വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 34

‘യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യുക’

‘യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യുക’

“യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യൂ! ദൈവ​ത്തിൽ അഭയം തേടുന്ന മനുഷ്യൻ സന്തുഷ്ടൻ.”—സങ്കീ. 34:8.

ഗീതം 117 നന്മയെന്ന ഗുണം

പൂർവാവലോകനം *

1-2. യഹോ​വ​യു​ടെ നന്മ രുചി​ച്ച​റി​യാൻ നമ്മൾ എന്തു ചെയ്യണം? (സങ്കീർത്തനം 34:8)

നിങ്ങൾ ഇതുവരെ കഴിച്ചി​ട്ടി​ല്ലാത്ത ഒരു സാധനം ആരെങ്കി​ലും നിങ്ങൾക്കു തരു​ന്നെന്നു വിചാ​രി​ക്കുക. അതു കാണു​ക​യും മണത്തു​നോ​ക്കു​ക​യും അതിന്റെ ചേരു​വകൾ അറിയു​ക​യും അതു കഴിച്ചി​ട്ടു​ള്ള​വ​രു​ടെ അഭി​പ്രാ​യങ്ങൾ കേൾക്കു​ക​യും ചെയ്‌താൽ ആ സാധന​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ ഒരു ഏകദേശ ധാരണ കിട്ടും. എന്നാൽ നിങ്ങൾക്ക്‌ അത്‌ ഇഷ്ടപ്പെ​ടു​മോ​യെന്ന്‌ അറിയ​ണ​മെ​ങ്കിൽ നിങ്ങൾതന്നെ അതു രുചി​ച്ചു​നോ​ക്കണം.

2 അതു​പോ​ലെ ബൈബി​ളും നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വായി​ക്കു​ക​യും യഹോ​വ​യിൽനി​ന്നുള്ള അനു​ഗ്ര​ഹങ്ങൾ ലഭിച്ചവർ പറയു​ന്നതു കേൾക്കു​ക​യും ചെയ്യു​ന്ന​തി​ലൂ​ടെ യഹോ​വ​യു​ടെ നന്മയെ​ക്കു​റിച്ച്‌ ചില​തെ​ല്ലാം നമുക്കു മനസ്സി​ലാ​ക്കാ​നാ​കും. എന്നാൽ യഹോവ എത്ര നല്ലവനാ​ണെന്നു ശരിക്കും മനസ്സി​ലാ​ക​ണ​മെ​ങ്കിൽ യഹോ​വ​യു​ടെ നന്മ നമ്മൾതന്നെ ‘രുചി​ച്ച​റി​യണം.’ (സങ്കീർത്തനം 34:8 വായി​ക്കുക.) അതു മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ഒരു ദൃഷ്ടാന്തം നമുക്ക്‌ ഇപ്പോൾ നോക്കാം. നിങ്ങൾക്കു മുൻനി​ര​സേ​വനം തുടങ്ങാൻ ആഗ്രഹ​മു​ണ്ടെന്നു വിചാ​രി​ക്കുക. എന്നാൽ അതു ചെയ്യു​ന്ന​തി​നു നിങ്ങൾ ജീവിതം ലളിത​മാ​ക്കേ​ണ്ട​തുണ്ട്‌. ദൈവ​രാ​ജ്യ​ത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം നൽകു​ന്നെ​ങ്കിൽ യഹോവ നമ്മുടെ ആവശ്യ​ങ്ങൾക്കാ​യി കരുതു​മെന്ന യേശു​വി​ന്റെ വാഗ്‌ദാ​നം നിങ്ങൾ പല തവണ വായി​ച്ചി​ട്ടു​ണ്ടാ​കും. പക്ഷേ യഹോവ അത്‌ എങ്ങനെ​യാ​ണു ചെയ്യു​ന്ന​തെന്നു നിങ്ങൾ ഇതുവരെ അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടില്ല. (മത്താ. 6:33) എങ്കിലും യേശു​വി​ന്റെ വാക്കു​ക​ളിൽ വിശ്വ​സി​ച്ചു​കൊണ്ട്‌ ചെലവു​കൾ ചുരു​ക്കാ​നും ജോലി​സ​മയം വെട്ടി​ക്കു​റ​യ്‌ക്കാ​നും പ്രസം​ഗ​പ്ര​വർത്തനം കൂടുതൽ ചെയ്യാ​നും നിങ്ങൾ തീരു​മാ​നി​ക്കു​ന്നു. അങ്ങനെ ചെയ്യു​മ്പോ​ഴാണ്‌ യഹോവ നമ്മുടെ ആവശ്യ​ങ്ങൾക്കാ​യി ശരിക്കും കരുതു​മെന്നു നമ്മൾ അനുഭ​വി​ച്ച​റി​യു​ന്നത്‌. അപ്പോൾ യഹോ​വ​യു​ടെ നന്മ നമുക്കു​തന്നെ ‘രുചി​ച്ച​റി​യാ​നാ​കും.’

3. സങ്കീർത്തനം 16:1, 2-നു ചേർച്ച​യിൽ ആർക്കാണ്‌ യഹോ​വ​യിൽനി​ന്നുള്ള നന്മ ലഭിക്കു​ന്നത്‌?

3 ‘യഹോവ എല്ലാവർക്കും നല്ലവനാണ്‌,’ തന്നെ അറിയാ​ത്ത​വർക്കു​പോ​ലും. (സങ്കീ. 145:9; മത്താ. 5:45) പ്രത്യേ​കിച്ച്‌ യഹോ​വയെ മുഴു​ഹൃ​ദ​യ​ത്തോ​ടെ സ്‌നേ​ഹി​ക്കു​ക​യും സേവി​ക്കു​ക​യും ചെയ്യു​ന്ന​വർക്ക്‌ യഹോവ ധാരാളം അനു​ഗ്ര​ഹങ്ങൾ നൽകുന്നു. (സങ്കീർത്തനം 16:1, 2 വായി​ക്കുക.) യഹോവ തന്നിരി​ക്കുന്ന ചില നല്ല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്ക്‌ ഇപ്പോൾ നോക്കാം.

4. താനു​മാ​യി ഒരു അടുത്ത ബന്ധത്തി​ലേക്കു വരുന്ന​വർക്ക്‌ യഹോവ എങ്ങനെ​യാ​ണു നന്മ ചെയ്യു​ന്നത്‌?

