത​ത്തെ​ക്കു​റിച്ച്‌ അവരവ​രു​ടേ​തായ കാഴ്‌ച​പ്പാ​ടു​ക​ളുണ്ട്‌. പക്ഷേ, ബൈബിൾ എന്താണ്‌ അതെക്കു​റിച്ച്‌ പറയു​ന്നത്‌?

ഒരു വിത്തി​ന്റെ​യും ഒരു ചെടി​യു​ടെ​യും ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു​കൊണ്ട്‌ പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രു​ന്ന​വർക്ക്‌ അനു​യോ​ജ്യ​മായ ശരീരം കൊടു​ക്കാൻ യഹോ​വ​യ്‌ക്ക്‌ കഴിയു​മെന്ന്‌ പൗലോസ്‌ കാണി​ച്ചു​ത​ന്നു (8-ാം ഖണ്ഡിക കാണുക)

8. സ്വർഗീ​യ​ജീ​വ​നി​ലേ​ക്കുള്ള പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ ഏതു ദൃഷ്ടാന്തം നമ്മളെ സഹായി​ക്കും?

8 ഒരാൾ മരിക്കു​മ്പോൾ അയാളു​ടെ ശരീരം ജീർണി​ക്കും. എന്നാൽ ശൂന്യ​ത​യിൽനിന്ന്‌ പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവ​ത്തിന്‌ ഒരു വ്യക്തിയെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്താ​നും ഉചിത​മായ ഒരു ശരീരം കൊടു​ക്കാ​നും കഴിയും. (ഉൽപ. 1:1; 2:7) ആ വ്യക്തി മരിച്ചത്‌ ഏതു ശരീര​ത്തി​ലാ​ണോ അതേ തരം ശരീരം​തന്നെ ദൈവം അയാൾക്ക്‌ തിരികെ കൊടു​ക്ക​ണ​മെ​ന്നില്ല. അതു മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കുന്ന ഒരു ദൃഷ്ടാന്തം പൗലോസ്‌ ഉപയോ​ഗി​ച്ചു. ഒരു ‘ധാന്യ​മ​ണി​യു​ടെ​യോ’ ഒരു ചെടി​യു​ടെ വിത്തി​ന്റെ​യോ കാര്യ​മെ​ടു​ക്കുക. ഒരു വിത്ത്‌ നട്ടുക​ഴി​യു​മ്പോൾ അത്‌ മുളച്ച്‌ ഒരു പുതിയ ചെടി​യാ​കു​ന്നു. പുതിയ ചെടി ആ ചെറിയ വിത്തിൽനിന്ന്‌ വളരെ വ്യത്യ​സ്‌ത​മാണ്‌. നമ്മുടെ സ്രഷ്ടാ​വിന്‌ ‘തനിക്ക്‌ ഇഷ്ടമു​ള്ള​തു​പോ​ലെ ഒരു ശരീരം’ കൊടു​ക്കാൻ കഴിയു​മെന്ന്‌ കാണി​ച്ചു​ത​രാ​നാണ്‌ പൗലോസ്‌ ഈ ദൃഷ്ടാന്തം ഉപയോ​ഗി​ച്ചത്‌.

9. വ്യത്യസ്‌ത തരത്തി​ലുള്ള ശരീര​ത്തെ​ക്കു​റിച്ച്‌ 1 കൊരി​ന്ത്യർ 15:39-41 എന്താണ്‌ പറയു​ന്നത്‌?

