വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 37

നമ്മുടെ സഹോ​ദ​ര​ങ്ങളെ നമുക്കു വിശ്വ​സി​ക്കാ​നാ​കും

നമ്മുടെ സഹോ​ദ​ര​ങ്ങളെ നമുക്കു വിശ്വ​സി​ക്കാ​നാ​കും

“സ്‌നേഹം . . . എല്ലാം വിശ്വ​സി​ക്കു​ന്നു, എല്ലാം പ്രത്യാ​ശി​ക്കു​ന്നു.”—1 കൊരി. 13:4, 7.

ഗീതം 124 എന്നും വിശ്വസ്‌തൻ

ചുരുക്കം a

1. ഇന്ന്‌ ആരെയും വിശ്വ​സി​ക്കാ​നാ​കി​ല്ലെന്നു പലരും ചിന്തി​ക്കു​ന്ന​തിൽ നമ്മൾ അതിശ​യി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

 ആളുകൾക്ക്‌ ഇന്നു പൊതു​വേ ആരിലും വിശ്വാ​സം ഇല്ലാതാ​യി​രി​ക്കു​ക​യാണ്‌. കാരണം ഇന്നത്തെ ബിസി​നെ​സ്സു​കാ​രും രാഷ്‌ട്രീ​യ​ക്കാ​രും മതനേ​താ​ക്ക​ന്മാ​രും അവരെ കൂടെ​ക്കൂ​ടെ നിരാ​ശ​പ്പെ​ടു​ത്തു​ന്നു. ഇതൊക്കെ കണ്ടുകണ്ട്‌ സ്വന്തം കൂട്ടു​കാ​രെ​യും അയൽക്കാ​രെ​യും കുടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലും വിശ്വ​സി​ക്കാ​നാ​കില്ല എന്നാണ്‌ അവർ ചിന്തി​ക്കു​ന്നത്‌. നമുക്ക്‌ അതിൽ അതിശ​യ​മില്ല. കാരണം ‘അവസാ​ന​കാ​ലത്ത്‌ മനുഷ്യർ വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​വ​രും പരദൂ​ഷണം പറയു​ന്ന​വ​രും ചതിയ​ന്മാ​രും’ ആയിരി​ക്കു​മെന്നു ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, ഈ വ്യവസ്ഥി​തി​യു​ടെ ദൈവ​മായ പിശാ​ചി​ന്റെ സ്വഭാ​വ​മാണ്‌ ആളുകൾ ഇന്നു കാണി​ക്കു​ന്നത്‌. പിശാ​ചി​നെ ആർക്കും വിശ്വ​സി​ക്കാ​നാ​കി​ല്ല​ല്ലോ.—2 തിമൊ. 3:1-4; 2 കൊരി. 4:4.

2. (എ) നമുക്ക്‌ ആരിൽ പൂർണ​മാ​യി വിശ്വാ​സ​മർപ്പി​ക്കാ​നാ​കും? (ബി) ചിലർ എന്തു ചിന്തി​ച്ചേ​ക്കാം?

2 പക്ഷേ, ക്രിസ്‌ത്യാ​നി​ക​ളായ നമുക്ക്‌ ആരെ വിശ്വ​സി​ക്ക​ണ​മെന്ന്‌ അറിയാം. ദൈവ​മായ യഹോ​വ​യിൽ നമുക്കു വിശ്വാ​സ​മർപ്പി​ക്കാ​നാ​കും. (യിരെ. 17:7, 8) യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും തന്റെ സ്‌നേ​ഹി​തരെ ‘ഒരിക്ക​ലും ഉപേക്ഷി​ക്കി​ല്ലെ​ന്നും’ നമുക്ക്‌ ഉറപ്പുണ്ട്‌. (സങ്കീ. 9:10) ഇനി, യേശു​ക്രി​സ്‌തു​വി​ലും നമുക്കു വിശ്വ​സി​ക്കാ​നാ​കും. യേശു നമുക്കു​വേണ്ടി സ്വന്തം ജീവൻ നൽകി​യ​ല്ലോ. (1 പത്രോ. 3:18) കൂടാതെ ബൈബിൾ നൽകുന്ന ഉപദേ​ശ​ത്തി​ലും വിശ്വ​സി​ക്കാ​നാ​കു​മെന്നു നമ്മുടെ ജീവി​ത​ത്തി​ലൂ​ടെ നമ്മൾ കണ്ടറി​ഞ്ഞി​രി​ക്കു​ന്നു. (2 തിമൊ. 3:16, 17) അതു​കൊണ്ട്‌ യഹോ​വ​യി​ലും യേശു​വി​ലും ബൈബി​ളി​ലും നമുക്കു വിശ്വ​സി​ക്കാ​നാ​കും. ഇക്കാര്യ​ത്തിൽ നമുക്ക്‌ ഒരു സംശയ​വു​മില്ല. പക്ഷേ സഹോ​ദ​ര​ങ്ങ​ളു​ടെ കാര്യം വരു​മ്പോൾ, അവരെ എപ്പോ​ഴും വിശ്വ​സി​ക്കാ​നാ​കു​മോ എന്നു ചിലർക്കു തോന്നി​യേ​ക്കാം. എന്നാൽ സഹോ​ദ​ര​ങ്ങ​ളെ​യും വിശ്വ​സി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു നമുക്ക്‌ ഇനി നോക്കാം.

നമ്മുടെ സഹോ​ദ​ര​ങ്ങളെ നമുക്കു വേണം

നമുക്കു ശരിക്കും വിശ്വ​സി​ക്കാ​നാ​കുന്ന, നമ്മളെ​പ്പോ​ലെ​തന്നെ യഹോ​വയെ സ്‌നേഹിക്കുന്ന സഹോ​ദ​രങ്ങൾ ലോക​മെ​ങ്ങും നമുക്കുണ്ട്‌ (3-ാം ഖണ്ഡിക കാണുക)

3. നമുക്കു കിട്ടി​യി​രി​ക്കുന്ന വലി​യൊ​രു അനു​ഗ്രഹം എന്താണ്‌? (മർക്കോസ്‌ 10:29, 30)

3 യഹോവ ലോക​മെ​ങ്ങു​മുള്ള തന്റെ ആരാധ​ക​രു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കാൻ നമ്മളെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. നമുക്കു കിട്ടി​യി​രി​ക്കുന്ന എത്ര വലിയ ഒരു അനു​ഗ്ര​ഹ​മാണ്‌ അത്‌! അതിലൂ​ടെ നമുക്കു പല പ്രയോ​ജ​ന​ങ്ങ​ളും കിട്ടുന്നു. (മർക്കോസ്‌ 10:29, 30 വായി​ക്കുക.) ലോക​ത്തി​ന്റെ എല്ലാ ഭാഗത്തും നമുക്കു സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രുണ്ട്‌. അവരും നമ്മളെ​പ്പോ​ലെ​തന്നെ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു, ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കാൻ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​ന്നു. ഭാഷയു​ടെ​യും സംസ്‌കാ​ര​ത്തി​ന്റെ​യും വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ​യും കാര്യ​ത്തിൽ നമുക്കു പല വ്യത്യാ​സ​ങ്ങ​ളു​മു​ണ്ടാ​യി​രി​ക്കാം. എന്നാൽ ജീവി​ത​ത്തിൽ ആദ്യമാ​യി​ട്ടാണ്‌ അവരെ കാണു​ന്ന​തെ​ങ്കിൽപ്പോ​ലും നമുക്ക്‌ അവരോ​ടു സ്‌നേ​ഹ​വും അടുപ്പ​വും തോന്നു​ന്നു. സ്‌നേ​ഹ​വാ​നായ നമ്മുടെ സ്വർഗീ​യ​പി​താ​വി​നെ സ്‌തു​തി​ക്കാ​നും ആരാധി​ക്കാ​നും അവരോ​ടൊ​പ്പ​മാ​യി​രി​ക്കു​ന്നതു നമുക്ക്‌ എത്ര സന്തോഷം തരുന്ന കാര്യ​മാണ്‌!—സങ്കീ. 133:1.