4 യഹോ​വ​യിൽനിന്ന്‌ പഠിക്കുന്ന കാര്യങ്ങൾ അനുസ​രി​ക്കു​മ്പോ​ഴൊ​ക്കെ ജീവി​ത​ത്തിൽ അതിന്റെ പ്രയോ​ജനം കാണാ​നാ​കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ യഹോ​വ​യെ​ക്കു​റിച്ച്‌ അറിയു​ക​യും യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും ചെയ്യാൻ തുടങ്ങി​യ​പ്പോൾ ദൈവം വെറു​ക്കുന്ന ചിന്തക​ളും പ്രവർത്ത​ന​ങ്ങ​ളും ഒക്കെ ഉപേക്ഷി​ക്കാൻ യഹോവ നമ്മളെ സഹായി​ച്ചു. (കൊലോ. 1:21) നമ്മളെ​ത്തന്നെ യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌ത​പ്പോൾ യഹോ​വ​യു​ടെ നന്മ നമുക്കു കൂടുതൽ അനുഭ​വി​ച്ച​റി​യാ​നാ​യി. യഹോവ നമുക്കു ശുദ്ധമായ ഒരു മനസ്സാക്ഷി നൽകി, യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധത്തി​ലേക്കു വരാൻ നമ്മളെ സഹായി​ക്കു​ക​യും ചെയ്‌തു.—1 പത്രോ. 3:21.

5. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നമ്മൾ എങ്ങനെ​യാ​ണു യഹോ​വ​യു​ടെ നന്മ രുചി​ച്ച​റി​യു​ന്നത്‌?

5 ഇനി, പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​മ്പോ​ഴും നമുക്ക്‌ യഹോ​വ​യു​ടെ നന്മ രുചി​ച്ച​റി​യാ​നാ​കു​ന്നു. നിങ്ങൾ പൊതു​വേ പരിച​യ​മി​ല്ലാ​ത്ത​വ​രോ​ടു സംസാ​രി​ക്കാൻ അൽപ്പം മടിയുള്ള കൂട്ടത്തി​ലാ​ണോ? യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ പലരും അങ്ങനെ​യൊ​രു പ്രശ്‌ന​മു​ള്ള​വ​രാണ്‌. ഒരുപക്ഷേ യഹോ​വ​യു​ടെ സാക്ഷി​യാ​കു​ന്ന​തി​നു മുമ്പ്‌ ആളുകൾക്കു പൊതു​വേ കേൾക്കാൻ ഇഷ്ടമി​ല്ലാത്ത ഒരു വാർത്ത​യു​മാ​യി, ഒരു പരിച​യ​വു​മി​ല്ലാത്ത ഒരാളു​ടെ വീട്ടു​വാ​തിൽക്കൽ ചെന്ന്‌ മുട്ടു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ ഓർക്കാൻപോ​ലും കഴിയി​ല്ലാ​യി​രു​ന്നു. എന്നാൽ ഇന്നു നിങ്ങൾ അതു പതിവാ​യി ചെയ്യുന്നു. നിങ്ങൾക്ക്‌ അതു വളരെ ഇഷ്ടവു​മാണ്‌. യഹോ​വ​യല്ലേ അതിനു നിങ്ങളെ സഹായി​ച്ചത്‌? പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നി​ടെ എതിർപ്പു​ണ്ടാ​യ​പ്പോൾ ശാന്തരാ​യി​രി​ക്കാൻ യഹോവ നിങ്ങളെ സഹായി​ച്ചു. ആളുകൾ കേൾക്കാൻ താത്‌പ​ര്യം കാണി​ക്കാ​ഞ്ഞ​പ്പോൾപ്പോ​ലും പ്രസം​ഗ​പ്ര​വർത്തനം തുടരാൻ യഹോവ നിങ്ങൾക്കു ശക്തി നൽകി. ഈ വിധങ്ങ​ളി​ലെ​ല്ലാം യഹോവ സഹായി​ച്ചതു നിങ്ങൾ അനുഭ​വി​ച്ച​റി​ഞ്ഞു.—യിരെ. 20:7-9.

6. ശുശ്രൂ​ഷ​യോ​ടുള്ള ബന്ധത്തിൽ യഹോവ നമ്മളോ​ടു നന്മ കാണി​ക്കുന്ന മറ്റൊരു വിധം ഏതാണ്‌?

6 പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു​വേണ്ടി പരിശീ​ലി​പ്പി​ച്ചു​കൊ​ണ്ടും യഹോവ നമ്മളോ​ടു നന്മ കാണി​ച്ചി​രി​ക്കു​ന്നു. (യോഹ. 6:45) നമ്മൾ കണ്ടുമു​ട്ടുന്ന ആളുക​ളോട്‌ എന്തു പറയണം, എങ്ങനെ പറയണം എന്നതിന്റെ നല്ലനല്ല മാതൃ​കകൾ ഇടദി​വ​സത്തെ മീറ്റി​ങ്ങു​ക​ളി​ലൂ​ടെ പഠിപ്പി​ക്കു​ന്നു. ആദ്യ​മൊ​ക്കെ ഈ പുതിയ അവതര​ണങ്ങൾ പരീക്ഷി​ച്ചു​നോ​ക്കാൻ നമുക്ക്‌ അൽപ്പം മടി തോന്നി​യേ​ക്കാം. എന്നാൽ അത്‌ ഉപയോ​ഗി​ച്ചു​നോ​ക്കു​മ്പോൾ നമ്മുടെ പ്രദേ​ശ​ത്തിന്‌ ഏറ്റവും പറ്റിയ​താണ്‌ അതെന്നു നമുക്കു മനസ്സി​ലാ​യേ​ക്കും. ഇനി, നമ്മൾ ശുശ്രൂ​ഷ​യിൽ ഇതുവരെ പരീക്ഷി​ച്ചു​നോ​ക്കി​യി​ട്ടി​ല്ലാത്ത ചില രീതികൾ ഉപയോ​ഗി​ക്കാ​നും മീറ്റി​ങ്ങു​ക​ളി​ലൂ​ടെ​യും കൺ​വെൻ​ഷ​നു​ക​ളി​ലൂ​ടെ​യും നമ്മളെ ഓർമി​പ്പി​ക്കാ​റുണ്ട്‌. ഇവി​ടെ​യും ചെയ്‌തു ശീലിച്ച കാര്യ​ങ്ങൾക്കു മാറ്റം വരുത്തു​ന്നത്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല. എന്നാൽ അതിനു തയ്യാറാ​കു​ന്നെ​ങ്കിൽ യഹോവ നമ്മളെ അനു​ഗ്ര​ഹി​ക്കും. നമ്മുടെ സാഹച​ര്യ​ങ്ങൾ എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും യഹോ​വ​യിൽ ആശ്രയി​ച്ചു​കൊണ്ട്‌ ഇത്തരം പുതിയ രീതികൾ നമുക്കു പരീക്ഷി​ച്ചു​നോ​ക്കാ​നാ​കും. അങ്ങനെ യഹോ​വ​യ്‌ക്കു നമ്മുടെ ഏറ്റവും നല്ലതു കൊടു​ക്കു​മ്പോൾ എന്തെല്ലാം അനു​ഗ്ര​ഹ​ങ്ങ​ളാ​ണു നമുക്കു ലഭിക്കു​ക​യെന്നു നോക്കാം. അതിനു ശേഷം ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യാൻ നമ്മളെ എന്തെല്ലാം സഹായി​ക്കു​മെ​ന്നും നമ്മൾ പഠിക്കും.

യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​വർക്ക്‌ അനു​ഗ്രഹം ഉറപ്പ്‌

7. ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യു​ന്നെ​ങ്കിൽ നമുക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ കിട്ടും?

7 യഹോ​വ​യോ​ടു കൂടുതൽ അടുക്കാ​നാ​കും. കൊളം​ബി​യ​യിൽ താമസി​ക്കുന്ന ഒരു മൂപ്പനായ സാമുവൽ * സഹോ​ദ​ര​ന്റെ​യും ഭാര്യ​യു​ടെ​യും അനുഭവം നോക്കാം. അവർ രണ്ടു പേരും സന്തോ​ഷ​ത്തോ​ടെ സ്വന്തം നാട്ടിലെ സഭയോ​ടൊത്ത്‌ മുൻനി​ര​സേ​വനം ചെയ്യു​ക​യാ​യി​രു​ന്നു. എന്നാൽ ആവശ്യം അധിക​മുള്ള ഒരു സഭയോ​ടൊത്ത്‌ പ്രവർത്തി​ച്ചു​കൊണ്ട്‌ ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യാൻ അവർ ആഗ്രഹി​ച്ചു. എന്നാൽ അതിനു​വേണ്ടി അവർക്കു പല ത്യാഗ​ങ്ങ​ളും ചെയ്യണ​മാ​യി​രു​ന്നു. സാമുവൽ സഹോ​ദരൻ പറയുന്നു: “മത്തായി 6:33-ലെ ഉപദേശം അനുസ​രി​ക്കാ​നും അത്ര ആവശ്യ​മി​ല്ലാത്ത സാധനങ്ങൾ വാങ്ങി​ക്കൂ​ട്ടു​ന്നതു നിറു​ത്താ​നും ഞങ്ങൾ തീരു​മാ​നി​ച്ചു. എന്നാൽ ഞങ്ങളുടെ വീട്ടിൽനിന്ന്‌ മാറി താമസി​ക്കു​ന്ന​താ​യി​രു​ന്നു ഏറ്റവും ബുദ്ധി​മുട്ട്‌. ഞങ്ങൾക്ക്‌ ഒത്തിരി ഇഷ്ടമുള്ള ഒരു വീടാ​യി​രു​ന്നു അത്‌. അതും കടബാ​ധ്യ​ത​ക​ളൊ​ന്നും ഇല്ലാതെ ഞങ്ങളുടെ സ്വന്തം പേരി​ലു​ളള ഒരു വീട്‌.” എന്നാൽ പുതിയ സ്ഥലത്ത്‌ ചെന്ന​പ്പോൾ അവിടെ ജീവി​ക്കാൻ നേരത്തേ ഉണ്ടായി​രുന്ന വരുമാ​ന​ത്തി​ന്റെ ആറി​ലൊ​ന്നു മതി​യെന്ന്‌ അവർക്കു മനസ്സി​ലാ​യി. സാമുവൽ സഹോ​ദരൻ പറയുന്നു: “യഹോവ ഞങ്ങളെ വഴിന​യി​ക്കു​ക​യും ഞങ്ങളുടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തരുക​യും ചെയ്യു​ന്നത്‌ എങ്ങനെ​യാ​ണെന്നു ഞങ്ങൾ നേരിട്ട്‌ അനുഭ​വി​ച്ചു. മുമ്പ്‌ ഒരിക്ക​ലും അറിഞ്ഞി​ട്ടി​ല്ലാത്ത വിധത്തിൽ യഹോ​വ​യു​ടെ അംഗീ​കാ​ര​വും സ്‌നേ​ഹ​വും ഞങ്ങൾ രുചി​ച്ച​റി​ഞ്ഞു.” നിങ്ങൾക്കും അങ്ങനെ ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാൻ കഴിയു​മോ? അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ യഹോ​വ​യോ​ടു കൂടുതൽ അടുക്കാ​നാ​കും. യഹോവ നിങ്ങളു​ടെ ആവശ്യ​ങ്ങൾക്കാ​യി കരുതു​ക​യും ചെയ്യും.—സങ്കീ. 18:25.

8. ഇവാൻ-വിക്ടോ​റിയ ദമ്പതി​ക​ളു​ടെ വാക്കു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

8 ദൈവ​സേ​വനം കൂടുതൽ സന്തോ​ഷ​മു​ള്ള​താ​കും. കിർഗി​സ്ഥാ​നിൽ മുൻനി​ര​സേ​വനം ചെയ്യുന്ന ഒരു ദമ്പതി​ക​ളാണ്‌ ഇവാനും വിക്ടോ​റി​യ​യും. അവരുടെ അനുഭവം നമുക്കു നോക്കാം. നിർമാ​ണ​പ്ര​വർത്ത​നങ്ങൾ ഉൾപ്പെടെ ഏതൊരു സേവന​ത്തി​നും തങ്ങളെ​ത്തന്നെ വിട്ടു​കൊ​ടു​ക്കാൻ അവർ ജീവിതം ലളിത​മാ​ക്കി. ഇവാൻ സഹോ​ദരൻ പറയുന്നു: “ഓരോ പ്രോ​ജ​ക്ടി​ലും കഴിവി​ന്റെ പരമാ​വധി ചെയ്യാൻ ഞങ്ങൾ ശ്രമിച്ചു. വൈകു​ന്നേ​ര​മാ​കു​മ്പോൾ നല്ല ക്ഷീണം കാണും. എങ്കിലും ദൈവ​സേ​വ​ന​മാ​ണ​ല്ലോ ചെയ്‌ത​തെന്ന്‌ ഓർക്കു​മ്പോൾ സന്തോ​ഷ​വും സംതൃ​പ്‌തി​യും മനസ്സമാ​ധാ​ന​വും ഒക്കെ തോന്നും. കൂടാതെ ഞങ്ങൾക്കു കുറെ കൂട്ടു​കാ​രെ കിട്ടി, ഒരുപി​ടി നല്ല ഓർമ​ക​ളും. അതൊക്കെ ഞങ്ങൾക്ക്‌ ഒത്തിരി സന്തോഷം തരുന്നു.”—മർക്കോ. 10:29, 30.

9. വെല്ലു​വി​ളി​ക​ളൊ​ക്കെ ഉണ്ടെങ്കി​ലും ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ഉൾപ്പെ​ടാൻവേണ്ടി ഒരു സഹോ​ദരി എന്തു ചെയ്‌തു, അതിന്റെ പ്രയോ​ജനം എന്താണ്‌?

