വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 35

ക്ഷമ കാണി​ക്കു​ന്ന​തിൽ തുടരുക

ക്ഷമ കാണി​ക്കു​ന്ന​തിൽ തുടരുക

‘നിങ്ങൾ ക്ഷമ ധരിക്കുക.’—കൊലോ. 3:12.

ഗീതം 114 “ക്ഷമയോ​ടി​രി​ക്കുക”

ചുരുക്കം a

1. ക്ഷമയോ​ടെ ഇടപെ​ടു​ന്ന​വരെ നിങ്ങൾ ഇഷ്ടപ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

 ആളുകൾ ക്ഷമയോ​ടെ ഇടപെ​ടു​ന്നതു നമു​ക്കെ​ല്ലാം ഇഷ്ടമാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു കാര്യം നടന്നു​കി​ട്ടാൻ വൈകു​മ്പോൾ അസ്വസ്ഥ​രാ​കാ​തെ ക്ഷമയോ​ടെ കാത്തു​നിൽക്കു​ന്ന​വ​രോ​ടു നമുക്ക്‌ ഒരു ആദരവ്‌ തോന്നാ​റി​ല്ലേ? നമുക്കു തെറ്റു​പ​റ്റുന്ന സമയത്ത്‌ മറ്റുള്ളവർ ക്ഷമയോ​ടെ ഇടപെ​ടു​മ്പോൾ നമുക്കു നന്ദി തോന്നാ​റി​ല്ലേ? ഇനി, ബൈബിൾ പഠിച്ചു​കൊ​ണ്ടി​രുന്ന സമയത്ത്‌ ചില കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നും അംഗീ​ക​രി​ക്കാ​നും ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താ​നും ഒക്കെ ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ട്ട​പ്പോൾ നമ്മളോ​ടു ക്ഷമയോ​ടെ ഇടപെട്ട ബൈബിൾ അധ്യാ​പ​ക​നോ​ടും നമുക്ക്‌ ഒരുപാ​ടു നന്ദിയുണ്ട്‌. ഏറ്റവും പ്രധാ​ന​മാ​യി, യഹോവ നമ്മളോ​ടു ക്ഷമയോ​ടെ ഇടപെ​ടു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അതിന്‌ എത്ര നന്ദി പറഞ്ഞാ​ലും മതിയാ​കില്ല.—റോമ. 2:4.

2. ക്ഷമ കാണി​ക്കാൻ ബുദ്ധി​മുട്ട്‌ തോന്നി​യേ​ക്കാ​വുന്ന ചില സാഹച​ര്യ​ങ്ങൾ ഏതൊ​ക്കെ​യാണ്‌?

2 മറ്റുള്ളവർ നമ്മളോ​ടു ക്ഷമയോ​ടെ ഇടപെ​ടു​ന്നത്‌ ഇഷ്ടമാ​ണെ​ങ്കി​ലും മറ്റുള്ള​വ​രോ​ടു ക്ഷമ കാണി​ക്കു​ന്നത്‌ എപ്പോ​ഴും നമുക്ക്‌ അത്ര എളുപ്പ​മാ​യി​രി​ക്ക​ണ​മെ​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, എവി​ടെ​യെ​ങ്കി​ലും ധൃതി​യിൽ പോകു​മ്പോൾ ഗതാഗ​ത​ക്കു​രു​ക്കിൽപ്പെ​ട്ടാൽ നമ്മുടെ ക്ഷമ നശി​ച്ചേ​ക്കാം. നമ്മളെ അസ്വസ്ഥ​പ്പെ​ടു​ത്തുന്ന എന്തെങ്കി​ലും മറ്റുള്ളവർ ചെയ്യു​മ്പോൾ നമുക്കു പെട്ടെന്നു ദേഷ്യം വന്നേക്കാം. ഇനി, യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന പുതിയ ലോക​ത്തി​നാ​യി കാത്തി​രി​ക്കു​ന്നതു ചില​പ്പോൾ നമുക്കു ബുദ്ധി​മു​ട്ടാ​യി തോന്നി​യേ​ക്കാം. ക്ഷമ കാണി​ക്കുന്ന കാര്യ​ത്തിൽ കൂടുതൽ പുരോ​ഗ​മി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? ഈ ലേഖന​ത്തിൽ, നമുക്ക്‌ എങ്ങനെ ക്ഷമ കാണി​ക്കാ​മെ​ന്നും അതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും കാണും. കൂടാതെ ക്ഷമ കാണി​ക്കു​ന്ന​തിൽ മെച്ച​പ്പെ​ടാൻ നമുക്ക്‌ എന്തൊക്കെ ചെയ്യാ​മെ​ന്നും പഠിക്കും.

