വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 17

അമ്മമാരേ, യൂനീ​ക്ക​യിൽനിന്ന്‌ പഠിക്കുക

അമ്മമാരേ, യൂനീ​ക്ക​യിൽനിന്ന്‌ പഠിക്കുക

“അമ്മയുടെ ഉപദേശം തള്ളിക്ക​ള​യ​രുത്‌. അതു നിന്റെ തലയിൽ മനോ​ഹ​ര​മായ ഒരു പുഷ്‌പ​കി​രീ​ടം​പോ​ലെ​യും കഴുത്തിൽ ഭംഗി​യുള്ള ഒരു ആഭരണം​പോ​ലെ​യും ആണ്‌.”—സുഭാ. 1:8, 9.

ഗീതം 137 വിശ്വ​സ്‌ത​സ്‌ത്രീ​കൾ, ക്രിസ്‌തീയസഹോദരിമാർ

ചുരുക്കം a

തിമൊഥെയൊസ്‌ ഒരു ക്രിസ്‌ത്യാ​നി​യാ​യി സ്‌നാ​ന​മേൽക്കു​ന്നതു അമ്മ യൂനീ​ക്ക​യും മുത്തശ്ശി ലോവീ​സും അഭിമാ​ന​ത്തോ​ടെ​യും സന്തോ​ഷ​ത്തോ​ടെ​യും നോക്കി​നിൽക്കു​ന്നു (1-ാം ഖണ്ഡിക കാണുക)

1-2. (എ) ആരായി​രു​ന്നു യൂനീക്ക, മകനെ പഠിപ്പി​ക്കു​ന്ന​തിൽ ആ അമ്മയ്‌ക്ക്‌ എന്തെല്ലാം പ്രതി​സ​ന്ധി​കൾ നേരിട്ടു? (ബി) പുറം​താ​ളി​ലെ ചിത്രം വിവരി​ക്കുക.

 തിമൊ​ഥെ​യൊസ്‌ സ്‌നാ​ന​പ്പെ​ട്ട​തി​നെ​ക്കു​റിച്ച്‌ ബൈബിൾ ഒന്നും പറയു​ന്നില്ല എന്നതു ശരിയാണ്‌. എങ്കിലും അവൻ സ്‌നാ​ന​മേറ്റ ദിവസം അവന്റെ അമ്മയായ യൂനീ​ക്ക​യ്‌ക്ക്‌ എത്ര സന്തോ​ഷ​മാ​യി​ക്കാ​ണും! (സുഭാ. 23:25) അരയൊ​പ്പം വെള്ളത്തിൽ ഇറങ്ങി​നിൽക്കുന്ന മകനെ കണ്ടപ്പോൾ അഭിമാ​നം​കൊണ്ട്‌ ആ അമ്മയുടെ കണ്ണുകൾ തിളങ്ങു​ന്നതു നിങ്ങൾക്കു ഭാവന​യിൽ കാണാ​നാ​കു​ന്നു​ണ്ടോ? തിമൊ​ഥെ​യൊ​സി​ന്റെ മുത്തശ്ശി​യായ ലോവീസ്‌, തന്റെ അടുത്ത്‌ നിൽക്കുന്ന യൂനീ​ക്കയെ സ്‌നേ​ഹ​ത്തോ​ടെ ചേർത്തു​പി​ടി​ക്കു​മ്പോൾ യൂനീ​ക്ക​യു​ടെ മുഖത്ത്‌ ഒരു പുഞ്ചിരി വിടരു​ന്നുണ്ട്‌. തിമൊ​ഥെ​യൊസ്‌ വെള്ളത്തി​ലേക്കു താഴു​മ്പോൾ ആ അമ്മ ശ്വാസ​മ​ടക്കി നിൽക്കു​ക​യാണ്‌. ഒരു വിടർന്ന ചിരി​യോ​ടെ വെള്ളത്തിൽനി​ന്നും കയറി​വ​രുന്ന മകനെ കണ്ടപ്പോൾ സന്തോ​ഷം​കൊണ്ട്‌ യൂനീ​ക്ക​യു​ടെ കണ്ണുകൾ നിറ​ഞ്ഞൊ​ഴു​കി. പലപല പ്രതി​സ​ന്ധി​ക​ളു​ണ്ടാ​യി​രു​ന്നി​ട്ടും യഹോ​വ​യെ​യും പുത്ര​നായ യേശു​ക്രി​സ്‌തു​വി​നെ​യും സ്‌നേ​ഹി​ക്കാൻ യൂനീക്ക തന്റെ മകനെ പഠിപ്പി​ച്ചു. എന്തൊക്കെ ബുദ്ധി​മു​ട്ടു​ക​ളാണ്‌ ആ അമ്മയ്‌ക്കു നേരി​ടേ​ണ്ടി​വ​ന്നത്‌?

2 തിമൊ​ഥെ​യൊ​സി​ന്റെ അപ്പനും അമ്മയും രണ്ടു മതവി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു. അപ്പൻ ഒരു ഗ്രീക്കു​കാ​ര​നും അമ്മയും മുത്തശ്ശി​യും ജൂതമതം പിൻപ​റ്റു​ന്ന​വ​രും. (പ്രവൃ. 16:1) പിന്നീടു യൂനീ​ക്ക​യും ലോവീ​സും മറ്റൊരു മതവി​ശ്വാ​സം സ്വീക​രി​ച്ചു—ക്രിസ്‌ത്യാ​നി​ക​ളാ​യി. പക്ഷേ അപ്പൻ ക്രിസ്‌ത്യാ​നി​യാ​യില്ല. ആ സമയത്ത്‌ തിമൊ​ഥെ​യൊസ്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ കൗമാ​ര​പ്രാ​യ​ത്തി​ലാ​യി​രു​ന്നു. അപ്പോ​ഴേ​ക്കും സ്വന്തമാ​യി തീരു​മാ​ന​മെ​ടു​ക്കാ​നുള്ള പ്രായ​വും പക്വത​യും ഒക്കെ തിമൊ​ഥെ​യൊ​സി​നു​ണ്ടാ​യി​രു​ന്നി​രി​ക്കാം. അവൻ ഇപ്പോൾ ഏതു വഴി തിര​ഞ്ഞെ​ടു​ക്കും: തന്റെ അപ്പന്റെ മതവി​ശ്വാ​സം പിൻപ​റ്റു​മോ? അതോ ചെറു​പ്പം​മു​തൽ പഠിച്ചു​വന്ന ജൂതപാ​ര​മ്പ​ര്യം അനുസ​രി​ക്കു​മോ? അതുമ​ല്ലെ​ങ്കിൽ യേശു​ക്രി​സ്‌തു​വി​ന്റെ ഒരു ശിഷ്യ​നാ​കാൻ തയ്യാറാ​കു​മോ?