9 1 കൊരി​ന്ത്യർ 15:39-41 വായി​ക്കുക. സൃഷ്ടി​ക​ളി​ലെ വൈവി​ധ്യ​ത്തെ​ക്കു​റിച്ച്‌ പൗലോസ്‌ പറഞ്ഞത്‌ ശ്രദ്ധി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, മാംസ​ശ​രീ​ര​ങ്ങ​ളു​ടെ കാര്യ​മെ​ടു​ക്കുക. ആടുമാ​ടു​ക​ളു​ടെ​യും പക്ഷിക​ളു​ടെ​യും മത്സ്യത്തി​ന്റെ​യും ഉൾപ്പെടെ എല്ലാത്തി​ന്റെ​യും ശരീരം വ്യത്യ​സ്‌ത​മാണ്‌. ഇനി, ആകാശ​ത്തി​ലേക്ക്‌ നോക്കി​യാൽ സൂര്യ​നും ചന്ദ്രനും തമ്മിൽ വ്യത്യാ​സ​ങ്ങ​ളു​ണ്ടെന്ന്‌ പൗലോസ്‌ പറഞ്ഞു. ‘ഒരു നക്ഷത്ര​ത്തി​ന്റെ ശോഭ​യിൽനിന്ന്‌ വ്യത്യ​സ്‌ത​മാണ്‌ മറ്റൊരു നക്ഷത്ര​ത്തി​ന്റെ ശോഭ’ എന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കണ്ണുകൾക്ക്‌ ആ വ്യത്യാ​സം മനസ്സി​ലാ​ക്കാൻ കഴി​ഞ്ഞെ​ന്നു​വ​രില്ല. പക്ഷേ, ശാസ്‌ത്ര​ജ്ഞ​ന്മാർ ചുവന്ന ഭീമാ​കാ​ര​ന്മാ​രെ​ന്നും വെള്ള കുള്ളന്മാ​രെ​ന്നും നമ്മുടെ സൂര്യ​നെ​പോ​ലുള്ള മഞ്ഞ താരക​ങ്ങ​ളെ​ന്നും വിളി​ക്കുന്ന നക്ഷത്ര​ങ്ങ​ളുണ്ട്‌. “സ്വർഗീ​യ​ശ​രീ​ര​ങ്ങ​ളും ഭൗമി​ക​ശ​രീ​ര​ങ്ങ​ളും ഉണ്ട്‌” എന്നും പൗലോസ്‌ പറഞ്ഞു. എന്താണ്‌ അദ്ദേഹം ഉദ്ദേശി​ച്ചത്‌? ഭൂമി​യി​ലു​ള്ള​വർക്ക്‌ മാംസ​ശ​രീ​ര​ങ്ങ​ളാണ്‌ ഉള്ളത്‌. എന്നാൽ സ്വർഗ​ത്തിൽ, ദൂതന്മാർക്കു​ള്ള​തു​പോ​ലെ ആത്മശരീ​ര​ങ്ങ​ളാണ്‌ ഉള്ളത്‌.

10. സ്വർഗ​ത്തി​ലേക്ക്‌ പുനരു​ത്ഥാ​ന​പ്പെ​ടു​ന്ന​വർക്ക്‌ ഏതു തരത്തി​ലുള്ള ശരീര​മാണ്‌ ലഭിക്കുക?

10 അടുത്ത​താ​യി പൗലോസ്‌ എന്താണ്‌ പറയു​ന്ന​തെന്നു നോക്കുക: “മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​വും അങ്ങനെ​തന്നെ. ജീർണി​ച്ചു​പോ​കു​ന്നതു വിതയ്‌ക്ക​പ്പെ​ടു​ന്നു; എന്നാൽ ജീർണി​ക്കാ​ത്തത്‌ ഉയിർപ്പി​ക്ക​പ്പെ​ടു​ന്നു.” മരിക്കു​മ്പോൾ ഒരാളു​ടെ ശരീരം ജീർണിച്ച്‌ മണ്ണി​നോ​ടു ചേരും. (ഉൽപ. 3:19) അങ്ങനെ​യെ​ങ്കിൽ ‘ജീർണി​ക്കാ​ത്തത്‌ ഉയിർപ്പി​ക്ക​പ്പെ​ടു​ന്നത്‌’ എങ്ങനെ​യാണ്‌? ഏലിയും എലീശ​യും യേശു​വും ഉയിർപ്പി​ച്ച​വ​രെ​പ്പോ​ലെ ഭൂമി​യി​ലേക്ക്‌ പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന ഒരു മനുഷ്യ​നെ​ക്കു​റി​ച്ചല്ല പൗലോസ്‌ ഇവിടെ പറഞ്ഞത്‌. സ്വർഗീ​യ​ശ​രീ​ര​ത്തോ​ടെ അതായത്‌, ‘ആത്മീയ​ശ​രീ​ര​ത്തോ​ടെ’ ഉയിർപ്പി​ക്ക​പ്പെ​ടുന്ന ഒരാ​ളെ​ക്കു​റി​ച്ചാണ്‌ പൗലോസ്‌ ഇവിടെ പറഞ്ഞത്‌.—1 കൊരി. 15:42-44.

