വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 51

യേശു പറയുന്നതു തുടർന്നും ശ്രദ്ധി​ക്കുക

യേശു പറയുന്നതു തുടർന്നും ശ്രദ്ധി​ക്കുക

“ഇവൻ എന്റെ പ്രിയ​പു​ത്രൻ. ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു. ഇവൻ പറയു​ന്നതു ശ്രദ്ധി​ക്കണം.”—മത്താ. 17:5.

ഗീതം 54 ‘വഴി ഇതാണ്‌’

പൂർവാവലോകനം *

1-2. (എ) യേശു​വി​ന്റെ മൂന്ന്‌ അപ്പോ​സ്‌ത​ല​ന്മാർക്ക്‌ എന്തു കല്‌പ​ന​യാ​ണു കിട്ടി​യത്‌, അവർ എന്തു ചെയ്‌തു? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

 എ.ഡി. 32-ലെ പെസഹ​യ്‌ക്കു ശേഷം, അപ്പോ​സ്‌ത​ല​ന്മാ​രായ പത്രോ​സും യാക്കോ​ബും യോഹ​ന്നാ​നും ഉയരമുള്ള ഒരു മലയിൽവെച്ച്‌ അത്ഭുത​ക​ര​മായ ഒരു കാഴ്‌ച കണ്ടു. സാധ്യ​ത​യ​നു​സ​രിച്ച്‌, ഹെർമോ​ൻപർവ​ത​ത്തി​ന്റെ ഒരു ഭാഗത്താ​യി​രു​ന്നി​രി​ക്കാം അവർ അപ്പോൾ. അവിടെ അവരുടെ മുന്നിൽ യേശു രൂപാ​ന്ത​ര​പ്പെട്ടു. “യേശു​വി​ന്റെ മുഖം സൂര്യ​നെ​പ്പോ​ലെ വെട്ടി​ത്തി​ളങ്ങി. വസ്‌ത്രങ്ങൾ വെളി​ച്ചം​പോ​ലെ പ്രകാ​ശി​ച്ചു.” (മത്താ. 17:1-4) ആ ദർശനം തീരു​ന്ന​തി​നു മുമ്പായി അവർ ദൈവ​ത്തി​ന്റെ ശബ്ദവും കേട്ടു: “ഇവൻ എന്റെ പ്രിയ​പു​ത്രൻ. ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു. ഇവൻ പറയു​ന്നതു ശ്രദ്ധി​ക്കണം.” (മത്താ. 17:5) തങ്ങൾ യേശു​വി​ന്റെ വാക്കുകൾ ശ്രദ്ധി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യു​ന്ന​വ​രാ​ണെന്ന്‌ ആ മൂന്ന്‌ അപ്പോ​സ്‌ത​ല​ന്മാ​രും അവരുടെ ജീവി​ത​ത്തി​ലൂ​ടെ തെളി​യി​ച്ചു. അവരുടെ മാതൃക നമുക്കും അനുക​രി​ക്കാം.

2 കഴിഞ്ഞ ലേഖന​ത്തിൽ ചില കാര്യങ്ങൾ ചെയ്യാ​തി​രി​ക്കു​ന്ന​തി​ലൂ​ടെ നമുക്കു യേശു​വി​ന്റെ വാക്കു കേട്ടനു​സ​രി​ക്കാ​മെന്നു കണ്ടു. ഈ ലേഖന​ത്തിൽ യേശു നമ്മളോ​ടു ചെയ്യാൻ പറഞ്ഞ രണ്ടു കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു പഠിക്കാൻപോ​കു​ന്നത്‌.

“ഇടുങ്ങിയ വാതി​ലി​ലൂ​ടെ അകത്ത്‌ കടക്കുക”

3. മത്തായി 7:13, 14 അനുസ​രിച്ച്‌ നമ്മൾ എന്തു ചെയ്യണം?

3 മത്തായി 7:13, 14 വായി​ക്കുക. യേശു ഇവിടെ രണ്ടു വാതി​ലു​ക​ളെ​ക്കു​റിച്ച്‌ പറഞ്ഞു. ഒന്നു ‘വിശാ​ല​മായ’ വഴിയി​ലേക്കു നയിക്കു​ന്ന​തും മറ്റേതു “ഞെരു​ക്ക​മുള്ള” വഴിയി​ലേക്കു നയിക്കു​ന്ന​തും. മൂന്നാ​മ​തൊ​രു വഴിയില്ല. ഇതിൽ ഏതു വഴിയേ പോകു​മെന്നു തീരു​മാ​നി​ക്കേ​ണ്ടതു നമ്മളാണ്‌. നമ്മൾ ജീവി​ത​ത്തി​ലെ​ടു​ക്കേണ്ട ഏറ്റവും പ്രധാ​ന​പ്പെട്ട തീരു​മാ​ന​മാണ്‌ അത്‌. കാരണം, നമ്മുടെ നിത്യ​ജീ​വൻ അതിനെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌.

4. ‘വിശാ​ല​മായ’ വഴി​യെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു പറയാ​നാ​കും?

4 ആ രണ്ടു വഴിക​ളും തമ്മിലുള്ള വ്യത്യാ​സം നമ്മൾ തിരി​ച്ച​റി​യണം. ‘വിശാ​ല​മായ’ വഴിയി​ലൂ​ടെ​യാ​ണു കൂടുതൽ പേരും പോകു​ന്നത്‌. കാരണം അത്‌ എളുപ്പ​മാണ്‌. അവരിൽ മിക്കവ​രും ആ വഴിയിൽത്തന്നെ തുടരാ​നും ആ വഴിയേ പോകുന്ന മറ്റുള്ള​വരെ അനുക​രി​ക്കാ​നും ഇഷ്ടപ്പെ​ടു​ന്നു എന്നുള്ള​താ​ണു സങ്കടക​ര​മായ കാര്യം. കഴിയു​ന്നത്ര ആളുകളെ ഈ വഴിയി​ലൂ​ടെ തള്ളിവി​ടു​ന്നതു സാത്താ​നാ​ണെ​ന്നും ആ വഴി ചെന്ന്‌ അവസാ​നി​ക്കു​ന്നതു മരണത്തി​ലാ​ണെ​ന്നും അവർ തിരി​ച്ച​റി​യു​ന്നില്ല.—1 കൊരി. 6:9, 10; 1 യോഹ. 5:19.