3. സുഭാ​ഷി​തങ്ങൾ 1:8, 9 അനുസ​രിച്ച്‌ തന്റെ സുഹൃ​ത്തു​ക്ക​ളാ​യി​ത്തീ​രാൻ മക്കളെ സഹായി​ക്കു​ന്ന​തിന്‌ അമ്മമാർ ചെയ്യുന്ന ശ്രമത്തെ യഹോവ എങ്ങനെ​യാ​ണു കാണു​ന്നത്‌?

3 ഇന്നത്തെ ക്രിസ്‌ത്യാ​നി​ക​ളായ അമ്മമാ​രും തങ്ങളുടെ കുടും​ബ​ങ്ങളെ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ന്നു. യഹോ​വ​യു​മാ​യി വളരെ അടുത്ത ഒരു സ്‌നേ​ഹ​ബ​ന്ധ​ത്തി​ലേക്കു വരാൻ തങ്ങളുടെ മക്കളെ സഹായി​ക്കാ​നാണ്‌ അവർ ഏറ്റവും ആഗ്രഹി​ക്കു​ന്നത്‌. അവർ ചെയ്യുന്ന ശ്രമങ്ങളെ നമ്മുടെ ദൈവം വളരെ മൂല്യ​മു​ള്ള​താ​യി കാണുന്നു. (സുഭാ​ഷി​തങ്ങൾ 1:8, 9 വായി​ക്കുക.) യഹോ​വയെ സ്‌നേ​ഹി​ക്കാ​നും സേവി​ക്കാ​നും തങ്ങളുടെ മക്കളെ പഠിപ്പി​ക്കാൻ ഒത്തിരി അമ്മമാരെ യഹോവ സഹായി​ച്ചി​ട്ടുണ്ട്‌.

4. അമ്മമാർ ഇന്ന്‌ എന്തെല്ലാം പ്രതി​സ​ന്ധി​കൾ നേരി​ടു​ന്നു?

4 തിമൊ​ഥെ​യൊ​സി​നെ​പ്പോ​ലെ യഹോ​വയെ സേവി​ക്കാൻ തന്റെ മക്കൾ തയ്യാറാ​കു​മോ എന്ന്‌ ഒരു അമ്മ ചില​പ്പോൾ ചിന്തി​ച്ചേ​ക്കാം. അതു സ്വാഭാ​വി​ക​മാണ്‌. കാരണം, സാത്താന്റെ ഈ ലോക​ത്തിൽ കുട്ടി​കൾക്കു പലപല സമ്മർദ​ങ്ങ​ളും നേരി​ടു​ന്നുണ്ട്‌. (1 പത്രോ. 5:8) ഇനി, ചില അമ്മമാർക്ക്‌ ഒറ്റയ്‌ക്കു മക്കളെ വളർത്തേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. അല്ലെങ്കിൽ ഭർത്താവ്‌ യഹോ​വ​യു​ടെ ആരാധ​ക​ന​ല്ലാ​യി​രി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ക്രിസ്റ്റീൻ b സഹോ​ദരി പറയുന്നു: “എന്റെ ഭർത്താവ്‌ നല്ലൊരു മനുഷ്യ​നാണ്‌. കുടും​ബ​ത്തോ​ടു സ്‌നേ​ഹ​വു​മുണ്ട്‌. പക്ഷേ മക്കളെ സാക്ഷി​ക​ളാ​യി വളർത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നെ അദ്ദേഹം ശക്തമായി എതിർത്തു. എന്റെ മക്കൾ എന്നെങ്കി​ലും യഹോ​വയെ ആരാധി​ക്കു​ന്ന​വ​രാ​കു​മോ എന്നോർത്ത്‌ ഞാൻ പലപ്പോ​ഴും കരഞ്ഞി​ട്ടുണ്ട്‌.”

5. ഈ ലേഖന​ത്തിൽ നമ്മൾ എന്താണു പഠിക്കു​ന്നത്‌?

5 നിങ്ങൾ ഒരു അമ്മയാ​ണോ? എങ്കിൽ യൂനീ​ക്ക​യെ​പ്പോ​ലെ യഹോ​വയെ സ്‌നേ​ഹി​ക്കാ​നും സേവി​ക്കാ​നും മക്കളെ പഠിപ്പി​ക്കാൻ നിങ്ങൾക്കാ​കും. യൂനീ​ക്ക​യു​ടെ മാതൃക നിങ്ങളെ എങ്ങനെ സഹായി​ക്കു​മെ​ന്നും നിങ്ങളു​ടെ വാക്കു​ക​ളി​ലൂ​ടെ​യും പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യും മക്കളെ എങ്ങനെ പഠിപ്പി​ക്കാ​മെ​ന്നും ഈ ലേഖന​ത്തിൽ നമ്മൾ കാണും. ഇക്കാര്യ​ത്തിൽ യഹോവ നിങ്ങളെ എങ്ങനെ സഹായി​ക്കു​മെ​ന്നും നമ്മൾ പഠിക്കും.

നിങ്ങളു​ടെ വാക്കുകളിലൂടെ മക്കളെ പഠിപ്പിക്കുക

6. 2 തിമൊ​ഥെ​യൊസ്‌ 3:14, 15 സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ തിമൊ​ഥെ​യൊസ്‌ എങ്ങനെ​യാണ്‌ ഒരു ക്രിസ്‌ത്യാ​നി​യാ​യി​ത്തീർന്നത്‌?

6 തിമൊ​ഥെ​യൊസ്‌ ഒരു കുട്ടി​യാ​യി​രു​ന്ന​പ്പോൾ അവന്റെ അമ്മ “വിശു​ദ്ധ​ലി​ഖി​തങ്ങൾ” അവനെ പഠിപ്പി​ച്ചു. ജൂതവി​ശ്വാ​സം അനുസ​രി​ച്ചാണ്‌ അന്ന്‌ അതു പഠിപ്പി​ച്ചത്‌. ആ സമയത്ത്‌ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റിച്ച്‌ ഒന്നും അറിയി​ല്ലാ​യി​രു​ന്ന​തു​കൊണ്ട്‌ യൂനീ​ക്ക​യു​ടെ അറിവ്‌ പരിമി​ത​മാ​യി​രു​ന്നു. എങ്കിലും തനിക്ക്‌ അറിയാ​വു​ന്ന​തെ​ല്ലാം യൂനീക്ക തിമൊ​ഥെ​യൊ​സി​നെ പഠിപ്പി​ച്ചു. അങ്ങനെ പഠിപ്പിച്ച കാര്യ​ങ്ങ​ളു​ടെ​യും തനിക്കു​തന്നെ ‘ബോധ്യം​വന്ന’ കാര്യ​ങ്ങ​ളു​ടെ​യും അടിസ്ഥാ​ന​ത്തിൽ യേശു​വാ​ണു മിശിഹ എന്നു തിമൊ​ഥെ​യൊ​സി​നു മനസ്സി​ലാ​യി. അങ്ങനെ ഒരു ക്രിസ്‌ത്യാ​നി​യാ​യി​ത്തീ​രാൻ അദ്ദേഹം തീരു​മാ​നി​ച്ചു. (2 തിമൊ​ഥെ​യൊസ്‌ 3:14, 15 വായി​ക്കുക.) പല പ്രതി​സ​ന്ധി​ക​ളൊ​ക്കെ ഉണ്ടായി​ട്ടും യഹോ​വ​യെ​യും യേശു​വി​നെ​യും കുറിച്ച്‌ തന്റെ മകനെ പഠിപ്പി​ക്കാൻ കഴിഞ്ഞ​തിൽ ആ അമ്മയ്‌ക്ക്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും! യൂനീക്ക തന്റെ പേരിന്റെ അർഥത്തി​നു ചേർച്ച​യിൽ ജീവിച്ചു എന്നു പറയാം. കാരണം “ജയിച്ച​ട​ക്കുക” എന്ന്‌ അർഥമുള്ള ഒരു പദത്തിൽനി​ന്നാണ്‌ ആ പേരു വന്നിരി​ക്കു​ന്നത്‌.