4. നമ്മുടെ സഹോ​ദ​ര​ങ്ങളെ നമുക്ക്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4 മുമ്പെ​ന്ന​ത്തെ​ക്കാൾ അധിക​മാ​യി ഇന്നു സഹോ​ദ​ര​ങ്ങ​ളു​മാ​യി നമുക്കു നല്ല സ്‌നേ​ഹ​വും അടുപ്പ​വും ആവശ്യ​മാണ്‌. പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ഒക്കെ കടന്നു​പോ​കു​മ്പോൾ അവർ നമ്മളെ സഹായി​ക്കും. (റോമ. 15:1; ഗലാ. 6:2) ഇനി, ദൈവ​സേ​വ​ന​ത്തിൽ ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ക്കാ​നും യഹോ​വ​യു​മാ​യി നല്ലൊരു ബന്ധത്തി​ലാ​യി​രി​ക്കാ​നും അവർ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കും. (1 തെസ്സ. 5:11; എബ്രാ. 10:23-25) കൂടാതെ ഇതെക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കുക: നമ്മു​ടെ​യെ​ല്ലാം പൊതു​ശ​ത്രു​വായ സാത്താ​നും അവന്റെ ദുഷ്ട​ലോ​ക​ത്തി​നും എതിരെ പോരാ​ടാൻ ഈ സഹോ​ദ​രങ്ങൾ നമ്മു​ടെ​കൂ​ടെ ഇല്ലായി​രു​ന്നെ​ങ്കിൽ നമ്മുടെ അവസ്ഥ എന്തായി​രു​ന്നേനെ! സാത്താ​നും അവന്റെ കൂടെ​യു​ള്ള​വ​രും പെട്ടെ​ന്നു​തന്നെ ദൈവ​ജ​നത്തെ ആക്രമി​ക്കും. അന്നു പ്രിയ സഹോ​ദ​ര​ങ്ങ​ളൊ​ക്കെ ഒപ്പമു​ള്ള​തിൽ നമുക്ക്‌ എത്ര സന്തോഷം തോന്നും!

5. സഹോ​ദ​ര​ങ്ങളെ വിശ്വ​സി​ക്കാൻ ചിലർക്കു കഴിയാ​ത്തത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം?

5 സഹോ​ദ​ര​ങ്ങളെ വിശ്വ​സി​ക്കാൻ ചിലർക്കു പ്രയാസം തോന്നാം. അവർക്കു​ണ്ടായ ചില അനുഭ​വ​ങ്ങ​ളാ​യി​രി​ക്കാം അതിനു കാരണം. ഒരുപക്ഷേ രഹസ്യ​മാ​യി വെക്കാൻ പറഞ്ഞ ഒരു കാര്യം അവർ മറ്റുള്ള​വ​രോ​ടു പറഞ്ഞു​പ​ര​ത്തി​യി​രി​ക്കാം. അല്ലെങ്കിൽ പറഞ്ഞ വാക്കു പാലി​ച്ചി​ട്ടി​ല്ലാ​യി​രി​ക്കാം. അതുമ​ല്ലെ​ങ്കിൽ വേദനി​പ്പി​ക്കുന്ന രീതി​യിൽ അവർ സംസാ​രി​ക്കു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌തി​രി​ക്കാം. ഇത്തരം അനുഭ​വ​ങ്ങ​ളൊ​ക്കെ ഉണ്ടായി​ട്ടു​ള്ള​തു​കൊണ്ട്‌ ആരെയും വിശ്വ​സി​ക്കാ​നാ​കി​ല്ലെന്ന്‌ അവർ ചിന്തി​ക്കു​ന്നു​ണ്ടാ​കും. എന്നാൽ നമുക്ക്‌ എങ്ങനെ സഹോ​ദ​ര​ങ്ങ​ളി​ലുള്ള വിശ്വാ​സം ശക്തമാ​ക്കാം?

സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ സഹോദരങ്ങളെ വിശ്വസിക്കും

6. സഹോ​ദ​ര​ങ്ങളെ വിശ്വ​സി​ക്കാൻ സ്‌നേഹം നമ്മളെ എങ്ങനെ സഹായി​ക്കും? (1 കൊരി​ന്ത്യർ 13:4-8)

6 സഹോ​ദ​ര​ങ്ങളെ വിശ്വ​സി​ക്ക​ണ​മെ​ങ്കിൽ നമുക്ക്‌ അവരോ​ടു സ്‌നേഹം വേണം. 1 കൊരി​ന്ത്യർ 13-ാം അധ്യാ​യ​ത്തിൽ സ്‌നേ​ഹ​ത്തി​ന്റെ പല വശങ്ങ​ളെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌. അതു സഹോ​ദ​ര​ങ്ങ​ളി​ലുള്ള നമ്മുടെ വിശ്വാ​സം ശക്തമാ​ക്കാ​നും ഇനി വിശ്വാ​സം നഷ്ടപ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കിൽ അതു വീണ്ടെ​ടു​ക്കാ​നും നമ്മളെ സഹായി​ക്കും. (1 കൊരി​ന്ത്യർ 13:4-8 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌ 4-ാം വാക്യം പറയുന്നു: “സ്‌നേഹം ക്ഷമയും ദയയും ഉള്ളതാണ്‌.” യഹോ​വ​യ്‌ക്കെ​തി​രെ നമ്മൾ എന്തെല്ലാം തെറ്റുകൾ ചെയ്യുന്നു. എന്നിട്ടും യഹോവ നമ്മളോ​ടു ക്ഷമ കാണി​ക്കു​ന്നി​ല്ലേ? അങ്ങനെ​യെ​ങ്കിൽ സഹോ​ദ​രങ്ങൾ നമ്മളെ വിഷമി​പ്പി​ക്കു​ക​യോ വേദനി​പ്പി​ക്കു​ക​യോ ഒക്കെ ചെയ്‌താ​ലും നമ്മളും അവരോ​ടു ക്ഷമ കാണി​ക്കേ​ണ്ട​തല്ലേ? ഇനി 5-ാം വാക്യം പറയുന്നു: “(സ്‌നേഹം) പ്രകോ​പി​ത​മാ​കു​ന്നില്ല; ദ്രോ​ഹ​ങ്ങ​ളു​ടെ കണക്കു സൂക്ഷി​ക്കു​ന്നില്ല.” സഹോ​ദ​ര​ങ്ങ​ളിൽ ആരെങ്കി​ലും നമ്മളെ വിഷമി​പ്പി​ക്കുന്ന എന്തെങ്കി​ലും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ അതെക്കു​റിച്ച്‌ വീണ്ടും​വീ​ണ്ടും ഓർത്ത്‌ അതു മനസ്സിൽത്തന്നെ സൂക്ഷി​ക്കാൻ നമ്മൾ ആരും ആഗ്രഹി​ക്കു​ന്നില്ല. സഭാ​പ്ര​സം​ഗകൻ 7:9 പറയു​ന്നത്‌: “പെട്ടെന്നു നീരസ​പ്പെ​ട​രുത്‌” എന്നാണ്‌. ഇനി, എഫെസ്യർ 4:26-ലെ ആ ഉപദേശം അനുസ​രി​ക്കു​ന്ന​തും എത്ര നന്നായി​രി​ക്കും! “സൂര്യൻ അസ്‌ത​മി​ക്കു​ന്ന​തു​വരെ ദേഷ്യം വെച്ചു​കൊ​ണ്ടി​രി​ക്ക​രുത്‌” എന്ന്‌ അവിടെ പറയുന്നു.

