വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 5

“ഏതു പുരു​ഷ​ന്റെ​യും തല ക്രിസ്‌തു”

“ഏതു പുരു​ഷ​ന്റെ​യും തല ക്രിസ്‌തു”

“ഏതു പുരു​ഷ​ന്റെ​യും തല ക്രിസ്‌തു.”—1 കൊരി. 11:3.

ഗീതം 12 യഹോവ മഹാ​ദൈ​വം

പൂർവാവലോകനം *

1. ഒരു പുരുഷൻ ഭാര്യ​യോ​ടും മക്കളോ​ടും ഇടപെ​ടുന്ന രീതിയെ എന്തെല്ലാം കാര്യങ്ങൾ സ്വാധീ​നി​ച്ചേ​ക്കാം?

ശിരഃ​സ്ഥാ​നം എന്ന വാക്ക്‌ കേൾക്കു​മ്പോൾ എന്താണ്‌ നിങ്ങളു​ടെ മനസ്സി​ലേക്കു വരുന്നത്‌? നാട്ടി​ലും കുടും​ബ​ത്തി​ലും കണ്ടുവ​ളർന്ന രീതി​യ​നു​സ​രി​ച്ചാണ്‌ ചില പുരു​ഷ​ന്മാർ ഭാര്യ​യോ​ടും മക്കളോ​ടും ഇടപെ​ടു​ന്നത്‌. യൂറോ​പ്പി​ലെ യാനിത എന്ന സഹോ​ദരി പറയുന്നു: “സ്‌ത്രീ​കൾ പുരു​ഷ​ന്മാ​രെ​ക്കാൾ താഴ്‌ന്ന​വ​രാണ്‌ എന്നും അവർക്ക്‌ വേലക്കാ​രു​ടെ സ്ഥാനമേ നൽകേ​ണ്ട​തു​ള്ളൂ എന്നും ആണ്‌ ഞാൻ താമസി​ക്കുന്ന സ്ഥലത്തെ ആളുകൾ ഉറച്ച്‌ വിശ്വ​സി​ക്കു​ന്നത്‌.” ഐക്യ​നാ​ടു​ക​ളിൽ താമസി​ക്കുന്ന ലൂക്ക്‌ സഹോ​ദ​രന്റെ വാക്കുകൾ ഇതാണ്‌: “സ്‌ത്രീ​ക​ളു​ടെ വാക്കു​കൾക്ക്‌ വലിയ പ്രാധാ​ന്യ​മൊ​ന്നു​മില്ല. അതു​കൊണ്ട്‌ പുരു​ഷ​ന്മാർ അവർ പറയു​ന്നത്‌ കേൾക്കേണ്ട കാര്യ​മില്ല എന്നാണ്‌ ചില പിതാ​ക്ക​ന്മാർ തങ്ങളുടെ ആൺമക്കളെ പഠിപ്പി​ക്കു​ന്നത്‌.” എന്നാൽ ഭാര്യ​മാ​രോട്‌ ആ വിധത്തിൽ ഇടപെ​ടാ​നല്ല യഹോവ ആഗ്രഹി​ക്കു​ന്നത്‌. (മർക്കോസ്‌ 7:13 താരത​മ്യം ചെയ്യുക.) അങ്ങനെ​യെ​ങ്കിൽ ഒരു പുരു​ഷന്‌ എങ്ങനെ ഒരു നല്ല കുടും​ബ​നാ​ഥ​നാ​കാൻ കഴിയും?

2. ഒരു കുടും​ബ​നാ​ഥൻ എന്തെല്ലാം അറിഞ്ഞി​രി​ക്കണം, എന്തു​കൊണ്ട്‌?

2 ഒരു നല്ല കുടും​ബ​നാ​ഥൻ ആയിരി​ക്ക​ണ​മെ​ങ്കിൽ തന്നിൽനിന്ന്‌ യഹോവ എന്താണ്‌ പ്രതീ​ക്ഷി​ക്കു​ന്ന​തെന്ന്‌ അദ്ദേഹം ആദ്യം മനസ്സി​ലാ​ക്കണം. യഹോവ എന്തിനാണ്‌ ശിരഃ​സ്ഥാ​ന​ക്ര​മീ​ക​രണം ഏർപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ എന്നും അദ്ദേഹം അറിഞ്ഞി​രി​ക്കണം. കൂടാതെ, ഇക്കാര്യ​ത്തിൽ യഹോ​വ​യും യേശു​വും വെച്ച മാതൃക എങ്ങനെ അനുക​രി​ക്കാ​മെ​ന്നും പഠിക്കണം. ഒരു പുരുഷൻ ഈ കാര്യങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം, യഹോവ കുടും​ബ​നാ​ഥ​ന്മാർക്ക്‌ ഒരളവു​വരെ അധികാ​രം കൊടു​ത്തി​ട്ടുണ്ട്‌. അവർ അത്‌ നല്ല രീതി​യിൽ ഉപയോ​ഗി​ക്കാ​നും യഹോവ പ്രതീ​ക്ഷി​ക്കു​ന്നു.—ലൂക്കോ. 12:48ബി.

എന്താണ്‌ ശിരഃ​സ്ഥാ​നം?

3. 1 കൊരി​ന്ത്യർ 11:3 ശിരഃ​സ്ഥാ​ന​ത്തെ​ക്കു​റിച്ച്‌ നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