7. സ്‌നാ​ന​മേ​റ്റ​ശേ​ഷ​വും പുരോ​ഗ​മി​ക്കാൻ യൂനീക്ക എങ്ങനെ​യാ​ണു തന്റെ മകനെ സഹായി​ച്ചത്‌?

7 സ്‌നാ​ന​മേ​റ്റ​തോ​ടെ തിമൊ​ഥെ​യൊസ്‌ തന്റെ ജീവി​ത​ത്തി​ലെ ഒരു പ്രധാ​ന​ല​ക്ഷ്യ​ത്തിൽ എത്തി​ച്ചേർന്നു. പക്ഷേ യൂനീ​ക്ക​യു​ടെ മനസ്സിലെ ആശങ്കകൾ അവിടം​കൊണ്ട്‌ അവസാ​നി​ച്ചില്ല. ആ അമ്മ ചിന്തി​ച്ചി​രി​ക്കണം: ‘മകന്റെ തുടർന്നുള്ള ജീവിതം എങ്ങനെ​യാ​യി​രി​ക്കും? അവൻ ചീത്ത കൂട്ടു​കെ​ട്ടിൽ പെട്ടു​പോ​കു​മോ? അവൻ ആതൻസിൽ പഠിക്കാൻപോ​യിട്ട്‌ അവി​ടെ​യുള്ള തത്ത്വചി​ന്ത​ക​രു​ടെ ഉപദേ​ശങ്ങൾ സ്വീക​രി​ക്കാൻ ഇടയാ​കു​മോ? കുറെ പണം വാരി​ക്കൂ​ട്ടാ​നുള്ള ശ്രമത്തിൽ അവൻ തന്റെ സമയവും ഊർജ​വും യൗവന​വും ഒക്കെ പാഴാ​ക്കി​ക്ക​ള​യു​മോ?’ തിമൊ​ഥെ​യൊ​സി​നു​വേണ്ടി തീരു​മാ​ന​മെ​ടു​ക്കാൻ യൂനീ​ക്ക​യ്‌ക്കു കഴിയി​ല്ലാ​യി​രു​ന്നു, പക്ഷേ ശരിയായ തീരു​മാ​ന​മെ​ടു​ക്കാൻ സഹായി​ക്കാ​നാ​കു​മാ​യി​രു​ന്നു. അത്‌ എങ്ങനെ? യഹോ​വയെ സ്‌നേ​ഹി​ക്കാ​നും യേശു​വി​നോ​ടു നന്ദിയു​ള്ള​വ​നാ​യി​രി​ക്കാ​നും അവനെ തുടർന്നും പഠിപ്പി​ക്കു​ന്ന​തി​ലൂ​ടെ. ഇന്നും അതു​പോ​ലെ മാതാ​പി​താ​ക്ക​ളിൽ ഒരാൾ മാത്രം വിശ്വാ​സ​ത്തി​ലാ​യി​രി​ക്കുന്ന കുടും​ബ​ങ്ങ​ളിൽ മക്കളെ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിപ്പി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. എന്നാൽ അമ്മ മാത്രമല്ല മാതാ​പി​താ​ക്കൾ രണ്ടു​പേ​രും സാക്ഷി​ക​ളാ​ണെ​ങ്കിൽപ്പോ​ലും മക്കളുടെ ഹൃദയ​ത്തിൽ യഹോ​വ​യോ​ടുള്ള സ്‌നേഹം വളർത്തു​ന്നത്‌ ഒട്ടും എളുപ്പമല്ല. ഇക്കാര്യ​ത്തിൽ മാതാ​പി​താ​ക്കൾക്ക്‌ യൂനീ​ക്ക​യു​ടെ മാതൃ​ക​യിൽനിന്ന്‌ എന്തു പഠിക്കാം?

8. യഹോ​വ​യെ​ക്കു​റിച്ച്‌ മക്കളെ പഠിപ്പി​ക്കു​ന്ന​തിൽ ഒരു അമ്മയ്‌ക്ക്‌ സാക്ഷി​യായ തന്റെ ഭർത്താ​വി​നെ എങ്ങനെ സഹായി​ക്കാം?

8 മക്കളെ ബൈബിൾ പഠിപ്പി​ക്കുക. സഹോ​ദ​രി​മാ​രേ, നിങ്ങളു​ടെ ഭർത്താവ്‌ വിശ്വാ​സ​ത്തി​ലാ​ണെ​ങ്കിൽ മക്കളെ ബൈബിൾവി​ഷ​യങ്ങൾ പഠിപ്പി​ക്കു​ന്ന​തിൽ നിങ്ങൾ ഭർത്താ​വി​നെ സഹായി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നുണ്ട്‌. അതിനുള്ള ഒരു വിധം, പതിവാ​യി കുടും​ബാ​രാ​ധന നടത്താൻ ഭർത്താ​വി​നു പൂർണ​പി​ന്തുണ കൊടു​ക്കുക എന്നതാണ്‌. കുടും​ബാ​രാ​ധ​ന​യെ​ക്കു​റിച്ച്‌ എപ്പോ​ഴും നല്ലതു മാത്രം പറയുക, അതു രസകര​മാ​ക്കാൻ എന്തു ചെയ്യാ​മെന്നു ചിന്തി​ക്കുക. ഭർത്താ​വി​നോ​ടൊ​പ്പം ബൈബിൾപ​ഠ​ന​ത്തി​നുള്ള ഏതെങ്കി​ലും പ്രോ​ജക്ട്‌ ചെയ്യു​ന്ന​തി​നെ​ക്കു​റി​ച്ചും നിങ്ങൾക്കു ചിന്തി​ക്കാ​വു​ന്ന​താണ്‌. കൂടാതെ, മക്കളിൽ ചിലർക്കു ജീവിതം ആസ്വദി​ക്കാം പുസ്‌തകം ഉപയോ​ഗിച്ച്‌ ബൈബിൾ പഠിക്കാ​നുള്ള പ്രായ​മാ​യി​ട്ടു​ണ്ടെ​ങ്കിൽ അതിന്‌ അവരെ സഹായി​ക്കാ​നും നിങ്ങൾക്കു ഭർത്താ​വി​ന്റെ​കൂ​ടെ പ്രവർത്തി​ക്കാം.