5. “ഞെരു​ക്ക​മുള്ള” വഴി കണ്ടെത്താ​നും അതിലൂ​ടെ നടന്നു​തു​ട​ങ്ങാ​നും ചിലർ എന്തൊക്കെ ചെയ്യാൻ തയ്യാറാ​യി​രി​ക്കു​ന്നു?

5 എന്നാൽ ‘വിശാ​ല​മായ’ വഴിയിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി മറ്റേ വഴി ‘ഞെരു​ക്ക​മു​ള്ള​താണ്‌,’ കുറച്ച്‌ പേരേ അതു കണ്ടെത്തു​ക​യു​ള്ളൂ എന്നും യേശു പറഞ്ഞു. അത്‌ എന്തു​കൊ​ണ്ടാണ്‌? തൊട്ട​ടുത്ത വാക്യം അതിന്റെ കാരണം മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കും. അവിടെ കള്ളപ്ര​വാ​ച​ക​ന്മാ​രെ​ക്കു​റിച്ച്‌ യേശു മുന്നറി​യി​പ്പു നൽകി. (മത്താ. 7:15) ഇന്നു ലോകത്ത്‌ ആയിര​ക്ക​ണ​ക്കി​നു മതങ്ങളു​ള്ള​താ​യി ചിലർ പറയുന്നു. അവരെ​ല്ലാ​വ​രും​തന്നെ തങ്ങൾ പഠിപ്പി​ക്കു​ന്നതു സത്യമാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ക​യും ചെയ്യുന്നു. ഇത്ര​യേറെ മതങ്ങളു​ള്ള​തു​കൊണ്ട്‌ പലരും ഇന്ന്‌ ആശയക്കു​ഴ​പ്പ​ത്തി​ലാണ്‌. അതു​കൊ​ണ്ടു​തന്നെ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന വഴി കണ്ടെത്തു​ന്ന​തിന്‌ ഒരു ശ്രമം ചെയ്യാൻപോ​ലും പലരും മടിക്കു​ന്നു. പക്ഷേ ആ വഴി നമുക്കു കണ്ടെത്താ​നാ​കും. യേശു പറഞ്ഞു: “നിങ്ങൾ എപ്പോ​ഴും എന്റെ വചനത്തിൽ നിലനിൽക്കു​ന്നെ​ങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യ​ന്മാ​രാണ്‌. നിങ്ങൾ സത്യം അറിയു​ക​യും സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കു​ക​യും ചെയ്യും.” (യോഹ. 8:31, 32) എന്തായാ​ലും, കൂടുതൽ പേരും പോകുന്ന വഴിയേ പോകാ​തെ സത്യം അന്വേ​ഷിച്ച്‌ കണ്ടെത്താൻ നിങ്ങൾ തയ്യാറാ​യത്‌ എത്ര നന്നായി! നിങ്ങൾ ബൈബിൾ പഠിക്കാൻതു​ട​ങ്ങി​യ​പ്പോൾ യഹോവ നമ്മളിൽനിന്ന്‌ എന്താണ്‌ ആവശ്യ​പ്പെ​ടു​ന്ന​തെ​ന്നും യേശു പഠിപ്പിച്ച കാര്യങ്ങൾ എന്തൊ​ക്കെ​യാ​ണെ​ന്നും നിങ്ങൾക്കു മനസ്സി​ലാ​യി. മറ്റു പല കാര്യ​ങ്ങ​ളോ​ടു​മൊ​പ്പം വ്യാജ​മ​ത​വു​മാ​യി ബന്ധമുള്ള ഉപദേ​ശ​ങ്ങ​ളും ആഘോ​ഷ​ങ്ങ​ളും ആചാര​ങ്ങ​ളും ഒക്കെ നമ്മൾ പൂർണ​മാ​യി ഉപേക്ഷി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നെ​ന്നും നിങ്ങൾ തിരി​ച്ച​റി​ഞ്ഞു. (മത്താ. 10:34-36) യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നാ​യി ജീവി​ത​ത്തിൽ ഇത്തരത്തി​ലുള്ള മാറ്റങ്ങ​ളൊക്ക വരുത്തു​ന്നതു നിങ്ങൾക്ക്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. എന്നിട്ടും, ഇത്തരം മാറ്റങ്ങൾ വരുത്താൻ നിങ്ങൾ കഠിന​ശ്രമം ചെയ്‌തു. കാരണം നിങ്ങൾ നിങ്ങളു​ടെ സ്വർഗീ​യ​പി​താ​വി​നെ സ്‌നേ​ഹി​ക്കു​ന്നു, ദൈവ​ത്തി​ന്റെ പ്രീതി നേടാൻ ആഗ്രഹി​ക്കു​ന്നു. അതൊക്കെ കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എത്ര സന്തോഷം തോന്നു​ന്നു​ണ്ടാ​കും!—സുഭാ. 27:11.

ഞെരു​ക്ക​മുള്ള വഴിയി​ലൂ​ടെ യാത്ര തുടരാൻ എന്തു ചെയ്യാം?

