വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 7

ശിരഃസ്ഥാനക്രമീകരണം—സഭയിൽ

ശിരഃസ്ഥാനക്രമീകരണം—സഭയിൽ

‘സഭയെന്ന ശരീര​ത്തി​ന്റെ രക്ഷകനായ ക്രിസ്‌തു​വാണ്‌ സഭയുടെ തല.’—എഫെ. 5:23.

ഗീതം 137 വിശ്വസ്‌തസ്‌ത്രീകൾ, ക്രിസ്‌തീ​യ​സ​ഹോ​ദ​രി​മാർ

പൂർവാവലോകനം *

1. യഹോ​വ​യു​ടെ കുടും​ബ​ത്തിൽ ഐക്യ​മു​ള്ള​തി​ന്റെ ഒരു കാരണം എന്താണ്‌?

യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കാൻ കഴിയു​ന്ന​തിൽ നമ്മളെ​ല്ലാം വളരെ​യ​ധി​കം സന്തോ​ഷി​ക്കു​ന്നു. അവിടെ നമുക്കു സമാധാ​ന​വും ഐക്യ​വും ഉള്ളത്‌ എന്തു​കൊ​ണ്ടാണ്‌? യഹോവ വെച്ചി​രി​ക്കുന്ന ശിരഃ​സ്ഥാ​ന​ക്ര​മീ​ക​രണം അനുസ​രി​ക്കു​ന്ന​താണ്‌ അതിന്റെ ഒരു കാരണം. ആ ശിരഃ​സ്ഥാ​ന​ക്ര​മീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കു​മ്പോൾ നമുക്കി​ട​യി​ലെ ഐക്യ​വും വർധി​ക്കും.

2. ഈ ലേഖന​ത്തിൽ നമ്മൾ ഏതു ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

2 സഭയിലെ ശിരഃ​സ്ഥാ​ന​ക്ര​മീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ നമ്മൾ ഈ ലേഖന​ത്തിൽ പഠിക്കും. കൂടാതെ, ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരവും നമ്മൾ ചർച്ച ചെയ്യും: സഭയിൽ സഹോ​ദ​രി​മാർക്ക്‌ എന്തു സ്ഥാനമാ​ണു​ള്ളത്‌? ഓരോ സഹോ​ദ​ര​നും എല്ലാ സഹോ​ദ​രി​മാ​രു​ടെ​യും മേൽ അധികാ​ര​മു​ണ്ടോ? ഒരു കുടും​ബ​നാ​ഥന്‌ കുടും​ബാം​ഗ​ങ്ങ​ളു​ടെ മേലുള്ള അതേ അധികാ​രം​ത​ന്നെ​യാ​ണോ ഒരു മൂപ്പനു സഹോ​ദ​ര​ങ്ങ​ളു​ടെ മേലു​ള്ളത്‌? നമ്മൾ നമ്മുടെ സഹോ​ദ​രി​മാ​രെ എങ്ങനെ കാണണ​മെന്ന്‌ ആദ്യം നോക്കാം.

നമ്മൾ സഹോ​ദ​രി​മാ​രെ എങ്ങനെ വീക്ഷി​ക്കണം?

3. സഹോ​ദ​രി​മാർ ചെയ്യുന്ന കാര്യ​ങ്ങളെ കൂടുതൽ വിലമ​തി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

3 നമ്മുടെ സഹോ​ദ​രി​മാർ നല്ല കഠിനാ​ധ്വാ​നി​ക​ളാണ്‌. അവർ വീട്ടിലെ കാര്യ​ങ്ങ​ളെ​ല്ലാം നോക്കു​ന്നു, സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്നു, സഭയി​ലു​ള്ള​വരെ സഹായി​ക്കു​ന്നു. അവർ നമുക്ക്‌ എത്ര വില​പ്പെ​ട്ട​വ​രാണ്‌, അല്ലേ? യഹോ​വ​യും യേശു​വും അവരെ എങ്ങനെ​യാണ്‌ വീക്ഷി​ക്കു​ന്ന​തെന്നു പഠിക്കു​മ്പോൾ നമുക്ക്‌ ആ വിലമ​തിപ്പ്‌ കൂടും. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ സ്‌ത്രീ​ക​ളോട്‌ ഇടപെട്ട വിധ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​തും നമുക്ക്‌ പ്രയോ​ജനം ചെയ്യും.

4. യഹോവ പുരു​ഷ​ന്മാ​രെ​പ്പോ​ലെ​തന്നെ സ്‌ത്രീ​ക​ളെ​യും വിലയു​ള്ള​വ​രാ​യി കാണുന്നു എന്നതിന്‌ ബൈബിൾ എന്തു തെളി​വാ​ണു നൽകു​ന്നത്‌?

