വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുമായുള്ള സ്‌നേഹബന്ധം വീണ്ടും ശക്തമാക്കുക

യഹോവയുമായുള്ള സ്‌നേഹബന്ധം വീണ്ടും ശക്തമാക്കുക

ഓരോ വർഷവും ധാരാളം പേർ ക്രിസ്‌തീ​യ​സ​ഭ​യി​ലേക്കു പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടു​ന്നുണ്ട്‌. അവർ ഓരോ​രു​ത്ത​രും തിരികെ വരു​മ്പോൾ ‘സ്വർഗ​ത്തിൽ ഉണ്ടാകുന്ന സന്തോഷം’ എത്ര വലുതാ​ണെന്ന്‌ ഒന്നു ചിന്തിച്ചു നോക്കൂ! (ലൂക്കോ. 15:7, 10) നിങ്ങൾ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ഒരാളാ​ണോ? എങ്കിൽ നിങ്ങൾ വീണ്ടും സഭയുടെ ഭാഗമാ​യതു കണ്ടപ്പോൾ യഹോ​വ​യ്‌ക്കും യേശു​വി​നും ദൂതന്മാർക്കും ഒരുപാ​ടു സന്തോ​ഷ​മാ​യി​ട്ടുണ്ട്‌. എന്നാൽ യഹോ​വ​യു​മാ​യുള്ള സ്‌നേ​ഹ​ബന്ധം വീണ്ടും ശക്തമാ​ക്കാൻ ശ്രമി​ക്കു​മ്പോൾ നിങ്ങൾക്കു പല ബുദ്ധി​മു​ട്ടു​ക​ളും ഉണ്ടാ​യേ​ക്കാം. അവയിൽ ചിലത്‌ എന്തൊ​ക്കെ​യാണ്‌? നിങ്ങൾക്ക്‌ എങ്ങനെ അവയെ മറിക​ട​ക്കാം?

ചില ബുദ്ധിമുട്ടുകൾ

യഹോ​വ​യി​ലേക്കു മടങ്ങി വന്നാലും ചിലർക്കു വർഷങ്ങ​ളോ​ളം കുറ്റ​ബോ​ധ​വും നാണ​ക്കേ​ടും നിരാ​ശ​യും ഒക്കെ തോന്നാ​റുണ്ട്‌. ഒരുപക്ഷേ ദാവീദ്‌ രാജാ​വി​നു തോന്നി​യ​തു​പോ​ലെ​യാ​യി​രി​ക്കാം അത്‌. തന്റെ തെറ്റുകൾ ക്ഷമിച്ചു​കി​ട്ടി​ക്ക​ഴി​ഞ്ഞും അദ്ദേഹം പറഞ്ഞത്‌, “എന്റെ തെറ്റുകൾ എന്നെ ഞെരു​ക്കു​ന്നു” എന്നാണ്‌. (സങ്കീ. 40:12; 65:3) 20 വർഷത്തി​ലേറെ സഭയിൽനിന്ന്‌ പുറത്താ​യി​രുന്ന ഇസബേൽ സഹോ​ദ​രി​യു​ടെ കാര്യം നോക്കാം. * “യഹോ​വ​യ്‌ക്ക്‌ എന്നോടു ക്ഷമിക്കാ​നാ​കു​മെന്ന്‌ എനിക്കു ചിന്തി​ക്കാ​നേ കഴിയു​ന്നി​ല്ലാ​യി​രു​ന്നു” എന്നു സഹോ​ദരി പറയുന്നു. ഇത്തരത്തിൽ നിരു​ത്സാ​ഹം തോന്നി​യാൽ ആത്മീയ​മാ​യി നിങ്ങൾ തളർന്നു​പോ​യേ​ക്കാം. (സുഭാ. 24:10) അതു​കൊണ്ട്‌ അങ്ങനെ സംഭവി​ക്കാ​തി​രി​ക്കാൻ ശ്രദ്ധി​ക്കണം.