3 (1 കൊരി​ന്ത്യർ 11:3 വായി​ക്കുക.) സ്വർഗ​ത്തി​ലും ഭൂമി​യി​ലും ഉള്ള തന്റെ കുടും​ബത്തെ യഹോവ എങ്ങനെ​യാണ്‌ സംഘടി​പ്പി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ ഈ വാക്യം പറയുന്നു. സകലത്തി​ന്റെ​യും “തല” അഥവാ പരമാ​ധി​കാ​രി യഹോ​വ​യാണ്‌. ശിരഃ​സ്ഥാ​ന​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ യഹോവ ചില അധികാ​രങ്ങൾ മറ്റുള്ള​വർക്കും നൽകി​യി​ട്ടുണ്ട്‌. എങ്കിലും തങ്ങളുടെ അധികാ​രം എങ്ങനെ ഉപയോ​ഗി​ക്കു​ന്നു എന്ന കാര്യ​ത്തിൽ അവർ യഹോ​വ​യോട്‌ കണക്കു ബോധി​പ്പി​ക്കണം. (റോമ. 14:10; എഫെ. 3:14, 15) സഭയുടെ മേൽ യഹോവ യേശു​വിന്‌ അധികാ​രം കൊടു​ത്തി​ട്ടുണ്ട്‌. എങ്കിലും നമ്മുടെ മേൽ ആ അധികാ​രം ഉപയോ​ഗി​ക്കുന്ന വിധ​ത്തെ​ക്കു​റിച്ച്‌ യേശു യഹോ​വ​യോട്‌ കണക്കു ബോധി​പ്പി​ക്കേ​ണ്ട​തുണ്ട്‌. (1 കൊരി. 15:27) അതു​പോ​ലെ, യഹോവ ഭർത്താ​വിന്‌ ഭാര്യ​യു​ടെ​യും മക്കളു​ടെ​യും മേൽ അധികാ​രം നൽകി​യി​ട്ടുണ്ട്‌. എന്നാൽ ആ അധികാ​രം ഉപയോ​ഗി​ക്കു​മ്പോൾ യഹോ​വ​യും യേശു​വും തന്നെ ശ്രദ്ധി​ക്കു​ന്നു​ണ്ടെന്ന്‌ അദ്ദേഹം ഓർക്കണം.—1 പത്രോ. 3:7.

4. യഹോ​വ​യ്‌ക്കും യേശു​വി​നും എന്തിനുള്ള അധികാ​ര​മുണ്ട്‌?

4 അഖിലാ​ണ്ഡ​കു​ടും​ബ​ത്തി​ന്റെ തലയായ യഹോ​വ​യ്‌ക്ക്‌ തന്റെ മക്കൾക്ക്‌ വേണ്ട നിയമങ്ങൾ നൽകാ​നും അവ പാലി​ക്ക​പ്പെ​ടു​ന്നു എന്ന്‌ ഉറപ്പു​വ​രു​ത്താ​നും അധികാ​ര​മുണ്ട്‌. (യശ. 33:22) ക്രിസ്‌തീ​യ​സ​ഭ​യു​ടെ തലയായ യേശു​വി​നും നിയമങ്ങൾ വെക്കാ​നും അവ പാലി​ക്കാ​ത്ത​വർക്കു ശിക്ഷണം കൊടു​ക്കാ​നും ഉള്ള അധികാ​ര​മുണ്ട്‌.—ഗലാ. 6:2; കൊലോ. 1:18-20.

5. ഒരു കുടും​ബ​നാ​ഥന്‌ എന്തിനുള്ള അധികാ​ര​മുണ്ട്‌, പക്ഷേ അദ്ദേഹ​ത്തി​ന്റെ അധികാ​രം പരിധി​കൾ ഇല്ലാത്ത​താ​ണോ? വിശദീ​ക​രി​ക്കുക.

5 യഹോ​വ​യെ​യും യേശു​വി​നെ​യും പോലെ ഒരു കുടും​ബ​നാ​ഥ​നും തന്റെ കുടും​ബ​ത്തിൽ നിയമങ്ങൾ വെക്കാ​നുള്ള അധികാ​ര​മുണ്ട്‌. (റോമ. 7:2; എഫെ. 6:4) എങ്കിലും അദ്ദേഹ​ത്തി​ന്റെ അധികാ​ര​ത്തിന്‌ ചില പരിധി​ക​ളുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, അദ്ദേഹം വെക്കുന്ന നിയമങ്ങൾ ദൈവ​വ​ച​ന​ത്തി​ലെ തത്ത്വങ്ങൾക്ക്‌ ചേർച്ച​യി​ലാ​യി​രി​ക്കണം. (സുഭാ. 3:5, 6) മാത്രമല്ല, തന്റെ കുടും​ബ​ത്തി​ലെ അംഗമ​ല്ലാത്ത ഒരാളു​ടെ മേൽ നിയമങ്ങൾ വെക്കാ​നുള്ള അധികാ​രം ഒരു കുടും​ബ​നാ​ഥ​നില്ല. (റോമ. 14:4) ഇനി, മുതിർന്ന​ശേഷം വീടു വിട്ടു​പോ​കുന്ന അദ്ദേഹ​ത്തി​ന്റെ ആൺമക്ക​ളു​ടെ​യും പെൺമ​ക്ക​ളു​ടെ​യും കാര്യ​മോ? അവർ തുടർന്നും അദ്ദേഹത്തെ ബഹുമാ​നി​ക്കും, പക്ഷേ അവർ അദ്ദേഹ​ത്തി​ന്റെ ശിരഃ​സ്ഥാ​ന​ത്തിന്‌ കീഴി​ലാ​യി​രി​ക്കില്ല.—മത്താ. 19:5.

ശിരഃ​സ്ഥാ​നം ഏർപ്പെ​ടു​ത്തി​യ​തി​ന്റെ കാരണം

6. എന്തിനു​വേ​ണ്ടി​യാണ്‌ യഹോവ ശിരഃ​സ്ഥാ​ന​ക്ര​മീ​ക​രണം ഏർപ്പെ​ടു​ത്തി​യത്‌?

6 യഹോ​വ​യ്‌ക്ക്‌ തന്റെ കുടും​ബ​ത്തോട്‌ സ്‌നേഹം ഉള്ളതു​കൊ​ണ്ടാണ്‌ ശിരഃ​സ്ഥാ​നം എന്ന ക്രമീ​ക​രണം ഏർപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അത്‌ ദൈവ​ത്തിൽനി​ന്നുള്ള ഒരു സമ്മാന​മാണ്‌. ശിരഃ​സ്ഥാ​നം എന്ന ക്രമീ​ക​രണം ഉള്ളതു​കൊ​ണ്ടാണ്‌ യഹോ​വ​യു​ടെ കുടും​ബം സമാധാ​ന​ത്തോ​ടെ​യും ചിട്ട​യോ​ടെ​യും പ്രവർത്തി​ക്കു​ന്നത്‌. (1 കൊരി. 14:33, 40) നേതൃ​ത്വ​മെ​ടു​ക്കേ​ണ്ടത്‌ ആരാ​ണെന്ന്‌ വ്യക്തമ​ല്ലെ​ങ്കിൽ യഹോ​വ​യു​ടെ കുടും​ബ​ത്തിൽ കാര്യങ്ങൾ കുഴഞ്ഞു​മ​റിഞ്ഞ അവസ്ഥയി​ലാ​യേനേ, സന്തോ​ഷ​വും ഉണ്ടായി​രി​ക്കില്ല. ഉദാഹ​ര​ണ​ത്തിന്‌, ശിരഃ​സ്ഥാ​ന​ക്ര​മീ​ക​രണം ഇല്ലാത്തി​ടത്ത്‌ ആരാണ്‌ തീരു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നും അത്‌ നടപ്പി​ലാ​ക്കേ​ണ്ട​തെ​ന്നും സംബന്ധിച്ച്‌ ആശയക്കു​ഴപ്പം ഉണ്ടാ​യേ​ക്കാം.