ദൈവ​ത്തി​ന്റെ ഉപദേ​ശ​ങ്ങ​ളും നിലവാ​ര​ങ്ങ​ളും “ഞെരു​ക്ക​മുള്ള” വഴിയി​ലൂ​ടെ യാത്ര തുടരാൻ നമ്മളെ സഹായി​ക്കും (6-8 ഖണ്ഡികകൾ കാണുക) *

6. സങ്കീർത്തനം 119:9, 10, 45, 133 അനുസ​രിച്ച്‌ ഞെരു​ക്ക​മുള്ള വഴിയി​ലൂ​ടെ യാത്ര തുടരാൻ എന്തു നമ്മളെ സഹായി​ക്കും?

6 ഞെരു​ക്ക​മുള്ള വഴിയി​ലൂ​ടെ യാത്ര തുടങ്ങിയ നമുക്ക്‌ എങ്ങനെ അതു തുടരാം? അതു മനസ്സി​ലാ​ക്കാൻ നമു​ക്കൊ​രു ദൃഷ്ടാന്തം നോക്കാം. മലയി​ലൂ​ടെ​യുള്ള വീതി കുറഞ്ഞ വഴിയു​ടെ അരികിൽ പിടി​പ്പി​ച്ചി​രി​ക്കുന്ന ഇരുമ്പു​ക​മ്പി​കൾ ഡ്രൈ​വർക്കും വണ്ടിക്കും ഒരു സംരക്ഷ​ണ​മാണ്‌. അരികി​ലേക്ക്‌ ഒരുപാ​ടു ചേർന്നു​പോ​കാ​തി​രി​ക്കാ​നോ കൊക്ക​യി​ലേക്കു മറിയാ​തി​രി​ക്കാ​നോ അതു സഹായി​ക്കും. ‘ആ കമ്പി​വേലി അവി​ടെ​യു​ള്ളത്‌ ഒരു തടസ്സമാണ്‌, അതു​കൊണ്ട്‌ മര്യാ​ദ​യ്‌ക്കു വണ്ടി ഓടി​ക്കാൻ പറ്റുന്നില്ല’ എന്ന്‌ ഒരു ഡ്രൈ​വ​റും പരാതി​പ്പെ​ടില്ല. യഹോവ വെച്ചി​രി​ക്കുന്ന നിയമങ്ങൾ ആ കമ്പി​വേ​ലി​പോ​ലെ​യാ​ണെന്നു പറയാം. ഞെരു​ക്ക​മുള്ള വഴിയി​ലൂ​ടെ യാത്ര തുടരാൻ അവ നമ്മളെ സഹായി​ക്കു​ന്നു.സങ്കീർത്തനം 119:9, 10, 45, 133 വായി​ക്കുക.

7. ചെറു​പ്പ​ക്കാർ ഏതു രീതി​യിൽ ഇടുങ്ങിയ വഴിയെ കാണണം?

7 ചെറു​പ്പ​ക്കാ​രേ, യഹോവ കുറെ നിയമങ്ങൾ വെച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ ഇഷ്ടമു​ള്ള​തൊ​ന്നും ചെയ്യാൻ പറ്റുന്നി​ല്ലെന്നു നിങ്ങൾക്കു ചില​പ്പോ​ഴൊ​ക്കെ തോന്നാ​റു​ണ്ടോ? നിങ്ങൾ അങ്ങനെ ചിന്തി​ക്കാ​നാ​ണു സാത്താൻ ആഗ്രഹി​ക്കു​ന്നത്‌. വിശാ​ല​മായ വഴിയി​ലൂ​ടെ പോകു​ന്ന​വ​രി​ലേ​ക്കും അവർ ചെയ്യുന്ന കാര്യ​ങ്ങ​ളി​ലേ​ക്കും നിങ്ങളു​ടെ ശ്രദ്ധ തിരി​ക്കാൻ സാത്താൻ നോക്കു​ന്നു. സ്‌കൂ​ളി​ലെ കൂട്ടു​കാ​രോ സോഷ്യൽ മീഡി​യ​യിൽ കാണുന്ന ആളുക​ളോ ചെയ്യുന്ന കാര്യ​ങ്ങ​ളൊ​ക്കെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ നിങ്ങളു​ടെ ജീവിതം ഒരു രസവു​മി​ല്ലെന്നു നിങ്ങൾ ചിന്തി​ക്കാൻ സാത്താൻ ഇടയാ​ക്കി​യേ​ക്കാം. * എന്നാൽ ഒരു കാര്യം ഓർക്കുക: തന്റെ വഴിയേ പോകു​ന്നവർ നാശത്തി​ലേ​ക്കാ​ണു പോകു​ന്ന​തെന്ന കാര്യം സാത്താൻ അവരിൽനിന്ന്‌ മറച്ചു​വെ​ച്ചി​രി​ക്കു​ക​യാണ്‌. അതേസ​മയം ജീവനി​ലേ​ക്കുള്ള വഴിയേ പോയാൽ നിങ്ങളു​ടെ ജീവിതം എത്ര സന്തോ​ഷ​മു​ള്ള​താ​യി​രി​ക്കും, നിങ്ങൾക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ കിട്ടും എന്നൊക്കെ യഹോവ നിങ്ങൾക്കു വ്യക്തമാ​യി പറഞ്ഞു​ത​ന്നി​രി​ക്കു​ന്നു.—സങ്കീ. 37:29; യശ. 35:5, 6; 65:21-23.

8. ഒലാഫി​ന്റെ മാതൃ​ക​യിൽനിന്ന്‌ ചെറു​പ്പ​ക്കാർക്ക്‌ എന്തു പഠിക്കാം?

