വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രാർഥന നിങ്ങളെ എങ്ങനെ സഹായി​ക്കും?

പ്രാർഥന നിങ്ങളെ എങ്ങനെ സഹായി​ക്കും?

ഗുരുതരമായ ഒരു രോഗ​മു​ണ്ടാ​യ​പ്പോൾ പമേല വൈദ്യ​സ​ഹാ​യം തേടി. അതേസ​മയം ബുദ്ധി​മുട്ട്‌ നിറഞ്ഞ ആ സാഹച​ര്യ​ത്തെ നേരി​ടാ​നുള്ള ശക്തിക്കാ​യി ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ക​യും ചെയ്‌തു. പ്രാർഥന പമേലയെ സഹായി​ച്ചോ?

പമേല പറയുന്നു, “എന്റെ ക്യാൻസർ ചികി​ത്സ​യു​ടെ സമയത്ത്‌ പലപ്പോ​ഴും എനിക്കു വല്ലാത്ത പേടി തോന്നി. എന്നാൽ ദൈവ​മായ യഹോ​വ​യോ​ടു പ്രാർഥി​ച്ച​പ്പോൾ എനിക്കു മനസ്സമാ​ധാ​നം കിട്ടി, ശരിയായ വിധത്തിൽ ചിന്തി​ക്കാ​നും ആ സാഹച​ര്യം നന്നായി കൈകാ​ര്യം ചെയ്യാ​നും എനിക്കു കഴിഞ്ഞു. എനിക്ക്‌ ഇപ്പോ​ഴും വിട്ടു​മാ​റാത്ത വേദന​യുണ്ട്‌. എങ്കിലും ഈ സാഹച​ര്യ​ത്തി​ലും സന്തോ​ഷ​ത്തോ​ടി​രി​ക്കാൻ പ്രാർഥന എന്നെ സഹായി​ക്കു​ന്നു. എനിക്ക്‌ ഇപ്പോൾ എങ്ങനെ​യു​ണ്ടെന്ന്‌ ആരെങ്കി​ലും ചോദി​ച്ചാൽ ഞാൻ പറയും, ‘എനിക്കു നല്ല സുഖമില്ല, എന്നാലും മനസ്സിനു നല്ല സന്തോ​ഷ​മുണ്ട്‌.’”

പ്രാർഥി​ക്കാൻ ഗുരു​ത​ര​മായ ഒരു രോഗ​മോ വലിയ പ്രശ്‌ന​മോ വരാൻ നമ്മൾ കാത്തി​രി​ക്കേ​ണ്ട​തില്ല എന്നതു ശരിയാണ്‌. നമ്മളെ​ല്ലാം ജീവി​ത​ത്തിൽ ചെറു​തും വലുതും ആയ പ്രശ്‌ന​ങ്ങ​ളും ബുദ്ധി​മു​ട്ടു​ക​ളും നേരി​ടു​ന്നുണ്ട്‌. അവയെ തരണം ചെയ്യാൻ നമുക്കു സഹായം ആവശ്യ​മാണ്‌. പ്രാർഥന നമ്മളെ സഹായി​ക്കു​മോ?

ബൈബിൾ പറയുന്നു, “നിന്റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും. നീതി​മാൻ വീണു​പോ​കാൻ ദൈവം ഒരിക്ക​ലും അനുവ​ദി​ക്കില്ല.” (സങ്കീർത്തനം 55:22) അതു നമ്മളെ എത്രയ​ധി​കം ആശ്വസി​പ്പി​ക്കു​ന്നു, അല്ലേ! അതു​കൊണ്ട്‌ പ്രാർഥന നമ്മളെ എങ്ങനെ സഹായി​ക്കും? ശരിയായ വിധത്തിൽ നമ്മൾ ദൈവ​ത്തോ​ടു പ്രാർഥി​ക്കു​മ്പോൾ പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാൻ നമുക്ക്‌ ആവശ്യ​മാ​യ​തെ​ല്ലാം ദൈവം തരും.​—“ പ്രാർഥി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ” എന്ന ചതുരം കാണുക.