വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 2

‘യേശു സ്‌നേ​ഹിച്ച ശിഷ്യ​നിൽനി​ന്നുള്ള’ പാഠങ്ങൾ

‘യേശു സ്‌നേ​ഹിച്ച ശിഷ്യ​നിൽനി​ന്നുള്ള’ പാഠങ്ങൾ

“നമുക്കു പരസ്‌പരം സ്‌നേ​ഹി​ക്കാം. കാരണം സ്‌നേഹം ദൈവ​ത്തിൽനി​ന്നു​ള്ള​താണ്‌.”​—1 യോഹ. 4:7.

ഗീതം 105 “ദൈവം സ്‌നേ​ഹ​മാണ്‌”

പൂർവാവലോകനം *

1. ദൈവം നമ്മളെ സ്‌നേ​ഹി​ക്കു​ന്നു എന്ന്‌ ഓർക്കു​മ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

“ദൈവം സ്‌നേ​ഹ​മാണ്‌” എന്ന്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ എഴുതി. (1 യോഹ. 4:8) ആ രണ്ടു വാക്കുകൾ ഒരു അടിസ്ഥാ​ന​സ​ത്യം നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നു, ജീവന്റെ ഉറവായ ദൈവം​ത​ന്നെ​യാണ്‌ സ്‌നേ​ഹ​ത്തി​ന്റെ​യും ഉറവ്‌. യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നു! ദൈവ​ത്തി​ന്റെ സ്‌നേഹം നമുക്ക്‌ സന്തോ​ഷ​വും സുരക്ഷി​ത​ത്വ​വും സംതൃ​പ്‌തി​യും നൽകുന്നു.

2. മത്തായി 22:37-40 അനുസ​രിച്ച്‌ ഏതൊ​ക്കെ​യാണ്‌ ഏറ്റവും വലിയ രണ്ടു കല്‌പ​നകൾ? അതിൽ രണ്ടാമ​ത്തേത്‌ അനുസ​രി​ക്കാൻ നമുക്കു ചില​പ്പോൾ ബുദ്ധി​മുട്ട്‌ തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

2 മറ്റുള്ള​വരെ സ്‌നേ​ഹി​ക്കുക എന്നത്‌ ഒരു കല്‌പ​ന​യാണ്‌. അതു​കൊണ്ട്‌ ഒരു ക്രിസ്‌ത്യാ​നിക്ക്‌ ഇഷ്ടമു​ണ്ടെ​ങ്കിൽ മാത്രം അത്‌ ചെയ്‌താൽ പോരാ. (മത്തായി 22:37-40 വായി​ക്കുക.) യഹോ​വയെ അടുത്ത​റി​യു​മ്പോൾ ‘ഒന്നാമത്തെ കല്‌പന’ അനുസ​രി​ക്കു​ന്നത്‌ നമുക്ക്‌ എളുപ്പ​മാ​യി​രി​ക്കും. കാരണം യഹോവ പരിപൂർണ​നാണ്‌. യഹോ​വ​യ്‌ക്കു നമ്മളെ​ക്കു​റിച്ച്‌ ചിന്തയുണ്ട്‌, നമ്മളോട്‌ ദയയോ​ടെ​യാണ്‌ ഇടപെ​ടു​ന്നത്‌. പക്ഷേ, അയൽക്കാ​രനെ സ്‌നേ​ഹി​ക്കുക എന്ന രണ്ടാമത്തെ കല്‌പന അനുസ​രി​ക്കു​ന്നത്‌ നമുക്ക്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല. എന്തു​കൊണ്ട്‌? നമ്മുടെ ഏറ്റവും അടുത്ത ‘അയൽക്കാ​രിൽപ്പെ​ടുന്ന’ സഹോ​ദ​ര​ങ്ങ​ളു​ടെ കാര്യം എടുക്കുക. അവരാ​രും പൂർണരല്ല. ചില​പ്പോൾ ചിന്തയി​ല്ലാ​തെ​യോ ദയയി​ല്ലാ​തെ​യോ അവർ നമ്മളോട്‌ എന്തെങ്കി​ലും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌തേ​ക്കാം. മറ്റുള്ള​വരെ സ്‌നേ​ഹി​ക്കാൻ നമുക്ക്‌ ബുദ്ധി​മുട്ട്‌ തോന്നു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. അതു​കൊണ്ട്‌ പരസ്‌പരം സ്‌നേ​ഹി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും എങ്ങനെ​യാ​ണെ​ന്നും നമ്മളെ പഠിപ്പി​ക്കാൻ യഹോവ ചില ബൈബി​ളെ​ഴു​ത്തു​കാ​രെ പ്രചോ​ദി​പ്പി​ച്ചു. അതിൽ ഒരാളാ​യി​രു​ന്നു യോഹ​ന്നാൻ.​—1 യോഹ. 3:11, 12.

3. തന്റെ കത്തുക​ളിൽ യോഹ​ന്നാൻ എന്തി​നെ​ക്കു​റി​ച്ചാണ്‌ എടുത്തു​പ​റ​ഞ്ഞത്‌?

3 ക്രിസ്‌ത്യാ​നി​കൾ പരസ്‌പരം സ്‌നേ​ഹി​ക്ക​ണ​മെന്ന്‌ യോഹ​ന്നാൻ തന്റെ എഴുത്തു​ക​ളിൽ ആവർത്തിച്ച്‌ പറഞ്ഞി​ട്ടുണ്ട്‌. വാസ്‌ത​വ​ത്തിൽ “സ്‌നേഹം” എന്ന വാക്ക്‌ മറ്റു മൂന്നു സുവി​ശേഷ എഴുത്തു​കാ​രും​കൂ​ടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ തവണ യോഹ​ന്നാൻ തന്റെ സുവി​ശേ​ഷ​വി​വ​ര​ണ​ത്തിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. യോഹ​ന്നാൻ എന്ന പുസ്‌ത​ക​വും മൂന്നു കത്തുക​ളും എഴുതി​യ​പ്പോൾ അദ്ദേഹ​ത്തിന്‌ ഏകദേശം 100 വയസ്സാ​യി​രു​ന്നു. ഒരു ക്രിസ്‌ത്യാ​നി ചെയ്യുന്ന എല്ലാ കാര്യ​ങ്ങ​ളെ​യും നയി​ക്കേ​ണ്ടത്‌ സ്‌നേ​ഹ​മാ​ണെന്ന്‌ ആ എഴുത്തു​കൾ നമുക്ക്‌ കാണി​ച്ചു​ത​രു​ന്നു. (1 യോഹ. 4:10, 11) പക്ഷേ ആ പാഠം യോഹ​ന്നാൻ പഠിക്കാൻ കുറച്ച്‌ സമയ​മെ​ടു​ത്തു.

