വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 50

നല്ല ഇടയന്റെ ശബ്ദം കേട്ടനുസരിക്കുക

നല്ല ഇടയന്റെ ശബ്ദം കേട്ടനുസരിക്കുക

‘അവ എന്റെ ശബ്ദം കേട്ടനു​സ​രി​ക്കും.’—യോഹ. 10:16.

ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ധൈര്യം

പൂർവാവലോകനം *

1. യേശു തന്റെ അനുഗാ​മി​കളെ ആടുക​ളോട്‌ താരത​മ്യ​പ്പെ​ടു​ത്തി​യ​തി​ന്റെ ഒരു കാരണ​മെ​ന്താണ്‌?

 ശിഷ്യ​ന്മാ​രോ​ടുള്ള തന്റെ ബന്ധത്തെ യേശു താരത​മ്യം ചെയ്‌തത്‌ ഒരു ഇടയനും ആടുക​ളും തമ്മിലുള്ള അടുപ്പ​ത്തോ​ടാണ്‌. (യോഹ. 10:14) ആ താരത​മ്യം നന്നായി ചേരും. ആടുകൾക്ക്‌ അവയുടെ ഇടയന്റെ ശബ്ദം അറിയാം. അയാൾ പറയു​ന്നത്‌ അവ അനുസ​രി​ക്കു​ക​യും ചെയ്യും. ഒരു വിനോ​ദ​സ​ഞ്ചാ​രി തനിക്കു​ണ്ടായ ഒരു അനുഭ​വ​ത്തെ​ക്കു​റിച്ച്‌ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ഞങ്ങളുടെ കൂട്ടത്തി​ലുള്ള ചിലർക്ക്‌ ആടുക​ളു​ടെ ഫോട്ടോ എടുക്ക​ണ​മെന്നു തോന്നി. പക്ഷേ എത്ര വിളി​ച്ചി​ട്ടും അവ അടു​ത്തേക്കു വരുന്നില്ല. അതിനു കാരണ​മുണ്ട്‌, അവയ്‌ക്ക്‌ ഞങ്ങളുടെ ശബ്ദം പരിച​യ​മി​ല്ല​ല്ലോ. അപ്പോ​ഴാണ്‌ അവയുടെ ഇടയൻ ആ വഴി വന്നത്‌. ആ പയ്യന്റെ ശബ്ദം കേട്ട ഉടനെ എല്ലാം​കൂ​ടെ അവന്റെ പുറകേ പോയി.”

2-3. (എ) യേശു​വി​ന്റെ അനുഗാ​മി​കൾക്ക്‌ ഇന്ന്‌ എങ്ങനെ​യാ​ണു യേശു​വി​ന്റെ ശബ്ദം കേട്ടനു​സ​രി​ക്കാ​നാ​കു​ന്നത്‌? (ബി) ഈ ലേഖന​ത്തി​ലും അടുത്ത ലേഖന​ത്തി​ലും നമ്മൾ എന്താണു പഠിക്കാൻപോ​കു​ന്നത്‌?

2 ആ വിനോ​ദ​സ​ഞ്ചാ​രി​യു​ടെ വാക്കുകൾ യേശു തന്റെ ആടുക​ളെ​ക്കു​റിച്ച്‌, അതായത്‌ തന്റെ ശിഷ്യ​ന്മാ​രെ​ക്കു​റിച്ച്‌, പറഞ്ഞ കാര്യം നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രു​ന്നു. യേശു പറഞ്ഞു: ‘അവ എന്റെ ശബ്ദം കേട്ടനു​സ​രി​ക്കും.’ (യോഹ. 10:16) പക്ഷേ യേശു സ്വർഗ​ത്തി​ലല്ലേ, പിന്നെ എങ്ങനെ​യാണ്‌ നമുക്ക്‌ ഇപ്പോൾ യേശു​വി​ന്റെ ശബ്ദം കേട്ടനു​സ​രി​ക്കാ​നാ​കു​ന്നത്‌? യേശു പഠിപ്പിച്ച കാര്യ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ന്ന​തി​ലൂ​ടെ.—മത്താ. 7:24, 25.

3 യേശു പഠിപ്പിച്ച ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഈ ലേഖന​ത്തി​ലും അടുത്ത​തി​ലും നമ്മൾ ചർച്ച ചെയ്യും. അവയിൽ ചിലതു നമ്മളോ​ടു ചെയ്യാൻ പറഞ്ഞവ​യും മറ്റു ചിലതു ചെയ്യരുത്‌ എന്നു പറഞ്ഞവ​യുംണ്‌. അതിൽ ആദ്യം നോക്കു​ന്നത്‌, നമ്മുടെ ഇടയൻ ചെയ്യരു​തെന്നു പറഞ്ഞ രണ്ടു കാര്യ​ങ്ങ​ളാണ്‌.

‘ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നത്‌ ഒഴിവാ​ക്കുക’

4. ലൂക്കോസ്‌ 12:29 അനുസ​രിച്ച്‌ നമ്മളെ ‘ഉത്‌ക​ണ്‌ഠ​പ്പെ​ടു​ത്തി​യേ​ക്കാ​വുന്ന’ ചില കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

4 ലൂക്കോസ്‌ 12:29 വായി​ക്കുക. തങ്ങളുടെ ജീവി​താ​വ​ശ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ‘ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നത്‌ ഒഴിവാ​ക്കാൻ’ യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞു. യേശു​വി​ന്റെ ഉപദേ​ശങ്ങൾ എപ്പോ​ഴും ഏറ്റവും നല്ലതും ശരിയും ആണെന്നു നമുക്ക്‌ അറിയാം. അവ അനുസ​രി​ക്ക​ണ​മെന്നു നമുക്ക്‌ ആഗ്രഹ​മുണ്ട്‌. പക്ഷേ, എപ്പോ​ഴും അത്‌ അത്ര എളുപ്പ​മാ​യി​രി​ക്ക​ണ​മെ​ന്നില്ല. എന്തു​കൊണ്ട്‌?