ഇനി, യഹോ​വ​യു​മാ​യുള്ള ബന്ധം ശക്തമാ​ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ തനിക്ക്‌ ആകുമോ എന്നു ചിലർക്ക്‌ ഉത്‌കണ്‌ഠ തോന്നി​യേ​ക്കാം. സഭയി​ലേക്കു തിരി​ച്ചു​വന്ന ആന്റണി സഹോ​ദരൻ പറയുന്നു: “മുമ്പ്‌ പഠിച്ച​തും ചെയ്‌തു​കൊ​ണ്ടി​രു​ന്ന​തും ആയ പലതും ഞാൻ മറന്നു​പോ​യി.” അങ്ങനെ ചിന്തി​ച്ചിട്ട്‌ പലരും ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാൻ മടിച്ചു​നി​ന്നേ​ക്കാം.

എന്നാൽ ഇങ്ങനെ​യൊ​ന്നു ചിന്തി​ക്കുക. നമുക്ക്‌ ഒരുപാട്‌ ഇഷ്ടമു​ണ്ടാ​യി​രുന്ന നമ്മുടെ വീട്‌ ഒരു കൊടു​ങ്കാ​റ്റിൽ തകർന്നു​പോ​യെ​ന്നി​രി​ക്കട്ടെ. അതു വീണ്ടും പണിയു​ന്ന​തി​നെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ നമുക്ക്‌ ഉത്‌കണ്‌ഠ തോന്നി​യേ​ക്കാം. കാരണം അതിനു നല്ല സമയവും ശ്രമവും വേണം. ഏതാണ്ട്‌ അങ്ങനെ​ത​ന്നെ​യാ​ണു ഗുരു​ത​ര​മായ തെറ്റു ചെയ്‌തിട്ട്‌ യഹോ​വ​യു​മാ​യുള്ള സ്‌നേ​ഹ​ബന്ധം തകരു​മ്പോ​ഴും. അതു വീണ്ടും പണിതു​യർത്താൻ ഒരുപാ​ടു ശ്രമം ചെയ്യേ​ണ്ട​തുണ്ട്‌. അതെക്കു​റിച്ച്‌ ഓർക്കു​മ്പോൾ നിങ്ങൾക്ക്‌ ഉത്‌കണ്‌ഠ തോന്നാം. പക്ഷേ നിങ്ങൾക്കു സഹായം ലഭ്യമാണ്‌.

യഹോവ പറയുന്നു: “വരൂ, എന്റെ അടു​ത്തേക്കു വരൂ. നമുക്കു കാര്യങ്ങൾ പറഞ്ഞ്‌ നേരെ​യാ​ക്കാം.” (യശ. 1:18) ‘കാര്യങ്ങൾ നേരെ​യാ​ക്കാൻ’ നിങ്ങൾ ഇപ്പോൾത്തന്നെ പലതും ചെയ്‌തി​ട്ടുണ്ട്‌. അങ്ങനെ ചെയ്‌ത​തു​കൊണ്ട്‌ യഹോവ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു. നിങ്ങളെ ചൂണ്ടി​ക്കാ​ണിച്ച്‌ പിശാ​ചി​നു ചുട്ട മറുപടി കൊടു​ക്കാൻ യഹോ​വ​യ്‌ക്ക്‌ ഇപ്പോൾ കഴിയും.—സുഭാ. 27:11.

സഭയി​ലേ​ക്കു തിരി​ച്ചു​വ​ന്ന​തി​ലൂ​ടെ നിങ്ങൾ ഇപ്പോൾത്തന്നെ യഹോ​വ​യോട്‌ അടുക്കാൻ തുടങ്ങി​യി​ട്ടുണ്ട്‌. തിരിച്ച്‌ യഹോവ നിങ്ങ​ളോ​ടും അടുത്ത്‌ വരു​മെന്ന്‌ ഉറപ്പു​ത​ന്നി​ട്ടുണ്ട്‌. (യാക്കോ. 4:8) ശരിയാണ്‌, മറ്റുള്ള​വ​രു​ടെ നോട്ട​ത്തിൽ നിങ്ങൾ സഭയി​ലേക്കു തിരി​ച്ചു​വന്നു. അതു നല്ല കാര്യ​വു​മാണ്‌. പക്ഷേ അതു മാത്രം പോരാ. പിതാ​വും സ്‌നേ​ഹി​ത​നും ആയ യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ സ്‌നേ​ഹ​ബന്ധം കൂടുതൽ ശക്തമാ​ക്കേ​ണ്ട​തുണ്ട്‌. നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