4. യോഹ​ന്നാൻ എപ്പോ​ഴും മറ്റുള്ള​വ​രോട്‌ സ്‌നേഹം കാണി​ച്ചി​രു​ന്നോ?

4 യേശു​വി​ന്റെ കൂടെ​യാ​യി​രുന്ന സമയത്ത്‌ യോഹ​ന്നാൻ എപ്പോ​ഴും സ്‌നേഹം കാണി​ച്ചി​രു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, ഒരിക്കൽ യേശു​വും ശിഷ്യ​ന്മാ​രും ശമര്യ​യി​ലൂ​ടെ യരുശ​ലേ​മി​ലേക്കു പോകു​ക​യാ​യി​രു​ന്നു. അവർക്ക്‌ ആതിഥ്യ​മ​രു​ളാൻ ഒരു ശമര്യ ഗ്രാമ​ത്തി​ലെ ആളുകൾ തയ്യാറാ​യില്ല. എന്തായി​രു​ന്നു യോഹ​ന്നാ​ന്റെ പ്രതി​ക​രണം? ആകാശ​ത്തു​നിന്ന്‌ തീയി​റക്കി അവരെ നശിപ്പി​ക്കാൻ ആജ്ഞാപി​ക്കട്ടേ എന്നാണ്‌ യോഹ​ന്നാൻ അപ്പോൾ യേശു​വി​നോ​ടു ചോദി​ച്ചത്‌. (ലൂക്കോ. 9:52-56) വേറൊ​രു അവസര​ത്തിൽ യോഹ​ന്നാൻ മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രോട്‌ സ്‌നേഹം കാണി​ച്ചില്ല. രാജ്യത്ത്‌ പ്രമു​ഖ​സ്ഥാ​നങ്ങൾ കിട്ടു​ന്ന​തി​നു​വേണ്ടി യോഹ​ന്നാ​നും സഹോ​ദ​ര​നായ യാക്കോ​ബും തങ്ങളുടെ അമ്മയെ​ക്കൊണ്ട്‌ യേശു​വി​നോട്‌ ചോദി​പ്പി​ച്ചു. മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാർ ഇത്‌ അറിഞ്ഞ​പ്പോൾ അവർക്ക്‌ വല്ലാത്ത ദേഷ്യം തോന്നി. (മത്താ. 20:20, 21, 24) ഇങ്ങനെ​യുള്ള കുറവു​ക​ളൊ​ക്കെ ഉണ്ടായി​രു​ന്നെ​ങ്കി​ലും യേശു യോഹ​ന്നാ​നെ സ്‌നേ​ഹി​ച്ചു.​—യോഹ. 21:7.

5. നമ്മൾ ഈ ലേഖന​ത്തിൽ എന്താണു പഠിക്കാൻപോ​കു​ന്നത്‌?

5 ഈ ലേഖന​ത്തിൽ നമ്മൾ യോഹ​ന്നാ​ന്റെ മാതൃ​ക​യും സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം എഴുതിയ ചില കാര്യ​ങ്ങ​ളും ചിന്തി​ക്കും. സഹോ​ദ​ര​ങ്ങ​ളോട്‌ എങ്ങനെ സ്‌നേഹം കാണി​ക്കാം എന്ന്‌ നമ്മൾ അതിലൂ​ടെ പഠിക്കും. ഒരു കുടും​ബ​നാ​ഥന്‌ തന്റെ കുടും​ബ​ത്തോ​ടുള്ള സ്‌നേഹം കാണി​ക്കാൻ കഴിയുന്ന പ്രധാ​ന​പ്പെട്ട ഒരു വിധ​ത്തെ​ക്കു​റി​ച്ചും നമ്മൾ ചർച്ച ചെയ്യും.

മറ്റുള്ള​വരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ എങ്ങനെ തെളി​യി​ക്കാം?

നമുക്കുവേണ്ടി മരിക്കാൻ തന്റെ പുത്രനെ ഭൂമി​യി​ലേക്ക്‌ അയച്ചു​കൊണ്ട്‌ യഹോവ നമ്മളോ​ടുള്ള തന്റെ സ്‌നേഹം കാണിച്ചു (6-7 ഖണ്ഡികകൾ കാണുക)

6. നമ്മളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ യഹോവ എങ്ങനെ​യാ​ണു കാണി​ച്ചി​രി​ക്കു​ന്നത്‌?