7. മത്തായി 7:1-5 വരെയുള്ള വാക്യ​ങ്ങ​ളിൽ കാണുന്ന തത്ത്വം സഹോ​ദ​ര​ങ്ങ​ളി​ലുള്ള വിശ്വാ​സം വളർത്താൻ നമ്മളെ എങ്ങനെ സഹായി​ക്കും?

7 സഹോ​ദ​ര​ങ്ങ​ളി​ലുള്ള വിശ്വാ​സം ശക്തമാ​ക്കാൻ സഹായി​ക്കുന്ന മറ്റൊരു കാര്യം യഹോവ അവരെ എങ്ങനെ കാണു​ന്നോ അതു​പോ​ലെ നമ്മളും അവരെ കാണുക എന്നതാണ്‌. ദൈവം അവരെ സ്‌നേ​ഹി​ക്കു​ന്നു. അവർ ചെയ്‌ത തെറ്റു​ക​ളു​ടെ കണക്കു സൂക്ഷി​ക്കു​ന്നു​മില്ല. അതു​കൊണ്ട്‌ നമ്മളും അതുതന്നെ ചെയ്യണം. (സങ്കീ. 130:3) അവർ നമ്മളോ​ടു ചെയ്‌ത ദ്രോ​ഹ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​തി​നു പകരം അവരിലെ നല്ല ഗുണങ്ങൾ കാണാൻ നമുക്കു ശ്രമി​ക്കാം. കൂടാതെ ശരിയായ കാര്യങ്ങൾ ചെയ്യാ​നുള്ള അവരുടെ കഴിവി​ലും നമുക്കു ശ്രദ്ധി​ക്കാം. (മത്തായി 7:1-5 വായി​ക്കുക.) ഇനി, സ്‌നേഹം “എല്ലാം വിശ്വ​സി​ക്കു​ന്നു” എന്നും ബൈബിൾ പറയുന്നു. അതു​കൊണ്ട്‌ ആരെങ്കി​ലും നമ്മളെ ദ്രോ​ഹി​ച്ചാൽ അവർ അതു മനഃപൂർവം ചെയ്‌തതല്ല എന്നു നമുക്കു ചിന്തി​ക്കാ​നാ​കും. (1 കൊരി. 13:7) എന്നാൽ എല്ലാം വിശ്വ​സി​ക്കുക എന്നു പറയു​ന്ന​തി​ന്റെ അർഥം അവരെ കണ്ണുമ​ടച്ച്‌ വിശ്വ​സി​ക്കുക എന്നല്ല; പകരം അവർ ചെയ്‌തി​ട്ടുള്ള നല്ല കാര്യ​ങ്ങ​ളിൽ ശ്രദ്ധി​ച്ചു​കൊണ്ട്‌ അവരെ വിശ്വ​സി​ക്കുക എന്നാണ്‌. യഹോവ ആഗ്രഹി​ക്കു​ന്നത്‌ അതാണ്‌. b

8. സഹോ​ദ​ര​ങ്ങ​ളി​ലുള്ള വിശ്വാ​സം നമുക്ക്‌ എങ്ങനെ വളർത്തി​യെ​ടു​ക്കാം?

8 സഹോ​ദ​ര​ങ്ങ​ളി​ലുള്ള നമ്മുടെ വിശ്വാ​സം വളരാൻ കുറച്ച്‌ സമയ​മെ​ടു​ക്കും. എന്നാൽ അതിനു​വേണ്ടി നമുക്ക്‌ എന്തു ചെയ്യാം? അവരെ അടുത്ത്‌ അറിയാൻ ശ്രമി​ക്കുക. മീറ്റി​ങ്ങിന്‌ അവരെ കാണു​മ്പോൾ അവരോ​ടു സംസാ​രി​ക്കുക. അവരു​ടെ​കൂ​ടെ പ്രസം​ഗ​പ്ര​വർത്തനം ചെയ്യുക. എങ്കിലും ആ വിശ്വാ​സം ഒറ്റയടിക്ക്‌ ഉണ്ടാകു​ന്നതല്ല. നമ്മൾ ക്ഷമ കാണി​ക്കണം. ഒരാളെ പരിച​യ​പ്പെ​ടു​മ്പോൾത്തന്നെ നമ്മുടെ എല്ലാ രഹസ്യ​ങ്ങ​ളും അവരോ​ടു പറയാൻ ഒരുപക്ഷേ നമ്മൾ ആഗ്രഹി​ക്കില്ല. എന്നാൽ അവരു​മാ​യുള്ള നമ്മുടെ സൗഹൃദം ശക്തമാ​കു​മ്പോൾ പതി​യെ​പ്പ​തി​യെ പലതും അവരോ​ടു പറയാൻ നമുക്കു തോന്നി​യേ​ക്കാം. (ലൂക്കോ. 16:10) പക്ഷേ, നമ്മൾ വളരെ വിശ്വ​സി​ച്ചി​രുന്ന ഒരാൾ നമ്മളെ വഞ്ചിക്കു​ന്നെ​ങ്കി​ലോ? ഇനി​യൊ​രി​ക്ക​ലും ആ വ്യക്തിയെ വിശ്വ​സി​ക്കി​ല്ലെന്നു പെട്ടെന്നു തീരു​മാ​നി​ക്ക​രുത്‌. പകരം സമയം അനുവ​ദി​ക്കുക. ചില ആളുകൾ നമ്മളെ നിരാ​ശ​പ്പെ​ടു​ത്തി​യെന്നു കരുതി ആരെയും വിശ്വ​സി​ക്കാൻ കൊള്ളില്ല എന്നും ചിന്തി​ക്ക​രുത്‌. ഇക്കാര്യ​ത്തിൽ നമുക്കു മാതൃ​ക​യാ​ക്കാ​വുന്ന പല വിശ്വസ്‌ത ദൈവ​ദാ​സ​ന്മാ​രുണ്ട്‌. ചിലർ അവരെ വഞ്ചിച്ച​പ്പോൾ ഇനി ആരെയും വിശ്വ​സി​ക്കി​ല്ലെന്ന്‌ അവർ ചിന്തി​ച്ചില്ല.