9. യഹോ​വ​യെ​ക്കു​റിച്ച്‌ ഒറ്റയ്‌ക്കു മക്കളെ പഠിപ്പി​ക്കേ​ണ്ടി​വ​രുന്ന സഹോ​ദ​രി​മാർക്ക്‌ സഹായ​ത്തി​നാ​യി ആരി​ലേക്കു നോക്കാം?

9 ചില കുടും​ബ​ങ്ങ​ളിൽ അമ്മമാർ ഒറ്റയ്‌ക്കാ​യി​രി​ക്കാം മക്കളെ വളർത്തു​ന്നത്‌. അല്ലെങ്കിൽ ഭർത്താവ്‌ വിശ്വാ​സ​ത്തി​ലാ​യി​രി​ക്കില്ല. അത്തര​മൊ​രു സാഹച​ര്യ​ത്തിൽ മക്കളെ ബൈബിൾ പഠിപ്പി​ക്കു​ന്ന​തിന്‌ അവർ നേതൃ​ത്വ​മെ​ടു​ക്കേ​ണ്ട​തുണ്ട്‌. നിങ്ങളു​ടെ സ്ഥിതി അതാ​ണെ​ങ്കിൽ അതോർത്ത്‌ അധികം വിഷമി​ക്കേണ്ടാ. യഹോവ നിങ്ങളെ സഹായി​ക്കും. മക്കളെ നന്നായി പഠിപ്പി​ക്കാൻ ഉപയോ​ഗി​ക്കാ​വുന്ന ധാരാളം പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വീഡി​യോ​ക​ളും യഹോവ തന്റെ സംഘട​ന​യി​ലൂ​ടെ തന്നിട്ടുണ്ട്‌. കുടും​ബാ​രാ​ധ​ന​യിൽ അതൊക്കെ എങ്ങനെ നന്നായി ഉപയോ​ഗി​ക്കാ​മെന്ന്‌ അനുഭ​വ​പ​രി​ച​യ​മുള്ള മാതാ​പി​താ​ക്ക​ളോ​ടു നിങ്ങൾക്കു ചോദി​ക്കാ​വു​ന്ന​താണ്‌. c (സുഭാ. 11:14) ഇനി, നിങ്ങൾക്കു മക്കളോ​ടു മനസ്സു​തു​റന്ന്‌ സംസാ​രി​ക്കാൻ ബുദ്ധി​മു​ട്ടു​ണ്ടെ​ങ്കിൽ ഇക്കാര്യ​ത്തി​ലും യഹോ​വ​യ്‌ക്കു നിങ്ങളെ സഹായി​ക്കാ​നാ​കും. അവരുടെ മനസ്സി​ലും ഹൃദയ​ത്തി​ലും എന്താ​ണെന്നു കണ്ടെത്താൻ സഹായി​ക്കണേ എന്ന്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കുക. (സുഭാ. 20:5) ‘സ്‌കൂ​ളിൽ നിങ്ങൾ നേരി​ടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണ്‌’ എന്നതു​പോ​ലുള്ള ചോദ്യ​ങ്ങൾ നിങ്ങൾക്ക്‌ അവരോ​ടു ചോദി​ക്കാം. ഇത്തരത്തി​ലുള്ള ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നത്‌ അവരു​മാ​യി ഒരു തുറന്ന സംസാ​ര​ത്തി​നു സഹായി​ച്ചേ​ക്കും.

10. യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാൻ മക്കളെ സഹായി​ക്കു​ന്ന​തി​നു നിങ്ങൾക്ക്‌ മറ്റ്‌ എന്തുകൂ​ടി ചെയ്യാം?

10 യഹോ​വ​യെ​ക്കു​റിച്ച്‌ മക്കളെ പഠിപ്പി​ക്കാ​നുള്ള മറ്റു വിധങ്ങ​ളെ​ക്കു​റി​ച്ചും ചിന്തി​ക്കുക. യഹോ​വ​യെ​ക്കു​റി​ച്ചും യഹോവ നിങ്ങൾക്കു​വേണ്ടി ചെയ്‌തി​ട്ടുള്ള കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അവരോ​ടു പറയുക. (ആവ. 6:6, 7; യശ. 63:7) പതിവാ​യി വീട്ടിൽവെച്ച്‌ മക്കളെ ബൈബിൾ പഠിപ്പി​ക്കാൻ പറ്റാത്ത ഒരു സാഹച​ര്യ​മാ​ണു നിങ്ങളു​ടേ​തെ​ങ്കിൽ ഇതു കൂടുതൽ പ്രധാ​ന​മാണ്‌. നേരത്തേ കണ്ട ക്രിസ്റ്റീൻ പറയുന്നു: “മക്കളോട്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പറയാ​നുള്ള അവസരങ്ങൾ തീരെ കുറവാ​യി​രു​ന്നു. അതു​കൊണ്ട്‌ കിട്ടുന്ന എല്ലാ അവസര​വും ഞാൻ നന്നായി ഉപയോ​ഗി​ച്ചു. മക്കളെ​യും​കൂ​ട്ടി ഞാൻ ഇടയ്‌ക്കൊ​ക്കെ നടക്കാൻപോ​കും. വള്ളത്തിൽ കയറി ഒന്നു തുഴഞ്ഞു​പോ​കും. ആ സമയ​ത്തൊ​ക്കെ യഹോ​വ​യു​ടെ മനോ​ഹ​ര​മായ സൃഷ്ടി​ക​ളെ​ക്കു​റി​ച്ചും യഹോ​വ​യു​ടെ സുഹൃ​ത്തു​ക്ക​ളാ​യി​ത്തീ​രാൻ അവരെ സഹായി​ക്കുന്ന മറ്റു കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഞാൻ അവർക്കു പറഞ്ഞു​കൊ​ടു​ക്കു​മാ​യി​രു​ന്നു. കുറച്ച്‌ പ്രായ​മാ​യ​പ്പോൾത്തന്നെ സ്വന്തമാ​യി ബൈബിൾ പഠിക്കാൻ ഞാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.” അമ്മമാരേ, മറ്റ്‌ എന്തുകൂ​ടി നിങ്ങൾക്കു ചെയ്യാം? യഹോ​വ​യു​ടെ സംഘട​ന​യെ​ക്കു​റി​ച്ചും സഹോ​ദ​ര​ങ്ങ​ളെ​ക്കു​റി​ച്ചും എപ്പോ​ഴും നല്ലതു പറയുക. ഒരിക്ക​ലും മൂപ്പന്മാ​രു​ടെ കുറ്റം പറയരുത്‌. കാരണം മൂപ്പന്മാ​രെ​ക്കു​റിച്ച്‌ നിങ്ങൾ എപ്പോ​ഴും മോശ​മാ​യി സംസാ​രി​ച്ചാൽ സഹായം ആവശ്യ​മു​ള്ള​പ്പോൾ മക്കൾ അവരുടെ അടുത്ത്‌ ചെല്ലില്ല.

