വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നല്ലൊരു ഭാവിക്ക്‌ നല്ലൊരു വ്യക്തിയായിരുന്നാൽ മതിയോ?

നല്ലൊരു ഭാവിക്ക്‌ നല്ലൊരു വ്യക്തിയായിരുന്നാൽ മതിയോ?

സുരക്ഷിതമായ ഒരു ഭാവി കിട്ടാൻ ജീവി​ത​ത്തിൽ നല്ലതു ചെയ്‌താൽ മതി എന്ന ചിന്ത കാലങ്ങ​ളാ​യി ആളുകൾക്കുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, കിഴക്കേ ഏഷ്യയി​ലെ ആളുകൾ വളരെ ആദരി​ക്കുന്ന ഒരു തത്ത്വജ്ഞാ​നി​യായ കൺഫ്യൂ​ഷ്യ​സി​ന്റെ (ബി.സി. 551-479) വാക്കുകൾ ഇങ്ങനെ​യാണ്‌: “നിങ്ങ​ളോ​ടു ചെയ്യാൻ നിങ്ങൾ ആഗ്രഹി​ക്കാ​ത്തത്‌ മറ്റുള്ള​വ​രോ​ടു ചെയ്യരുത്‌.” *

പലരും തിര​ഞ്ഞെ​ടു​ക്കുന്ന വഴി

ആളുക​ളോ​ടു നന്നായി പെരു​മാ​റി​യാൽ ഒരു സുരക്ഷി​ത​മായ ഭാവി ലഭിക്കു​മെന്ന്‌ ഇന്നും അനേകർ വിശ്വ​സി​ക്കു​ന്നുണ്ട്‌. അതിനാ​യി ആളുകൾ മറ്റുള്ള​വ​രോട്‌ മര്യാ​ദ​യോ​ടെ​യും ബഹുമാ​ന​ത്തോ​ടെ​യും ഇടപെ​ടു​ന്നു, ജീവി​ത​ത്തിൽ തങ്ങളുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ നന്നായി ചെയ്യുന്നു, നല്ലൊരു മനസ്സാക്ഷി നിലനി​റു​ത്തു​ന്നു. “സത്യസ​ന്ധ​മാ​യി, ആത്മാർഥ​ത​യോ​ടെ കാര്യങ്ങൾ ചെയ്‌താൽ ജീവി​ത​ത്തിൽ നന്മ ഉണ്ടാകു​മെന്ന്‌ ഞാൻ എപ്പോ​ഴും ചിന്തി​ച്ചി​രു​ന്നു” എന്ന്‌ വിയറ്റ്‌നാ​മിൽനി​ന്നുള്ള ലിൻ എന്ന സ്‌ത്രീ പറയുന്നു.

നല്ലതു ചെയ്യാൻ മറ്റു ചിലരെ പ്രേരി​പ്പി​ക്കു​ന്നത്‌ അവരുടെ മതവി​ശ്വാ​സ​മാണ്‌. തായ്‌വാ​നിൽ ജീവി​ക്കുന്ന ഷുയൂൻ പറയുന്നു: “ജീവി​ച്ചി​രി​ക്കു​മ്പോൾ നല്ലതു ചെയ്‌തി​ല്ലെ​ങ്കിൽ മരിച്ചു​ക​ഴി​യു​മ്പോൾ അതിനു ശിക്ഷ അനുഭ​വി​ക്കേ​ണ്ടി​വ​രും. എന്നാൽ നല്ലതു ചെയ്‌താൽ നല്ലതു വരും എന്നാണ്‌ എന്നെ പഠിപ്പി​ച്ചി​രു​ന്നത്‌.”

ഗുണം ചെയ്‌തോ?

മറ്റുള്ള​വർക്കു നന്മ ചെയ്‌താൽ നമുക്കും ധാരാളം പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. എന്നാൽ പലരും വളരെ ആത്മാർഥ​ത​യോ​ടെ നല്ലതു ചെയ്‌തി​ട്ടും അവർ പ്രതീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ​യൊ​ന്നും തിരി​ച്ചു​കി​ട്ടാ​റില്ല. ഹോങ്‌കോ​ങി​ലെ സ്യൂപിങ്‌ എന്ന സ്‌ത്രീ പറയുന്നു: “മറ്റുള്ള​വർക്കു നല്ലതു ചെയ്‌താ​ലും അതു തിരി​ച്ചു​കി​ട്ട​ണ​മെ​ന്നില്ല. എന്റെ അനുഭ​വ​ത്തിൽനി​ന്നാണ്‌ ഞാൻ ഇതു പറയു​ന്നത്‌. കുടും​ബ​ത്തി​ന്റെ കാര്യ​ങ്ങ​ളൊ​ക്കെ ഞാൻ നന്നായി നോക്കി. മറ്റുള്ള​വർക്കു നന്മ ചെയ്‌തു. എന്നിട്ടും എനിക്ക്‌ സംഭവി​ച്ച​തോ? എന്റെ ഭർത്താവ്‌ എന്നെയും മോ​നെ​യും ഉപേക്ഷി​ച്ചു​പോ​യി.”

