വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിയമ​ന​ത്തിൽ നിങ്ങളു​ടെ മുഴു​ഹൃ​ദ​യ​വും അർപ്പി​ക്കുക!

നിയമ​ന​ത്തിൽ നിങ്ങളു​ടെ മുഴു​ഹൃ​ദ​യ​വും അർപ്പി​ക്കുക!

നിങ്ങളു​ടെ ഒരു അടുത്ത സുഹൃ​ത്തിൽനി​ന്നും പ്രോ​ത്സാ​ഹനം പകരുന്ന ഒരു കത്ത്‌ ലഭിക്കു​മ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നും? ക്രിസ്‌തു​വി​ന്റെ ഒരു ശിഷ്യ​നാ​യി​രുന്ന തിമൊ​ഥെ​യൊ​സിന്‌ അപ്പോ​സ്‌ത​ല​നായ പൗലോ​സിൽനി​ന്നും അത്തര​മൊ​രു കത്ത്‌ കിട്ടി. അതാണ്‌ ബൈബി​ളി​ലെ 2 തിമൊ​ഥെ​യൊസ്‌ എന്ന പുസ്‌തകം. പ്രിയ സുഹൃ​ത്തിൽനി​ന്നുള്ള കത്തു കിട്ടിയ ഉടനെ സ്വസ്ഥമാ​യി ഇരുന്ന്‌ അതു വായി​ക്കാൻ പറ്റിയ ഒരിടം തിമൊ​ഥെ​യൊസ്‌ കണ്ടെത്തി​ക്കാ​ണും. ‘എന്തൊ​ക്കെ​യാ​യി​രി​ക്കും പൗലോ​സി​ന്റെ വിശേ​ഷങ്ങൾ? എന്റെ നിയമനം ചെയ്യാൻ സഹായി​ക്കുന്ന എന്തെങ്കി​ലും നിർദേ​ശങ്ങൾ ഈ കത്തിലു​ണ്ടാ​കു​മോ? ക്രിസ്‌തീ​യ​ശു​ശ്രൂഷ നന്നായി ചെയ്യാ​നും മറ്റുള്ള​വരെ സഹായി​ക്കാ​നും ഇതിലെ വിവരങ്ങൾ എന്നെ സഹായി​ക്കു​മോ?’ എന്നെല്ലാം കത്ത്‌ തുറക്കുന്ന സമയത്ത്‌ തിമൊ​ഥെ​യൊസ്‌ ചിന്തി​ച്ചു​കാ​ണും. ആ ചോദ്യ​ങ്ങൾക്കുള്ള ഉത്തരവും പ്രധാ​ന​പ്പെട്ട മറ്റ്‌ ആശയങ്ങ​ളും ആ കത്തിലു​ണ്ടാ​യി​രു​ന്നു. അതിലെ നമുക്കു പ്രയോ​ജനം ചെയ്യുന്ന ചില ആശയങ്ങൾ ഇപ്പോൾ ചർച്ച ചെയ്യാം.

“ഞാൻ എല്ലാം സഹിക്കു​ക​യാണ്‌”

കത്തിലെ ആദ്യത്തെ വാക്കുകൾ വായി​ച്ച​പ്പോൾത്തന്നെ പൗലോസ്‌ തന്നെ എത്രയ​ധി​കം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു തിമൊ​ഥെ​യൊ​സി​നു മനസ്സി​ലാ​ക്കാൻ കഴിഞ്ഞു. ‘പ്രിയ​പ്പെട്ട മകൻ’ എന്നാണ്‌ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ വിളി​ച്ചത്‌. (2 തിമൊ. 1:2) ഏകദേശം എ.ഡി. 65-ൽ ഈ കത്ത്‌ ലഭിക്കു​മ്പോൾ തിമൊ​ഥെ​യൊ​സിന്‌ 30-നു മുകളിൽ പ്രായ​മു​ണ്ടാ​യി​രു​ന്നി​രി​ക്കണം. അപ്പോൾത്തന്നെ അനുഭ​വ​സ​മ്പ​ന്ന​നായ ഒരു ക്രിസ്‌തീ​യ​മൂ​പ്പ​നാ​യി​രു​ന്നു അദ്ദേഹം. 10-ലധികം വർഷം പൗലോ​സി​ന്റെ കൂടെ​യു​ണ്ടാ​യി​രുന്ന തിമൊ​ഥെ​യൊസ്‌ അദ്ദേഹ​ത്തിൽനി​ന്നും പല കാര്യ​ങ്ങ​ളും പഠിച്ചി​രു​ന്നു.

