വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 38

വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന ഒരാളാ​ണെന്നു തെളി​യി​ക്കുക

വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന ഒരാളാ​ണെന്നു തെളി​യി​ക്കുക

“വിശ്വ​സി​ക്കാൻ കൊള്ളാ​വു​ന്നവൻ രഹസ്യം സൂക്ഷി​ക്കു​ന്നു.”—സുഭാ. 11:13.

ഗീതം 101 ഐക്യ​ത്തിൽ പ്രവർത്തിക്കാം

ചുരുക്കം a

1. ഒരാൾ വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന ആളാ​ണെന്ന്‌ എങ്ങനെ മനസ്സി​ലാ​ക്കാം?

 വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന ഒരാൾ എന്തു വന്നാലും താൻ പറയുന്ന വാക്കു പാലി​ക്കും. (സങ്കീ. 15:4) അതു​പോ​ലെ സത്യമേ സംസാ​രി​ക്കൂ. അങ്ങനെ​യുള്ള ഒരാളെ ആളുകൾക്ക്‌ ആശ്രയി​ക്കാൻ തോന്നും. സഹോ​ദ​രങ്ങൾ നമ്മളെ അങ്ങനെ കാണാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. അങ്ങനെ​യെ​ങ്കിൽ ആ വിശ്വാ​സം നമുക്ക്‌ എങ്ങനെ നേടി​യെ​ടു​ക്കാം?

2. ആശ്രയി​ക്കാൻ കൊള്ളാ​വുന്ന ഒരാളാ​ണെന്നു നമുക്ക്‌ എങ്ങനെ തെളി​യി​ക്കാം?

2 മറ്റുള്ളവർ നമ്മളെ വിശ്വ​സി​ക്ക​ണ​മെന്ന്‌ ആർക്കും വാശി​പി​ടി​ക്കാ​നാ​കില്ല. വിശ്വാ​സം നമ്മൾ നേടി​യെ​ടു​ക്കേണ്ട ഒന്നാണ്‌. പണം​പോ​ലെ​തന്നെ വിശ്വാ​സ​വും നഷ്ടപ്പെ​ടു​ത്താൻ വളരെ എളുപ്പ​മാണ്‌. എന്നാൽ അതു നേടി​യെ​ടു​ക്കു​ന്ന​തിൽ ശ്രമം ഉൾപ്പെ​ടു​ന്നു. യഹോവ നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും വിശ്വാ​സം നേടി​യെ​ടു​ത്തി​രി​ക്കു​ന്നു. വിശ്വാ​സം നഷ്ടപ്പെ​ടു​ത്തു​ന്ന​തൊ​ന്നും യഹോവ ചെയ്യില്ല. “ദൈവം ചെയ്യു​ന്ന​തെ​ല്ലാം ആശ്രയ​യോ​ഗ്യം” എന്നാണു ബൈബിൾ പറയു​ന്നത്‌. (സങ്കീ. 33:4) നമ്മൾ ഓരോ​രു​ത്ത​രും യഹോ​വയെ അനുക​രി​ക്കാ​നാ​ണു യഹോവ ആഗ്രഹി​ക്കു​ന്നത്‌. (എഫെ. 5:1) അങ്ങനെ ചെയ്‌ത മൂന്നു കഥാപാ​ത്ര​ങ്ങളെ നമുക്കു പരിച​യ​പ്പെ​ടാം. അവർ എങ്ങനെ​യാണ്‌ ആശ്രയ​യോ​ഗ്യ​രാ​യി​രു​ന്നത്‌ എന്നു നമ്മൾ കാണും. അതു​പോ​ലെ ആശ്രയ​യോ​ഗ്യ​രാ​യി​രി​ക്കാൻ വേണ്ട അഞ്ചു ഗുണങ്ങ​ളെ​ക്കു​റി​ച്ചും ചർച്ച ചെയ്യും.

വിശ്വ​സ്‌ത​രായ ദൈവ​ദാ​സ​രിൽനിന്ന്‌ പഠിക്കുക

3-4. (എ) ദാനി​യേൽ ആശ്രയ​യോ​ഗ്യ​നാ​ണെന്ന്‌ എങ്ങനെ​യാ​ണു തെളി​യി​ച്ചത്‌? (ബി) ഏതൊക്കെ ചോദ്യ​ങ്ങൾ നമ്മൾ നമ്മളോ​ടു​തന്നെ ചോദി​ക്കണം?