11-12. പുനരു​ത്ഥാ​ന​പ്പെ​ട്ട​പ്പോൾ യേശു​വിന്‌ എന്തു മാറ്റമാണ്‌ സംഭവി​ച്ചത്‌, അതു​പോ​ലെ ഒരു മാറ്റം അഭിഷി​ക്തർക്ക്‌ എങ്ങനെ​യാണ്‌ സംഭവി​ക്കു​ന്നത്‌?

11 ഭൂമി​യി​ലാ​യി​രുന്ന സമയത്ത്‌ യേശു​വിന്‌ ഒരു മാംസ​ശ​രീ​ര​മാണ്‌ ഉണ്ടായി​രു​ന്നത്‌. എന്നാൽ പുനരു​ത്ഥാ​ന​പ്പെ​ട്ട​പ്പോൾ യേശു ‘ജീവൻ നൽകുന്ന ആത്മാവാ​കു​ക​യും’ സ്വർഗ​ത്തി​ലേക്കു തിരി​ച്ചു​പോ​കു​ക​യും ചെയ്‌തു. അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളും അതു​പോ​ലെ ആത്മശരീ​ര​ത്തോ​ടെ​യാ​യി​രി​ക്കും ഉയിർപ്പി​ക്ക​പ്പെ​ടുക. പൗലോസ്‌ ഇങ്ങനെ വിശദീ​ക​രി​ച്ചു: “നമ്മൾ പൊടി​കൊ​ണ്ടു​ള്ള​വന്റെ പ്രതി​രൂ​പം ധരിച്ച​തു​പോ​ലെ സ്വർഗീ​യ​നാ​യ​വന്റെ പ്രതി​രൂ​പ​വും ധരിക്കും.”—1 കൊരി. 15:45-49.

12 യേശു മനുഷ്യ​ശ​രീ​ര​ത്തോ​ടെയല്ല പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​ന്നത്‌ എന്നതു പ്രത്യേ​കം ശ്രദ്ധി​ക്കുക. പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള തന്റെ ചർച്ചയു​ടെ അവസാ​ന​ഭാ​ഗത്ത്‌ അതിന്റെ കാരണം പൗലോസ്‌ വിശദീ​ക​രി​ക്കു​ന്നു. പൗലോസ്‌ ഇങ്ങനെ എഴുതി: “മാംസ​ത്തി​നും രക്തത്തി​നും (സ്വർഗ​ത്തിൽ) ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കാൻ കഴിയില്ല.” (1 കൊരി. 15:50) അതെ, മാംസ​വും രക്തവും കൊണ്ടുള്ള ജീർണി​ച്ചു​പോ​കുന്ന ശരീര​വു​മാ​യി അപ്പോ​സ്‌ത​ല​ന്മാ​രും അക്കാലത്തെ മറ്റ്‌ അഭിഷി​ക്ത​രും സ്വർഗ​ത്തി​ലേക്ക്‌ പുനരു​ത്ഥാ​ന​പ്പെ​ടി​ല്ലാ​യി​രു​ന്നു. എപ്പോ​ഴാ​യി​രി​ക്കും അവരുടെ പുനരു​ത്ഥാ​നം? മരിച്ച ഉടനെയല്ല, മറിച്ച്‌ ഭാവി​യിൽ ഒരു സമയത്താണ്‌ അതു നടക്കു​ക​യെന്ന്‌ പൗലോസ്‌ പറഞ്ഞു. പൗലോസ്‌ 1 കൊരി​ന്ത്യർ എഴുതിയ സമയമാ​യ​പ്പോ​ഴേ​ക്കും അപ്പോ​സ്‌ത​ല​നായ യാക്കോ​ബി​നെ​പ്പോ​ലുള്ള ചില ശിഷ്യ​ന്മാർ മരണത്തിൽ നിദ്ര പ്രാപി​ച്ചി​രു​ന്നു. (പ്രവൃ. 12:1, 2) പിന്നീട്‌ മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രും അഭിഷി​ക്ത​രും മരണത്തിൽ ‘നിദ്ര​പ്രാ​പി​ക്കു​മാ​യി​രു​ന്നു.’—1 കൊരി. 15:6, സത്യ​വേ​ദ​പു​സ്‌തകം.

