വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 14

മൂപ്പന്മാരേ, പൗലോസ്‌ അപ്പോസ്‌തലന്റെ മാതൃക അനുക​രി​ക്കു​ന്ന​തിൽ തുടരുക

മൂപ്പന്മാരേ, പൗലോസ്‌ അപ്പോസ്‌തലന്റെ മാതൃക അനുക​രി​ക്കു​ന്ന​തിൽ തുടരുക

“നിങ്ങൾ എന്റെ അനുകാ​രി​ക​ളാ​കുക.” —1 കൊരി. 11:1.

ഗീതം 99 ആയിര​മാ​യി​രം സഹോദരങ്ങൾ

ചുരുക്കം *

1-2. പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ മാതൃക ഇന്നു മൂപ്പന്മാ​രെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

 പൗലോസ്‌ അപ്പോ​സ്‌തലൻ തന്റെ സഹോ​ദ​ര​ങ്ങളെ ഒരുപാ​ടു സ്‌നേ​ഹി​ച്ചു. അവർക്കു​വേണ്ടി അദ്ദേഹം കഠിനാ​ധ്വാ​നം ചെയ്‌തു. (പ്രവൃ. 20:31) അതു​കൊണ്ട്‌ സഹോ​ദ​ര​ങ്ങൾക്കും പൗലോ​സി​നെ വലിയ ഇഷ്ടമാ​യി​രു​ന്നു. ഒരിക്കൽ എഫെ​സൊ​സിൽനി​ന്നുള്ള മൂപ്പന്മാർ, തങ്ങൾക്ക്‌ ഇനി ഒരിക്ക​ലും പൗലോ​സി​നെ കാണാ​നാ​കി​ല്ലെന്ന്‌ അറിഞ്ഞ​പ്പോൾ ‘കുറെ നേരം കരഞ്ഞതാ​യി’ ബൈബി​ളിൽ നമ്മൾ വായി​ക്കു​ന്നു. (പ്രവൃ. 20:37) അതു​പോ​ലെ നമ്മുടെ കഠിനാ​ധ്വാ​നി​ക​ളായ മൂപ്പന്മാ​രും സഹോ​ദ​ര​ങ്ങളെ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ന്നു, അവരെ സഹായി​ക്കാ​നാ​യി തങ്ങളാ​ലാ​കു​ന്ന​തെ​ല്ലാം ചെയ്യാൻ അവർ തയ്യാറു​മാണ്‌. (ഫിലി. 2:16, 17) എന്നാൽ അവർക്കു പല വെല്ലു​വി​ളി​ക​ളു​മുണ്ട്‌. അവയെ നേരി​ടാൻ മൂപ്പന്മാ​രെ എന്തു സഹായി​ക്കും?

2 നമ്മുടെ കഠിനാ​ധ്വാ​നി​ക​ളായ മൂപ്പന്മാർക്കു പൗലോ​സി​ന്റെ മാതൃ​ക​യിൽനിന്ന്‌ പലതും പഠിക്കാ​നാ​കും. (1 കൊരി. 11:1) പൗലോസ്‌ അമാനു​ഷ​ശ​ക്തി​യുള്ള ആളൊ​ന്നു​മാ​യി​രു​ന്നില്ല, നമ്മളെ​പ്പോ​ലെ​തന്നെ കുറവു​ക​ളൊ​ക്കെ​യുള്ള ആളായി​രു​ന്നു. ശരി ചെയ്യു​ന്നതു പലപ്പോ​ഴും അദ്ദേഹ​ത്തിന്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. (റോമ. 7:18-20) അദ്ദേഹ​ത്തി​നു പലപല പ്രശ്‌ന​ങ്ങ​ളു​മാ​യി മുന്നോ​ട്ടു പോ​കേ​ണ്ടി​വന്നു. പക്ഷേ അദ്ദേഹം മടുത്ത്‌ പിന്മാ​റി​യില്ല, അദ്ദേഹ​ത്തി​ന്റെ സന്തോഷം നഷ്ടപ്പെ​ട്ടു​മില്ല. പൗലോ​സി​ന്റെ ഈ മാതൃക ഇന്നു മൂപ്പന്മാർക്കും അനുക​രി​ക്കാം. അവർക്കു​ണ്ടാ​കുന്ന വെല്ലു​വി​ളി​കളെ നേരി​ടാ​നും യഹോ​വയെ സേവി​ക്കു​ന്ന​തി​ലെ സന്തോഷം നിലനി​റു​ത്താ​നും അത്‌ അവരെ സഹായി​ക്കും. എങ്ങനെ​യെന്നു നമുക്കു നോക്കാം.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്തൊക്കെ പഠിക്കും?

3 മൂപ്പന്മാർ പൊതു​വേ നേരി​ടുന്ന നാലു വെല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചാണ്‌ ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യു​ന്നത്‌: (1) പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നും അതു​പോ​ലെ മൂപ്പന്മാ​രു​ടെ മറ്റ്‌ ഉത്തരവാ​ദി​ത്വ​ങ്ങൾക്കും വേണ്ടി സമയം കണ്ടെത്തു​ന്നത്‌, (2) സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന, അവരെ​ക്കു​റിച്ച്‌ ചിന്തയുള്ള ഇടയന്മാ​രാ​യി​രി​ക്കു​ന്നത്‌, (3) സ്വന്തം കുറവു​ക​ളെ​ക്കു​റിച്ച്‌ ശരിയായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കു​ന്നത്‌, (4) കുറവു​ക​ളൊ​ക്കെ​യുള്ള മറ്റു സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം പ്രവർത്തി​ക്കു​ന്നത്‌. ഈ ഓരോ വെല്ലു​വി​ളി​യെ​യും പൗലോസ്‌ എങ്ങനെ നേരി​ട്ടെ​ന്നും മൂപ്പന്മാർക്ക്‌ എങ്ങനെ ആ മാതൃക അനുക​രി​ക്കാ​മെ​ന്നും നമ്മൾ നോക്കും.

