വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 40

‘അനേകരെ നീതി​യി​ലേക്കു കൊണ്ടു​വ​രു​ന്നു’

‘അനേകരെ നീതി​യി​ലേക്കു കൊണ്ടു​വ​രു​ന്നു’

‘അനേകരെ നീതി​യി​ലേക്കു കൊണ്ടു​വ​രു​ന്നവർ നക്ഷത്ര​ങ്ങൾപോ​ലെ എന്നു​മെ​ന്നേ​ക്കും ഉജ്ജ്വല​മാ​യി പ്രകാ​ശി​ക്കും.’—ദാനി. 12:3.

ഗീതം 151 ദൈവം വിളിക്കും

ചുരുക്കം a

1. നമുക്കു സന്തോഷം തരുന്ന ഏതു സംഭവങ്ങൾ ആയിരം​വർഷ ഭരണകാ​ലത്ത്‌ നടക്കും?

 ക്രിസ്‌തു​വി​ന്റെ ആയിരം​വർഷ ഭരണകാ​ലത്ത്‌ ഭൂമി​യിൽ പുനരു​ത്ഥാ​നം തുടങ്ങു​മ്പോൾ അത്‌ എത്ര സന്തോ​ഷ​ത്തി​ന്റെ ഒരു സമയമാ​യി​രി​ക്കും! പ്രിയ​പ്പെ​ട്ട​വരെ മരണത്തിൽ നഷ്ടപ്പെ​ട്ടവർ അവരെ വീണ്ടും കാണാ​നാ​യി ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാണ്‌. യഹോ​വ​യും ആ ദിവസ​ത്തി​നാ​യി കൊതി​യോ​ടെ കാത്തി​രി​ക്കു​ന്നു. (ഇയ്യോ. 14:15) ഭൂമി​യി​ലെ​ങ്ങും മരിച്ച​വ​രു​ടെ പുനരു​ത്ഥാ​നം നടക്കുന്ന ആ സമയ​ത്തെ​ക്കു​റിച്ച്‌ ഒന്ന്‌ ആലോ​ചിച്ച്‌ നോക്കൂ! കഴിഞ്ഞ ലേഖന​ത്തിൽ നമ്മൾ കണ്ടതു​പോ​ലെ “നീതി​മാ​ന്മാ​രു​ടെ,” അതായത്‌ ജീവന്റെ പുസ്‌ത​ക​ത്തിൽ പേരു​ള്ള​വ​രു​ടെ, പുനരു​ത്ഥാ​ന​മു​ണ്ടാ​കും. അവരു​ടേത്‌ ‘ജീവനാ​യുള്ള പുനരു​ത്ഥാ​ന​മാ​യി​രി​ക്കും.’ (പ്രവൃ. 24:15; യോഹ. 5:29) നമ്മുടെ മരിച്ചു​പോയ പ്രിയ​പ്പെട്ട പലരും ആദ്യം​തന്നെ ഉയിർത്തെ​ഴു​ന്നേൽക്കു​ന്ന​വ​രു​ടെ കൂട്ടത്തിൽ കാണും. b കൂടാതെ, “നീതി​കെ​ട്ട​വ​രു​ടെ” പുനരു​ത്ഥാ​ന​വും ഉണ്ടായി​രി​ക്കും. അതായത്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാനോ യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കാ​നോ അവസരം കിട്ടാതെ മരിച്ചു​പോ​യ​വ​രു​ടെ പുനരു​ത്ഥാ​ന​മാണ്‌ അത്‌. അവരു​ടേത്‌ ‘ന്യായ​വി​ധി​ക്കാ​യുള്ള പുനരു​ത്ഥാ​ന​മാ​യി​രി​ക്കും.’

2-3. (എ) യശയ്യ 11:9, 10 സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ഭൂമി​യിൽ നടക്കാൻപോ​കുന്ന ഏറ്റവും വലിയ വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി​യിൽ എന്തായി​രി​ക്കും ആളുകളെ പഠിപ്പി​ക്കു​ന്നത്‌, എന്തു​കൊണ്ട്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

2 പുനരു​ത്ഥാ​ന​ത്തിൽ വരുന്ന എല്ലാവ​രെ​യും പലതും പഠിപ്പി​ക്കേ​ണ്ട​തുണ്ട്‌. (യശ. 26:9; 61:11) അതു​കൊണ്ട്‌ ഭൂമി​യിൽ ഇതുവരെ നടന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും വലിയ ഒരു വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി അന്നു നടക്കും. (യശയ്യ 11:9, 10 വായി​ക്കുക.) നീതി​കെ​ട്ടവർ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചും ദൈവ​രാ​ജ്യ ക്രമീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും മോച​ന​വി​ല​യെ​ക്കു​റി​ച്ചും പഠിക്കണം. കൂടാതെ ദൈവ​ത്തി​ന്റെ പേര്‌ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌ എത്ര പ്രധാ​ന​മാ​ണെ​ന്നും ഭൂമിയെ മുഴുവൻ ഭരിക്കാൻ അവകാ​ശ​മു​ള്ളത്‌ യഹോ​വ​യ്‌ക്കു മാത്ര​മാ​ണെ​ന്നും അവർ മനസ്സി​ലാ​ക്കണം. ഇനി, നീതി​മാ​ന്മാ​രായ ആളുക​ളും ഭൂമി​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​പ്പറ്റി പലതും പഠി​ക്കേ​ണ്ട​തുണ്ട്‌. കാരണം അവരിൽ പലരും മരിച്ചു​പോ​യതു ബൈബിൾ എഴുതി പൂർത്തി​യാ​ക്കു​ന്ന​തി​നു വളരെ​ക്കാ​ലം മുമ്പാണ്‌. അതു​കൊണ്ട്‌ നീതി​കെ​ട്ട​വർക്കും നീതി​മാ​ന്മാർക്കും ഒരുപാ​ടു കാര്യങ്ങൾ പഠിക്കാ​നുണ്ട്‌.