4 യഹോവ പുരു​ഷ​ന്മാ​രെ​പ്പോ​ലെ​തന്നെ സ്‌ത്രീ​ക​ളെ​യും വിലയു​ള്ള​വ​രാ​യി കാണുന്നു എന്ന്‌ ബൈബിൾ സൂചി​പ്പി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒന്നാം നൂറ്റാ​ണ്ടിൽ യഹോവ സ്‌ത്രീ​ക​ളു​ടെ മേലും പരിശു​ദ്ധാ​ത്മാ​വി​നെ പകർന്നു. വ്യത്യസ്‌ത ഭാഷക​ളിൽ സംസാ​രി​ക്കു​ന്ന​തു​പോ​ലുള്ള അത്ഭുത​ക​ര​മായ കാര്യങ്ങൾ ചെയ്യാൻ അവരെ​യും പ്രാപ്‌ത​രാ​ക്കി. (പ്രവൃ. 2:1-4, 15-18) പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്‌ത്‌ ക്രിസ്‌തു​വി​നോ​ടൊ​പ്പം ഭരിക്കാൻ യഹോവ തിര​ഞ്ഞെ​ടു​ത്ത​വ​രു​ടെ കൂട്ടത്തിൽ പുരു​ഷ​ന്മാ​രോ​ടൊ​പ്പം സ്‌ത്രീ​ക​ളു​മുണ്ട്‌. (ഗലാ. 3:26-29) ഇനി, ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വ​രു​ടെ കാര്യ​ത്തി​ലും യഹോവ സ്‌ത്രീ​കളെ ഒഴിവാ​ക്കി​യി​ട്ടില്ല. (വെളി. 7:9, 10, 13-15) സന്തോ​ഷ​വാർത്ത​യെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാ​നും പഠിപ്പി​ക്കാ​നും ഉള്ള നിയമനം പുരു​ഷ​ന്മാർക്കും സ്‌ത്രീ​കൾക്കും ഉണ്ട്‌. (മത്താ. 28:19, 20) ഉദാഹ​ര​ണ​ത്തിന്‌, പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ നമ്മൾ പ്രിസ്‌കില്ല എന്ന സഹോ​ദ​രി​യെ​ക്കു​റിച്ച്‌ വായി​ക്കു​ന്നുണ്ട്‌. വിദ്യാ​സ​മ്പ​ന്ന​നായ അപ്പൊ​ല്ലോ​സിന്‌ സത്യം കൂടുതൽ കൃത്യ​മാ​യി വിവരി​ച്ചു​കൊ​ടുത്ത സമയത്ത്‌ ഭർത്താ​വായ അക്വി​ല​യോ​ടൊ​പ്പം പ്രിസ്‌കി​ല്ല​യും ഉണ്ടായി​രു​ന്നു.—പ്രവൃ. 18:24-26.

5. യേശു സ്‌ത്രീ​കളെ ബഹുമാ​നി​ച്ചു എന്ന്‌ ലൂക്കോസ്‌ 10:38, 39, 42 വാക്യങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

5 യേശു സ്‌ത്രീ​കളെ ആദരി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്‌തു. അക്കാലത്തെ പരീശ​ന്മാ​രെ​പ്പോ​ലെ​യ​ല്ലാ​യി​രു​ന്നു യേശു. പരീശ​ന്മാർ സ്‌ത്രീ​കളെ തരംതാ​ഴ്‌ന്ന​വ​രാ​യി​ട്ടാണ്‌ കണ്ടിരു​ന്നത്‌, സ്‌ത്രീ​ക​ളോ​ടു തിരു​വെ​ഴു​ത്തു​കൾ ചർച്ച ചെയ്യു​ന്ന​തു​പോ​യിട്ട്‌ പൊതു​സ്ഥ​ല​ങ്ങ​ളിൽവെച്ച്‌ അവരോ​ടു സംസാ​രി​ക്കു​ക​പോ​ലും ഇല്ലായി​രു​ന്നു. എന്നാൽ യേശു പ്രധാ​ന​പ്പെട്ട ആത്മീയ​സ​ത്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പുരു​ഷ​ന്മാ​രോ​ടു മാത്രമല്ല സ്‌ത്രീ​ക​ളോ​ടും സംസാ​രി​ച്ചു. * (ലൂക്കോസ്‌ 10:38, 39, 42 വായി​ക്കുക.) തന്റെ പ്രസം​ഗ​പ​ര്യ​ട​ന​ങ്ങ​ളിൽ യേശു സ്‌ത്രീ​ക​ളെ​യും ഉൾപ്പെ​ടു​ത്തി. (ലൂക്കോ. 8:1-3) താൻ ഉയിർത്തെ​ഴു​ന്നേറ്റു എന്ന കാര്യം അപ്പോ​സ്‌ത​ല​ന്മാ​രെ അറിയി​ക്കാ​നുള്ള അവസരം യേശു സ്‌ത്രീ​കൾക്കാണ്‌ നൽകി​യത്‌.—യോഹ. 20:16-18.

6. സ്‌ത്രീ​കളെ ബഹുമാ​നി​ക്കു​ന്നു എന്ന്‌ പൗലോസ്‌ കാണി​ച്ചത്‌ എങ്ങനെ?