9 വെല്ലു​വി​ളി​ക​ളൊ​ക്കെ​യു​ണ്ടെ​ങ്കി​ലും യഹോ​വ​യു​ടെ സേവന​ത്തിൽ സന്തോഷം കണ്ടെത്താൻ നമുക്കാ​കും. പശ്ചിമാ​ഫ്രി​ക്ക​യിൽനി​ന്നുള്ള മിറെ സഹോ​ദ​രി​യു​ടെ അനുഭവം അതാണു നമ്മളെ പഠിപ്പി​ക്കു​ന്നത്‌. സഹോ​ദ​രി​ക്കു നല്ല പ്രായ​മാ​യി, വിധവ​യു​മാണ്‌. ഒരു ഡോക്ട​റാ​യി​രുന്ന സഹോ​ദരി ജോലി​യിൽനിന്ന്‌ വിരമി​ച്ച​പ്പോൾ മുൻനി​ര​സേ​വനം തുടങ്ങി. കടുത്ത സന്ധിവാ​ത​മു​ള്ള​തു​കൊണ്ട്‌ വീടു​തോ​റും പോകു​മ്പോൾ ഒരു മണിക്കൂ​റിൽ കൂടു​ത​ലൊ​ന്നും സഹോ​ദ​രി​ക്കു നടക്കാ​നാ​കില്ല. എന്നാൽ കൂടുതൽ സമയം പരസ്യ​സാ​ക്ഷീ​ക​രണം ചെയ്യാൻ സഹോ​ദ​രി​ക്കു കഴിയു​ന്നു. സഹോ​ദ​രി​ക്കു കുറെ മടക്കസ​ന്ദർശ​ന​ങ്ങ​ളും ബൈബിൾപ​ഠ​ന​ങ്ങ​ളും ഒക്കെയുണ്ട്‌. അവയിൽ ചിലതു സഹോ​ദരി ഫോണി​ലൂ​ടെ​യാ​ണു നടത്തു​ന്നത്‌. പല വെല്ലു​വി​ളി​ക​ളു​ണ്ടെ​ങ്കി​ലും യഹോ​വ​യു​ടെ സേവന​ത്തിൽ കൂടുതൽ ചെയ്യാൻ മിറെ സഹോ​ദ​രി​യെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌? “യഹോ​വ​യോ​ടും യേശു​വി​നോ​ടും ഉള്ള സ്‌നേ​ഹ​മാണ്‌ എന്റെ മനസ്സു നിറയെ. യഹോ​വ​യു​ടെ സേവന​ത്തിൽ എന്റെ കഴിവി​ന്റെ പരമാ​വധി ചെയ്യാൻ സഹായി​ക്കണേ എന്ന്‌ ഞാൻ എപ്പോ​ഴും പ്രാർഥി​ക്കും.”—മത്താ. 22:36, 37.

10. 1 പത്രോസ്‌ 5:10 പറയു​ന്ന​തു​പോ​ലെ യഹോ​വ​യു​ടെ സേവന​ത്തിൽ കൂടുതൽ ചെയ്യാൻ തയ്യാറാ​കു​ന്ന​വർക്ക്‌ എന്തു കിട്ടും?

10 യഹോ​വ​യിൽനിന്ന്‌ കൂടുതൽ പരിശീ​ലനം കിട്ടും. മൗറീ​ഷ്യ​സിൽ ഒരു മുൻനി​ര​സേ​വ​ക​നാ​യി പ്രവർത്തി​ക്കുന്ന കെന്നി സഹോ​ദരൻ അതു തിരി​ച്ച​റി​ഞ്ഞു. സത്യം പഠിച്ച​പ്പോൾ സഹോ​ദരൻ കോ​ളേ​ജി​ലെ പഠന​മൊ​ക്കെ ഉപേക്ഷിച്ച്‌ സ്‌നാ​ന​പ്പെട്ടു. എന്നിട്ട്‌ മുൻനി​ര​സേ​വനം തുടങ്ങി. സഹോ​ദരൻ പറയുന്നു: “‘ഇതാ ഞാൻ, എന്നെ അയച്ചാ​ലും!’ എന്നു പറഞ്ഞ യശയ്യ പ്രവാ​ച​ക​നെ​പ്പോ​ലെ​യാ​യി​രി​ക്കാൻ ഞാനും ആഗ്രഹി​ച്ചു.” (യശ. 6:8) സഹോ​ദരൻ പല നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളി​ലും പങ്കെടു​ത്തു. അതു​പോ​ലെ തന്റെ മാതൃ​ഭാ​ഷ​യി​ലേക്കു ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ പരിഭാഷ ചെയ്യു​ന്ന​തിൽ സഹായി​ക്കാ​നും സഹോ​ദ​രനു കഴിഞ്ഞു. സഹോ​ദരൻ പറയുന്നു: “എന്റെ നിയമ​നങ്ങൾ നന്നായി ചെയ്യാ​നുള്ള പരിശീ​ലനം എനിക്കു കിട്ടി.” എന്നാൽ തന്നെ ഏൽപ്പിച്ച ജോലി എങ്ങനെ ചെയ്യാ​മെന്നു മാത്രമല്ല സഹോ​ദരൻ പഠിച്ചത്‌. “എന്റെ കുറവു​ക​ളെ​ക്കു​റി​ച്ചും യഹോ​വ​യു​ടെ ഒരു നല്ല ദാസനാ​യി​രി​ക്കാൻ ഞാൻ വളർത്തി​യെ​ടു​ക്കേണ്ട ഗുണങ്ങ​ളെ​ക്കു​റി​ച്ചും എനിക്കു പഠിക്കാ​നാ​യി” എന്നും സഹോ​ദരൻ പറയുന്നു. (1 പത്രോസ്‌ 5:10 വായി​ക്കുക.) നിങ്ങളു​ടെ സാഹച​ര്യ​ങ്ങൾ നോക്കി​യിട്ട്‌ യഹോ​വ​യിൽനിന്ന്‌ കൂടുതൽ പരിശീ​ലനം കിട്ടാൻ എന്തൊക്കെ മാറ്റങ്ങൾ വരുത്താ​നാ​കു​മെന്നു ചിന്തി​ക്കുക.

ഒരു ദമ്പതികൾ ആവശ്യം അധിക​മുള്ള പ്രദേ​ശത്ത്‌ പ്രവർത്തി​ക്കു​ന്നു; ചെറു​പ്പ​ക്കാ​രി​യായ ഒരു സഹോ​ദരി രാജ്യ​ഹാൾ നിർമാ​ണ​ത്തിൽ സഹായി​ക്കു​ന്നു; പ്രായ​മായ ഒരു ദമ്പതികൾ ടെലി​ഫോൺ സാക്ഷീ​ക​രണം നടത്തുന്നു. അവർക്കെ​ല്ലാം സേവന​ത്തിൽനിന്ന്‌ ഒരുപാ​ടു സന്തോഷം കിട്ടു​ന്നുണ്ട്‌ (11-ാം ഖണ്ഡിക കാണുക)

11. പ്രസം​ഗ​പ്ര​വർത്തനം കൂടുതൽ ചെയ്യു​ന്ന​തി​നു​വേണ്ടി ദക്ഷിണ കൊറി​യ​യി​ലെ മൂന്നു സഹോ​ദ​രി​മാർ എന്താണു ചെയ്‌തത്‌, അതിന്റെ പ്രയോ​ജനം എന്തായി​രു​ന്നു? (പുറം​താ​ളി​ലെ ചിത്ര​വും കാണുക.)