3 ഈ ലേഖന​ത്തിൽ താഴെ​പ്പ​റ​യുന്ന ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തും: ഈ വലിയ വിദ്യാ​ഭ്യാ​സ​പ്ര​വർത്തനം എങ്ങനെ​യാ​യി​രി​ക്കും ഭൂമി​യിൽ നടക്കു​ന്നത്‌? അതി​നോട്‌ ആളുകൾ അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചാൽ അവർക്ക്‌ എന്തു കിട്ടും? അവർ അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ എന്തായി​രി​ക്കും സംഭവി​ക്കാൻപോ​കു​ന്നത്‌? ഉത്തരത്തി​നാ​യി വെളി​പാ​ടി​ലെ​യും ദാനി​യേ​ലി​ലെ​യും ചില പ്രവച​ന​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്ക്‌ ഇപ്പോൾ നോക്കാം. മരിച്ചവർ ഉയിർപ്പി​ക്ക​പ്പെ​ട്ട​ശേഷം നടക്കാൻപോ​കുന്ന ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ വ്യക്തമായ ധാരണ നൽകുന്ന ചില പ്രവച​ന​ങ്ങ​ളാണ്‌ അവ. ആദ്യം നമുക്ക്‌, ദാനി​യേൽ 12:1, 2 വാക്യ​ങ്ങ​ളിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ നോക്കാം.

‘പൊടി​യിൽ ഉറങ്ങിക്കിടക്കുന്നവർ ഉണരും’

4-5. അവസാ​ന​കാ​ല​ത്തെ​ക്കു​റിച്ച്‌ ദാനി​യേൽ 12:1-ൽ എന്തു പറഞ്ഞി​രി​ക്കു​ന്നു?

4 ദാനി​യേൽ 12:1 വായി​ക്കുക. അവസാ​ന​കാ​ലത്ത്‌ ഒന്നിനു പുറകേ ഒന്നായി നടക്കാൻപോ​കുന്ന സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ ദാനി​യേൽ പുസ്‌തകം വിവരി​ക്കു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ദാനി​യേൽ 12:1-ൽ മീഖാ​യേൽ, അതായത്‌ യേശു​ക്രി​സ്‌തു, ‘ദൈവ​ജ​ന​ത്തി​നു​വേണ്ടി നിൽക്കു​ന്ന​താ​യി’ പറഞ്ഞി​രി​ക്കു​ന്നു. 1914-ൽ ആ പ്രവചനം നിറ​വേ​റാൻതു​ടങ്ങി. കാരണം ആ വർഷമാ​ണു സ്വർഗ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി യേശു നിയമി​ത​നാ​യത്‌.

5 എന്നാൽ ‘ഒരു ജനത ഉണ്ടായ​തു​മു​തൽ അതുവരെ ഉണ്ടായി​ട്ടി​ല്ലാത്ത കഷ്ടതയു​ടെ ഒരു കാലത്ത്‌’ യേശു “എഴു​ന്നേൽക്കും” എന്നും ദാനി​യേ​ലി​നോ​ടു പറഞ്ഞു. എന്താണ്‌ അതിന്റെ അർഥം? വാസ്‌ത​വ​ത്തിൽ “കഷ്ടതയു​ടെ ഒരു കാലം” എന്നു ദാനി​യേ​ലിൽ പറഞ്ഞി​രി​ക്കു​ന്നതു മത്തായി 24:21-ൽ പറഞ്ഞി​രി​ക്കുന്ന ‘മഹാക​ഷ്ട​ത​യെ​ക്കു​റി​ച്ചാണ്‌.’ ആ കാലത്തി​ന്റെ അവസാ​ന​ത്തിൽ, അതായത്‌ അർമ​ഗെ​ദോ​നിൽ, ദൈവ​ജ​നത്തെ സംരക്ഷി​ക്കു​ന്ന​തി​നു​വേണ്ടി യേശു എഴു​ന്നേൽക്കും. അന്നു ജീവി​ച്ചി​രി​ക്കുന്ന ദൈവ​ജ​ന​ത്തെ​ക്കു​റിച്ച്‌ വെളി​പാട്‌ പുസ്‌ത​ക​ത്തിൽ “മഹാക​ഷ്ട​ത​യി​ലൂ​ടെ കടന്നുവന്ന” ഒരു “മഹാപു​രു​ഷാ​രം” എന്നാണു പറഞ്ഞി​രി​ക്കു​ന്നത്‌.—വെളി. 7:9, 14.

