വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്‌കണ്‌ഠ തോന്നു​മ്പോ​ഴും തളരാതെ പിടി​ച്ചു​നിൽക്കാം

ഉത്‌കണ്‌ഠ തോന്നു​മ്പോ​ഴും തളരാതെ പിടി​ച്ചു​നിൽക്കാം

ഉത്‌ക​ണ്‌ഠ​പ്പെ​ടുന്ന ഒരാൾക്കു ഹൃദയ​ത്തിൽ വലിയ ഒരു ഭാരമു​ള്ള​തു​പോ​ലെ തോന്നി​യേ​ക്കാം. (സുഭാ. 12:25) നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും വലിയ ഉത്‌കണ്‌ഠ തോന്നി​യി​ട്ടു​ണ്ടോ? ‘പിടി​ച്ചു​നിൽക്കാൻ ഇനി എന്നെ​ക്കൊ​ണ്ടാ​കില്ല’ എന്നു തോന്നുന്ന ഒരു അവസ്ഥയിൽ നിങ്ങൾ എന്നെങ്കി​ലും എത്തിയി​ട്ടു​ണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല. നമ്മിൽ മിക്കവ​രും ഏതെങ്കി​ലും തരത്തി​ലുള്ള പ്രശ്‌നങ്ങൾ നേരി​ടു​ന്ന​വ​രാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ചിലർക്കു രോഗി​യായ ഒരു കുടും​ബാം​ഗത്തെ ശുശ്രൂ​ഷി​ക്കേ​ണ്ടി​വ​രു​ന്നു. മറ്റു ചിലർ പ്രിയ​പ്പെ​ട്ട​വരെ മരണത്തിൽ നഷ്ടപ്പെ​ട്ട​തി​ന്റെ സങ്കടം അനുഭ​വി​ക്കു​ന്ന​വ​രാ​യി​രി​ക്കാം. ഇനി, പ്രകൃ​തി​ദു​ര​ന്ത​ത്താൽ കഷ്ടപ്പെ​ടു​ന്ന​വ​രു​മുണ്ട്‌. ഇതൊക്കെ നമ്മളെ ശാരീ​രി​ക​വും മാനസി​ക​വും ആയി തളർത്തി​ക്ക​ള​യുന്ന, ഉത്‌ക​ണ്‌ഠ​യ്‌ക്ക്‌ ഇടയാ​ക്കുന്ന, കാര്യ​ങ്ങ​ളാണ്‌. പക്ഷേ ഉത്‌കണ്‌ഠ തോന്നു​മ്പോ​ഴും തളരാതെ പിടി​ച്ചു​നിൽക്കാൻ നമ്മളെ എന്തു സഹായി​ക്കും? a

ദാവീദ്‌ രാജാ​വി​ന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്കു പലതും പഠിക്കാ​നാ​കും. അദ്ദേഹ​ത്തി​നു ജീവി​ത​ത്തിൽ ഒരുപാ​ടു പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി. ജീവൻ അപകട​ത്തി​ലാ​കുന്ന സാഹച​ര്യം​പോ​ലും നേരി​ടേ​ണ്ടി​വന്നു. (1 ശമു. 17:34, 35; 18:10, 11) ഇതെല്ലാം ഉത്‌ക​ണ്‌ഠ​യ്‌ക്ക്‌ ഇടയാ​ക്കുന്ന കാര്യ​ങ്ങ​ളാ​യി​രു​ന്നു. അത്തരം സാഹച​ര്യ​ങ്ങ​ളി​ലും ദാവീദ്‌ എങ്ങനെ​യാ​ണു തളരാതെ പിടി​ച്ചു​നി​ന്നത്‌? ദാവീ​ദി​ന്റെ ആ മാതൃക നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?

ഉത്‌കണ്‌ഠ തോന്നി​യ​പ്പോ​ഴും ദാവീദ്‌ എങ്ങനെ​യാ​ണു തളരാതെ പിടി​ച്ചു​നി​ന്നത്‌?