കഷ്ടതക​ളിൽ പൗലോസ്‌ വിശ്വ​സ്‌ത​നാ​യി നിൽക്കു​ന്നു എന്ന്‌ അറിഞ്ഞ​പ്പോൾ തിമൊ​ഥെ​യൊ​സി​നു വളരെ​യ​ധി​കം പ്രോ​ത്സാ​ഹനം തോന്നി​ക്കാ​ണും. പൗലോസ്‌ ആ സമയത്ത്‌ മരണവും കാത്ത്‌ റോമി​ലെ ഒരു ജയിലിൽ കഴിയു​ക​യാ​യി​രു​ന്നു. (2 തിമൊ. 1:15, 16; 4:6-8) “ഞാൻ എല്ലാം സഹിക്കു​ക​യാണ്‌” എന്ന പൗലോ​സി​ന്റെ വാക്കു​ക​ളിൽനിന്ന്‌ അദ്ദേഹ​ത്തി​ന്റെ ധൈര്യം തിമൊ​ഥെ​യൊ​സി​നു മനസ്സി​ലാ​യി. (2 തിമൊ. 2:8-13) സഹിച്ചു​നിൽക്കു​ന്ന​തിൽ പൗലോസ്‌ വെച്ച ശ്രേഷ്‌ഠ​മാ​തൃക തിമൊ​ഥെ​യൊ​സി​നു ശക്തി പകർന്നു, നമുക്കും അതിൽനിന്ന്‌ ശക്തിയാർജി​ക്കാം.

‘സമ്മാനം തീപോ​ലെ ജ്വലി​പ്പി​ക്കുക’

ദൈവ​സേ​വ​ന​ത്തിൽ തനിക്കുള്ള നിയമ​നത്തെ വളരെ പ്രധാ​ന​പ്പെ​ട്ട​താ​യി കാണാൻ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ദൈവ​ത്തിൽനിന്ന്‌ ലഭിച്ച “സമ്മാനം” തിമൊ​ഥെ​യൊസ്‌ “തീപോ​ലെ ജ്വലി​പ്പി​ക്ക​ണ​മെന്ന്‌” പൗലോസ്‌ ആഗ്രഹി​ച്ചു. (2 തിമൊ. 1:6) “സമ്മാനം” എന്നതിന്‌ ഖരിസ്‌മ എന്ന ഗ്രീക്കു​പ​ദ​മാണ്‌ പൗലോസ്‌ ഇവിടെ ഉപയോ​ഗി​ച്ചത്‌. സൗജന്യ​വും അനർഹ​വും ആയ ഒരു സമ്മാനം, ഒരാൾക്കു നേടി​യെ​ടു​ക്കാൻ കഴിയാ​ത്ത​തോ ലഭിക്കാൻ അർഹത​പോ​ലു​മി​ല്ലാ​ത്ത​തോ ആയ ഒന്ന്‌ എന്നാണ്‌ അടിസ്ഥാ​ന​പ​ര​മാ​യി ആ വാക്കിന്റെ അർഥം. ക്രിസ്‌തീ​യ​സ​ഭ​യിൽ ഒരു പ്രത്യേ​ക​നി​യ​മ​ന​ത്തി​നാ​യി തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ഴാ​ണു തിമൊ​ഥെ​യൊ​സിന്‌ ആ സമ്മാനം ലഭിച്ചത്‌.—1 തിമൊ. 4:14.

