വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

‘ഞാൻ നിയമം മുഖേന നിയമ​ത്തോ​ടുള്ള ബന്ധത്തിൽ മരിച്ചു’ എന്നു പറഞ്ഞ​പ്പോൾ പൗലോസ്‌ അപ്പോ​സ്‌തലൻ എന്താണ്‌ അർഥമാ​ക്കി​യത്‌?—ഗലാ. 2:19.

▪ പൗലോസ്‌ എഴുതി: “ദൈവ​ത്തി​നു​വേണ്ടി ജീവി​ക്കാൻ ഞാൻ നിയമം മുഖേന നിയമ​ത്തോ​ടുള്ള ബന്ധത്തിൽ മരിച്ച​താണ്‌.”—ഗലാ. 2:19.

റോമൻസം​സ്ഥാ​ന​മായ ഗലാത്യ​യി​ലെ സഭകളെ ഒരു പ്രധാ​ന​വി​ഷയം അറിയി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെ​ട്ടാ​ണു പൗലോസ്‌ ഇതെഴു​തി​യത്‌. അവി​ടെ​യുള്ള ചില ക്രിസ്‌ത്യാ​നി​കൾ തെറ്റായ ഉപദേ​ശങ്ങൾ പഠിപ്പി​ക്കു​ന്ന​വ​രു​ടെ വലയിൽ കുടു​ങ്ങി​യി​രു​ന്നു. രക്ഷ ലഭിക്ക​ണ​മെ​ങ്കിൽ ഒരാൾ ദൈവം മോശ​യ്‌ക്കു കൊടുത്ത നിയമങ്ങൾ, പ്രത്യേ​കിച്ച്‌ പരി​ച്ഛേ​ദ​ന​പോ​ലുള്ള കാര്യങ്ങൾ, പാലി​ക്ക​ണ​മെ​ന്നാണ്‌ അവർ പഠിപ്പി​ച്ചി​രു​ന്നത്‌. എന്നാൽ ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രു​ന്നവർ പരി​ച്ഛേ​ദ​ന​യേൽക്കാൻ ദൈവം ആവശ്യ​പ്പെ​ടു​ന്നി​ല്ലെന്ന കാര്യം പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവരുടെ പഠിപ്പി​ക്ക​ലു​കൾ തെറ്റാ​ണെന്ന്‌ പൗലോസ്‌ കാര്യ​കാ​ര​ണ​സ​ഹി​തം വിശദീ​ക​രി​ച്ചു. കൂടാതെ യേശു​ക്രി​സ്‌തു​വി​ന്റെ മോച​ന​ബ​ലി​യി​ലുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്താ​നും പൗലോസ്‌ ശ്രമിച്ചു.—ഗലാ. 2:4; 5:2.

‘നിയമ​ത്തോ​ടുള്ള ബന്ധത്തിൽ മരിച്ചു’ എന്നു പറഞ്ഞ​പ്പോൾ ശരിക്കും പൗലോസ്‌ എന്താണ്‌ ഉദ്ദേശി​ച്ചത്‌? ഒരാൾ മരിച്ചു​ക​ഴി​ഞ്ഞാൽ പിന്നെ ചുറ്റും നടക്കു​ന്ന​തൊ​ന്നും അയാൾ അറിയു​ന്നി​ല്ലെന്നു ബൈബിൾ വ്യക്തമാ​യി പറയു​ന്നുണ്ട്‌. (സഭാ. 9:5) അതു​കൊണ്ട്‌ പൗലോസ്‌ അതു പറഞ്ഞ​പ്പോൾ, ഇനി ഒരിക്ക​ലും താൻ മോശ​യ്‌ക്കു കൊടുത്ത നിയമ​ത്തിൻകീ​ഴിൽ അല്ല എന്നാണ്‌ അദ്ദേഹം അർഥമാ​ക്കി​യത്‌. കൂടാതെ, മോച​ന​ബ​ലി​യി​ലെ വിശ്വാ​സ​ത്താൽ താൻ “ദൈവ​ത്തി​നു​വേണ്ടി ജീവി​ക്കാൻ”തുടങ്ങി എന്നും പൗലോ​സിന്‌ ഉറപ്പാ​യി​രു​ന്നു.