5. ജീവി​താ​വ​ശ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പലരും ഉത്‌ക​ണ്‌ഠ​പ്പെ​ട്ടേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

 5 ഭക്ഷണം, വസ്‌ത്രം, താമസ​സൗ​ക​ര്യം തുടങ്ങി നമുക്കു ജീവി​ക്കാൻവേണ്ട കാര്യ​ങ്ങളെ ഓർത്ത്‌ പലർക്കും ഉത്‌കണ്‌ഠ തോന്നാ​റുണ്ട്‌. ചിലർ താമസി​ക്കുന്ന ദേശങ്ങ​ളി​ലെ സാമ്പത്തി​ക​സ്ഥി​തി വളരെ മോശ​മാ​യി​രി​ക്കാം. കുടും​ബം പോറ്റാ​നുള്ള പണം കണ്ടെത്താൻ അവർ ഒരുപാ​ടു കഷ്ടപ്പെ​ടു​ന്നു​ണ്ടാ​കും. അതല്ലെ​ങ്കിൽ കുടും​ബം നോക്കി​യി​രുന്ന വ്യക്തി​യു​ടെ മരണം മറ്റു കുടും​ബാം​ഗ​ങ്ങളെ സാമ്പത്തി​ക​മാ​യി ബുദ്ധി​മു​ട്ടി​ലാ​ക്കി​യി​രി​ക്കാം. ഇനി, കോവിഡ്‌-19 മഹാമാ​രി കാരണം പലർക്കും ജോലി നഷ്ടപ്പെട്ടു. (സഭാ. 9:11) ഇവയോ ഇതു​പോ​ലുള്ള മറ്റെ​ന്തെ​ങ്കി​ലും പ്രശ്‌ന​മോ നമ്മുടെ ജീവി​ത​ത്തിൽ ഉണ്ടായി​ട്ടു​ണ്ടെ​ങ്കിൽ നമുക്ക്‌ എങ്ങനെ യേശു പറഞ്ഞതു​പോ​ലെ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നത്‌ ഒഴിവാ​ക്കാ​നാ​കും?

ജീവി​താ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഉത്‌ക​ണ്‌ഠ​യിൽ മുങ്ങി​ത്താ​ഴു​ന്ന​തി​നു പകരം യഹോ​വ​യിൽ ആശ്രയി​ക്കാൻ പഠിക്കുക (6-8 ഖണ്ഡികകൾ കാണുക) *

6. ഒരിക്കൽ പത്രോസ്‌ അപ്പോ​സ്‌ത​ലന്‌ എന്തു സംഭവി​ച്ചെന്നു വിവരി​ക്കുക.

6 ഒരിക്കൽ പത്രോസ്‌ അപ്പോ​സ്‌ത​ല​നും മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രും ഗലീല​ക്ക​ട​ലി​ലൂ​ടെ വള്ളത്തിൽ പോകു​ക​യാ​യി​രു​ന്നു. ആ സമയത്ത്‌ ഒരു കൊടു​ങ്കാറ്റ്‌ വീശി. അപ്പോൾ യേശു വെള്ളത്തി​നു മുകളി​ലൂ​ടെ നടന്ന്‌ അവരുടെ അടു​ത്തേക്കു വന്നു. അതു കണ്ടപ്പോൾ പത്രോസ്‌ പറഞ്ഞു: “കർത്താവേ, അത്‌അ​ങ്ങാ​ണെ​ങ്കിൽ, വെള്ളത്തി​നു മുകളി​ലൂ​ടെ നടന്ന്‌ അങ്ങയുടെ അടുത്ത്‌ വരാൻ എന്നോടു കല്‌പി​ക്കണേ.” ഉടനെ, “വരൂ” എന്ന്‌ യേശു പറഞ്ഞു. അപ്പോൾ പത്രോസ്‌ വള്ളത്തിൽനിന്ന്‌ ഇറങ്ങി “വെള്ളത്തി​നു മുകളി​ലൂ​ടെ യേശു​വി​ന്റെ അടു​ത്തേക്കു നടന്നു.” അടുത്ത​താ​യി എന്താണ്‌ സംഭവി​ച്ചത്‌? “ആഞ്ഞുവീ​ശുന്ന കൊടു​ങ്കാ​റ്റു കണ്ടപ്പോൾ പത്രോസ്‌ ആകെ പേടി​ച്ചു​പോ​യി. താഴ്‌ന്നു​തു​ട​ങ്ങിയ പത്രോസ്‌, ‘കർത്താവേ, എന്നെ രക്ഷിക്കണേ’ എന്നു നിലവി​ളി​ച്ചു.” യേശു ഉടനെ കൈ നീട്ടി പത്രോ​സി​നെ രക്ഷിച്ചു. പത്രോ​സി​ന്റെ ശ്രദ്ധ യേശു​വിൽത്ത​ന്നെ​യാ​യി​രുന്ന സമയത്ത്‌ ആ ഇളകി​മ​റി​യുന്ന കടലിനു മുകളി​ലൂ​ടെ നടക്കാൻ പത്രോ​സി​നു കഴിഞ്ഞു എന്നോർക്കുക. എന്നാൽ ശ്രദ്ധ കൊടു​ങ്കാ​റ്റി​ലേ​ക്കാ​യ​പ്പോൾ അദ്ദേഹ​ത്തിന്‌ ആകെപ്പാ​ടെ സംശയ​വും പേടി​യും ഒക്കെ തോന്നി. അദ്ദേഹം വെള്ളത്തിൽ താഴാ​നും തുടങ്ങി.—മത്താ. 14:24-31.