മറ്റുള്ള​വ​രിൽ വിശ്വാ​സ​മർപ്പി​ച്ച​വ​രിൽനിന്ന്‌ പഠിക്കുക

കാര്യം അറിയാ​തെ ഏലി കുറ്റ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഹന്ന യഹോ​വ​യി​ലും ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തി​ലും വിശ്വാ​സ​മർപ്പി​ച്ചു (9-ാം ഖണ്ഡിക കാണുക)

9. (എ) ഏലിയും പുത്ര​ന്മാ​രും പല തെറ്റു​ക​ളും വരുത്തി​യെ​ങ്കി​ലും ഹന്ന എന്തു ചെയ്‌തു? (ബി) ഹന്നയിൽനിന്ന്‌ നിങ്ങൾക്ക്‌ എന്തു പഠിക്കാം? (ചിത്രം കാണുക.)

9 ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തുള്ള ആരെങ്കി​ലും ചെയ്‌ത ഒരു കാര്യം നിങ്ങളെ വല്ലാതെ വിഷമി​പ്പി​ച്ചി​ട്ടു​ണ്ടോ? എങ്കിൽ ഹന്നയുടെ മാതൃ​ക​യിൽനിന്ന്‌ നിങ്ങൾക്കു പലതും പഠിക്കാ​നാ​കും. അക്കാലത്ത്‌ ഏലിയാ​യി​രു​ന്നു ഇസ്രാ​യേ​ലി​ലെ മഹാപു​രോ​ഹി​തൻ. അദ്ദേഹ​ത്തി​ന്റെ കുടും​ബം അത്ര നല്ല മാതൃ​ക​യൊ​ന്നു​മാ​യി​രു​ന്നില്ല. ഏലിയു​ടെ പുത്ര​ന്മാർ യഹോ​വ​യു​ടെ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ സേവി​ക്കു​ന്ന​വ​രാ​യി​രു​ന്നു. എന്നിട്ടും അവർ പതിവാ​യി അവിടെ പല വൃത്തി​കേ​ടു​ക​ളും ചെയ്‌തു. അവരുടെ അപ്പനായ ഏലി അതൊക്കെ അറിഞ്ഞി​ട്ടും അവരെ തിരു​ത്തി​യില്ല. പക്ഷേ യഹോവ അതൊക്കെ കാണു​ന്നു​ണ്ടാ​യി​രു​ന്നു. എങ്കിലും മഹാപു​രോ​ഹി​ത​നാ​യി അവിടെ തുടരാൻ യഹോവ അദ്ദേഹത്തെ അനുവ​ദി​ച്ചു. ഈ സംഭവ​ങ്ങ​ളൊ​ക്കെ കണ്ട ഹന്നയ്‌ക്കു വേണ​മെ​ങ്കിൽ ഇങ്ങനെ ചിന്തി​ക്കാ​മാ​യി​രു​ന്നു: ‘ഏലി അവിടെ മഹാപു​രോ​ഹി​തൻ ആയിരി​ക്കു​ന്നി​ട​ത്തോ​ളം കാലം ഞാൻ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ പോയി യഹോ​വയെ ആരാധി​ക്കില്ല.’ എന്നാൽ ഹന്ന അങ്ങനെ ചിന്തി​ച്ചില്ല. ഒരിക്കൽ ഹന്ന വളരെ സങ്കട​ത്തോ​ടെ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നതു കണ്ടിട്ട്‌ ഏലി തെറ്റി​ദ്ധ​രി​ച്ചു. ഹന്ന മദ്യപി​ച്ചി​ട്ടു​ണ്ടെ​ന്നാണ്‌ അദ്ദേഹം കരുതി​യത്‌. എന്താണു കാര്യ​മെന്ന്‌ അന്വേ​ഷി​ക്കു​ക​പോ​ലും ചെയ്യാതെ അദ്ദേഹം ഹന്നയെ കുറ്റ​പ്പെ​ടു​ത്തി. (1 ശമു. 1:12-16) എന്നാൽ ഹന്ന അതി​നോ​ടകം യഹോ​വ​യ്‌ക്ക്‌ ഒരു വാക്കു കൊടു​ത്തി​ട്ടു​ണ്ടാ​യി​രു​ന്നു: തനിക്ക്‌ ഒരു മകൻ ജനിക്കു​ക​യാ​ണെ​ങ്കിൽ അവനെ യഹോ​വ​യ്‌ക്കു കൊടു​ക്കാ​മെന്ന്‌. വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലേക്ക്‌ അയച്ചാൽ അവന്‌ ഏലിയു​ടെ​കൂ​ടെ പ്രവർത്തി​ക്കേ​ണ്ടി​വ​രു​മെന്ന്‌ അറിയാ​മാ​യി​രു​ന്നി​ട്ടും ഹന്ന തന്റെ വാക്കു പാലി​ക്കാൻ തയ്യാറാ​യി. (1 ശമു. 1:11) ഏലിയു​ടെ പുത്ര​ന്മാർ ചെയ്‌തി​രുന്ന കാര്യങ്ങൾ തിരു​ത്ത​പ്പെ​ടേ​ണ്ട​വ​യാ​യി​രു​ന്നോ? അതെ. യഹോവ അത്‌ കാണു​ന്നു​ണ്ടാ​യി​രു​ന്നു. തന്റെ സമയം വന്നപ്പോൾ നടപടി​യെ​ടു​ക്കു​ക​യും ചെയ്‌തു. (1 ശമു. 4:17) അതേസ​മയം ഒരു മകനെ നൽകി യഹോവ ഹന്നയെ അനു​ഗ്ര​ഹി​ച്ചു. ശമു​വേ​ലാ​യി​രു​ന്നു ആ മകൻ.—1 ശമു. 1:17-20.

10. ചിലർ ചതി​ച്ചെ​ങ്കി​ലും മറ്റുള്ള​വ​രിൽ തനിക്കു വിശ്വാ​സ​മു​ണ്ടെന്നു ദാവീദ്‌ എങ്ങനെ​യാ​ണു തെളി​യി​ച്ചത്‌?