ഈ സമ്മാനം തിമൊ​ഥെ​യൊസ്‌ എന്തു ചെയ്യണ​മാ​യി​രു​ന്നു? “തീപോ​ലെ ജ്വലി​പ്പി​ക്ക​ണ​മെന്ന്‌” വായി​ച്ച​പ്പോൾ ഒരു അടുപ്പിൽ തീനാ​ളങ്ങൾ അണഞ്ഞതി​നു ശേഷമുള്ള കനലു​ക​ളെ​ക്കു​റി​ച്ചാ​യി​രി​ക്കാം തിമൊ​ഥെ​യൊസ്‌ ചിന്തി​ച്ചത്‌. ആ കനലു​ക​ളിൽ വീണ്ടും തീനാ​ളങ്ങൾ ഉണ്ടാകു​ക​യും അങ്ങനെ കൂടുതൽ ചൂടു ലഭിക്കു​ക​യും ചെയ്യണ​മെ​ങ്കിൽ അത്‌ ഒന്ന്‌ ഇളക്കി​ക്കൊ​ടു​ക്കണം, അതായത്‌ അതിനെ ജ്വലി​പ്പി​ക്കണം. ഒരു നിഘണ്ടു പറയു​ന്ന​ത​നു​സ​രിച്ച്‌, ജ്വലി​പ്പി​ക്കുക എന്നതിന്‌ ഇവിടെ പൗലോസ്‌ ഉപയോ​ഗിച്ച ഗ്രീക്ക്‌ ക്രിയാ​പദം (a·na·zo·py·reʹo) അർഥമാ​ക്കു​ന്നത്‌, “വീണ്ടും കത്തിക്കുക, പൂർവ​സ്ഥി​തി​യി​ലാ​ക്കുക, ആളിക്ക​ത്തി​ക്കുക” എന്നൊ​ക്കെ​യാണ്‌. അതായത്‌, ആലങ്കാ​രി​ക​മാ​യി പറഞ്ഞാൽ “പുത്തൻ ഉണർവോ​ടെ വീണ്ടും പ്രവർത്തി​ച്ചു​തു​ട​ങ്ങുക” എന്നാണ്‌. അതു​കൊണ്ട്‌ പൗലോസ്‌ തിമൊ​ഥെ​യൊ​സിന്‌ കൊടുത്ത ഉപദേശം ഇതാണ്‌: “നിയമ​ന​ത്തിൽ നിന്റെ മുഴു​ഹൃ​ദ​യ​വും അർപ്പി​ക്കുക.” നമ്മളും അതുത​ന്നെ​യാ​ണു ചെയ്യേ​ണ്ടത്‌, നമ്മുടെ സേവന​ത്തിൽ നമ്മുടെ കഴിവി​ന്റെ പരമാ​വധി തീക്ഷ്‌ണ​ത​യോ​ടെ ഏർപ്പെ​ടണം.

‘ആ നിക്ഷേപം കാത്തു​കൊ​ള്ളുക’

ആ കത്ത്‌ വായി​ച്ചു​വ​ന്ന​പ്പോൾ ശുശ്രൂ​ഷ​യിൽ തന്നെ സഹായി​ക്കുന്ന ഒരു കാര്യം തിമൊ​ഥെ​യൊസ്‌ കണ്ടു. അത്‌ ഇതായി​രു​ന്നു: “നിന്നെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കുന്ന ആ നിക്ഷേപം, നമ്മളിൽ വസിക്കുന്ന പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്തോ​ടെ കാത്തു​കൊ​ള്ളുക.” (2 തിമൊ. 1:14) എന്തായി​രു​ന്നു ആ നിക്ഷേപം? ആകട്ടെ, എന്താണ്‌ തിമൊ​ഥെ​യൊ​സി​നെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രു​ന്നത്‌? തൊട്ടു​മു​മ്പി​ലത്തെ വാക്യ​ത്തിൽ പൗലോസ്‌ ‘പ്രയോ​ജ​ന​ക​ര​മായ വാക്കു​ക​ളെ​ക്കു​റിച്ച്‌,’ അതായത്‌ തിരു​വെ​ഴു​ത്തു​ക​ളി​ലെ സത്യ​ത്തെ​ക്കു​റി​ച്ചാണ്‌ പറയു​ന്നത്‌. (2 തിമൊ. 1:13) ഒരു ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​ക​നാ​യി​രുന്ന തിമൊ​ഥെ​യൊസ്‌ സഭയ്‌ക്കു​ള്ളിൽ സഹോ​ദ​ര​ങ്ങ​ളെ​യും പുറത്ത്‌ മറ്റുള്ള​വ​രെ​യും ആ സത്യം പഠിപ്പി​ക്ക​ണ​മാ​യി​രു​ന്നു. (2 തിമൊ. 4:1-5) കൂടാതെ, ഒരു മൂപ്പനാ​യി​രുന്ന തിമൊ​ഥെ​യൊ​സിന്‌ ദൈവ​ത്തി​ന്റെ ആട്ടിൻപ​റ്റത്തെ മേയ്‌ക്കാ​നുള്ള ഉത്തരവാ​ദി​ത്വ​വു​മു​ണ്ടാ​യി​രു​ന്നു. (1 പത്രോ. 5:2) യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​ലും ദൈവ​വ​ച​ന​ത്തി​ലും ആശ്രയി​ച്ചു​കൊണ്ട്‌ തിമൊ​ഥെ​യൊസ്‌ ആ നിക്ഷേപം, മറ്റുള്ള​വരെ പഠിപ്പി​ക്കേ​ണ്ടി​യി​രുന്ന ആ സത്യം, കാത്തു​കൊ​ള്ള​ണ​മാ​യി​രു​ന്നു.—2 തിമൊ. 3:14-17.