പ്രസം​ഗ​പ്ര​വർത്ത​ന​വും മറ്റ്‌ ഉത്തരവാ​ദി​ത്വ​ങ്ങ​ളും സമനി​ല​യിൽ കൊണ്ടുപോകുന്നത്‌

4. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്നതു മൂപ്പന്മാർക്കു ചില​പ്പോൾ ഒരു വെല്ലു​വി​ളി​യാ​യി​രു​ന്നേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

4 വെല്ലു​വി​ളി​യാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം. പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നേതൃ​ത്വ​മെ​ടു​ക്കു​ന്ന​തോ​ടൊ​പ്പം മൂപ്പന്മാർക്കു പല ഉത്തരവാ​ദി​ത്വ​ങ്ങ​ളു​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഇടദി​വ​സത്തെ മീറ്റി​ങ്ങിന്‌ അധ്യക്ഷ​നാ​കണം, സഭാ ബൈബിൾപ​ഠനം നടത്തണം, പല പ്രസം​ഗ​നി​യ​മ​ന​ങ്ങ​ളും ചെയ്യണം. ഇനി, അവർ ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ പരിശീ​ലി​പ്പി​ക്കാ​നാ​യി പലതും ചെയ്യുന്നു. അതു​പോ​ലെ സന്തോ​ഷ​ത്തോ​ടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (1 പത്രോ. 5:2) ചില മൂപ്പന്മാ​രാ​ണെ​ങ്കിൽ രാജ്യ​ഹാ​ളു​ക​ളു​ടെ​യും നമ്മുടെ മറ്റു പല കെട്ടി​ട​ങ്ങ​ളു​ടെ​യും നിർമാ​ണ​ത്തി​ലും പരിപാ​ല​ന​ത്തി​ലും പങ്കെടു​ക്കു​ന്നുണ്ട്‌. എന്നാൽ സഭയിലെ മറ്റെല്ലാ​വ​രെ​യും​പോ​ലെ മൂപ്പന്മാ​രു​ടെ​യും ഏറ്റവും പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വം സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​താണ്‌.—മത്താ. 28:19, 20.

5. പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ കാര്യ​ത്തിൽ പൗലോസ്‌ എന്തു മാതൃ​ക​വെച്ചു?

5 പൗലോ​സി​ന്റെ മാതൃക. പൗലോ​സി​ന്റെ വിജയ​ര​ഹ​സ്യം ഫിലി​പ്പി​യർ 1:10-ൽ കാണാം. അദ്ദേഹം എഴുതി, ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു​വ​രു​ത്തുക.’ (ഫിലി. 1:10) ഈ ഉപദേശം സ്വന്തം ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കാൻ പൗലോസ്‌ പ്രത്യേ​കം ശ്രദ്ധി​ച്ചി​രു​ന്നു. പൗലോ​സി​നു പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നുള്ള ഒരു നിയമനം ലഭിച്ചു. അന്നുമു​തൽ അങ്ങോട്ട്‌ പതിറ്റാ​ണ്ടു​ക​ളോ​ളം അതായി​രു​ന്നു പൗലോ​സി​ന്റെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യം. അദ്ദേഹം “പരസ്യ​മാ​യും വീടു​തോ​റും” പ്രസം​ഗി​ച്ചു. (പ്രവൃ. 20:20) ആഴ്‌ച​യി​ലെ ഒരു പ്രത്യേക ദിവസ​മോ ദിവസ​ത്തി​ലെ ഒരു പ്രത്യേക സമയമോ മാത്രമല്ല പൗലോസ്‌ അതിനു​വേണ്ടി മാറ്റി​വെ​ച്ചത്‌. സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള എല്ലാ അവസര​വും അദ്ദേഹം പ്രയോ​ജ​ന​പ്പെ​ടു​ത്തി. ഉദാഹ​ര​ണ​ത്തിന്‌, ആതൻസിൽ തന്റെ കൂട്ടു​കാർക്കു​വേണ്ടി കാത്തി​രി​ക്കുന്ന സമയത്ത്‌ പൗലോസ്‌ അവി​ടെ​യുള്ള പ്രമു​ഖ​രായ ചില ആളുക​ളോ​ടു സന്തോ​ഷ​വാർത്ത അറിയി​ച്ചു. അവരിൽ ചിലർ വിശ്വാ​സി​ക​ളാ​യി​ത്തീ​രു​ക​യും ചെയ്‌തു. (പ്രവൃ. 17:16, 17, 34) ഇനി, വീട്ടു​ത​ട​ങ്ക​ലി​ലാ​യി​രുന്ന സമയത്തു​പോ​ലും പൗലോസ്‌ അവി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രോ​ടു പ്രസം​ഗി​ച്ചു.—ഫിലി. 1:13, 14; പ്രവൃ. 28:16-24.

6. പൗലോസ്‌ മറ്റുള്ള​വർക്ക്‌ ഏതെല്ലാം കാര്യ​ങ്ങ​ളിൽ പരിശീ​ലനം കൊടു​ത്തു?

6 പൗലോസ്‌ തന്റെ സമയം ഏറ്റവും നന്നായി ഉപയോ​ഗി​ച്ചു. പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പോയ​പ്പോൾ അദ്ദേഹം മറ്റു പലരെ​യും കൂടെ​ക്കൂ​ട്ടി. ഉദാഹ​ര​ണ​ത്തിന്‌, ഒന്നാം മിഷന​റി​യാ​ത്ര​യു​ടെ സമയത്ത്‌ യോഹ​ന്നാൻ മർക്കോ​സും രണ്ടാമ​ത്തേ​തി​ന്റെ സമയത്ത്‌ തിമൊ​ഥെ​യൊ​സും അദ്ദേഹ​ത്തി​ന്റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. (പ്രവൃ. 12:25; 16:1-4) എങ്ങനെ ഒരു സഭ സംഘടി​പ്പി​ക്കാം, എങ്ങനെ ഇടയവേല ചെയ്യാം, എങ്ങനെ നല്ല അധ്യാ​പ​ക​രാ​യി​രി​ക്കാം എന്നീ കാര്യ​ങ്ങ​ളി​ലെ​ല്ലാം പൗലോസ്‌ അവർക്കു നല്ല പരിശീ​ലനം കൊടു​ത്തു.—1 കൊരി. 4:17.

സന്തോ​ഷ​വാർത്ത അറിയി​ക്കാൻ എപ്പോ​ഴും ഒരുങ്ങി​യി​രു​ന്നു​കൊണ്ട്‌ പൗലോ​സി​നെ അനുക​രി​ക്കുക (7-ാം ഖണ്ഡിക കാണുക) *

7. എഫെസ്യർ 6:14, 15-ലെ പൗലോ​സി​ന്റെ ഉപദേശം മൂപ്പന്മാർക്ക്‌ എങ്ങനെ അനുസ​രി​ക്കാം?