10 അടുത്ത കൂട്ടു​കാർ ആരെങ്കി​ലും നിങ്ങളെ എപ്പോ​ഴെ​ങ്കി​ലും ചതിച്ചി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ ദാവീദ്‌ രാജാ​വി​ന്റെ ഈ അനുഭവം ശ്രദ്ധി​ക്കുക: ദാവീ​ദി​ന്റെ ഒരു കൂട്ടു​കാ​ര​നാ​യി​രു​ന്നു അഹി​ഥോ​ഫെൽ. എന്നാൽ അബ്‌ശാ​ലോം അപ്പനിൽനിന്ന്‌ രാജാ​ധി​കാ​രം തട്ടി​യെ​ടു​ക്കാൻ ശ്രമി​ച്ച​പ്പോൾ അഹി​ഥോ​ഫെൽ ആ പക്ഷം ചേർന്നു. അത്‌ അറിഞ്ഞ​പ്പോൾ ദാവീ​ദിന്‌ എത്ര വിഷമം തോന്നി​യി​രി​ക്കാം. സ്വന്തം മകനും ഒരു കൂട്ടു​കാ​ര​നും തനി​ക്കെ​തി​രെ തിരി​ഞ്ഞി​രി​ക്കു​ന്നു. എന്നാൽ ചിലർ അങ്ങനെ ചെയ്‌തെ​ങ്കി​ലും ആരെയും വിശ്വ​സി​ക്കാ​നാ​കി​ല്ലെന്നു ദാവീദ്‌ ചിന്തി​ച്ചില്ല. ഈ ധിക്കാ​ര​ത്തിൽ കൂട്ടു​ചേ​രാൻ തയ്യാറാ​കാ​തി​രുന്ന ഹൂശായി എന്നൊരു വിശ്വസ്‌ത സ്‌നേ​ഹി​തൻ ദാവീ​ദി​നു​ണ്ടാ​യി​രു​ന്നു. ദാവീദ്‌ ഹൂശാ​യി​യെ തുടർന്നും വിശ്വ​സി​ച്ചു. ആ വിശ്വാ​സം ശരിയാ​ണെന്നു പിന്നീടു തെളി​യു​ക​യും ചെയ്‌തു. സ്വന്തം ജീവൻപോ​ലും പണയ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ അദ്ദേഹം ദാവീ​ദി​ന്റെ​കൂ​ടെ നിന്നു. അങ്ങനെ ഹൂശായി ഒരു യഥാർഥ സ്‌നേ​ഹി​ത​നാ​ണെന്നു തെളി​യി​ച്ചു.—2 ശമു. 17:1-16.

11. അബീഗ​യി​ലി​നെ വിശ്വ​സി​ക്കു​ന്നെന്നു നാബാ​ലി​ന്റെ ദാസന്മാ​രിൽ ഒരാൾ എങ്ങനെ തെളി​യി​ച്ചു?

11 നാബാ​ലി​ന്റെ ഒരു ദാസ​നെ​ക്കു​റി​ച്ചും ചിന്തി​ക്കുക. വളരെ സമ്പന്നനായ ഒരു ഇസ്രാ​യേ​ല്യ​നാ​യി​രു​ന്നു നാബാൽ. ദാവീ​ദും അദ്ദേഹ​ത്തി​ന്റെ ആളുക​ളും നാബാ​ലി​ന്റെ ദാസന്മാ​രെ മുമ്പ്‌ സംരക്ഷി​ച്ചി​ട്ടുണ്ട്‌. എന്നാൽ കുറെ​ക്കാ​ലം കഴിഞ്ഞ്‌ ദാവീദ്‌ ഒരിക്കൽ നാബാ​ലി​നോ​ടു തന്റെ ആളുകൾക്കു കുറച്ച്‌ ഭക്ഷണം തരാമോ എന്നു ചോദി​ച്ചു. അയാൾ അതിനു തയ്യാറാ​യില്ല. ഇതു കേട്ട്‌ ദേഷ്യം​വന്ന ദാവീദ്‌ നാബാ​ലി​ന്റെ വീട്ടി​ലുള്ള ഒരു ആണി​നെ​പ്പോ​ലും ജീവ​നോ​ടെ വെച്ചേ​ക്കി​ല്ലെന്നു തീരു​മാ​നി​ച്ചു. ഇതിനി​ട​യിൽ നാബാ​ലി​ന്റെ ഒരു ദാസൻ നടന്ന സംഭവ​ത്തെ​ക്കു​റിച്ച്‌ നാബാ​ലി​ന്റെ ഭാര്യ​യായ അബീഗ​യി​ലി​നോ​ടു പറഞ്ഞു. ആ ദാസനു വേണ​മെ​ങ്കിൽ ഓടി രക്ഷപ്പെ​ടാ​മാ​യി​രു​ന്നു. കാരണം ജീവൻ അപകട​ത്തി​ലാണ്‌. പക്ഷേ അദ്ദേഹം അങ്ങനെ ചെയ്‌തില്ല. കാരണം വിവേ​ക​ത്തോ​ടെ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള സ്‌ത്രീ​യാണ്‌ അബീഗ​യിൽ എന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. തന്റെ ജീവൻ രക്ഷിക്കാൻ അബീഗ​യി​ലി​നു കഴിയു​മെന്ന്‌ അദ്ദേഹ​ത്തിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. അതുത​ന്നെ​യാ​ണു സംഭവി​ച്ച​തും. അബീഗ​യിൽ ധൈര്യ​ത്തോ​ടെ ദാവീ​ദി​ന്റെ അടുക്കൽ ചെന്നു. അങ്ങനെ ഒരു വലിയ തെറ്റു ചെയ്യു​ന്ന​തിൽനിന്ന്‌ അദ്ദേഹത്തെ തടയാൻ അബീഗ​യി​ലി​നാ​യി. (1 ശമു. 25:2-35) ദാവീദ്‌ തന്റെ വാക്കു കേൾക്കു​മെ​ന്നും ആ വലിയ തെറ്റു ചെയ്യു​ന്ന​തിൽനിന്ന്‌ പിന്തി​രി​യു​മെ​ന്നും ഉള്ള വിശ്വാ​സം അബീഗ​യി​ലി​നു​മു​ണ്ടാ​യി​രു​ന്നു.

12. തന്റെ ശിഷ്യ​ന്മാർക്കു പല തെറ്റു​ക​ളും സംഭവി​ച്ചെ​ങ്കി​ലും താൻ അവരെ വിശ്വ​സി​ക്കു​ന്നെന്നു യേശു എങ്ങനെ​യാ​ണു കാണി​ച്ചത്‌?