6 മറ്റുള്ള​വ​രോ​ടു വാക്കു​ക​ളി​ലൂ​ടെ പ്രകടി​പ്പി​ക്കുന്ന ഒരു വികാ​ര​മാ​യി​ട്ടാണ്‌ പലരും സ്‌നേ​ഹത്തെ കരുതു​ന്നത്‌. പക്ഷേ യഥാർഥ​സ്‌നേഹം വാക്കു​ക​ളിൽ മാത്രം ഒതുങ്ങി​നിൽക്കു​ന്നില്ല. അത്‌ തെളി​വാ​കു​ന്നത്‌ പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യാണ്‌. (യാക്കോബ്‌ 2:17, 26 താരത​മ്യം ചെയ്യുക.) ഉദാഹ​ര​ണ​ത്തിന്‌, യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നു. (1 യോഹ. 4:19) ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മനോ​ഹ​ര​മായ വാക്കു​ക​ളിൽ യഹോ​വ​യു​ടെ സ്‌നേഹം നമുക്ക്‌ കാണാം. (സങ്കീ. 25:10; റോമ. 8:38, 39) എന്നാൽ അതു​കൊണ്ട്‌ മാത്രമല്ല ദൈവം നമ്മളെ സ്‌നേ​ഹി​ക്കു​ന്നു എന്ന്‌ നമുക്ക്‌ ഉറപ്പു​ള്ളത്‌, ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളും അതിന്‌ തെളിവ്‌ നൽകു​ന്നുണ്ട്‌. യോഹ​ന്നാൻ എഴുതി: “തന്റെ ഏകജാ​ത​നി​ലൂ​ടെ നമുക്കു ജീവൻ ലഭിക്കാൻവേണ്ടി ദൈവം ആ മകനെ ലോക​ത്തേക്ക്‌ അയച്ചു. ഇതിലൂ​ടെ ദൈവ​ത്തി​നു നമ്മളോ​ടുള്ള സ്‌നേഹം വെളി​പ്പെ​ട്ടി​രി​ക്കു​ന്നു.” (1 യോഹ. 4:9) തന്റെ പ്രിയ​മകൻ നമുക്കു​വേണ്ടി വേദനകൾ സഹിച്ച്‌ മരിക്കാൻ യഹോവ അനുവ​ദി​ച്ചു. (യോഹ. 3:16) യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നു എന്നതിന്‌ മറ്റെന്തു തെളി​വാ​ണു വേണ്ടത്‌!

7. യേശു നമ്മളോ​ടുള്ള സ്‌നേഹം എങ്ങനെ​യാ​ണു തെളി​യി​ച്ചത്‌?

7 ശിഷ്യ​ന്മാ​രെ താൻ വളരെ​യ​ധി​കം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ യേശു അവർക്ക്‌ ഉറപ്പു കൊടു​ത്തു. (യോഹ. 13:1; 15:15) വാക്കു​ക​ളി​ലൂ​ടെ മാത്രമല്ല പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യും യേശു അവരോ​ടും ഇക്കാലത്ത്‌ ജീവി​ക്കുന്ന നമ്മളോ​ടും ഉള്ള തന്റെ സ്‌നേ​ഹ​ത്തി​ന്റെ ആഴം തെളി​യി​ച്ചു. യേശു പറഞ്ഞു: “സ്‌നേ​ഹി​തർക്കു​വേണ്ടി സ്വന്തം ജീവൻ കൊടു​ക്കു​ന്ന​തി​നെ​ക്കാൾ വലിയ സ്‌നേ​ഹ​മില്ല.” (യോഹ. 15:13) യഹോ​വ​യും യേശു​വും നമുക്കു​വേണ്ടി ചെയ്‌ത​തി​നെ​ക്കു​റി​ച്ചെ​ല്ലാം ചിന്തി​ക്കു​മ്പോൾ എന്തു ചെയ്യാൻ നമുക്കു തോന്നണം?

8. നമ്മൾ എന്തു ചെയ്യണ​മെ​ന്നാണ്‌ 1 യോഹ​ന്നാൻ 3:18 പറയു​ന്നത്‌?

8 യഹോ​വ​യെ​യും യേശു​വി​നെ​യും അനുസ​രി​ച്ചു​കൊണ്ട്‌ അവരോ​ടുള്ള സ്‌നേഹം നമ്മൾ പ്രകടി​പ്പി​ക്കു​ന്നു. (യോഹ. 14:15; 1 യോഹ. 5:3) യേശു നമുക്ക്‌ പ്രത്യേ​കം തന്നിരി​ക്കുന്ന ഒരു കല്‌പ​ന​യാണ്‌ നമ്മൾ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം എന്നത്‌. (യോഹ. 13:34, 35) വാക്കു​ക​ളി​ലൂ​ടെ മാത്രമല്ല പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യും സഹോ​ദ​ര​ങ്ങ​ളോ​ടുള്ള സ്‌നേഹം നമ്മൾ കാണി​ക്കണം. (1 യോഹ​ന്നാൻ 3:18 വായി​ക്കുക.) അവരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ നമുക്കു കാണി​ക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതൊ​ക്കെ​യാണ്‌?

നിങ്ങളു​ടെ സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കു​ക

9. സ്‌നേഹം എന്തു ചെയ്യാൻ യോഹ​ന്നാ​നെ പ്രേരി​പ്പി​ച്ചു?