7. എഫെസ്യർ 5:25, 28 അനുസ​രിച്ച്‌, പുരുഷൻ സ്‌ത്രീ​യു​ടെ മേൽ മേധാ​വി​ത്വം പുലർത്താൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടോ?

7 ശിരഃ​സ്ഥാ​ന​ക്ര​മീ​ക​രണം ദൈവ​ത്തിൽനി​ന്നുള്ള ഒരു സമ്മാന​മാ​ണെ​ങ്കിൽ, പിന്നെ എന്തു​കൊ​ണ്ടാണ്‌ ചില സ്‌ത്രീ​കൾക്ക്‌ ഭർത്താ​ക്ക​ന്മാർ തങ്ങളുടെ മേൽ മേധാ​വി​ത്വം പുലർത്തി തങ്ങളെ അടിച്ച​മർത്തു​ന്ന​താ​യി തോന്നു​ന്നത്‌? അതിനു കാരണം, പല പുരു​ഷ​ന്മാ​രും യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്കു പകരം നാട്ടിലെ രീതികൾ അനുസ​രിച്ച്‌ കാര്യങ്ങൾ ചെയ്യു​ന്ന​താണ്‌. ചിലർ ഭാര്യ​മാ​രോട്‌ മോശ​മാ​യി പെരു​മാ​റു​ന്നത്‌ സ്വാർഥ​താ​ത്‌പ​ര്യ​ങ്ങളെ തൃപ്‌തി​പ്പെ​ടു​ത്താ​നാണ്‌. ഉദാഹ​ര​ണ​ത്തിന്‌, തന്റെതന്നെ ആത്മാഭി​മാ​നം വർധി​പ്പി​ക്കാ​നും താനൊ​രു ‘ആണാ​ണെന്ന്‌’ മറ്റുള്ള​വരെ കാണി​ക്കാ​നും ഒക്കെ ചിലർ തങ്ങളുടെ ഭാര്യയെ അടക്കി​ഭ​രി​ക്കു​ന്നു. ഭാര്യ​യിൽനി​ന്നും സ്‌നേഹം പിടി​ച്ചു​വാ​ങ്ങാൻ തനിക്ക്‌ കഴിയി​ല്ലെ​ങ്കി​ലും അവളെ പേടി​പ്പിച്ച്‌ വരച്ച വരയിൽ നിറു​ത്താം എന്ന്‌ അദ്ദേഹം ചിന്തി​ച്ചേ​ക്കാം. * ഈ രീതി​യിൽ ചിന്തി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന പുരു​ഷ​ന്മാർ സ്‌ത്രീ​കൾക്ക്‌ അർഹമായ ബഹുമാ​ന​വും ആദരവും കൊടു​ക്കു​ന്നില്ല. അത്‌ യഹോ​വ​യു​ടെ ഇഷ്ടത്തിന്‌ നേർവി​പ​രീ​ത​മാണ്‌.—എഫെസ്യർ 5:25, 28 വായി​ക്കുക.

ഒരു പുരു​ഷന്‌ എങ്ങനെ നല്ല കുടും​ബ​നാ​ഥ​നാ​കാം?

8. നല്ല കുടും​ബ​നാ​ഥ​നാ​യി​രി​ക്കാൻ ഒരു പുരു​ഷന്‌ എങ്ങനെ പഠിക്കാം?

8 യഹോ​വ​യും യേശു​വും അധികാ​രം ഉപയോ​ഗി​ക്കുന്ന വിധം അനുക​രി​ക്കു​ന്നെ​ങ്കിൽ ഒരു പുരു​ഷന്‌ പതു​ക്കെ​പ്പ​തു​ക്കെ ഒരു നല്ല കുടും​ബ​നാ​ഥ​നാ​കാൻ കഴിയും. യഹോ​വ​യും യേശു​വും കാണി​ക്കുന്ന രണ്ടു ഗുണങ്ങൾ മാത്രം ഒന്ന്‌ നോക്കാം. ഭാര്യ​യോ​ടും മക്കളോ​ടും ഇടപെ​ടു​മ്പോൾ കുടും​ബ​നാ​ഥന്‌ എങ്ങനെ ഈ ഗുണങ്ങൾ കാണി​ക്കാ​മെന്ന്‌ ചിന്തി​ക്കുക.

9. യഹോവ എങ്ങനെ​യാണ്‌ താഴ്‌മ കാണി​ച്ചത്‌?

9 താഴ്‌മ. യഹോ​വ​യ്‌ക്ക്‌ മറ്റ്‌ എല്ലാവ​രെ​ക്കാ​ളും ജ്ഞാനമുണ്ട്‌. എങ്കിലും, തന്റെ ദാസരു​ടെ അഭി​പ്രാ​യങ്ങൾ യഹോവ ശ്രദ്ധി​ക്കു​ന്നു. (ഉൽപ. 18:23, 24, 32) തന്റെ അധികാ​ര​ത്തിൻകീ​ഴി​ലു​ള്ള​വർക്ക്‌ തങ്ങളുടെ നിർദേ​ശങ്ങൾ പറയാ​നുള്ള അവസര​വും യഹോവ കൊടു​ക്കു​ന്നു. (1 രാജാ. 22:19-22) യഹോവ പൂർണ​നാണ്‌. എങ്കിലും യഹോവ നമ്മളിൽനിന്ന്‌ പൂർണത പ്രതീ​ക്ഷി​ക്കു​ന്നില്ല. പകരം ദൈവ​സേ​വനം നന്നായി ചെയ്യാൻ അപൂർണ​രായ മനുഷ്യ​രെ യഹോവ സഹായി​ക്കു​ന്നു. (സങ്കീ. 113:6, 7; 27:9; എബ്രാ. 13:6) യഹോവ താഴ്‌മ​യോ​ടെ സഹായി​ച്ച​തു​കൊണ്ട്‌ മാത്ര​മാണ്‌ തന്നെ ഏൽപ്പിച്ച പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വം ചെയ്‌തു​തീർക്കാൻ കഴിഞ്ഞ​തെന്നു ദാവീദ്‌ രാജാവ്‌ സമ്മതി​ച്ചു​പ​റഞ്ഞു.—2 ശമു. 22:36.