3 ദാനി​യേൽ പ്രവാ​ചകൻ വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന ഒരാളാ​യി​രി​ക്കു​ന്ന​തിൽ നല്ല മാതൃ​ക​വെച്ചു. ബാബി​ലോ​ണി​ലെ അടിമ​ത്ത​ത്തി​ലേക്കു പോ​കേ​ണ്ടി​വ​ന്നെ​ങ്കി​ലും ആശ്രയി​ക്കാൻ കൊള്ളാ​വുന്ന ഒരാളാ​ണെന്നു ദാനി​യേൽ പെട്ടെ​ന്നു​തന്നെ തെളി​യി​ച്ചു. അദ്ദേഹ​ത്തി​ന്റെ വിശ്വാ​സ്യത കൂടുതൽ തെളി​യി​ക്ക​പ്പെട്ട മറ്റു സംഭവ​ങ്ങ​ളും തുടർന്നു​ണ്ടാ​യി. യഹോ​വ​യു​ടെ സഹായ​ത്താൽ ബാബി​ലോൺ രാജാ​വായ നെബൂ​ഖ​ദ്‌നേ​സ​റി​നു​ണ്ടായ സ്വപ്‌നങ്ങൾ വിവരി​ച്ചു​കൊ​ടു​ത്ത​പ്പോ​ഴാ​യി​രു​ന്നു അത്‌. ഒരു സന്ദർഭ​ത്തിൽ നെബൂ​ഖ​ദ്‌നേസർ രാജാവ്‌ കേൾക്കാൻ ആഗ്രഹി​ക്കാത്ത പല സന്ദേശ​ങ്ങ​ളും ദാനി​യേൽ അദ്ദേഹ​ത്തോ​ടു തുറന്നു പറഞ്ഞു. യഹോവ രാജാ​വിൽ ഒട്ടും സന്തുഷ്ടനല്ല എന്നും​മ​റ്റും അദ്ദേഹ​ത്തോ​ടു പറയാൻ ദാനി​യേ​ലി​നു നല്ല ധൈര്യം വേണമാ​യി​രു​ന്നു. കാരണം മുമ്പ്‌ ഒരിക്കൽ കോപാ​ക്രാ​ന്ത​നാ​യി ജ്ഞാനി​ക​ളോട്‌ ഇടപെട്ട ആളായി​രു​ന്നു ഈ രാജാവ്‌. (ദാനി. 2:12; 4:20-22, 25) വർഷങ്ങൾക്കു ശേഷം, താൻ വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന ഒരാളാ​ണെന്നു ദാനി​യേൽ വീണ്ടും തെളി​യി​ച്ചു. ബാബി​ലോ​ണി​ലെ കൊട്ടാ​ര​ത്തി​ന്റെ ഭിത്തി​യിൽ അത്ഭുത​ക​ര​മാ​യി എഴുത​പ്പെട്ട വാക്കു​ക​ളു​ടെ അർഥം വിശദീ​ക​രി​ച്ച​പ്പോ​ഴാ​യി​രു​ന്നു അത്‌. (ദാനി. 5:5, 25-29) ആ വാക്കു​ക​ളു​ടെ അർഥം കൃത്യ​ത​യോ​ടെ ദാനി​യേൽ വിവരി​ച്ചു​കൊ​ടു​ത്തു. പിന്നീട്‌ മേദ്യ​നായ ദാര്യാ​വേ​ശും അദ്ദേഹ​ത്തി​ന്റെ കൊട്ടാ​രോ​ദ്യോ​ഗ​സ്ഥ​രും ദാനി​യേൽ ‘അസാധാ​ര​ണ​മാം​വി​ധം സമർഥ​നായ’ ഒരാളാ​ണെന്നു മനസ്സി​ലാ​ക്കി. ദാനി​യേൽ “ആശ്രയ​യോ​ഗ്യ​നും ഒന്നിലും വീഴ്‌ച വരുത്താ​ത്ത​വ​നും അഴിമതി കാണി​ക്കാ​ത്ത​വ​നും” ആയിരു​ന്നു. (ദാനി. 6:3, 4) യഹോ​വ​യു​ടെ ആരാധകർ അല്ലാതി​രുന്ന ഈ രാജാ​ക്ക​ന്മാർപോ​ലും ദാനി​യേ​ലി​നെ ആശ്രയി​ക്കാൻ കൊള്ളാ​വുന്ന ഒരാളാ​യി കണ്ടു.

4 ദാനി​യേ​ലിന്റ ഈ ഉദാഹ​രണം മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ നമുക്കു ചില ചോദ്യ​ങ്ങൾ നമ്മളോ​ടു​തന്നെ ചോദി​ക്കാം: ‘സഭയ്‌ക്കു വെളി​യി​ലു​ള്ള​വർക്ക്‌ എന്നെക്കു​റിച്ച്‌ എന്ത്‌ അഭി​പ്രാ​യ​മാ​ണു​ള്ളത്‌? ഉത്തരവാ​ദി​ത്വ​ങ്ങ​ളൊ​ക്കെ ഏൽപ്പി​ച്ചാൽ അതു നന്നായി ചെയ്യുന്ന, ആശ്രയി​ക്കാൻ കൊള്ളാ​വുന്ന ഒരാളാ​യി​ട്ടാ​ണോ ആളുകൾ എന്നെ കാണു​ന്നത്‌?’ എന്തു​കൊ​ണ്ടാ​ണു നമ്മൾ ഇങ്ങനെ​യൊ​ക്കെ ചിന്തി​ക്കേ​ണ്ടത്‌? കാരണം നമ്മൾ ആശ്രയ​യോ​ഗ്യ​രാ​ണെ​ങ്കിൽ അതു യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തും.

പ്രധാ​ന​പ്പെട്ട ജോലി​കൾ ചെയ്യാൻ നെഹമ്യ ആശ്രയ​യോ​ഗ്യ​രായ ചിലരെ തിര​ഞ്ഞെ​ടു​ത്തു (5-ാം ഖണ്ഡിക കാണുക.)

5. ആശ്രയ​യോ​ഗ്യ​നാ​യി​രി​ക്കാൻ ഹനന്യയെ സഹായി​ച്ചത്‌ എന്താണ്‌?

5 ബി.സി. 455-ൽ ഗവർണ​റായ നെഹമ്യ യരുശ​ലേ​മി​ന്റെ മതിലു​ക​ളു​ടെ പണി പൂർത്തി​യാ​ക്കി. അതിനു ശേഷം നഗരത്തി​ന്റെ ചുമതല ഏൽപ്പി​ക്കാൻ ആശ്രയ​യോ​ഗ്യ​രായ ചിലരെ തിര​ഞ്ഞെ​ടു​ക്കാൻ നെഹമ്യ തീരു​മാ​നി​ച്ചു. നെഹമ്യ തിര​ഞ്ഞെ​ടുത്ത ചിലരിൽ കോട്ട​യു​ടെ അധിപ​നായ ഹനന്യ​യും ഉണ്ടായി​രു​ന്നു. അദ്ദേഹം “വളരെ ആശ്രയ​യോ​ഗ്യ​നും മറ്റു പലരെ​ക്കാ​ളും ദൈവ​ഭ​യ​മു​ള്ള​വ​നും ആയിരു​ന്നു” എന്നാണു ബൈബിൾ പറയു​ന്നത്‌. (നെഹ. 7:2) യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും യഹോ​വയെ വിഷമി​പ്പി​ക്കാ​തി​രി​ക്കാ​നുള്ള ആഗ്രഹ​വും ആണ്‌ ജോലി​കൾ വളരെ ഉത്തരവാ​ദി​ത്വ​ത്തോ​ടെ ചെയ്യാൻ ഹനന്യയെ സഹായി​ച്ചത്‌. യഹോ​വ​യു​ടെ സേവന​ത്തിൽ ആശ്രയ​യോ​ഗ്യ​രാ​യി​രി​ക്കാൻ ഈ ഗുണങ്ങൾ നമ്മളെ​യും സഹായി​ക്കും.

6. തിഹി​ക്കൊസ്‌ എങ്ങനെ​യാ​ണു പൗലോ​സി​ന്റെ ആശ്രയ​യോ​ഗ്യ​നായ ഒരു സുഹൃ​ത്താ​യി​രു​ന്നത്‌?

6 നമുക്ക്‌ ഇനി തിഹി​ക്കൊ​സി​ന്റെ മാതൃക ശ്രദ്ധി​ക്കാം. അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ ആശ്രയ​യോ​ഗ്യ​നായ ഒരു സുഹൃ​ത്താ​യി​രു​ന്നു അദ്ദേഹം. പൗലോസ്‌ വീട്ടു​ത​ട​ങ്ക​ലി​ലാ​യി​രു​ന്ന​പ്പോൾ അദ്ദേഹ​മാ​ണു കൊ​ലോ​സ്യ​യി​ലും എഫെ​സൊ​സി​ലും ഉള്ള സഭകൾക്കു കത്തുകൾ കൈമാ​റി​യത്‌. (എഫെ. 6:21, 22) അതു​പോ​ലെ​തന്നെ അവി​ടെ​യു​ള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആശ്വസി​പ്പി​ക്കാ​നും പൗലോസ്‌ ഏൽപ്പി​ച്ച​തും തിഹി​ക്കൊ​സി​നെ​യാണ്‌. ഈ ജോലി​ക​ളെ​ല്ലാം അദ്ദേഹം നന്നായി ചെയ്യു​മെന്നു പൗലോ​സിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. അദ്ദേഹത്തെ ‘വിശ്വ​സ്‌ത​ശു​ശ്രൂ​ഷകൻ’ എന്നാണു പൗലോസ്‌ വിശേ​ഷി​പ്പി​ച്ചത്‌. തിഹി​ക്കൊ​സി​ന്റെ ഈ നല്ല മാതൃക ഇന്നു നമ്മുടെ ആത്മീയാ​വ​ശ്യ​ങ്ങൾ നടത്തി​ത്ത​രുന്ന വിശ്വ​സ്‌ത​രും ആശ്രയ​യോ​ഗ്യ​രും ആയ സഹോ​ദ​ര​ന്മാ​രെ​യാണ്‌ ഓർമി​പ്പി​ക്കു​ന്നത്‌.—കൊലോ. 4:7-9.

7. ആശ്രയ​യോ​ഗ്യ​രാ​യി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ മൂപ്പന്മാ​രിൽനി​ന്നും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രിൽനി​ന്നും നമുക്ക്‌ എന്തു പഠിക്കാം?

7 നമ്മുടെ ആശ്രയ​യോ​ഗ്യ​രായ മൂപ്പന്മാ​രെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ​യും നമ്മളും വിലമ​തി​ക്കു​ന്നു. ദാനി​യേ​ലി​നെ​യും ഹനന്യ​യെ​യും തിഹി​ക്കൊ​സി​നെ​യും പോലെ അവരും തങ്ങളുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ നന്നായി ചെയ്യുന്നു. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ ഇടദി​വ​സത്തെ യോഗ​ത്തി​നു പോകു​മ്പോൾ അന്ന്‌ അവിടെ നടക്കേണ്ട എല്ലാ പരിപാ​ടി​ക​ളും മൂപ്പന്മാർ നേര​ത്തേ​തന്നെ നിയമി​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ടെന്നു നമുക്ക്‌ ഉറപ്പാണ്‌. അതു​പോ​ലെ​തന്നെ നിയമ​നങ്ങൾ ലഭിച്ച സഹോ​ദ​രങ്ങൾ തങ്ങളുടെ പരിപാ​ടി​കൾ നന്നായി ചെയ്യു​മെന്നു മൂപ്പന്മാ​രും വിശ്വ​സി​ക്കു​ന്നു. ഇനി, ഇങ്ങനെ​യൊ​ന്നു ചിന്തി​ക്കുക: നമ്മുടെ ബൈബിൾവി​ദ്യാർഥി​യെ​യും​കൊണ്ട്‌ ഞായറാഴ്‌ച മീറ്റി​ങ്ങി​നു പോകു​മ്പോൾ ‘അയ്യോ, ഇന്നു പൊതു​പ്ര​സം​ഗം ഉണ്ടാകു​മോ’ എന്നു നമ്മൾ ചിന്തി​ക്കില്ല. അതു​പോ​ലെ​തന്നെ വയൽസേ​വ​ന​ത്തി​നു വേണ്ട പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളൊ​ക്കെ രാജ്യ​ഹാ​ളിൽനിന്ന്‌ കിട്ടു​മോ എന്നും നമ്മൾ സംശയി​ക്കാ​റില്ല. നമ്മുടെ ആത്മീയാ​വ​ശ്യ​ങ്ങൾ നല്ല രീതി​യിൽ നടത്തി​ത്ത​രാൻ ഈ ഉത്തരവാ​ദി​ത്വ​പ്പെട്ട സഹോ​ദ​ര​ന്മാ​രു​ണ്ടെന്നു നമുക്ക്‌ ഉറപ്പാണ്‌. അതിനു നമുക്ക്‌ യഹോ​വ​യോ​ടു നന്ദിയു​മുണ്ട്‌. അങ്ങനെ​യാ​ണെ​ങ്കിൽ നമുക്ക്‌ എങ്ങനെ ആശ്രയ​യോ​ഗ്യ​രാ​ണെന്നു തെളി​യി​ക്കാം?

രഹസ്യം സൂക്ഷി​ച്ചു​കൊണ്ട്‌ വിശ്വസ്‌തരായിരിക്കുക

8. മറ്റുള്ള​വ​രിൽ താത്‌പ​ര്യം കാണി​ക്കു​മ്പോ​ഴും നമുക്ക്‌ എങ്ങനെ അവരുടെ സ്വകാ​ര്യ​തയെ മാനി​ക്കാം? (സുഭാ​ഷി​തങ്ങൾ 11:13)

8 നമ്മൾ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ സ്‌നേ​ഹി​ക്കു​ന്നു. അവരുടെ കാര്യ​ങ്ങ​ളൊ​ക്കെ എങ്ങനെ പോകു​ന്നെന്ന്‌ അറിയാൻ നമുക്കു താത്‌പ​ര്യ​വു​മുണ്ട്‌. എന്നാൽ നമ്മൾ അവരുടെ സ്വകാ​ര്യ​തയെ മാനി​ക്കു​ക​യും ചെയ്യണം. ഒന്നാം നൂറ്റാ​ണ്ടി​ലെ ചില ക്രിസ്‌ത്യാ​നി​കൾ ‘പരകാ​ര്യ​ങ്ങൾ പറഞ്ഞു​പ​ര​ത്തു​ക​യും മറ്റുള്ള​വ​രു​ടെ കാര്യ​ങ്ങ​ളിൽ തലയി​ടു​ക​യും ചെയ്‌തു​കൊണ്ട്‌ വേണ്ടാത്ത കാര്യങ്ങൾ സംസാ​രി​ക്കു​ന്നവർ’ ആയിരു​ന്നു. (1 തിമൊ. 5:13) അതു​പോ​ലെ​യാ​യി​രി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല. എന്നാൽ മറ്റാ​രോ​ടും പറയാൻ ആഗ്രഹി​ക്കാത്ത ഒരു കാര്യം ആരെങ്കി​ലും നമ്മളോട്‌ പറയു​ന്നെ​ങ്കി​ലോ? ഉദാഹ​ര​ണ​ത്തിന്‌, ചില​പ്പോൾ ഒരു സഹോ​ദരി തനിക്കുള്ള ഒരു ആരോ​ഗ്യ​പ്ര​ശ്‌ന​ത്തെ​ക്കു​റി​ച്ചോ താൻ നേരി​ടുന്ന മറ്റെ​ന്തെ​ങ്കി​ലും ബുദ്ധി​മു​ട്ടി​നെ​ക്കു​റി​ച്ചോ നമ്മളോ​ടു പറഞ്ഞേ​ക്കാം. മറ്റാ​രോ​ടും അതു പറയരു​തെ​ന്നും ആവശ്യ​പ്പെ​ട്ടേ​ക്കാം. അങ്ങനെ​യാ​ണെ​ങ്കിൽ നമ്മൾ ആ വാക്കു പാലി​ക്കണം. b (സുഭാ​ഷി​തങ്ങൾ 11:13 വായി​ക്കുക) കാര്യങ്ങൾ രഹസ്യ​മാ​യി സൂക്ഷി​ക്കേ​ണ്ടതു പ്രധാ​ന​മാ​യി​രി​ക്കുന്ന ചില സാഹച​ര്യ​ങ്ങൾ നമുക്ക്‌ ഇപ്പോൾ നോക്കാം.

9. വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന ആളാ​ണെന്നു കുടും​ബ​ത്തി​ലെ ഓരോ അംഗത്തി​നും എങ്ങനെ തെളി​യി​ക്കാം?

9 കുടും​ബ​ത്തിൽ. ചില വീട്ടു​കാ​ര്യ​ങ്ങൾ രഹസ്യ​മാ​ക്കി​വെ​ക്കാൻ കുടും​ബ​ത്തി​ലെ എല്ലാവർക്കും ഉത്തരവാ​ദി​ത്വ​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഭാര്യ​യു​ടെ ചില ശീലങ്ങൾ ഭർത്താ​വി​നു കളിയാ​ക്കാൻ തോന്നു​ന്ന​വ​യാ​യി​രി​ക്കാം. എന്നാൽ അത്തരം കാര്യങ്ങൾ അദ്ദേഹം മറ്റ്‌ ആളുക​ളോ​ടു പറയു​ക​യും ഭാര്യ​യ്‌ക്കു നാണ​ക്കേ​ടു​ണ്ടാ​ക്കു​ക​യും ചെയ്യു​മോ? ഒരിക്ക​ലു​മില്ല. കാരണം അദ്ദേഹം തന്റെ ഭാര്യയെ സ്‌നേ​ഹി​ക്കു​ന്നു. അവളെ സങ്കട​പ്പെ​ടു​ത്തു​ക​യു​മില്ല. (എഫെ. 5:33) ഇനി കുട്ടി​ക​ളും മറ്റുള്ളവർ തങ്ങളെ ബഹുമാ​നി​ക്കാൻ ആഗ്രഹി​ക്കു​ന്നു. മാതാ​പി​താ​ക്കൾ അത്‌ ഓർക്കണം. മക്കൾക്കു പറ്റിയ തെറ്റു​ക​ളെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറഞ്ഞു​കൊണ്ട്‌ അവരെ കളിയാ​ക്കുന്ന രീതി​യിൽ സംസാ​രി​ക്കാ​തി​രി​ക്കാൻ മാതാ​പി​താ​ക്കൾ ശ്രദ്ധി​ക്കണം. (കൊലോ. 3:21) രഹസ്യം സൂക്ഷി​ക്കാൻ കുട്ടി​ക​ളും പഠി​ക്കേ​ണ്ട​തുണ്ട്‌. കുടും​ബ​ത്തി​ലെ ചില കാര്യങ്ങൾ മറ്റുള്ള​വ​രോ​ടു പറഞ്ഞ്‌ കുടും​ബാം​ഗ​ങ്ങൾക്കു നാണ​ക്കേ​ടു​ണ്ടാ​ക്കാ​തി​രി​ക്കാൻ അവർ പ്രത്യേ​കം ശ്രദ്ധി​ക്കണം. (ആവ. 5:16) ഇങ്ങനെ നമ്മൾ ഓരോ​രു​ത്ത​രും കുടും​ബ​ത്തി​നു​ള്ളിൽ നിൽക്കേണ്ട കാര്യങ്ങൾ രഹസ്യ​മാ​യി സൂക്ഷി​ക്കു​ന്ന​തി​ലൂ​ടെ കുടും​ബ​ബ​ന്ധങ്ങൾ ശക്തമാ​ക്കു​ക​യാണ്‌.

10. എങ്ങനെ​യുള്ള ആളായി​രി​ക്കും ഒരു “യഥാർഥ​സ്‌നേ​ഹി​തൻ?” (സുഭാ​ഷി​തങ്ങൾ 17:17)

10 സുഹൃ​ദ്‌ബ​ന്ധ​ത്തിൽ. നമ്മുടെ ഉള്ളിലെ ചില വിഷമങ്ങൾ കൂട്ടു​കാ​രോ​ടു പറയാൻ നമ്മൾ ആഗ്രഹി​ച്ചേ​ക്കാം. എന്നാൽ എപ്പോ​ഴും അത്‌ എളുപ്പമല്ല. കാരണം ഉള്ളിന്റെ ഉള്ളിലെ ചിന്തകൾ പുറത്ത്‌ പറയാൻ ചില​പ്പോൾ മടി തോന്നി​യേ​ക്കാം. ഇനി പറഞ്ഞെ​ന്നി​രി​ക്കട്ടെ, ആ രഹസ്യം നമ്മുടെ സുഹൃത്ത്‌ മറ്റുള്ള​വ​രോ​ടു പറഞ്ഞു​പ​ര​ത്തു​ന്നെ​ങ്കി​ലോ? അതു നമ്മളെ ആകെ വിഷമി​പ്പി​ക്കും. നേരെ മറിച്ച്‌ നമുക്ക്‌ ഉള്ളു തുറക്കാൻ പറ്റുന്ന, നമ്മുടെ രഹസ്യങ്ങൾ സൂക്ഷി​ക്കുന്ന വിശ്വ​സ്‌ത​നായ ഒരു സുഹൃത്ത്‌ നമുക്കു​ണ്ടെ​ങ്കി​ലോ? ആ വ്യക്തി​യാ​യി​രി​ക്കും നമ്മുടെ “യഥാർഥ​സ്‌നേ​ഹി​തൻ.”—സുഭാ​ഷി​തങ്ങൾ 17:17 വായി​ക്കുക.

മൂപ്പന്മാർ രഹസ്യ​സ്വ​ഭാ​വ​മുള്ള കാര്യങ്ങൾ കുടുംബാംഗങ്ങളോടു പറയരുത്‌ (11-ാം ഖണ്ഡിക കാണുക.) c

11. (എ) മൂപ്പന്മാ​രും അവരുടെ ഭാര്യ​മാ​രും വിശ്വ​സി​ക്കാൻ കൊള്ളാ​വു​ന്ന​വ​രാ​ണെന്ന്‌ എങ്ങനെ തെളി​യി​ക്കു​ന്നു? (ബി) ഈ ഖണ്ഡിക​യോ​ടു ബന്ധപ്പെട്ട ചിത്ര​ത്തി​ലെ മൂപ്പനിൽനിന്ന്‌ നമുക്ക്‌ എന്തു പാഠം പഠിക്കാം? (ചിത്രം കാണുക.)

11 സഭയിൽ. വിശ്വ​സ്‌ത​രായ മൂപ്പന്മാ​രെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌ അവർ “കാറ്റത്ത്‌ ഒരു ഒളിയി​ട​വും, പെരു​മ​ഴ​യത്ത്‌ ഒരു അഭയസ്ഥാ​ന​വും” ആണെന്നാണ്‌. (യശ. 32:2) അങ്ങനെ​യുള്ള മൂപ്പന്മാ​രോട്‌ ഉള്ളു തുറന്ന്‌ സംസാ​രി​ക്കാൻ നമുക്കു മടി തോന്നില്ല. നമ്മൾ പറയുന്ന കാര്യങ്ങൾ അവർ രഹസ്യ​മാ​യി സൂക്ഷി​ക്കു​മെന്നു നമുക്ക്‌ ഉറപ്പാണ്‌. അതു​പോ​ലെ​തന്നെ അവർ രഹസ്യ​മാ​യി സൂക്ഷി​ക്കുന്ന കാര്യങ്ങൾ നമ്മളോ​ടു പറയാൻ നമ്മൾ നിർബ​ന്ധി​ക്കില്ല. ഇനി, മൂപ്പന്മാ​രു​ടെ ഭാര്യ​മാ​രു​ടെ കാര്യ​മോ? അവരും തങ്ങളുടെ ഭർത്താവ്‌ രഹസ്യ​മാ​യി സൂക്ഷി​ക്കേണ്ട വിവരങ്ങൾ കണ്ടെത്താൻ ശ്രമി​ക്കില്ല. ശരിക്കും അത്തരം കാര്യങ്ങൾ ഭർത്താവ്‌ പറയാ​തി​രി​ക്കു​ന്നതു ഭാര്യ​ക്കു​ത​ന്നെ​യാ​ണു പ്രയോ​ജനം ചെയ്യു​ന്നത്‌. മൂപ്പനാ​യി സേവി​ക്കുന്ന ഒരു സഹോ​ദ​രന്റെ ഭാര്യ ഇങ്ങനെ പറഞ്ഞു: “എന്റെ ഭർത്താവ്‌ സഹോ​ദ​ര​ങ്ങൾക്ക്‌ ആത്മീയ​സ​ഹാ​യം കൊടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചോ ഇടയസ​ന്ദർശ​നങ്ങൾ നടത്തു​ന്ന​തി​നെ​ക്കു​റി​ച്ചോ ഒന്നും വീട്ടിൽ പറയാ​റില്ല. അവരുടെ പേരു​കൾപോ​ലും എന്നോടു പറയില്ല. അദ്ദേഹം അങ്ങനെ ചെയ്യു​ന്നതു എനിക്കു ശരിക്കും ഒരു ആശ്വാ​സ​മാണ്‌. കാരണം ഈ പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചൊ​ക്കെ ഓർത്ത്‌ വെറുതേ ടെൻഷ​ന​ടി​ക്കേ​ണ്ട​ല്ലോ. ഇനി, അതെക്കു​റിച്ച്‌ അറിഞ്ഞാ​ലും എനിക്ക്‌ ഒന്നും ചെയ്യാ​നു​മില്ല. മൂപ്പന്മാർ സഹായം കൊടു​ക്കുന്ന സഹോ​ദ​രങ്ങൾ ആരാ​ണെന്ന്‌ അറിയാ​ത്ത​തു​കൊണ്ട്‌ എല്ലാ സഹോ​ദ​ര​ങ്ങ​ളെ​യും ഒരു​പോ​ലെ കാണാൻ എനിക്കു കഴിയു​ന്നു. അതു​പോ​ലെ​തന്നെ ഞാൻ എന്റെ സങ്കടങ്ങ​ളും പ്രശ്‌ന​ങ്ങ​ളും ഭർത്താ​വി​നോ​ടു പറയു​മ്പോൾ അതും അദ്ദേഹ​ത്തി​ന്റെ ഹൃദയ​ത്തിൽ രഹസ്യ​മാ​യി തുടരു​മെന്ന ഉറപ്പ്‌ എനിക്കുണ്ട്‌.” അതെ, നമ്മളും വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന ഒരാളാ​യി​രി​ക്കാ​നാണ്‌ ആഗ്രഹി​ക്കു​ന്നത്‌. അങ്ങനെ​യെ​ങ്കിൽ ആ ലക്ഷ്യത്തിൽ എത്താൻ നമ്മളെ സഹായി​ക്കുന്ന അഞ്ചു ഗുണങ്ങ​ളെ​ക്കു​റിച്ച്‌ നമുക്ക്‌ ഇപ്പോൾ നോക്കാം.

നമ്മളെ സഹായി​ക്കുന്ന അഞ്ച്‌ ഗുണങ്ങൾ

12. സ്‌നേ​ഹ​മാ​ണു വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​മെന്നു പറയാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

12 വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​നം സ്‌നേ​ഹ​മാണ്‌. ഏറ്റവും പ്രധാ​ന​പ്പെട്ട രണ്ടു കല്പനകളെക്കുറിച്ച്‌ യേശു പറഞ്ഞു. ഒന്ന്‌ യഹോ​വയെ സ്‌നേ​ഹി​ക്കാ​നും രണ്ട്‌ അയൽക്കാ​രെ സ്‌നേ​ഹി​ക്കാ​നും. (മത്താ. 22:37-39) യഹോ​വ​യോ​ടു നമുക്കു സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ യഹോ​വയെ അനുക​രി​ച്ചു​കൊണ്ട്‌ വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന വ്യക്തി​ക​ളാ​യി​ത്തീ​രാൻ നമ്മൾ ശ്രമി​ക്കും. അതു​പോ​ലെ നമുക്കു സഹോ​ദ​ര​ങ്ങ​ളോ​ടു സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ അവരുടെ വ്യക്തി​പ​ര​മായ വിവര​ങ്ങ​ളോ അവർക്കു സങ്കടമോ മാന​ക്കേ​ടോ അപകട​മോ ഉണ്ടാക്കുന്ന കാര്യ​ങ്ങ​ളോ നമ്മൾ ആരോ​ടും പറയില്ല.—യോഹ. 15:12.

13. വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന ഒരാളാ​യി​രി​ക്കാൻ താഴ്‌മ എങ്ങനെ സഹായി​ക്കും?

13 വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന ഒരാളാ​യി​ത്തീ​രാൻ നമ്മളെ സഹായി​ക്കുന്ന അടുത്ത ഗുണം താഴ്‌മ​യാണ്‌. താഴ്‌മ​യുള്ള ഒരാൾ ഒരു കാര്യം മറ്റുള്ള​വ​രു​ടെ മുമ്പിൽ ആദ്യം വെളി​പ്പെ​ടു​ത്തി​ക്കൊണ്ട്‌ താൻ വലിയ ആളാ​ണെന്നു കാണി​ക്കാൻ ശ്രമി​ക്കില്ല. (ഫിലി. 2:3) അതു​പോ​ലെ​തന്നെ തനിക്കു ചില കാര്യങ്ങൾ അറിയാ​മെ​ന്നും എന്നാൽ അതു മറ്റുള്ള​വ​രോ​ടു പറയാൻ പറ്റി​ല്ലെ​ന്നും പറഞ്ഞ്‌ തന്നെത്തന്നെ പൊക്കില്ല. ഇനി അങ്ങനെ ഒരാൾ ബൈബി​ളി​ലോ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലോ ഇല്ലാത്ത വിവര​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഊഹാ​പോ​ഹങ്ങൾ പ്രചരി​പ്പി​ക്കു​ക​യു​മില്ല.

14. വിശ്വാ​സം നേടി​യെ​ടു​ക്കാൻ വിവേകം എങ്ങനെ സഹായി​ക്കും?

14 വിവേ​ക​മുള്ള ഒരു ക്രിസ്‌ത്യാ​നി മൗനമാ​യി​രി​ക്കാ​നുള്ള സമയവും സംസാ​രി​ക്കാ​നുള്ള സമയവും വിവേ​ചി​ച്ച​റി​യും. (സഭാ. 3:7) ചില സംസ്‌കാ​ര​ങ്ങ​ളിൽ ഇങ്ങനെ​യൊ​രു പഴമൊ​ഴി​യുണ്ട്‌: “സംസാരം വെള്ളി​പോ​ലെ, എന്നാൽ മൗനം സ്വർണം​പോ​ലെ.” മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ ചില സന്ദർഭ​ങ്ങ​ളിൽ സംസാ​രി​ക്കു​ന്ന​തി​നെ​ക്കാൾ നല്ലതു മൗനമാ​യി​രി​ക്കു​ന്ന​താണ്‌. അതു​കൊ​ണ്ടാണ്‌ സുഭാ​ഷി​തങ്ങൾ 11:12-ലും ഇങ്ങനെ പറയു​ന്നത്‌: “നല്ല വകതി​രി​വു​ള്ളവൻ മിണ്ടാ​തി​രി​ക്കു​ന്നു.” നമുക്ക്‌ ഒരു മൂപ്പന്റെ ഉദാഹ​രണം നോക്കാം. നല്ല അനുഭ​വ​പ​രി​ച​യ​മുള്ള ആളായ​തു​കൊണ്ട്‌ മറ്റു സഭകളി​ലെ പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാൻ അദ്ദേഹത്തെ മിക്കവാ​റും അയയ്‌ക്കാ​റുണ്ട്‌. അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ സ്വന്തം സഭയിലെ ഒരു മൂപ്പൻ ഇങ്ങനെ പറഞ്ഞു: “അദ്ദേഹം പ്രശ്‌ന​ങ്ങ​ളൊ​ക്കെ കൈകാ​ര്യം ചെയ്‌താ​ലും അവിടത്തെ സാഹച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചോ മറ്റു കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചോ ഒന്നും ഞങ്ങളോ​ടു പറയാ​റില്ല.” ഈ മൂപ്പന്റെ നല്ല മാതൃക സ്വന്തം സഭയിലെ മൂപ്പന്മാർക്കി​ട​യിൽ അദ്ദേഹ​ത്തിന്‌ നല്ലൊരു പേര്‌ നൽകി​യി​രി​ക്കു​ന്നു. അതു​പോ​ലെ​തന്നെ തങ്ങളുടെ സഭയിലെ കാര്യ​ങ്ങ​ളും അദ്ദേഹം മറ്റാ​രോ​ടും പറയി​ല്ലെന്ന്‌ അവർക്ക്‌ ഉറപ്പാണ്‌.

15. സത്യസ​ന്ധ​നാ​യി​രു​ന്നാൽ മറ്റുള്ള​വ​രു​ടെ വിശ്വാ​സം നേടി​യെ​ടു​ക്കാ​മെന്ന്‌ ഒരു ഉദാഹ​ര​ണ​ത്തി​ലൂ​ടെ വിശദീ​ക​രി​ക്കുക.

15 വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന ഒരാളാ​യി​രി​ക്കു​ന്ന​തിൽ ഉൾപ്പെ​ടുന്ന മറ്റൊരു ഗുണം സത്യസ​ന്ധ​ത​യാണ്‌. സത്യസ​ന്ധ​നായ ഒരു വ്യക്തി​യിൽ നമ്മൾ ആശ്രയി​ക്കും. കാരണം അദ്ദേഹം എപ്പോ​ഴും സത്യം മാത്രമേ സംസാ​രി​ക്കൂ. (എഫെ. 4:25; എബ്രാ. 13:18) ഇങ്ങനെ​യൊ​രു സാഹച​ര്യം ചിന്തി​ക്കുക: പഠിപ്പി​ക്കൽപ്രാ​പ്‌തി കുറച്ചു​കൂ​ടി മെച്ച​പ്പെ​ടു​ത്താൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു. അതിനാ​യി മീറ്റി​ങ്ങി​ലെ നിങ്ങളു​ടെ പരിപാ​ടി ശ്രദ്ധി​ച്ചു​കേട്ട്‌ തുറന്ന അഭി​പ്രാ​യം പറയാൻ ആരെ​യെ​ങ്കി​ലും ഏൽപ്പി​ക്കാൻ നിങ്ങൾ ആലോ​ചി​ക്കു​ന്നു. ആരെയാ​യി​രി​ക്കും നിങ്ങൾ സമീപി​ക്കുക? എപ്പോ​ഴും നിങ്ങ​ളെ​ക്കു​റിച്ച്‌ നല്ലതു മാത്രം പറയുന്ന ഒരാ​ളെ​യോ, അതോ ദയയോ​ടെ സത്യസ​ന്ധ​മാ​യി കാര്യങ്ങൾ തുറന്നു​പ​റ​യുന്ന ആളെയോ? ഉത്തരം വ്യക്തമാണ്‌. സത്യസ​ന്ധ​നായ വ്യക്തി​യു​ടെ അടുക്ക​ലേക്കേ നിങ്ങൾ പോകൂ. ബൈബിൾ ഇങ്ങനെ പറയുന്നു: “മൂടി​വെ​ച്ചി​രി​ക്കുന്ന സ്‌നേ​ഹ​ത്തെ​ക്കാൾ തുറന്ന ശാസന നല്ലത്‌. കൂട്ടു​കാ​രൻ വരുത്തുന്ന മുറി​വു​കൾ വിശ്വ​സ്‌ത​ത​യു​ടെ ലക്ഷണം.” (സുഭാ. 27:5, 6) സത്യസ​ന്ധ​മായ വാക്കുകൾ കേൾക്കാൻ അത്ര സുഖമ​ല്ലെ​ങ്കി​ലും പുരോ​ഗ​തി​വ​രു​ത്താൻ അതു നിങ്ങളെ സഹായി​ക്കും.

16. സുഭാ​ഷി​തങ്ങൾ 10:19 ആത്മനി​യ​ന്ത്ര​ണ​ത്തി​ന്റെ പ്രാധാ​ന്യം എടുത്തു​കാ​ണി​ക്കു​ന്നത്‌ എങ്ങനെ?