9 യോഹ​ന്നാന്‌ വേണ​മെ​ങ്കിൽ തന്റെ അപ്പന്റെ കൂടെ​നിന്ന്‌ മത്സ്യവ്യാ​പാ​രം ഒക്കെ ചെയ്‌ത്‌ പണമു​ണ്ടാ​ക്കാ​മാ​യി​രു​ന്നു. എന്നാൽ അതിനു പകരം യോഹ​ന്നാൻ ശേഷിച്ച ജീവി​ത​കാ​ലം മുഴുവൻ യഹോ​വ​യെ​യും യേശു​വി​നെ​യും കുറി​ച്ചുള്ള സത്യം മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ച്ചു. ബുദ്ധി​മു​ട്ടൊ​ന്നു​മി​ല്ലാത്ത ഒരു ജീവി​ത​മാ​യി​രു​ന്നോ അത്‌? അല്ല. പ്രസം​ഗ​പ്ര​വർത്തനം നടത്തി​യ​തിന്‌ യോഹ​ന്നാന്‌ ഉപദ്രവം സഹി​ക്കേ​ണ്ടി​വന്നു. ഒടുവിൽ ഒന്നാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ട​ടുത്ത്‌ അദ്ദേഹത്തെ നാടു​ക​ടത്തി. ആ സമയത്ത്‌ യോഹ​ന്നാന്‌ നല്ല പ്രായ​മു​ണ്ടാ​യി​രു​ന്നു. (പ്രവൃ. 3:1; 4:1-3; 5:18; വെളി. 1:9) യേശു​വി​നെ​ക്കു​റിച്ച്‌ പ്രസം​ഗി​ച്ച​തി​ന്റെ പേരിൽ തടവിൽ കിടന്ന​പ്പോ​ഴും യോഹ​ന്നാന്‌ മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പത്മോസ്‌ ദ്വീപി​ലാ​യി​രുന്ന സമയത്ത്‌ “ഉടനെ സംഭവി​ക്കാ​നുള്ള” കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വെളി​പാട്‌ കിട്ടി​യ​പ്പോൾ യോഹ​ന്നാൻ അത്‌ രേഖ​പ്പെ​ടു​ത്തി. മാത്രമല്ല, സഹോ​ദ​ര​ങ്ങ​ളും ഇക്കാര്യ​ങ്ങൾ അറി​യേ​ണ്ട​തിന്‌ അത്‌ സഭകൾക്ക്‌ അയച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു. (വെളി. 1:1) അതിനു ശേഷം, സാധ്യ​ത​യ​നു​സ​രിച്ച്‌ പത്മോസ്‌ ദ്വീപിൽനിന്ന്‌ മോചി​ത​നാ​യി​ക​ഴിഞ്ഞ്‌ യോഹ​ന്നാൻ യേശു​വി​ന്റെ ജീവി​ത​ത്തെ​യും ശുശ്രൂ​ഷ​യെ​യും കുറി​ച്ചുള്ള സുവി​ശേ​ഷ​വി​വ​രണം എഴുതി. കൂടാതെ, സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്താ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും യോഹ​ന്നാൻ മൂന്നു കത്തുക​ളും എഴുതി. യോഹ​ന്നാ​ന്റെ ത്യാഗ​പൂർണ​മായ ഈ ജീവിതം നിങ്ങൾക്ക്‌ എങ്ങനെ അനുക​രി​ക്കാം?

10. ആളുകളെ സ്‌നേ​ഹി​ക്കു​ന്നെന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ കാണി​ക്കാം?

10 നിങ്ങളു​ടെ ജീവിതം എന്ത്‌ ചെയ്യു​ന്ന​തി​നു​വേണ്ടി നിങ്ങൾ ഉപയോ​ഗി​ക്കും? അക്കാര്യ​ത്തിൽ നിങ്ങ​ളെ​ടു​ക്കുന്ന തീരു​മാ​ന​ത്തി​ലൂ​ടെ മറ്റുള്ള​വരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ തെളി​യി​ക്കാൻ നിങ്ങൾക്ക്‌ കഴിയും. നിങ്ങളു​ടെ സമയവും ആരോ​ഗ്യ​വും എല്ലാം നിങ്ങൾക്കു​വേ​ണ്ടി​ത്തന്നെ ഉപയോ​ഗി​ക്കാൻ, അതായത്‌ കുറെ പണമു​ണ്ടാ​ക്കാ​നും സ്വന്തമാ​യി ഒരു പേര്‌ സമ്പാദി​ക്കാ​നും ഒക്കെയാണ്‌ സാത്താന്റെ ലോകം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. എന്നാൽ ലോക​മെ​മ്പാ​ടു​മുള്ള രാജ്യ​പ്ര​ഘോ​ഷകർ സ്വയം ത്യജി​ച്ചു​കൊണ്ട്‌ സന്തോ​ഷ​വാർത്ത മറ്റുള്ള​വരെ അറിയി​ക്കാ​നും അങ്ങനെ യഹോ​വ​യോട്‌ അടുക്കു​ന്ന​തിന്‌ അവരെ സഹായി​ക്കാ​നും പരമാ​വധി സമയം ചെലവ​ഴി​ക്കു​ന്നു. ചിലർ ആ പ്രവർത്ത​ന​ത്തിൽ മുഴു​സ​മയം ഏർപ്പെ​ടു​ക​പോ​ലും ചെയ്യുന്നു.

സഹോദരങ്ങൾക്കുവേണ്ടിയും കുടും​ബ​ത്തി​നു​വേ​ണ്ടി​യും ചെയ്യുന്ന കാര്യ​ങ്ങ​ളി​ലൂ​ടെ അവരോ​ടുള്ള സ്‌നേഹം നമുക്ക്‌ പ്രകടി​പ്പി​ക്കാം (11, 17 ഖണ്ഡികകൾ കാണുക) *

11. യഹോ​വ​യെ​യും സഹോ​ദ​ര​ങ്ങ​ളെ​യും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ വിശ്വ​സ്‌ത​രായ പല പ്രചാ​ര​ക​രും എങ്ങനെ​യാണ്‌ തെളി​യി​ക്കു​ന്നത്‌?

11 സ്വന്തം കുടും​ബ​ത്തി​നു​വേണ്ടി കരുതാ​നാ​യി പല സഹോ​ദ​ര​ങ്ങൾക്കും മുഴു​സ​മയം ജോലി ചെയ്യേ​ണ്ടി​വ​രു​ന്നു. എങ്കിലും ഈ വിശ്വ​സ്‌ത​രായ സഹോ​ദ​രങ്ങൾ യഹോ​വ​യു​ടെ സംഘട​നയെ പിന്തു​ണ​യ്‌ക്കു​ന്ന​തിന്‌ തങ്ങളാ​ലാ​കു​ന്ന​തെ​ല്ലാം ചെയ്യുന്നു. ഉദാഹ​ര​ണ​ത്തിന്‌, ചിലർ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങ​ളി​ലോ നിർമാ​ണ​പ​ദ്ധ​തി​ക​ളി​ലോ ഏർപ്പെ​ടു​ന്നു. ഇനി, എല്ലാ സഹോ​ദ​ര​ങ്ങൾക്കും ലോക​വ്യാ​പ​ക​വേ​ല​യ്‌ക്കു​വേണ്ടി സംഭാ​വ​നകൾ നൽകാ​നുള്ള അവസര​വു​മുണ്ട്‌. ദൈവ​ത്തെ​യും സഹമനു​ഷ്യ​നെ​യും സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ അവർ അതെല്ലാം ചെയ്യു​ന്നത്‌. ഓരോ ആഴ്‌ച​യും സഭാ​യോ​ഗ​ങ്ങൾക്ക്‌ ഹാജരാ​യി​ക്കൊ​ണ്ടും അഭി​പ്രാ​യങ്ങൾ പറഞ്ഞു​കൊ​ണ്ടും സഹോ​ദ​ര​ങ്ങ​ളോ​ടുള്ള സ്‌നേഹം നമുക്ക്‌ തെളി​യി​ക്കാം. ക്ഷീണ​മൊ​ക്കെ തോന്നി​യാൽപ്പോ​ലും നമ്മൾ മീറ്റി​ങ്ങു​കൾ മുടക്കില്ല. പേടി​യൊ​ക്കെ​യു​ണ്ടെ​ങ്കി​ലും നമ്മൾ ഉത്തരങ്ങൾ പറയും. നമുക്ക്‌ നമ്മു​ടേ​തായ പ്രശ്‌ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും മീറ്റി​ങ്ങി​നു മുമ്പും അതിനു ശേഷവും നമ്മൾ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കും. (എബ്രാ. 10:24, 25) നമ്മുടെ പ്രിയ​പ്പെട്ട സഹോ​ദ​രങ്ങൾ ചെയ്യുന്ന കാര്യ​ങ്ങൾക്ക്‌ അവരോട്‌ നമുക്ക്‌ നന്ദി തോന്നു​ന്നി​ല്ലേ?

12. സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കു​ന്നെന്ന്‌ യോഹ​ന്നാൻ കാണിച്ച മറ്റൊരു വിധം ഏത്‌?

12 പ്രോ​ത്സാ​ഹ​ന​വാ​ക്കു​കൾ പറഞ്ഞു​കൊണ്ട്‌ മാത്രമല്ല യോഹ​ന്നാൻ സഹോ​ദ​ര​ങ്ങ​ളോ​ടുള്ള സ്‌നേഹം കാണി​ച്ചത്‌. അവർക്ക്‌ വേണ്ട ബുദ്ധി​യു​പ​ദേശം നൽകു​ക​യും ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, തന്റെ കത്തുക​ളി​ലൂ​ടെ സഹോ​ദ​ര​ങ്ങ​ളു​ടെ വിശ്വാ​സ​ത്തെ​യും അവർ ചെയ്യുന്ന നല്ല കാര്യ​ങ്ങ​ളെ​യും പ്രശം​സിച്ച്‌ പറഞ്ഞു. എന്നാൽ തെറ്റ്‌ തിരു​ത്താൻ ആവശ്യ​മായ ബുദ്ധി​യു​പ​ദേ​ശ​വും അവർക്ക്‌ നൽകി. (1 യോഹ. 1:8–2:1, 13, 14) അതു​പോ​ലെ, സഹോ​ദ​രങ്ങൾ ചെയ്യുന്ന നല്ല കാര്യ​ങ്ങൾക്ക്‌ നമുക്ക്‌ അവരെ അഭിന​ന്ദി​ക്കാം. അതേസ​മയം, ആരി​ലെ​ങ്കി​ലും ഒരു തെറ്റായ മനോ​ഭാ​വ​മോ ശീലമോ വളർന്നു​വ​രു​ന്ന​താ​യി നമ്മൾ കണ്ടാൽ അവരെ നയപൂർവം തിരു​ത്തി​ക്കൊണ്ട്‌ സ്‌നേഹം കാണി​ക്കാം. ഒരു സുഹൃ​ത്തിന്‌ ബുദ്ധി​യു​പ​ദേശം കൊടു​ക്കാൻ ധൈര്യം വേണം. എന്നാൽ ബൈബിൾ പറയു​ന്നത്‌ നല്ല സുഹൃ​ത്തു​ക്കൾ പരസ്‌പരം തിരുത്തൽ കൊടു​ത്തു​കൊ​ണ്ടും മൂർച്ച​കൂ​ട്ടും എന്നാണ്‌.​—സുഭാ. 27:17.

13. നമ്മൾ ഒഴിവാ​ക്കേണ്ട ഒരു കാര്യം എന്താണ്‌?

13 ചില കാര്യങ്ങൾ ചെയ്യാ​തി​രു​ന്നു​കൊ​ണ്ടും നമുക്ക്‌ സഹോ​ദ​ര​ങ്ങ​ളോട്‌ സ്‌നേഹം കാണി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, അവർ എന്തെങ്കി​ലും പറഞ്ഞാൽ നമ്മൾ പെട്ടെന്ന്‌ നീരസ​പ്പെ​ടില്ല. യേശു ഭൂമി​യി​ലാ​യി​രുന്ന സമയത്ത്‌ സംഭവിച്ച ഒരു കാര്യം നോക്കാം. ജീവൻ നേടാൻ തന്റെ മാംസം തിന്നു​ക​യും രക്തം കുടി​ക്കു​ക​യും ചെയ്യണം എന്ന്‌ യേശു ശിഷ്യ​ന്മാ​രോട്‌ പറഞ്ഞു. (യോഹ. 6:53-57) ഇതു കേട്ട്‌ ഞെട്ടിയ യേശു​വി​ന്റെ ശിഷ്യ​ന്മാ​രിൽ പലരും യേശു​വി​നെ വിട്ടു​പോ​യി. എന്നാൽ യോഹ​ന്നാൻ ഉൾപ്പെ​ടെ​യുള്ള ചില വിശ്വ​സ്‌ത​രായ സുഹൃ​ത്തു​ക്കൾ യേശു​വി​നോ​ടു പറ്റിനി​ന്നു. യേശു പറഞ്ഞതി​ന്റെ അർഥം അവർക്കും മനസ്സി​ലാ​യി​ല്ലാ​യി​രു​ന്നു. അതു കേട്ട​പ്പോൾ അവരും അതിശ​യിച്ച്‌ പോയി​ക്കാ​ണും. എന്നാൽ യേശു​വി​ന്റെ ആ വിശ്വ​സ്‌ത​സു​ഹൃ​ത്തു​ക്കൾ യേശു പറഞ്ഞത്‌ ശരിയ​ല്ലെന്നു ചിന്തി​ക്കു​ക​യോ അതിന്റെ പേരിൽ നീരസ​പ്പെ​ടു​ക​യോ ചെയ്‌തില്ല. സത്യത്തി​ന്റെ വചനങ്ങ​ളാണ്‌ യേശു പറയു​ന്ന​തെന്ന്‌ അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട്‌ അവർ യേശു​വി​നെ വിശ്വ​സി​ച്ചു. (യോഹ. 6:60, 66-69) നമ്മുടെ സുഹൃ​ത്തു​ക്കൾ എന്തെങ്കി​ലും പറഞ്ഞതി​ന്റെ പേരിൽ പെട്ടെന്ന്‌ നീരസ​പ്പെ​ടാ​തി​രി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാണ്‌! പകരം അവർ എന്താണ്‌ ഉദ്ദേശി​ച്ച​തെന്ന്‌ വിശദീ​ക​രി​ക്കാൻ നമ്മൾ അവർക്ക്‌ അവസരം നൽകും.​—സുഭാ. 18:13; സഭാ. 7:9.