10. യേശു എങ്ങനെ​യാണ്‌ താഴ്‌മ കാണി​ച്ചത്‌?

10 ഇനി, യേശു​വി​ന്റെ മാതൃക നോക്കാം. ശിഷ്യ​ന്മാ​രു​ടെ കർത്താ​വും ഗുരു​വും ആയിരു​ന്നി​ട്ടു​കൂ​ടി യേശു അവരുടെ കാലുകൾ കഴുകി. എന്തു​കൊ​ണ്ടാ​യി​രി​ക്കാം യഹോവ ഇക്കാര്യം ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​വെ​ച്ചത്‌? തീർച്ച​യാ​യും, കുടും​ബ​നാ​ഥ​ന്മാർ ഉൾപ്പെടെ എല്ലാവ​രും അനുക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ അത്‌. യേശു പറഞ്ഞു: “ഞാൻ നിങ്ങൾക്കു​വേണ്ടി ചെയ്‌ത​തു​പോ​ലെ നിങ്ങളും ചെയ്യാൻവേണ്ടി ഞാൻ നിങ്ങൾക്കു മാതൃക കാണി​ച്ചു​ത​ന്ന​താണ്‌.” (യോഹ. 13:12-17) യേശു​വിന്‌ വലിയ അധികാ​ര​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മറ്റുള്ളവർ തന്നെ ശുശ്രൂ​ഷി​ക്കാൻ യേശു ആഗ്രഹി​ച്ചില്ല. പകരം, യേശു അവരെ ശുശ്രൂ​ഷി​ച്ചു.—മത്താ. 20:28.

വീട്ടുജോലികൾ ചെയ്‌തു​കൊ​ണ്ടും കുടും​ബ​ത്തി​ന്റെ ആത്മീയ ആവശ്യ​ത്തി​നാ​യി കരുതി​ക്കൊ​ണ്ടും താഴ്‌മ​യും സ്‌നേ​ഹ​വും ഉള്ളവനാ​ണെന്ന്‌ ഒരു കുടും​ബ​നാ​ഥനു തെളി​യി​ക്കാം (11, 13 ഖണ്ഡികകൾ കാണുക)

11. താഴ്‌മ​യു​ടെ കാര്യ​ത്തിൽ യഹോ​വ​യും യേശു​വും വെച്ച മാതൃ​ക​യിൽനിന്ന്‌ ഒരു കുടും​ബ​നാ​ഥന്‌ എന്തു പഠിക്കാം?

11 നമുക്കുള്ള പാഠങ്ങൾ. ഒരു കുടും​ബ​നാ​ഥന്‌ പല വിധങ്ങ​ളിൽ താഴ്‌മ കാണി​ക്കാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, ഭാര്യ​യിൽനി​ന്നും മക്കളിൽനി​ന്നും അദ്ദേഹം പൂർണത പ്രതീ​ക്ഷി​ക്കില്ല. തന്റെ അഭി​പ്രാ​യ​ത്തോട്‌ യോജി​ക്കാ​ത്ത​പ്പോൾപ്പോ​ലും ഭാര്യ​യും മക്കളും പറയു​ന്നത്‌ അദ്ദേഹം ശ്രദ്ധി​ക്കും. ഐക്യ​നാ​ടു​ക​ളിൽ താമസി​ക്കുന്ന മാർലി പറയുന്നു: “ചില​പ്പോ​ഴൊ​ക്കെ എനിക്കും ഭർത്താ​വി​നും ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ രണ്ട്‌ അഭി​പ്രാ​യ​മാ​യി​രി​ക്കും. എങ്കിലും ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ അദ്ദേഹം എന്നോ​ടും അഭി​പ്രാ​യം ചോദി​ക്കും, അത്‌ ഗൗരവ​മാ​യി എടുക്കു​ക​യും ചെയ്യും. ഞാൻ വേണ്ട​പ്പെ​ട്ട​വ​ളാ​ണെ​ന്നും അദ്ദേഹം എന്നെ ബഹുമാ​നി​ക്കു​ന്നു​ണ്ടെ​ന്നും അപ്പോൾ എനിക്ക്‌ തോന്നും.” അങ്ങനെ​യുള്ള ഒരു ഭർത്താവ്‌ വീട്ടു​ജോ​ലി​കൾ ചെയ്യാൻ മനസ്സുള്ള ആളുമാ​യി​രി​ക്കും. ചില​പ്പോൾ ഇത്‌ അൽപ്പം ബുദ്ധി​മു​ട്ടാ​യി തോന്നി​യേ​ക്കാം. കാരണം ചില സമൂഹ​ങ്ങ​ളിൽ ഇത്തരം ജോലി​കൾ സ്‌ത്രീ​കൾ മാത്ര​മാണ്‌ ചെയ്യേ​ണ്ടത്‌ എന്നൊരു ധാരണ​യുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, റെയ്‌ച്ചൽ സഹോ​ദരി പറയു​ന്നതു ശ്രദ്ധി​ക്കുക: “എന്റെ നാട്ടിൽ ഒരു ഭർത്താവ്‌ പാത്രം കഴുകാ​നോ വീട്‌ വൃത്തി​യാ​ക്കാ​നോ ഭാര്യയെ സഹായി​ച്ചാൽ അയൽക്കാ​രും ബന്ധുക്ക​ളും ഇയാൾ ‘ശരിക്കും ഒരു ആണാണോ’ എന്നു ചോദി​ക്കും. ഭാര്യയെ തന്റെ വരുതി​യിൽ നിറു​ത്താൻ അവന്‌ അറിയില്ല എന്നു പറയും.” നിങ്ങളു​ടെ നാട്ടി​ലും ആളുകൾക്ക്‌ ഇതേ മനോ​ഭാ​വ​മാണ്‌ ഉള്ളതെ​ങ്കിൽ ഓർക്കുക, യേശു തന്റെ ശിഷ്യ​ന്മാ​രു​ടെ കാലുകൾ കഴുകി, അക്കാലത്ത്‌ ഇത്‌ ഒരു അടിമ ചെയ്യേണ്ട ജോലി​യാ​യി​രു​ന്നി​ട്ടു​കൂ​ടി. മറ്റുള്ള​വ​രു​ടെ മുന്നിൽ താനൊ​രു വലിയ ആളാ​ണെന്ന്‌ കാണി​ക്കുക എന്നതാ​യി​രി​ക്കില്ല ഒരു നല്ല കുടും​ബ​നാ​ഥന്റെ ലക്ഷ്യം. മറിച്ച്‌, ഭാര്യ​യു​ടെ​യും കുട്ടി​ക​ളു​ടെ​യും സന്തോ​ഷ​മാ​യി​രി​ക്കും അദ്ദേഹ​ത്തിന്‌ പ്രധാനം. താഴ്‌മ​യോ​ടൊ​പ്പം ഒരു നല്ല കുടും​ബ​നാ​ഥന്‌ ഏതു ഗുണവും​കൂ​ടെ ആവശ്യ​മാണ്‌?