ദാവീ​ദി​നു പല പ്രശ്‌നങ്ങൾ ഒരേ സമയം നേരി​ടേ​ണ്ടി​വന്നു. തന്നെ കൊല്ലാൻ ശ്രമി​ച്ചു​കൊ​ണ്ടി​രുന്ന ശൗൽ രാജാ​വി​ന്റെ അടുത്തു​നിന്ന്‌ ദാവീദ്‌ ഓടി രക്ഷപ്പെട്ട സമയത്ത്‌ ഉണ്ടായ ഒരു സംഭവം നോക്കാം. ദാവീ​ദും കൂട്ടരും സിക്ലാ​ഗി​ലെ തങ്ങളുടെ താമസ​സ്ഥ​ല​ത്തേക്കു തിരി​ച്ചെ​ത്തി​യ​പ്പോൾ കാണു​ന്നതു ശത്രുക്കൾ തങ്ങളുടെ വസ്‌തു​വ​ക​ക​ളെ​ല്ലാം കൊള്ള​യ​ടി​ച്ചി​രി​ക്കു​ന്ന​തും വീട്‌ തീക്കി​ര​യാ​ക്കി​യി​രി​ക്കു​ന്ന​തും ഭാര്യ​മാ​രെ​യും മക്കളെ​യും ബന്ദിക​ളാ​യി കൊണ്ടു​പോ​യി​രി​ക്കു​ന്ന​തും ആണ്‌. ദാവീദ്‌ അപ്പോൾ എന്തു ചെയ്‌തു? “ദാവീ​ദും കൂടെ​യു​ണ്ടാ​യി​രു​ന്ന​വ​രും ഉച്ചത്തിൽ കരഞ്ഞു​തു​ടങ്ങി. കരയാൻ ശക്തിയി​ല്ലാ​താ​കു​ന്ന​തു​വരെ അവർ കരഞ്ഞു.” ആ സങ്കടത്തിൽ ഇരിക്കു​മ്പോ​ഴാണ്‌ ആത്മാർഥ​സു​ഹൃ​ത്തു​ക്കൾ അദ്ദേഹത്തെ ‘കല്ലെറി​യ​ണ​മെന്നു പറയു​ന്നത്‌.’ അത്‌ അദ്ദേഹത്തെ കൂടുതൽ വിഷമി​പ്പി​ച്ചു. (1 ശമു. 30:1-6) വലിയ മൂന്നു പ്രശ്‌ന​ങ്ങ​ളാ​ണു ദാവീ​ദിന്‌ ഒരേ സമയം നേരി​ട്ടത്‌: ഭാര്യ​മാ​രു​ടെ​യും മക്കളു​ടെ​യും ജീവൻ അപകട​ത്തി​ലാ​യി​രു​ന്നു, സ്വന്തം ആളുകൾതന്നെ തന്റെ ജീവൻ എടുക്കു​മോ എന്ന പേടി​യു​ണ്ടാ​യി​രു​ന്നു, ശൗൽ രാജാവ്‌ അപ്പോ​ഴും അദ്ദേഹത്തെ കൊല്ലാൻ നോക്കി​ന​ട​ക്കു​ക​യാ​യി​രു​ന്നു. ദാവീ​ദിന്‌ അപ്പോൾ എത്രമാ​ത്രം ഉത്‌കണ്‌ഠ തോന്നി​ക്കാ​ണും!