14. നമ്മുടെ ഉള്ളിൽ സഹോ​ദ​ര​ങ്ങ​ളോട്‌ വെറുപ്പ്‌ വളരാൻ നമ്മൾ അനുവ​ദി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

14 നമ്മുടെ സഹോ​ദ​ര​ങ്ങളെ ഒരിക്ക​ലും വെറു​ക്ക​രുത്‌ എന്നും യോഹ​ന്നാൻ പറഞ്ഞു. ആ ഉപദേശം അനുസ​രി​ക്കാ​തി​രു​ന്നാൽ സാത്താൻ നമ്മളെ സ്വാധീ​നി​ച്ചേ​ക്കാം. (1 യോഹ. 2:11; 3:15) ഒന്നാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ട​ടുത്ത്‌ ജീവി​ച്ചി​രുന്ന ചിലരു​ടെ കാര്യ​ത്തിൽ ഇങ്ങനെ സംഭവി​ച്ചു. ദൈവ​ജ​ന​ത്തിന്‌ ഇടയിൽ പരസ്‌പരം വെറുപ്പ്‌ വളർത്തു​ന്ന​തി​നും അങ്ങനെ ഭിന്നി​പ്പു​ണ്ടാ​ക്കു​ന്ന​തി​നും തന്നാലാ​കു​ന്ന​തെ​ല്ലാം ആ സമയത്ത്‌ സാത്താൻ ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു. യോഹ​ന്നാൻ തന്റെ കത്തുകൾ എഴുതിയ സമയം ആയപ്പോ​ഴേ​ക്കും സാത്താന്റെ അതേ മനോ​ഭാ​വ​മു​ണ്ടാ​യി​രുന്ന ചിലർ സഭയി​ലു​ണ്ടാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ദിയൊ​ത്രെ​ഫേസ്‌ എന്നു പറയുന്ന ഒരാൾ ഒരു സഭയിൽ കാര്യ​മായ രീതി​യിൽ ഭിന്നി​പ്പു​ണ്ടാ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഭരണസം​ഘ​ത്തി​ന്റെ സഞ്ചാര​പ്ര​തി​നി​ധി​ക​ളോട്‌ അയാൾ അനാദ​ര​വോ​ടെ ഇടപെട്ടു. തനിക്ക്‌ ഇഷ്ടമി​ല്ലാ​ത്ത​വ​രോട്‌ ആതിഥ്യം കാണിച്ച സഹോ​ദ​ര​ങ്ങളെ സഭയിൽനിന്ന്‌ പുറത്താ​ക്കാൻപോ​ലും ദിയൊ​ത്രെ​ഫേസ്‌ ശ്രമിച്ചു. എന്തൊരു ധിക്കാരം! (3 യോഹ. 9, 10) ദൈവ​ജ​ന​ത്തിന്‌ ഇടയിൽ ഭിന്നി​പ്പു​ണ്ടാ​ക്കാൻ സാത്താൻ ഇപ്പോ​ഴും കിണഞ്ഞ്‌ ശ്രമി​ക്കു​ന്നുണ്ട്‌. നമ്മുടെ ഉള്ളിൽ സഹോ​ദ​ര​ങ്ങ​ളോട്‌ വെറുപ്പ്‌ വളർന്നാൽ നമുക്കി​ട​യിൽ അകൽച്ച സംഭവി​ച്ചേ​ക്കാം. അതു​കൊണ്ട്‌ അതിന്‌ നമുക്ക്‌ ഒരിക്ക​ലും അനുവ​ദി​ക്കാ​തി​രി​ക്കാം.

നിങ്ങളു​ടെ കുടും​ബത്തെ സ്‌നേ​ഹി​ക്കു​ക

തന്റെ അമ്മയുടെ ഭൗതി​ക​വും ആത്മീയ​വും ആയ ആവശ്യങ്ങൾ നിറ​വേ​റ്റാ​നുള്ള ഉത്തരവാ​ദി​ത്വം യേശു യോഹ​ന്നാ​നെ ഏൽപ്പിച്ചു; അതു​പോ​ലെ തങ്ങളുടെ കുടും​ബ​ത്തി​ന്റെ ആവശ്യ​ങ്ങൾക്കാ​യി ഇക്കാലത്തെ കുടും​ബ​നാ​ഥ​ന്മാ​രും കരുതണം (15-16 ഖണ്ഡികകൾ കാണുക)

15. കുടും​ബ​നാ​ഥ​ന്മാർ എന്ത്‌ ഓർക്കണം?

