വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ലേവ്യ 19:16-ൽ മറ്റൊ​രാ​ളു​ടെ “ജീവൻ അപായ​പ്പെ​ടു​ത്താൻ നോക്ക​രുത്‌” എന്നു പറഞ്ഞി​രി​ക്കു​ന്നു. എന്താണ്‌ അതിന്റെ അർഥം? നമുക്ക്‌ അതിൽനിന്ന്‌ എന്തു പഠിക്കാം?

▪ ഒരു വിശു​ദ്ധ​ജ​ന​മാ​യി​രി​ക്കാൻ യഹോവ ഇസ്രാ​യേ​ല്യ​രോട്‌ ആവശ്യ​പ്പെട്ടു. അതിനു​വേണ്ടി യഹോവ അവരോ​ടു പറഞ്ഞു: “ജനത്തിന്റെ ഇടയിൽ പരദൂ​ഷണം പറഞ്ഞു​ന​ട​ക്ക​രുത്‌. സഹമനു​ഷ്യ​ന്റെ ജീവൻ അപായ​പ്പെ​ടു​ത്താൻ നോക്ക​രുത്‌. ഞാൻ യഹോ​വ​യാണ്‌.”—ലേവ്യ 19:2, 16.

‘അപായ​പ്പെ​ടു​ത്താൻ നോക്കുക’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ പദപ്ര​യോ​ഗം, “വിരോ​ധ​മാ​യി നിൽക്കുക” എന്നും പരിഭാഷ ചെയ്യാം. എന്താണ്‌ അതിന്റെ അർഥം? ലേവ്യ പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചുള്ള ഒരു ജൂത​ഗ്രന്ഥം പറയുന്നു: “കൃത്യ​മാ​യി എന്താണ്‌ ഇവിടെ ഉദ്ദേശി​ച്ചി​രി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ പ്രയാ​സ​മാണ്‌. കാരണം (ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന) എബ്രായ ഭാഷാ​ശൈ​ലി​യു​ടെ കൃത്യ​മായ അർഥം കണ്ടുപി​ടി​ക്കാൻ മാർഗ​മില്ല.”

ചില പണ്ഡിത​ന്മാർ ആ പദപ്ര​യോ​ഗത്തെ തൊട്ടു മുമ്പുള്ള വാക്യ​വു​മാ​യി ബന്ധിപ്പി​ച്ചി​ട്ടുണ്ട്‌. അവിടെ പറയുന്നു: “നിങ്ങൾ നീതി​ര​ഹി​ത​മാ​യി ന്യായം വിധി​ക്ക​രുത്‌. ദരി​ദ്ര​നോ​ടു പക്ഷപാ​ത​മോ സമ്പന്ന​നോ​ടു പ്രത്യേ​ക​പ​രി​ഗ​ണ​ന​യോ കാണി​ക്ക​രുത്‌. സഹമനു​ഷ്യ​നെ നീതി​യോ​ടെ വിധി​ക്കണം.” (ലേവ്യ 19:15) അങ്ങനെ​യാ​കു​മ്പോൾ 16-ാം വാക്യ​ത്തിൽ ‘അപായ​പ്പെ​ടു​ത്താൻ നോക്കുക’ എന്നു പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥം, ദൈവ​ജനം കോടതി കേസു​ക​ളി​ലോ ബിസി​നെസ്സ്‌ ഇടപാ​ടു​ക​ളി​ലോ കുടും​ബ​കാ​ര്യ​ങ്ങ​ളി​ലോ ഒരു സഹപ്ര​വർത്ത​ക​നോട്‌ അന്യാ​യ​മാ​യി ഒന്നും ചെയ്യരുത്‌, സ്വന്തം കാര്യ​ലാ​ഭ​ത്തി​നു​വേണ്ടി സത്യസ​ന്ധ​മ​ല്ലാത്ത രീതി​യിൽ പ്രവർത്തി​ക്ക​രുത്‌ എന്നൊ​ക്കെ​യാ​യി​രി​ക്കാം. നമ്മൾ അത്തരം കാര്യങ്ങൾ ചെയ്യരുത്‌ എന്നുള്ളത്‌ ശരിയാണ്‌. എന്നാൽ 16-ാം വാക്യ​ത്തിൽനി​ന്നു​തന്നെ അതിന്റെ കുറെ​ക്കൂ​ടെ കൃത്യ​മായ അർഥം നമുക്കു മനസ്സി​ലാ​ക്കാം.