8 ഒലാഫ്‌ * എന്ന ചെറു​പ്പ​ക്കാ​രന്റെ അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾക്ക്‌ എന്തു പഠിക്കാ​മെന്നു നോക്കുക. അധാർമി​ക​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാൻ ക്ലാസിലെ കുട്ടികൾ അവനെ നിർബ​ന്ധി​ച്ചു. ഇത്തരം കാര്യങ്ങൾ സംബന്ധിച്ച്‌ ബൈബിൾ പറയു​ന്നത്‌ അനുസ​രി​ച്ചാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ ജീവി​ക്കു​ന്ന​തെന്ന്‌ അവൻ അവരോ​ടു പറഞ്ഞു. അതെക്കു​റിച്ച്‌ കേട്ട​പ്പോൾ അവന്റെ ക്ലാസിലെ ചില പെൺകു​ട്ടി​കൾ അവനെ​ക്കൊണ്ട്‌ അതു ചെയ്യിച്ചേ തീരൂ എന്ന വാശി​യോ​ടെ അതിനുള്ള ശ്രമം തുടങ്ങി. പക്ഷേ ഒലാഫ്‌ അതി​ലൊ​ന്നും വീഴാതെ ഉറച്ചു​നി​ന്നു. എന്നാൽ ഇതു മാത്ര​മാ​യി​രു​ന്നില്ല അവനു നേരിട്ട പ്രശ്‌നം. ഒലാഫ്‌ പറയുന്നു: “ഞാൻ ഉന്നതവി​ദ്യാ​ഭ്യാ​സ​ത്തി​നു പോക​ണ​മെന്ന്‌ എന്റെ ടീച്ചർമാർ നിർബ​ന്ധി​ച്ചു. അപ്പോഴേ ആളുക​ളു​ടെ മുന്നിൽ ഒരു നിലയും വിലയും ഒക്കെ ഉണ്ടായി​രി​ക്കു​ക​യു​ള്ളൂ, നല്ലൊരു ജോലി​യും സന്തോ​ഷ​മുള്ള ജീവി​ത​വും ഒക്കെ കിട്ടണ​മെ​ങ്കിൽ അതു വേണ​മെന്ന്‌ അവർ പറഞ്ഞു.” ആ സമ്മർദത്തെ ചെറു​ത്തു​നിൽക്കാൻ ഒലാഫിന്‌ എങ്ങനെ​യാ​ണു കഴിഞ്ഞത്‌? അവൻ പറയുന്നു: “എന്റെ സഭയി​ലു​ള്ള​വ​രു​മാ​യി ഞാൻ നല്ല കൂട്ടായി. അവർ എനി​ക്കൊ​രു കുടും​ബം​പോ​ലെ​യാ​യി​രു​ന്നു. മാത്രമല്ല ഞാൻ കുറെ​ക്കൂ​ടി നന്നായി ബൈബിൾ പഠിക്കാ​നും തുടങ്ങി. ഞാൻ എത്ര അധിക​മാ​യി പഠിച്ചോ അതനു​സ​രിച്ച്‌ ഇതാണു സത്യ​മെന്ന്‌ എനിക്കു ബോധ്യ​മാ​യി. അങ്ങനെ സ്‌നാ​ന​മേൽക്കാ​നും ഞാൻ തീരു​മാ​നി​ച്ചു.”

9. ഞെരു​ക്ക​മുള്ള വഴിയി​ലൂ​ടെ​തന്നെ യാത്ര തുടരാൻ ആഗ്രഹി​ക്കു​ന്നവർ എന്തു ചെയ്യണം?

9 ജീവനി​ലേക്കു നയിക്കുന്ന വഴിയിൽനിന്ന്‌ നമ്മളെ എങ്ങനെ​യെ​ങ്കി​ലും പുറത്ത്‌ ചാടി​ക്കാ​നാ​ണു സാത്താൻ നോക്കു​ന്നത്‌. ‘നാശത്തി​ലേ​ക്കുള്ള വിശാ​ല​മായ വഴിയി​ലൂ​ടെ’ പോകുന്ന ഭൂരി​പക്ഷം ആളുക​ളോ​ടൊ​പ്പം നിങ്ങളും ചേരാൻ അവൻ ആഗ്രഹി​ക്കു​ന്നു. (മത്താ. 7:13) പക്ഷേ ഞെരു​ക്ക​മുള്ള വഴിയി​ലൂ​ടെ നമുക്കു യാത്ര തുടരാ​നാ​കും. അതിനു നമ്മൾ യേശു പറഞ്ഞതു കേട്ടനു​സ​രി​ക്കു​ക​യും ഞെരു​ക്ക​മുള്ള വഴി നമുക്ക്‌ ഒരു സംരക്ഷ​ണ​മാ​ണെന്നു ചിന്തി​ക്കു​ക​യും വേണം. അടുത്ത​താ​യി, നമ്മൾ ചെയ്യണ​മെന്നു യേശു പറഞ്ഞ മറ്റൊരു കാര്യ​ത്തെ​ക്കു​റിച്ച്‌ നോക്കാം.

“നിന്റെ സഹോ​ദ​ര​നു​മാ​യി സമാധാ​ന​ത്തി​ലാ​കുക”

10. മത്തായി 5:23, 24 അനുസ​രിച്ച്‌ നമ്മൾ എന്തു ചെയ്യണ​മെ​ന്നാ​ണു യേശു പറഞ്ഞത്‌?