7 പാഠം. വീടു​തോ​റും പ്രസം​ഗി​ക്കുന്ന കാര്യ​ത്തിൽ മാത്രമല്ല എല്ലാ അവസര​ങ്ങ​ളി​ലും സന്തോ​ഷ​വാർത്ത അറിയി​ക്കാൻ ഒരുങ്ങി​യി​രു​ന്നു​കൊ​ണ്ടും മൂപ്പന്മാർക്കു പൗലോ​സി​നെ അനുക​രി​ക്കാ​നാ​കും. (എഫെസ്യർ 6:14, 15 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌, കടയിൽ പോകു​മ്പോ​ഴോ ജോലി​സ്ഥ​ല​ത്താ​യി​രി​ക്കു​മ്പോ​ഴോ അവർക്കു സന്തോ​ഷ​വാർത്ത അറിയി​ക്കാൻ കഴിയും. അതല്ലെ​ങ്കിൽ രാജ്യ​ഹാൾ നിർമാ​ണ​ത്തി​ലും മറ്റും സഹായി​ക്കുന്ന മൂപ്പന്മാർക്ക്‌ അവിടത്തെ അയൽക്കാ​രു​മാ​യോ കച്ചവട​ക്കാ​രു​മാ​യോ ബൈബിൾവി​ഷ​യങ്ങൾ സംസാ​രി​ക്കാ​നാ​യേ​ക്കും. പൗലോ​സി​നെ​പ്പോ​ലെ മൂപ്പന്മാർക്കും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രു​ടെ​യോ മറ്റുള്ള​വ​രു​ടെ​യോ കൂടെ പ്രസം​ഗ​പ്ര​വർത്തനം ചെയ്യുന്ന സമയത്ത്‌ അവരെ പരിശീ​ലി​പ്പി​ക്കാ​നാ​കും.

8. ചില​പ്പോൾ ഒരു മൂപ്പൻ എന്തു ചെയ്യേ​ണ്ടി​വ​ന്നേ​ക്കാം?

8 മൂപ്പന്മാർക്കു സഭയി​ലും സർക്കി​ട്ടി​ലും പല ഉത്തരവാ​ദി​ത്വ​ങ്ങ​ളു​മുണ്ട്‌ എന്നുള്ളതു ശരിയാണ്‌. എന്നാൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ ഒട്ടും സമയമി​ല്ലാത്ത വിധം അവർ അത്തരം ജോലി​ക​ളിൽ മുഴു​ക​രുത്‌. ഇപ്പോ​ഴുള്ള എല്ലാ ഉത്തരവാ​ദി​ത്വ​ങ്ങ​ളും ശരിയാ​യി ചെയ്യാൻ ആവശ്യ​ത്തി​നു സമയം കിട്ടു​ന്നു​ണ്ടെന്ന്‌ മൂപ്പന്മാർ ഉറപ്പു​വ​രു​ത്തണം. അതിനു​വേണ്ടി, ചില നിയമ​നങ്ങൾ കിട്ടു​മ്പോൾ ‘അതു ചെയ്യാൻ ബുദ്ധി​മു​ട്ടുണ്ട്‌’ എന്ന്‌ അവർ തുറന്നു​പ​റ​യേണ്ടി വന്നേക്കാം. അങ്ങനെ ചെയ്യാ​തി​രു​ന്നാൽ ആഴ്‌ച​തോ​റും കുടും​ബാ​രാ​ധന നടത്തു​ന്ന​തും ഉത്സാഹ​ത്തോ​ടെ പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ന്ന​തും അതിനാ​യി മക്കളെ പരിശീ​ലി​പ്പി​ക്കു​ന്ന​തും പോലുള്ള കൂടുതൽ പ്രധാ​ന​പ്പെട്ട കാര്യ​ങ്ങൾക്കു സമയം കിട്ടാതെ പോ​യേ​ക്കാം. ഏതെങ്കി​ലും ഒരു നിയമനം കിട്ടു​മ്പോൾ അതു വേണ്ടെ​ന്നു​വെ​ക്കാൻ പലർക്കും ബുദ്ധി​മു​ട്ടു തോന്നാ​റുണ്ട്‌. എന്നാൽ ഒന്നോർക്കുക: എല്ലാം സമനി​ല​യോ​ടെ ചെയ്യാ​നുള്ള നിങ്ങളു​ടെ ആഗ്രഹം യഹോ​വ​യ്‌ക്കു മനസ്സി​ലാ​കും. അതു​കൊണ്ട്‌ ഒരു നിയമനം കിട്ടു​മ്പോൾ സാഹച​ര്യ​ങ്ങൾ വിലയി​രു​ത്തി, പ്രാർഥിച്ച്‌ ഒരു തീരു​മാ​ന​മെ​ടു​ക്കുക.

സഹോ​ദ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയുള്ള ഇടയന്മാരായിരിക്കുന്നത്‌

9. പല ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യാ​നു​ള്ള​തു​കൊണ്ട്‌ മൂപ്പന്മാർക്ക്‌ എന്തു വെല്ലു​വി​ളി നേരി​ട്ടേ​ക്കാം?

9 വെല്ലു​വി​ളി​യാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം. ഈ അവസാ​ന​നാ​ളു​ക​ളിൽ യഹോ​വ​യു​ടെ ജനത്തിനു പല പ്രശ്‌ന​ങ്ങ​ളും നേരി​ടു​ന്നുണ്ട്‌. അതു​കൊണ്ട്‌ നമുക്ക്‌ എല്ലാവർക്കും പ്രോ​ത്സാ​ഹ​ന​വും സഹായ​വും ആശ്വാ​സ​വും ആവശ്യ​മാണ്‌. ചില​പ്പോൾ തെറ്റി​ലേക്കു വീണു​പോ​കാ​തി​രി​ക്കാൻ ചിലരെ സഹായി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. (1 തെസ്സ. 5:14) സഹോ​ദ​ര​ങ്ങൾക്ക്‌ ഉണ്ടാകുന്ന എല്ലാ പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കാൻ മൂപ്പന്മാർക്കാ​കി​ല്ലെ​ന്നു​ള്ളതു ശരിയാണ്‌. എന്നാൽ യഹോ​വ​യു​ടെ ആടുകളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സംരക്ഷി​ക്കാ​നും മൂപ്പന്മാർ തങ്ങളാ​ലാ​കു​ന്നതു ചെയ്യാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നുണ്ട്‌. ഒരുപാട്‌ ഉത്തരവാ​ദി​ത്വ​ങ്ങ​ളുള്ള മൂപ്പന്മാർക്ക്‌ എങ്ങനെ​യാ​ണു സഹോ​ദ​ര​ങ്ങളെ സഹായി​ക്കാൻ സമയം കണ്ടെത്താ​നാ​കു​ന്നത്‌?