11 സേവന​ത്തി​ലെ പുതിയ രീതികൾ പരീക്ഷി​ക്കാൻ തയ്യാറാ​കു​ന്ന​തു​കൊണ്ട്‌ വർഷങ്ങ​ളാ​യി സാക്ഷി​ക​ളാ​യി​രി​ക്കു​ന്ന​വർക്കു​പോ​ലും പരിശീ​ലനം കിട്ടുന്നു. കോവിഡ്‌-19 മഹാമാ​രി​യു​ടെ സമയത്ത്‌ ദക്ഷിണ കൊറി​യ​യി​ലെ ഒരു സഭയിൽനി​ന്നുള്ള മൂപ്പന്മാർ ഇങ്ങനെ എഴുതി: “ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ കാരണം ദൈവ​സേ​വ​ന​ത്തിൽ അധിക​മൊ​ന്നും ചെയ്യാൻ കഴിയാ​തി​രുന്ന ചില സഹോ​ദ​ര​ങ്ങൾക്ക്‌ ഇപ്പോൾ വീഡി​യോ കോൺഫ​റൻസിങ്‌ വഴി പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ കൂടുതൽ ചെയ്യാ​നാ​കു​ന്നു. 80-നു മേൽ പ്രായ​മുള്ള മൂന്നു സഹോ​ദ​രി​മാർ അതാണു ചെയ്യു​ന്നത്‌. അവർ പുതിയ സാങ്കേ​തി​ക​വി​ദ്യ​യൊ​ക്കെ പഠി​ച്ചെ​ടു​ത്തു. ഇപ്പോൾ ഏതാണ്ട്‌ എല്ലാ ദിവസ​വും​തന്നെ പ്രസം​ഗ​പ്ര​വർത്തനം ചെയ്യുന്നു.” (സങ്കീ. 92:14, 15) ശുശ്രൂഷ വർധി​പ്പി​ക്കാ​നും അങ്ങനെ യഹോ​വ​യു​ടെ നന്മ കൂടു​ത​ലാ​യി രുചി​ച്ച​റി​യാ​നും നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? അതിനു​വേണ്ടി നിങ്ങൾക്കു ചെയ്യാ​നാ​കുന്ന ചില കാര്യ​ങ്ങ​ളാണ്‌ ഇനി നമ്മൾ ചർച്ച ചെയ്യാൻപോ​കു​ന്നത്‌.

നിങ്ങൾക്കു ചെയ്യാനാകുന്നത്‌

12. തന്നിൽ ആശ്രയി​ക്കു​ന്ന​വർക്ക്‌ യഹോവ എന്തു വാക്കു കൊടു​ക്കു​ന്നു?

12 യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കാൻ പഠിക്കുക. യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും നമ്മുടെ ഏറ്റവും നല്ലത്‌ യഹോ​വ​യ്‌ക്കു കൊടു​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നമ്മളെ ധാരാ​ള​മാ​യി അനു​ഗ്ര​ഹി​ക്കു​മെന്ന്‌ യഹോവ വാക്കു തന്നിട്ടുണ്ട്‌. (മലാ. 3:10) തന്റെ കാര്യ​ത്തിൽ യഹോവ ഈ വാക്കു പാലി​ക്കു​ന്നതു കൊളം​ബി​യ​യിൽനി​ന്നുള്ള ഫാബി​യോള സഹോ​ദരി കണ്ടറിഞ്ഞു. സഹോ​ദ​രി​യു​ടെ വരുമാ​നം​കൊ​ണ്ടാ​ണു സഹോ​ദ​രി​യും ഭർത്താ​വും മൂന്നു മക്കളും കഴിഞ്ഞി​രു​ന്നത്‌. അതു​കൊണ്ട്‌ സ്‌നാ​ന​പ്പെട്ട ഉടനെ സാധാരണ മുൻനി​ര​സേ​വനം തുടങ്ങാൻ സഹോ​ദ​രിക്ക്‌ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അതിനു കഴിഞ്ഞില്ല. എന്നാൽ ജോലി​യിൽനിന്ന്‌ വിരമി​ക്കാ​റായ സമയത്ത്‌ തന്റെ ആഗ്രഹം സാധിച്ചു തരണേ എന്ന്‌ സഹോ​ദരി യഹോ​വ​യോട്‌ ഉള്ളുരു​കി പ്രാർഥി​ച്ചു. സഹോ​ദരി പറയുന്നു: “സാധാരണ പെൻഷന്റെ പേപ്പ​റൊ​ക്കെ ശരിയാ​യി വരാൻ കുറെ നാളെ​ടു​ക്കും. പക്ഷേ എന്റെ കാര്യ​ത്തിൽ എല്ലാം ഒരു മാസം​കൊണ്ട്‌ ശരിയാ​യി. അത്‌ ഒരു അത്ഭുതം​ത​ന്നെ​യാ​യി​രു​ന്നു!” രണ്ടു മാസം കഴിഞ്ഞ​പ്പോൾ സഹോ​ദരി മുൻനി​ര​സേ​വനം തുടങ്ങി. സഹോ​ദ​രിക്ക്‌ ഇപ്പോൾ പ്രായം 70 കഴിഞ്ഞി​രി​ക്കു​ന്നു. കഴിഞ്ഞ 20-ലേറെ വർഷമാ​യി സഹോ​ദരി മുൻനി​ര​സേ​വനം ചെയ്യുന്നു. ഈ കാലം​കൊണ്ട്‌ എട്ടു പേരെ സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കാൻ സഹായി​ക്കു​ന്ന​തി​നു സഹോ​ദ​രി​ക്കു കഴിഞ്ഞു. സഹോ​ദരി പറയുന്നു: “ചില​പ്പോൾ എനിക്കു വല്ലാത്ത ക്ഷീണ​മൊ​ക്കെ തോന്നും. എങ്കിലും മുൻനി​ര​സേ​വ​ന​ത്തിൽ തുടരാൻ യഹോവ ദിവസ​വും എന്നെ സഹായി​ക്കു​ന്നു.”

യഹോ​വ​യിൽ ആശ്രയി​ക്കു​ന്നെന്ന്‌ അബ്രാ​ഹാ​മും സാറയും യാക്കോ​ബും യോർദാൻ നദി കുറുകെ കടന്ന പുരോ​ഹി​ത​ന്മാ​രും തെളി​യി​ച്ചത്‌ എങ്ങനെ? (13-ാം ഖണ്ഡിക കാണുക)

13-14. യഹോ​വ​യിൽ ആശ്രയി​ച്ചു​കൊണ്ട്‌ ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാൻ ആരു​ടെ​യെ​ല്ലാം മാതൃ​കകൾ നമ്മളെ സഹായി​ക്കും?