എത്തി​ച്ചേ​രാ​നാ​കുന്ന ലക്ഷ്യങ്ങൾ വെക്കുക

നിങ്ങൾക്ക്‌ എത്തി​ച്ചേ​രാ​നാ​കുന്ന ലക്ഷ്യങ്ങ​ളാ​ണു വെക്കേ​ണ്ടത്‌. യഹോ​വ​യെ​ക്കു​റി​ച്ചും ഭാവി​യിൽ വരാനി​രി​ക്കുന്ന പറുദീ​സ​യെ​ക്കു​റി​ച്ചും പഠിച്ച കാര്യ​ങ്ങ​ളൊ​ക്കെ ഇപ്പോ​ഴും നിങ്ങൾ നന്നായി ഓർക്കു​ന്നു​ണ്ടാ​കും. എന്നാൽ ആത്മീയ​പ്ര​വർത്ത​നങ്ങൾ പതിവാ​യി ചെയ്യുന്ന കാര്യ​ത്തി​ലാ​യി​രി​ക്കും നിങ്ങൾക്ക്‌ പുതിയ ശീലങ്ങൾ വളർത്തി​യെ​ടു​ക്കേ​ണ്ട​തു​ള്ളത്‌. ഉദാഹ​ര​ണ​ത്തിന്‌, ക്രമമാ​യി പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ന്ന​തും മീറ്റി​ങ്ങി​നു പോകു​ന്ന​തും സഹോ​ദ​ര​ങ്ങ​ളു​ടെ​കൂ​ടെ സമയം ചെലവ​ഴി​ക്കു​ന്ന​തും പോ​ലെ​യുള്ള കാര്യ​ങ്ങ​ളിൽ. അതു​കൊണ്ട്‌ നിങ്ങൾക്കു വെക്കാ​നാ​കുന്ന ചില ലക്ഷ്യങ്ങ​ളെ​ക്കു​റിച്ച്‌ നമുക്കു നോക്കാം.

കൂടെ​ക്കൂ​ടെ യഹോവ​യോടു സംസാ​രി​ക്കുക. കുറ്റ​ബോ​ധം കാരണം പ്രാർഥി​ക്കാൻ നിങ്ങൾക്കു ബുദ്ധി​മുട്ട്‌ തോന്നി​യേ​ക്കാം. അതു പക്ഷേ, നിങ്ങളു​ടെ പിതാ​വി​നു മനസ്സി​ലാ​കും. (റോമ. 8:26) അതു​കൊണ്ട്‌ “മടുത്ത്‌ പിന്മാ​റാ​തെ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കുക.” (റോമ. 12:12) യഹോ​വ​യു​മാ​യുള്ള സ്‌നേ​ഹ​ബന്ധം നിങ്ങൾ എത്രമാ​ത്രം ആഗ്രഹി​ക്കു​ന്നു​ണ്ടെന്ന്‌ അപ്പോൾ തുറന്നു​പ​റ​യാ​നാ​കും. ആൻഡ്രേ സഹോ​ദരൻ പറയുന്നു: “എനിക്കു വല്ലാത്ത കുറ്റ​ബോ​ധ​വും നാണ​ക്കേ​ടും തോന്നി. പക്ഷേ ഓരോ തവണ പ്രാർഥി​ച്ച​പ്പോ​ഴും ആ വിഷമ​മൊ​ക്കെ കുറഞ്ഞു​വ​രു​ന്നത്‌ എനിക്കു മനസ്സി​ലാ​യി. എനിക്ക്‌ ഒത്തിരി മനസ്സമാ​ധാ​നം തോന്നി.” ഇനി, എങ്ങനെ പ്രാർഥി​ക്ക​ണ​മെന്ന്‌ അറിയി​ല്ലെ​ങ്കിൽ മാനസാ​ന്ത​ര​പ്പെട്ട ദാവീദ്‌ രാജാ​വി​ന്റെ പ്രാർഥ​നകൾ നിങ്ങൾക്കു വായിച്ചു നോക്കാ​വു​ന്ന​താണ്‌. സങ്കീർത്തനം 51-ലും 65-ലും ആ പ്രാർഥ​നകൾ കാണാം.