7. പത്രോ​സി​ന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

7 പത്രോ​സി​ന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? വള്ളത്തിൽനിന്ന്‌ ഇറങ്ങി കടലിന്റെ മുകളി​ലൂ​ടെ നടന്നു​തു​ട​ങ്ങി​യ​പ്പോൾ ആ കൊടു​ങ്കാറ്റ്‌ കണ്ട്‌ താൻ പേടി​ക്കു​മെ​ന്നോ മുങ്ങി​ത്താ​ഴാൻ തുടങ്ങു​മെ​ന്നോ പത്രോസ്‌ ചിന്തി​ച്ചതേ ഇല്ല. വെള്ളത്തി​നു മുകളി​ലൂ​ടെ​ത്തന്നെ നടന്ന്‌ യേശു​വി​ന്റെ അടുത്ത്‌ എത്താനാ​ണു പത്രോസ്‌ ആഗ്രഹി​ച്ചത്‌. എന്നാൽ തന്റെ ആ ലക്ഷ്യത്തിൽനിന്ന്‌ ശ്രദ്ധ മാറാതെ നോക്കാൻ പത്രോസ്‌ പരാജ​യ​പ്പെട്ടു. ഇന്നു നമ്മുടെ ജീവി​ത​ത്തി​ലും കൊടു​ങ്കാ​റ്റു​പോ​ലെ​യുള്ള വലിയ പ്രശ്‌നങ്ങൾ ഉണ്ടാ​യേ​ക്കാം. അപ്പോൾ നമ്മുടെ ശ്രദ്ധ യഹോ​വ​യിൽനി​ന്നും യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളിൽനി​ന്നും മാറി​പ്പോ​യാൽ നമ്മളും ആത്മീയ​മാ​യി മുങ്ങി​ത്താ​ഴാൻതു​ട​ങ്ങും. വെള്ളത്തി​നു മുകളി​ലൂ​ടെ നടക്കാൻ പത്രോ​സി​നു വിശ്വാ​സം ആവശ്യ​മാ​യി​രു​ന്ന​തു​പോ​ലെ ജീവി​ത​ത്തിൽ ഉണ്ടാകുന്ന പ്രശ്‌ന​ങ്ങളെ നേരി​ടാൻ നമുക്കും വിശ്വാ​സം വേണം. യഹോ​വ​യി​ലും നമ്മളെ സഹായി​ക്കാ​നുള്ള യഹോ​വ​യു​ടെ കഴിവി​ലും ആയിരി​ക്കണം നമ്മുടെ മുഴു​ശ്ര​ദ്ധ​യും. അതിന്‌ എങ്ങനെ കഴിയും?

8. നമ്മുടെ ജീവി​താ​വ​ശ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടാ​തി​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

8 പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്ന​തി​നു പകരം യഹോവ സഹായി​ക്കു​മെന്ന ഉറച്ച ബോധ്യ​മു​ള്ള​വ​രാ​യി​രി​ക്കണം നമ്മൾ. യഹോ​വ​യ്‌ക്കു നമ്മൾ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം നൽകു​ക​യാ​ണെ​ങ്കിൽ നമ്മുടെ മറ്റ്‌ ആവശ്യ​ങ്ങൾക്കു​വേണ്ടി കരുതു​മെന്നു സ്‌നേ​ഹ​വാ​നായ നമ്മുടെ സ്വർഗീ​യ​പി​താവ്‌ ഉറപ്പു​ത​ന്നി​ട്ടുണ്ട്‌. (മത്താ. 6:32, 33) യഹോവ എല്ലാ കാലത്തും ആ വാക്കു പാലി​ച്ചി​ട്ടുണ്ട്‌. (ആവ. 8:4, 15, 16; സങ്കീ. 37:25) യഹോവ പക്ഷികൾക്കും പൂക്കൾക്കും വേണ്ടതു നൽകു​ന്നു​ണ്ടെ​ങ്കിൽ നമുക്കു​വേണ്ടി കരുതാ​തി​രി​ക്കു​മോ? അപ്പോൾപ്പി​ന്നെ, എന്തു തിന്നും, എന്തു ധരിക്കും എന്നൊക്കെ ഓർത്ത്‌ നമ്മൾ ഉത്‌ക​ണ്‌ഠ​പ്പെ​ടേ​ണ്ട​തു​ണ്ടോ? (മത്താ. 6:26-30; ഫിലി. 4:6, 7) സ്‌നേ​ഹ​മു​ള്ള​തു​കൊണ്ട്‌ മാതാ​പി​താ​ക്കൾ മക്കൾക്കു​വേണ്ടി കരുതു​ന്ന​തു​പോ​ലെ തന്റെ ജനത്തോ​ടുള്ള സ്‌നേഹം അവരുടെ ആവശ്യ​ങ്ങൾക്കു​വേണ്ടി കരുതാൻ നമ്മുടെ സ്വർഗീ​യ​പി​താ​വി​നെ പ്രേരി​പ്പി​ക്കു​ന്നു. അതു​കൊണ്ട്‌, യഹോവ നമുക്കു വേണ്ടതു ചെയ്‌തു​ത​രും എന്ന്‌ നമുക്കു തീർച്ച​യാ​യും ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാം.