12 യേശു​വി​ന്റെ ശിഷ്യ​ന്മാർക്കു പലപ്പോ​ഴും തെറ്റു പറ്റി​യെ​ങ്കി​ലും യേശു അവരെ വിശ്വ​സി​ച്ചു. (യോഹ. 15:15, 16) ഉദാഹ​ര​ണ​ത്തിന്‌ ദൈവ​രാ​ജ്യ​ത്തിൽ തങ്ങൾക്കു പ്രത്യേ​ക​സ്ഥാ​നം വേണ​മെന്നു യാക്കോ​ബും യോഹ​ന്നാ​നും യേശു​വി​നോട്‌ ആവശ്യ​പ്പെട്ടു. അവർ അങ്ങനെ ചെയ്‌തെ​ങ്കി​ലും യഹോ​വയെ സേവി​ക്കു​ന്ന​തി​ലെ അവരുടെ ഉദ്ദേശ്യ​ത്തെ​യൊ​ന്നും യേശു ചോദ്യം ചെയ്‌തില്ല. തന്റെ അപ്പോ​സ്‌ത​ല​ന്മാ​രാ​യി​രി​ക്കു​ന്ന​തിൽനിന്ന്‌ യേശു അവരെ ഒഴിവാ​ക്കി​യ​തു​മില്ല. (മർക്കോ. 10:35-40) പിന്നീട്‌ യേശു​വി​നെ അറസ്റ്റു ചെയ്‌ത രാത്രി​യിൽ ശിഷ്യ​ന്മാർ എല്ലാവ​രും യേശു​വി​നെ ഉപേക്ഷി​ച്ചു​പോ​യി. (മത്താ. 26:56) എന്നിട്ടും യേശു​വിന്‌ അവരി​ലുള്ള വിശ്വാ​സം നഷ്ടപ്പെ​ട്ടില്ല. അവരൊ​ക്കെ അപൂർണ​രാ​ണെന്ന കാര്യം യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. യേശു അവരെ “അവസാ​നം​വരെ സ്‌നേ​ഹി​ച്ചു.” (യോഹ. 13:1) പുനരു​ത്ഥാ​ന​ത്തി​നു ശേഷം യേശു വിശ്വ​സ്‌ത​രായ ആ 11 അപ്പോ​സ്‌ത​ല​ന്മാർക്കു പ്രധാ​ന​പ്പെട്ട പല ഉത്തരവാ​ദി​ത്വ​ങ്ങ​ളും ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ക​പോ​ലും ചെയ്‌തു. ആളുകളെ ശിഷ്യ​രാ​ക്കുന്ന പ്രവർത്ത​ന​ത്തി​നു നേതൃ​ത്വ​മെ​ടു​ക്കാ​നും താൻ വളരെ വില​പ്പെ​ട്ട​വ​രാ​യി കാണുന്ന ആടുകളെ പരിപാ​ലി​ക്കാ​നും ഉള്ള ഉത്തരവാ​ദി​ത്വ​ങ്ങ​ളാ​യി​രു​ന്നു അവ. (മത്താ. 28:19, 20; യോഹ. 21:15-17) യേശു​വി​നു ശിഷ്യ​ന്മാ​രി​ലുള്ള ആ വിശ്വാ​സം വെറു​തേ​യാ​യില്ല. അവർ എല്ലാവ​രും മരണം​വരെ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രു​ന്നു. നമ്മൾ കണ്ടതു​പോ​ലെ, ഹന്നയും ദാവീ​ദും നാബാ​ലി​ന്റെ ആ ദാസനും അബീഗ​യി​ലും യേശു​വും എല്ലാം അപൂർണ​മ​നു​ഷ്യ​രെ വിശ്വ​സി​ക്കുന്ന കാര്യ​ത്തിൽ എത്ര നല്ല മാതൃ​ക​യാ​യി​രു​ന്നു!

ആരി​ലെ​ങ്കി​ലു​മുള്ള നിങ്ങളു​ടെ വിശ്വാസം നഷ്ടപ്പെട്ടാൽ

13. മറ്റുള്ള​വരെ വിശ്വ​സി​ക്കു​ന്ന​തി​നു തടസ്സമാ​യേ​ക്കാ​വുന്ന ഒരു കാര്യം എന്താണ്‌?

13 നിങ്ങൾ ഒരു സഹോ​ദ​രനെ വിശ്വ​സിച്ച്‌ വളരെ രഹസ്യ​മാ​യി ഒരു കാര്യം പറഞ്ഞെ​ന്നി​രി​ക്കട്ടെ. എന്നാൽ അദ്ദേഹം അതെക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയു​ന്നെ​ങ്കി​ലോ? അതു വളരെ വിഷമ​മു​ണ്ടാ​ക്കുന്ന ഒരു കാര്യ​മാണ്‌. ഒരിക്കൽ ഒരു സഹോ​ദരി ഒരു മൂപ്പന്റെ അടുത്ത്‌ തന്റെ ഒരു പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ പറഞ്ഞു. അദ്ദേഹം മറ്റാ​രോ​ടും അതു പറയി​ല്ലെന്ന ഉറപ്പോ​ടെ​യാ​ണു സഹോ​ദരി അതു ചെയ്‌തത്‌. എന്നാൽ പിറ്റേന്ന്‌ ആ മൂപ്പന്റെ ഭാര്യ സഹോ​ദ​രി​യെ വിളിച്ച്‌ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന രീതി​യിൽ സംസാ​രി​ച്ചു. താൻ ആ മൂപ്പ​നോ​ടു പറഞ്ഞ കാര്യം അദ്ദേഹ​ത്തി​ന്റെ ഭാര്യ​യു​ടെ ചെവി​യിൽ എത്തി​യെ​ന്നു​ള്ളത്‌ ഉറപ്പാ​യി​രു​ന്നു. പിന്നെ ആ മൂപ്പനെ വിശ്വ​സി​ക്കാൻ സഹോ​ദ​രി​ക്കു ബുദ്ധി​മു​ട്ടു തോന്നി. എന്നാൽ സഹോ​ദരി മറ്റൊരു മൂപ്പന്റെ സഹായം സ്വീക​രി​ക്കാൻ തയ്യാറാ​യി. അങ്ങനെ എല്ലാ മൂപ്പന്മാ​രി​ലു​മുള്ള വിശ്വാ​സം വീണ്ടെ​ടു​ക്കാൻ സഹോ​ദ​രി​ക്കു കഴിഞ്ഞു.

14. രണ്ടു മൂപ്പന്മാ​രി​ലുള്ള വിശ്വാ​സം വീണ്ടെ​ടു​ക്കാൻ ഒരു സഹോ​ദ​രനെ സഹായി​ച്ചത്‌ എന്താണ്‌?

14 കുറെ​ക്കാ​ല​മാ​യി ഒരു സഹോ​ദ​രനു രണ്ടു മൂപ്പന്മാ​രു​മാ​യി ഒരു പ്രശ്‌ന​മു​ണ്ടാ​യി​രു​ന്നു. അവരെ ഒരു തരത്തി​ലും വിശ്വ​സി​ക്കാ​നാ​കി​ല്ലെ​ന്നാ​ണു സഹോ​ദരൻ ചിന്തി​ച്ചത്‌. എന്നാൽ അദ്ദേഹം വളരെ​യ​ധി​കം ബഹുമാ​നി​ച്ചി​രുന്ന ഒരു സഹോ​ദരൻ പറഞ്ഞ ഒരു കാര്യം അദ്ദേഹ​ത്തി​ന്റെ മനസ്സിൽത്തട്ടി: “സാത്താ​നാ​ണു നമ്മുടെ ശത്രു, സഹോ​ദ​ര​ങ്ങളല്ല.” ലളിത​മെ​ങ്കി​ലും ഇരുത്തി​ച്ചി​ന്തി​പ്പി​ക്കുന്ന വാക്കുകൾ! അതെക്കു​റിച്ച്‌ സഹോ​ദരൻ കുറെ​യ​ധി​കം ചിന്തിച്ചു, പ്രാർഥി​ച്ചു. അങ്ങനെ ആ രണ്ടു മൂപ്പന്മാ​രു​മാ​യും വീണ്ടും സമാധാ​ന​ത്തി​ലാ​കാൻ സഹോ​ദ​രനു കഴിഞ്ഞു.