10 മത്തായി 5:23, 24 വായി​ക്കുക. യേശു​വി​നെ ശ്രദ്ധി​ച്ചു​കൊ​ണ്ടി​രുന്ന ആ ജൂതന്മാ​രു​ടെ ജീവി​ത​ത്തി​ലെ വളരെ പ്രധാ​ന​പ്പെട്ട ഒരു കാര്യ​ത്തെ​ക്കു​റി​ച്ചാ​ണു യേശു ഇവിടെ പറയു​ന്നത്‌. ഒരാൾ ദേവാ​ല​യ​ത്തിൽ ചെന്ന്‌ താൻ ബലിയർപ്പി​ക്കാൻ കൊണ്ടു​വന്ന മൃഗത്തെ പുരോ​ഹി​തനെ ഏൽപ്പി​ക്കാ​നാ​യി നിൽക്കുന്ന ആ രംഗം ഒന്നു ഭാവന​യിൽ കാണുക. ആ സമയത്ത്‌ തന്റെ സഹോ​ദ​രനു തന്നോട്‌ എന്തോ പിണക്ക​മു​ണ്ടെന്ന്‌ അയാൾക്ക്‌ ഓർമ വന്നാൽ ആ കാഴ്‌ച അവിടെ വെച്ചിട്ട്‌ അയാൾ ‘പോക​ണ​മാ​യി​രു​ന്നു.’ എന്തു​കൊണ്ട്‌? കാരണം യഹോ​വ​യ്‌ക്ക്‌ ഒരു കാഴ്‌ച അർപ്പി​ക്കു​ന്ന​തി​നു മുമ്പ്‌ ചെയ്യേണ്ട വളരെ പ്രധാ​ന​പ്പെട്ട ഒരു കാര്യ​മു​ണ്ടാ​യി​രു​ന്നു. അത്‌ എന്താ​ണെന്നു യേശു വ്യക്തമാ​യി പറഞ്ഞു. “ആദ്യം പോയി നിന്റെ സഹോ​ദ​ര​നു​മാ​യി സമാധാ​ന​ത്തി​ലാ​കുക.”

തന്റെ ചേട്ടനു​മാ​യി താഴ്‌മ​യോ​ടെ സമാധാ​ന​ത്തി​ലായ യാക്കോ​ബി​ന്റെ മാതൃക നിങ്ങൾ അനുക​രി​ക്കു​മോ? (11-12 ഖണ്ഡികകൾ കാണുക) *

11. ഏശാവു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ യാക്കോബ്‌ എന്തെല്ലാം ചെയ്‌തു?

11 ഗോ​ത്ര​പി​താ​വായ യാക്കോ​ബി​ന്റെ ജീവി​ത​ത്തി​ലു​ണ്ടായ ഒരു സംഭവം നമുക്ക്‌ ഇപ്പോൾ നോക്കാം. അതിൽനിന്ന്‌, മറ്റുള്ള​വ​രു​മാ​യി സമാധാ​ന​ത്തി​ലാ​കു​ന്ന​തി​നെ​ക്കു​റിച്ച്‌ പ്രധാ​ന​പ്പെട്ട പലതും നമുക്കു പഠിക്കാ​നാ​കും. യാക്കോബ്‌ തന്റെ ജന്മനാ​ട്ടിൽനിന്ന്‌ പോയിട്ട്‌ ഏതാണ്ട്‌ 20 വർഷം കഴിഞ്ഞി​രു​ന്നു. അപ്പോൾ യഹോവ തന്റെ ദൂതനി​ലൂ​ടെ യാക്കോ​ബി​നോട്‌ അങ്ങോട്ട്‌ തിരി​ച്ചു​പോ​കാൻ ആവശ്യ​പ്പെട്ടു. (ഉൽപ. 31:11, 13, 38) പക്ഷേ ഒരു പ്രശ്‌ന​മു​ണ്ടാ​യി​രു​ന്നു. ചേട്ടനായ ഏശാവ്‌ യാക്കോ​ബി​നെ കൊല്ലാൻ തീരു​മാ​നി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. (ഉൽപ. 27:41) ചേട്ടൻ ഇപ്പോ​ഴും തന്നോടു പകവെ​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണോ തന്നെ കൊല്ലു​മോ എന്നൊക്കെ ചിന്തിച്ച്‌ യാക്കോ​ബിന്‌ ‘നല്ല പേടി തോന്നി.’ (ഉൽപ. 32:7) ചേട്ടനു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ യാക്കോബ്‌ എന്താണു ചെയ്‌തത്‌? ആദ്യം​തന്നെ അദ്ദേഹം യഹോ​വ​യോട്‌ അതെക്കു​റിച്ച്‌ ഉള്ളുരു​കി പ്രാർഥി​ച്ചു. അടുത്ത​താ​യി, ഏശാവിന്‌ ഒരുപാ​ടു സമ്മാനങ്ങൾ കൊടു​ത്ത​യച്ചു. (ഉൽപ. 32:9-15) അവസാനം, തന്നോടു ദേഷ്യ​ത്തി​ലാ​യി​രുന്ന ചേട്ടനെ വർഷങ്ങൾക്കു ശേഷം നേരിൽ കണ്ടപ്പോൾ യാക്കോബ്‌ അദ്ദേഹ​ത്തോ​ടു സ്‌നേ​ഹ​വും ബഹുമാ​ന​വും കാണിച്ചു. ഏശാവി​ന്റെ മുന്നിൽ യാക്കോബ്‌ നിലം​വരെ കുനിഞ്ഞ്‌ നമസ്‌ക​രി​ച്ചു. ഒന്നോ രണ്ടോ തവണയല്ല, ഏഴു തവണ! അങ്ങനെ ചേട്ട​നോ​ടു താഴ്‌മ​യോ​ടെ, ബഹുമാ​നം കാണി​ച്ച​തു​കൊണ്ട്‌ യാക്കോ​ബിന്‌ അദ്ദേഹ​വു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ കഴിഞ്ഞു.—ഉൽപ. 33:3, 4.

12. യാക്കോ​ബി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

12 ചേട്ടനെ കാണു​ന്ന​തി​നു മുമ്പ്‌ യാക്കോബ്‌ ചെയ്‌ത ഒരുക്ക​ങ്ങ​ളിൽനി​ന്നും അവർ തമ്മിൽ കണ്ടപ്പോൾ യാക്കോബ്‌ ചെയ്‌ത കാര്യ​ങ്ങ​ളിൽനി​ന്നും നമുക്കു പലതും പഠിക്കാ​നാ​കും. ആദ്യം​തന്നെ യാക്കോബ്‌ താഴ്‌മ​യോ​ടെ സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ അപേക്ഷി​ച്ചു. തുടർന്ന്‌, എങ്ങനെ​യും ചേട്ടനു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ വേണ്ട​തെ​ല്ലാം ചെയ്‌തു​കൊണ്ട്‌ ആ പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ പ്രവർത്തി​ച്ചു. അവർ തമ്മിൽ കണ്ടപ്പോ​ഴാ​കട്ടെ, ആരുടെ ഭാഗത്താ​ണു ശരി, ആരാണു തെറ്റു​കാ​രൻ എന്നതി​നെ​ക്കു​റി​ച്ചൊ​ന്നും യാക്കോബ്‌ തർക്കി​ച്ചില്ല. ചേട്ടനു​മാ​യി സമാധാ​ന​ത്തി​ലാ​കുക എന്നതു മാത്ര​മാ​യി​രു​ന്നു യാക്കോ​ബി​ന്റെ ലക്ഷ്യം. നമുക്ക്‌ എങ്ങനെ യാക്കോ​ബി​ന്റെ മാതൃക അനുക​രി​ക്കാം?