തിമൊ​ഥെ​യൊ​സി​നെ​പ്പോ​ലെ നമ്മളെ​യും ആ നിക്ഷേപം വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്നു. ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​യിൽ നമ്മൾ ആ സത്യം മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്നു. (മത്താ. 28:19, 20) നമ്മൾ ആ നിക്ഷേ​പത്തെ എപ്പോ​ഴും മൂല്യ​വ​ത്താ​യി കാണണം. മുടങ്ങാ​തെ പ്രാർഥി​ക്കു​ന്ന​തും ദൈവ​വ​ചനം പഠിക്കുന്ന ഒരു ശീലം വളർത്തി​യെ​ടു​ക്കു​ന്ന​തും അതിനു നമ്മളെ സഹായി​ക്കും. (റോമ. 12:11, 12; 1 തിമൊ. 4:13, 15, 16) നിങ്ങൾ ഒരു മൂപ്പനോ ഒരു മുഴു​സ​മ​യ​സേ​വ​ക​നോ ആണെങ്കിൽ മറ്റുള്ള​വരെ പഠിപ്പി​ക്കാ​നുള്ള കൂടു​ത​ലായ അവസരങ്ങൾ നിങ്ങൾക്കു​ണ്ടാ​യി​രി​ക്കും. അത്തരം ഒരു നിയമനം താഴ്‌മ​യോ​ടെ ദൈവ​ത്തിൽ ആശ്രയി​ച്ചു​കൊണ്ട്‌ ചെയ്യണം. അങ്ങനെ ചെയ്യു​മ്പോൾ ദൈവം നൽകിയ ഈ നിക്ഷേ​പത്തെ വില​യേ​റി​യ​താ​യി കാണുന്നു എന്നു നമ്മൾ തെളി​യി​ക്കു​ക​യാ​യി​രി​ക്കും.

‘ഈ കാര്യങ്ങൾ വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാർക്കു കൈമാ​റുക’