6. മഹാപു​രു​ഷാ​രം മഹാക​ഷ്ട​തയെ അതിജീ​വി​ച്ച​തി​നു ശേഷം എന്തു സംഭവി​ക്കും? വിവരി​ക്കുക. (ഭൂമി​യിൽ നടക്കുന്ന പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ കൂടു​ത​ലാ​യി അറിയാൻ ഈ ലക്കത്തിലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” എന്നതും കാണുക.)

6 ദാനി​യേൽ 12:2 വായി​ക്കുക. മഹാപു​രു​ഷാ​രം മഹാക​ഷ്ട​തയെ അതിജീ​വി​ച്ച​തി​നു ശേഷം എന്തായി​രി​ക്കും സംഭവി​ക്കു​ന്നത്‌? ദാനി​യേൽ 12:2-ലെ പ്രവചനം സ്വർഗീ​യ​പു​ന​രു​ത്ഥാ​ന​ത്തെ​യോ 1918-ൽ എതിരാ​ളി​കൾ നമ്മുടെ പ്രസം​ഗ​പ്ര​വർത്തനം നിരോ​ധി​ച്ച​തി​നു ശേഷം വീണ്ടും നമ്മൾ ഊർജി​ത​മാ​യി പ്രവർത്തി​ക്കാൻ തുടങ്ങി​യ​തി​നെ​യോ ആണ്‌ അർഥമാ​ക്കു​ന്ന​തെന്നു മുമ്പ്‌ നമ്മൾ പഠിപ്പി​ച്ചി​രു​ന്നു. c എന്നാൽ ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കു​ന്നതു പുതിയ ലോക​ത്തിൽ നടക്കാ​നി​രി​ക്കുന്ന മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചാ​ണെന്നു നമ്മൾ ഇപ്പോൾ മനസ്സി​ലാ​ക്കു​ന്നു. എന്തു​കൊ​ണ്ടാ​ണു നമ്മൾ അങ്ങനെ പറയു​ന്നത്‌? ദാനി​യേൽപ്ര​വ​ച​ന​ത്തിൽ കാണുന്ന “പൊടി” എന്ന പദം ഇയ്യോബ്‌ 17:16-ലും കാണാം. അവിടെ അതു “ശവക്കുഴി” എന്ന അർഥത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അതിൽനി​ന്നും ദാനി​യേൽ 12:2-ൽ പറഞ്ഞി​രി​ക്കു​ന്നത്‌ അക്ഷരാർഥ​ത്തി​ലുള്ള പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചാ​ണെന്നു നമുക്കു മനസ്സി​ലാ​ക്കാം. ഈ പുനരു​ത്ഥാ​നം നടക്കു​ന്നത്‌ അർമ​ഗെ​ദോൻ യുദ്ധത്തി​നു ശേഷമാ​യി​രി​ക്കും.

7. (എ) ചിലർ ‘നിത്യ​ജീ​വ​നി​ലേക്ക്‌’ ഉണർന്നെ​ണീ​ക്കും എന്നു പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥം എന്താണ്‌? (ബി) അതു “ശ്രേഷ്‌ഠ​മായ ഒരു പുനരു​ത്ഥാ​നം” ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

7 ദാനി​യേൽ 12:2-ൽ ചിലർ ‘നിത്യ​ജീ​വ​നി​ലേക്ക്‌’ ഉണർന്നെ​ണീ​ക്കും എന്നു പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥം എന്താണ്‌? യേശു​വി​ന്റെ ആയിരം​വർഷ ഭരണകാ​ലത്ത്‌ അവർ യഹോ​വ​യെ​യും യേശു​വി​നെ​യും കുറിച്ച്‌ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ക​യും അവരെ അനുസ​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ അവസാനം അവർക്കു നിത്യ​ജീ​വൻ കിട്ടും എന്നാണ്‌ അതിന്റെ അർഥം. (യോഹ. 17:3) അവരു​ടേത്‌ ‘ശ്രേഷ്‌ഠ​മായ ഒരു പുനരു​ത്ഥാ​ന​മാണ്‌.’ (എബ്രാ. 11:35) എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? കാരണം മുമ്പ്‌ ഉയിർപ്പി​ക്ക​പ്പെട്ട ആളുകൾ വീണ്ടും മരിച്ചു. എന്നാൽ ഇവരുടെ കാര്യ​ത്തിൽ അങ്ങനെ സംഭവി​ക്കു​ന്നില്ല.

8. ചിലർ ‘അപമാ​ന​ത്തി​ലേ​ക്കും നിത്യ​നി​ന്ദ​യി​ലേ​ക്കും ഉണർന്നെ​ണീ​ക്കു​ന്നത്‌’ എങ്ങനെ?