എന്നാൽ ഇങ്ങനെ​യൊ​രു മാറ്റം പൗലോ​സി​ന്റെ ജീവി​ത​ത്തിൽ ഉണ്ടായത്‌ ‘നിയമം മുഖേ​ന​യാണ്‌.’ അത്‌ എങ്ങനെ? ഇക്കാര്യം പറയു​ന്ന​തി​നു തൊട്ടു​മുമ്പ്‌ പൗലോസ്‌ പറഞ്ഞത്‌, ‘നിയമം ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ ചെയ്യു​ന്ന​തി​ലൂ​ടെയല്ല, യേശു​ക്രി​സ്‌തു​വി​ലുള്ള വിശ്വാ​സ​ത്തി​ലൂ​ടെ മാത്ര​മാണ്‌ ഒരാളെ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കു​ന്നത്‌’ എന്നാണ്‌. (ഗലാ. 2:16) എങ്കിലും മോശ​യി​ലൂ​ടെ കൊടുത്ത നിയമം പ്രധാ​ന​പ്പെട്ട ഒരു ഉദ്ദേശ്യം സാധിച്ചു. ആ നിയമ​ത്തെ​ക്കു​റിച്ച്‌ ഗലാത്യ​യി​ലു​ള്ള​വ​രോ​ടു പൗലോസ്‌ പറഞ്ഞു: “വാഗ്‌ദാ​നം കിട്ടിയ സന്തതി വരുന്ന​തു​വരെ ലംഘനങ്ങൾ വെളി​പ്പെ​ടാൻവേ​ണ്ടി​യാണ്‌ അതു കൂട്ടി​ച്ചേർത്തത്‌.” (ഗലാ. 3:19) ആ നിയമ​ത്തി​ലൂ​ടെ, പാപി​ക​ളും അപൂർണ​രും ആയ മനുഷ്യർക്കു പൂർണ​മാ​യി നിയമം അനുസ​രി​ക്കാ​നാ​കി​ല്ലെ​ന്നും അവർക്കു പൂർണ​ത​യുള്ള ഒരു ബലിയു​ടെ ആവശ്യ​മു​ണ്ടെ​ന്നും മനസ്സി​ലാ​യി. അങ്ങനെ നിയമം വാഗ്‌ദ​ത്ത​സ​ന്ത​തി​യി​ലേക്ക്‌ അഥവാ ക്രിസ്‌തു​വി​ലേക്ക്‌ അവരെ നയിച്ചു. യേശു​ക്രി​സ്‌തു​വിൽ വിശ്വ​സി​ക്കുന്ന ഒരാൾക്കു ദൈവ​മു​മ്പാ​കെ നീതി​മാ​നാ​കാ​നുള്ള അവസരം കിട്ടു​മാ​യി​രു​ന്നു. (ഗലാ. 3:24) പൗലോ​സി​ന്റെ കാര്യ​ത്തി​ലും നിയമ​മാണ്‌ അതു സാധ്യ​മാ​ക്കി​യത്‌. യേശു​വി​നെ അംഗീ​ക​രി​ക്കാ​നും വിശ്വ​സി​ക്കാ​നും ഈ നിയമം പൗലോ​സി​നെ സഹായി​ച്ചു. അതോടെ അദ്ദേഹം ‘നിയമ​ത്തോ​ടുള്ള ബന്ധത്തിൽ മരിക്കു​ക​യും ദൈവ​ത്തി​നു​വേണ്ടി ജീവി​ക്കാൻതു​ട​ങ്ങു​ക​യും’ ചെയ്‌തു. അങ്ങനെ നിയമ​ത്തി​നു പൗലോ​സി​ന്റെ മേൽ ഒരു നിയ​ന്ത്ര​ണ​വും ഇല്ലാതാ​യി.

റോമി​ലു​ള്ള​വർക്കു കത്ത്‌ എഴുതി​യ​പ്പോ​ഴും പൗലോസ്‌ ഇതു​പോ​ലൊ​രു കാര്യം പറഞ്ഞു. “സഹോ​ദ​ര​ങ്ങളേ, നിങ്ങളും ക്രിസ്‌തു​വി​ന്റെ ശരീരം​വഴി നിയമം സംബന്ധിച്ച്‌ മരിച്ച​വ​രാ​യി. . . . നമ്മളെ ബന്ധനത്തി​ലാ​ക്കി​യി​രുന്ന നിയമം സംബന്ധിച്ച്‌ നമ്മൾ മരിച്ച​തു​കൊണ്ട്‌ നമ്മൾ നിയമ​ത്തിൽനിന്ന്‌ സ്വത​ന്ത്ര​രാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” (റോമ. 7:4, 6) ഇവി​ടെ​യും ഗലാത്യർ 2:19-ലും നിയമ​ത്തിൻ കീഴിൽ ഒരു പാപി​യാ​യി മരിക്കു​ന്ന​തി​നെ​ക്കു​റി​ച്ചല്ല നിയമ​ത്തിൽനിന്ന്‌ സ്വത​ന്ത്ര​രാ​ക്ക​പ്പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌ പൗലോസ്‌ പറഞ്ഞത്‌. പൗലോ​സും മറ്റു ക്രിസ്‌ത്യാ​നി​ക​ളും ക്രിസ്‌തു​വി​ന്റെ മോച​ന​ബ​ലി​യുള്ള വിശ്വാ​സ​ത്താൽ സ്വത​ന്ത്ര​രാ​യി​ത്തീർന്ന​തു​കൊണ്ട്‌ നിയമ​ത്തി​നു പിന്നീട്‌ അവരുടെ മേൽ ഒരധി​കാ​ര​വും ഇല്ലായി​രു​ന്നു.