9. ഒരു ദമ്പതി​കൾക്കു​ണ്ടായ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

9 നമ്മുടെ ജീവി​താ​വ​ശ്യ​ങ്ങൾക്കു​വേണ്ടി യഹോവ കരുതു​മെന്നു തെളി​യി​ക്കുന്ന ഒരു അനുഭവം മുഴു​സ​മ​യ​സേ​വ​ന​ത്തി​ലുള്ള ഒരു ദമ്പതി​കൾക്കു​ണ്ടാ​യി. ഒരു അഭയാർഥി ക്യാമ്പിൽ നമ്മുടെ ചില സഹോ​ദ​രി​മാർ കഴിയു​ന്നു​ണ്ടാ​യി​രു​ന്നു. ആ ദമ്പതികൾ ഒരു മണിക്കൂ​റി​ലേറെ സമയം തങ്ങളുടെ പഴയ കാർ ഓടിച്ച്‌ അവിടെ ചെന്ന്‌ ആ സഹോ​ദ​രി​മാ​രെ മീറ്റി​ങ്ങി​നു കൂട്ടി​ക്കൊ​ണ്ടു​വന്നു. സഹോ​ദരൻ പറയുന്നു: “മീറ്റിങ്ങു കഴിഞ്ഞ്‌ വീട്ടിൽ വന്ന്‌ ഭക്ഷണം കഴിച്ചി​ട്ടു പോകാ​മെന്നു ഞങ്ങൾ സഹോ​ദ​രി​മാ​രോ​ടു പറഞ്ഞു. പക്ഷേ അതു കഴിഞ്ഞ​പ്പോ​ഴാണ്‌ ഓർത്തത്‌, അവർക്കു കൊടു​ക്കാൻ വീട്ടിൽ ഒന്നും ഇല്ലെന്ന്‌.” പിന്നെ എന്തു സംഭവി​ച്ചു? സഹോ​ദരൻ പറയുന്നു: “വീട്ടിൽ എത്തിയ​പ്പോൾ വാതി​ലി​നു മുന്നിൽ രണ്ടു വലിയ ബാഗു നിറയെ ഭക്ഷണസാ​ധ​ന​ങ്ങ​ളി​രി​ക്കു​ന്നു. ആരാ അത്‌ അവിടെ കൊണ്ടു​വെ​ച്ച​തെന്നു ഞങ്ങൾക്ക്‌ അറിയില്ല. പക്ഷേ ഒരു കാര്യം ഞങ്ങൾക്ക്‌ ഉറപ്പാ​യി​രു​ന്നു, യഹോവ ഞങ്ങൾക്കു​വേണ്ടി കരുതി.” കുറച്ച്‌ കാലം കഴിഞ്ഞ്‌ ആ ദമ്പതി​ക​ളു​ടെ കാറ്‌ കേടായി. പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പോകാൻ ആ കാറ്‌ അവർക്കു വേണം. പക്ഷേ അതു നന്നാക്കാ​നുള്ള പണം അവരുടെ കൈയിൽ ഇല്ലായി​രു​ന്നു. അതു ശരിയാ​ക്കു​ന്ന​തിന്‌ എന്തു ചെലവു​വ​രും എന്നറി​യാൻ അവർ അതൊരു വർക്ക്‌ഷോ​പ്പിൽ കൊണ്ടു​പോ​യി. അപ്പോൾ അതുവഴി വന്ന ഒരു മനുഷ്യൻ ചോദി​ച്ചു: “ഇത്‌ ആരുടെ കാറാണ്‌?” അതു തന്റെ കാറാ​ണെ​ന്നും അത്‌ ഇപ്പോൾ കേടാ​യി​രി​ക്കു​ക​യാ​ണെ​ന്നും സഹോ​ദരൻ പറഞ്ഞു. അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: “എന്റെ ഭാര്യക്ക്‌ ഇതു​പോ​ലെ​ത​ന്നെ​യുള്ള ഒരു കാറ്‌, അതും ഇതേ നിറത്തി​ലു​ള്ളത്‌, വേണ​മെന്ന്‌ ഒരു ആഗ്രഹ​മുണ്ട്‌. കാറിന്റെ കേടൊ​ന്നും ഒരു പ്രശ്‌നമല്ല. ഇതിന്‌ എത്ര വേണം?” സഹോ​ദരൻ ആ കാറ്‌ അദ്ദേഹ​ത്തി​നു വിറ്റു. വേറൊ​രു കാറ്‌ മേടി​ക്കാ​നുള്ള പണവും കിട്ടി. സഹോ​ദരൻ പറയുന്നു: “ഞങ്ങൾക്കു​ണ്ടായ സന്തോഷം പറഞ്ഞറി​യി​ക്കാ​നാ​കില്ല. ഇതു യാദൃ​ച്ഛി​ക​മാ​യി സംഭവി​ച്ച​ത​ല്ലെന്നു ഞങ്ങൾക്ക്‌ അറിയാം. ശരിക്കും യഹോ​വ​യാ​ണു ഞങ്ങളെ സഹായി​ച്ചത്‌.”

10. ജീവി​താ​വ​ശ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടാ​തി​രി​ക്കാൻ സങ്കീർത്തനം 37:5 നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

10 അതു​കൊണ്ട്‌ ഒരു കാര്യം ഓർക്കുക: നമ്മൾ നല്ല ഇടയന്റെ വാക്കുകൾ കേട്ടനു​സ​രി​ക്കു​ക​യും ജീവി​താ​വ​ശ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടാ​തി​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ യഹോവ നമുക്കു​വേണ്ടി പ്രവർത്തി​ക്കും. (സങ്കീർത്തനം 37:5 വായി​ക്കുക; 1 പത്രോ. 5:7) ഇതുവരെ കുടും​ബ​നാ​ഥ​നെ​യോ അല്ലെങ്കിൽ കുടും​ബ​ത്തി​ലെ ജോലി​യുള്ള ഒരംഗ​ത്തെ​യോ ആയിരി​ക്കാം നമ്മുടെ ആവശ്യ​ങ്ങൾക്കു​വേണ്ടി കരുതാൻ യഹോവ ഉപയോ​ഗി​ച്ചത്‌. എന്നാൽ നമ്മൾ  അഞ്ചാം ഖണ്ഡിക​യിൽ കണ്ടതു​പോ​ലെ സാഹച​ര്യ​ങ്ങൾ എപ്പോൾ വേണ​മെ​ങ്കി​ലും മാറി​യേ​ക്കാം. കുടും​ബ​നാ​ഥനു ജോലി ചെയ്യാൻ പറ്റാത്ത ഒരു സാഹച​ര്യം വരുക​യോ നമുക്കു ജോലി നഷ്ടപ്പെ​ടു​ക​യോ ഒക്കെ ചെയ്‌താ​ലും മറ്റ്‌ ഏതെങ്കി​ലും വിധത്തിൽ യഹോവ നമുക്കു​വേണ്ടി കരുതും, അക്കാര്യം ഉറപ്പാണ്‌. നമ്മളോ​ടു ചെയ്യരു​തെന്ന്‌ നല്ല ഇടയൻ പറഞ്ഞി​രി​ക്കുന്ന രണ്ടാമത്തെ കാര്യ​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ ഇനി നോക്കാം.