11. യാക്കോബ്‌ 3:18 അനുസ​രിച്ച്‌ വീട്ടിൽ സമാധാ​ന​മു​ണ്ടാ​ക്കാൻ ശ്രമി​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 വീട്ടിൽ സമാധാ​ന​മു​ണ്ടാ​ക്കാൻ ശ്രമി​ക്കുക. ഭർത്താ​വി​നെ​യും മക്കളെ​യും എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നെന്ന്‌ കൂടെ​ക്കൂ​ടെ വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും തെളി​യി​ക്കുക. ഭർത്താ​വി​നെ​ക്കു​റിച്ച്‌ എപ്പോ​ഴും ദയയോ​ടെ​യും ആദര​വോ​ടെ​യും സംസാ​രി​ക്കുക. അങ്ങനെ​തന്നെ ചെയ്യാൻ മക്കളെ​യും പരിശീ​ലി​പ്പി​ക്കുക. നിങ്ങൾ അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ വീട്ടിൽ സമാധാ​ന​മു​ണ്ടാ​യി​രി​ക്കും. മക്കൾക്ക്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാൻ എളുപ്പ​വു​മാ​യി​രി​ക്കും. (യാക്കോബ്‌ 3:18 വായി​ക്കുക.) റൊമാ​നി​യ​യിൽ ഒരു പ്രത്യേക മുൻനി​ര​സേ​വ​ക​നാ​യി പ്രവർത്തി​ക്കുന്ന യോ​സെ​ഫി​ന്റെ കാര്യം നോക്കുക. അദ്ദേഹ​വും അമ്മയും ചേച്ചി​യും അനിയ​ന്മാ​രും യഹോ​വയെ ആരാധി​ച്ചി​രു​ന്ന​വ​രാ​യി​രു​ന്നെ​ങ്കി​ലും അപ്പൻ കടുത്ത എതിർപ്പാ​യി​രു​ന്നു. തന്റെ കുട്ടി​ക്കാ​ല​ത്തെ​ക്കു​റിച്ച്‌ യോ​സെഫ്‌ പറയുന്നു: “വീട്ടിൽ സമാധാ​ന​മു​ണ്ടാ​ക്കാൻ അമ്മ നല്ല ശ്രമം ചെയ്‌തു. അപ്പൻ എത്ര​ത്തോ​ളം ദേഷ്യ​പ്പെ​ട്ടോ അത്ര​ത്തോ​ളം അമ്മ അദ്ദേഹ​ത്തോ​ടു സ്‌നേഹം കാണിച്ചു. അപ്പനെ ആദരി​ക്കാ​നും അനുസ​രി​ക്കാ​നും ഞങ്ങൾക്കു ബുദ്ധി​മു​ട്ടു​ള്ള​താ​യി കണ്ടാൽ അമ്മ എഫെസ്യർ 6:1-3 ഞങ്ങളു​മാ​യി ചർച്ച ചെയ്യും. എന്നിട്ട്‌ അപ്പന്റെ നല്ല ഗുണങ്ങ​ളെ​ക്കു​റി​ച്ചും ഞങ്ങൾ അദ്ദേഹത്തെ സ്‌നേ​ഹി​ക്കേ​ണ്ട​തി​ന്റെ കാരണ​ത്തെ​ക്കു​റി​ച്ചും അമ്മ പറഞ്ഞു​ത​രും. അങ്ങനെ വീട്ടിൽ സമാധാ​നം നിലനി​റു​ത്താൻ അമ്മയ്‌ക്കു കഴിഞ്ഞു.”

നിങ്ങളു​ടെ പ്രവൃ​ത്തി​യി​ലൂ​ടെ മക്കളെ പഠിപ്പിക്കുക

12. 2 തിമൊ​ഥെ​യൊസ്‌ 1:5 അനുസ​രിച്ച്‌ യൂനീ​ക്ക​യു​ടെ മാതൃക തിമൊ​ഥെ​യൊ​സി​നെ സഹായി​ച്ചത്‌ എങ്ങനെ?

12 2 തിമൊ​ഥെ​യൊസ്‌ 1:5 വായി​ക്കുക. യൂനീക്ക തിമൊ​ഥെ​യൊ​സി​നു നല്ലൊരു മാതൃക വെച്ചു. നമുക്കു ശരിക്കുള്ള വിശ്വാ​സ​മു​ണ്ടെ​ങ്കിൽ അതു പ്രവൃ​ത്തി​യി​ലൂ​ടെ തെളി​യി​ക്ക​ണ​മെന്ന്‌ ആ അമ്മ മകനെ പഠിപ്പി​ച്ചി​രി​ക്കണം. (യാക്കോ. 2:26) അമ്മയ്‌ക്ക്‌ യഹോ​വ​യോട്‌ എത്രമാ​ത്രം സ്‌നേ​ഹ​മു​ണ്ടെന്ന്‌ അമ്മ ചെയ്യുന്ന ഓരോ കാര്യ​വും കണ്ടപ്പോൾ തിമൊ​ഥെ​യൊ​സി​നു മനസ്സി​ലാ​യി​ട്ടുണ്ട്‌. യഹോ​വയെ സേവി​ക്കു​ന്ന​താണ്‌ അമ്മയെ ഏറ്റവും സന്തോ​ഷി​പ്പി​ക്കു​ന്ന​തെ​ന്നും തിമൊ​ഥെ​യൊസ്‌ കണ്ടു. യൂനീ​ക്ക​യു​ടെ ഈ മാതൃക തിമൊ​ഥെ​യൊ​സി​നെ എങ്ങനെ സഹായി​ച്ചു? അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞത്‌, അമ്മയു​ടേ​തു​പോ​ലുള്ള ശക്തമായ വിശ്വാ​സം തിമൊ​ഥെ​യൊ​സി​നു​മുണ്ട്‌ എന്നാണ്‌. അതു തനിയെ സംഭവി​ച്ചതല്ല. അമ്മയുടെ നല്ല മാതൃ​ക​യാണ്‌ അതിനു തിമൊ​ഥെ​യൊ​സി​നെ സഹായി​ച്ചത്‌. അതു​പോ​ലെ ഇന്നും പല അമ്മമാ​രും യഹോ​വയെ സേവി​ക്കാൻ “ഒരു വാക്കും കൂടാതെ” തങ്ങളുടെ കുടും​ബാം​ഗ​ങ്ങളെ സഹായി​ച്ചി​ട്ടുണ്ട്‌. (1 പത്രോ. 3:1, 2) നിങ്ങൾക്കും അതിനു കഴിയും. എങ്ങനെ?