8 ചിലർ “അപമാ​ന​ത്തി​ലേ​ക്കും നിത്യ​നി​ന്ദ​യി​ലേ​ക്കും ഉണർന്നെ​ണീ​ക്കും” എന്നും ദാനി​യേൽ 12:2 പറയുന്നു. എന്താണ്‌ അതിന്റെ അർഥം? പുതിയ ലോക​ത്തിൽ യഹോവ ചെയ്യാ​നി​രി​ക്കുന്ന ആ വലിയ വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി​യിൽനിന്ന്‌ എല്ലാവ​രും പ്രയോ​ജനം നേടു​ക​യോ അതനു​സ​രിച്ച്‌ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ക​യോ ചെയ്യില്ല എന്ന്‌. അവർ ധിക്കാ​ര​ത്തോ​ടെ​യുള്ള ഒരു മനോ​ഭാ​വം കാണി​ക്കും. അങ്ങനെ​യു​ള്ള​വ​രു​ടെ പേരുകൾ ജീവന്റെ പുസ്‌ത​ക​ത്തിൽ എഴുത​പ്പെ​ടു​ക​യോ അവർക്കു നിത്യ​ജീ​വൻ കിട്ടു​ക​യോ ഇല്ല. പകരം അവർക്കു കിട്ടു​ന്നതു ‘നിത്യ​നി​ന്ദ​യാ​യി​രി​ക്കും,’ അതായത്‌ നിത്യ​മായ നാശം. അതു​കൊണ്ട്‌ ദാനി​യേൽ 12:2-ൽ പറഞ്ഞി​രി​ക്കു​ന്നതു പുനരു​ത്ഥാ​ന​ത്തി​നു ശേഷം ചെയ്യുന്ന പ്രവൃ​ത്തി​യു​ടെ അടിസ്ഥാ​ന​ത്തിൽ ഓരോ​രു​ത്തർക്കും കിട്ടുന്ന പ്രതി​ഫ​ല​ത്തെ​ക്കു​റി​ച്ചാണ്‌. d (വെളി. 20:12) ചിലർക്കു നിത്യ​ജീ​വൻ കിട്ടും, മറ്റുള്ള​വർക്കു നിത്യ​നാ​ശ​വും.

‘അനേകരെ നീതി​യി​ലേക്കു കൊണ്ടു​വ​രു​ന്നു’

9-10. (എ) ദാനി​യേൽ 12:3 അനുസ​രിച്ച്‌ മഹാക​ഷ്ട​ത​യ്‌ക്കു​ശേഷം മറ്റെന്തു​കൂ​ടെ സംഭവി​ക്കും? (ബി) ആരായി​രി​ക്കും ‘ആകാശ​വി​താ​നം​പോ​ലെ ഉജ്ജ്വല​മാ​യി പ്രകാ​ശി​ക്കു​ന്നത്‌?’

9 ദാനി​യേൽ 12:3 വായി​ക്കുക. വരാനി​രി​ക്കുന്ന ‘കഷ്ടതയു​ടെ കാലത്തി​നു’ ശേഷം വേറെ എന്തുകൂ​ടെ സംഭവി​ക്കും? ദാനി​യേൽ 12:2-ലെപ്പോ​ലെ​തന്നെ 3-ാം വാക്യ​ത്തി​ലും മഹാക​ഷ്ട​ത​യ്‌ക്കു​ശേഷം സംഭവി​ക്കുന്ന ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നു.

10 ആരായി​രി​ക്കും ‘ആകാശ​വി​താ​നം​പോ​ലെ ഉജ്ജ്വല​മാ​യി പ്രകാ​ശി​ക്കു​ന്നത്‌?’ അതു മനസ്സി​ലാ​ക്കാൻ മത്തായി 13:43-ലെ യേശു​വി​ന്റെ വാക്കുകൾ നമ്മളെ സഹായി​ക്കു​ന്നുണ്ട്‌. “അന്നു നീതി​മാ​ന്മാർ തങ്ങളുടെ പിതാ​വി​ന്റെ രാജ്യ​ത്തിൽ സൂര്യ​നെ​പ്പോ​ലെ പ്രകാ​ശി​ക്കും” എന്ന്‌ അവിടെ നമ്മൾ വായി​ക്കു​ന്നു. യേശു അവിടെ ‘ദൈവ​രാ​ജ്യ​ത്തി​ന്റെ പുത്ര​ന്മാ​രെ​ക്കു​റിച്ച്‌,’ അതായത്‌ സ്വർഗ​രാ​ജ്യ​ത്തിൽ തന്നോ​ടൊ​പ്പം ഭരിക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളെ​ക്കു​റിച്ച്‌, ആണ്‌ സംസാ​രി​ച്ച​തെന്നു വാക്യ​ത്തി​ന്റെ സന്ദർഭം സൂചി​പ്പി​ക്കു​ന്നു. (മത്താ. 13:38) അതു​കൊണ്ട്‌ ദാനി​യേൽ 12:3-ൽ പറഞ്ഞി​രി​ക്കു​ന്നത്‌ അഭിഷി​ക്ത​രെ​ക്കു​റി​ച്ചും ആയിരം​വർഷ ഭരണകാ​ലത്ത്‌ അവർ ചെയ്യാ​നി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ആയിരി​ക്കണം.

ആയിരം​വർഷ ഭരണകാ​ലത്ത്‌ 1,44,000 പേർ യേശു​വി​നോ​ടൊ​പ്പം, ഭൂമി​യിൽ നടക്കുന്ന ആ വലിയ വിദ്യാ​ഭ്യാ​സ​പ്ര​വർത്ത​നത്തെ നയിക്കും (11-ാം ഖണ്ഡിക കാണുക.)

11-12. ആയിരം​വർഷ ഭരണകാ​ലത്ത്‌ 1,44,000 പേർ എന്തു ചെയ്യും?