16 വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന ഒരാൾ തീർച്ച​യാ​യും കാണി​ക്കുന്ന ഒരു ഗുണമാണ്‌ ആത്മനി​യ​ന്ത്രണം. രഹസ്യ​സ്വ​ഭാ​വ​മുള്ള കാര്യങ്ങൾ പറയാൻ തോന്നുന്ന സാഹച​ര്യ​ങ്ങ​ളി​ലും ആത്മനി​യ​ന്ത്ര​ണ​മുള്ള വ്യക്തി അതു പറയാതെ സൂക്ഷി​ക്കും. (സുഭാ​ഷി​തങ്ങൾ 10:19 വായി​ക്കുക.) നമ്മുടെ ആത്മനി​യ​ന്ത്രണം പരി​ശോ​ധി​ക്ക​പ്പെ​ടുന്ന ഒരു സാഹച​ര്യം സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കു​മ്പോ​ഴാണ്‌. ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ സോഷ്യൽ മീഡി​യ​യി​ലൂ​ടെ രഹസ്യ​സ്വ​ഭാ​വ​മുള്ള കാര്യങ്ങൾ ഒരു വലിയ കൂട്ടം ആളുക​ളോട്‌ അറിയാ​തെ നമ്മൾ പങ്കു​വെ​ച്ചേ​ക്കാം. നമ്മുടെ കയ്യിൽനിന്ന്‌ അതു പോയാൽ പിന്നെ അതിന്റെ മേൽ യാതൊ​രു നിയ​ന്ത്ര​ണ​വും നമുക്കില്ല. ആര്‌ അത്‌ എങ്ങനെ ഉപയോ​ഗി​ക്കു​മെ​ന്നും അതിലൂ​ടെ എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടാകു​മെ​ന്നും നമുക്കു പറയാ​നാ​കില്ല. ഇനി ആത്മനി​യ​ന്ത്രണം പാലി​ക്കേണ്ട മറ്റൊരു സാഹച​ര്യം നമ്മുടെ എതിരാ​ളി​കൾ തന്ത്രപൂർവം നമ്മുടെ സഹോ​ദ​ര​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ നമ്മളിൽനിന്ന്‌ ചോർത്താൻ ശ്രമി​ക്കു​മ്പോ​ഴാണ്‌. നമ്മുടെ പ്രവർത്ത​ന​ങ്ങൾക്കു നിയ​ന്ത്ര​ണ​മോ നിരോ​ധ​ന​മോ ഉള്ള സ്ഥലങ്ങളിൽ പോലീസ്‌ അധികാ​രി​കൾ വിവരങ്ങൾ ചോദി​ച്ച​റി​യാൻ ശ്രമി​ക്കു​മ്പോ​ഴും നമ്മൾ ആത്മനി​യ​ന്ത്രണം പാലി​ക്കണം. അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ ജീവനെ അത്‌ അപായ​പ്പെ​ടു​ത്തി​യേ​ക്കാം. ഇത്തരം സാഹച​ര്യ​ങ്ങ​ളി​ലും മറ്റു പല സാഹച​ര്യ​ങ്ങ​ളി​ലും ബൈബി​ളി​ലെ ഈ തത്ത്വത്തി​നു ചേർച്ച​യിൽ നമുക്കു പ്രവർത്തി​ക്കാം: “ഞാൻ വായ്‌ മൂടി​ക്കെട്ടി അധരങ്ങളെ കാക്കും.” (സങ്കീ. 39:1) നമ്മൾ ചിന്തി​ച്ച​തു​പോ​ലെ കുടും​ബാം​ഗ​ങ്ങ​ളോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും സഹോ​ദ​ര​ങ്ങ​ളോ​ടും അതു​പോ​ലെ മറ്റുള്ള​വ​രോ​ടും ഇടപെ​ടു​മ്പോൾ നമ്മൾ വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന ഒരാളാ​ണെന്നു തെളി​യി​ക്കാം. അതിന്‌ ആത്മനി​യ​ന്ത്രണം കൂടിയേ തീരൂ.

17. നമ്മുടെ ആത്മീയ​കു​ടും​ബ​ത്തി​ന്റെ മനോ​ഹാ​രിത വർധി​പ്പി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

17 സ്‌നേ​ഹി​ക്കാ​നും വിശ്വ​സി​ക്കാ​നും കൊള്ളാ​വുന്ന ഒരു സഹോ​ദ​ര​കു​ടും​ബ​ത്തി​ലേക്കു നമ്മളെ​യും കൂട്ടി​വ​രു​ത്തി​യ​തിൽ യഹോ​വ​യോ​ടു നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌! ആ കുടും​ബാം​ഗ​ങ്ങ​ളു​ടെ വിശ്വാ​സം നേടി​യെ​ടു​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം നമുക്ക്‌ ഓരോ​രു​ത്തർക്കു​മുണ്ട്‌. സ്‌നേഹം, താഴ്‌മ, വിവേകം, സത്യസന്ധത, ആത്മനി​യ​ന്ത്രണം എന്നീ ഗുണങ്ങൾ നമ്മൾ ഓരോ​രു​ത്ത​രും കാണി​ക്കു​മ്പോൾ നമ്മുടെ സഭയുടെ മനോ​ഹാ​രിത വർധി​ക്കും. അങ്ങനെ, ആശ്രയ​യോ​ഗ്യ​നായ യഹോ​വയെ അനുക​രി​ച്ചു​കൊണ്ട്‌ വിശ്വ​സി​ക്കാൻ കൊള്ളാ​വു​ന്ന​വ​രെന്ന പേര്‌ നേടി​യെ​ടു​ക്കാം, അതിൽ പുരോ​ഗ​മി​ക്കാം.

ഗീതം 123 ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തി​നു മനസ്സോ​ടെ കീഴ്‌പെടാം

a മറ്റുള്ളവർ നമ്മളെ വിശ്വ​സി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കിൽ നമ്മൾ വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന ഒരാളാ​ണെന്ന്‌ ആദ്യം തെളി​യി​ക്കണം. ഈ ലേഖന​ത്തിൽ, നമ്മൾ ആശ്രയി​ക്കാൻ പറ്റുന്ന ഒരാളാ​യി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റി​ച്ചും അതിന്‌ നമ്മളെ സഹായി​ക്കുന്ന ഗുണങ്ങ​ളെ​ക്കു​റി​ച്ചും ചർച്ച ചെയ്യും.

b സഭയിലുള്ള ആരെങ്കി​ലും ഗുരു​ത​ര​മായ ഒരു തെറ്റു ചെയ്‌ത​താ​യി നമ്മൾ അറിഞ്ഞാ​ലോ? മൂപ്പന്മാ​രു​ടെ സഹായം സ്വീക​രി​ക്കാൻ നമ്മൾ അദ്ദേഹ​ത്തോട്‌ ആവശ്യ​പ്പെ​ടും. എന്നാൽ അങ്ങനെ ചെയ്യാൻ അദ്ദേഹം തയ്യാറാ​യി​ല്ലെ​ങ്കിൽ യഹോ​വ​യോ​ടും ക്രിസ്‌തീ​യ​സ​ഭ​യോ​ടും വിശ്വ​സ്‌ത​രായ നമ്മൾ അക്കാര്യം മൂപ്പന്മാ​രെ അറിയി​ക്കും.

c ചിത്രത്തിന്റെ വിവരണം: രഹസ്യ​സ്വ​ഭാ​വ​മുള്ള ഒരു കാര്യം കൈകാ​ര്യം ചെയ്‌ത മൂപ്പൻ തന്റെ കുടും​ബാം​ഗ​ങ്ങ​ളോട്‌ അതെക്കു​റിച്ച്‌ ഒന്നും പറയു​ന്നില്ല.