12. എന്തെല്ലാം ചെയ്യാൻ സ്‌നേഹം യഹോ​വ​യെ​യും യേശു​വി​നെ​യും പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നു?

12 സ്‌നേഹം. ഓരോ കാര്യ​വും ചെയ്യാൻ യഹോ​വയെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ? അത്‌ സ്‌നേ​ഹ​മാണ്‌. (1 യോഹ. 4:7, 8) യഹോ​വ​യു​ടെ എല്ലാ പ്രവൃ​ത്തി​ക​ളി​ലും നമുക്ക്‌ സ്‌നേഹം കാണാം. ദൈവ​വ​ച​ന​മായ ബൈബി​ളി​ലൂ​ടെ​യും തന്റെ സംഘട​ന​യി​ലൂ​ടെ​യും യഹോവ സ്‌നേ​ഹ​ത്തോ​ടെ നമ്മുടെ ആത്മീയാ​വ​ശ്യ​ങ്ങൾക്കാ​യി കരുതു​ന്നു. കൂടാതെ, യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു നൽകി​ക്കൊണ്ട്‌ നമ്മുടെ മനസ്സിന്‌ കരുത്തു പകരുന്നു. ഇനി, നമ്മുടെ അനുദിന ആവശ്യ​ങ്ങ​ളു​ടെ കാര്യ​മോ? ‘നമ്മൾ അനുഭ​വി​ക്കു​ന്ന​തെ​ല്ലാം ഉദാര​മാ​യി തരുന്ന ദൈവ​മാണ്‌’ യഹോവ. (1 തിമൊ. 6:17) നമുക്ക്‌ തെറ്റുകൾ പറ്റു​മ്പോൾ യഹോവ നമ്മളെ തിരു​ത്തു​ന്നുണ്ട്‌ എന്നതു ശരിയാണ്‌. പക്ഷേ അതോടെ യഹോ​വ​യ്‌ക്ക്‌ നമ്മളോ​ടുള്ള സ്‌നേഹം ഇല്ലാതാ​കു​ന്നില്ല. സ്‌നേ​ഹ​മു​ള്ള​തു​കൊ​ണ്ടാണ്‌ യഹോവ നമുക്കാ​യി മോച​ന​വില ഏർപ്പെ​ടു​ത്തി​യത്‌. യേശു​വി​ന്റെ കാര്യം നോക്കി​യാൽ, സ്വന്തം ജീവൻ നമുക്കു​വേണ്ടി തരാൻമാ​ത്രം യേശു നമ്മളെ സ്‌നേ​ഹി​ച്ചി​രി​ക്കു​ന്നു. (യോഹ. 3:16; 15:13) തങ്ങളുടെ വിശ്വ​സ്‌ത​ദാ​സ​രോട്‌ യഹോ​വ​യ്‌ക്കും യേശു​വി​നും ഉള്ള സ്‌നേഹം ഇല്ലാതാ​ക്കാൻ യാതൊ​ന്നി​നും കഴിയില്ല.—യോഹ. 13:1; റോമ. 8:35, 38, 39.

13. ഒരു കുടും​ബ​നാ​ഥൻ തന്റെ കുടും​ബ​ത്തോട്‌ സ്‌നേഹം കാണി​ക്കേ​ണ്ടത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (“ ഒരു നവവരന്‌ എങ്ങനെ ഭാര്യ​യു​ടെ ബഹുമാ​നം നേടി​യെ​ടു​ക്കാം?” എന്ന ചതുര​വും കാണുക.)

13 നമുക്കുള്ള പാഠങ്ങൾ. ഒരു കുടും​ബ​നാ​ഥൻ ചെയ്യുന്ന ഓരോ കാര്യ​ത്തി​നും പിന്നിലെ കാരണം സ്‌നേ​ഹ​മാ​യി​രി​ക്കണം. അത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? അതിന്റെ ഉത്തരം അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ തരുന്നുണ്ട്‌: “കാണുന്ന സഹോ​ദ​രനെ (കുടും​ബത്തെ) സ്‌നേ​ഹി​ക്കാ​ത്ത​യാൾ കാണാത്ത ദൈവത്തെ എങ്ങനെ സ്‌നേ​ഹി​ക്കും?” (1 യോഹ. 4:11, 20) കുടും​ബത്തെ സ്‌നേ​ഹി​ക്കു​ക​യും യഹോ​വ​യെ​യും യേശു​വി​നെ​യും അനുക​രി​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്ന ഒരാൾ തന്റെ കുടും​ബ​ത്തി​ന്റെ ആത്മീയ ആവശ്യ​ങ്ങൾക്കും വൈകാ​രിക ആവശ്യ​ങ്ങൾക്കും അനുദിന ആവശ്യ​ങ്ങൾക്കും ആയി കരുതും. (1 തിമൊ. 5:8) അദ്ദേഹം മക്കളെ പരിശീ​ലി​പ്പി​ക്കു​ക​യും അവർക്ക്‌ വേണ്ട ശിക്ഷണം നൽകു​ക​യും ചെയ്യും. യഹോ​വ​യ്‌ക്ക്‌ മഹത്ത്വം കരേറ്റു​ന്ന​തും കുടും​ബ​ത്തി​നു പ്രയോ​ജനം ചെയ്യു​ന്ന​തും ആയ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നാ​യി​രി​ക്കും അദ്ദേഹം എപ്പോ​ഴും ശ്രമി​ക്കുക. കുടും​ബ​നാ​ഥൻ ചെയ്യേണ്ട ഈ ഓരോ കാര്യ​ങ്ങ​ളും നമുക്ക്‌ ഒന്ന്‌ അടുത്ത്‌ ചിന്തി​ക്കാം. അതുവഴി, യഹോ​വ​യെ​യും യേശു​വി​നെ​യും അദ്ദേഹ​ത്തിന്‌ എങ്ങനെ അനുക​രി​ക്കാം എന്നും നോക്കാം.

ഒരു കുടും​ബ​നാ​ഥൻ ചെയ്യേ​ണ്ടത്‌

14. ഒരു കുടും​ബ​നാ​ഥന്‌ തന്റെ കുടും​ബ​ത്തി​ന്റെ ആത്മീയ ആവശ്യ​ങ്ങൾക്കു​വേണ്ടി എങ്ങനെ കരുതാം?

14 കുടും​ബ​ത്തി​ന്റെ ആത്മീയ ആവശ്യ​ങ്ങൾക്കാ​യി കരുതുക. പിതാ​വി​നെ അനുക​രി​ച്ചു​കൊണ്ട്‌, ആത്മീയ​മാ​യി ശക്തരായി നിൽക്കു​ന്ന​തിന്‌ തന്റെ അനുയാ​യി​കളെ സഹായി​ക്കാൻ യേശു ആഗ്രഹി​ച്ചു. (മത്താ. 5:3, 6; മർക്കോ. 6:34) അതു​പോ​ലെ, തന്റെ കുടും​ബ​ത്തി​ന്റെ ആത്മീയ ആവശ്യ​ങ്ങൾക്കാ​യി​രി​ക്കണം ഒരു കുടും​ബ​നാ​ഥൻ ഒന്നാം സ്ഥാനം കൊടു​ക്കേ​ണ്ടത്‌. (ആവ. 6:6-9) അതിനാ​യി, താനും തന്റെ കുടും​ബാം​ഗ​ങ്ങ​ളും ദൈവ​വ​ചനം വായി​ക്കു​ക​യും മീറ്റി​ങ്ങു​കൾക്ക്‌ ഹാജരാ​കു​ക​യും സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​യും അതു​പോ​ലെ യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കു​ക​യും അത്‌ കാത്തു​സൂ​ക്ഷി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടെന്ന്‌ അദ്ദേഹം ഉറപ്പു വരുത്തും.

15. യഹോ​വ​യെ​യും യേശു​വി​നെ​യും അനുക​രി​ച്ചു​കൊണ്ട്‌ കുടും​ബ​ത്തി​ന്റെ വൈകാ​രിക ആവശ്യ​ങ്ങൾക്കു​വേണ്ടി കരുതാൻ ഒരു കുടും​ബ​നാ​ഥന്‌ എന്തു ചെയ്യാം?

15 കുടും​ബ​ത്തി​ന്റെ വൈകാ​രിക ആവശ്യ​ങ്ങൾക്കാ​യി കരുതുക. താൻ യേശു​വി​നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ നേരിട്ട്‌ പറയാൻ യഹോവ ഒരു മടിയും കാണി​ച്ചില്ല. (മത്താ. 3:17) അതു​പോ​ലെ, യേശു​വും വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും ശിഷ്യ​ന്മാ​രോ​ടുള്ള സ്‌നേഹം പ്രകടി​പ്പി​ച്ചു. തങ്ങൾ യേശു​വി​നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ ശിഷ്യ​ന്മാ​രും പറഞ്ഞു. (യോഹ. 15:9, 12, 13; 21:16) ഭാര്യ​ക്കും മക്കൾക്കും വേണ്ടി ചെയ്യുന്ന കാര്യ​ങ്ങ​ളി​ലൂ​ടെ ഒരു കുടും​ബ​നാ​ഥന്‌ താൻ അവരെ സ്‌നേ​ഹി​ക്കു​ന്നു എന്ന്‌ കാണി​ക്കാം. അവരോ​ടൊ​പ്പം ഇരുന്ന്‌ ബൈബിൾ പഠിക്കു​ന്ന​താണ്‌ അതിനുള്ള ഒരു വിധം. ഒപ്പം താൻ അവരെ സ്‌നേ​ഹി​ക്കു​ക​യും വിലമ​തി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടെന്ന്‌ തുറന്നു​പ​റ​യു​ക​യും വേണം. ഉചിത​മായ അവസര​ങ്ങ​ളിൽ മറ്റുള്ള​വ​രു​ടെ മുന്നിൽവെച്ച്‌ അവരെ അഭിന​ന്ദി​ക്കു​ക​യു​മാ​കാം.—സുഭാ. 31: 28, 29.

യഹോവയെ സന്തോ​ഷി​പ്പി​ക്ക​ണ​മെ​ങ്കിൽ ഒരു കുടും​ബ​നാ​ഥൻ കുടും​ബ​ത്തി​ന്റെ അനുദിന ആവശ്യ​ങ്ങൾക്കു​വേണ്ടി കരുതണം (16-ാം ഖണ്ഡിക കാണുക)

16. ഒരു കുടും​ബ​നാ​ഥൻ മറ്റെന്തും​കൂ​ടെ ചെയ്യണം, പക്ഷേ ഏതു കാര്യം അദ്ദേഹം ശ്രദ്ധി​ക്കണം?

