വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ആരായി​രി​ക്കും ഭൂമി​യി​ലേക്കു പുനരു​ത്ഥാ​ന​പ്പെ​ടുക, അവരുടെ പുനരു​ത്ഥാ​നം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും?

ഈ ചോദ്യ​ങ്ങൾക്കുള്ള ബൈബി​ളി​ന്റെ ഉത്തരം നോക്കാം.

പ്രവൃ​ത്തി​കൾ 24:15-ൽ ‘നീതി​മാ​ന്മാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകും’ എന്നു പറയുന്നു. നീതി​മാ​ന്മാർ ദൈവത്തെ അനുസ​രിച്ച്‌ മരിച്ചു​പോ​യ​വ​രെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. അവരുടെ പേരുകൾ ജീവന്റെ പുസ്‌ത​ക​ത്തിൽ എഴുതി​യി​ട്ടുണ്ട്‌. (മലാ. 3:16) യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാൻ അവസരം കിട്ടാതെ മരിച്ചു​പോ​യവർ നീതി​കെ​ട്ട​വ​രിൽ ഉൾപ്പെ​ടു​ന്നു. അവരുടെ പേരുകൾ ജീവന്റെ പുസ്‌ത​ക​ത്തിൽ എഴുതി​യി​ട്ടില്ല.

പ്രവൃ​ത്തി​കൾ 24:15-ൽ പറഞ്ഞി​രി​ക്കുന്ന അതേ രണ്ടു കൂട്ട​ത്തെ​ക്കു​റി​ച്ചു​ത​ന്നെ​യാ​ണു യോഹ​ന്നാൻ 5:28, 29-ലും പറഞ്ഞി​രി​ക്കു​ന്നത്‌. “നല്ല കാര്യങ്ങൾ ചെയ്‌ത​വർക്ക്‌”“ജീവനാ​യുള്ള പുനരു​ത്ഥാ​ന​വും” “മോശ​മായ കാര്യങ്ങൾ ചെയ്‌ത​വർക്ക്‌” “ന്യായ​വി​ധി​ക്കാ​യുള്ള പുനരു​ത്ഥാ​ന​വും” ഉണ്ടാകു​മെന്നു യേശു പറഞ്ഞു. നീതി​മാ​ന്മാർ മരിക്കു​ന്ന​തി​നു മുമ്പ്‌ നല്ല കാര്യങ്ങൾ ചെയ്‌തു. അവരുടെ പേര്‌ ജീവന്റെ പുസ്‌ത​ക​ത്തി​ലു​ള്ള​തു​കൊണ്ട്‌ അവരു​ടേതു ജീവനാ​യുള്ള പുനരു​ത്ഥാ​ന​മാ​യി​രി​ക്കും. എന്നാൽ നീതി​കെ​ട്ടവർ മരിക്കു​ന്ന​തി​നു മുമ്പ്‌ മോശം കാര്യങ്ങൾ ചെയ്‌ത​വ​രാണ്‌. അവരുടെ പേരുകൾ ഇതുവ​രെ​യും ജീവന്റെ പുസ്‌ത​ക​ത്തിൽ എഴുതി​യി​ട്ടില്ല. അവരു​ടേതു ന്യായ​വി​ധി​ക്കാ​യുള്ള പുനരു​ത്ഥാ​ന​മാ​യി​രി​ക്കും. അവർ ന്യായ​വി​ധി​യു​ടെ അഥവാ നിരീ​ക്ഷ​ണ​ത്തി​ന്റെ ഒരു കാലഘ​ട്ട​ത്തി​ലൂ​ടെ കടന്നു​പോ​കേ​ണ്ട​തുണ്ട്‌. ആ സമയത്ത്‌ അവർക്ക്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാൻ അവസര​മു​ണ്ടാ​യി​രി​ക്കും. അവരുടെ പ്രവർത്ത​നങ്ങൾ എങ്ങനെ​യു​ള്ള​താ​ണെന്നു നിരീ​ക്ഷി​ക്കും. മാറ്റം വരുത്തു​ന്നെ​ങ്കിൽ ജീവന്റെ പുസ്‌ത​ക​ത്തിൽ അവരുടെ പേര്‌ എഴുത​പ്പെ​ടും.

വെളി​പാട്‌ 20:12, 13-ൽ പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന ഓരോ​രു​ത്ത​രും ‘ചുരു​ളു​ക​ളിൽ എഴുതി​യി​രി​ക്കു​ന്നത്‌’ അനുസ​രി​ക്ക​ണ​മെന്നു പറഞ്ഞി​രി​ക്കു​ന്നു. പുതിയ ലോക​ത്തിൽ ജീവി​ക്കു​മ്പോൾ പാലി​ക്കേണ്ട നിയമ​ങ്ങ​ളാണ്‌ ആ ചുരു​ളു​ക​ളി​ലു​ള്ളത്‌. ആ നിയമങ്ങൾ അനുസ​രി​ക്കാ​ത്ത​വരെ യഹോവ അന്നു നശിപ്പി​ക്കും.—യശ. 65:20.