സഹോ​ദ​ര​ങ്ങളെ അഭിന​ന്ദി​ക്കുക, പ്രോ​ത്സാ​ഹി​പ്പി​ക്കുക (10, 12 ഖണ്ഡികകൾ കാണുക) *

10. ദൈവ​ജ​നത്തെ സഹായി​ക്കാൻവേണ്ടി പൗലോസ്‌ എന്തു ചെയ്‌തെ​ന്നാണ്‌ 1 തെസ്സ​ലോ​നി​ക്യർ 2:7 പറയു​ന്നത്‌?

10 പൗലോ​സി​ന്റെ മാതൃക. സഹോ​ദ​ര​ങ്ങളെ അഭിന​ന്ദി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പൗലോസ്‌ എപ്പോ​ഴും ഉത്സാഹ​മു​ള്ള​വ​നാ​യി​രു​ന്നു. പൗലോ​സി​ന്റെ ഈ മാതൃക മൂപ്പന്മാർക്കും അനുക​രി​ക്കാം. സഹോ​ദ​ര​ങ്ങ​ളോ​ടു സ്‌നേ​ഹ​വും ദയയും കാണി​ച്ചു​കൊണ്ട്‌ അവർക്ക്‌ അതു ചെയ്യാ​നാ​കും. (1 തെസ്സ​ലോ​നി​ക്യർ 2:7 വായി​ക്കുക.) സഹോ​ദ​രങ്ങളെ താൻ എത്രയ​ധി​കം സ്‌നേ​ഹി​ക്കു​ന്നെ​ന്നും യഹോ​വ​യും അവരെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും പൗലോസ്‌ അവരോ​ടു പറഞ്ഞു. (2 കൊരി. 2:4; എഫെ. 2:4, 5) സഭയി​ലു​ള്ള​വരെ പൗലോസ്‌ കൂട്ടു​കാ​രാ​യി കണ്ടു, അവരു​ടെ​കൂ​ടെ സമയം ചെലവ​ഴി​ച്ചു. പൗലോ​സിന്‌ അവരെ നല്ല വിശ്വാ​സ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അദ്ദേഹം തന്റെ ഉത്‌ക​ണ്‌ഠ​ക​ളെ​ക്കു​റി​ച്ചും കുറവു​ക​ളെ​ക്കു​റി​ച്ചും ഒക്കെ അവരോ​ടു തുറന്നു​പ​റഞ്ഞു. (2 കൊരി. 7:5; 1 തിമൊ. 1:15) എന്നാൽ അവരുടെ ശ്രദ്ധ മുഴുവൻ തന്റെ പ്രശ്‌ന​ങ്ങ​ളി​ലേക്കു കൊണ്ടു​വ​രാ​നല്ല പൗലോസ്‌ അങ്ങനെ ചെയ്‌തത്‌. പകരം അവരെ സഹായി​ക്കുക എന്നതാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ ലക്ഷ്യം.

11. പൗലോസ്‌ ചില​പ്പോ​ഴൊ​ക്കെ സഹോ​ദ​ര​ങ്ങൾക്ക്‌ ഉപദേശം കൊടു​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

11 പൗലോ​സിന്‌ ഇടയ്‌ക്കൊ​ക്കെ സഹോ​ദ​ര​ങ്ങൾക്കു ചില ഉപദേ​ശങ്ങൾ കൊടു​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. എന്നാൽ ഒരിക്ക​ലും തന്റെ ദേഷ്യം കാരണമല്ല അദ്ദേഹം അങ്ങനെ ചെയ്‌തത്‌. പകരം അദ്ദേഹം അവരെ സ്‌നേ​ഹി​ച്ചു, അപകട​ങ്ങ​ളിൽനിന്ന്‌ അവരെ സംരക്ഷി​ക്കാൻ ആഗ്രഹി​ച്ചു. അവർക്കു മനസ്സി​ലാ​കുന്ന രീതി​യി​ലും അവർക്ക്‌ ഉൾക്കൊ​ള്ളാൻ തോന്നുന്ന വിധത്തി​ലും അതു നൽകാൻ അദ്ദേഹം ശ്രമിച്ചു. ഉദാഹ​ര​ണ​ത്തിന്‌, കൊരി​ന്ത്യർക്ക്‌ എഴുതിയ കത്തിൽ അദ്ദേഹം അവർക്കു ശക്തമായ ഒരു ഉപദേശം നൽകി. എന്നാൽ കത്ത്‌ എഴുതി​യിട്ട്‌ അദ്ദേഹം തീത്തോ​സി​നെ അങ്ങോട്ട്‌ അയച്ചു. കാരണം ആ കത്ത്‌ കിട്ടി​യ​പ്പോ​ഴുള്ള അവരുടെ പ്രതി​ക​രണം അറിയാൻ അദ്ദേഹ​ത്തിന്‌ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. താൻ കൊടുത്ത ഉപദേശം കൊരി​ന്തി​ലെ സഹോ​ദ​രങ്ങൾ സ്വീക​രി​ച്ചെ​ന്നും വേണ്ട മാറ്റങ്ങൾ വരുത്താൻ തയ്യാറാ​യെ​ന്നും അറിഞ്ഞ​പ്പോൾ പൗലോ​സിന്‌ ഒരുപാ​ടു സന്തോ​ഷ​മാ​യി.—2 കൊരി. 7:6, 7.

12. മൂപ്പന്മാർക്കു സഹോ​ദ​ര​ങ്ങളെ എങ്ങനെ ബലപ്പെ​ടു​ത്താം?