ഉത്തരവാ​ദി​ത്വ​ങ്ങൾ കൈകാ​ര്യം ചെയ്യാൻ മറ്റുള്ള​വ​രെ​യും പരിശീ​ലി​പ്പി​ക്കു​ന്നതു തിമൊ​ഥെ​യൊ​സി​ന്റെ നിയമ​ന​ത്തിൽ ഉൾപ്പെ​ട്ടി​രു​ന്നു. അതു​കൊ​ണ്ടാണ്‌ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌: “നീ എന്നിൽനിന്ന്‌ കേട്ട കാര്യങ്ങൾ വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാർക്ക്‌ കൈമാ​റുക. അപ്പോൾ അവരും മറ്റുള്ള​വരെ പഠിപ്പി​ക്കാൻ വേണ്ടത്ര യോഗ്യ​ത​യു​ള്ള​വ​രാ​കും.” (2 തിമൊ. 2:2) അതെ, തിമൊ​ഥെ​യൊസ്‌ തന്റെ സഹോ​ദ​ര​ന്മാ​രിൽനിന്ന്‌ പഠിക്ക​ണ​മാ​യി​രു​ന്നു, പഠിച്ച കാര്യങ്ങൾ മറ്റുള്ള​വ​രോ​ടു പങ്കു​വെ​ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു. ക്രിസ്‌തീ​യ​സ​ഭ​യി​ലെ ഓരോ മേൽവി​ചാ​ര​ക​നും ഇന്ന്‌ അങ്ങനെ​തന്നെ ചെയ്യേ​ണ്ടത്‌ വളരെ പ്രധാ​ന​മാണ്‌. ഒരു നല്ല മേൽവി​ചാ​രകൻ നിയമ​ന​ത്തെ​ക്കു​റിച്ച്‌ തനിക്കുള്ള അറിവ്‌ മറ്റുള്ള​വ​രിൽനിന്ന്‌ മറച്ചു​വെ​ക്കില്ല. പകരം, അദ്ദേഹം അക്കാര്യ​ങ്ങ​ളെ​ല്ലാം മറ്റുള്ള​വ​രെ​യും പഠിപ്പി​ക്കും. അങ്ങനെ അവർക്കും ആ നിയമനം നല്ല വിധത്തിൽ ചെയ്യാ​നാ​കും. തന്നെക്കാൾ നല്ല വിധത്തിൽ കാര്യങ്ങൾ ചെയ്‌തു​കൊണ്ട്‌ അവർ തന്നെ കടത്തി​വെ​ട്ടി​യാ​ലോ എന്നൊ​ന്നും അദ്ദേഹം പേടി​ക്കില്ല. അതു​കൊണ്ട്‌ മേൽവി​ചാ​ര​ക​ന്മാർ ഒരു നിയമ​ന​ത്തെ​ക്കു​റി​ച്ചുള്ള അടിസ്ഥാ​ന​കാ​ര്യ​ങ്ങൾ മാത്ര​മാ​യി​രി​ക്കില്ല മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്നത്‌. തങ്ങൾ പരിശീ​ലി​പ്പി​ക്കുന്ന വ്യക്തി നല്ല വകതി​രി​വും ഉൾക്കാ​ഴ്‌ച​യും ഒക്കെയുള്ള, പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നി​യാ​യി​ത്തീ​രാ​നാണ്‌ അവർ ആഗ്രഹി​ക്കു​ന്നത്‌. അങ്ങനെ പരിശീ​ലനം നേടിയ ‘വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാർ’ സഭയ്‌ക്ക്‌ ഒരു മുതൽക്കൂ​ട്ടാ​യി​രി​ക്കും.

പൗലോ​സിൽനിന്ന്‌ ലഭിച്ച ആ കത്ത്‌ തിമൊ​ഥെ​യൊസ്‌ വളരെ വില​പ്പെ​ട്ട​താ​യി കണ്ടു എന്നതിനു സംശയ​മില്ല. പൗലോ​സി​ന്റെ സ്‌നേ​ഹ​ത്തോ​ടെ​യുള്ള ആ കത്ത്‌ ഇടയ്‌ക്കി​ടെ എടുത്ത്‌ വായി​ക്കുന്ന തിമൊ​ഥെ​യൊ​സി​നെ നിങ്ങൾക്കു ഭാവന​യിൽ കാണാ​നാ​കു​ന്നു​ണ്ടോ? ആ വില​യേ​റിയ ഉപദേ​ശങ്ങൾ തന്റെ ജീവി​ത​ത്തിൽ എങ്ങനെ​യെ​ല്ലാം ബാധക​മാ​ക്കാ​മെന്ന്‌ അപ്പോ​ഴെ​ല്ലാം തിമൊ​ഥെ​യൊസ്‌ ചിന്തി​ച്ചു​കാ​ണും.

പൗലോ​സി​ന്റെ ആ വാക്കുകൾ നമ്മുടെ ജീവി​ത​ത്തി​ലും ബാധക​മാ​ക്കണം. എങ്ങനെ? നമുക്കു ലഭിച്ച സമ്മാനം തീപോ​ലെ ജ്വലി​പ്പി​ക്കാ​നും നമ്മുടെ നിക്ഷേപം കാത്തു​കൊ​ള്ളാ​നും നമ്മുടെ അറിവും അനുഭ​വ​പ​രി​ച​യ​വും മറ്റുള്ള​വർക്കു പകർന്നു​കൊ​ടു​ക്കാ​നും നമുക്കു കഠിന​ശ്രമം ചെയ്യാം. അങ്ങനെ​യെ​ല്ലാം ചെയ്യു​മ്പോൾ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നോ​ടു പറഞ്ഞതു​പോ​ലെ ‘നമ്മുടെ ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കാൻ’ നമുക്കാ​കും.—2 തിമൊ. 4:5.