15. വിശ്വാ​സം നഷ്ടപ്പെ​ട്ടിട്ട്‌ അതു വീണ്ടെ​ടു​ക്കാൻ ചില​പ്പോൾ കുറെ സമയ​മെ​ടു​ത്തേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? ഒരു ഉദാഹ​രണം പറയുക.

15 നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും ദൈവ​സേ​വ​ന​ത്തി​ലെ ഒരു നിയമനം നഷ്ടപ്പെ​ട്ടി​ട്ടു​ണ്ടോ? അതു വളരെ സങ്കടമു​ണ്ടാ​ക്കുന്ന ഒരു കാര്യ​മാണ്‌. അങ്ങനെ ഒരു അനുഭവം ഗ്രെറ്റ സഹോ​ദ​രി​ക്കും അവരുടെ അമ്മയ്‌ക്കും ഉണ്ടായി. 1930-കളിൽ നാസി ഭരണകാ​ലത്ത്‌ ജർമനി​യിൽ യഹോ​വയെ വളരെ വിശ്വ​സ്‌ത​മാ​യി സേവി​ച്ചി​രുന്ന രണ്ടു പേരാ​യി​രു​ന്നു അവർ. അവിടെ നമ്മുടെ പ്രവർത്തനം നിരോ​ധി​ച്ചി​രുന്ന സമയം. അക്കാലത്ത്‌ സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി വീക്ഷാ​ഗോ​പു​രം മാസിക ടൈപ്പു ചെയ്യാൻ ഗ്രെറ്റ സഹോ​ദ​രി​യോട്‌ ആവശ്യ​പ്പെ​ട്ടി​രു​ന്നു. എന്നാൽ സഹോ​ദ​രി​യു​ടെ അപ്പൻ സത്യത്തെ എതിർക്കുന്ന ആളാ​ണെന്നു സഹോ​ദ​ര​ന്മാർ അറിഞ്ഞു. അതോടെ സഹോ​ദ​രി​യെ​ക്കൊണ്ട്‌ മാസിക ടൈപ്പു ചെയ്യി​ക്കാ​തെ​യാ​യി. സഹോ​ദ​ര​ന്മാർ ചിന്തി​ച്ചത്‌ സാക്ഷി​ക​ളെ​ക്കു​റി​ച്ചും അവരുടെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും അപ്പൻ ശത്രു​ക്ക​ളോ​ടു പറഞ്ഞു​കൊ​ടു​ക്കു​മോ എന്നായി​രു​ന്നു. അതു സഹോ​ദ​രി​യെ ഒത്തിരി വിഷമി​പ്പി​ച്ചു. എന്നാൽ പ്രശ്‌നം അവിടം​കൊണ്ട്‌ തീർന്നില്ല. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ സമയം മുഴുവൻ സഹോ​ദ​ര​ന്മാർ ഗ്രെറ്റ സഹോ​ദ​രി​ക്കും അമ്മയ്‌ക്കും മാസിക നൽകി​യില്ല. അവരെ വഴിയിൽവെച്ച്‌ കണ്ടാൽ മിണ്ടു​ക​പോ​ലു​മി​ല്ലാ​യി​രു​ന്നു. അതു ശരിക്കും വേദനി​പ്പി​ക്കുന്ന അനുഭ​വ​മാ​യി​രു​ന്നു. സഹോ​ദരി പറയു​ന്നത്‌ “ആ സഹോ​ദ​ര​ന്മാ​രോ​ടു ക്ഷമിക്കാ​നും വീണ്ടും അവരെ വിശ്വ​സി​ക്കാ​നും കുറെ സമയ​മെ​ടു​ത്തു” എന്നാണ്‌. കാരണം അത്രയ്‌ക്ക്‌ ആഴത്തി​ലുള്ള മുറി​വാണ്‌ ആ അനുഭവം സഹോ​ദ​രി​യിൽ ഉണ്ടാക്കി​യത്‌. എന്നാൽ പിന്നീട്‌ സഹോ​ദരി ഒരു കാര്യം ചിന്തിച്ചു: യഹോവ എന്തായാ​ലും അവരോ​ടു ക്ഷമിച്ചി​ട്ടുണ്ട്‌. അതു​കൊണ്ട്‌ താനും അങ്ങനെ​തന്നെ ചെയ്യണം. c

“സാത്താ​നാ​ണു നമ്മുടെ ശത്രു, സഹോ​ദ​ര​ങ്ങളല്ല”

16. സഹോ​ദ​ര​ങ്ങ​ളി​ലുള്ള വിശ്വാ​സം വീണ്ടെ​ടു​ക്കാൻ നമ്മൾ ശ്രമി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

16 ഇതു​പോ​ലെ വേദനി​പ്പി​ക്കുന്ന ഒരു അനുഭവം നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും ഉണ്ടായി​ട്ടു​ണ്ടോ? എങ്കിൽ സഹോ​ദ​ര​ങ്ങ​ളി​ലുള്ള വിശ്വാ​സം വീണ്ടെ​ടു​ക്കാൻ ശ്രമി​ക്കുക. അതിനു സമയ​മെ​ടു​ക്കും. എന്നാൽ അതിനു​വേണ്ടി നിങ്ങൾ ചെയ്യുന്ന ശ്രമം വളരെ മൂല്യ​മു​ള്ള​താണ്‌. അതു മനസ്സി​ലാ​ക്കാൻ ഒരു ദൃഷ്ടാന്തം നോക്കാം. ഏതെങ്കി​ലും ഒരു ഭക്ഷണം കഴിച്ചിട്ട്‌ നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും വയറ്‌ സുഖമി​ല്ലാ​താ​യി​ട്ടു​ണ്ടോ? എങ്കിൽ അടുത്ത തവണ ഭക്ഷണം കഴിക്കു​മ്പോൾ നിങ്ങൾ വളരെ സൂക്ഷി​ക്കും. എന്നാൽ ഒരു തവണ ഭക്ഷണം കഴിച്ച്‌ അസുഖം വന്നെന്നു കരുതി നിങ്ങൾ പിന്നീട്‌ ഭക്ഷണം കഴിക്കാ​തി​രി​ക്കു​മോ? ഇല്ല അല്ലേ? അതു​പോ​ലെ​തന്നെ ഒരാളിൽനിന്ന്‌ മോശ​മായ ഒരു അനുഭവം ഉണ്ടാ​യെന്നു കരുതി ആരെയും വിശ്വ​സി​ക്കാൻ പറ്റി​ല്ലെന്നു ചിന്തി​ക്കില്ല. നമ്മൾ എല്ലാം അപൂർണ​രാണ്‌. നമു​ക്കെ​ല്ലാം തെറ്റു പറ്റും. നമ്മൾ സഹോ​ദ​ര​ങ്ങ​ളി​ലുള്ള വിശ്വാ​സം വീണ്ടെ​ടു​ക്കു​ന്നെ​ങ്കിൽ നമ്മുടെ സന്തോഷം കൂടും. കൂടാതെ എല്ലാവ​രും പരസ്‌പരം വിശ്വ​സി​ക്കുന്ന ഒരു സാഹച​ര്യം സഭയിൽ ഉണ്ടാക്കി​യെ​ടു​ക്കാൻ നമുക്കു സാധി​ക്കു​ക​യും ചെയ്യും.