മറ്റുള്ള​വ​രു​മാ​യി എങ്ങനെ സമാധാ​ന​ത്തി​ലാ​കാം?

13-14. സഹോ​ദ​ര​ങ്ങ​ളിൽ ആരെ​യെ​ങ്കി​ലും വിഷമി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം?

13 ജീവനി​ലേ​ക്കുള്ള വഴിയേ യാത്ര ചെയ്യു​ന്ന​തി​നു നമ്മൾ സഹോ​ദ​ര​ങ്ങ​ളു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കേ​ണ്ട​തുണ്ട്‌. (റോമ. 12:18) നമ്മൾ സഹോ​ദ​ര​ങ്ങ​ളിൽ ആരെ​യെ​ങ്കി​ലും വിഷമി​പ്പി​ച്ചി​ട്ടു​ണ്ടെന്നു മനസ്സി​ലാ​യാൽ എന്തു ചെയ്യണം? യാക്കോ​ബി​നെ​പ്പോ​ലെ, അതെക്കു​റിച്ച്‌ യഹോ​വ​യോട്‌ ആത്മാർഥ​മാ​യി പ്രാർഥി​ക്കുക. സഹോ​ദ​ര​നു​മാ​യി സമാധാ​ന​ത്തി​ലാ​കാ​നുള്ള നമ്മുടെ ശ്രമത്തെ അനു​ഗ്ര​ഹി​ക്കണേ എന്നു നമുക്ക്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കാ​നാ​കും.

14 ഇനി, സഹോ​ദ​ര​നു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ നമ്മൾ എന്തൊക്കെ ചെയ്യേ​ണ്ട​തു​ണ്ടെ​ന്നും ചിന്തി​ക്കുക. അതിനു​വേണ്ടി ഈ ചോദ്യ​ങ്ങൾ നമുക്കു നമ്മളോ​ടു​തന്നെ ചോദി​ക്കാ​നാ​കും: ‘തെറ്റ്‌ എന്റെ ഭാഗത്താ​ണെന്നു സമ്മതി​ക്കാ​നും താഴ്‌മ​യോ​ടെ ക്ഷമ ചോദി​ക്കാ​നും സമാധാ​ന​ത്തി​ലാ​കാ​നും ഞാൻ തയ്യാറാ​ണോ? എന്റെ സഹോ​ദ​ര​നു​മാ​യോ സഹോ​ദ​രി​യു​മാ​യോ വീണ്ടും സമാധാ​ന​ത്തി​ലാ​കാൻ ഞാൻ ശ്രമി​ക്കു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്കും യേശു​വി​നും എന്തായി​രി​ക്കും തോന്നു​ന്നത്‌?’ ഇങ്ങനെ​യൊ​ക്കെ ചിന്തി​ക്കു​ന്നതു യേശു​വി​ന്റെ വാക്കു കേട്ടനു​സ​രി​ക്കാ​നും താഴ്‌മ​യോ​ടെ സഹോ​ദ​ര​ങ്ങ​ളു​മാ​യി സമാധാ​ന​ത്തി​ലാ​കാ​നും നമ്മളെ പ്രേരി​പ്പി​ക്കും. ഇക്കാര്യ​ത്തിൽ യാക്കോ​ബി​ന്റെ മാതൃക നമുക്ക്‌ അനുക​രി​ക്കാം.

15. എഫെസ്യർ 4:2, 3-ലെ തത്ത്വം പ്രാവർത്തി​ക​മാ​ക്കു​ന്നതു സഹോ​ദ​ര​നു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ നമ്മളെ എങ്ങനെ സഹായി​ക്കും?

15 ചേട്ടനു​മാ​യി കണ്ടപ്പോൾ യാക്കോബ്‌ താഴ്‌മ കാണി​ക്കാൻ തയ്യാറാ​യി​ല്ലാ​യി​രു​ന്നെ​ങ്കിൽ എന്തു സംഭവി​ക്കു​മാ​യി​രു​ന്നെന്ന്‌ ഒന്നു ചിന്തി​ക്കുക. സാധ്യ​ത​യ​നു​സ​രിച്ച്‌ കാര്യങ്ങൾ കൂടുതൽ വഷളാ​യേനെ. അതു കാണി​ക്കു​ന്നതു സഹോ​ദ​ര​നു​മാ​യുള്ള ഒരു പ്രശ്‌നം പരിഹ​രി​ക്കാൻ ചെല്ലു​മ്പോൾ നമ്മൾ താഴ്‌മ കാണി​ക്കണം എന്നാണ്‌. (എഫെസ്യർ 4:2, 3 വായി​ക്കുക.) സുഭാ​ഷി​തങ്ങൾ 18:19 പറയുന്നു: “കോട്ട​മ​തി​ലുള്ള ഒരു നഗരം കീഴട​ക്കു​ന്ന​തി​നെ​ക്കാൾ പരിഭ​വി​ച്ചി​രി​ക്കുന്ന സഹോ​ദ​രനെ അനുന​യി​പ്പി​ക്കാൻ പ്രയാസം; ചില വഴക്കുകൾ കോട്ട​യു​ടെ ഓടാ​മ്പ​ലു​കൾപോ​ലെ.” താഴ്‌മ​യോ​ടെ ക്ഷമ ചോദി​ക്കാൻ തയ്യാറാ​കു​ന്നെ​ങ്കിൽ നമുക്ക്‌ ആ ‘കോട്ട​യ്‌ക്കു​ള്ളിൽ’ പ്രവേ​ശി​ക്കാ​നാ​യേ​ക്കും.