6 അപ്പോ​സ്‌ത​ല​നായ പൗലോസ്‌ സ്‌ത്രീ​കളെ ബഹുമാ​നി​ച്ചു. സ്‌ത്രീ​കളെ ആദരി​ക്കാൻ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ പ്രത്യേ​കം ഓർമി​പ്പി​ച്ചു. “പ്രായ​മുള്ള സ്‌ത്രീ​കളെ അമ്മമാ​രെ​പ്പോ​ലെ​യും” ‘ഇളയ സ്‌ത്രീ​കളെ പെങ്ങന്മാ​രെ​പ്പോ​ലെ​യും’ കാണാൻ അദ്ദേഹം തിമൊ​ഥെ​യൊ​സി​നോ​ടു പറഞ്ഞു. (1 തിമൊ. 5:1, 2) പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നി​യാ​യി​ത്തീ​രാൻ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ വളരെ​യ​ധി​കം സഹായി​ച്ചു. എങ്കിലും തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ തിമൊ​ഥെ​യൊ​സി​നെ ആദ്യം പഠിപ്പി​ച്ചത്‌ അമ്മയും മുത്തശ്ശി​യും ആണെന്ന്‌ പൗലോസ്‌ എഴുതി. (2 തിമൊ. 1:5; 3:14, 15) പൗലോസ്‌ റോമി​ലു​ള്ള​വർക്ക്‌ എഴുതിയ കത്തിൽ പല സഹോ​ദ​രി​മാ​രു​ടെ​യും പേരെ​ടുത്ത്‌ പറയു​ക​യും അവരെ സ്‌നേ​ഹാ​ന്വേ​ഷ​ണങ്ങൾ അറിയി​ക്കു​ക​യും ചെയ്‌തു. ക്രിസ്‌തീ​യ​ശു​ശ്രൂ​ഷകർ എന്ന നിലയിൽ സഹോ​ദ​രി​മാർ ചെയ്‌ത കാര്യങ്ങൾ പൗലോസ്‌ ശ്രദ്ധി​ക്കു​ക​യും അവരെ പ്രശം​സിച്ച്‌ സംസാ​രി​ക്കു​ക​യും ചെയ്‌തു.—റോമ. 16:1-4, 6, 12; ഫിലി. 4:3.

7. ഏതു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നമ്മൾ ഇപ്പോൾ കണ്ടെത്തും?

7 ഇതുവരെ പഠിച്ച​തിൽനിന്ന്‌ നമുക്ക്‌ എന്തു മനസ്സി​ലാ​ക്കാം? സഹോ​ദ​രി​മാർ സഹോ​ദ​ര​ന്മാ​രെ​ക്കാൾ താഴ്‌ന്ന​വ​രാ​ണെന്ന്‌ ചിന്തി​ക്കാൻ ബൈബിൾ യാതൊ​രു കാരണ​വും നൽകു​ന്നില്ല. സ്‌നേ​ഹ​മുള്ള, ഉദാര​മ​തി​ക​ളായ നമ്മുടെ സഹോ​ദ​രി​മാർ സഭയ്‌ക്ക്‌ ശരിക്കും ഒരു മുതൽക്കൂ​ട്ടാണ്‌. സഭയുടെ സമാധാ​ന​വും ഐക്യ​വും കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിൽ സഹോ​ദ​രി​മാർ നല്ലൊരു പങ്ക്‌ വഹിക്കു​ന്നുണ്ട്‌ എന്ന്‌ മൂപ്പന്മാർക്ക്‌ അറിയാം. എന്നാൽ മറ്റു ചില ചോദ്യ​ങ്ങൾക്ക്‌ നമുക്ക്‌ ഉത്തരം കണ്ടുപി​ടി​ക്കണം: എന്തു​കൊ​ണ്ടാണ്‌ ചില സാഹച​ര്യ​ങ്ങ​ളിൽ സ്‌ത്രീ​കൾ ശിരോ​വ​സ്‌ത്രം ധരിക്കണം എന്ന്‌ യഹോവ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌? സഹോ​ദ​ര​ന്മാ​രെ മാത്ര​മാണ്‌ സഭയിൽ മൂപ്പന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും ആയി നിയമി​ക്കു​ന്നത്‌ എന്നതു​കൊണ്ട്‌ സഭയിലെ ഓരോ സഹോ​ദ​ര​നും എല്ലാ സഹോ​ദ​രി​മാ​രു​ടെ​യും തലയാ​ണെന്ന്‌ അത്‌ അർഥമാ​ക്കു​ന്നു​ണ്ടോ?

ഓരോ സഹോ​ദ​ര​നും എല്ലാ സഹോ​ദ​രി​മാ​രു​ടെ​യും തലയാ​ണോ?

8. എഫെസ്യർ 5:23 അനുസ​രിച്ച്‌ ഓരോ സഹോ​ദ​ര​നും എല്ലാ സഹോ​ദ​രി​മാ​രു​ടെ​യും തലയാ​ണോ? വിശദീ​ക​രി​ക്കുക.