13. ഒരു അമ്മ യഹോ​വ​യു​മാ​യുള്ള തന്റെ ബന്ധത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

13 നിങ്ങളു​ടെ ജീവി​ത​ത്തിൽ യഹോ​വ​യ്‌ക്ക്‌ ഒന്നാം സ്ഥാനം നൽകുക. (ആവ. 6:5, 6) മിക്ക അമ്മമാ​രെ​യും​പോ​ലെ നിങ്ങളും പല ത്യാഗ​ങ്ങ​ളും ചെയ്യുന്നു. മക്കളെ പരിപാ​ലി​ക്കാൻവേണ്ടി നിങ്ങൾക്കു പലപ്പോ​ഴും നിങ്ങളു​ടെ സമയവും പണവും ഉറക്കവും മറ്റു പലതും ഉപേക്ഷി​ക്കേ​ണ്ടി​വ​രാ​റുണ്ട്‌. എന്നാൽ യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ ബന്ധം ശക്തമാ​ക്കാൻ ഒട്ടും സമയമി​ല്ലാത്ത വിധം നിങ്ങൾ അത്തരം കാര്യ​ങ്ങ​ളിൽ തിരക്കു​ള്ള​വ​രാ​ക​രുത്‌. ഒറ്റയ്‌ക്ക്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കാ​നും സ്വന്തമാ​യി ബൈബിൾ പഠിക്കാ​നും അതു​പോ​ലെ എല്ലാ മീറ്റി​ങ്ങു​ക​ളും കൂടാ​നും വേണ്ടി പതിവാ​യി സമയം മാറ്റി​വെ​ക്കുക. അങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ ബന്ധം ശക്തമാ​കും. കൂടാതെ, നിങ്ങളു​ടെ കുടും​ബ​ത്തി​നും മറ്റുള്ള​വർക്കും നിങ്ങൾ നല്ലൊരു മാതൃ​ക​യു​മാ​യി​രി​ക്കും.

14-15. ലീൻ, മരിയ, ജിയാ​വോ എന്നിവ​രു​ടെ മാതൃ​ക​യിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

14 അമ്മയുടെ നല്ല മാതൃക കണ്ട്‌ യഹോ​വയെ സ്‌നേ​ഹി​ക്കാ​നും യഹോ​വ​യിൽ ആശ്രയി​ക്കാ​നും പഠിച്ച ചില ചെറു​പ്പ​ക്കാ​രു​ടെ കാര്യം നമുക്കു നോക്കാം. ക്രിസ്റ്റീ​ന്റെ മകൾ ലീൻ പറയുന്നു: “ഡാഡി വീട്ടി​ലു​ള്ള​പ്പോൾ ഞങ്ങൾക്കു ബൈബിൾ പഠിക്കാൻ കഴിഞ്ഞി​രു​ന്നില്ല. പക്ഷേ അമ്മ ഒരു മീറ്റി​ങ്ങു​പോ​ലും മുടക്കി​ല്ലാ​യി​രു​ന്നു. ബൈബി​ളി​നെ​ക്കു​റിച്ച്‌ ഞങ്ങൾക്കു കാര്യ​മാ​യി ഒന്നും അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും അമ്മയുടെ ആ മാതൃക ശക്തമായ വിശ്വാ​സം വളർത്താൻ ഞങ്ങളെ സഹായി​ച്ചു. മീറ്റി​ങ്ങി​നൊ​ക്കെ പോയി​ത്തു​ട​ങ്ങു​ന്ന​തിന്‌ ഏറെ മുമ്പു​തന്നെ ഇതാണു സത്യ​മെന്നു ഞങ്ങൾക്കു ബോധ്യ​മാ​യി.”

15 മരിയ​യു​ടെ കാര്യം നോക്കാം. മീറ്റി​ങ്ങി​നു പോകു​ന്ന​തി​ന്റെ പേരിൽ അവരുടെ അപ്പൻ പലപ്പോ​ഴും അവരെ ചീത്ത വിളി​ക്കു​ക​യും ഉപദ്ര​വി​ക്കു​ക​യും ഒക്കെ ചെയ്യു​മാ​യി​രു​ന്നു. മരിയ പറയുന്നു: “എന്റെ അമ്മയെ​പ്പോ​ലെ ഇത്ര ധൈര്യ​മുള്ള ഒരു സഹോ​ദ​രി​യെ ഞാൻ കണ്ടിട്ടി​ല്ലെ​ന്നു​തന്നെ പറയാം. ഒരു കുട്ടി​യാ​യി​രു​ന്ന​പ്പോൾ മറ്റുള്ളവർ എന്തു പറയു​മെന്നു പേടിച്ച്‌ ഞാൻ പലപ്പോ​ഴും ചില​തൊ​ക്കെ ചെയ്യാ​തി​രു​ന്നി​ട്ടുണ്ട്‌. എന്നാൽ ആ പേടിയെ മറിക​ട​ക്കാൻ എന്നെ സഹായി​ച്ചത്‌ അമ്മയുടെ മാതൃ​ക​യാണ്‌. അമ്മയുടെ ആ ധൈര്യ​വും അമ്മ യഹോ​വ​യ്‌ക്കു തന്റെ ജീവി​ത​ത്തിൽ എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കു​ന്ന​തും കണ്ടത്‌ എന്നെ ശരിക്കും സ്വാധീ​നി​ച്ചു.” ഇനി ജിയാ​വോ സഹോ​ദരൻ പറയു​ന്നത്‌, അവരുടെ വീട്ടിൽ യഹോ​വ​യെ​ക്കു​റി​ച്ചും ബൈബി​ളി​നെ​ക്കു​റി​ച്ചും സംസാ​രി​ക്കാൻ ഡാഡി അനുവ​ദി​ച്ചി​രു​ന്നില്ല എന്നാണ്‌. “ഡാഡിയെ സന്തോ​ഷി​പ്പി​ക്കാ​നാ​യി അമ്മ എന്തും വേണ്ടെ​ന്നു​വെ​ക്കു​മാ​യി​രു​ന്നു. എന്നാൽ യഹോ​വയെ മാത്രം ഒരിക്ക​ലും ഉപേക്ഷി​ക്കി​ല്ലാ​യി​രു​ന്നു. അമ്മയുടെ ആ മാതൃക എന്നെ ശരിക്കും സഹായി​ച്ചു” എന്ന്‌ അദ്ദേഹം പറയുന്നു.

16. ഒരു അമ്മയുടെ നല്ല മാതൃ​ക​യ്‌ക്കു സഭയിലെ മറ്റുള്ള​വരെ എങ്ങനെ സ്വാധീ​നി​ക്കാ​നാ​കും?