15 കുടും​ബ​ത്തി​ന്റെ ഭൗതിക ആവശ്യ​ങ്ങൾക്കാ​യി കരുതി​ക്കൊണ്ട്‌ തന്റെ കുടും​ബത്തെ സ്‌നേ​ഹി​ക്കു​ന്നെന്ന്‌ ഒരു കുടും​ബ​നാ​ഥന്‌ കാണി​ക്കാം. (1 തിമൊ. 5:8) എന്നാൽ അദ്ദേഹം ഒരു കാര്യം ഓർക്കണം, ഭൗതി​ക​കാ​ര്യ​ങ്ങൾക്ക്‌ ഒരു കുടും​ബ​ത്തി​ന്റെ ആത്മീയാ​വ​ശ്യ​ങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താ​നാ​വില്ല. (മത്താ. 5:3) കുടും​ബ​നാ​ഥ​ന്മാർക്കാ​യി യേശു വെച്ച നല്ല മാതൃക നോക്കുക. ദണ്ഡനസ്‌തം​ഭ​ത്തി​ലെ തന്റെ മരണസ​മ​യ​ത്തു​പോ​ലും യേശു​വിന്‌ തന്റെ കുടും​ബ​ത്തെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടാ​യി​രു​ന്നു എന്ന്‌ യോഹ​ന്നാ​ന്റെ സുവി​ശേഷം സൂചി​പ്പി​ക്കു​ന്നു. യേശു​വി​നെ സ്‌തം​ഭ​ത്തി​ലേ​റ്റിയ സ്ഥലത്ത്‌, യേശു​വി​ന്റെ അമ്മയായ മറിയ​യു​ടെ അരികിൽ യോഹ​ന്നാൻ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. കടുത്ത വേദന​യി​ലാ​യി​രുന്ന ആ സമയത്തും യേശു മറിയ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക​യും മറിയ​യു​ടെ സംരക്ഷണം യോഹ​ന്നാ​നെ ഏൽപ്പി​ക്കു​ക​യും ചെയ്‌തു. (യോഹ. 19:26, 27) മറിയ​യു​ടെ കാര്യ​ങ്ങ​ളൊ​ക്കെ നോക്കാൻ യേശു​വി​ന്റെ കൂടപ്പി​റ​പ്പു​കൾ ഉണ്ടായി​രു​ന്നു. പക്ഷേ, ആ സമയത്ത്‌ അവരാ​രും യേശു​വി​ന്റെ ശിഷ്യ​രാ​യി​രു​ന്നില്ല എന്നു​വേണം കരുതാൻ. അതു​കൊണ്ട്‌ മറിയ​യു​ടെ മറ്റ്‌ ആവശ്യ​ങ്ങ​ളോ​ടൊ​പ്പം ആത്മീയാ​വ​ശ്യ​ങ്ങൾക്കു​വേ​ണ്ടി​യും കരുതാൻ പറ്റിയ ഒരാളെ യേശു ആ ചുമതല ഏൽപ്പിച്ചു.

16. യോഹ​ന്നാന്‌ എന്തെല്ലാം ഉത്തരവാ​ദി​ത്വ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു?

16 യോഹ​ന്നാന്‌ ധാരാളം ഉത്തരവാ​ദി​ത്വ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അപ്പോ​സ്‌ത​ല​ന്മാ​രിൽ ഒരാളാ​യി​രു​ന്ന​തു​കൊണ്ട്‌ അദ്ദേഹം പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ നേതൃ​ത്വ​മെ​ടു​ക്ക​ണ​മാ​യി​രു​ന്നു. അദ്ദേഹം വിവാ​ഹി​ത​നാ​യി​രു​ന്നി​രി​ക്കാം. അതു​കൊണ്ട്‌ കുടും​ബ​ത്തി​ന്റെ ഭൗതി​കാ​വ​ശ്യ​ങ്ങൾക്കും ആത്മീയാ​വ​ശ്യ​ങ്ങൾക്കും വേണ്ടി കരുതാ​നുള്ള ഉത്തരവാ​ദി​ത്വം യോഹ​ന്നാ​നു​ണ്ടാ​യി​രു​ന്നു. (1 കൊരി. 9:5) ഇക്കാലത്തെ കുടും​ബ​നാ​ഥ​ന്മാർക്ക്‌ ഇതിൽനിന്ന്‌ എന്തു പഠിക്കാം?

17. ഒരു കുടും​ബ​നാ​ഥൻ തന്റെ കുടും​ബ​ത്തി​ന്റെ ആത്മീയാ​വ​ശ്യ​ങ്ങൾക്കു​വേണ്ടി കരു​തേ​ണ്ടത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

17 കുടും​ബ​നാ​ഥ​നായ ഒരു ക്രിസ്‌ത്യാ​നിക്ക്‌ ഗൗരവ​മുള്ള പലപല ഉത്തരവാ​ദി​ത്വ​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, അദ്ദേഹം ഉത്സാഹ​ത്തോ​ടെ ജോലി ചെയ്യണം, അല്ലെങ്കിൽ യഹോ​വ​യു​ടെ പേരിന്‌ നിന്ദ വരും. (എഫെ. 6:5, 6; തീത്തോ. 2:9, 10) ഇനി സഭയി​ലും അദ്ദേഹ​ത്തിന്‌ ഉത്തരവാ​ദി​ത്വ​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. ഇടയസ​ന്ദർശ​നങ്ങൾ നടത്തണം, പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നേതൃ​ത്വ​മെ​ടു​ക്കണം, അങ്ങനെ പലതും. എന്നാൽ അതോ​ടൊ​പ്പം അദ്ദേഹം ഭാര്യ​യു​ടെ​യും കുട്ടി​ക​ളു​ടെ​യും കൂടെ ക്രമമാ​യി ബൈബിൾ പഠി​ക്കേ​ണ്ട​തും പ്രധാ​ന​മാണ്‌. കാരണം, തന്റെ കുടും​ബ​ത്തി​ന്റെ ഭൗതി​ക​വും വൈകാ​രി​ക​വും ആയ ആവശ്യ​ങ്ങൾക്കൊ​പ്പം അവരുടെ ആത്മീയ​കാ​ര്യ​ങ്ങൾക്കു​വേ​ണ്ടി​യും കരു​തേ​ണ്ടത്‌ അദ്ദേഹ​ത്തി​ന്റെ ഉത്തരവാ​ദി​ത്വ​മാണ്‌. അദ്ദേഹം ചെയ്യുന്ന കാര്യ​ങ്ങൾക്ക്‌ കുടും​ബാം​ഗങ്ങൾ അദ്ദേഹ​ത്തോട്‌ നന്ദിയു​ള്ള​വ​രാ​യി​രി​ക്കും.​—എഫെ. 5:28, 29; 6:4.