17. പരസ്‌പരം വിശ്വ​സി​ക്കു​ന്നതു വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

17 ഈ ദുഷ്ട​ലോ​ക​ത്തിൽ ആളുകൾക്കു പരസ്‌പരം വിശ്വാ​സം ഇല്ലാതാ​കു​ക​യാണ്‌. എന്നാൽ ലോക​മെ​ങ്ങു​മുള്ള നമ്മുടെ സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ പരസ്‌പ​ര​മുള്ള വിശ്വാ​സം നമുക്കു കാണാ​നാ​കു​ന്നു. അതിന്റെ അടിസ്ഥാ​നം സ്‌നേ​ഹ​മാണ്‌. ഇത്തരത്തി​ലുള്ള വിശ്വാ​സം നമുക്ക്‌ ഒരുപാ​ടു സന്തോഷം നൽകുന്നു. കൂടാതെ നമ്മുടെ ഇടയിൽ ഐക്യം നിലനി​റു​ത്താ​നും സഹായി​ക്കു​ന്നു. ഭാവി​യിൽ ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളൊ​ക്കെ ഉണ്ടാകു​മ്പോൾ ഇതു നമുക്ക്‌ ഒരു സംരക്ഷ​ണ​വു​മാ​യി​രി​ക്കും. എന്നാൽ നിങ്ങൾ വളരെ വിശ്വ​സി​ച്ചി​രുന്ന ഒരാൾ ആ വിശ്വാ​സം നഷ്ടപ്പെ​ടു​ത്തുന്ന രീതി​യിൽ പ്രവർത്തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലോ? കാര്യ​ങ്ങളെ യഹോവ കാണു​ന്ന​തു​പോ​ലെ കാണാൻ ശ്രമി​ക്കുക. ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യിൽ കാര്യങ്ങൾ ചെയ്യുക. സഹോ​ദ​ര​ങ്ങ​ളോ​ടുള്ള സ്‌നേഹം വളർത്താൻ ശ്രമി​ക്കുക. അങ്ങനെ ചെയ്‌തി​ട്ടുള്ള ബൈബിൾ കഥാപാ​ത്ര​ങ്ങ​ളു​ടെ മാതൃ​ക​യിൽനിന്ന്‌ പഠിക്കുക. സഹോ​ദ​രങ്ങൾ നമ്മളെ വേദനി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ അതിനെ മറിക​ട​ക്കാ​നും അവരെ വീണ്ടും വിശ്വ​സി​ക്കാ​നും നമുക്കു കഴിയും. അതിനു​വേണ്ടി ശ്രമി​ക്കു​മ്പോൾ നമുക്ക്‌ ഒരുപാ​ടു നല്ല സ്‌നേ​ഹി​തരെ കിട്ടും, ‘കൂടപ്പി​റ​പ്പി​നെ​ക്കാൾ കൂറുള്ള കൂട്ടു​കാ​രെ.’ (സുഭാ. 18:24) എന്നാൽ നമുക്കു മറ്റുള്ള​വരെ വിശ്വ​സി​ക്കാൻ കഴിഞ്ഞാൽ പോരാ, അവർക്കു നമ്മളെ​യും വിശ്വ​സി​ക്കാൻ കഴിയണം. അതിനു​വേണ്ടി നമുക്ക്‌ എന്തു ചെയ്യാം? അതാണ്‌ അടുത്ത ലേഖന​ത്തിൽ നമ്മൾ പഠിക്കാൻപോ​കു​ന്നത്‌.

ഗീതം 99 ആയിര​മാ​യി​രം സഹോദരങ്ങൾ

a നമ്മുടെ സഹോ​ദ​ര​ങ്ങളെ നമ്മൾ വിശ്വ​സി​ക്കണം. പക്ഷേ എപ്പോ​ഴും അത്‌ എളുപ്പ​മാ​യി​രി​ക്ക​ണ​മെ​ന്നില്ല. കാരണം ഇടയ്‌ക്കൊ​ക്കെ അവർ നമ്മളെ നിരാ​ശ​പ്പെ​ടു​ത്തി​യേ​ക്കാം. ഈ ലേഖന​ത്തിൽ ചില ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റി​ച്ചും മുൻകാ​ലത്ത്‌ ജീവി​ച്ചി​രുന്ന ചില ആളുക​ളു​ടെ ജീവി​ത​മാ​തൃ​ക​യെ​ക്കു​റി​ച്ചും നമ്മൾ ചർച്ച ചെയ്യും. അതിലൂ​ടെ നമ്മുടെ സഹോ​ദ​ര​ങ്ങ​ളി​ലുള്ള വിശ്വാ​സം നമുക്ക്‌ എങ്ങനെ ശക്തി​പ്പെ​ടു​ത്താ​മെ​ന്നും അത്‌ എപ്പോ​ഴെ​ങ്കി​ലും നഷ്ടപ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കിൽ എങ്ങനെ വീണ്ടെ​ടു​ക്കാ​മെ​ന്നും നമ്മൾ പഠിക്കും.

b വിശ്വസിക്കാൻ കൊള്ളാത്ത ചിലരെ സഭയിൽ കണ്ടേക്കാ​മെന്നു ബൈബിൾ നമുക്കു മുന്നറി​യി​പ്പു തരുന്നു. (യൂദ 4) ഉദാഹ​ര​ണ​ത്തിന്‌, ചുരു​ക്ക​മാ​യി​ട്ടാ​ണെ​ങ്കി​ലും ‘ഉപദേ​ശ​ങ്ങളെ വളച്ചൊ​ടി​ച്ചു​കൊണ്ട്‌’ സഹോ​ദ​ര​ങ്ങളെ വഴി​തെ​റ്റി​ക്കാൻ ശ്രമി​ക്കുന്ന കള്ളസ​ഹോ​ദ​ര​ന്മാർ ചില​പ്പോൾ സഭയിൽ ഉണ്ടായി​രു​ന്നേ​ക്കാം. (പ്രവൃ. 20:30) അത്തരം ആളുകൾ പറയുന്ന കാര്യങ്ങൾ നമ്മൾ കേൾക്കു​ക​യോ അവരെ വിശ്വ​സി​ക്കു​ക​യോ ചെയ്യരുത്‌.

c ഗ്രെറ്റ സഹോ​ദ​രി​യു​ടെ അനുഭ​വ​ത്തെ​ക്കു​റിച്ച്‌ കൂടു​ത​ലാ​യി അറിയാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വാർഷി​ക​പു​സ്‌തകം 1974 (ഇംഗ്ലീഷ്‌) പേജ്‌ 129-131 കാണുക.