8 പുരു​ഷ​നാ​ണെന്ന കാരണ​ത്താൽ ഓരോ സഹോ​ദ​ര​നും എല്ലാ സഹോ​ദ​രി​മാ​രു​ടെ​യും തലയാ​കു​മോ? ഒറ്റ വാക്കിൽ പറഞ്ഞാൽ ഇല്ല. സഭയിലെ സഹോ​ദ​രി​മാ​രു​ടെ​യെ​ല്ലാം തല ഏതെങ്കി​ലു​മൊ​രു സഹോ​ദ​രനല്ല, ക്രിസ്‌തു​വാണ്‌. (എഫെസ്യർ 5:23 വായി​ക്കുക.) ഒരു കുടും​ബ​ത്തിൽ ഭാര്യ​യു​ടെ തല ഭർത്താ​വാണ്‌. എങ്കിലും ഒരു സ്‌നാ​ന​മേറ്റ മകന്‌ അമ്മയുടെ കാര്യ​ത്തിൽ ആ സ്ഥാനമില്ല. (എഫെ. 6:1, 2) ഇനി, സഭയിൽ മൂപ്പന്മാർക്ക്‌ സഹോ​ദ​ര​ന്മാ​രു​ടെ​യും സഹോ​ദ​രി​മാ​രു​ടെ​യും മേൽ ഒരു പരിധി​വ​രെയേ അധികാ​ര​മു​ള്ളൂ. (1 തെസ്സ. 5:12; എബ്രാ. 13:17) മുതിർന്ന​ശേഷം മാതാ​പി​താ​ക്ക​ളു​ടെ അടുത്തു​നിന്ന്‌ മാറി​ത്താ​മ​സി​ക്കുന്ന ഏകാകി​ക​ളായ സഹോ​ദ​രി​മാ​രു​ടെ കാര്യ​മോ? അവർ തുടർന്നും മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കും. എന്നാൽ അവർ പിതാ​വി​ന്റെ അധികാ​ര​ത്തിൻകീ​ഴിൽ അല്ല. സഭയിലെ മൂപ്പന്മാ​രെ​യും അവർ ബഹുമാ​നി​ക്കും. എങ്കിലും സഭയിലെ സഹോ​ദ​ര​ന്മാ​രു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ ഏകാകി​ക​ളായ സഹോ​ദ​രി​മാ​രു​ടെ​യും തല ക്രിസ്‌തു മാത്ര​മാണ്‌.

മാതാപിതാക്കളിൽനിന്ന്‌ മാറി​ത്താ​മ​സി​ക്കുന്ന ഏകാകി​കൾ യേശു​വി​ന്റെ ശിരഃ​സ്ഥാ​ന​ത്തി​നു കീഴി​ലാണ്‌ (8-ാം ഖണ്ഡിക കാണുക)

9. ചില അവസര​ങ്ങ​ളിൽ ഒരു സഹോ​ദരി തല മൂടു​ന്നത്‌ എന്തു​കൊണ്ട്‌?

9 സഭയിൽ ക്രമവും ചിട്ടയും ഉണ്ടായി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. അതിനു​വേണ്ടി യേശു​വി​നെ പുരു​ഷന്റെ തലയായി നിയമി​ച്ചി​രി​ക്കു​ന്നു. സഭയിലെ ആരാധ​ന​യോ​ടു ബന്ധപ്പെട്ട കാര്യ​ങ്ങ​ളിൽ നേതൃ​ത്വ​മെ​ടു​ക്കാൻ യഹോവ പുരു​ഷ​ന്മാ​രെ നിയമി​ച്ചി​ട്ടുണ്ട്‌. സ്‌ത്രീ​കൾക്ക്‌ യഹോവ ആ അധികാ​രം നൽകി​യി​ട്ടില്ല. (1 തിമൊ. 2:12) എന്നാൽ ചില പ്രത്യേക സാഹച​ര്യ​ങ്ങ​ളിൽ ഒരു സഹോ​ദരൻ ചെയ്യേണ്ട നിയമനം ഒരു സഹോ​ദ​രിക്ക്‌ ചെയ്യേ​ണ്ടി​വ​ന്നാൽ, ആ സമയത്ത്‌ സഹോ​ദരി തല മൂടാൻ യഹോവ ആവശ്യ​പ്പെ​ടു​ന്നു. * (1 കൊരി. 11:4-7) അത്‌ സഹോ​ദ​രി​മാ​രെ താഴ്‌ത്തി​ക്കെ​ട്ടാ​നല്ല, മറിച്ച്‌ യഹോവ അധികാ​ര​സ്ഥാ​ന​ങ്ങ​ളി​ലാ​ക്കി വെച്ചി​രി​ക്കു​ന്ന​വ​രോ​ടുള്ള ആദരവ്‌ കാണി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാണ്‌. ഇനി നമുക്ക്‌ ഈ ചോദ്യ​ത്തി​ന്റെ ഉത്തരം ചർച്ച ചെയ്യാം: കുടും​ബ​നാ​ഥ​ന്മാർക്കും മൂപ്പന്മാർക്കും എത്ര​ത്തോ​ളം അധികാ​ര​മുണ്ട്‌?