13 യഹോ​വ​യിൽ ആശ്രയി​ച്ച​വ​രു​ടെ മാതൃ​ക​യിൽനിന്ന്‌ പഠിക്കുക. യഹോ​വ​യു​ടെ സേവന​ത്തി​നു​വേണ്ടി തങ്ങളെ​ത്തന്നെ വിട്ടു​കൊ​ടുത്ത ധാരാളം പേരുടെ അനുഭ​വങ്ങൾ ബൈബി​ളി​ലുണ്ട്‌. പലപ്പോ​ഴും അവർ ദൈവ​ത്തിൽ ആശ്രയി​ച്ചു​കൊണ്ട്‌ പ്രവർത്തി​ക്കാൻ തുടങ്ങിയ ശേഷമാണ്‌ യഹോവ അവരെ അനു​ഗ്ര​ഹി​ച്ചത്‌. ഉദാഹ​ര​ണ​ത്തിന്‌, “എവി​ടേ​ക്കാ​ണു പോകു​ന്ന​തെന്ന്‌ അറിയി​ല്ലാ​യി​രു​ന്നി​ട്ടും” അബ്രാ​ഹാം തന്റെ വീടും നാടും ഒക്കെ വിട്ട്‌ പുറ​പ്പെട്ടു. അതിനു ശേഷമാണ്‌ യഹോവ അബ്രാ​ഹാ​മി​നെ അനു​ഗ്ര​ഹി​ച്ചത്‌. (എബ്രാ. 11:8) യാക്കോ​ബി​ന്റെ കാര്യ​ത്തിൽ അദ്ദേഹം ദൈവ​ദൂ​ത​നോട്‌ ഏറെ നേരം മല്ലുപി​ടിച്ച്‌ കഴിഞ്ഞാണ്‌ അദ്ദേഹ​ത്തിന്‌ അനു​ഗ്രഹം കിട്ടി​യത്‌. (ഉൽപ. 32:24-30) ഇനി, ഇസ്രാ​യേൽ ജനത്തിന്റെ കാര്യ​ത്തിൽ, അവർ വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്കു കടക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ പുരോ​ഹി​ത​ന്മാർ കുത്തി​യൊ​ഴു​കുന്ന യോർദാൻ നദിയി​ലേക്കു കാലെ​ടു​ത്തു വെച്ച​ശേ​ഷ​മാണ്‌ അതിന്റെ ഒഴുക്കു നിന്നതും ജനത്തിന്‌ അക്കര കടക്കാ​നാ​യ​തും.—യോശു. 3:14-16.

14 ഇക്കാലത്ത്‌ യഹോ​വ​യിൽ ആശ്രയി​ച്ചു​കൊണ്ട്‌ ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാൻ ശ്രമി​ച്ചി​ട്ടുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ മാതൃ​ക​യിൽനി​ന്നും നമുക്കു പ്രയോ​ജനം നേടാം. ഉദാഹ​ര​ണ​ത്തിന്‌ പെയ്‌റ്റെൻ-ഡയാന ദമ്പതി​ക​ളു​ടെ കാര്യം നോക്കാം. “ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃ​കകൾ” എന്ന പരമ്പര​യി​ലും മറ്റും വന്ന, ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാൻ തങ്ങളെ​ത്തന്നെ വിട്ടു​കൊ​ടുത്ത സഹോ​ദ​ര​ങ്ങ​ളു​ടെ അനുഭ​വങ്ങൾ വായി​ക്കാൻ അവർക്ക്‌ ഇഷ്ടമാ​യി​രു​ന്നു. * പെയ്‌റ്റെൻ സഹോ​ദരൻ പറയുന്നു: “ആ അനുഭ​വ​ങ്ങ​ളൊ​ക്കെ വായി​ച്ച​പ്പോൾ മറ്റുള്ളവർ നല്ല രുചി​യുള്ള ഭക്ഷണം ആസ്വദി​ക്കു​ന്നതു വെറുതേ നോക്കി​നിൽക്കു​ന്ന​തു​പോ​ലെ​യാ​ണു ഞങ്ങൾക്കു തോന്നി​യത്‌. എത്ര കൂടുതൽ നേരം അതു നോക്കി നിന്നോ അത്ര അധിക​മാ​യി ‘യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യാ​നുള്ള’ ആഗ്രഹം ഞങ്ങൾക്കു​മു​ണ്ടാ​യി.” അവസാനം അവർ രണ്ടു പേരും ആവശ്യം അധിക​മുള്ള ഒരു പ്രദേ​ശത്ത്‌ പോയി പ്രവർത്തി​ക്കാൻ തീരു​മാ​നി​ച്ചു. ആ പരമ്പര നിങ്ങൾ വായി​ച്ചി​ട്ടു​ണ്ടോ? ഇനി jw.org-ൽ വന്നിട്ടുള്ള ഒറ്റപ്പെട്ട പ്രദേ​ശത്തു സാക്ഷീ​ക​രി​ക്കു​ന്നു—ഓസ്‌​ട്രേ​ലിയ, ഒറ്റപ്പെട്ട പ്രദേ​ശത്തു സാക്ഷീ​ക​രി​ക്കു​ന്നു—അയർലൻഡ്‌ (ഇംഗ്ലീഷ്‌) തുടങ്ങിയ വീഡി​യോ​കൾ നിങ്ങൾ കണ്ടിട്ടു​ണ്ടോ? ഇതി​ലെ​യെ​ല്ലാം വിവരങ്ങൾ നമുക്ക്‌ എങ്ങനെ ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാ​മെന്നു മനസ്സി​ലാ​ക്കാൻ സഹായി​ക്കും.

15. ദൈവ​രാ​ജ്യ​ത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​ന്ന​വ​രു​ടെ​കൂ​ടെ സമയം ചെലവ​ഴി​ക്കു​ന്നതു നമ്മളെ എങ്ങനെ സഹായി​ക്കും?

15 ദൈവ​രാ​ജ്യ​ത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​ന്ന​വ​രോ​ടൊ​പ്പം കൂടുതൽ സമയം ചെലവ​ഴി​ക്കുക. നമ്മൾ ഇതുവരെ കഴിച്ചി​ട്ടി​ല്ലാത്ത ഒരു ഭക്ഷണം നന്നായി ആസ്വദി​ക്കു​ന്ന​വ​രു​ടെ കൂടെ​യാ​യി​രി​ക്കു​മ്പോൾ നമുക്കും അതു കഴിച്ചു​നോ​ക്കാൻ തോന്നും. അതു​പോ​ലെ യഹോ​വ​യ്‌ക്കു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം നൽകു​ന്ന​വ​രു​ടെ​കൂ​ടെ സമയം ചെലവ​ഴി​ക്കു​ക​യാ​ണെ​ങ്കിൽ ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാ​നുള്ള ആഗ്രഹം സാധ്യ​ത​യ​നു​സ​രിച്ച്‌ നമുക്കു​മു​ണ്ടാ​കും. കെന്റ്‌-വെറോ​നിക്ക ദമ്പതി​ക​ളു​ടെ അനുഭവം അതായി​രു​ന്നു. കെന്റ്‌ സഹോ​ദരൻ പറയുന്നു: “ഞങ്ങളുടെ കൂട്ടു​കാ​രും വീട്ടു​കാ​രും സേവന​ത്തി​ലെ വ്യത്യസ്‌ത രീതികൾ പരീക്ഷി​ച്ചു നോക്കാൻ ഞങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ദൈവ​രാ​ജ്യ​ത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​ന്ന​വ​രു​മാ​യി സഹവസി​ച്ച​തു​കൊണ്ട്‌ സേവന​ത്തി​ന്റെ പുതി​യൊ​രു മേഖല പരീക്ഷി​ച്ചു നോക്കാ​നുള്ള ധൈര്യം ഞങ്ങൾക്കു കിട്ടി.” കെന്റും വെറോ​നി​ക്ക​യും ഇപ്പോൾ സെർബി​യ​യിൽ പ്രത്യേക മുൻനി​ര​സേ​വ​ക​രാണ്‌.