11 അഭിഷി​ക്തർ എങ്ങനെ​യാണ്‌ ‘അനേകരെ നീതി​യി​ലേക്കു കൊണ്ടു​വ​രു​ന്നത്‌?’ ആയിരം​വർഷ ഭരണകാ​ലത്ത്‌ ഈ അഭിഷി​ക്തർ യേശു​വി​നോ​ടൊ​പ്പം, ഭൂമി​യിൽ നടക്കുന്ന ആ വലിയ വിദ്യാ​ഭ്യാ​സ​പ്ര​വർത്ത​നത്തെ നയിക്കും. 1,44,000 പേർ രാജാ​ക്ക​ന്മാ​രാ​യി ഭരിക്കുക മാത്രമല്ല പുരോ​ഹി​ത​ന്മാ​രാ​യി സേവി​ക്കു​ക​യും ചെയ്യു​ന്നുണ്ട്‌. (വെളി. 1:6; 5:10; 20:6) അതു​കൊണ്ട്‌ ‘ജനതകളെ സുഖ​പ്പെ​ടു​ത്തു​ന്ന​തിൽ,’ അതായത്‌ മനുഷ്യ​രെ വീണ്ടും പൂർണ​ത​യി​ലേക്കു കൊണ്ടു​വ​രു​ന്ന​തിൽ അവരും സഹായി​ക്കും. (വെളി. 22:1, 2; യഹ. 47:12) അഭിഷി​ക്തർക്ക്‌ എത്ര സന്തോഷം നൽകുന്ന ഒരു കാര്യ​മാ​യി​രി​ക്കും അത്‌!

12 അഭിഷി​ക്തർ നീതി​യി​ലേക്കു കൊണ്ടു​വ​രുന്ന ‘അനേക​രിൽ’ ആരാണ്‌ ഉണ്ടായി​രി​ക്കു​ന്നത്‌? പുനരു​ത്ഥാ​ന​ത്തിൽ വരുന്ന​വ​രും അർമ​ഗെ​ദോ​നെ അതിജീ​വി​ക്കു​ന്ന​വ​രും കൂടാതെ പുതിയ ലോക​ത്തിൽ ജനി​ച്ചേ​ക്കാ​വുന്ന മക്കളും അതിൽ ഉൾപ്പെ​ടും. 1,000 വർഷത്തി​ന്റെ അവസാ​ന​മാ​കു​മ്പോ​ഴേ​ക്കും അന്നു ഭൂമി​യി​ലുള്ള എല്ലാവ​രും പൂർണ​രാ​യി​രി​ക്കും. അങ്ങനെ​യെ​ങ്കിൽ എപ്പോ​ഴാ​യി​രി​ക്കും അവരുടെ പേരുകൾ ജീവന്റെ പുസ്‌ത​ക​ത്തിൽ മാഞ്ഞു​പോ​കാത്ത രീതി​യിൽ പേന​കൊണ്ട്‌ എഴുത​പ്പെ​ടു​ന്നത്‌?

അന്തിമപരിശോധന

13-14. നിത്യ​ജീ​വൻ കിട്ടു​ന്ന​തി​നു ഭൂമി​യി​ലുള്ള എല്ലാ പൂർണ​മ​നു​ഷ്യ​രും എന്തു തെളി​യി​ക്കേ​ണ്ട​തുണ്ട്‌?

13 ഒരാൾ പൂർണ​നാണ്‌ എന്നതു​കൊ​ണ്ടു മാത്രം അയാൾക്കു നിത്യ​ജീ​വൻ കിട്ടു​മോ? ഇല്ല. ആദാമി​ന്റെ​യും ഹവ്വയു​ടെ​യും കാര്യം​തന്നെ എടുക്കുക. അവർ പൂർണ​രാ​യി​രു​ന്നു. എന്നാൽ അവർ ദൈവ​മായ യഹോ​വ​യോട്‌ അനുസ​ര​ണ​മു​ള്ള​വ​രാ​യി തുടര​ണ​മാ​യി​രു​ന്നു. എങ്കിൽ മാത്രമേ യഹോവ അവർക്കു നിത്യ​ജീ​വൻ നൽകു​മാ​യി​രു​ന്നു​ള്ളൂ. പക്ഷേ ദൈവത്തെ അനുസ​രി​ക്കു​ന്ന​തിൽ അവർ പരാജ​യ​പ്പെട്ടു.—റോമ. 5:12.

14 1,000 വർഷത്തി​ന്റെ അവസാ​ന​മാ​കു​മ്പോ​ഴേ​ക്കും ആളുക​ളു​ടെ അവസ്ഥ എങ്ങനെ​യു​ള്ള​താ​യി​രി​ക്കും? അന്ന്‌ എല്ലാവ​രും പൂർണ​രാ​യി​രി​ക്കും. എന്നാൽ അന്നുള്ള എല്ലാവ​രും യഹോ​വ​യു​ടെ ഭരണത്തെ പൂർണ​മാ​യി പിന്തു​ണ​യ്‌ക്കു​ന്ന​തിൽ തുടരു​മോ? അതോ ചില​രെ​ങ്കി​ലും ആദാമി​നെ​യും ഹവ്വയെ​യും പോലെ യഹോ​വ​യോട്‌ അവിശ്വ​സ്‌തത കാണി​ക്കു​മോ?