ആ സമയത്ത്‌ ദാവീദ്‌ എന്താണു ചെയ്‌തത്‌? പെട്ടെ​ന്നു​തന്നെ ദാവീദ്‌ “തന്റെ ദൈവ​മായ യഹോ​വ​യു​ടെ സഹായ​ത്താൽ ശക്തിയാർജി​ച്ചു.” എങ്ങനെ​യാ​യി​രി​ക്കും അദ്ദേഹം അതു ചെയ്‌തത്‌? സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കു​ക​യും യഹോവ മുമ്പ്‌ തന്നെ സഹായി​ച്ച​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക​യും ചെയ്യു​ന്ന​താ​യി​രു​ന്നു ദാവീ​ദി​ന്റെ രീതി. (1 ശമു. 17:37; സങ്കീ. 18:2, 6) ഈ സാഹച​ര്യ​ത്തി​ലും താൻ എന്തു ചെയ്യണ​മെന്ന്‌ യഹോ​വ​യോ​ടു ചോദി​ക്കേ​ണ്ട​തി​ന്റെ ആവശ്യം ദാവീദ്‌ തിരി​ച്ച​റി​ഞ്ഞു. അതു​കൊണ്ട്‌ താൻ എന്തു ചെയ്യണ​മെന്ന്‌ അദ്ദേഹം യഹോ​വ​യോ​ടു ചോദി​ച്ചു. യഹോ​വ​യിൽനി​ന്നുള്ള നിർദേശം കിട്ടി​യ​പ്പോൾ ഉടനെ​തന്നെ ദാവീദ്‌ അതനു​സ​രിച്ച്‌ പ്രവർത്തി​ച്ചു. അതു​കൊണ്ട്‌ ദാവീ​ദി​നും കൂട്ടർക്കും യഹോ​വ​യു​ടെ സഹായ​ത്താൽ, കുടും​ബാം​ഗ​ങ്ങളെ ഉൾപ്പെടെ ശത്രുക്കൾ കൊണ്ടു​പോ​യ​തെ​ല്ലാം തിരി​ച്ചു​പി​ടി​ക്കാ​നാ​യി. (1 ശമു. 30:7-9, 18, 19) ദാവീദ്‌ ചെയ്‌ത മൂന്നു കാര്യങ്ങൾ നിങ്ങൾ ശ്രദ്ധി​ച്ചോ? സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ച്ചു. മുമ്പ്‌ യഹോവ തനിക്കു​വേണ്ടി ചെയ്‌തി​ട്ടുള്ള കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തിച്ചു. യഹോ​വ​യു​ടെ നിർദേ​ശ​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ച്ചു. നമുക്ക്‌ എങ്ങനെ ദാവീ​ദി​ന്റെ ഈ മാതൃക അനുക​രി​ക്കാം?

ഉത്‌കണ്‌ഠ തോന്നു​മ്പോൾ ദാവീ​ദി​നെ അനുകരിക്കുക

1. പ്രാർഥി​ക്കുക. ഉത്‌കണ്‌ഠ തോന്നി​ത്തു​ട​ങ്ങു​മ്പോൾത്തന്നെ നമുക്കു സഹായ​ത്തി​നും ജ്ഞാനത്തി​നും വേണ്ടി യഹോ​വ​യോ​ടു പ്രാർഥി​ക്കാ​നാ​കും. സമയ​മെ​ടുത്ത്‌ ഉള്ളിലു​ള്ള​തെ​ല്ലാം യഹോ​വ​യോ​ടു തുറന്നു​പ​റ​യുക. അപ്പോൾ മനസ്സിന്റെ ഭാരം ഒന്നു കുറയും. ഇനി, ആ സാഹച​ര്യ​ത്തിൽ മൗനമാ​യി ചെറിയ ഒരു പ്രാർഥന നടത്താനേ കഴിയു​ക​യു​ള്ളൂ എങ്കിൽപ്പോ​ലും അങ്ങനെ ചെയ്യുക. സഹായ​ത്തി​നാ​യി ഓരോ തവണ പ്രാർഥി​ക്കു​മ്പോ​ഴും ദാവീ​ദി​നെ​പ്പോ​ലെ​തന്നെ നമ്മളും യഹോ​വ​യിൽ ആശ്രയി​ക്കു​ന്നു​വെന്നു തെളി​യി​ക്കു​ക​യാണ്‌. “യഹോവ എന്റെ വൻപാ​റ​യും എന്റെ അഭയസ്ഥാ​ന​വും എന്റെ രക്ഷകനും. എന്റെ ദൈവം ഞാൻ അഭയം തേടുന്ന എന്റെ പാറ” എന്നാണു ദാവീദ്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പറഞ്ഞത്‌. (സങ്കീ. 18:2) എന്നാൽ പ്രാർഥ​ന​കൊണ്ട്‌ ശരിക്കും പ്രയോ​ജ​ന​മു​ണ്ടോ? മുൻനി​ര​സേ​വി​ക​യായ കാലിയ സഹോ​ദരി പറയുന്നു: “ഒന്നു പ്രാർഥി​ച്ചു​ക​ഴി​യു​മ്പോൾ മനസ്സിനു നല്ലൊരു ശാന്തത​യാണ്‌. യഹോവ കാര്യ​ങ്ങളെ കാണു​ന്ന​തു​പോ​ലെ കാണാ​നും യഹോ​വ​യിൽ കൂടുതൽ ആശ്രയി​ക്കാ​നും പ്രാർഥന എന്നെ സഹായി​ക്കു​ന്നു.” ശരിക്കും ഉത്‌ക​ണ്‌ഠയെ നേരി​ടാൻ യഹോവ നൽകി​യി​രി​ക്കുന്ന വലി​യൊ​രു സഹായ​മാ​ണു പ്രാർഥന.