നമുക്ക്‌ എങ്ങനെ ക്ഷമ കാണി​ക്കാം?

3. മറ്റുള്ളവർ ദേഷ്യം പിടി​പ്പി​ക്കു​മ്പോ​ഴും ക്ഷമയുള്ള ഒരാൾ എന്തു ചെയ്യും?

3 ക്ഷമ കാണി​ക്കാ​നാ​കുന്ന നാലു വിധങ്ങ​ളെ​ക്കു​റിച്ച്‌ നോക്കാം. ഒന്ന്‌, ക്ഷമയുള്ള ആൾ പെട്ടെന്നു കോപി​ക്കില്ല. മറ്റുള്ളവർ ദേഷ്യം പിടി​പ്പി​ക്കു​മ്പോ​ഴും അദ്ദേഹം പകരം​വീ​ട്ടാ​തെ ശാന്തനാ​യി​രി​ക്കും. ഇനി, അദ്ദേഹം ടെൻഷ​നി​ലാ​ണെ​ങ്കിൽപ്പോ​ലും മറ്റുള്ള​വ​രോ​ടു പൊട്ടി​ത്തെ​റി​ക്കില്ല. “പെട്ടെന്നു കോപി​ക്കാ​ത്തവൻ” എന്ന പദപ്ര​യോ​ഗം ബൈബി​ളിൽ ആദ്യമാ​യി കാണു​ന്നത്‌ യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ പറയുന്ന ഒരു ഭാഗത്താണ്‌. അവിടെ പറയുന്നു: “യഹോവ, കരുണ​യും അനുക​മ്പ​യും ഉള്ള ദൈവം, പെട്ടെന്നു കോപി​ക്കാ​ത്തവൻ, അചഞ്ചല​സ്‌നേ​ഹ​വും സത്യവും നിറഞ്ഞവൻ.”—പുറ. 34:6.

4. കാത്തി​രി​ക്കേ​ണ്ടി​വ​രുന്ന സാഹച​ര്യ​ങ്ങ​ളിൽ ക്ഷമയുള്ള ഒരു വ്യക്തി എങ്ങനെ പ്രതി​ക​രി​ക്കും?

4 രണ്ട്‌, ക്ഷമയുള്ള ആൾ ശാന്തമാ​യി കാത്തി​രി​ക്കാൻ തയ്യാറാ​കും. ഒരു കാര്യം നടക്കാൻ, വിചാ​രി​ച്ച​തി​നെ​ക്കാൾ കൂടുതൽ സമയം എടുത്താ​ലും അതിന്റെ പേരിൽ അസ്വസ്ഥ​നാ​കാ​തി​രി​ക്കാൻ ആ വ്യക്തി ശ്രമി​ക്കും. (സഭാ. 7:8) നിങ്ങൾ ക്ഷമയോ​ടെ കാത്തി​രി​ക്കേണ്ട പല സാഹച​ര്യ​ങ്ങ​ളു​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ആരെങ്കി​ലും നമ്മളോ​ടു സംസാ​രി​ക്കു​മ്പോൾ ഇടയ്‌ക്കു കയറാതെ അവർ പറയു​ന്നതു ക്ഷമയോ​ടെ കേട്ടി​രി​ക്കണം. (ഇയ്യോ. 36:2) അതു​പോ​ലെ, നമ്മുടെ ബൈബിൾവി​ദ്യാർഥി​യെ ഒരു കാര്യം പഠിപ്പി​ക്കുന്ന സമയത്തും ദുശ്ശീ​ലത്തെ മറിക​ട​ക്കാൻ സഹായി​ക്കു​മ്പോ​ഴും നമ്മൾ ക്ഷമ കാണി​ക്കേ​ണ്ടി​വ​ന്നേ​ക്കാം.

5. ക്ഷമ കാണി​ക്കാൻ കഴിയുന്ന മറ്റൊരു വിധം ഏതാണ്‌?