“വിധി​ക്കു​ന്നതു നിറു​ത്തുക”

മറ്റുള്ള​വ​രി​ലെ നല്ല ഗുണങ്ങ​ളിൽ ശ്രദ്ധി​ച്ചാൽ നമുക്കു വിധി​ക്കു​ന്നത്‌ ഒഴിവാ​ക്കാം (11, 14-16 ഖണ്ഡികകൾ കാണുക) *

11. മത്തായി 7:1, 2 അനുസ​രിച്ച്‌, എന്തു ചെയ്യു​ന്നതു നിറു​ത്താ​നാ​ണു യേശു നമ്മളോ​ടു പറയു​ന്നത്‌, അതത്ര എളുപ്പ​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

11 മത്തായി 7:1, 2 വായി​ക്കുക. തന്റെ കേൾവി​ക്കാർ അപൂർണ​രാ​യ​തു​കൊണ്ട്‌ അവർക്കു മറ്റുള്ള​വ​രു​ടെ കുറ്റം കണ്ടുപി​ടി​ക്കാ​നുള്ള ഒരു പ്രവണത ഉണ്ടായി​രി​ക്കു​മെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ യേശു അവരോട്‌, “വിധി​ക്കു​ന്നതു നിറു​ത്തുക” എന്നു പറഞ്ഞത്‌. സഹവി​ശ്വാ​സി​കളെ വിധി​ക്കാ​തി​രി​ക്കാൻ നമ്മൾ പരമാ​വധി ശ്രമി​ക്കു​ന്നു​ണ്ടാ​കും. പക്ഷേ നമ്മൾ എല്ലാവ​രും അപൂർണ​രാ​ണ​ല്ലോ. ഇടയ്‌ക്കൊ​ക്കെ മറ്റുള്ള​വ​രു​ടെ കുറ്റം കണ്ടുപി​ടി​ക്കുന്ന രീതി നമുക്കു​ണ്ടെന്നു കണ്ടാൽ എന്തു ചെയ്യാം? യേശു പറയു​ന്നതു കേട്ടനു​സ​രി​ക്കുക. വിധി​ക്കു​ന്നതു നിറു​ത്താൻ കഠിന​ശ്രമം ചെയ്യുക.

12-13. മറ്റുള്ള​വരെ വിധി​ക്കു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ യഹോ​വ​യു​ടെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

12 ഇക്കാര്യ​ത്തിൽ യഹോ​വ​യിൽനിന്ന്‌ നമുക്കു പലതും പഠിക്കാം. ആളുക​ളു​ടെ നല്ല ഗുണങ്ങ​ളാണ്‌ യഹോവ ശ്രദ്ധി​ക്കു​ന്നത്‌. ദാവീദ്‌ രാജാ​വി​നോട്‌ യഹോവ ഇടപെട്ട വിധം​തന്നെ അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌. വലിയ പല തെറ്റു​ക​ളും ചെയ്‌ത ആളായി​രു​ന്നു ദാവീദ്‌. അദ്ദേഹം ബത്ത്‌-ശേബയു​മാ​യി വ്യഭി​ചാ​രം ചെയ്‌തു, തുടർന്ന്‌ അവരുടെ ഭർത്താ​വി​നെ കൊല്ലി​ച്ചു. (2 ശമു. 11:2-4, 14, 15, 24) ദാവീദ്‌ അങ്ങനെ ചെയ്‌തത്‌ അദ്ദേഹത്തെ മാത്രമല്ല അദ്ദേഹ​ത്തി​ന്റെ കുടും​ബത്തെ മുഴുവൻ കഷ്ടത്തി​ലാ​ക്കി. (2 ശമു. 12:10, 11) മറ്റൊരു അവസര​ത്തിൽ, ദാവീദ്‌ ഇസ്രാ​യേൽ സൈന്യ​ത്തെ എണ്ണാൻ ഉത്തരവി​ട്ടു. ശരിക്കും അതു നിയമ​വി​രു​ദ്ധ​മാ​യി​രു​ന്നു. അങ്ങനെ ചെയ്‌ത​തി​ലൂ​ടെ താൻ യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കു​ന്നി​ല്ലെ​ന്നാ​ണു ദാവീദ്‌ കാണി​ച്ചത്‌. വളരെ വലി​യൊ​രു സൈന്യ​മു​ള്ള​തു​കൊണ്ട്‌ ഒന്നും പേടി​ക്കാ​നി​ല്ലെന്നു ചിന്തിച്ച്‌ അഹങ്കരി​ച്ചി​ട്ടാ​യി​രി​ക്കാം ദാവീദ്‌ അതിനു മുതിർന്നത്‌. ദാവീ​ദി​ന്റെ ആ പ്രവൃത്തി കാരണം മാരക​മായ പകർച്ച​വ്യാ​ധി പിടി​പെട്ട്‌ മരിച്ചത്‌ 70,000 ഇസ്രാ​യേ​ല്യ​രാണ്‌.—2 ശമു. 24:1-4, 10-15.