കുടും​ബ​നാ​ഥ​ന്മാർക്കും മൂപ്പന്മാർക്കും ഉള്ള അധികാ​രം

10. സഭയ്‌ക്കു​വേണ്ടി നിയമങ്ങൾ വെക്കാൻ ഒരു മൂപ്പനു തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

10 മൂപ്പന്മാർ ക്രിസ്‌തു​വി​നെ സ്‌നേ​ഹി​ക്കു​ന്നു. യഹോ​വ​യും യേശു​വും തങ്ങളെ ഏൽപ്പി​ച്ചി​രി​ക്കുന്ന ‘ആടുക​ളെ​യും’ അവർ സ്‌നേ​ഹി​ക്കു​ന്നു. (യോഹ. 21:15-17) അതു​കൊ​ണ്ടു​തന്നെ കുടും​ബ​ത്തിൽ പിതാ​വി​നുള്ള അതേ സ്ഥാനമാണ്‌ സഭയിൽ തനിക്കു​ള്ള​തെന്ന്‌ ഒരു മൂപ്പൻ ചിന്തി​ച്ചേ​ക്കാം. കുടും​ബത്തെ സംരക്ഷി​ക്കാൻ ഒരു കുടും​ബ​നാ​ഥൻ നിയമങ്ങൾ വെക്കു​ന്ന​തു​പോ​ലെ സഭയിൽ ചില നിയമങ്ങൾ വെക്കാൻ ഒരു മൂപ്പനു തോന്നി​യേ​ക്കാം. അത്‌ സഭയെ സംരക്ഷി​ക്കും എന്നായി​രി​ക്കാം അദ്ദേഹം കരുതു​ന്നത്‌. ഇനി, തങ്ങൾക്കു​വേണ്ടി തീരു​മാ​ന​മെ​ടു​ക്കാൻ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ തങ്ങളുടെ തലയായി പ്രവർത്തി​ക്കാൻ ചില സഹോ​ദ​ര​ങ്ങ​ളും മൂപ്പന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചേ​ക്കാം. എന്നാൽ സഭയിലെ മൂപ്പന്മാർക്കും കുടും​ബ​നാ​ഥ​ന്മാർക്കും ഒരേ അധികാ​ര​മാ​ണോ ഉള്ളത്‌?

മൂപ്പന്മാർ സഭയി​ലു​ള്ള​വ​രു​ടെ ആത്മീയ​വും വൈകാ​രി​ക​വും ആയ ആവശ്യ​ങ്ങൾക്കാ​യി കരുതു​ന്നു. സഭ ശുദ്ധി​യു​ള്ള​താ​യി സൂക്ഷി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വ​വും യഹോവ അവർക്കാണ്‌ നൽകി​യി​രി​ക്കു​ന്നത്‌ (11-12 ഖണ്ഡികകൾ കാണുക)

11. അധികാ​ര​ത്തി​ന്റെ കാര്യ​ത്തിൽ മൂപ്പന്മാ​രും കുടും​ബ​നാ​ഥ​ന്മാ​രും തമ്മിൽ എന്തെല്ലാം സമാന​ത​ക​ളാണ്‌ ഉള്ളത്‌?

11 മൂപ്പന്മാർക്കും കുടും​ബ​നാ​ഥ​ന്മാർക്കും ഉള്ള അധികാ​രങ്ങൾ തമ്മിൽ ചില സമാന​ത​ക​ളു​ണ്ടെന്ന്‌ പൗലോസ്‌ അപ്പോ​സ്‌തലൻ സൂചി​പ്പി​ച്ചു. (1 തിമൊ. 3:4, 5) ഉദാഹ​ര​ണ​ത്തിന്‌, കുടും​ബ​ത്തി​ലെ എല്ലാവ​രും കുടും​ബ​നാ​ഥനെ അനുസ​രി​ക്ക​ണ​മെന്ന്‌ യഹോവ ആവശ്യ​പ്പെ​ടു​ന്നു. (കൊലോ. 3:20) അതു​പോ​ലെ​തന്നെ സഭയിലെ എല്ലാവ​രും മൂപ്പന്മാ​രെ അനുസ​രി​ക്കാ​നും യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. കൂടാതെ, കുടും​ബ​നാ​ഥ​ന്മാ​രും മൂപ്പന്മാ​രും തങ്ങളുടെ പരിപാ​ല​ന​ത്തി​ലു​ള്ള​വ​രു​ടെ ആത്മീയാ​രോ​ഗ്യം ശ്രദ്ധി​ക്ക​ണ​മെന്ന്‌ യഹോവ ആഗ്രഹി​ക്കു​ന്നു. ഈ രണ്ടു കൂട്ടരും തങ്ങളുടെ അധികാ​ര​ത്തിൻകീ​ഴി​ലു​ള്ള​വ​രു​ടെ സന്തോ​ഷ​ത്തിന്‌ പ്രാധാ​ന്യം കൊടു​ക്കും. നല്ല കുടും​ബ​നാ​ഥ​ന്മാ​രെ​പ്പോ​ലെ മൂപ്പന്മാ​രും സഭയിലെ സഹോ​ദ​ര​ങ്ങൾക്ക്‌ ബുദ്ധി​മു​ട്ടു​കൾ നേരി​ടു​മ്പോൾ അവർക്കു വേണ്ട സഹായം നൽകും. (യാക്കോ. 2:15-17) കൂടാതെ, മൂപ്പന്മാ​രും കുടും​ബ​നാ​ഥ​ന്മാ​രും തന്റെ നിയമങ്ങൾ അനുസ​രി​ക്കു​ന്ന​തിന്‌ മറ്റുള്ള​വരെ സഹായി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. ബൈബി​ളിൽ “എഴുതി​യി​രി​ക്കു​ന്ന​തിന്‌ അപ്പുറം പോക​രുത്‌” എന്ന്‌ അവർക്ക്‌ മുന്നറി​യി​പ്പും കൊടു​ത്തി​രി​ക്കു​ന്നു.—1 കൊരി. 4:6.