5 മൂന്ന്‌, ക്ഷമയുള്ള ഒരു വ്യക്തി ചിന്തി​ക്കാ​തെ എടുത്തു​ചാ​ടി പ്രവർത്തി​ക്കില്ല. ചില സാഹച​ര്യ​ങ്ങ​ളിൽ പെട്ടെന്നു പ്രവർത്തി​ക്കേ​ണ്ട​തുണ്ട്‌ എന്നുള്ളതു ശരിയാണ്‌. എങ്കിലും പ്രധാ​ന​പ്പെട്ട ഒരു കാര്യം ചെയ്യേ​ണ്ട​തു​ള്ള​പ്പോൾ ക്ഷമയുള്ള ഒരു വ്യക്തി അതു തുടങ്ങാ​നോ തീർക്കാ​നോ തിരക്കു​കൂ​ട്ടില്ല. പകരം, അതെക്കു​റിച്ച്‌ പ്ലാൻ ചെയ്യാൻ അദ്ദേഹം ആവശ്യ​ത്തി​നു സമയ​മെ​ടു​ക്കും. അതു നന്നായി ചെയ്‌തു​തീർക്കാ​നും വേണ്ടത്ര സമയം മാറ്റി​വെ​ക്കും.

6. പരീക്ഷ​ണ​ങ്ങ​ളും ബുദ്ധി​മു​ട്ടു​ക​ളും നേരി​ടു​മ്പോൾ ക്ഷമയുള്ള ഒരു വ്യക്തി എങ്ങനെ പ്രതി​ക​രി​ക്കും?

6 നാല്‌, ക്ഷമയുള്ള ഒരു വ്യക്തി പരീക്ഷ​ണങ്ങൾ ഉണ്ടാകു​മ്പോ​ഴും പരാതി പറയാതെ അതു സഹിക്കാൻ ശ്രമി​ക്കും. അങ്ങനെ നോക്കു​മ്പോൾ ക്ഷമയ്‌ക്കു സഹനശ​ക്തി​യു​മാ​യി അടുത്ത ബന്ധമു​ണ്ടെന്നു പറയാം. അതിന്റെ അർഥം നമുക്കു തോന്നുന്ന വിഷമങ്ങൾ അടുത്ത സുഹൃ​ത്തി​നോ​ടു തുറന്നു പറയരു​തെന്നല്ല. ക്ഷമയുള്ള ഒരു വ്യക്തി കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നല്ല ഒരു മനോ​ഭാ​വം നിലനി​റു​ത്തു​ക​യും സന്തോ​ഷ​ത്തോ​ടെ സഹിച്ചു​നിൽക്കാൻ പരമാ​വധി ശ്രമി​ക്കു​ക​യും ചെയ്യും. (കൊലോ. 1:11) യഹോ​വ​യു​ടെ ജനം ഈ രീതി​യി​ലെ​ല്ലാം ക്ഷമ കാണി​ക്കേ​ണ്ട​തുണ്ട്‌. എന്തു​കൊണ്ട്‌? ചില കാരണങ്ങൾ നോക്കാം.

ക്ഷമ കാണി​ക്കേ​ണ്ടതു വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

കൃത്യസമയത്ത്‌ വിള കൊയ്യാ​നാ​കു​മെന്ന്‌ ഉറച്ച്‌ വിശ്വ​സി​ച്ചു​കൊണ്ട്‌ ഒരു കർഷകൻ ക്ഷമയോ​ടെ കാത്തി​രി​ക്കു​ന്ന​തു​പോ​ലെ യഹോവ തക്ക സമയത്ത്‌ തന്റെ എല്ലാ വാഗ്‌ദാ​ന​ങ്ങ​ളും നിറ​വേ​റ്റു​മെന്ന ബോധ്യ​ത്തോ​ടെ നമ്മളും ക്ഷമയോ​ടെ കാത്തി​രി​ക്കു​ന്നു (7-ാം ഖണ്ഡിക കാണുക)

7. യാക്കോബ്‌ 5:7, 8 പറയു​ന്ന​തു​പോ​ലെ ക്ഷമ കാണി​ക്കേ​ണ്ടതു വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ചിത്ര​വും കാണുക.)

