വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർക്കു​ന്നു​ണ്ടോ?

നിങ്ങൾ ഓർക്കു​ന്നു​ണ്ടോ?

വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ഈ വർഷത്തെ ലക്കങ്ങൾ നിങ്ങൾ ശ്രദ്ധ​യോ​ടെ വായി​ച്ചു​കാ​ണു​മ​ല്ലോ. ഇപ്പോൾ, പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയാൻ കഴിയു​മോ?

യാക്കോബ്‌ 5:11-ൽ “യഹോവ വാത്സല്യ​വും കരുണ​യും നിറഞ്ഞ ദൈവാ​ണെന്നു” പറയു​ന്ന​തി​ലൂ​ടെ നമുക്ക്‌ എന്ത്‌ ഉറപ്പു ലഭിക്കു​ന്നു?

കരുണയുള്ളതുകൊണ്ടാണു നമ്മുടെ തെറ്റുകൾ ക്ഷമിക്കാൻ യഹോവ തയ്യാറാ​കു​ന്നത്‌. ഇനി, സഹിച്ചു​നിൽക്കാൻ യഹോവ വാത്സല്യ​ത്തോ​ടെ നമ്മളെ സഹായി​ക്കു​മെ​ന്നും യാക്കോബ്‌ 5:11 ഉറപ്പു തരുന്നു. ഇക്കാര്യ​ത്തിൽ നമുക്കും യഹോ​വയെ അനുക​രി​ക്കാം.—w21.01, പേ. 21.

യഹോവ എന്തു​കൊ​ണ്ടാ​ണു ശിരഃ​സ്ഥാ​ന​ക്ര​മീ​ക​രണം ഏർപ്പെ​ടു​ത്തി​യത്‌?

സ്‌നേഹമുള്ളതുകൊണ്ടാണ്‌ യഹോവ അങ്ങനെ ചെയ്‌തത്‌. ഈ ക്രമീ​ക​ര​ണ​മു​ള്ള​തു​കൊണ്ട്‌ യഹോ​വ​യു​ടെ കുടും​ബം സമാധാ​ന​ത്തോ​ടെ​യും ചിട്ട​യോ​ടെ​യും പ്രവർത്തി​ക്കു​ന്നു. യഹോ​വ​യു​ടെ ശിരഃ​സ്ഥാ​ന​ക്ര​മീ​ക​ര​ണത്തെ അംഗീ​ക​രി​ക്കുന്ന ഓരോ​രു​ത്തർക്കും അറിയാം കുടും​ബ​ത്തിൽ തീരു​മാ​ന​മെ​ടു​ക്കു​ക​യും അതു നടപ്പാ​ക്കു​ക​യും ചെയ്യേ​ണ്ടത്‌ ആരാ​ണെന്ന്‌.—w21.02, പേ. 3.

മെസ്സേജുകൾ അയയ്‌ക്കാൻ ഇലക്‌​ട്രോ​ണിക്‌ ആപ്ലി​ക്കേ​ഷ​നു​കൾ ഉപയോ​ഗി​ക്കു​മ്പോൾ ക്രിസ്‌ത്യാ​നി​കൾ ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ഇത്തരം ആപ്ലി​ക്കേ​ഷ​നു​കൾ ഉപയോ​ഗി​ക്കു​മ്പോൾ ആരെയാ​ണു സുഹൃ​ത്തു​ക്ക​ളാ​ക്കു​ന്നത്‌ എന്ന കാര്യ​ത്തിൽ നമ്മൾ ശ്രദ്ധി​ക്കണം. മെസ്സേ​ജിങ്ങ്‌ ഗ്രൂപ്പി​ലെ ആളുക​ളു​ടെ എണ്ണം കൂടു​ത​ലാ​ണെ​ങ്കിൽ അത്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല. (1 തിമൊ. 5:13) കൂടാതെ സത്യമാ​ണെന്ന്‌ ഉറപ്പി​ല്ലാത്ത വാർത്തകൾ പ്രചരി​പ്പി​ക്കാ​നും സഹോ​ദ​ര​ങ്ങ​ളു​മാ​യുള്ള ബന്ധം ബിസി​നെസ്സ്‌ കാര്യ​ങ്ങൾക്കാ​യി ദുരു​പ​യോ​ഗം ചെയ്യാ​നും ഉള്ള സാധ്യ​ത​യു​മുണ്ട്‌.—w21.03, പേ. 31.