കുടുംബനാഥന്മാർക്ക്‌ കുടും​ബ​ത്തിൽ നേതൃ​ത്വ​മെ​ടു​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം യഹോവ നൽകി​യി​രി​ക്കു​ന്നു. തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ സ്‌നേ​ഹ​മുള്ള ഒരു കുടും​ബ​നാ​ഥൻ ഭാര്യ​യു​ടെ അഭി​പ്രാ​യം​കൂ​ടി കണക്കി​ലെ​ടു​ക്കും (13-ാം ഖണ്ഡിക കാണുക)

12-13. റോമർ 7:2 സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ കുടും​ബ​നാ​ഥ​ന്മാ​രു​ടെ​യും മൂപ്പന്മാ​രു​ടെ​യും അധികാ​രങ്ങൾ തമ്മിൽ എന്തു വ്യത്യാ​സ​മുണ്ട്‌?

12 എന്നാൽ ഒരു മൂപ്പ​ന്റെ​യും കുടും​ബ​നാ​ഥ​ന്റെ​യും അധികാ​രങ്ങൾ തമ്മിൽ വലിയ വ്യത്യാ​സ​ങ്ങ​ളു​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ന്യായാ​ധി​പ​ന്മാ​രാ​യി പ്രവർത്തി​ക്കാ​നുള്ള അധികാ​രം യഹോവ മൂപ്പന്മാർക്ക്‌ നൽകി​യി​ട്ടുണ്ട്‌. മാനസാ​ന്ത​ര​മി​ല്ലാത്ത പാപി​കളെ സഭയിൽനിന്ന്‌ പുറത്താ​ക്കാ​നുള്ള ഉത്തരവാ​ദി​ത്വ​വും അവർക്ക്‌ കൊടു​ത്തി​ട്ടുണ്ട്‌.—1 കൊരി. 5:11-13.

13 എന്നാൽ മൂപ്പന്മാർക്കി​ല്ലാത്ത ചില അധികാ​രങ്ങൾ യഹോവ കുടും​ബ​നാ​ഥ​ന്മാർക്ക്‌ കൊടു​ത്തി​ട്ടുണ്ട്‌. വീട്ടിൽ നിയമങ്ങൾ വെക്കാ​നും കുടും​ബാം​ഗങ്ങൾ അത്‌ അനുസ​രി​ക്കു​ന്നു​ണ്ടോ എന്ന്‌ ഉറപ്പു​വ​രു​ത്താ​നും ഉള്ള അധികാ​രം അദ്ദേഹ​ത്തി​നാണ്‌. (റോമർ 7:2 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌, കുട്ടികൾ എത്ര മണിക്കു​ള്ളിൽ വീട്ടിൽ എത്തണം എന്ന്‌ നിയമം വെക്കാ​നുള്ള അവകാശം കുടും​ബ​നാ​ഥ​നുണ്ട്‌. ആ നിയമം തെറ്റി​ച്ചാൽ കുട്ടി​കൾക്ക്‌ ശിക്ഷണം കൊടു​ക്കാ​നുള്ള അധികാ​ര​വും അദ്ദേഹ​ത്തി​നുണ്ട്‌. (എഫെ. 6:1) ഭാര്യ​യു​ടെ അഭി​പ്രാ​യം​കൂ​ടെ കേട്ട​ശേഷം മാത്രമേ സ്‌നേ​ഹ​മുള്ള ഒരു കുടും​ബ​നാ​ഥൻ ഇത്തരം നിയമങ്ങൾ വെക്കു​ക​യു​ള്ളൂ. കാരണം അവർ ‘ഒരു ശരീര​മാ​ണ​ല്ലോ.’ *മത്താ. 19:6.

സഭയുടെ തലയായ ക്രിസ്‌തു​വി​നെ ബഹുമാ​നി​ക്കു​ക

യേശു യഹോ​വ​യു​ടെ ശിരഃ​സ്ഥാ​ന​ത്തി​നു കീഴ്‌പെ​ട്ടി​രു​ന്നു​കൊണ്ട്‌ ക്രിസ്‌തീ​യ​സ​ഭ​യ്‌ക്ക്‌ വേണ്ട നിർദേ​ശങ്ങൾ നൽകുന്നു (14-ാം ഖണ്ഡിക കാണുക)

14. (എ) മർക്കോസ്‌ 10:45 അനുസ​രിച്ച്‌ യേശു സഭയുടെ തലയാ​കാൻ ഏറ്റവും യോജിച്ച ആളായി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഭരണസം​ഘ​ത്തി​ന്റെ ഉത്തരവാ​ദി​ത്വം എന്താണ്‌? (“ ഭരണസം​ഘ​ത്തി​ന്റെ ഉത്തരവാ​ദി​ത്വം” എന്ന ചതുരം കാണുക.)