12 പാഠം. സഹോ​ദ​ര​ങ്ങ​ളു​ടെ​കൂ​ടെ സമയം ചെലവ​ഴി​ച്ചു​കൊണ്ട്‌ മൂപ്പന്മാർക്കു പൗലോ​സി​ന്റെ മാതൃക അനുക​രി​ക്കാ​നാ​കും. അതിനുള്ള ഒരു വിധം മീറ്റി​ങ്ങി​നു നേരത്തേ വരുന്ന​താണ്‌. അങ്ങനെ​യാ​കു​മ്പോൾ സഹോ​ദ​ര​ങ്ങ​ളു​മാ​യി സംസാ​രി​ക്കാൻ സമയം കിട്ടും. ഒരു സഹോ​ദ​ര​നെ​യോ സഹോ​ദ​രി​യെ​യോ ഒന്നു പ്രോ​ത്സാ​ഹി​പ്പി​ക്കാൻ പലപ്പോ​ഴും ഏതാനും മിനി​ട്ടു​കൾ സ്‌നേ​ഹ​ത്തോ​ടെ അവരോ​ടു സംസാ​രി​ച്ചാൽ മതിയാ​കും. (റോമ. 1:12; എഫെ. 5:16) പൗലോ​സി​ന്റെ മാതൃക അനുക​രി​ക്കുന്ന ഒരു മൂപ്പൻ ദൈവ​വ​ചനം ഉപയോ​ഗിച്ച്‌ സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്തും. ദൈവ​ത്തിന്‌ അവരോ​ടുള്ള സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ അവരെ ഓർമി​പ്പി​ക്കും. കൂടാതെ തനിക്ക്‌ അവരോ​ടുള്ള സ്‌നേ​ഹ​വും അവർ മനസ്സി​ലാ​ക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തും. അദ്ദേഹം അവരോ​ടു പതിവാ​യി സംസാ​രി​ക്കു​ക​യും അവരെ അഭിന​ന്ദി​ക്കാ​നുള്ള അവസരങ്ങൾ കണ്ടെത്തു​ക​യും ചെയ്യും. ഇനി, ഒരു ഉപദേശം നൽകേ​ണ്ട​തു​ള്ള​പ്പോൾ അതു ദൈവ​വ​ച​ന​ത്തിൽനിന്ന്‌ നൽകാൻ അദ്ദേഹം ശ്രദ്ധി​ക്കും. അവർ വരുത്തേണ്ട മാറ്റങ്ങ​ളെ​ക്കു​റിച്ച്‌ അദ്ദേഹം തുറന്നു​പ​റ​യു​മെ​ങ്കി​ലും ദയയോ​ടെ​യാ​യി​രി​ക്കും അങ്ങനെ ചെയ്യു​ന്നത്‌. കാരണം അവർ ആ ഉപദേശം സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ക്ക​ണ​മെ​ന്നും അനുസ​രി​ക്ക​ണ​മെ​ന്നും അദ്ദേഹം ആഗ്രഹി​ക്കു​ന്നുണ്ട്‌.—ഗലാ. 6:1.

സ്വന്തം കുറവു​ക​ളെ​ക്കു​റിച്ച്‌ ശരിയായ വീക്ഷണമുണ്ടായിരിക്കുന്നത്‌

13. മൂപ്പന്മാർ തങ്ങളുടെ കുറവു​ക​ളെ​ക്കു​റിച്ച്‌ എങ്ങനെ​യൊ​ക്കെ ചിന്തി​ച്ചേ​ക്കാം?

13 വെല്ലു​വി​ളി​യാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം. മൂപ്പന്മാർ പൂർണരല്ല. മറ്റെല്ലാ​വ​രെ​യും​പോ​ലെ അവർക്കും തെറ്റുകൾ പറ്റും. (റോമ. 3:23) തങ്ങളുടെ കുറവു​ക​ളെ​ക്കു​റിച്ച്‌ ശരിയായ ഒരു കാഴ്‌ച​പ്പാ​ടു​ണ്ടാ​യി​രി​ക്കു​ന്നതു പലപ്പോ​ഴും അവർക്ക്‌ ഒരു ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. ചിലർ തങ്ങളുടെ ബലഹീ​ന​ത​ക​ളെ​ക്കു​റിച്ച്‌ ഒരുപാ​ടു ചിന്തിച്ച്‌ നിരു​ത്സാ​ഹി​ത​രാ​കാ​റുണ്ട്‌. ഇനി, മറ്റു ചിലർ തങ്ങളുടെ കുറവു​കളെ തീരെ നിസ്സാ​ര​മാ​യി കാണു​ന്ന​വ​രാ​യി​രി​ക്കും. തങ്ങളുടെ രീതി​കൾക്കു മാറ്റ​മൊ​ന്നും വരുത്തി​യി​ല്ലെ​ങ്കി​ലും കുഴപ്പ​മില്ല എന്നായി​രി​ക്കും അങ്ങനെ​യു​ള്ളവർ ചിന്തി​ക്കു​ന്നത്‌.

14. ഫിലി​പ്പി​യർ 4:13 അനുസ​രിച്ച്‌ തന്റെ കുറവു​ക​ളെ​ക്കു​റിച്ച്‌ ശരിയായ മനോ​ഭാ​വ​മു​ണ്ടാ​യി​രി​ക്കാൻ താഴ്‌മ പൗലോ​സി​നെ സഹായി​ച്ചത്‌ എങ്ങനെ?

14 പൗലോ​സി​ന്റെ മാതൃക. തന്റെ കുറവു​കൾ സ്വന്തശ​ക്തി​യാൽ കൈകാ​ര്യം ചെയ്യാ​നാ​കി​ല്ലെന്നു പൗലോസ്‌ താഴ്‌മ​യോ​ടെ തിരി​ച്ച​റി​ഞ്ഞു. അദ്ദേഹ​ത്തി​നു ദൈവ​ത്തി​ന്റെ സഹായം ആവശ്യ​മാ​യി​രു​ന്നു. മുമ്പ്‌ ക്രിസ്‌ത്യാ​നി​കളെ കഠിന​മാ​യി ഉപദ്ര​വി​ച്ചി​രുന്ന ആളായി​രു​ന്നു പൗലോസ്‌. എന്നാൽ പിന്നീട്‌ അദ്ദേഹം തെറ്റു തിരി​ച്ച​റി​യു​ക​യും തന്റെ മനോ​ഭാ​വ​ത്തി​നും വ്യക്തി​ത്വ​ത്തി​നും മാറ്റം വരുത്താൻ തയ്യാറാ​കു​ക​യും ചെയ്‌തു. (1 തിമൊ. 1:12-16) യഹോ​വ​യു​ടെ സഹായ​ത്താൽ പൗലോസ്‌ സ്‌നേ​ഹ​വും അനുക​മ്പ​യും താഴ്‌മ​യും ഉള്ള ഒരു മൂപ്പനാ​യി​ത്തീർന്നു. തനിക്കു പല കുറവു​ക​ളു​മു​ണ്ടെന്നു പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും അദ്ദേഹം അതെക്കു​റി​ച്ചു​തന്നെ ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നില്ല. പകരം, യഹോവ തന്നോടു ക്ഷമിക്കു​മെന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. (റോമ. 7:21-25) താൻ എല്ലാം തികഞ്ഞ​വ​നാ​ക​ണ​മെ​ന്നും പൗലോസ്‌ ചിന്തി​ച്ചില്ല. എന്നാൽ തന്റെ വ്യക്തി​ത്വം മെച്ച​പ്പെ​ടു​ത്താൻവേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യാൻ അദ്ദേഹം ശ്രമി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. തന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ നന്നായി ചെയ്യാ​നുള്ള സഹായ​ത്തി​നാ​യി അദ്ദേഹം താഴ്‌മ​യോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും ചെയ്‌തു.—1 കൊരി. 9:27; ഫിലി​പ്പി​യർ 4:13 വായി​ക്കുക.