യേശു കഷ്ടതകൾ സഹിച്ച്‌ മരിക്കാൻ ദൈവം അനുവ​ദി​ച്ച​തി​ന്റെ ചില കാരണങ്ങൾ എന്തെല്ലാം?

ഒരു കാരണം ദണ്ഡനസ്‌തം​ഭ​ത്തിൽ മരിക്കു​ന്ന​തി​ലൂ​ടെ ജൂതജ​ന​തയെ ഒരു ശാപത്തിൽനിന്ന്‌ വിടു​വി​ക്കാൻ യേശു​വി​നു കഴിയു​മാ​യി​രു​ന്നു. (ഗലാ. 3:10, 13) രണ്ടാമത്തെ കാരണം, മഹാപു​രോ​ഹി​ത​നാ​യി​രി​ക്കാൻ യഹോവ യേശു​വി​നെ പരിശീ​ലി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മൂന്നാ​മത്‌, യേശു മരണം​വരെ വിശ്വ​സ്‌ത​നാ​യി​രു​ന്ന​തു​കൊണ്ട്‌, കഠിന​മായ പരി​ശോ​ധ​നകൾ ഉണ്ടായാ​ലും മനുഷ്യർക്കു ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നാ​കും എന്നു തെളിഞ്ഞു. (ഇയ്യോ. 1:9-11)—w21.04, പേ. 16-17.

ശുശ്രൂഷയിൽ ആളുകളെ കണ്ടെത്താൻ ബുദ്ധി​മു​ട്ടാ​ണെ​ങ്കിൽ എന്തു ചെയ്യാം?

ആളുകൾ പൊതു​വേ വീട്ടി​ലുള്ള സമയത്ത്‌ അവരെ കാണാൻ ശ്രമി​ക്കുക. കൂടാതെ, മറ്റൊരു സ്ഥലത്ത്‌ പ്രവർത്തി​ച്ചു നോക്കാം. ഇനി, കത്ത്‌ എഴുതു​ന്ന​തു​പോ​ലുള്ള മറ്റു രീതി​ക​ളും ഉപയോ​ഗി​ക്കാം.—w21.05, പേ. 15-16.

‘ഞാൻ നിയമം മുഖേന നിയമ​ത്തോ​ടുള്ള ബന്ധത്തിൽ മരിച്ചു’ എന്നു പറഞ്ഞ​പ്പോൾ പൗലോസ്‌ അപ്പോ​സ്‌തലൻ എന്താണ്‌ അർഥമാ​ക്കി​യത്‌? (ഗലാ. 2:19)

മോശയിലൂടെ കൊടുത്ത നിയമം മനുഷ്യർ അപൂർണ​രാ​ണെന്നു വെളി​പ്പെ​ടു​ത്തി. മാത്രമല്ല ഇസ്രാ​യേൽ ജനതയെ ക്രിസ്‌തു​വി​ലേക്കു നയിക്കു​ക​യും ചെയ്‌തു. (ഗലാ. 3:19, 24) അത്‌ ക്രിസ്‌തു​വി​നെ അംഗീ​ക​രി​ക്കാൻ പൗലോ​സി​നെ സഹായി​ച്ചു. അങ്ങനെ ചെയ്‌ത​തി​ലൂ​ടെ പൗലോസ്‌ ‘നിയമ​ത്തോ​ടുള്ള ബന്ധത്തിൽ മരിച്ചു.’ അതോടെ പൗലോസ്‌ നിയമ​ത്തിൻകീ​ഴിൽ അല്ലാതാ​യി.—w21.06, പേ. 31.