മതം എല്ലാ ആളുക​ളെ​യും നല്ല വ്യക്തി​ക​ളാ​ക്കു​ന്നില്ല എന്ന്‌ പലരും തിരി​ച്ച​റി​യു​ന്നു. ജപ്പാനി​ലെ എറ്റ്‌സ്‌കോ എന്ന സ്‌ത്രീ പറയുന്നു: “ഞാൻ ഒരു മതത്തിൽ ചേർന്നു. അതിന്റെ യുവജ​ന​സം​ഘ​ട​ന​യു​ടെ പ്രവർത്ത​ന​ങ്ങൾക്ക്‌ നേതൃ​ത്വം കൊടു​ത്തു. എന്നാൽ ആ മതത്തിലെ പലരും ചെയ്‌തു​കൂ​ട്ടുന്ന കാര്യങ്ങൾ കണ്ടപ്പോൾ എനിക്ക്‌ ആകെ സങ്കടമാ​യി. ഒരു ധാർമി​ക​മൂ​ല്യ​വു​മി​ല്ലാത്ത, അധികാ​ര​ത്തി​നു​വേണ്ടി മത്സരി​ക്കുന്ന, പള്ളിയു​ടെ പണം തോന്നി​യ​തു​പോ​ലെ ഉപയോ​ഗി​ക്കുന്ന ആളുക​ളാ​യി​രു​ന്നു അവർ.”

“കുടും​ബ​ത്തി​ന്റെ കാര്യ​ങ്ങ​ളൊ​ക്കെ ഞാൻ നന്നായി നോക്കി. മറ്റുള്ള​വർക്കു നന്മ ചെയ്‌തു. എന്നിട്ടും എനിക്ക്‌ സംഭവി​ച്ച​തോ? എന്റെ ഭർത്താവ്‌ എന്നെയും മോ​നെ​യും ഉപേക്ഷി​ച്ചു​പോ​യി.” —സ്യൂപിങ്‌, ഹോങ്‌കോങ്‌

വളരെ മതഭക്തി​യുള്ള, മറ്റുള്ള​വർക്കു നന്മ മാത്രം ചെയ്‌തി​ട്ടുള്ള ആളുകൾക്ക്‌ ജീവി​ത​ത്തിൽ മോശ​മാ​യതു സംഭവി​ക്കു​മ്പോൾ അവർക്കു നിരാശ തോന്നു​ന്നു. അതുത​ന്നെ​യാണ്‌ വിയറ്റ്‌നാ​മിൽനി​ന്നുള്ള വാൻ എന്ന സ്‌ത്രീ​യു​ടെ​യും അനുഭവം. അവർ പറയുന്നു: “മരിച്ചു​പോയ എന്റെ പൂർവി​കർക്കു​വേണ്ടി എല്ലാ ദിവസ​വും പൂക്കളും പഴങ്ങളും ഭക്ഷണസാ​ധ​ന​ങ്ങ​ളും ഒക്കെ ഞാൻ കൊണ്ടു​വെ​ക്കു​മാ​യി​രു​ന്നു. ജീവി​ത​ത്തിൽ എപ്പോ​ഴും ഇവരു​ടെ​യൊ​ക്കെ അനു​ഗ്രഹം എനിക്കു കിട്ടു​മ​ല്ലോ എന്നു ഞാൻ ചിന്തിച്ചു. വർഷങ്ങ​ളോ​ളം ഈ ആചാര​ങ്ങ​ളും നന്മപ്ര​വൃ​ത്തി​ക​ളും ഒക്കെ ഞാൻ ചെയ്‌തെ​ങ്കി​ലും എനിക്കു സംഭവി​ച്ചത്‌ ദുരന്ത​ങ്ങ​ളാണ്‌. ഭർത്താ​വിന്‌ ഗുരു​ത​ര​മായ ഒരു അസുഖം വന്നു. വിദേ​ശത്ത്‌ പഠിക്കാൻപോയ മകൾ അവി​ടെ​വെച്ച്‌ മരിച്ചു​പോ​യി.”

അതു​കൊണ്ട്‌ സുരക്ഷി​ത​മായ ഒരു ഭാവി കിട്ടാൻ നല്ലൊരു വ്യക്തി​യാ​യി​രു​ന്നാൽ മാത്രം പോരാ. എങ്കിൽ മറ്റെന്താ​ണു വേണ്ടത്‌? നമ്മുടെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകുന്ന, നമ്മളെ സുരക്ഷി​ത​മായ ഒരു ഭാവി​യി​ലേക്കു നയിക്കുന്ന, ആശ്രയ​യോ​ഗ്യ​മായ വിവരങ്ങൾ എവി​ടെ​യെ​ങ്കി​ലും ഉണ്ടോ? നമുക്കു നോക്കാം.

^ ഖ. 2 കൺഫ്യൂ​ഷ്യ​സി​ന്റെ പഠിപ്പി​ക്ക​ലു​കൾ ആളുകളെ എങ്ങനെ സ്വാധീ​നി​ച്ചു എന്നറി​യാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ദൈവ​ത്തി​നു​വേ​ണ്ടി​യുള്ള മനുഷ്യ​വർഗ​ത്തി​ന്റെ അന്വേ​ഷണം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ അധ്യായം 7, ഖണ്ഡികകൾ 31-35 കാണുക. www.pr418.com എന്ന വെബ്‌​സൈ​റ്റിൽ ഇതു ലഭ്യമാണ്‌.