സ്വന്തം കുറവു​കൾ മറിക​ട​ക്കാൻ നന്നായി ശ്രമി​ക്കുക (14-15 ഖണ്ഡികകൾ കാണുക) *

15. സ്വന്തം കുറവു​ക​ളെ​ക്കു​റിച്ച്‌ മൂപ്പന്മാർക്കു ശരിയായ എന്തു മനോ​ഭാ​വ​മു​ണ്ടാ​യി​രി​ക്കണം?

15 പാഠം. മൂപ്പന്മാ​രെ ആ സ്ഥാനത്ത്‌ നിയമി​ച്ചി​രി​ക്കു​ന്നത്‌ അവർ ആരും പൂർണ​രാ​യ​തു​കൊ​ണ്ടല്ല. അവർക്കും കുറവു​ക​ളൊ​ക്കെ​യുണ്ട്‌. അതു​കൊ​ണ്ടു​തന്നെ അവർ തങ്ങളുടെ തെറ്റുകൾ അംഗീ​ക​രി​ക്കാ​നും ക്രിസ്‌തീ​യ​വ്യ​ക്തി​ത്വം വളർത്തി​യെ​ടു​ക്കാ​നും യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. (എഫെ. 4:23, 24) ഒരു മൂപ്പൻ ബൈബിൾ പഠിക്കു​മ്പോൾ തന്റെ വ്യക്തി​ത്വ​ത്തിൽ എന്തൊക്കെ മാറ്റങ്ങ​ളാ​ണു വരു​ത്തേ​ണ്ട​തെന്നു ചിന്തി​ക്കു​ക​യും അതനു​സ​രിച്ച്‌ പ്രവർത്തി​ക്കു​ക​യും വേണം. അപ്പോൾ സന്തോ​ഷ​ത്തോ​ടെ നല്ലൊരു മൂപ്പനാ​യി പ്രവർത്തി​ക്കാൻ യഹോവ അദ്ദേഹത്തെ സഹായി​ക്കും.—യാക്കോ. 1:25.

കുറവു​ക​ളൊ​ക്കെ​യുള്ള സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം പ്രവർത്തിക്കുന്നത്‌

16. മൂപ്പന്മാർ സഹോ​ദ​ര​ങ്ങ​ളു​ടെ കുറവു​ക​ളി​ലാ​ണു ശ്രദ്ധി​ക്കു​ന്ന​തെ​ങ്കിൽ എന്തു സംഭവി​ക്കാം?

16 വെല്ലു​വി​ളി​യാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം. സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം ഒരുപാ​ടു സമയം ചെലവ​ഴി​ക്കു​ന്ന​തു​കൊണ്ട്‌ മൂപ്പന്മാർക്ക്‌ അവരുടെ കുറ്റവും കുറവും ഒക്കെ അറിയാ​മാ​യി​രി​ക്കും. എന്നാൽ സൂക്ഷി​ച്ചി​ല്ലെ​ങ്കിൽ മൂപ്പന്മാർക്ക്‌ അവരോ​ടു ദേഷ്യം തോന്നാം. അവർ ഈ സഹോ​ദ​ര​ങ്ങ​ളോ​ടു ദയയി​ല്ലാ​തെ ഇടപെ​ടു​ക​യോ അവരെ വിമർശി​ക്കു​ക​യോ ചെയ്‌തേ​ക്കാം. ക്രിസ്‌ത്യാ​നി​കൾ അങ്ങനെ ചെയ്‌തു​കാ​ണാ​നാ​ണു സാത്താൻ ആഗ്രഹി​ക്കു​ന്ന​തെന്നു പൗലോസ്‌ മുന്നറി​യി​പ്പു നൽകി. —2 കൊരി. 2:10, 11.

17. പൗലോസ്‌ തന്റെ സഹോ​ദ​ര​ങ്ങളെ എങ്ങനെ​യാ​ണു കണ്ടിരു​ന്നത്‌?

17 പൗലോ​സി​ന്റെ മാതൃക. പൗലോസ്‌ സഹോ​ദ​ര​ങ്ങ​ളു​ടെ നന്മ കാണാൻ ശ്രമിച്ചു. അവരുടെ കുറവു​കൾ പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. കാരണം പലപ്പോ​ഴും അവരുടെ പ്രവർത്ത​നങ്ങൾ അദ്ദേഹത്തെ വിഷമി​പ്പി​ച്ചി​ട്ടുണ്ട്‌. എന്നാൽ ഒരാൾ ഒരു തെറ്റു ചെയ്‌തെന്നു കരുതി അയാൾ മോശ​ക്കാ​ര​നാ​ണെന്നു പൗലോസ്‌ ഒരിക്ക​ലും ചിന്തി​ച്ചില്ല. അദ്ദേഹം അവരെ സ്‌നേ​ഹി​ച്ചു, അവരുടെ നല്ല ഗുണങ്ങൾ ശ്രദ്ധിച്ചു. ഇനി, ആർക്കെ​ങ്കി​ലും ഒരു തെറ്റു പറ്റു​മ്പോൾ അവർ ശരി ചെയ്യാൻ ആഗ്രഹി​ച്ചി​ട്ടും അതിനു കഴിയാ​ത്ത​താ​ണെ​ന്നും അവർക്കു സഹായം വേണ​മെ​ന്നും അദ്ദേഹം ചിന്തി​ക്കു​മാ​യി​രു​ന്നു.