16. നമ്മൾ ഏതു കാര്യം ചിന്തി​ക്കണം, എന്തു​കൊണ്ട്‌?

16 പരിഭ​വി​ച്ചി​രി​ക്കുന്ന സഹോ​ദ​ര​നോട്‌ എന്തു പറയും, എങ്ങനെ പറയും എന്നതി​നെ​ക്കു​റിച്ച്‌ നമ്മൾ നന്നായി ചിന്തി​ക്കു​ക​യും വേണം. എന്നിട്ട്‌ അദ്ദേഹ​ത്തി​ന്റെ മനസ്സിലെ വിഷമം മാറ്റുക എന്ന ലക്ഷ്യത്തി​ലാ​കണം നമ്മൾ അവിടെ ചെല്ലാൻ. തുടക്ക​ത്തിൽ അദ്ദേഹം നമ്മളെ വിഷമി​പ്പി​ക്കുന്ന രീതി​യിൽ എന്തെങ്കി​ലു​മൊ​ക്കെ പറഞ്ഞേ​ക്കാം. അപ്പോൾ ദേഷ്യ​പ്പെ​ടാ​നും നമ്മുടെ ഭാഗം ന്യായീ​ക​രി​ക്കാ​നും ഒക്കെയാ​യി​രി​ക്കും തോന്നു​ന്നത്‌. പക്ഷേ അങ്ങനെ ചെയ്യു​ന്നതു ശരിക്കും പ്രശ്‌നം പരിഹ​രി​ക്കു​മോ? ഒരിക്ക​ലു​മില്ല. കുറ്റം ആരുടെ ഭാഗത്താ​ണെന്നു തെളി​യി​ക്കു​ന്ന​തി​നെ​ക്കാൾ പ്രധാനം സഹോ​ദ​ര​നു​മാ​യി സമാധാ​ന​ത്തി​ലാ​കു​ന്ന​താ​ണെന്ന കാര്യം ഓർക്കുക.—1 കൊരി. 6:7.

17. ഗിൽബർട്ട്‌ സഹോ​ദ​രന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

17 ഒരു അടുത്ത കുടും​ബാം​ഗ​വു​മാ​യി കുറെ പ്രശ്‌നങ്ങൾ ഉണ്ടായ​പ്പോൾ അതു പരിഹ​രിച്ച്‌ അവർക്കി​ട​യി​ലെ ബന്ധം പഴയതു​പോ​ലെ ആക്കാൻവേണ്ടി ഗിൽബർട്ട്‌ സഹോ​ദരൻ എന്താണു ചെയ്‌ത​തെന്നു നമുക്കു നോക്കാം. സഹോ​ദരൻ പറയുന്നു: “ഞങ്ങൾക്കി​ട​യി​ലു​ണ്ടായ പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ ശാന്തത​യോ​ടെ, സത്യസ​ന്ധ​മാ​യി സംസാ​രി​ക്കാ​നും അങ്ങനെ വീണ്ടും സമാധാ​ന​ത്തി​ലാ​കാ​നും രണ്ടു വർഷത്തി​ലേറെ ഞാൻ നല്ല ശ്രമം ചെയ്‌തു.” സഹോ​ദരൻ വേറെ എന്താണു ചെയ്‌തത്‌? “ഓരോ തവണ സംസാ​രി​ക്കു​ന്ന​തി​നു മുമ്പും ഞാൻ പ്രാർഥി​ക്കു​ക​യും, ഇനി മറ്റേ വ്യക്തി മോശ​മാ​യി എന്തെങ്കി​ലും പറഞ്ഞാൽത്തന്നെ അതിൽ വിഷമി​ക്ക​രു​തെന്ന്‌ എന്നെത്തന്നെ ഓർമി​പ്പി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. ഞാൻ ക്ഷമിക്കാൻ മനസ്സു​കാ​ണി​ക്ക​ണ​മാ​യി​രു​ന്നു. എന്റെ ഭാഗത്താ​ണു ശരി​യെന്നു തെളി​യി​ക്കാൻ ശ്രമി​ക്കു​ന്ന​തി​നു പകരം ആ വ്യക്തി​യു​മാ​യി സമാധാ​ന​ത്തി​ലാ​കു​ക​യാണ്‌ എന്റെ ഉത്തരവാ​ദി​ത്വ​മെന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു.” അങ്ങനെ​യൊ​ക്കെ ചെയ്‌ത​തി​ന്റെ ഫലമെ​ന്താ​യി​രു​ന്നു? ഗിൽബർട്ട്‌ സഹോ​ദരൻ പറയുന്നു: “എല്ലാ കുടും​ബാം​ഗ​ങ്ങ​ളു​മാ​യി നല്ലൊരു ബന്ധമു​ള്ള​തു​കൊണ്ട്‌ എനിക്ക്‌ ഇന്നു മനസ്സമാ​ധാ​ന​മുണ്ട്‌.”

18-19. നമ്മൾ ആരെ​യെ​ങ്കി​ലും വിഷമി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ എന്തു ചെയ്യണം, എന്തു​കൊണ്ട്‌?