ദാനി​യേൽ 12:2-ൽ മരണത്തിൽ ‘ഉറങ്ങി​ക്കി​ടന്ന ചിലർ നിത്യ​ജീ​വ​നി​ലേ​ക്കും മറ്റുള്ളവർ അപമാ​ന​ത്തി​ലേ​ക്കും നിത്യ​നി​ന്ദ​യി​ലേ​ക്കും ഉണർന്നെ​ണീ​ക്കും’ എന്നു പറയുന്നു. പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രു​ന്ന​വ​രു​ടെ അന്തിമ​ന്യാ​യ​വി​ധി​യെ​ക്കു​റി​ച്ചാണ്‌ ഈ വാക്യം സൂചി​പ്പി​ക്കു​ന്നത്‌. അവർക്കു ‘നിത്യ​ജീ​വ​നോ’ ‘നിത്യ​നി​ന്ദ​യോ’ ലഭി​ച്ചേ​ക്കാം. എന്നുപ​റ​ഞ്ഞാൽ 1,000 വർഷത്തി​ന്റെ അവസാ​ന​ത്തിൽ ചിലർക്കു നിത്യ​ജീ​വൻ കിട്ടും, മറ്റു ചിലർ നിത്യ​മാ​യി നശിപ്പി​ക്ക​പ്പെ​ടും.—വെളി. 20:15; 21:3, 4.

ഒരു ഉദാഹ​രണം നോക്കുക. പുതിയ ലോക​ത്തി​ലേക്കു പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന രണ്ടു കൂട്ടത്തെ മറ്റൊരു രാജ്യത്ത്‌ പോയി താമസി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രോ​ടു താരത​മ്യ​പ്പെ​ടു​ത്താം. അതിന്‌ ആ രാജ്യത്തെ സർക്കാർ അനുവ​ദി​ക്കുന്ന വിസ അവർക്ക്‌ ആവശ്യ​മാണ്‌. ചില ആളുകൾക്ക്‌ അവിടെ പോയി താമസി​ക്കാ​നും ജോലി ചെയ്യാ​നും ഒക്കെയുള്ള വിസ കിട്ടുന്നു. അതിലൂ​ടെ ആ രാജ്യത്തെ പൗരന്മാർക്കുള്ള ചില അവകാ​ശ​ങ്ങ​ളും അവർക്കു ലഭിക്കു​ന്നു. പുതിയ ലോക​ത്തി​ലേക്കു പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന നീതി​മാ​ന്മാർ ഇതു​പോ​ലെ​യാണ്‌. എന്നാൽ മറ്റു ചില ആളുകൾക്കു സന്ദർശ​ക​വി​സ​യാ​യി​രി​ക്കും കിട്ടു​ന്നത്‌. അനുവ​ദി​ച്ചി​രി​ക്കു​ന്ന​തിൽ കൂടുതൽ സമയം ആ രാജ്യത്ത്‌ താമസി​ക്ക​ണ​മെ​ങ്കിൽ അവർ യോഗ്യത തെളി​യി​ക്കേ​ണ്ട​തുണ്ട്‌. പുതിയ ലോക​ത്തി​ലേക്കു പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന നീതി​കെ​ട്ടവർ ഇതു​പോ​ലെ​യാണ്‌. യഹോവ വെച്ചി​രി​ക്കുന്ന നിയമങ്ങൾ അനുസ​രി​ച്ചു​കൊണ്ട്‌ യോഗ്യത തെളി​യി​ച്ചാൽ മാത്രമേ അവർക്കു പറുദീ​സ​യിൽ തുടരാ​നാ​കൂ. എന്നാൽ തുടക്ക​ത്തിൽ ഏതു തരത്തി​ലുള്ള വിസയാ​ണു കിട്ടു​ന്ന​തെ​ങ്കി​ലും പിന്നീടു ചിലർക്ക്‌ ആ രാജ്യത്തെ പൗരത്വം ലഭി​ച്ചേ​ക്കും, മറ്റുള്ള​വർക്ക്‌ അവിടം വിട്ട്‌ പോ​രേ​ണ്ട​താ​യും വരും. ആ തീരു​മാ​നം അവരുടെ മനോ​ഭാ​വ​ത്തെ​യും പെരു​മാ​റ്റ​ത്തെ​യും ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. അതു​പോ​ലെ​ത​ന്നെ​യാ​ണു പുനരു​ത്ഥാ​ന​പ്പെട്ട്‌ ഭൂമി​യി​ലേ​ക്കു​വ​രു​ന്ന​വ​രു​ടെ​യും കാര്യം. പുതിയ ലോക​ത്തി​ലെ അവരുടെ പ്രവൃ​ത്തി​ക​ളു​ടെ​യും വിശ്വ​സ്‌ത​ത​യു​ടെ​യും അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അന്തിമ​വി​ധി.

യഹോവ അനുക​മ്പ​യുള്ള ദൈവം മാത്രമല്ല നീതി​യുള്ള ദൈവ​വു​മാണ്‌. (ആവ. 32:4; സങ്കീ. 33:5) സ്‌നേ​ഹ​മു​ള്ള​തു​കൊണ്ട്‌ ദൈവം നീതി​മാ​ന്മാ​രെ​യും നീതി​കെ​ട്ട​വ​രെ​യും പുനരു​ത്ഥാ​ന​പ്പെ​ടു​ത്തും. എന്നാൽ ശരിയും തെറ്റും സംബന്ധിച്ച്‌ താൻ വെച്ചി​രി​ക്കുന്ന നിലവാ​രങ്ങൾ എല്ലാവ​രും അനുസ​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കും. യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കു​ക​യും ചെയ്യു​ന്ന​വരെ മാത്രമേ പുതിയ ലോക​ത്തിൽ എന്നേക്കും ജീവി​ക്കാൻ യഹോവ അനുവ​ദി​ക്കു​ക​യു​ള്ളൂ.