15-16. (എ) യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​ണെന്നു തെളി​യി​ക്കാ​നുള്ള അവസരം എപ്പോ​ഴാ​യി​രി​ക്കും എല്ലാ മനുഷ്യർക്കും കിട്ടു​ന്നത്‌? (ബി) അന്തിമ​പ​രി​ശോ​ധ​ന​യു​ടെ ഫലം എന്തായി​രി​ക്കും?

15 1,000 വർഷ​ത്തേക്കു സാത്താനെ ബന്ധനത്തി​ലാ​ക്കും. ആ സമയത്ത്‌ ഭൂമി​യി​ലുള്ള ആരെയും വഴി​തെ​റ്റി​ക്കാൻ അവനു കഴിയില്ല. എന്നാൽ 1,000 വർഷത്തി​ന്റെ അവസാ​ന​ത്തിൽ സാത്താനെ പുറത്ത്‌ വിടും. അപ്പോൾ പൂർണ​രായ മനുഷ്യ​രെ വഴി​തെ​റ്റി​ക്കാൻ അവൻ പരമാ​വധി ശ്രമി​ക്കും. അന്ന്‌ ആ പരി​ശോ​ധ​ന​യിൽ തങ്ങൾ ദൈവ​ത്തി​ന്റെ പേരിനെ ആദരി​ക്കു​ക​യും യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യു​ന്നു​ണ്ടോ എന്നു തെളി​യി​ക്കാ​നുള്ള അവസരം ഭൂമി​യിൽ ജീവി​ച്ചി​രി​ക്കുന്ന പൂർണ​രായ എല്ലാ മനുഷ്യർക്കും കിട്ടും. (വെളി. 20:7-10) ആളുകളെ വഴി​തെ​റ്റി​ക്കാ​നുള്ള സാത്താന്റെ ശ്രമങ്ങ​ളോട്‌ അവർ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു എന്നതിന്റെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ജീവന്റെ പുസ്‌ത​ക​ത്തിൽ അവരുടെ പേര്‌ എന്നേക്കു​മാ​യി എഴുത​പ്പെ​ടു​മോ ഇല്ലയോ എന്നു തീരു​മാ​നി​ക്കു​ന്നത്‌.

16 ചില ആളുകൾ അന്ന്‌ ആദാമി​നെ​യും ഹവ്വയെ​യും പോലെ അവിശ്വ​സ്‌ത​രാ​യി​ത്തീ​രു​മെ​ന്നും അവർ യഹോ​വ​യു​ടെ ഭരണാ​ധി​കാ​രത്തെ തള്ളിക്ക​ള​യു​മെ​ന്നും ബൈബിൾ പറയുന്നു. അവർക്ക്‌ എന്തായി​രി​ക്കും സംഭവി​ക്കു​ന്നത്‌? വെളി​പാട്‌ 20:15 പറയുന്നു: “ജീവന്റെ പുസ്‌ത​ക​ത്തിൽ പേര്‌ എഴുതി​ക്കാ​ണാ​ത്ത​വ​രെ​യും തീത്തടാ​ക​ത്തി​ലേക്ക്‌ എറിഞ്ഞു.” അതെ, ദൈവത്തെ ധിക്കരി​ക്കുന്ന എല്ലാവ​രെ​യും എന്നേക്കു​മാ​യി നശിപ്പി​ച്ചു​ക​ള​യും. ആ അന്തിമ​പ​രി​ശോ​ധ​ന​യിൽ എത്ര പേർ യഹോ​വ​യ്‌ക്കെ​തി​രെ തിരി​യു​മെന്നു നമുക്ക്‌ അറിയില്ല. എന്നാൽ മിക്ക ആളുക​ളും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​മെന്നു നമുക്കു പറയാൻ കഴിയും. അവരുടെ പേര്‌ ജീവന്റെ പുസ്‌ത​ക​ത്തിൽ എന്നേക്കു​മാ​യി എഴുത​പ്പെ​ടു​ക​യും ചെയ്യും.

അവസാനകാലത്ത്‌

17. നമ്മുടെ ഈ കാലത്ത്‌ എന്തു സംഭവി​ക്കു​മെ​ന്നാ​ണു ദൈവ​ദൂ​തൻ ദാനി​യേ​ലി​നോ​ടു പറഞ്ഞത്‌? (ദാനി​യേൽ 12:4, 8-10)

17 ഭാവി​യിൽ നടക്കാ​നി​രി​ക്കുന്ന സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ക്കെ ചിന്തി​ക്കു​മ്പോൾ നമുക്ക്‌ ആവേശം തോന്നു​ന്നി​ല്ലേ? എന്നാൽ നമ്മുടെ ഈ കാല​ത്തെ​ക്കു​റിച്ച്‌, അതായത്‌ ‘അവസാ​ന​കാ​ല​ത്തെ​ക്കു​റിച്ച്‌’ വളരെ പ്രധാ​ന​പ്പെട്ട മറ്റു ചില കാര്യ​ങ്ങ​ളും ദൈവ​ദൂ​തൻ ദാനി​യേ​ലി​നോ​ടു പറഞ്ഞു. (ദാനി​യേൽ 12:4, 8-10 വായി​ക്കുക; 2 തിമൊ. 3:1-5) ദൂതൻ പറഞ്ഞത്‌ ഇതാണ്‌. “ശരിയായ അറിവ്‌ സമൃദ്ധ​മാ​കും.” അതു കാണി​ക്കു​ന്നതു ദാനി​യേൽ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന പ്രവച​നങ്ങൾ ദൈവ​ജ​ന​ത്തി​നു കൂടുതൽ നന്നായി മനസ്സി​ലാ​കും എന്നാണ്‌. പക്ഷേ ഈ അവസാ​ന​കാ​ലത്ത്‌ ‘ദുഷ്ടന്മാ​രോ ദുഷ്ടത പ്രവർത്തി​ക്കും; ദുഷ്ടന്മാർക്കാർക്കും മനസ്സി​ലാ​കില്ല’ എന്നും ദൂതൻ ദാനി​യേ​ലി​നോ​ടു പറഞ്ഞു.