18. യുവൊ​ദ്യ​യോ​ടും സുന്തു​ക​യോ​ടും പൗലോസ്‌ ഇടപെട്ട വിധത്തിൽനിന്ന്‌ നിങ്ങൾക്ക്‌ എന്തു പഠിക്കാം? (ഫിലി​പ്പി​യർ 4:1-3)

18 ഉദാഹ​ര​ണ​ത്തിന്‌, ഫിലിപ്പി സഭയിലെ രണ്ടു സഹോ​ദ​രി​മാ​രോ​ടു പൗലോസ്‌ ഇടപെ​ട്ടത്‌ എങ്ങനെ​യാ​ണെന്നു നമുക്കു നോക്കാം. (ഫിലി​പ്പി​യർ 4:1-3 വായി​ക്കുക.) നല്ല കൂട്ടു​കാ​രാ​യി​രുന്ന യുവൊ​ദ്യ​യും സുന്തു​ക​യും തമ്മിൽ ഒരു പ്രശ്‌ന​മു​ണ്ടാ​യി. പക്ഷേ അതിന്റെ പേരിൽ പൗലോസ്‌ അവരോ​ടു ദേഷ്യ​പ്പെ​ടു​ക​യോ അവരെ വിമർശി​ക്കു​ക​യോ ഒന്നും ചെയ്‌തില്ല. പകരം അദ്ദേഹം അവരുടെ നല്ല ഗുണങ്ങ​ളിൽ ശ്രദ്ധിച്ചു. വർഷങ്ങ​ളാ​യി യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​വ​രാ​യി​രു​ന്നു ആ സഹോ​ദ​രി​മാർ. യഹോവ അവരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. അവരെ​ക്കു​റിച്ച്‌ പൗലോ​സിന്‌ അങ്ങനെ​യൊ​രു ചിന്തയു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ അവർക്കി​ട​യി​ലെ പ്രശ്‌ന​മൊ​ക്കെ പരിഹ​രിച്ച്‌ വീണ്ടും സമാധാ​ന​ത്തി​ലാ​കാൻ അദ്ദേഹം അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഇനി പൗലോസ്‌ സഹോ​ദ​ര​ങ്ങ​ളു​ടെ നല്ല ഗുണങ്ങ​ളിൽ ശ്രദ്ധി​ച്ച​തു​കൊണ്ട്‌ അദ്ദേഹ​ത്തി​നു തന്റെ സന്തോഷം നഷ്ടമാ​യി​ല്ലെന്നു മാത്രമല്ല, സഭയി​ലുള്ള എല്ലാവ​രു​മാ​യി നല്ല സൗഹൃ​ദ​ത്തി​ലാ​യി​രി​ക്കാ​നും കഴിഞ്ഞു.

മറ്റുള്ള​വരെ വിധി​ക്കാ​തി​രി​ക്കാൻ ശ്രദ്ധി​ക്കുക (19-ാം ഖണ്ഡിക കാണുക) *

19. (എ) മൂപ്പന്മാർക്ക്‌ എങ്ങനെ സഹോ​ദ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ നല്ല വീക്ഷണം നിലനി​റു​ത്താം? (ബി) രാജ്യ​ഹാൾ വൃത്തി​യാ​ക്കുന്ന മൂപ്പന്റെ ചിത്ര​ത്തിൽനിന്ന്‌ നിങ്ങൾക്ക്‌ എന്തു പഠിക്കാ​നാ​കും?

19 പാഠം. മൂപ്പന്മാ​രേ, സഹോ​ദ​ര​ങ്ങ​ളു​ടെ നല്ല ഗുണങ്ങൾ കാണാൻ ശ്രമി​ക്കുക. എല്ലാവർക്കും കുറവു​ക​ളു​ണ്ടെ​ന്നു​ള്ളതു ശരിയാണ്‌. എന്നാൽ എല്ലാവർക്കും നല്ല ഗുണങ്ങ​ളു​മു​ണ്ടെന്നു നമ്മൾ ഓർക്കണം. (ഫിലി. 2:3) ഇടയ്‌ക്കൊ​ക്കെ മൂപ്പന്മാർക്ക്‌ ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​ക്കോ ചില ഉപദേ​ശങ്ങൾ കൊടു​ക്കേണ്ടി വന്നേക്കാം. എന്നാൽ പൗലോ​സി​നെ​പ്പോ​ലെ മൂപ്പന്മാ​രും സഹോ​ദ​ര​ങ്ങ​ളു​ടെ മോശം ഗുണങ്ങ​ളിൽ മാത്രം ശ്രദ്ധി​ക്കാ​തി​രി​ക്കാൻ ശ്രമി​ക്കണം. പകരം അവരുടെ നല്ല കാര്യ​ങ്ങ​ളിൽ, അതായത്‌ ഓരോ വ്യക്തി​യും യഹോ​വയെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നു, ദൈവത്തെ സേവി​ക്കാൻവേണ്ടി അവർ എന്തെല്ലാം ത്യാഗങ്ങൾ ചെയ്യുന്നു, എന്നതു​പോ​ലുള്ള കാര്യ​ങ്ങ​ളിൽ ശ്രദ്ധി​ക്കാ​നാ​കും. അവർ ഓരോ​രു​ത്ത​രും നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹി​ക്കു​ന്ന​വ​രും അതിനു കഴിയു​ന്ന​വ​രും ആണെന്നു മൂപ്പന്മാർക്കു മനസ്സിൽപ്പി​ടി​ക്കാം. മൂപ്പന്മാർ ഇങ്ങനെ സഹോ​ദ​ര​ങ്ങ​ളു​ടെ നല്ല ഗുണങ്ങ​ളിൽ ശ്രദ്ധി​ക്കു​മ്പോൾ സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ നല്ലൊരു സ്‌നേ​ഹ​ബ​ന്ധ​മു​ണ്ടാ​യി​രി​ക്കും. കൂടാതെ എല്ലാവർക്കും ആത്മീയ​മാ​യി വളരാ​നുള്ള ഒരു സാഹച​ര്യ​വും ആ സഭയിൽ കാണും.

പൗലോ​സി​ന്റെ മാതൃക അനുക​രി​ക്കു​ന്ന​തിൽ തുടരുക

20. മൂപ്പന്മാർക്ക്‌ എങ്ങനെ പൗലോ​സി​ന്റെ മാതൃ​ക​യിൽനിന്ന്‌ തുടർന്നും പ്രയോ​ജനം നേടാം?