13 നിങ്ങൾ അന്ന്‌ ഇസ്രാ​യേ​ലിൽ ഉണ്ടായി​രു​ന്നെ​ങ്കിൽ ദാവീ​ദി​നെ​ക്കു​റിച്ച്‌ എന്തു ചിന്തി​ക്കു​മാ​യി​രു​ന്നു? യഹോ​വ​യു​ടെ കരുണ​യ്‌ക്കു ദാവീദ്‌ അർഹന​ല്ലെന്നു നിങ്ങൾ വിധി​ക്കു​മാ​യി​രു​ന്നോ? യഹോവ അങ്ങനെ ചിന്തി​ച്ചില്ല. യഹോവ ശ്രദ്ധി​ച്ചത്‌, തെറ്റു ചെയ്‌തെ​ങ്കി​ലും ദാവീദ്‌ ആത്മാർഥ​മാ​യി പശ്ചാത്ത​പി​ച്ച​ല്ലോ, ഇത്രയും കാലം വളരെ വിശ്വ​സ്‌ത​നാ​യി​രു​ന്ന​ല്ലോ എന്നീ കാര്യ​ങ്ങ​ളാണ്‌. അതു​കൊ​ണ്ടു​തന്നെ യഹോവ ദാവീ​ദി​ന്റെ വലിയ തെറ്റു​കൾപോ​ലും ക്ഷമിക്കാൻ തയ്യാറാ​യി. ദാവീദ്‌ തന്നെ ഒരുപാട്‌ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും ശരി ചെയ്യാൻ ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നും യഹോ​വ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. നമ്മുടെ കാര്യ​ത്തി​ലും യഹോവ അങ്ങനെ​ത​ന്നെ​യാ​ണു ചെയ്യു​ന്നത്‌. നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും നല്ല ഗുണങ്ങ​ളും പ്രവൃ​ത്തി​ക​ളും ആണ്‌ യഹോവ ശ്രദ്ധി​ക്കു​ന്നത്‌. അത്‌ ഓർക്കു​മ്പോൾ നിങ്ങൾക്ക്‌ യഹോ​വ​യോ​ടു നന്ദി തോന്നു​ന്നി​ല്ലേ?—1 രാജാ. 9:4; 1 ദിന. 29:10, 17.

14. മറ്റുള്ള​വരെ വിധി​ക്കു​ന്നതു നിറു​ത്താൻ നമുക്ക്‌ എങ്ങനെ കഴിയും?

14 അപൂർണ​മ​നു​ഷ്യ​രോട്‌ യഹോവ ഇത്രമാ​ത്രം ദയ കാണി​ക്കു​ന്നു​ണ്ടെ​ങ്കിൽ പരസ്‌പരം തെറ്റുകൾ ക്ഷമിക്കാ​നും മറ്റുള്ള​വ​രി​ലെ നന്മ കാണാ​നും നമ്മൾ ശ്രമി​ക്കേ​ണ്ട​തല്ലേ? മറ്റുള്ള​വ​രു​ടെ കുറ്റവും കുറവും ഒക്കെ കാണാ​നും അവരെ വിമർശി​ക്കാ​നും പൊതു​വേ എളുപ്പ​മാണ്‌. എന്നാൽ യഹോ​വയെ അനുക​രി​ക്കുന്ന ഒരാൾ മറ്റുള്ള​വ​രി​ലെ കുറവു​ക​ളൊ​ക്കെ കണ്ടാലും അവരു​മാ​യി ഒത്തു​പോ​കാൻ തയ്യാറാ​കും. ചെത്തി മിനു​ക്കാത്ത വജ്രക്ക​ല്ലിന്‌ ഒരു ഭംഗി​യും കാണില്ല. എന്നാൽ ബുദ്ധി​യുള്ള ഒരാൾ അതിന്റെ ഇപ്പോ​ഴുള്ള അവസ്ഥ​യെ​ക്കാൾ അതു ചെത്തി മിനു​ക്കി​യെ​ടു​ത്താ​ലുള്ള അതിന്റെ ഭംഗി​യും മൂല്യ​വും ഒക്കെ തിരി​ച്ച​റി​യും. അതു​പോ​ലെ മറ്റുള്ള​വ​രു​ടെ കുറവു​ക​ളെ​ക്കാൾ അവരുടെ നല്ല ഗുണങ്ങൾ കാണാൻ നമുക്കു കഴിയണം. അങ്ങനെ ചെയ്യു​മ്പോൾ നമ്മൾ യഹോ​വ​യെ​യും യേശു​വി​നെ​യും അനുക​രി​ക്കു​ക​യാണ്‌.

15. ആളുക​ളു​ടെ സാഹച​ര്യം മനസ്സി​ലാ​ക്കു​ന്നത്‌ അവരെ വിധി​ക്കാ​തി​രി​ക്കാൻ നമ്മളെ എങ്ങനെ സഹായി​ക്കും?