മരണത്തി​നു മേൽ ജയം

13. ഏതെല്ലാം കാര്യങ്ങൾ യേശു​വി​ന്റെ സാന്നി​ധ്യ​കാ​ലത്തെ തിരി​ച്ച​റി​യി​ക്കു​മാ​യി​രു​ന്നു?

13 യേശു​വും പൗലോ​സും മനുഷ്യ​ച​രി​ത്ര​ത്തി​ലെ വളരെ സുപ്ര​ധാ​ന​മായ ഒരു കാലഘ​ട്ട​ത്തെ​ക്കു​റിച്ച്‌ മുൻകൂ​ട്ടി​പ്പ​റഞ്ഞു. അതു ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യ​കാ​ല​മാണ്‌. യുദ്ധങ്ങ​ളും ഭൂകമ്പ​ങ്ങ​ളും പകർച്ച​വ്യാ​ധി​ക​ളും മറ്റ്‌ ആഗോള സംഭവ​വി​കാ​സ​ങ്ങ​ളും ആ കാലത്തെ തിരി​ച്ച​റി​യി​ക്കു​മാ​യി​രു​ന്നു. 1914 മുതൽ ഈ ബൈബിൾപ്ര​വ​ചനം നടന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ആ കാലത്തെ തിരി​ച്ച​റി​യി​ക്കുന്ന ശ്രദ്ധേ​യ​മായ മറ്റൊരു കാര്യ​വും ഉണ്ട്‌. ദൈവ​രാ​ജ്യം ഭരണം ആരംഭി​ച്ചു​ക​ഴി​ഞ്ഞെന്ന സന്തോ​ഷ​വാർത്ത “എല്ലാ ജനതക​ളും അറിയാ​നാ​യി ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും. അപ്പോൾ അവസാനം വരും” എന്ന്‌ യേശു പറഞ്ഞു. (മത്താ. 24:3, 7-14) ‘മരണത്തിൽ നിദ്ര​കൊണ്ട’ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രാ​നുള്ള ഒരു സമയവു​മാ​യി​രി​ക്കും ‘കർത്താ​വി​ന്റെ സാന്നി​ധ്യ​കാ​ലം’ എന്ന്‌ പൗലോസ്‌ ചൂണ്ടി​ക്കാ​ട്ടി.—1 തെസ്സ. 4:14-16; 1 കൊരി. 15:23.

14. ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യ​കാ​ലത്ത്‌ മരിച്ചു​പോ​കുന്ന അഭിഷി​ക്തർക്ക്‌ എന്തു സംഭവി​ക്കും?

14 എന്നാൽ ഇക്കാലത്ത്‌ ജീവി​ക്കുന്ന അഭിഷി​ക്ത​രു​ടെ കാര്യ​ത്തിൽ ഒരു വ്യത്യാ​സ​മുണ്ട്‌. അവർ മരിച്ചാൽ ഉടനടി സ്വർഗ​ത്തി​ലെ ജീവനി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടും. 1 കൊരി​ന്ത്യർ 15:51, 52-ലെ പൗലോ​സി​ന്റെ വാക്കുകൾ അതാണ്‌ കാണി​ക്കു​ന്നത്‌. “നമ്മൾ എല്ലാവ​രും മരണത്തിൽ നിദ്ര​കൊ​ള്ളു​ക​യില്ല; പക്ഷേ, നമ്മളെ​ല്ലാം രൂപാ​ന്ത​ര​പ്പെ​ടും; അന്ത്യകാ​ഹളം മുഴങ്ങു​മ്പോൾ, നിമി​ഷ​നേ​രം​കൊണ്ട്‌ അതു സംഭവി​ക്കും.” ഈ വാക്കുകൾ ഇന്ന്‌ നടന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. പുനരു​ത്ഥാ​ന​പ്പെ​ടു​മ്പോൾ ക്രിസ്‌തു​വി​ന്റെ ഈ സഹോ​ദ​ര​ന്മാ​രു​ടെ സന്തോഷം പൂർണ​മാ​കും. അവർ “എപ്പോ​ഴും കർത്താ​വി​ന്റെ​കൂ​ടെ​യാ​യി​രി​ക്കും.”—1 തെസ്സ. 4:17.