2. ചിന്തി​ക്കുക. മുമ്പ്‌ പ്രശ്‌നങ്ങൾ ഉണ്ടായ​പ്പോൾ യഹോ​വ​യു​ടെ സഹായം​കൊണ്ട്‌ മാത്രം പിടി​ച്ചു​നിൽക്കാൻ കഴിഞ്ഞ സന്ദർഭങ്ങൾ നിങ്ങൾക്ക്‌ ഓർക്കാ​നാ​കു​ന്നു​ണ്ടോ? കഴിഞ്ഞ​കാ​ല​ങ്ങ​ളിൽ നമ്മളെ​യും മറ്റു ദൈവ​ദാ​സ​രെ​യും യഹോവ സഹായി​ച്ച​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു നമുക്കു ധൈര്യം തരും, യഹോ​വ​യി​ലുള്ള നമ്മുടെ ആശ്രയം കൂട്ടും. (സങ്കീ. 18:17-19) ജോഷ്വ എന്ന ഒരു മൂപ്പൻ പറയുന്നു: “യഹോവ എന്റെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തന്ന ഓരോ സന്ദർഭ​വും ഞാൻ എഴുതി​വെ​ച്ചി​ട്ടുണ്ട്‌. ഏതെങ്കി​ലും ഒരു പ്രത്യേ​ക​കാ​ര്യ​ത്തി​നു​വേണ്ടി ചോദി​ച്ച​പ്പോൾ യഹോവ എന്റെ ആവശ്യം നിറ​വേ​റ്റി​ത്തന്ന സന്ദർഭങ്ങൾ ഓർക്കാൻ ഇത്‌ എന്നെ സഹായി​ക്കു​ന്നു.” യഹോവ ഇതുവരെ നമുക്കു​വേണ്ടി ചെയ്‌തി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു ശരിക്കും ഉത്‌ക​ണ്‌ഠയെ നേരി​ടാ​നുള്ള ശക്തി തരും.