15 ഇനി, മറ്റുള്ള​വരെ വിധി​ക്കാ​തി​രി​ക്കാൻ നമുക്കു വേറെ എന്തുകൂ​ടി ചെയ്യാം? അവരുടെ ജീവിതം ഒന്നു ഭാവന​യിൽ കാണാൻ ശ്രമി​ക്കുക. അതിന്‌ ഒരു ഉദാഹ​രണം നോക്കാം. ഒരിക്കൽ ദരി​ദ്ര​യായ ഒരു വിധവ ആലയത്തി​ലെ സംഭാ​വ​ന​പ്പെ​ട്ടി​യിൽ തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറു​തു​ട്ടു​കൾ ഇടുന്നതു യേശു കണ്ടു. “ആ സ്‌ത്രീ​ക്കു കുറച്ചു​കൂ​ടി വലിയ തുക സംഭാവന ഇടാൻ പാടി​ല്ലാ​യി​രു​ന്നോ” എന്നു യേശു ചോദി​ച്ചില്ല. അവർ ഇട്ട തുക എത്രയാ​യി​രു​ന്നു എന്നതിനല്ല യേശു പ്രാധാ​ന്യം കൊടു​ത്തത്‌. പകരം, ആ വിധവ എന്തു​കൊ​ണ്ടാ​ണു സംഭാവന ഇട്ടത്‌, അവരുടെ ജീവി​ത​സാ​ഹ​ച​ര്യം എങ്ങനെ​യു​ള്ള​താണ്‌ എന്നിവ​യൊ​ക്കെ​യാ​ണു യേശു കണക്കി​ലെ​ടു​ത്തത്‌. കഴിവി​ന്റെ പരമാ​വധി കൊടുത്ത ആ വിധവ​യു​ടെ പ്രവൃ​ത്തി​യെ യേശു അഭിന​ന്ദി​ക്കു​ക​യും ചെയ്‌തു.—ലൂക്കോ. 21:1-4.

16. വെറോ​ണിക്ക സഹോ​ദ​രി​യു​ടെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

16 മറ്റുള്ള​വ​രു​ടെ സാഹച​ര്യം മനസ്സി​ലാ​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം വ്യക്തമാ​ക്കുന്ന ഒരു അനുഭവം നോക്കാം. വെറോ​ണിക്ക എന്ന സഹോ​ദ​രി​യു​ടെ സഭയിൽ ഒറ്റയ്‌ക്കുള്ള ഒരു അമ്മയും മകനും ഉണ്ടായി​രു​ന്നു. വെറോ​ണിക്ക സഹോ​ദരി പറയുന്നു: “അവർ മീറ്റി​ങ്ങി​നും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നും ഒന്നും പതിവാ​യി വരുന്നി​ല്ല​ല്ലോ എന്നു ഞാൻ പലപ്പോ​ഴും ചിന്തി​ക്കു​മാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അവരെ തീരെ ആത്മീയത ഇല്ലാത്ത​വ​രാ​യി​ട്ടാ​ണു ഞാൻ കണക്കാ​ക്കി​യി​രു​ന്നത്‌. അങ്ങനെ​യി​രി​ക്കെ​യാ​ണു ഞാൻ ഒരു ദിവസം ആ സഹോ​ദ​രി​യു​ടെ​കൂ​ടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പോകു​ന്നത്‌. മാനസിക വളർച്ച​യി​ല്ലാത്ത തന്റെ മകനെ നോക്കു​ന്ന​തി​ന്റെ ബുദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ചൊ​ക്കെ സഹോ​ദരി അന്ന്‌ എന്നോടു പറഞ്ഞു. കുടും​ബ​ത്തി​നു​വേണ്ടി കരുതാ​നും ആത്മീയ​പ്ര​വർത്ത​നങ്ങൾ നന്നായി ചെയ്യാ​നും സഹോ​ദരി കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മകന്റെ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ കാരണം ചില​പ്പോ​ഴൊ​ക്കെ സഹോ​ദ​രി​ക്കു മറ്റൊരു സഭയിൽ മീറ്റിങ്ങ്‌ കൂടേ​ണ്ടി​വ​രാ​റുണ്ട്‌. സഹോ​ദരി എത്രമാ​ത്രം കഷ്ടപ്പെ​ടു​ന്നു​ണ്ടെന്ന്‌ അന്നാണു ഞാൻ അറിയു​ന്നത്‌. യഹോ​വയെ സേവി​ക്കു​ന്ന​തി​നു​വേണ്ടി സഹോ​ദരി ചെയ്യുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം ഓർക്കു​മ്പോൾ സഹോ​ദ​രി​യോട്‌ എനിക്കു ശരിക്കും സ്‌നേ​ഹ​വും ആദരവും തോന്നു​ന്നു.”

17. യാക്കോബ്‌ 2:8 നമ്മളോട്‌ എന്താണ്‌ ആവശ്യ​പ്പെ​ടു​ന്നത്‌, നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

17 ഒരു സഹോ​ദ​ര​നെ​യോ സഹോ​ദ​രി​യെ​യോ നമ്മൾ മനസ്സു​കൊണ്ട്‌ മോശ​ക്കാ​രാ​യി വിധി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ ഇപ്പോൾ എന്തു ചെയ്യണം? നമ്മൾ നമ്മുടെ സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കാൻ കടപ്പെ​ട്ട​വ​രാ​ണെന്ന്‌ ഓർക്കണം. (യാക്കോബ്‌ 2:8 വായി​ക്കുക.) മറ്റുള്ള​വരെ വിധി​ക്കു​ന്നതു നിറു​ത്താൻ സഹായി​ക്കണേ എന്ന്‌ യഹോ​വ​യോട്‌ ആത്മാർഥ​മാ​യി പ്രാർഥി​ക്കു​ക​യും വേണം. കൂടാതെ, നമ്മൾ ആരെക്കു​റി​ച്ചാ​ണോ മോശ​മാ​യി ചിന്തി​ച്ചത്‌ അവരോ​ടു സംസാ​രി​ക്കാൻ മുൻ​കൈ​യെ​ടു​ത്തു​കൊണ്ട്‌ പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​തും പ്രധാ​ന​മാണ്‌. അവരോ​ടു സംസാ​രി​ക്കു​ന്നത്‌ അവരുടെ സാഹച​ര്യ​ങ്ങൾ മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കും. ഒരുപക്ഷേ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ ഒരുമി​ച്ചു പോകാ​നോ ഒരു നേരത്തെ ഭക്ഷണത്തി​നോ നമുക്ക്‌ അവരെ ക്ഷണിക്കാ​നാ​കും. സഹോ​ദ​ര​ങ്ങ​ളോട്‌ ഒപ്പമാ​യി​രി​ക്കു​ക​യും അവരോ​ടു സംസാ​രി​ക്കു​ക​യും ഒക്കെ ചെയ്യു​മ്പോൾ യഹോ​വ​യെ​യും യേശു​വി​നെ​യും പോലെ അവരിലെ നന്മ കാണാൻ നമുക്കു ശ്രമി​ക്കാം. അങ്ങനെ ചെയ്യു​മ്പോൾ മറ്റുള്ള​വരെ വിധി​ക്കു​ന്നതു നിറു​ത്തുക എന്നു പറഞ്ഞ നല്ല ഇടയന്റെ വാക്കു നമ്മൾ കേട്ടനു​സ​രി​ക്കു​ക​യാ​യി​രി​ക്കും.