യേശു ജനതകളെ തകർക്കു​മ്പോൾ “കണ്ണു ചിമ്മുന്ന വേഗത്തിൽ” രൂപാ​ന്ത​ര​പ്പെ​ട്ടവർ യേശു​വി​നോ​ടൊ​പ്പം ഉണ്ടായി​രി​ക്കും (15-ാം ഖണ്ഡിക കാണുക)

15. പുനരു​ത്ഥാ​ന​പ്പെ​ടുന്ന അഭിഷി​ക്തർ സ്വർഗ​ത്തിൽ എന്തു ചെയ്യും?

15 “കണ്ണു ചിമ്മുന്ന വേഗത്തിൽ” രൂപാ​ന്ത​ര​പ്പെ​ടു​ന്നവർ പുനരു​ത്ഥാ​ന​പ്പെട്ട മറ്റ്‌ അഭിഷി​ക്ത​രോ​ടൊ​പ്പം സ്വർഗ​ത്തിൽ എന്തു ചെയ്യും എന്ന്‌ ബൈബിൾ നമ്മളോ​ടു പറയു​ന്നുണ്ട്‌. യേശു അവരോ​ടു പറയുന്നു: “ജയിക്കു​ക​യും അവസാ​ന​ത്തോ​ളം എന്റെ വഴിക​ളിൽ നടക്കു​ക​യും ചെയ്യു​ന്ന​വന്‌ എന്റെ പിതാവ്‌ എനിക്കു നൽകി​യ​തു​പോ​ലെ ജനതക​ളു​ടെ മേൽ ഞാൻ അധികാ​രം നൽകും. അവൻ ഇരുമ്പു​കോൽകൊണ്ട്‌ ജനങ്ങളെ മേയ്‌ക്കും; മൺപാ​ത്ര​ങ്ങൾപോ​ലെ അവർ തകർന്നു​പോ​കും.” (വെളി. 2:26, 27) അവർ തങ്ങളുടെ സൈന്യാ​ധി​പ​നായ യേശു​വി​നെ അനുഗ​മി​ച്ചു​കൊണ്ട്‌ ഇരുമ്പു​കോൽകൊണ്ട്‌ ജനങ്ങളെ മേയ്‌ക്കും.—വെളി. 19:11-15.

16. അനേകർ മരണത്തി​നു മേൽ എങ്ങനെ വിജയം നേടും?

16 അഭിഷി​ക്തർ സ്വർഗ​ത്തി​ലേക്കു പുനരു​ത്ഥാ​ന​പ്പെ​ടു​മ്പോൾ അവർ മരണത്തി​നു മേൽ വിജയം നേടും. (1 കൊരി. 15:54-57) അവർക്ക്‌ വരാനി​രി​ക്കുന്ന അർമ​ഗെ​ദോൻ യുദ്ധത്തിൽ ഭൂമി​യിൽ എല്ലായി​ട​ത്തു​നി​ന്നും ദുഷ്ടത നീക്കം ചെയ്യാൻ കഴിയും. ലക്ഷക്കണ​ക്കി​നു വരുന്ന മറ്റ്‌ ക്രിസ്‌തീയ സ്‌ത്രീ​പു​രു​ഷ​ന്മാർ ‘മഹാക​ഷ്ട​ത​യി​ലൂ​ടെ കടന്നു​വ​രും.’ (വെളി. 7:14) അവർ മരിക്കാ​തെ പുതിയ ലോക​ത്തി​ലേക്ക്‌ പ്രവേ​ശി​ക്കും. മുൻകാ​ല​ങ്ങ​ളിൽ മരിച്ചു​പോയ കോടി​ക്ക​ണ​ക്കിന്‌ ആളുകൾ പുനരു​ത്ഥാ​ന​ത്തി​ലേക്ക്‌ വരുന്ന​തിന്‌ അവർ സാക്ഷ്യം​വ​ഹി​ക്കും. അത്‌ മരണത്തി​നു മേലുള്ള മറ്റൊരു വിജയ​മാ​യി​രി​ക്കും. മരണത്തി​ന്റെ പിടി​യിൽനിന്ന്‌ ഓരോ​രു​ത്ത​രും മോചനം നേടുന്ന ആ സമയം എത്ര സന്തോഷം നിറഞ്ഞ​താ​യി​രി​ക്കും! (പ്രവൃ. 24:15) ഒടുവിൽ, യഹോ​വ​യോ​ടു പൂർണ​മാ​യി വിശ്വ​സ്‌ത​രാ​യി​നിൽക്കുന്ന എല്ലാവ​രും ആദാമിൽനിന്ന്‌ കൈമാ​റി​ക്കി​ട്ടിയ മരണത്തി​നു മേൽ വിജയം വരിക്കും. അവർക്ക്‌ എന്നേക്കും ജീവി​ക്കാൻ കഴിയും.

