വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം നിങ്ങളു​ടെ പ്രാർഥ​നകൾ കേൾക്കു​ന്നു​ണ്ടോ?

ദൈവം നിങ്ങളു​ടെ പ്രാർഥ​നകൾ കേൾക്കു​ന്നു​ണ്ടോ?

ദൈവം ശരിക്കും നിങ്ങളു​ടെ പ്രാർഥന കേൾക്കു​മെന്ന്‌ ഉറപ്പു​ണ്ടോ?

ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

  • ദൈവം കേൾക്കു​ന്നുണ്ട്‌. ബൈബിൾ ഈ ഉറപ്പു​ത​രു​ന്നു: ‘തന്നെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും, അതെ, ആത്മാർഥ​ത​യോ​ടെ തന്നെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന സകലർക്കും, യഹോവ സമീപസ്ഥൻ. ദൈവം സഹായ​ത്തി​നാ​യുള്ള അവരുടെ നിലവി​ളി കേൾക്കു​ന്നു.’​—സങ്കീർത്തനം 145:18, 19.

  • നമ്മൾ പ്രാർഥി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നുണ്ട്‌. ബൈബിൾ നമ്മളോ​ടു പറയുന്നു: “കാര്യം എന്തായാ​ലും പ്രാർഥ​ന​യി​ലൂ​ടെ​യും ഉള്ളുരു​കി​യുള്ള യാചന​യി​ലൂ​ടെ​യും നിങ്ങളു​ടെ അപേക്ഷകൾ നന്ദിവാ​ക്കു​ക​ളോ​ടെ ദൈവത്തെ അറിയി​ക്കുക.”​—ഫിലി​പ്പി​യർ 4:6.

  • ദൈവ​ത്തിന്‌ നിങ്ങളിൽ ശരിക്കും താത്‌പ​ര്യ​മുണ്ട്‌. ദൈവ​ത്തിന്‌ നമ്മുടെ പ്രശ്‌ന​ങ്ങ​ളും ഉത്‌ക​ണ്‌ഠ​ക​ളും ഒക്കെ നന്നായി അറിയാം. ദൈവം നമ്മളെ സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്നു. ബൈബിൾ പറയുന്നു: “ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌ നിങ്ങളു​ടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടുക.”​—1 പത്രോസ്‌ 5:7.