18. നമ്മൾ നല്ല ഇടയന്റെ ശബ്ദം കേട്ടനു​സ​രി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ തെളി​യി​ക്കാം?

18 ആടുകൾ അവയുടെ ഇടയന്റെ ശബ്ദം കേട്ടനു​സ​രി​ക്കു​ന്ന​തു​പോ​ലെ ഇന്നു ക്രിസ്‌ത്യാ​നി​ക​ളും യേശു​വി​ന്റെ ശബ്ദം കേട്ടനു​സ​രി​ക്കു​ന്നു. ജീവി​താ​വ​ശ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നത്‌ ഒഴിവാ​ക്കാ​നും മറ്റുള്ള​വരെ വിധി​ക്കു​ന്നതു നിറു​ത്താ​നും നമ്മൾ പരമാ​വധി ശ്രമി​ക്കു​ന്നെ​ങ്കിൽ യഹോ​വ​യും യേശു​വും നമ്മുടെ ശ്രമങ്ങളെ അനു​ഗ്ര​ഹി​ക്കും. നമ്മൾ ‘ചെറിയ ആട്ടിൻകൂ​ട്ട​ത്തി​ന്റെ’ ഭാഗമോ ‘വേറെ ആടുക​ളു​ടെ’ ഭാഗമോ ആയാലും നല്ല ഇടയന്റെ ശബ്ദം കേൾക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യു​ന്ന​തിൽ നമുക്കു തുടരാം. (ലൂക്കോ. 12:32; യോഹ. 10:11, 14, 16) അടുത്ത ലേഖന​ത്തിൽ നമ്മൾ പഠിക്കാൻപോ​കു​ന്നത്‌, തന്റെ അനുഗാ​മി​ക​ളോ​ടു ചെയ്യാൻ യേശു പറഞ്ഞ രണ്ടു കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌.

ഗീതം 101 ഐക്യ​ത്തിൽ പ്രവർത്തിക്കാം

^ തന്റെ ആടുകൾ തന്റെ ശബ്ദം കേട്ടനു​സ​രി​ക്കു​മെന്നു പറഞ്ഞ​പ്പോൾ യേശു എന്താണ്‌ ഉദ്ദേശി​ച്ചത്‌? താൻ പഠിപ്പിച്ച കാര്യങ്ങൾ ശിഷ്യ​ന്മാർ ശ്രദ്ധി​ക്കു​ക​യും ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കു​ക​യും ചെയ്യു​മെന്ന്‌. യേശു പഠിപ്പിച്ച പ്രധാ​ന​പ്പെട്ട രണ്ടു കാര്യ​ങ്ങ​ളാ​ണു നമ്മൾ ഈ ലേഖന​ത്തിൽ കാണാൻപോ​കു​ന്നത്‌. ഒന്ന്‌, നമ്മുടെ ജീവി​താ​വ​ശ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നത്‌ ഒഴിവാ​ക്കുക. രണ്ട്‌, മറ്റുള്ള​വരെ വിധി​ക്കു​ന്നതു നിറു​ത്തുക. ഈ രണ്ടു നിർദേ​ശങ്ങൾ നമുക്ക്‌ എങ്ങനെ അനുസ​രി​ക്കാ​മെന്നു നോക്കാം.

^ ചിത്രക്കുറിപ്പ്‌: ഒരു സഹോ​ദ​രനു ജോലി നഷ്ടപ്പെട്ടു, കുടും​ബാം​ഗ​ങ്ങൾക്കു വേണ്ട​തെ​ല്ലാം വാങ്ങാ​നുള്ള പണമില്ല, വീടു മാറേ​ണ്ട​താ​യും വരുന്നു. ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ ഉത്‌കണ്‌ഠ കാരണം യഹോ​വ​യ്‌ക്കു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം നൽകാൻ അദ്ദേഹ​ത്തി​നു കഴിയാ​തെ​പോ​യേ​ക്കാം.

^ ചിത്രക്കുറിപ്പ്‌: ഒരു സഹോ​ദരൻ മീറ്റി​ങ്ങി​നു താമസിച്ച്‌ വരുന്നു. പക്ഷേ സഹോ​ദരൻ അനൗപ​ചാ​രി​ക​മാ​യി സാക്ഷീ​ക​രി​ച്ചു​കൊ​ണ്ടും പ്രായ​മായ ഒരാളെ സഹായി​ച്ചു​കൊ​ണ്ടും രാജ്യ​ഹാൾ വൃത്തി​യാ​ക്കു​ന്ന​തിൽ പങ്കെടു​ത്തു​കൊ​ണ്ടും നല്ല ഗുണങ്ങൾ കാണി​ക്കു​ന്നു.