സഹിച്ചുനിൽക്കുന്നതിൽ യഹോവ നമുക്ക്‌ ഒരു മാതൃക വെച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

തന്റെ പേരിനു വന്നിരി​ക്കുന്ന നിന്ദ, തന്റെ പരമാ​ധി​കാ​ര​ത്തോ​ടുള്ള എതിർപ്പ്‌, മക്കളിൽ ചിലരു​ടെ ധിക്കാരം, സാത്താൻ പ്രചരി​പ്പി​ക്കുന്ന നുണകൾ, തന്റെ ദാസന്മാർ അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​കൾ, മരിച്ചു​പോയ സ്‌നേ​ഹി​തരെ പിരി​ഞ്ഞി​രി​ക്കു​ന്ന​തി​ന്റെ വേദന, ദുഷ്ടന്മാർ മനുഷ്യ​കു​ടും​ബത്തെ അടിച്ച​മർത്തു​ന്നത്‌, തന്റെ സൃഷ്ടി​കളെ ആളുകൾ നശിപ്പി​ക്കു​ന്നത്‌ തുടങ്ങി​യ​വ​യെ​ല്ലാം യഹോവ സഹിക്കു​ന്നു.—w21.07, പേ. 9-12.

ക്ഷമയോടെ കാത്തി​രി​ക്കു​ന്ന​തിൽ യോ​സേഫ്‌ എന്തു മാതൃ​ക​വെച്ചു?

ചേട്ടന്മാരുടെ ക്രൂര​മായ പെരു​മാ​റ്റം യോ​സേഫ്‌ സഹിച്ചു. അങ്ങനെ ഈജി​പ്‌തിൽ എത്തിയ യോ​സേഫ്‌ വ്യാജാ​രോ​പ​ണ​ങ്ങൾക്കു വിധേ​യ​നാ​യി, വർഷങ്ങ​ളോ​ളം ജയിലിൽ കിടന്നു.—w21.08, പേ. 12.

ഹഗ്ഗായി 2:6-9, 20-22 ഏതെല്ലാം ആലങ്കാ​രിക കുലു​ക്ക​ലു​ക​ളെ​ക്കു​റി​ച്ചാ​ണു പറഞ്ഞി​രി​ക്കു​ന്നത്‌?

പ്രസംഗപ്രവർത്തനത്തെ രാഷ്‌ട്രങ്ങൾ അനുകൂ​ലി​ക്കു​ന്നില്ല. എന്നാൽ അനേകം ആളുകൾ സത്യം സ്വീക​രി​ക്കാൻ തയ്യാറാ​യി​രി​ക്കു​ന്നു. താമസി​യാ​തെ ദൈവം രാഷ്‌ട്ര​ങ്ങളെ അവസാ​ന​മാ​യി കുലു​ക്കും. അത്‌ അവരുടെ നാശമാ​യി​രി​ക്കും.—w21.09, പേ. 15-19.

നമ്മൾ ശുശ്രൂ​ഷ​യിൽ മടുത്ത്‌ പിന്മാ​റ​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

നമ്മൾ ചെയ്യുന്ന ശ്രമങ്ങൾ യഹോവ കാണു​ന്നുണ്ട്‌, യഹോവ അതിൽ സന്തോ​ഷി​ക്കു​ന്നു. മടുത്തു​പോ​കാ​തെ തുടർന്നാൽ നമുക്കു നിത്യ​ജീ​വൻ കിട്ടും.—w21.10, പേ. 25-26.

“എല്ലാ കാര്യ​ങ്ങ​ളി​ലും വിശു​ദ്ധ​രാ​യി​രി​ക്കുക” എന്ന പത്രോസ്‌ അപ്പോ​സ്‌ത​ലന്റെ ഉപദേശം അനുസ​രി​ക്കാൻ ലേവ്യ 19-ാം അധ്യായം നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (1 പത്രോ. 1:15)

ആ വാക്യം സാധ്യ​ത​യ​നു​സ​രിച്ച്‌ ലേവ്യ 19:2-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. 1 പത്രോസ്‌ 1:15-ലെ ഉപദേശം നമുക്ക്‌ എങ്ങനെ ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കാം എന്നതിന്റെ പല ഉദാഹ​ര​ണങ്ങൾ ലേവ്യ 19-ാം അധ്യാ​യ​ത്തിൽ കാണാം.—w21.12, പേ. 3-4.