പതിവാ​യി ബൈബിൾ പഠിക്കുക. അങ്ങനെ ചെയ്യു​മ്പോൾ നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​കും, യഹോ​വ​യോ​ടുള്ള നിങ്ങളു​ടെ സ്‌നേഹം വർധി​ക്കും. (സങ്കീ. 19:7-11) ഫെലിപ്പെ സഹോ​ദരൻ പറയുന്നു: “പതിവാ​യി ബൈബിൾ വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യുന്ന ശീലം എനിക്ക്‌ ഇല്ലായി​രു​ന്നു. അതു​കൊ​ണ്ടാണ്‌ എന്റെ ആത്മീയത കുറയു​ക​യും ഞാൻ യഹോ​വയെ വേദനി​പ്പി​ക്കു​ക​യും ചെയ്‌തത്‌. ഇനിയും ആ തെറ്റ്‌ ആവർത്തി​ക്കാൻ എനിക്ക്‌ ആഗ്രഹ​മില്ല. അതു​കൊണ്ട്‌ പതിവാ​യി ബൈബിൾ പഠിക്കാൻ ഞാൻ തീരു​മാ​നി​ച്ചു.” നിങ്ങൾക്കും അങ്ങനെ​തന്നെ ചെയ്യാം. ഇനി, എന്തു പഠിക്ക​ണ​മെന്നു നിങ്ങൾക്ക്‌ അറിയി​ല്ലെ​ങ്കിൽ വിശ്വാ​സ​ത്തിൽ ശക്തരായ സുഹൃ​ത്തു​ക്ക​ളോ​ടു നിങ്ങൾക്കു ചോദി​ക്കാ​വു​ന്ന​താണ്‌.

സഹോദങ്ങളുമായി വീണ്ടും നല്ല സ്‌നേഹബന്ധത്തിലാകുക. സഭയി​ലേക്കു തിരി​ച്ചു​വന്ന ചില​രെ​ങ്കി​ലും, മറ്റുള്ളവർ തങ്ങളെ എങ്ങനെ​യാ​ണു കാണു​ന്നത്‌, അവർക്ക്‌ ഇപ്പോ​ഴും തങ്ങളോ​ടു ദേഷ്യം കാണു​മോ എന്നൊക്കെ ചിന്തി​ക്കു​ന്നു​ണ്ടാ​കും. ലാറിസ സഹോ​ദരി പറയുന്നു: “ഞാൻ എന്റെ പ്രിയ സഹോ​ദ​ര​ങ്ങളെ വിഷമി​പ്പി​ച്ച​ല്ലോ എന്ന്‌ ഓർത്ത്‌ എനിക്കു വല്ലാത്ത സങ്കടവും നാണ​ക്കേ​ടും തോന്നി. ആ ചിന്ത എന്റെ മനസ്സിൽനിന്ന്‌ പോകു​ന്നേ ഇല്ലായി​രു​ന്നു.” യഹോ​വ​യു​മാ​യി നല്ലൊരു ബന്ധത്തി​ലേക്കു വരാൻ നിങ്ങളെ സഹായി​ക്കാ​നാ​ണു മൂപ്പന്മാ​രും മറ്റു സഹോ​ദ​ര​ങ്ങ​ളും ആഗ്രഹി​ക്കു​ന്നത്‌. (“ മൂപ്പന്മാർക്ക്‌ എന്തു ചെയ്യാം?” എന്ന ചതുരം കാണുക.) നിങ്ങൾ തിരി​ച്ചു​വ​ന്ന​തിൽ അവർക്ക്‌ ഒരുപാ​ടു സന്തോ​ഷ​മുണ്ട്‌. നിങ്ങളും സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാ​നാണ്‌ അവർ ആഗ്രഹി​ക്കു​ന്നത്‌.—സുഭാ. 17:17.