14 മോച​ന​വി​ല​യി​ലൂ​ടെ യഹോവ സഭയിലെ ഓരോ​രു​ത്ത​രെ​യും വിലയ്‌ക്കു വാങ്ങി. (മർക്കോസ്‌ 10:45 വായി​ക്കുക; പ്രവൃ. 20:28; 1 കൊരി. 15:21, 22) സ്വന്തം ജീവൻ മോച​ന​വി​ല​യാ​യി നൽകിയ യേശു​വാണ്‌ സഭയുടെ തലയാ​യി​രി​ക്കാൻ ഏറ്റവും യോജിച്ച ആൾ. അതു​കൊണ്ട്‌, യഹോവ യേശു​വി​നെ ആ സ്ഥാനത്ത്‌ ആക്കി​വെച്ചു. നമ്മുടെ തലയായ യേശു​വിന്‌ ഓരോ വ്യക്തി​കൾക്കും കുടും​ബ​ങ്ങൾക്കും സഭയ്‌ക്കും വേണ്ട നിയമങ്ങൾ വെക്കാ​നും അവർ അത്‌ പാലി​ക്കു​ന്നു​ണ്ടോ എന്ന്‌ ഉറപ്പു​വ​രു​ത്താ​നും ഉള്ള അധികാ​ര​മുണ്ട്‌. (ഗലാ. 6:2) പക്ഷേ യേശു വെറുതെ നിയമങ്ങൾ വെക്കുക മാത്രമല്ല ചെയ്യു​ന്നത്‌, നമ്മൾ ഓരോ​രു​ത്ത​രെ​യും സ്‌നേ​ഹി​ക്കു​ക​യും നമുക്കാ​യി കരുതു​ക​യും ചെയ്യുന്നു.—എഫെ. 5:29.

15-16. മാർലി സഹോ​ദ​രി​യു​ടെ​യും ബെഞ്ചമിൻ സഹോ​ദ​ര​ന്റെ​യും വാക്കു​ക​ളിൽനിന്ന്‌ നിങ്ങൾ എന്തു പഠിച്ചു?

15 നമ്മളെ പരിപാ​ലി​ക്കു​ന്ന​തി​നു​വേണ്ടി ക്രിസ്‌തു ആക്കി​വെ​ച്ചി​രി​ക്കു​ന്ന​വ​രാണ്‌ സഭയിലെ നിയമി​ത​പു​രു​ഷ​ന്മാർ. അതു​കൊണ്ട്‌ അവർ നൽകുന്ന നിർദേ​ശങ്ങൾ അനുസ​രി​ക്കു​മ്പോൾ സഹോ​ദ​രി​മാർ ക്രിസ്‌തു​വി​നെ ബഹുമാ​നി​ക്കു​ക​യാണ്‌. ഐക്യ​നാ​ടു​ക​ളിൽ താമസി​ക്കുന്ന മാർലി സഹോ​ദ​രി​യു​ടെ അതേ അഭി​പ്രാ​യം​ത​ന്നെ​യാണ്‌ മിക്ക സഹോ​ദ​രി​മാർക്കും ഉള്ളത്‌. സഹോ​ദരി പറയുന്നു: “ഒരു ഭാര്യ എന്ന നിലയി​ലുള്ള എന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ ഞാൻ അതിയാ​യി വിലമ​തി​ക്കു​ന്നു. അതു​പോ​ലെ, സഭയിലെ ഒരു സഹോ​ദരി എന്ന സ്ഥാനവും എനിക്കു വില​പ്പെ​ട്ട​താണ്‌. യഹോവ ഭർത്താ​വി​നും സഭയിലെ മൂപ്പന്മാർക്കും നൽകി​യി​രി​ക്കുന്ന അധികാ​രത്തെ ഞാൻ എപ്പോ​ഴും ആദരി​ക്ക​ണ​മെ​ന്നും അതിന്‌ എന്റെ ഭാഗത്തു​നിന്ന്‌ നല്ല ശ്രമം വേണ​മെ​ന്നും എനിക്ക്‌ അറിയാം. എന്റെ ഭർത്താ​വും സഭയിലെ സഹോ​ദ​ര​ന്മാ​രും എന്നെ ബഹുമാ​നി​ക്കു​ന്നു, ഞാൻ ചെയ്യുന്ന കാര്യ​ങ്ങളെ വിലമ​തി​ക്കു​ക​യും ചെയ്യുന്നു. അതു​കൊണ്ട്‌ അവർക്ക്‌ കീഴ്‌പെ​ട്ടി​രി​ക്കാൻ എനിക്ക്‌ എളുപ്പ​മാണ്‌.”