16. ലൂക്കോസ്‌ 12:16-21-ലെ യേശു​വി​ന്റെ ദൃഷ്ടാന്തം കാണി​ക്കു​ന്ന​തു​പോ​ലെ ത്യാഗങ്ങൾ ചെയ്യാൻ നമ്മൾ തയ്യാറാ​കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

16 യഹോ​വ​യ്‌ക്കു​വേണ്ടി ത്യാഗങ്ങൾ ചെയ്യാൻ തയ്യാറാ​കുക. യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ നമ്മൾ ജീവി​ത​ത്തി​ലെ എല്ലാ സുഖസൗ​ക​ര്യ​ങ്ങ​ളും ഉപേക്ഷി​ക്ക​ണ​മെ​ന്നൊ​ന്നും ഇല്ല. (സഭാ. 5:19, 20) പക്ഷേ, ജീവി​ത​ത്തിൽ നമുക്കു വളരെ ഇഷ്ടമുള്ള ചില കാര്യങ്ങൾ ഉപേക്ഷി​ക്കേ​ണ്ടി​വ​രു​മ​ല്ലോ എന്നോർത്ത്‌ ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാൻ നമ്മൾ മടി കാണി​ക്കു​ന്നു​ണ്ടോ? എങ്കിൽ യേശു ഒരു ദൃഷ്ടാ​ന്ത​ത്തിൽ പറഞ്ഞ ധനിക​നായ മനുഷ്യ​നെ​പ്പോ​ലെ​യാ​യി​രി​ക്കും നമ്മൾ. അയാൾ തനിക്കു​വേണ്ടി സമ്പത്ത്‌ വാരി​ക്കൂ​ട്ടി. എന്നാൽ ദൈവ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ച്ചില്ല. അങ്ങനെ​യൊ​രു തെറ്റു പറ്റാതെ നമ്മൾ ശ്രദ്ധി​ക്കണം. (ലൂക്കോസ്‌ 12:16-21 വായി​ക്കുക.) ഫ്രാൻസിൽ താമസി​ക്കുന്ന ക്രിസ്റ്റ്യൻ സഹോ​ദരൻ പറയുന്നു: “എന്റെ സമയത്തി​ന്റെ​യും ആരോ​ഗ്യ​ത്തി​ന്റെ​യും ഏറ്റവും നല്ല ഭാഗം ഞാൻ മറ്റു കാര്യ​ങ്ങൾക്കു​വേ​ണ്ടി​യാണ്‌ ഉപയോ​ഗി​ച്ചത്‌, യഹോ​വ​യ്‌ക്കും എന്റെ കുടും​ബ​ത്തി​നും വേണ്ടിയല്ല.” സഹോ​ദ​ര​നും ഭാര്യ​യും മുൻനി​ര​സേ​വനം ചെയ്യാൻ തീരു​മാ​നി​ച്ചു. പക്ഷേ അതിനു​വേണ്ടി അവർക്ക്‌ അവരുടെ ജോലി ഉപേക്ഷി​ക്കേ​ണ്ടി​വന്നു. എന്നിട്ട്‌ വരുമാ​ന​ത്തി​നു​വേണ്ടി അവർ വീടു​ക​ളും ഓഫീ​സു​ക​ളും ഒക്കെ വൃത്തി​യാ​ക്കുന്ന ചെറി​യൊ​രു പണി തുടങ്ങി. കുറഞ്ഞ വരുമാ​നം​കൊണ്ട്‌ സന്തോ​ഷ​ത്തോ​ടെ കഴിയാൻ അവർ പഠിച്ചു. മുൻനി​ര​സേ​വനം ചെയ്യാൻവേണ്ടി ഇങ്ങനെ​യൊ​രു ത്യാഗം ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ അവർക്ക്‌ എന്താണു തോന്നു​ന്നത്‌? ക്രിസ്റ്റ്യൻ സഹോ​ദരൻ പറയുന്നു: “ശുശ്രൂഷ ഇപ്പോൾ ഞങ്ങൾ ശരിക്കും ഇഷ്ടപ്പെ​ടു​ന്നു. ബൈബിൾവി​ദ്യാർഥി​ക​ളും മടക്കസ​ന്ദർശ​ന​ത്തി​ലു​ള്ള​വ​രും യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കു​ന്നതു കാണു​മ്പോൾ ഞങ്ങൾക്ക്‌ ഒരുപാ​ടു സന്തോഷം തോന്നു​ന്നു.”

17. ശുശ്രൂ​ഷ​യിൽ ഒരു പുതിയ രീതി പരീക്ഷി​ക്കാൻ ഒരു സഹോ​ദ​രി​യെ സഹായി​ച്ചത്‌ എന്താണ്‌?

17 ശുശ്രൂ​ഷ​യിൽ പുതിയ രീതികൾ പരീക്ഷി​ക്കാൻ തയ്യാറാ​കുക. (പ്രവൃ. 17:16, 17; 20:20, 21) ഐക്യ​നാ​ടു​ക​ളി​ലുള്ള ഒരു മുൻനി​ര​സേ​വി​ക​യാ​ണു ഷേർളി. കോവിഡ്‌-19 മഹാമാ​രി​യു​ടെ സമയത്ത്‌ സഹോ​ദ​രി​ക്കു പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ രീതി​ക​ളിൽ ചില മാറ്റങ്ങൾ വരു​ത്തേണ്ടി വന്നു. ടെലി​ഫോൺ സാക്ഷീ​ക​രണം ചെയ്‌തു നോക്കാൻ ആദ്യം സഹോ​ദ​രിക്ക്‌ അൽപ്പം മടിയാ​യി​രു​ന്നു. എന്നാൽ സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശ​ന​സ​മ​യത്ത്‌ സഹോ​ദ​രിക്ക്‌ അതിനു​വേണ്ട പരിശീ​ലനം കിട്ടി. അതോടെ സഹോ​ദരി പതിവാ​യി ടെലി​ഫോൺ സാക്ഷീ​ക​രണം ചെയ്യാൻ തുടങ്ങി. സഹോ​ദരി പറയുന്നു: “ആദ്യ​മൊ​ക്കെ എനിക്കു നല്ല പേടി​യു​ണ്ടാ​യി​രു​ന്നു. പക്ഷേ, ഇപ്പോൾ എനിക്ക്‌ അത്‌ ഒരുപാട്‌ ഇഷ്ടമാണ്‌. വീടു​തോ​റും പോയി​രു​ന്ന​പ്പോൾ കണ്ടതി​ലും കൂടുതൽ ആളുക​ളോ​ടു ഞങ്ങൾക്ക്‌ ഇപ്പോൾ സംസാ​രി​ക്കാ​നാ​കു​ന്നു!”

18. ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാൻ ബുദ്ധി​മു​ട്ടു നേരി​ടു​മ്പോൾ അതിനെ മറിക​ട​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

18 ഒരു ലക്ഷ്യം വെച്ച്‌ അതിൽ എത്തി​ച്ചേ​രാൻ ശ്രമി​ക്കുക. ഒരു പ്രശ്‌ന​മു​ണ്ടാ​കു​മ്പോൾ സഹായ​ത്തി​നാ​യി പ്രാർഥി​ക്കുക. എന്നിട്ട്‌ അതു സംബന്ധിച്ച്‌ എന്തു ചെയ്യാ​നാ​കു​മെന്നു നന്നായി ചിന്തി​ക്കുക. (സുഭാ. 3:21) യൂറോ​പ്പി​ലെ റോമനി ഭാഷാ​ക്കൂ​ട്ട​ത്തോ​ടൊ​പ്പം മുൻനി​ര​സേ​വനം ചെയ്യുന്ന സോണിയ പറയുന്നു: “എന്റെ ലക്ഷ്യങ്ങ​ളൊ​ക്കെ ഒരു പേപ്പറിൽ എഴുതി എപ്പോ​ഴും കാണുന്ന ഒരിടത്ത്‌ വെക്കു​ന്ന​താണ്‌ എന്റെ രീതി. ഒരു വഴി രണ്ടായി പിരി​യു​ന്ന​തി​ന്റെ ഒരു ചിത്രം ഞാൻ എന്റെ മേശപ്പു​റത്ത്‌ സൂക്ഷി​ച്ചി​ട്ടുണ്ട്‌. ഒരു തീരു​മാ​ന​മെ​ടു​ക്കേണ്ടി വരു​മ്പോൾ ഞാൻ ആ ചിത്ര​ത്തിൽ നോക്കും. എന്നിട്ട്‌ എന്റെ തീരു​മാ​നം എന്നെ എവിടെ കൊ​ണ്ടെ​ത്തി​ക്കു​മെന്നു ചിന്തി​ക്കും.” അങ്ങനെ പ്രതി​സ​ന്ധി​ക​ളു​ണ്ടാ​കു​മ്പോൾ നല്ലൊരു മനോ​ഭാ​വം നിലനി​റു​ത്താൻ സോണിയ ശ്രമി​ക്കു​ന്നു. “ഓരോ സാഹച​ര്യ​വും ഒന്നുകിൽ എന്റെ ലക്ഷ്യത്തിൽ എത്താൻ തടസ്സമാ​യി നിൽക്കുന്ന ഒരു മതിൽക്കെ​ട്ടാ​കാം, അല്ലെങ്കിൽ ആ ലക്ഷ്യത്തിൽ എത്താൻ സഹായി​ക്കുന്ന ഒരു പാലമാ​കാം. അതൊക്കെ എന്റെ മനോ​ഭാ​വത്തെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌” എന്നു സോണിയ പറയുന്നു.

19. നമ്മുടെ തീരു​മാ​നം എന്തായി​രി​ക്കണം?

19 യഹോവ നമ്മളെ പലപല വിധങ്ങ​ളിൽ അനു​ഗ്ര​ഹി​ക്കു​ന്നുണ്ട്‌. യഹോ​വ​യ്‌ക്ക്‌ മഹത്ത്വ​വും സ്‌തു​തി​യും കിട്ടാൻ നമ്മളാൽ ആകുന്ന​തെ​ല്ലാം ചെയ്‌തു​കൊണ്ട്‌ ഈ അനു​ഗ്ര​ഹ​ങ്ങൾക്കെ​ല്ലാം നന്ദിയു​ള്ള​വ​രാ​ണെന്നു നമുക്ക്‌ കാണി​ക്കാം. (എബ്രാ. 13:15) യഹോ​വ​യു​ടെ സേവന​ത്തിൽ നമുക്ക്‌ എങ്ങനെ കൂടുതൽ ചെയ്യാ​മെന്നു ചിന്തി​ക്കുക, അതിനുള്ള വഴികൾ കണ്ടെത്തുക. അപ്പോൾ യഹോവ നമ്മളെ കൂടു​ത​ലാ​യി അനു​ഗ്ര​ഹി​ക്കും. ‘യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യാൻ’ ഓരോ ദിവസ​വും നമുക്ക്‌ എന്തു ചെയ്യാ​മെന്നു ചിന്തി​ക്കുക. അപ്പോൾ, “എന്നെ അയച്ച വ്യക്തി​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തും അദ്ദേഹം ഏൽപ്പിച്ച ജോലി ചെയ്‌തു​തീർക്കു​ന്ന​തും ആണ്‌ എന്റെ ആഹാരം” എന്നു പറഞ്ഞ യേശു​വി​നെ​പ്പോ​ലെ ആയിരി​ക്കും നമ്മളും.—യോഹ. 4:34.

ഗീതം 80 “യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യൂ!”

^ ഖ. 5 എല്ലാ നല്ല കാര്യ​ങ്ങ​ളും യഹോ​വ​യിൽനി​ന്നാ​ണു വരുന്നത്‌. അതു നല്ലവർക്കു മാത്രമല്ല ദുഷ്ടന്മാർക്കു​പോ​ലും ലഭിക്കു​ന്നു. എന്നാൽ തന്റെ വിശ്വ​സ്‌ത​ദാ​സ​ന്മാർക്കു​വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ യഹോ​വ​യ്‌ക്കു കൂടുതൽ ഇഷ്ടമാണ്‌. യഹോവ തന്റെ ആരാധ​കർക്കു​വേണ്ടി ഇതു ചെയ്യു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യു​ന്ന​വർക്ക്‌ യഹോ​വ​യു​ടെ നന്മ കൂടുതൽ ആസ്വദി​ക്കാ​നാ​കു​ന്നത്‌ എങ്ങനെ​യെ​ന്നും നമ്മൾ കാണും.

^ ഖ. 7 ഈ ലേഖന​ത്തി​ലെ ചില പേരുകൾ യഥാർഥമല്ല.

^ ഖ. 14 മുമ്പ്‌ വീക്ഷാ​ഗോ​പു​ര​ത്തിൽ വന്നിരുന്ന ഈ പരമ്പര, ഇപ്പോൾ jw.org-ലാണു കാണു​ന്നത്‌. അതിനാ​യി ഞങ്ങളെ​ക്കു​റിച്ച്‌ > അനുഭ​വങ്ങൾ > ആത്മീയ​ല​ക്ഷ്യ​ങ്ങ​ളിൽ എത്തി​ച്ചേ​രു​ന്നു എന്നതിനു കീഴിൽ നോക്കുക.