3. പ്രവർത്തി​ക്കുക. ഒരു പ്രത്യേ​ക​സാ​ഹ​ച​ര്യ​ത്തിൽ എന്തു ചെയ്യണ​മെന്നു തീരു​മാ​നി​ക്കു​ന്ന​തി​നു മുമ്പ്‌ ബൈബിൾ എന്താണ്‌ അതെക്കു​റിച്ച്‌ പറയു​ന്ന​തെന്നു നോക്കാ​നാ​കും. കാരണം നമുക്ക്‌ ഏറ്റവും ആശ്രയി​ക്കാ​നാ​കുന്ന ഉപദേ​ശ​ങ്ങ​ളാണ്‌ അതിലു​ള്ളത്‌. (സങ്കീ. 19:7, 11) ഒരു വാക്യ​ത്തെ​ക്കു​റിച്ച്‌ ആഴത്തിൽ പഠിക്കു​ന്നത്‌ അതിലെ വിവരങ്ങൾ തങ്ങളുടെ ജീവി​ത​ത്തിൽ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാ​മെന്നു കുറെ​ക്കൂ​ടി നന്നായി മനസ്സി​ലാ​ക്കാൻ പലരെ​യും സഹായി​ച്ചി​രി​ക്കു​ന്നു. ജേരഡ്‌ എന്ന മൂപ്പൻ പറയുന്നു: “ഒരു വാക്യ​ത്തെ​ക്കു​റിച്ച്‌ ഗവേഷണം ചെയ്യു​ന്നത്‌ അതിന്റെ എല്ലാ വശങ്ങളും കാണാ​നും യഹോവ എന്നോട്‌ എന്താണു പറയു​ന്ന​തെന്നു കൃത്യ​മാ​യി മനസ്സി​ലാ​ക്കാ​നും എന്നെ സഹായി​ക്കു​ന്നു. അങ്ങനെ പഠിക്കു​മ്പോൾ കാര്യങ്ങൾ ഹൃദയ​ത്തി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലു​ന്ന​തു​കൊണ്ട്‌ അതിനു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ എളുപ്പ​മാണ്‌.” യഹോ​വ​യ്‌ക്കു പറയാ​നു​ള്ളതു ബൈബി​ളിൽനിന്ന്‌ കണ്ടെത്തു​ക​യും അതനു​സ​രിച്ച്‌ പ്രവർത്തി​ക്കു​ക​യും ചെയ്യു​മ്പോൾ ഉത്‌ക​ണ്‌ഠ​ക​ളൊ​ക്കെ ഉണ്ടെങ്കി​ലും സന്തോ​ഷ​വും സമാധാ​ന​വും നിലനി​റു​ത്താൻ നമുക്ക്‌ എളുപ്പ​മാ​യി​രി​ക്കും.

പിടി​ച്ചു​നിൽക്കാൻ യഹോവ നിങ്ങളെ സഹായിക്കും

യഹോ​വ​യു​ടെ സഹായ​മു​ണ്ടെ​ങ്കി​ലേ ഉത്‌കണ്‌ഠ തോന്നു​മ്പോൾ പിടി​ച്ചു​നിൽക്കാൻ കഴിയു​ക​യു​ള്ളൂ എന്ന്‌ ദാവീദ്‌ തിരി​ച്ച​റി​ഞ്ഞു. യഹോ​വ​യു​ടെ സഹായ​ത്തി​നു ദാവീദ്‌ ഒരുപാ​ടു നന്ദിയു​ള്ള​വ​നാ​യി​രു​ന്നു. അതു​കൊണ്ട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ദൈവ​ത്തി​ന്റെ ശക്തിയാൽ ഞാൻ മതിൽ ചാടി​ക്ക​ട​ക്കും. എന്നെ ബലം അണിയി​ക്കു​ന്നതു സത്യ​ദൈ​വ​മാണ്‌.” (സങ്കീ. 18:29, 32) നമ്മുടെ പ്രശ്‌നങ്ങൾ ചാടി​ക്ക​ട​ക്കാ​നാ​കാത്ത മതിൽപ്പോ​ലെ​യാ​ണെന്നു നമുക്കു ചില​പ്പോൾ തോന്നി​യേ​ക്കാം. എന്നാൽ യഹോ​വ​യു​ടെ സഹായ​ത്താൽ എത്ര വലിയ മതിലും നമുക്കു ചാടി​ക്ക​ട​ക്കാ​നാ​കും. അതു​കൊണ്ട്‌ സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കുക, യഹോവ നമുക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക, യഹോവ തരുന്ന നിർദേ​ശ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കുക. അങ്ങനെ ചെയ്‌താൽ ഉത്‌കണ്‌ഠ തോന്നു​മ്പോ​ഴും തളരാതെ പിടി​ച്ചു​നിൽക്കാൻ ആവശ്യ​മായ ശക്തിയും ജ്ഞാനവും യഹോവ നമുക്കു തരും, ഉറപ്പ്‌!

a കടുത്ത ഉത്‌കണ്‌ഠ അനുഭ​വി​ക്കു​ന്നവർ ഡോക്ട​റു​ടെ സഹായം തേടേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം.