വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ബൈബിൾ അനുവ​ദി​ക്കുന്ന കാരണ​ത്തി​ന്റെ പേരി​ല​ല്ലാ​തെ ഒരു ക്രിസ്‌ത്യാ​നി തന്റെ ഭാര്യയെ വിവാ​ഹ​മോ​ചനം ചെയ്‌ത്‌ മറ്റൊ​രാ​ളെ വിവാഹം കഴിച്ചാൽ പഴയ വിവാ​ഹ​ബ​ന്ധ​ത്തെ​യും പുതി​യ​തി​നെ​യും സഭ എങ്ങനെ​യാ​യി​രി​ക്കും കാണു​ന്നത്‌?

ഇങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ ആദ്യ വിവാ​ഹ​ബന്ധം അവസാ​നി​ച്ച​താ​യും രണ്ടാമ​ത്തേ​തിന്‌ അംഗീ​കാ​ര​മു​ള്ള​താ​യും സഭ കണക്കാ​ക്കും. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? അതു മനസ്സി​ലാ​ക്കാൻ വിവാ​ഹ​മോ​ച​ന​ത്തെ​യും രണ്ടാമതു വിവാഹം കഴിക്കു​ന്ന​തി​നെ​യും കുറിച്ച്‌ യേശു പറഞ്ഞത്‌ എന്താ​ണെന്നു നോക്കാം.

മത്തായി 19:9-ൽ വിവാ​ഹ​മോ​ച​ന​ത്തി​നു ബൈബിൾ അനുവ​ദി​ക്കുന്ന ഒരേ ഒരു കാരണം എന്താ​ണെന്നു യേശു വിശദീ​ക​രി​ച്ചു: “ലൈം​ഗിക അധാർമി​ക​ത​യാ​ണു വിവാ​ഹ​മോ​ച​ന​ത്തി​നുള്ള ഒരേ ഒരു അടിസ്ഥാ​നം. അതല്ലാതെ വേറെ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാ​ഹ​മോ​ചനം ചെയ്‌ത്‌ മറ്റൊ​രു​വളെ വിവാഹം കഴിക്കു​ന്നവൻ വ്യഭി​ചാ​രം ചെയ്യുന്നു.” യേശു​വി​ന്റെ വാക്കു​ക​ളിൽനിന്ന്‌ നമുക്കു രണ്ടു കാര്യങ്ങൾ മനസ്സി​ലാ​ക്കാം: (1) വിവാ​ഹ​മോ​ച​ന​ത്തി​നു ബൈബിൾ അനുവ​ദി​ക്കുന്ന ഒരേ ഒരു കാരണം ലൈം​ഗിക അധാർമി​ക​ത​യാണ്‌. (2) ആ കാരണ​ത്തി​ന്റെ പേരി​ല​ല്ലാ​തെ ആരെങ്കി​ലും തന്റെ ഭാര്യയെ ഉപേക്ഷിച്ച്‌ മറ്റൊ​രാ​ളെ വിവാഹം കഴിക്കു​ന്നെ​ങ്കിൽ അയാൾ വ്യഭി​ചാ​രം ചെയ്യുന്നു. a

ഒരാൾ ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ട്ടിട്ട്‌ ഭാര്യയെ വിവാ​ഹ​മോ​ചനം ചെയ്‌താൽ മറ്റൊരു വിവാഹം കഴിക്കാൻ തിരു​വെ​ഴു​ത്തു​കൾ അയാൾക്കു സ്വാത​ന്ത്ര്യം നൽകു​ന്നു​ണ്ടെ​ന്നാ​ണോ യേശു ഉദ്ദേശി​ച്ചത്‌? അങ്ങനെ തീർത്തു പറയാ​നാ​കില്ല. വ്യഭി​ചാ​രം ഉൾപ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കിൽ നിരപ​രാ​ധി​യായ ഇണയാണു ഭർത്താ​വി​നോ​ടു ക്ഷമിക്ക​ണോ അതോ അദ്ദേഹത്തെ ഉപേക്ഷി​ക്ക​ണോ എന്നു തീരു​മാ​നി​ക്കേ​ണ്ടത്‌. അവൾ അദ്ദേഹത്തെ സ്വീക​രി​ക്കാൻ തയ്യാറാ​കാ​തി​രി​ക്കു​ക​യും വിവാ​ഹ​മോ​ച​ന​ത്തി​ന്റെ നിയമ​പ​ര​മായ നടപടി​ക്ര​മങ്ങൾ പൂർത്തി​യാ​കു​ക​യും ചെയ്‌താൽ രണ്ടു പേർക്കും മറ്റൊരു വിവാഹം കഴിക്കാ​നുള്ള സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രി​ക്കും.

എന്നാൽ ചില സാഹച​ര്യ​ങ്ങ​ളിൽ നിരപ​രാ​ധി​യായ ഭാര്യ ഭർത്താ​വി​നോ​ടു ക്ഷമിക്കാൻ തയ്യാറാ​യി​ക്കൊണ്ട്‌ തങ്ങളുടെ വിവാ​ഹ​ബന്ധം നിലനി​റു​ത്തി​ക്കൊ​ണ്ടു​പോ​കാൻ ആത്മാർഥ​മാ​യി ആഗ്രഹി​ച്ചേ​ക്കാം. പക്ഷേ വ്യഭി​ചാ​രം ചെയ്‌ത ഭർത്താവ്‌ ഭാര്യ ക്ഷമിക്കാൻ തയ്യാറാ​യി​ട്ടും അതു സ്വീക​രി​ക്കാ​തെ വിവാ​ഹ​മോ​ചനം ചെയ്യാൻ തീരു​മാ​നി​ക്കു​ന്നെ​ങ്കി​ലോ? ഭാര്യ അദ്ദേഹ​ത്തോ​ടു ക്ഷമിക്കാ​നും ആ വിവാ​ഹ​ബന്ധം തുടർന്നു​കൊ​ണ്ടു​പോ​കാ​നും മനസ്സു​കാ​ണി​ക്കു​ന്ന​തു​കൊണ്ട്‌ തിരു​വെ​ഴു​ത്തു​പ​ര​മാ​യി അദ്ദേഹ​ത്തി​നു മറ്റൊരു വിവാഹം കഴിക്കാ​നുള്ള സ്വാത​ന്ത്ര്യ​മില്ല. അങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ അദ്ദേഹം മറ്റൊ​രാ​ളെ വിവാഹം കഴിക്കു​ക​യാ​ണെ​ങ്കിൽ അദ്ദേഹം വീണ്ടും വ്യഭി​ചാ​രം ചെയ്യു​ക​യാണ്‌. അതു​കൊണ്ട്‌ സഭയിലെ മൂപ്പന്മാർക്കു വീണ്ടും അദ്ദേഹ​ത്തി​നെ​തി​രെ നീതി​ന്യാ​യ നടപടി​കൾ സ്വീക​രി​ക്കേ​ണ്ടി​വ​രും.—1 കൊരി. 5:1, 2; 6:9, 10.

തിരു​വെ​ഴു​ത്ത​നു​സ​രിച്ച്‌ മറ്റൊരു വിവാഹം കഴിക്കാൻ സ്വാത​ന്ത്ര്യ​മി​ല്ലാത്ത ഒരാൾ വീണ്ടും വിവാഹം കഴിച്ചാൽ അദ്ദേഹ​ത്തി​ന്റെ പഴയ വിവാ​ഹ​ത്തെ​യും പുതിയ വിവാ​ഹ​ത്തെ​യും സഭ എങ്ങനെ​യാ​യി​രി​ക്കും കാണു​ന്നത്‌? ബൈബി​ള​നു​സ​രിച്ച്‌ ഇപ്പോ​ഴും ആദ്യത്തെ ആ വിവാ​ഹ​ബന്ധം നിലനിൽക്കു​ന്നു​ണ്ടോ? നിരപ​രാ​ധി​യായ ഭാര്യക്ക്‌ ഇപ്പോ​ഴും അദ്ദേഹ​ത്തോ​ടു ക്ഷമിക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാ​നുള്ള അവകാ​ശ​മു​ണ്ടോ? ഇനി പുതിയ വിവാ​ഹ​ബ​ന്ധത്തെ വ്യഭി​ചാ​ര​ബ​ന്ധ​മാ​യി സഭ കണക്കാ​ക്കു​മോ?

നിരപ​രാ​ധി​യായ ഭാര്യ ജീവി​ച്ചി​രി​ക്കു​ക​യും വേറെ വിവാഹം കഴിക്കാ​തി​രി​ക്കു​ക​യും ലൈം​ഗിക അധാർമി​ക​ത​യി​ലൊ​ന്നും ഏർപ്പെ​ടാ​തി​രി​ക്കു​ക​യും ചെയ്യു​ന്നി​ട​ത്തോ​ളം ഭർത്താ​വി​ന്റെ പുതിയ വിവാ​ഹ​ബ​ന്ധത്തെ വ്യഭി​ചാ​ര​ബ​ന്ധ​മാ​യി​ട്ടാ​ണു സഭ മുമ്പ്‌ കണക്കാ​ക്കി​യി​രു​ന്നത്‌. എന്നാൽ ഒന്ന്‌ ഓർക്കണം, ഒരാൾ വിവാ​ഹ​മോ​ചനം നേടി മറ്റൊരു വിവാഹം കഴിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ യേശു നിരപ​രാ​ധി​യായ ഇണയെ​ക്കു​റിച്ച്‌ ഒന്നും പറഞ്ഞില്ല. പകരം യേശു പറഞ്ഞത്‌, തിരു​വെ​ഴു​ത്ത​ടി​സ്ഥാ​ന​മി​ല്ലാ​തെ വിവാ​ഹ​മോ​ചനം നേടി മറ്റൊരു വിവാഹം കഴിക്കു​ന്ന​യാൾ വ്യഭി​ചാ​രം ചെയ്യുന്നു എന്നാണ്‌. അങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ, ആദ്യ വിവാ​ഹ​ബന്ധം അവസാ​നി​ക്കു​ന്നു.

“ലൈം​ഗിക അധാർമി​ക​ത​യാ​ണു വിവാ​ഹ​മോ​ച​ന​ത്തി​നുള്ള ഒരേ ഒരു അടിസ്ഥാ​നം. അതല്ലാതെ വേറെ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാ​ഹ​മോ​ചനം ചെയ്‌ത്‌ മറ്റൊ​രു​വളെ വിവാഹം കഴിക്കു​ന്നവൻ വ്യഭി​ചാ​രം ചെയ്യുന്നു.”—മത്താ. 19:9.

ഒരു വ്യക്തി തന്റെ ഭാര്യയെ വിവാ​ഹ​മോ​ചനം ചെയ്‌ത്‌ മറ്റൊ​രാ​ളെ വിവാഹം കഴിക്കു​മ്പോൾ മുൻ വിവാ​ഹ​ബന്ധം അവസാ​നി​ക്കു​ന്ന​തു​കൊണ്ട്‌ നിരപ​രാ​ധി​യായ ഭാര്യക്കു മേലാൽ കുറ്റക്കാ​ര​നായ വ്യക്തി​യോ​ടു ക്ഷമിക്ക​ണോ അതോ അദ്ദേഹത്തെ ഉപേക്ഷി​ക്ക​ണോ എന്നു തീരു​മാ​നി​ക്കാൻ കഴിയില്ല. അതു​കൊ​ണ്ടു​തന്നെ ഇക്കാര്യ​ത്തിൽ ഒരു തീരു​മാ​ന​മെ​ടു​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം മേലാൽ നിരപ​രാ​ധി​യായ ഭാര്യ​യു​ടെ മേൽ വരില്ല. ഇനി, സഭ പിന്നീ​ട​ങ്ങോട്ട്‌ പുതിയ വിവാ​ഹ​ബ​ന്ധത്തെ വ്യഭി​ചാ​ര​ബ​ന്ധ​മാ​യി കണക്കാ​ക്കു​ക​യു​മില്ല. b

ഭർത്താവ്‌ വ്യഭി​ചാ​രം ചെയ്യു​ക​യും അതിനു ശേഷം വിവാ​ഹ​മോ​ചനം നേടു​ക​യും ചെയ്യുന്ന ഒരു സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ നമ്മൾ ചർച്ച ചെയ്‌തു. ഇനി നമുക്കു മറ്റു രണ്ടു സാഹച​ര്യ​ങ്ങൾ നോക്കാം. ഒന്ന്‌, വ്യഭി​ചാ​രം ചെയ്യാ​തെ​തന്നെ ഭർത്താവ്‌ വിവാ​ഹ​മോ​ചനം നേടി മറ്റൊരു കല്യാണം കഴിക്കു​ന്നു. രണ്ട്‌, വ്യഭി​ചാ​രം ചെയ്യാ​തെ​തന്നെ ഭർത്താവ്‌ വിവാ​ഹ​മോ​ചനം നേടുന്നു, അതിനു ശേഷം അദ്ദേഹം ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ടു​ന്നു, ഭാര്യ ക്ഷമിക്കാൻ തയ്യാറാ​യി​ട്ടും അദ്ദേഹം മറ്റൊരു കല്യാണം കഴിക്കു​ന്നു. ഈ രണ്ടു സാഹച​ര്യ​ങ്ങ​ളി​ലും തിരു​വെ​ഴു​ത്ത​ടി​സ്ഥാ​ന​മി​ല്ലാ​തെ വിവാ​ഹ​മോ​ചനം ചെയ്‌ത്‌ മറ്റൊരു കല്യാണം കഴിക്കു​ന്ന​തു​കൊണ്ട്‌ അതു വ്യഭി​ചാ​ര​മാണ്‌. അങ്ങനെ രണ്ടാമതു വിവാഹം കഴിക്കു​ന്ന​തോ​ടെ അദ്ദേഹ​ത്തി​ന്റെ ആദ്യ വിവാ​ഹ​ബന്ധം അവസാ​നി​ക്കു​ക​യും ചെയ്യുന്നു. രണ്ടാം വിവാ​ഹ​ത്തി​നാണ്‌ ഇനി നിയമാം​ഗീ​കാ​ര​മു​ള്ളത്‌. 1979 നവംബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 32-ാം പേജിൽ ഇങ്ങനെ പറഞ്ഞി​രു​ന്നു: “ഇപ്പോൾ അദ്ദേഹം പുതിയ ഒരു വിവാ​ഹ​ബ​ന്ധ​ത്തി​ലേക്കു വന്നിരി​ക്കുന്ന സ്ഥിതിക്ക്‌ ഈ ഭാര്യയെ വെറു​തെ​യങ്ങ്‌ ഉപേക്ഷിച്ച്‌ അദ്ദേഹ​ത്തി​നു പഴയ ബന്ധത്തി​ലേക്കു തിരി​ച്ചു​പോ​കാ​നാ​കില്ല. വിവാ​ഹ​മോ​ചനം, വ്യഭി​ചാ​രം, രണ്ടാം വിവാഹം എന്നിവ​യോ​ടെ മുൻ വിവാ​ഹ​ബന്ധം അവസാ​നി​ച്ച​താണ്‌.”

ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ നമ്മൾ ഇതുവരെ മനസ്സി​ലാ​ക്കി​യി​രുന്ന കാര്യ​ത്തിന്‌ ഒരു മാറ്റം വന്നിട്ടു​ണ്ടെ​ങ്കി​ലും അതൊ​ന്നും വിവാ​ഹ​ത്തി​ന്റെ പവി​ത്ര​ത​യോ വ്യഭി​ചാ​ര​ത്തി​ന്റെ ഗൗരവ​മോ കുറച്ചു​ക​ള​യു​ന്നില്ല. തിരു​വെ​ഴു​ത്തു​പ​ര​മായ കാരണ​ങ്ങ​ളു​ടെ പേരി​ല​ല്ലാ​തെ ഭാര്യയെ വിവാ​ഹ​മോ​ചനം ചെയ്‌ത്‌ മറ്റൊ​രാ​ളെ കല്യാണം കഴിക്കാൻ ബൈബിൾ അനുവാ​ദം നൽകു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ അങ്ങനെ ചെയ്യുന്ന ഒരാൾ വ്യഭി​ചാ​രം എന്ന കുറ്റം ചെയ്യുന്നു. അദ്ദേഹ​ത്തി​നു നീതി​ന്യാ​യ നടപടി​കളെ നേരി​ടേണ്ടി വരും. (പുതിയ ഭാര്യ ഒരു ക്രിസ്‌ത്യാ​നി​യാ​ണെ​ങ്കിൽ ലൈം​ഗിക അധാർമി​ക​ത​യു​ടെ പേരിൽ അവർക്കെ​തി​രെ​യും നീതി​ന്യാ​യ നടപടി​ക​ളു​ണ്ടാ​കും.) ഈ പുതിയ വിവാ​ഹ​ബ​ന്ധത്തെ തുടർന്നും വ്യഭി​ചാ​ര​ബ​ന്ധ​മാ​യി നമ്മൾ കണക്കാ​ക്കു​ന്നി​ല്ലെ​ങ്കി​ലും വർഷങ്ങ​ളോ​ളം അദ്ദേഹ​ത്തി​നു സഭയിൽ പ്രത്യേക സേവന​പ​ദ​വി​ക​ളൊ​ന്നും കിട്ടില്ല. ഇനി, കുറെ വർഷങ്ങൾ കഴിഞ്ഞാ​ണെ​ങ്കി​ലും അദ്ദേഹ​ത്തിന്‌ ഒരു നിയമനം കൊടു​ക്കു​ന്ന​തി​നു മുമ്പ്‌ അദ്ദേഹം ചെയ്‌ത ആ കുറ്റം മറ്റുള്ളവർ മറന്നോ, അവർക്ക്‌ ഇപ്പോൾ അദ്ദേഹത്തെ ആദരി​ക്കാൻ കഴിയു​ന്നു​ണ്ടോ തുടങ്ങിയ കാര്യങ്ങൾ മൂപ്പന്മാർ പരിഗ​ണി​ക്കും. അക്കൂട്ട​ത്തിൽ, അദ്ദേഹം വഞ്ചിച്ച ആദ്യഭാ​ര്യ​യു​ടെ​യും അദ്ദേഹം ഉപേക്ഷിച്ച പ്രായ​പൂർത്തി​യാ​കാത്ത കുട്ടി​ക​ളു​ടെ​യും വികാ​ര​ങ്ങ​ളും സാഹച​ര്യ​ങ്ങ​ളും എല്ലാം അവർ കണക്കി​ലെ​ടു​ക്കും.—മലാ. 2:14-16.

തിരു​വെ​ഴു​ത്ത​ടി​സ്ഥാ​ന​മി​ല്ലാ​തെ ഒരു വ്യക്തി വിവാ​ഹ​മോ​ചനം നേടി മറ്റൊരു കല്യാണം കഴിച്ചാൽ അതു ഗുരു​ത​ര​മായ പല പ്രശ്‌ന​ങ്ങ​ളും വരുത്തി​വെ​ക്കും. അതു​കൊണ്ട്‌ ക്രിസ്‌ത്യാ​നി​കൾ യഹോ​വയെ അനുക​രി​ച്ചു​കൊണ്ട്‌ വിവാ​ഹ​ക്ര​മീ​ക​ര​ണത്തെ പവി​ത്ര​മാ​യി കാണണം.—സഭാ. 5:4, 5; എബ്രാ. 13:4.

a ഈ ലേഖന​ത്തിൽ എളുപ്പ​ത്തി​നു​വേണ്ടി വ്യഭി​ചാ​രം ചെയ്‌ത ഇണയെ പുരു​ഷ​നാ​യും നിരപ​രാ​ധി​യായ ഇണയെ സ്‌ത്രീ​യാ​യും നമുക്കു സങ്കൽപ്പി​ക്കാം. എന്നാൽ മർക്കോസ്‌ 10:11,12-ൽ കാണു​ന്ന​തു​പോ​ലെ യേശു​വി​ന്റെ ഈ ഉപദേശം ഭാര്യ​യു​ടെ​യും ഭർത്താ​വി​ന്റെ​യും കാര്യ​ത്തിൽ ഒരു​പോ​ലെ ശരിയാ​ണെന്നു യേശു വ്യക്തമാ​ക്കി.

b നിരപരാധിയായ ഇണ മരിക്കു​ക​യോ വേറെ കല്യാണം കഴിക്കു​ക​യോ ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ടു​ക​യോ ചെയ്യു​ന്ന​തു​വരെ പുതിയ വിവാ​ഹ​ബ​ന്ധത്തെ വ്യഭി​ചാ​ര​ബ​ന്ധ​മാ​യി കണക്കാ​ക്കു​മെ​ന്നാ​ണു മുമ്പ്‌ നമ്മൾ മനസ്സി​ലാ​ക്കി​യി​രു​ന്നത്‌. അതിനു വന്നൊരു മാറ്റമാണ്‌ ഇത്‌.