17. 1 കൊരി​ന്ത്യർ 15:58 പറഞ്ഞി​രി​ക്കു​ന്ന​പോ​ലെ നമ്മൾ ഇപ്പോൾ എന്തു ചെയ്യണം?

17 പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ എത്ര ഉറപ്പു​ത​രുന്ന വാക്കു​ക​ളാണ്‌ പൗലോസ്‌ കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതി​യത്‌. ഇന്ന്‌ ജീവി​ച്ചി​രി​ക്കുന്ന ഓരോ ക്രിസ്‌ത്യാ​നി​യും അതിനു നന്ദിയു​ള്ള​വ​രാ​യി​രി​ക്കണം. ആ ഉറപ്പ്‌, ശരിക്കും പൗലോസ്‌ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​പോ​ലെ, ‘കർത്താ​വി​ന്റെ വേലയിൽ എപ്പോ​ഴും തിരക്കു​ള്ള​വ​രാ​യി​രി​ക്കാൻ’ നമ്മളെ പ്രേരി​പ്പി​ക്കു​ന്നി​ല്ലേ? (1 കൊരി​ന്ത്യർ 15:58 വായി​ക്കുക.) ആ വേലയിൽ വിശ്വ​സ്‌ത​ത​യോ​ടെ​യും ഉത്സാഹ​ത്തോ​ടെ​യും നമ്മൾ പങ്കെടു​ക്കു​ന്നെ​ങ്കിൽ സന്തോഷം നിറഞ്ഞ ഒരു ഭാവി​ജീ​വി​ത​ത്തി​നാ​യി നമുക്ക്‌ കാത്തി​രി​ക്കാം. ആ നാളു​ക​ളെ​ക്കു​റിച്ച്‌ നമുക്ക്‌ എത്ര​വേ​ണ​മെ​ങ്കി​ലും സങ്കൽപ്പി​ക്കാം. പക്ഷേ, നമ്മുടെ സങ്കൽപ്പ​ങ്ങ​ളെ​യെ​ല്ലാം കടത്തി​വെ​ട്ടു​ന്ന​താ​യി​രി​ക്കും ആ ജീവിതം. കർത്താ​വി​ന്റെ വേലയിൽ ചെയ്‌ത​തൊ​ന്നും വെറു​തെ​യാ​യില്ല എന്ന്‌ അന്നു നമ്മൾ ഓർക്കും.

ഗീതം 140 നിത്യ​മായ ജീവിതം യാഥാർഥ്യ​മാ​കു​മ്പോൾ!

^ ഖ. 5 1 കൊരി​ന്ത്യർ 15-ാം അധ്യാ​യ​ത്തി​ന്റെ രണ്ടാം ഭാഗത്ത്‌ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌, പ്രത്യേ​കി​ച്ചും അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളു​ടെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള കൂടു​ത​ലായ വിശദാം​ശങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു. എന്നാൽ വേറെ ആടുക​ളിൽപ്പെ​ട്ട​വർക്കും ഈ വിവരങ്ങൾ വളരെ പ്രധാ​ന​മാണ്‌. പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ ഇപ്പോ​ഴത്തെ നമ്മുടെ ജീവി​തത്തെ എങ്ങനെ​യാണ്‌ സ്വാധീ​നി​ക്കേ​ണ്ടത്‌ എന്ന്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. നല്ലൊരു ഭാവി​ക്കാ​യി നോക്കി​പ്പാർത്തി​രി​ക്കാൻ അത്‌ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്ന​തെ​ന്നും നമ്മൾ ചിന്തി​ക്കും.

^ ഖ. 2 1 കൊരി​ന്ത്യർ 15:29-ലെ പൗലോ​സി​ന്റെ വാക്കു​ക​ളെ​ക്കു​റിച്ച്‌ ഈ ലേഖന​ത്തി​ലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” വിശദീ​ക​രി​ക്കു​ന്നു.