16 ശിരഃ​സ്ഥാ​ന​ക്ര​മീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ ശരിയായ കാഴ്‌ച​പ്പാ​ടുള്ള സഹോ​ദ​ര​ന്മാർ സഹോ​ദ​രി​മാ​രെ ബഹുമാ​നി​ക്കു​ക​യും ആദരി​ക്കു​ക​യും ചെയ്യും. ഇംഗ്ലണ്ടി​ലുള്ള ബെഞ്ചമിൻ എന്ന സഹോ​ദരൻ പറയുന്നു: “സഹോ​ദ​രി​മാർ മീറ്റി​ങ്ങു​ക​ളിൽ പറയുന്ന അഭി​പ്രാ​യ​ങ്ങ​ളിൽനിന്ന്‌ എനിക്ക്‌ പലതും പഠിക്കാൻ കഴിഞ്ഞി​ട്ടുണ്ട്‌. വ്യക്തി​പ​ര​മായ പഠനത്തി​ന്റെ കാര്യ​ത്തി​ലും ശുശ്രൂ​ഷ​യു​ടെ കാര്യ​ത്തി​ലും മെച്ച​പ്പെ​ടാൻ അവർ പറഞ്ഞുതന്ന പല നുറു​ങ്ങു​ക​ളും എനിക്കു പ്രയോ​ജനം ചെയ്‌തി​ട്ടുണ്ട്‌. അവരുടെ സേവനം വളരെ വില​പ്പെ​ട്ട​താണ്‌.”

17. ശിരഃ​സ്ഥാ​ന​ക്ര​മീ​ക​ര​ണ​ത്തി​നു പിന്നിലെ തത്ത്വത്തെ നമ്മൾ ആദരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

17 പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കുടും​ബ​നാ​ഥ​ന്മാ​രും മൂപ്പന്മാ​രും ഉൾപ്പെടെ സഭയിലെ എല്ലാവ​രും ശിരഃ​സ്ഥാ​ന​ക്ര​മീ​ക​ര​ണ​ത്തി​നു പിന്നിലെ തത്ത്വം നന്നായി മനസ്സി​ലാ​ക്കു​ക​യും ആദരി​ക്കു​ക​യും ചെയ്യു​ക​യാ​ണെ​ങ്കിൽ സഭയിൽ സമാധാ​നം കളിയാ​ടും. അതി​ലെ​ല്ലാ​മു​പരി, സ്‌നേ​ഹ​മുള്ള നമ്മുടെ സ്വർഗീ​യ​പി​താ​വായ യഹോ​വ​യ്‌ക്ക്‌ അത്‌ സ്‌തുതി കരേറ്റും.—സങ്കീ. 150:6.

ഗീതം 123 ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തി​നു മനസ്സോ​ടെ കീഴ്‌പെ​ടാം

^ ഖ. 5 സഭയിൽ സഹോ​ദ​രി​മാർക്കുള്ള സ്ഥാനം എന്താണ്‌? ഓരോ സഹോ​ദ​ര​നും എല്ലാ സഹോ​ദ​രി​മാ​രു​ടെ​യും മേൽ അധികാ​ര​മു​ണ്ടോ? മൂപ്പന്മാർക്കും കുടും​ബ​നാ​ഥ​ന്മാർക്കും ഒരേ തരത്തി​ലുള്ള അധികാ​രം​ത​ന്നെ​യാ​ണോ ഉള്ളത്‌? ഈ ചോദ്യ​ങ്ങൾക്ക്‌ ബൈബിൾ നൽകുന്ന ഉത്തരം ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും.

^ ഖ. 5 2020 സെപ്‌റ്റം​ബർ ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ “ക്രിസ്‌തീ​യ​സ​ഹോ​ദ​രി​മാ​രു​ടെ കൂടെ​നിൽക്കുക” എന്ന ലേഖന​ത്തി​ലെ 6-ാം ഖണ്ഡിക കാണുക.

^ ഖ. 13 ഒരു കുടും​ബം ഏത്‌ സഭയോ​ടൊത്ത്‌ സേവി​ക്ക​ണ​മെന്ന്‌ തീരു​മാ​നി​ക്കേ​ണ്ടത്‌ ആരാ​ണെന്ന്‌ മനസ്സി​ലാ​ക്കാൻ 2020 ആഗസ്റ്റ്‌ ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ “സഭയിൽ മറ്റുള്ള​വർക്കുള്ള സ്ഥാനത്തെ ബഹുമാ​നി​ക്കുക” എന്ന ലേഖന​ത്തി​ലെ 17-19 ഖണ്ഡികകൾ കാണുക.

^ ഖ. 59 ഈ വിഷയ​ത്തെ​ക്കു​റി​ച്ചുള്ള കൂടു​ത​ലായ വിവര​ങ്ങൾക്ക്‌, എന്നും ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കുക” എന്ന പുസ്‌ത​ക​ത്തി​ന്റെ 239-242 പേജുകൾ കാണുക.

^ ഖ. 64 ഭരണസംഘത്തിന്റെ പ്രവർത്ത​ന​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ 2013 ജൂലൈ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 20-25 പേജുകൾ കാണുക.