16 അമ്മമാരേ, നിങ്ങളു​ടെ നല്ല മാതൃക സഭയിലെ മറ്റു സഹോ​ദ​ര​ങ്ങ​ളെ​യും സ്വാധീ​നി​ക്കു​ന്നുണ്ട്‌. അതു മനസ്സി​ലാ​ക്കാൻ നമുക്കു വീണ്ടും യൂനീ​ക്ക​യു​ടെ കാര്യം നോക്കാം. യൂനീ​ക്ക​യു​ടെ നല്ല മാതൃക അപ്പോ​സ്‌ത​ല​നായ പൗലോ​സി​നെ നന്നായി സ്വാധീ​നി​ച്ചു. സാധ്യ​ത​യ​നു​സ​രിച്ച്‌ പൗലോസ്‌ തന്റെ ഒന്നാം മിഷനറി യാത്ര​യ്‌ക്കി​ട​യിൽ ലുസ്‌ത്ര​യിൽ വരു​മ്പോ​ഴാ​ണു യൂനീ​ക്ക​യെ​യും അമ്മയായ ലോവീ​സി​നെ​യും കാണു​ന്നത്‌. ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രാൻ അദ്ദേഹം അവരെ സഹായി​ച്ചി​രി​ക്കണം. (പ്രവൃ. 14:4-18) ആ സമയത്ത്‌ യൂനീ​ക്ക​യു​ടെ ശക്തമായ വിശ്വാ​സം പൗലോസ്‌ ശ്രദ്ധി​ച്ചു​കാ​ണും. ഏതാണ്ട്‌ 15 വർഷം കഴിഞ്ഞ്‌, തിമൊ​ഥെ​യൊ​സി​ന്റെ കാപട്യ​മി​ല്ലാത്ത വിശ്വാ​സ​ത്തെ​പ്പറ്റി പറഞ്ഞ​പ്പോൾ ‘അതേ വിശ്വാ​സം അമ്മയായ യൂനീ​ക്ക​യി​ലും കണ്ടതായി’ അദ്ദേഹം എഴുതി. (2 തിമൊ. 1:5) ഒന്ന്‌ ഓർത്തു​നോ​ക്കൂ: ഇത്ര​യേറെ വർഷത്തി​നു ശേഷവും അദ്ദേഹം യൂനീ​ക്ക​യു​ടെ ആ വിശ്വാ​സം മറന്നില്ല. അതെക്കു​റിച്ച്‌ തന്റെ കത്തിൽ എഴുതു​ക​യും ചെയ്‌തു. യൂനീ​ക്ക​യു​ടെ ആ നല്ല മാതൃക പൗലോസ്‌ അപ്പോ​സ്‌ത​ലനെ മാത്രമല്ല, സാധ്യ​ത​യ​നു​സ​രിച്ച്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ പല ക്രിസ്‌ത്യാ​നി​ക​ളെ​യും സ്വാധീ​നി​ച്ചു. അതു​കൊണ്ട്‌ സഹോ​ദ​രി​മാ​രേ, നിങ്ങൾ ഒറ്റയ്‌ക്കാ​ണു മക്കളെ വളർത്തു​ന്ന​തെ​ങ്കി​ലോ നിങ്ങളു​ടെ ഭർത്താവ്‌ സാക്ഷി​യ​ല്ലെ​ങ്കി​ലോ ഇതോർക്കുക: നിങ്ങളു​ടെ നല്ല മാതൃക സഭയിലെ സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്തു​ക​യും പ്രചോ​ദി​പ്പി​ക്കു​ക​യും ചെയ്യും.

മക്കളുടെ ഹൃദയ​ത്തിൽ യഹോ​വ​യോ​ടുള്ള സ്‌നേഹം വളരാൻ സമയ​മെ​ടു​ക്കും. മടുത്ത്‌ പിന്മാ​റ​രുത്‌! (17-ാം ഖണ്ഡിക കാണുക)

17. എത്ര​യൊ​ക്കെ ശ്രമി​ച്ചി​ട്ടും കുട്ടി യഹോ​വയെ സേവി​ക്കാൻ താത്‌പ​ര്യം കാണി​ക്കാ​ത്ത​താ​യി തോന്നി​യാൽ നിങ്ങൾ എന്തു ചെയ്യണം?

17 എത്ര​യൊ​ക്കെ ശ്രമി​ച്ചി​ട്ടും നിങ്ങളു​ടെ കുട്ടി യഹോ​വയെ സേവി​ക്കാൻ താത്‌പ​ര്യം കാണി​ക്കാ​ത്ത​താ​യി നിങ്ങൾക്കു ചില​പ്പോൾ തോന്നി​യേ​ക്കാം. ഒരു കാര്യം മനസ്സിൽപ്പി​ടി​ക്കുക, ഒരു കുട്ടിയെ പഠിപ്പി​ക്കാൻ കുറെ സമയം വേണ്ടി​വ​രും. ചിത്ര​ത്തിൽ കാണു​ന്ന​തു​പോ​ലെ, ഒരു വിത്ത്‌ നടു​മ്പോൾ എന്നെങ്കി​ലും അതു കായ്‌ക്കുന്ന ഒരു മരമാ​യി​ത്തീ​രു​മോ എന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. അതു കായ്‌ക്കു​മോ ഇല്ലയോ എന്നതു നമ്മുടെ കൈയി​ലി​രി​ക്കുന്ന കാര്യമല്ല. നമുക്കു ചെയ്യാ​നാ​കു​ന്നതു തുടർന്നും വെള്ളം ഒഴിച്ചു​കൊ​ടു​ത്തു​കൊണ്ട്‌ വളരാൻ സഹായി​ക്കുക എന്നതാണ്‌. (മർക്കോ. 4:26-29) മക്കളുടെ കാര്യ​ത്തി​ലും ഏതാണ്ട്‌ ഇങ്ങനെ​ത​ന്നെ​യാണ്‌. അവർ യഹോ​വയെ സേവി​ക്കു​മോ ഇല്ലയോ എന്നത്‌ അവരുടെ തീരു​മാ​ന​മാണ്‌. നമുക്കു ചെയ്യാ​നാ​കു​ന്നത്‌ യഹോ​വ​യോ​ടുള്ള അവരുടെ സ്‌നേഹം വളർത്താൻ സഹായി​ക്കുക എന്നതാണ്‌. അതു​കൊണ്ട്‌ അവരെ പഠിപ്പി​ക്കാ​നാ​യി നിങ്ങൾക്കു ചെയ്യാ​നാ​കു​ന്ന​തെ​ല്ലാം തുടർന്നും ചെയ്യുക.—സുഭാ. 22:6.