18 നമ്മൾ ഇപ്പോൾ പഠിച്ച​ത​നു​സ​രിച്ച്‌ സഹോ​ദ​ര​ങ്ങ​ളിൽ ആരെ​യെ​ങ്കി​ലും വിഷമി​പ്പി​ച്ച​താ​യി മനസ്സി​ലാ​യാൽ എന്തു ചെയ്യാ​നാ​ണു നിങ്ങളു​ടെ തീരു​മാ​നം? മറ്റുള്ള​വ​രു​മാ​യി സമാധാ​ന​ത്തി​ലാ​കാ​നുള്ള യേശു​വി​ന്റെ ഉപദേശം അനുസ​രി​ക്കുക. ആ പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യോ​ടു പറയുക. പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്തി​നാ​യി യാചി​ക്കുക. അങ്ങനെ സമാധാ​ന​ത്തി​ലാ​കു​ന്നെ​ങ്കിൽ നമുക്കു സന്തോ​ഷ​മു​ണ്ടാ​കും. മാത്രമല്ല യേശു​വി​ന്റെ വാക്കുകൾ ശ്രദ്ധി​ക്കു​ന്നെന്നു നമ്മൾ തെളി​യി​ക്കു​ക​യു​മാണ്‌.—മത്താ. 5:9.

19 ‘സഭയുടെ തലയായ’ യേശു​ക്രി​സ്‌തു​വി​ലൂ​ടെ യഹോവ സ്‌നേ​ഹ​ത്തോ​ടെ നമുക്ക്‌ ആവശ്യ​മായ നിർദേ​ശങ്ങൾ തരുന്ന​തിൽ നമുക്ക്‌ എത്ര നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം! (എഫെ. 5:23) അപ്പോ​സ്‌ത​ല​ന്മാ​രായ പത്രോസ്‌, യാക്കോബ്‌, യോഹ​ന്നാൻ എന്നിവ​രെ​പ്പോ​ലെ നമുക്കും ‘യേശു പറയു​ന്നതു ശ്രദ്ധി​ക്കാം.’ (മത്താ. 17:5) നമുക്കു ജീവനി​ലേക്കു നയിക്കുന്ന ഞെരു​ക്ക​മുള്ള വഴിയി​ലൂ​ടെ യാത്ര തുടരാം. അതു​പോ​ലെ സഹോ​ദ​ര​ങ്ങ​ളിൽ ആരെ​യെ​ങ്കി​ലും വിഷമി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ അവരു​മാ​യി സമാധാ​ന​ത്തി​ലാ​കാം. അങ്ങനെ​യൊ​ക്കെ ചെയ്യു​ന്നെ​ങ്കിൽ നമുക്ക്‌ ഇപ്പോൾത്തന്നെ ധാരാളം അനു​ഗ്ര​ഹങ്ങൾ കിട്ടും. മാത്രമല്ല ഭാവി​യിൽ നിത്യ​മായ സന്തോ​ഷ​വും ആസ്വദി​ക്കാ​നാ​കും.

ഗീതം 130 ക്ഷമിക്കുന്നവരായിരിക്കുക

^ ജീവനിലേക്കുള്ള വഴിയിൽ എത്താനുള്ള ഇടുങ്ങിയ വാതി​ലി​ലൂ​ടെ അകത്ത്‌ കടക്കാൻ യേശു നമ്മളോ​ടു പറയുന്നു. നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാ​നും യേശു ആവശ്യ​പ്പെ​ടു​ന്നു. യേശു​വി​ന്റെ ഉപദേശം അനുസ​രി​ക്കാൻ ശ്രമി​ക്കു​മ്പോൾ നമുക്ക്‌ എന്തെല്ലാം ബുദ്ധി​മു​ട്ടു​കൾ ഉണ്ടാ​യേ​ക്കാം? അവയെ എങ്ങനെ മറിക​ട​ക്കാം?

^ യുവജനങ്ങൾ ചോദി​ക്കുന്ന 10 ചോദ്യ​ങ്ങ​ളും ഉത്തരങ്ങ​ളും എന്ന ലഘുപ​ത്രി​ക​യി​ലെ “കൂട്ടു​കാർ നിർബ​ന്ധി​ച്ചാൽ എന്തു ചെയ്യണം?” എന്ന 6-ാമത്തെ ചോദ്യ​വും www.pr418.com-ൽ ബോർഡി​ലെ രേഖാ​ചി​ത്രീ​ക​രണം എന്നതിനു കീഴി​ലുള്ള സമപ്രാ​യ​ക്കാ​രു​ടെ സമ്മർദം ചെറു​ക്കുക! എന്ന വീഡി​യോ​യും കാണുക. (ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ > കൗമാ​ര​ക്കാർ എന്നതിനു കീഴിൽ നോക്കുക.)

^ ഈ ലേഖന​ത്തി​ലെ ചില പേരുകൾ യഥാർഥമല്ല.

^ ചിത്രക്കുറിപ്പ്‌: യഹോവ പറഞ്ഞി​രി​ക്കു​ന്നത്‌ അനുസ​രി​ക്കു​മ്പോൾ നമ്മൾ കമ്പി​വേലി കെട്ടി സുരക്ഷി​ത​മാ​ക്കിയ “ഞെരു​ക്ക​മുള്ള” വഴിയി​ലൂ​ടെ യാത്ര ചെയ്യു​ന്ന​തു​പോ​ലെ​യാണ്‌. അങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ അശ്ലീല​വും മോശ​മായ കൂട്ടു​കെ​ട്ടും ഉന്നതവി​ദ്യാ​ഭ്യാ​സ​ത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കാ​നുള്ള സമ്മർദ​വും നമുക്ക്‌ ഒഴിവാ​ക്കാ​നാ​കും.

^ ചിത്രക്കുറിപ്പ്‌: ചേട്ടനു​മാ​യി സമാധാ​ന​ത്തി​ലാ​കാൻവേണ്ടി യാക്കോബ്‌ പല പ്രാവ​ശ്യം അദ്ദേഹ​ത്തി​ന്റെ മുന്നിൽ നിലം​വരെ കുനിഞ്ഞ്‌ നമസ്‌ക​രി​ച്ചു.