16 കുടും​ബ​ത്തി​ന്റെ അനുദിന ആവശ്യ​ങ്ങൾക്കാ​യി കരുതുക. അനുസ​ര​ണ​ക്കേടു കാണി​ച്ച​തിന്‌ ശിക്ഷിച്ച സമയത്തു​പോ​ലും യഹോവ ഇസ്രാ​യേ​ല്യ​രു​ടെ അടിസ്ഥാന ആവശ്യ​ങ്ങൾക്കു​വേണ്ടി കരുതി. (ആവ. 2:7; 29:5) ഇന്ന്‌ നമുക്കു​വേ​ണ്ടി​യും യഹോവ കരുതു​ന്നു. (മത്താ. 6:31-33; 7:11) അതു​പോ​ലെ യേശു, തന്നെ അനുഗ​മി​ച്ച​വർക്ക്‌ വിശന്ന​പ്പോൾ ആഹാരം കൊടു​ത്തു. (മത്താ. 14:17-20) കൂടാതെ, രോഗി​കളെ സൗഖ്യ​മാ​ക്കി​ക്കൊണ്ട്‌ ആളുക​ളു​ടെ ആരോ​ഗ്യ​കാ​ര്യ​ത്തി​ലും യേശു ശ്രദ്ധ കാണിച്ചു. (മത്താ. 4:24) യഹോ​വയെ സന്തോ​ഷി​പ്പി​ക്ക​ണ​മെ​ങ്കിൽ ഒരു കുടും​ബ​നാ​ഥൻ കുടും​ബ​ത്തി​ന്റെ അനുദിന ആവശ്യ​ങ്ങൾക്കു​വേണ്ടി കരുതണം. എങ്കിലും അത്‌ ചെയ്യു​മ്പോൾ അദ്ദേഹം ശ്രദ്ധി​ക്കേണ്ട ഒരു കാര്യ​മുണ്ട്‌. കുടും​ബ​ത്തി​ന്റെ ആവശ്യ​ങ്ങൾക്കു​വേണ്ടി കരുതാ​നുള്ള വ്യഗ്ര​ത​യിൽ ഒരു കുടും​ബ​നാ​ഥൻ ജോലി​യിൽ മുഴു​കി​പ്പോ​കാ​നുള്ള സാധ്യ​ത​യുണ്ട്‌. അങ്ങനെ സംഭവി​ച്ചാൽ കുടും​ബ​ത്തി​ന്റെ ആത്മീയ​വും വൈകാ​രി​ക​വും ആയ ആവശ്യങ്ങൾ വേണ്ട​പോ​ലെ തൃപ്‌തി​പ്പെ​ടു​ത്താൻ അദ്ദേഹ​ത്തിന്‌ കഴിയാ​തെ​വ​ന്നേ​ക്കാം.

17. പരിശീ​ല​ന​വും ശിക്ഷണ​വും നൽകുന്ന കാര്യ​ത്തിൽ യഹോ​വ​യും യേശു​വും എന്തു മാതൃ​ക​വെച്ചു?

17 പരിശീ​ലി​പ്പി​ക്കുക. നമ്മുടെ നന്മയെ കരുതി യഹോവ നമ്മളെ പരിശീ​ലി​പ്പി​ക്കു​ക​യും വേണ്ട ശിക്ഷണം നൽകു​ക​യും ചെയ്യുന്നു. (എബ്രാ. 12:7-9) തന്റെ പിതാ​വി​നെ​പ്പോ​ലെ യേശു​വും തന്റെ അധികാ​ര​ത്തിൻകീ​ഴി​ലു​ള്ള​വരെ സ്‌നേ​ഹ​ത്തോ​ടെ പരിശീ​ലി​പ്പി​ക്കു​ന്നു. (യോഹ. 15:14, 15) യേശു ശക്തമായ ബുദ്ധി​യു​പ​ദേശം നൽകി​യ​പ്പോ​ഴും ദയയോ​ടെ​യാണ്‌ അതു ചെയ്‌തത്‌. (മത്താ. 20:24-28) കാരണം, നമ്മൾ അപൂർണ​രാ​ണെ​ന്നും നമുക്ക്‌ തെറ്റുകൾ പറ്റു​മെ​ന്നും യേശു​വിന്‌ അറിയാം.—മത്താ. 26:41.

18. ഭാര്യ​യോ​ടും മക്കളോ​ടും ഇടപെ​ടു​മ്പോൾ ഒരു കുടും​ബ​നാ​ഥൻ എന്ത്‌ ഓർക്കും?

18 യഹോ​വ​യെ​യും യേശു​വി​നെ​യും അനുക​രി​ക്കുന്ന ഒരു കുടും​ബ​നാ​ഥൻ കുടും​ബ​ത്തി​ലെ എല്ലാവ​രും അപൂർണ​രാ​ണെന്ന്‌ ഓർത്തു​കൊ​ണ്ടാ​യി​രി​ക്കും അവരോട്‌ ഇടപെ​ടു​ന്നത്‌. അദ്ദേഹം തന്റെ ഭാര്യ​യോ​ടും മക്കളോ​ടും ‘വല്ലാതെ ദേഷ്യ​പ്പെ​ടില്ല.’ (കൊലോ. 3:19) പകരം, ഗലാത്യർ 6:1-ൽ പറയുന്ന തത്ത്വം അനുസ​രി​ക്കും. താനും അപൂർണ​നാ​ണെന്ന്‌ ഓർത്തു​കൊണ്ട്‌ “സൗമ്യ​ത​യു​ടെ ആത്മാവിൽ” അവർക്കു വേണ്ട തിരുത്തൽ നൽകും. യേശു​വി​നെ​പ്പോ​ലെ നല്ല മാതൃക വെക്കു​ന്ന​താണ്‌ അവരെ പഠിപ്പി​ക്കാ​നുള്ള ഏറ്റവും നല്ല വഴി എന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാം.—1 പത്രോ. 2:21.

19-20. തീരു​മാ​നങ്ങൾ എടുക്കുന്ന കാര്യ​ത്തിൽ ഒരു കുടും​ബ​നാ​ഥന്‌ എങ്ങനെ യഹോ​വ​യെ​യും യേശു​വി​നെ​യും അനുക​രി​ക്കാം?

19 സ്വാർഥ​ത​യി​ല്ലാത്ത തീരു​മാ​ന​ങ്ങ​ളെ​ടു​ക്കുക. മറ്റുള്ള​വർക്ക്‌ ഗുണം ചെയ്യുന്ന തീരു​മാ​ന​ങ്ങ​ളാണ്‌ യഹോവ എല്ലായ്‌പോ​ഴും എടുക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, യഹോവ എല്ലാം സൃഷ്ടി​ച്ചത്‌ തനിക്ക്‌ എന്തെങ്കി​ലും നേട്ടം ഉണ്ടാക്കാ​നല്ല. മറിച്ച്‌, നമ്മൾ ജീവിതം ആസ്വദി​ക്കാൻവേ​ണ്ടി​യാണ്‌. നമ്മുടെ പാപങ്ങൾക്കു പരിഹാ​ര​മാ​യി സ്വന്തം മകനെ നൽകി​യത്‌ യഹോ​വയെ ആരും നിർബ​ന്ധി​ച്ചി​ട്ടല്ല. പകരം, നമ്മളെ സഹായി​ക്കാൻ ആഗ്രഹി​ച്ച​തു​കൊ​ണ്ടാണ്‌. അതു​പോ​ലെ, യേശു​വും മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​ങ്ങൾ മുൻനി​റു​ത്തി​യുള്ള തീരു​മാ​ന​ങ്ങ​ളാണ്‌ എടുത്തത്‌. (റോമ. 15:3) ഉദാഹ​ര​ണ​ത്തിന്‌, വലി​യൊ​രു ജനക്കൂട്ടം തന്റെ അടുത്ത്‌ വന്നപ്പോൾ ക്ഷീണ​മൊ​ന്നും വകവെ​ക്കാ​തെ യേശു അവരെ പഠിപ്പി​ക്കാൻ തീരു​മാ​നി​ച്ചു.—മർക്കോ. 6:31-34.