ആ വാക്യ​ത്തി​ന്റെ ആദ്യഭാ​ഗം പറയു​ന്നതു കണ്ടോ? ദൈവം തന്റെ ജനത്തോട്‌ “പരദൂ​ഷണം പറഞ്ഞു​ന​ട​ക്ക​രുത്‌” എന്നു പറഞ്ഞു. പരദൂ​ഷണം എന്നു പറയു​ന്നതു വെറുതേ പരകാ​ര്യ​ങ്ങൾ പറഞ്ഞു​പ​ര​ത്തു​ന്നതല്ല. പരകാ​ര്യ​ങ്ങൾ പറഞ്ഞു​ന​ട​ക്കു​ന്ന​തു​കൊ​ണ്ടും പ്രശ്‌നങ്ങൾ ഉണ്ടാകാ​മെ​ന്നു​ള്ളതു ശരിയാണ്‌. (സുഭാ. 10:19; സഭാ. 10:12-14; 1 തിമൊ. 5:11-15; യാക്കോ. 3:6) എന്നാൽ പരദൂ​ഷണം, മനഃപൂർവം ഒരാളു​ടെ പേരു ചീത്തയാ​ക്കാൻവേണ്ടി നുണ പറയു​ന്ന​താണ്‌. പരദൂ​ഷണം പറയു​ന്ന​യാൾ ഒരാൾക്കെ​തി​രെ അയാളു​ടെ ജീവന്‌ ആപത്തു​വ​രുന്ന വിധത്തിൽപ്പോ​ലും കള്ളസാക്ഷി പറഞ്ഞേ​ക്കാം. നാബോ​ത്തി​ന്റെ കാര്യ​ത്തിൽ അതാണു സംഭവി​ച്ചത്‌. നാബോ​ത്തിന്‌ എതിരെ പറഞ്ഞ കള്ളസാക്ഷി കേട്ടി​ട്ടാണ്‌ അയാളെ കല്ലെറിഞ്ഞ്‌ കൊന്നത്‌. (1 രാജാ. 21:8-13) അതെ, ലേവ്യ 19:16-ന്റെ രണ്ടാം ഭാഗം പറയു​ന്ന​തു​പോ​ലെ പരദൂ​ഷണം പറയുന്ന ഒരാൾക്കു സഹമനു​ഷ്യ​ന്റെ ജീവൻ അപായ​പ്പെ​ടു​ത്താ​നാ​കും.

ഒരു വ്യക്തി​യോ​ടു തോന്നുന്ന വെറു​പ്പാ​യി​രി​ക്കാം പലപ്പോ​ഴും പരദൂ​ഷണം പറയു​ന്ന​തി​ലേക്കു നയിക്കു​ന്നത്‌. ഒരാളെ വെറു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ 1 യോഹ​ന്നാൻ 3:15 പറയുന്നു: “സഹോ​ദ​രനെ വെറു​ക്കു​ന്നവൻ കൊല​പാ​ത​കി​യാണ്‌. ഒരു കൊല​പാ​ത​കി​യു​ടെ​യും ഉള്ളിൽ നിത്യ​ജീ​വ​നി​ല്ലെന്നു നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ.” അതു​കൊ​ണ്ടു​തന്നെ “സഹമനു​ഷ്യ​ന്റെ ജീവൻ അപായ​പ്പെ​ടു​ത്താൻ നോക്ക​രുത്‌” എന്നു പറഞ്ഞിട്ട്‌, ലേവ്യ 19:17-ൽ “നിന്റെ സഹോ​ദ​രനെ ഹൃദയം​കൊണ്ട്‌ വെറു​ക്ക​രുത്‌” എന്നുകൂ​ടി ദൈവം കൂട്ടി​ച്ചേർത്തതു ശ്രദ്ധേ​യ​മാണ്‌.

അതു​കൊണ്ട്‌ ലേവ്യ 19:16-ലെ കല്‌പന ക്രിസ്‌ത്യാ​നി​കൾ ഗൗരവ​മാ​യി എടുക്കേണ്ട ഒന്നാണ്‌. നമ്മൾ ആരെക്കു​റി​ച്ചും മോശ​മാ​യി ചിന്തി​ക്കു​ക​യോ പരദൂ​ഷണം പറയു​ക​യോ ചെയ്യരുത്‌. നമുക്ക്‌ ആരോ​ടെ​ങ്കി​ലും വെറു​പ്പോ അസൂയ​യോ തോന്നി​യിട്ട്‌ അവരെ​ക്കു​റിച്ച്‌ പരദൂ​ഷണം പറയു​ന്നെ​ങ്കിൽ നമ്മൾ അവരുടെ ‘ജീവൻ അപായ​പ്പെ​ടു​ത്താൻ’ നോക്കു​ക​യാണ്‌. നമ്മൾ അവരെ വെറു​ക്കു​ന്നു എന്നതിന്റെ തെളി​വാണ്‌ അത്‌. ക്രിസ്‌ത്യാ​നി​കൾ ആരെയും വെറു​ക്ക​രുത്‌.—മത്താ. 12:36, 37.