18. ദുഷ്ടന്മാർക്കു പെട്ടെ​ന്നു​തന്നെ എന്തു സംഭവി​ക്കും?

18 ഇന്നു ദുഷ്ടന്മാർ ദുഷ്ടത ചെയ്‌തി​ട്ടും അവർക്കു ശിക്ഷ കിട്ടു​ന്നി​ല്ലെന്നു നമുക്കു തോന്നി​യേ​ക്കാം. (മലാ. 3:14,15) എന്നാൽ യേശു പെട്ടെ​ന്നു​തന്നെ എല്ലാവ​രെ​യും ന്യായം വിധി​ക്കും. കോലാ​ടു​തു​ല്യ​രായ ആളുകളെ ചെമ്മരി​യാ​ടു​തു​ല്യ​രായ ആളുക​ളിൽനിന്ന്‌ വേർതി​രി​ക്കും. (മത്താ. 25:31-33) ദുഷ്ടരായ ഈ ആളുകൾ മഹാക​ഷ്ട​തയെ അതിജീ​വി​ക്കില്ല. അവർക്കു പുതിയ ലോക​ത്തിൽ പുനരു​ത്ഥാ​ന​വും ലഭിക്കില്ല. അവരുടെ പേരുകൾ മലാഖി 3:16-ൽ പറഞ്ഞി​രി​ക്കുന്ന “ഓർമ​പ്പു​സ്‌ത​ക​ത്തിൽ” ഉണ്ടായി​രി​ക്കില്ല.

19. നമ്മൾ ഇപ്പോൾ എന്തു ചെയ്യണം, എന്തു​കൊണ്ട്‌? (മലാഖി 3:16-18)

19 നമ്മൾ ആ ദുഷ്ടമ​നു​ഷ്യ​രു​ടെ​കൂ​ടെയല്ല എന്നു തെളി​യി​ക്കാ​നുള്ള സമയം ഇപ്പോ​ഴാണ്‌. (മലാഖി 3:16-18 വായി​ക്കുക.) യഹോവ ഇന്നു താൻ “പ്രത്യേ​ക​സ്വ​ത്താ​യി” അഥവാ “അമൂല്യ​മായ അവകാ​ശ​മാ​യി” കാണുന്ന ആളുകളെ കൂട്ടി​ച്ചേർക്കു​ക​യാണ്‌. അക്കൂട്ട​ത്തിൽ ഉണ്ടായി​രി​ക്കാ​നല്ലേ നമ്മളും ആഗ്രഹി​ക്കു​ന്നത്‌?

പുതിയ ലോക​ത്തിൽ ദാനി​യേ​ലും നമ്മുടെ പ്രിയ​പ്പെ​ട്ട​വ​രും മറ്റനേ​ക​രും തങ്ങളുടെ ഓഹരി​ക്കാ​യി ‘എഴു​ന്നേൽക്കു​ന്നതു’ കാണു​ന്നതു നമ്മളെ എത്രയ​ധി​കം സന്തോ​ഷി​പ്പി​ക്കും! (20-ാം ഖണ്ഡിക കാണുക.)

20. (എ) അവസാ​ന​മാ​യി ദാനി​യേ​ലിന്‌ എന്തു വാഗ്‌ദാ​ന​മാ​ണു ദൈവം നൽകി​യത്‌? (ബി) ആ വാഗ്‌ദാ​നം നിറ​വേ​റു​ന്നതു കാണാൻ നിങ്ങൾ കാത്തി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

20 നമ്മളെ ആവേശം​കൊ​ള്ളി​ക്കുന്ന പല കാര്യ​ങ്ങ​ളും ഇപ്പോൾ നടന്നു​കൊ​ണ്ടി​രി​ക്കു​ന്നു. എന്നാൽ അതി​നെ​ക്കാൾ വലിയ സംഭവ​ങ്ങ​ളാ​ണു ഭാവി​യിൽ നടക്കാ​നി​രി​ക്കു​ന്നത്‌. പെട്ടെ​ന്നു​തന്നെ എല്ലാ ദുഷ്ടമ​നു​ഷ്യ​രെ​യും ദൈവം നശിപ്പി​ക്കും. അതിനു ശേഷം, ദാനി​യേ​ലി​നോ​ടു ദൈവം വാഗ്‌ദാ​നം ചെയ്‌ത ആ കാര്യങ്ങൾ നിറ​വേ​റും. “കാത്തി​രി​പ്പി​ന്റെ കാലം കഴിയു​മ്പോൾ നിന്റെ ഓഹരി​ക്കാ​യി നീ എഴു​ന്നേൽക്കും” എന്നാണു ദാനി​യേ​ലി​നോ​ടു ദൈവം പറഞ്ഞത്‌. (ദാനി. 12:13) ദാനി​യേ​ലും മരിച്ചു​പോയ നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വ​രും എഴു​ന്നേൽക്കുന്ന ആ സമയത്തി​നാ​യി നിങ്ങൾ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാ​ണോ? എങ്കിൽ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ നിങ്ങളു​ടെ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കുക. അങ്ങനെ ചെയ്‌താൽ യഹോ​വ​യു​ടെ ജീവന്റെ പുസ്‌ത​ക​ത്തിൽ നിങ്ങളു​ടെ പേര്‌ എന്നും ഉണ്ടായി​രി​ക്കും.