20 പൗലോ​സി​ന്റെ ജീവി​ത​മാ​തൃ​ക​യെ​ക്കു​റിച്ച്‌ തുടർന്നും പഠിക്കു​ന്നതു മൂപ്പന്മാർക്ക്‌ ഒരുപാ​ടു പ്രയോ​ജനം ചെയ്യും. ഉദാഹ​ര​ണ​ത്തിന്‌, ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സമഗ്ര​സാ​ക്ഷ്യം” നൽകുക! എന്ന പുസ്‌ത​ക​ത്തി​ന്റെ 12-ാം അധ്യായം 17-20 ഖണ്ഡിക​ക​ളി​ലോ എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​വും പ്രയോ​ജ​ന​പ്ര​ദ​വു​മാ​കു​ന്നു’ എന്ന പുസ്‌ത​ക​ത്തി​ന്റെ 216-17 പേജു​ക​ളി​ലോ കൊടു​ത്തി​രി​ക്കുന്ന വിവരങ്ങൾ നിങ്ങൾക്കു വായി​ക്കാ​വു​ന്ന​താണ്‌. അവിടെ കൊടു​ത്തി​രി​ക്കുന്ന വിവരങ്ങൾ വായി​ക്കു​മ്പോൾ നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘പൗലോ​സി​ന്റെ മാതൃക അനുക​രി​ക്കു​ന്നത്‌ ഒരു മൂപ്പനെന്ന നിലയി​ലുള്ള എന്റെ ഉത്തരവാ​ദി​ത്വം നിറ​വേ​റ്റു​മ്പോൾ സന്തോഷം നിലനി​റു​ത്താൻ എന്നെ എങ്ങനെ സഹായി​ക്കും?’

21. മൂപ്പന്മാർക്ക്‌ ഏതു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

21 മൂപ്പന്മാ​രേ, ഒരു കാര്യം ഓർക്കുക: യഹോവ നിങ്ങ​ളോട്‌ ആവശ്യ​പ്പെ​ടു​ന്നതു വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നാണ്‌, അല്ലാതെ പൂർണ​രാ​യി​രി​ക്കാ​നല്ല. (1 കൊരി. 4:2) പൗലോ​സി​ന്റെ കഠിനാ​ധ്വാ​ന​വും വിശ്വ​സ്‌ത​ത​യും യഹോവ വിലമ​തി​ച്ചു. അതു​പോ​ലെ ദൈവ​സേ​വ​ന​ത്തിൽ നിങ്ങൾ ചെയ്യുന്ന കാര്യ​ങ്ങ​ളും യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നുണ്ട്‌. “വിശു​ദ്ധരെ ശുശ്രൂ​ഷി​ച്ച​തി​ലൂ​ടെ​യും ഇപ്പോ​ഴും അവരെ ശുശ്രൂ​ഷി​ക്കു​ന്ന​തി​ലൂ​ടെ​യും നിങ്ങൾ ദൈവ​നാ​മ​ത്തോ​ടു കാണി​ക്കുന്ന സ്‌നേ​ഹ​വും നിങ്ങൾ ചെയ്യുന്ന സേവന​വും” യഹോവ ഒരിക്ക​ലും മറക്കില്ല.—എബ്രാ. 6:10.

ഗീതം 87 വരൂ, ഉന്മേഷം നേടൂ!

^ നമ്മളെ സഹായി​ക്കാൻവേണ്ടി മൂപ്പന്മാർ സ്‌നേ​ഹ​ത്തോ​ടെ ചെയ്യുന്ന കഠിനാ​ധ്വാ​ന​ത്തി​നു നമ്മളെ​ല്ലാം എത്ര നന്ദിയു​ള്ള​വ​രാണ്‌! അവർ പൊതു​വേ നേരി​ടുന്ന നാലു വെല്ലു​വി​ളി​ക​ളെ​ക്കു​റിച്ച്‌ ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യും. പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ മാതൃക അനുക​രി​ക്കു​ന്നത്‌ ഈ വെല്ലു​വി​ളി​കളെ തരണം ചെയ്യാൻ മൂപ്പന്മാ​രെ എങ്ങനെ സഹായി​ക്കു​മെ​ന്നും കാണും. കൂടാതെ നമ്മുടെ ഈ മൂപ്പന്മാ​രോ​ടു സഹാനു​ഭൂ​തി തോന്നാ​നും അവരോ​ടു സ്‌നേഹം കാണി​ക്കാ​നും അവരുടെ ജോലി എളുപ്പ​മാ​ക്കി​ത്തീർക്കാ​നും ഈ ലേഖനം നമ്മളെ ഓരോ​രു​ത്ത​രെ​യും പ്രേരി​പ്പി​ക്കും.

^ ചിത്രത്തിന്റെ വിവരണം: ജോലി​സ്ഥ​ല​ത്തു​നിന്ന്‌ പോകു​ന്ന​തി​നി​ട​യ്‌ക്ക്‌ ഒരു സഹോ​ദരൻ തന്റെകൂ​ടെ ജോലി ചെയ്യുന്ന ഒരാ​ളോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു.

^ ചിത്രത്തിന്റെ വിവരണം: എല്ലാവ​രിൽനി​ന്നും ഒറ്റപ്പെട്ട്‌ മാറി​യി​രി​ക്കാൻ ഇഷ്ടപ്പെ​ടുന്ന ഒരു സഹോ​ദ​ര​നോട്‌ ഒരു മൂപ്പൻ സ്‌നേ​ഹ​ത്തോ​ടെ സംസാ​രി​ക്കു​ന്നു.

^ ചിത്രത്തിന്റെ വിവരണം: അൽപ്പം നീരസ​പ്പെ​ട്ടി​രി​ക്കുന്ന ഒരു സഹോ​ദ​രനു മറ്റൊരു സഹോ​ദരൻ ചില നല്ല ഉപദേ​ശങ്ങൾ നൽകുന്നു.

^ ചിത്രത്തിന്റെ വിവരണം: ചെയ്‌തു​കൊ​ണ്ടി​രുന്ന ജോലി​യിൽനിന്ന്‌ ഒരു സഹോ​ദ​രന്റെ ശ്രദ്ധ മാറി​പ്പോ​കു​ന്നു, അതു കാണുന്ന മൂപ്പൻ പക്ഷേ അദ്ദേഹത്തെ കുറ്റ​പ്പെ​ടു​ത്തു​ന്നില്ല.