യഹോ​വ​യു​ടെ സഹായ​ത്തിൽ ആശ്രയിക്കുക

18. തന്റെ സുഹൃ​ത്തു​ക്ക​ളാ​യി​ത്തീ​രാൻ നിങ്ങളു​ടെ മക്കളെ യഹോ​വ​യ്‌ക്ക്‌ എങ്ങനെ സഹായി​ക്കാ​നാ​കും?

18 ബൈബിൾക്കാ​ലങ്ങൾ മുതൽതന്നെ യഹോവ ധാരാളം ചെറു​പ്പ​ക്കാ​രെ തന്റെ സുഹൃ​ത്തു​ക്ക​ളാ​കാൻ സഹായി​ച്ചി​ട്ടുണ്ട്‌. (സങ്കീ. 22:9, 10) നിങ്ങളു​ടെ മക്കൾ യഹോ​വ​യു​ടെ സ്‌നേ​ഹി​ത​രാ​കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ യഹോവ അവരെ​യും സഹായി​ക്കും. (1 കൊരി. 3:6, 7) ഇനി, അവർ സത്യത്തിൽനിന്ന്‌ അകന്നു​പോ​കു​ന്ന​തു​പോ​ലെ തോന്നി​യാ​ലും യഹോവ അവരെ ഉപേക്ഷി​ച്ചു​ക​ള​യാ​തെ സ്‌നേ​ഹ​ത്തോ​ടെ നോക്കി​ക്കൊ​ണ്ടി​രി​ക്കും. (സങ്കീ. 11:4) ‘നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വം’ അൽപ്പ​മെ​ങ്കി​ലും അവർക്കു​ണ്ടെന്നു കണ്ടാൽ തന്റെ സ്‌നേ​ഹി​ത​രാ​യി​ത്തീ​രാൻ അവരെ സഹായി​ക്കു​ന്ന​തിന്‌ യഹോ​വ​യു​ണ്ടാ​കും. (പ്രവൃ. 13:48; 2 ദിന. 16:9) മക്കളോ​ടു ശരിയായ സമയത്ത്‌ ശരിയായ കാര്യങ്ങൾ പറയാൻ യഹോവ ചില​പ്പോൾ നിങ്ങളെ സഹായി​ച്ചേ​ക്കാം. (സുഭാ. 15:23) അതല്ലെ​ങ്കിൽ അവരുടെ കാര്യ​ത്തിൽ പ്രത്യേ​ക​താ​ത്‌പ​ര്യ​മെ​ടു​ക്കാൻ സഭയിലെ ഒരു സഹോ​ദ​ര​നെ​യോ സഹോ​ദ​രി​യെ​യോ യഹോവ പ്രേരി​പ്പി​ച്ചേ​ക്കാം. കുട്ടികൾ വലുതാ​യ​ശേ​ഷം​പോ​ലും അവർ മുമ്പ്‌ പഠിച്ച ഏതെങ്കി​ലു​മൊ​രു കാര്യം അവരുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രാൻ യഹോ​വ​യ്‌ക്കാ​കും. (യോഹ. 14:26) വാക്കാ​ലും പ്രവൃ​ത്തി​യാ​ലും നിങ്ങളു​ടെ മക്കളെ പരിശീ​ലി​പ്പി​ക്കാൻ നിങ്ങൾ തുടർന്നും ശ്രമി​ക്കു​മ്പോൾ നിങ്ങളെ അനു​ഗ്ര​ഹി​ക്കാൻ നിങ്ങൾ യഹോ​വ​യ്‌ക്ക്‌ ഒരു വഴി തുറന്നു​കൊ​ടു​ക്കു​ക​യാണ്‌.

19. അമ്മമാരേ, നിങ്ങൾക്ക്‌ യഹോ​വ​യു​ടെ അനു​ഗ്രഹം ലഭിക്കു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

19 നിങ്ങളു​ടെ മക്കൾ എടുക്കുന്ന തീരു​മാ​നങ്ങൾ എന്തായി​രു​ന്നാ​ലും യഹോ​വ​യ്‌ക്കു നിങ്ങ​ളോ​ടുള്ള സ്‌നേ​ഹ​ത്തിന്‌ ഒരു മാറ്റവും വരില്ല. യഹോവ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നത്‌, നിങ്ങൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌. നിങ്ങൾ ഒറ്റയ്‌ക്കുള്ള ഒരു അമ്മയാ​ണെ​ങ്കിൽ യഹോവ നിങ്ങളു​ടെ മക്കൾക്ക്‌ ഒരു പിതാ​വും നിങ്ങൾക്ക്‌ ഒരു സംരക്ഷ​ക​നും ആയിരി​ക്കു​മെന്നു വാക്കു തന്നിട്ടുണ്ട്‌. (സങ്കീ. 68:5) നിങ്ങളു​ടെ മക്കൾ യഹോ​വയെ സേവി​ക്കാൻ തയ്യാറാ​കു​മോ ഇല്ലയോ എന്നതു നിങ്ങളു​ടെ നിയ​ന്ത്ര​ണ​ത്തി​ലല്ല. എന്നാൽ നിങ്ങൾ തുടർന്നും യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും മക്കളെ സഹായി​ക്കാൻ കഴിവി​ന്റെ പരമാ​വധി പ്രവർത്തി​ക്കു​ക​യും ആണെങ്കിൽ നിങ്ങൾക്ക്‌ യഹോ​വ​യു​ടെ അംഗീ​കാ​ര​മു​ണ്ടാ​യി​രി​ക്കും.

ഗീതം 134 മക്കൾ—ദൈവം വിശ്വ​സി​ച്ചേൽപ്പി​ച്ചി​രി​ക്കുന്ന നിക്ഷേപം

a തിമൊഥെയൊസിന്റെ അമ്മയായ യൂനീ​ക്ക​യു​ടെ മാതൃ​ക​യിൽനിന്ന്‌ ഇന്നത്തെ ക്രിസ്‌തീയ അമ്മമാർക്ക്‌ എന്തു പഠിക്കാ​മെന്ന്‌ ഈ ലേഖനം ചർച്ച ചെയ്യും. കൂടാതെ, അവർക്ക്‌ എങ്ങനെ യഹോ​വയെ അറിയാ​നും സ്‌നേ​ഹി​ക്കാ​നും തങ്ങളുടെ മക്കളെ സഹായി​ക്കാ​നാ​കു​മെ​ന്നും കാണും.

b ചില പേരു​കൾക്കു മാറ്റമുണ്ട്‌.

c ഉദാഹരണത്തിന്‌, ജീവിതം ആസ്വദി​ക്കാം പുസ്‌ത​ക​ത്തി​ന്റെ 50-ാം പാഠവും 2011 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 6-7 പേജു​ക​ളി​ലെ “കുടും​ബാ​രാ​ധ​ന​യ്‌ക്കും വ്യക്തി​പ​ര​മായ പഠനത്തി​നും ചില നുറു​ങ്ങു​കൾ” എന്ന ലേഖന​വും കാണുക.