‘എന്റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കുക’

18. യോഹ​ന്നാന്‌ ഏതു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രു​ന്നു?

18 സുദീർഘ​മായ, സംഭവ​ബ​ഹു​ല​മായ ഒന്നായി​രു​ന്നു യോഹ​ന്നാ​ന്റെ ജീവിതം. വിശ്വാ​സം ദുർബ​ല​മാ​ക്കുന്ന പല പ്രശ്‌ന​ങ്ങ​ളും അദ്ദേഹം നേരിട്ടു. എങ്കിലും സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കുക എന്നത്‌ ഉൾപ്പെടെ യേശു​വി​ന്റെ എല്ലാ കല്‌പ​ന​ക​ളും അനുസ​രി​ക്കാൻ അദ്ദേഹം സകല ശ്രമവും ചെയ്‌തു. അതു​കൊണ്ട്‌ യഹോ​വ​യും യേശു​വും തന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും ഏതൊരു പ്രശ്‌ന​വും നേരി​ടാ​നുള്ള ശക്തി അവർ തനിക്ക്‌ തരു​മെ​ന്നും യോഹ​ന്നാന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. (യോഹ. 14:15-17; 15:10; 1 യോഹ. 4:16) വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും സഹോ​ദ​ര​ങ്ങ​ളോ​ടുള്ള സ്‌നേഹം കാണി​ക്കു​ന്ന​തിൽനിന്ന്‌ യോഹ​ന്നാ​നെ തടയാൻ സാത്താ​നും അവന്റെ ലോക​ത്തി​നും ഒരിക്ക​ലും കഴിഞ്ഞില്ല.

19. 1 യോഹ​ന്നാൻ 4:7 എന്തു ചെയ്യാ​നാണ്‌ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌, എന്തു​കൊണ്ട്‌?

19 യോഹ​ന്നാ​നെ​പ്പോ​ലെ, വിദ്വേ​ഷ​വും വെറു​പ്പും നിറഞ്ഞ ഈ ലോക​ത്തി​ന്റെ ദൈവ​മായ സാത്താൻ ഭരിക്കുന്ന ലോക​ത്തി​ലാണ്‌ നമ്മളും ജീവി​ക്കു​ന്നത്‌. (1 യോഹ. 3:1, 10) നമ്മുടെ ഉള്ളിൽനിന്ന്‌ സഹോ​ദ​ര​ങ്ങ​ളോ​ടുള്ള സ്‌നേഹം ഇല്ലാതാ​കണം എന്നാണ്‌ അവന്റെ ആഗ്രഹം. എന്നാൽ നമ്മൾ അനുവ​ദി​ച്ചെ​ങ്കിൽ മാത്രമേ സാത്താന്റെ ആ ആഗ്രഹം നടക്കു​ക​യു​ള്ളൂ. അതു​കൊണ്ട്‌ സഹോ​ദ​ര​ങ്ങ​ളോട്‌ സ്‌നേ​ഹ​മു​ള്ള​വ​രാ​യി​രി​ക്കാൻ നമുക്ക്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം. നമ്മൾ പറയുന്ന വാക്കു​ക​ളും അവർക്കാ​യി ചെയ്യുന്ന കാര്യ​ങ്ങ​ളും ആ സ്‌നേ​ഹ​ത്തിന്‌ തെളിവ്‌ നൽകട്ടെ. അപ്പോൾ യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കു​ന്ന​തി​ന്റെ സന്തോഷം നമുക്കു​ണ്ടാ​യി​രി​ക്കും, ജീവിതം ശരിക്കും സംതൃ​പ്‌തി നിറഞ്ഞ​താ​യി​രി​ക്കും.​—1 യോഹ​ന്നാൻ 4:7 വായി​ക്കുക.

ഗീതം 88 അങ്ങയുടെ വഴികൾ അറിയി​ച്ചു​ത​രേ​ണമേ

^ ഖ. 5 സർവസാ​ധ്യ​ത​യും അനുസ​രിച്ച്‌, “യേശു സ്‌നേ​ഹിച്ച ശിഷ്യൻ” എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നെ​യാണ്‌. (യോഹ. 21:7) യേശു​വി​ന്റെ കൂടെ​യാ​യി​രുന്ന സമയത്തു​തന്നെ യോഹ​ന്നാന്‌ പല നല്ല ഗുണങ്ങ​ളും ഉണ്ടായി​രു​ന്നു എന്നല്ലേ ഇതു സൂചി​പ്പി​ക്കു​ന്നത്‌? അനേക​വർഷങ്ങൾ കഴിഞ്ഞ്‌ വാർധ​ക്യ​ത്തിൽ എത്തിയ​തി​നു ശേഷം സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ധാരാളം കാര്യങ്ങൾ എഴുതാൻ യഹോവ യോഹ​ന്നാ​നെ ഉപയോ​ഗി​ച്ചു. ഈ ലേഖന​ത്തിൽ നമ്മൾ യോഹ​ന്നാൻ എഴുതിയ ചില കാര്യ​ങ്ങ​ളും അദ്ദേഹ​ത്തി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം എന്നും ചർച്ച ചെയ്യും.

^ ഖ. 59 ചിത്രക്കുറിപ്പ്‌: തിരക്കുള്ള ഒരു കുടും​ബ​നാ​ഥൻ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​ന്നു; ലോക​വ്യാ​പ​ക​വേ​ല​യ്‌ക്കാ​യി സംഭാവന കൊടു​ക്കു​ന്നു; മറ്റുള്ള​വ​രെ​യും കൂടി ഉൾപ്പെ​ടു​ത്തി ഭാര്യ​യോ​ടും കുട്ടി​ക​ളോ​ടും ഒപ്പം കുടും​ബാ​രാ​ധന ആസ്വദി​ക്കു​ന്നു.