20 കുടും​ബ​ത്തി​നു​വേണ്ടി നല്ലനല്ല തീരു​മാ​നങ്ങൾ എടുക്കു​ന്നത്‌ ബുദ്ധി​മു​ട്ടുള്ള ഒരു കാര്യ​മാ​ണെന്ന്‌ ഒരു കുടും​ബ​നാ​ഥന്‌ അറിയാം. ആ ഉത്തരവാ​ദി​ത്വം അദ്ദേഹം വളരെ ഗൗരവ​മാ​യി എടുക്കു​ന്നു. അദ്ദേഹം ഒരിക്ക​ലും വരും​വ​രാ​യ്‌ക​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​തെ പെട്ടെന്ന്‌ ഒരു വികാ​ര​ത്തി​ന്റെ പുറത്ത്‌ തീരു​മാ​നം എടുക്കില്ല. പകരം, ഇക്കാര്യ​ത്തിൽ തന്നെ പരിശീ​ലി​പ്പി​ക്കാൻ യഹോ​വയെ അനുവ​ദി​ക്കും. * (സുഭാ. 2:6, 7) അങ്ങനെ, തനിക്ക്‌ എന്ത്‌ പ്രയോ​ജനം കിട്ടു​മെന്നല്ല, മറ്റുള്ള​വർക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും എന്നു ചിന്തി​ക്കാൻ അദ്ദേഹം ശീലി​ക്കും.—ഫിലി. 2:4.

21. അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

21 യഹോവ കുടും​ബ​നാ​ഥ​ന്മാ​രെ ഏൽപ്പി​ച്ചി​രി​ക്കുന്ന ഉത്തരവാ​ദി​ത്വം അത്ര എളുപ്പ​മുള്ള ഒന്നല്ല. അവർ ആ ഉത്തരവാ​ദി​ത്വം നിർവ​ഹി​ക്കുന്ന വിധ​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യോട്‌ കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​രാണ്‌. യഹോ​വ​യെ​യും യേശു​വി​നെ​യും അനുക​രി​ക്കു​ന്നെ​ങ്കിൽ ഒരു ഭർത്താ​വിന്‌ നല്ല കുടും​ബ​നാ​ഥ​നാ​യി​രി​ക്കാൻ കഴിയും. അതു​പോ​ലെ ഒരു ഭാര്യ, തന്റെ ധർമവും നന്നായി ചെയ്യു​മ്പോൾ വിവാ​ഹ​ജീ​വി​തം സന്തോ​ഷ​മു​ള്ള​താ​യി​ത്തീ​രും. ആകട്ടെ, ഒരു ഭാര്യ ശിരഃ​സ്ഥാ​നത്തെ എങ്ങനെ​യാണ്‌ കാണേ​ണ്ടത്‌? ഭാര്യ​യെന്ന നിലയിൽ ഒരു സ്‌ത്രീ നേരി​ട്ടേ​ക്കാ​വുന്ന പ്രശ്‌നങ്ങൾ എന്തൊ​ക്കെ​യാണ്‌? അടുത്ത ലേഖനം ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ചർച്ച ചെയ്യും.

ഗീതം 16 അഭിഷി​ക്ത​നാം മകനെ​പ്രതി യാഹിനെ സ്‌തു​തി​പ്പിൻ!

^ ഖ. 5 ഒരു വ്യക്തി വിവാ​ഹി​ത​നാ​കു​മ്പോൾ അദ്ദേഹം ഒരു പുതിയ കുടും​ബ​ത്തി​ന്റെ ശിരസ്സാ​യി​ത്തീ​രു​ന്നു. എന്താണ്‌ ശിരഃ​സ്ഥാ​നം, എന്തിനു​വേ​ണ്ടി​യാണ്‌ യഹോവ അങ്ങനെ ഒരു ക്രമീ​ക​രണം വെച്ചി​രി​ക്കു​ന്നത്‌, യഹോ​വ​യു​ടെ​യും യേശു​വി​ന്റെ​യും മാതൃ​ക​യിൽനിന്ന്‌ പുരു​ഷ​ന്മാർക്ക്‌ എന്തെല്ലാം പഠിക്കാം എന്നെല്ലാം ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യും. അടുത്ത ലേഖന​ത്തിൽ, യേശു​വിൽനി​ന്നും ബൈബി​ളി​ലെ മറ്റു ചില കഥാപാ​ത്ര​ങ്ങ​ളിൽനി​ന്നും ഭർത്താ​ക്ക​ന്മാർക്കും ഭാര്യ​മാർക്കും എന്തെല്ലാം പഠിക്കാം എന്നും നമ്മൾ കാണും. മൂന്നാ​മത്തെ ലേഖനം സഭയിലെ ശിരഃ​സ്ഥാ​ന​ത്തെ​ക്കു​റിച്ച്‌ ചർച്ച ചെയ്യും.

^ ഖ. 7 ഭാര്യയോട്‌ മോശ​മാ​യി പെരു​മാ​റു​ന്ന​തും അവളെ ഉപദ്ര​വി​ക്കു​ന്ന​തും ഒന്നും തെറ്റല്ല എന്ന കാഴ്‌ച​പ്പാട്‌ സിനി​മ​ക​ളി​ലും നാടക​ങ്ങ​ളി​ലും ഹാസ്യ​പു​സ്‌ത​ക​ങ്ങ​ളിൽപ്പോ​ലും സർവസാ​ധാ​ര​ണ​മാണ്‌. അതു​കൊണ്ട്‌ പുരുഷൻ ഭാര്യ​യു​ടെ മേൽ മേധാ​വി​ത്വം പുലർത്തു​ന്ന​തിൽ ഒരു കുഴപ്പ​വു​മില്ല എന്ന്‌ ആളുകൾ ചിന്തി​ക്കു​ന്നു.

^ ഖ. 20 നല്ല തീരു​മാ​നങ്ങൾ എടുക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ, 2011 ഏപ്രിൽ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 13-17 പേജു​ക​ളി​ലെ “ദൈവ​ത്തി​നു മഹത്ത്വം കരേറ്റുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കുക” എന്ന ലേഖനം കാണുക.