ഗീതം 80 “യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യൂ!”

a ദാനിയേൽ 12:2, 3 വാക്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മുമ്പ്‌ നൽകി​യി​രുന്ന വിശദീ​ക​ര​ണ​ത്തി​നു വന്നിരി​ക്കുന്ന മാറ്റ​ത്തെ​പ്പറ്റി ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും. അതു മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ നമുക്ക്‌ ഈ കാര്യങ്ങൾ നോക്കാം: പുതിയ ലോക​ത്തിൽ ഏതു വലിയ വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി​യാ​യിരി​ക്കും നടക്കു​ന്നത്‌? ആരാണ്‌ അതിൽ പങ്കെടു​ക്കു​ന്നത്‌? ക്രിസ്‌തു​വി​ന്റെ ആയിരം​വർഷ ഭരണത്തി​ന്റെ അവസാനം നടക്കുന്ന അന്തിമ​പ​രി​ശോ​ധ​ന​യ്‌ക്കാ​യി ഈ വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി ആളുകളെ എങ്ങനെ ഒരുക്കും?

b അവസാനകാലത്ത്‌ വിശ്വ​സ്‌ത​രാ​യി മരിച്ചു​പോ​യ​വ​രാ​യി​രി​ക്കാം ആദ്യം പുനരു​ത്ഥാ​ന​ത്തിൽ വരുന്നത്‌. അതിനു ശേഷം പുറ​കോട്ട്‌ ഓരോ​രോ തലമു​റ​ക​ളാ​യി ഉയിർത്തെ​ഴു​ന്നേറ്റ്‌ വന്നേക്കാം. അത്‌ അങ്ങനെ​യാ​ണു നടക്കു​ന്ന​തെ​ങ്കിൽ ഓരോ തലമു​റ​യി​ലു​ള്ള​വർക്കും മുൻത​ല​മു​റ​യി​ലു​ള്ള​വരെ സ്വാഗതം ചെയ്യാൻ കഴിയും. കാരണം അവർക്കു പരസ്‌പരം നന്നായി അറിയാ​മാ​യി​രി​ക്കു​മ​ല്ലോ. സ്വർഗീ​യ​പു​ന​രു​ത്ഥാ​ന​ത്തി​ന്റെ കാര്യ​ത്തിൽ “ക്രമമ​നു​സ​രി​ച്ചാ​യി​രി​ക്കും” അതു നടക്കു​ന്ന​തെന്നു ബൈബിൾ പറയുന്നു. അതു​കൊണ്ട്‌ ഭൂമി​യി​ലെ പുനരു​ത്ഥാ​ന​ത്തി​ന്റെ കാര്യ​ത്തി​ലും നമുക്ക്‌ അതുതന്നെ പ്രതീ​ക്ഷി​ക്കാ​നാ​കും.—1 കൊരി. 14:33; 15:23.

c ഈ വിശദീ​ക​രണം നമ്മുടെ പഠിപ്പി​ക്ക​ലിൽ വന്നിരി​ക്കുന്ന ഒരു മാറ്റമാണ്‌. ഇതെക്കു​റിച്ച്‌ മുമ്പ്‌ നമ്മൾ പഠിപ്പി​ച്ചി​രു​ന്നത്‌ എന്താ​ണെന്നു ദാനി​യേൽ പ്രവച​ന​ത്തി​നു ശ്രദ്ധ കൊടു​പ്പിൻ! എന്ന പുസ്‌ത​ക​ത്തി​ന്റെ 17-ാം അധ്യാ​യ​ത്തി​ലും 1987 ജൂലൈ 1 ലക്കം വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) 21-25 പേജു​ക​ളി​ലും കാണാം.

d എന്നാൽ പ്രവൃ​ത്തി​കൾ 24:15-ൽ ‘നീതി​മാ​ന്മാർ’ എന്നും ‘നീതി​കെ​ട്ടവർ’ എന്നും അതു​പോ​ലെ യോഹ​ന്നാൻ 5:29-ൽ “നല്ല കാര്യങ്ങൾ ചെയ്‌തവർ” എന്നും “മോശ​മായ കാര്യങ്ങൾ ചെയ്‌തവർ” എന്നും ആളുക​ളെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നതു മരിക്കു​ന്ന​തി​നു മുമ്പ്‌ അവർ ചെയ്‌ത പ്രവൃ​ത്തി​ക​ളു​ടെ അടിസ്ഥാ​ന​ത്തി​ലാണ്‌.