സഹോ​ദ​ര​ങ്ങ​ളു​മാ​യി നല്ല അടുപ്പ​മു​ണ്ടാ​കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം? അതിനു​വേണ്ടി എല്ലാ മീറ്റി​ങ്ങു​കൾക്കും പോകുക, സഹോ​ദ​ര​ങ്ങ​ളു​ടെ​കൂ​ടെ പതിവാ​യി പ്രസം​ഗ​പ്ര​വർത്തനം നടത്തുക. ഫെലി​ക്‌സ്‌ സഹോ​ദരൻ പറയുന്നു: “ഞാൻ തിരി​ച്ചു​വ​രാൻ സഹോ​ദ​രങ്ങൾ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു. അവർ എന്നെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ എനിക്കു മനസ്സി​ലാ​യി. ഞാനും ആ സഹോ​ദ​ര​കു​ടും​ബ​ത്തി​ന്റെ ഭാഗമാ​ണെന്നു തോന്നാൻ അവർ ശരിക്കും എന്നെ സഹായി​ച്ചു. അങ്ങനെ യഹോവ എന്നോടു ക്ഷമി​ച്ചെ​ന്നും എനിക്ക്‌ വീണ്ടും യഹോ​വയെ സേവി​ക്കാ​നാ​കു​മെ​ന്നും ഞാൻ തിരി​ച്ച​റി​ഞ്ഞു.”—“ നിങ്ങൾക്ക്‌ എന്തു ചെയ്യാം?” എന്ന ചതുരം കാണുക.

മടുത്ത്‌ പിന്മാ​റ​രുത്‌!

നമ്മൾ യഹോ​വ​യു​മാ​യുള്ള സ്‌നേ​ഹ​ബന്ധം വീണ്ടും ശക്തമാ​ക്കാൻ ശ്രമി​ക്കു​മ്പോൾ അതിനു തടയി​ടാൻവേണ്ടി സാത്താൻ ഇടയ്‌ക്കി​ടെ പ്രശ്‌ന​ങ്ങ​ളു​ടെ ‘കൊടു​ങ്കാറ്റ്‌’ നമ്മുടെ നേരെ അഴിച്ചു​വി​ട്ടേ​ക്കാം. (ലൂക്കോ. 4:13) അതു​കൊണ്ട്‌ അവയെ നേരി​ടാൻ കഴി​യേ​ണ്ട​തിന്‌ ഇപ്പോൾത്തന്നെ നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കുക.

തന്റെ ആടുക​ളെ​ക്കു​റിച്ച്‌ യഹോവ ഇങ്ങനെ ഉറപ്പു​ത​രു​ന്നു: “കാണാ​തെ​പോ​യ​തി​നെ ഞാൻ അന്വേ​ഷി​ക്കും. കൂട്ടം​തെ​റ്റി​യ​തി​നെ മടക്കി​ക്കൊ​ണ്ടു​വ​രും. പരി​ക്കേ​റ്റ​തി​നെ വെച്ചു​കെ​ട്ടും. തളർന്ന​തി​നെ ബലപ്പെ​ടു​ത്തും.” (യഹ. 34:16) താനു​മാ​യുള്ള സ്‌നേ​ഹ​ബ​ന്ധ​ത്തി​ലേക്കു തിരി​ച്ചു​വ​രാ​നും അതു ശക്തമാ​ക്കാ​നും യഹോവ ഒരുപാ​ടു പേരെ സഹായി​ച്ചി​ട്ടുണ്ട്‌. യഹോവ നിങ്ങ​ളെ​യും സഹായി​ക്കും, ഉറപ്പ്‌!

^ ഖ. 4 ഈ ലേഖന​ത്തി​ലേത്‌ യഥാർഥ​പേ​രു​കളല്ല.