7 രക്ഷ കിട്ടണ​മെ​ങ്കിൽ നമുക്കു ക്ഷമ കൂടിയേ തീരൂ. മുമ്പ്‌ ജീവി​ച്ചി​രുന്ന വിശ്വ​സ്‌ത​രായ ദൈവ​ദാ​സ​ന്മാ​രെ​പ്പോ​ലെ ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റു​ന്നതു കാണാൻവേണ്ടി നമ്മളും ക്ഷമയോ​ടെ കാത്തി​രി​ക്കണം. (എബ്രാ. 6:11, 12) നമ്മുടെ സാഹച​ര്യ​ത്തെ ഒരു കർഷകന്റെ ജീവി​ത​ത്തോ​ടാ​ണു ബൈബിൾ താരത​മ്യം ചെയ്‌തി​രി​ക്കു​ന്നത്‌. (യാക്കോബ്‌ 5:7, 8 വായി​ക്കുക.) വിത്തു നടാനും അതിനു വെള്ളം ഒഴിക്കാ​നും ഒരു കർഷകൻ കഠിനാ​ധ്വാ​നം ചെയ്യുന്നു. പക്ഷേ എപ്പോ​ഴാ​യി​രി​ക്കും അതു വളരു​ന്ന​തെന്ന്‌ കൃത്യ​മാ​യി അദ്ദേഹ​ത്തിന്‌ അറിയില്ല. എങ്കിലും വിളവ്‌ കിട്ടു​മെന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാം. അതു​കൊണ്ട്‌ അദ്ദേഹം ക്ഷമയോ​ടെ കാത്തി​രി​ക്കു​ന്നു. അതു​പോ​ലെ ‘കർത്താവ്‌ ഏതു ദിവസം വരു​മെന്ന്‌ അറിയി​ല്ലെ​ങ്കി​ലും’ നമ്മൾ തിര​ക്കോ​ടെ ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നു. (മത്താ. 24:42) ഒപ്പം യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന കാര്യങ്ങൾ കൃത്യ​സ​മ​യ​ത്തു​തന്നെ നടപ്പി​ലാ​ക്കു​മെന്ന്‌ ഉറച്ച്‌ വിശ്വ​സി​ച്ചു​കൊണ്ട്‌ നമ്മൾ ക്ഷമയോ​ടെ കാത്തി​രി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ ക്ഷമ നശിച്ചാൽ, കാത്തി​രി​ക്കു​ന്നതു ചില​പ്പോൾ നമുക്കു മടുപ്പാ​യി തോന്നി​യേ​ക്കാം. അങ്ങനെ പതി​യെ​പ്പ​തി​യെ യഹോ​വ​യിൽനിന്ന്‌ അകന്നു​പോ​കാ​നും ഇടയുണ്ട്‌. കൂടാതെ നമ്മൾ ഇപ്പോൾത്തന്നെ സന്തോഷം തരു​മെന്നു വിചാ​രി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ പുറകേ പോകാ​നും തുടങ്ങി​യേ​ക്കാം. എന്നാൽ നമ്മൾ ക്ഷമയു​ള്ള​വ​രാ​ണെ​ങ്കിൽ അവസാ​നം​വരെ സഹിച്ചു​നിൽക്കാ​നും രക്ഷ നേടാ​നും കഴിയും.—മീഖ 7:7; മത്താ. 24:13.

8. മറ്റുള്ള​വ​രോട്‌ ഇടപെ​ടു​മ്പോൾ ക്ഷമ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (കൊ​ലോ​സ്യർ 3:12, 13)

8 നമുക്കു ക്ഷമയു​ണ്ടെ​ങ്കിൽ മറ്റുള്ള​വ​രോ​ടു നല്ല വിധത്തിൽ ഇടപെ​ടാ​നാ​കും. മറ്റുള്ളവർ സംസാ​രി​ക്കു​മ്പോൾ ശ്രദ്ധ​യോ​ടെ കേട്ടി​രി​ക്കാൻ അതു നമ്മളെ സഹായി​ക്കും. (യാക്കോ. 1:19) മാത്രമല്ല, എല്ലാവ​രു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാ​നും നമുക്കു കഴിയും. ക്ഷമയു​ണ്ടെ​ങ്കിൽ ചിന്തി​ക്കാ​തെ നമ്മൾ പ്രതി​ക​രി​ക്കു​ക​യോ ടെൻഷ​നി​ലാ​ണെ​ങ്കിൽപ്പോ​ലും മറ്റുള്ള​വരെ വേദനി​പ്പി​ക്കുന്ന വിധത്തിൽ സംസാ​രി​ക്കു​ക​യോ ചെയ്യില്ല. ആരെങ്കി​ലും നമ്മളെ വിഷമി​പ്പി​ച്ചാ​ലും പെട്ടെന്നു ദേഷ്യ​പ്പെ​ടു​ക​യോ പകരം​വീ​ട്ടു​ക​യോ ഇല്ല. മറിച്ച്‌ എല്ലാം ‘സഹിക്കു​ക​യും അന്യോ​ന്യം ഉദാര​മാ​യി ക്ഷമിക്കു​ക​യും ചെയ്യും.’—കൊ​ലോ​സ്യർ 3:12, 13 വായി​ക്കുക.

9. തീരു​മാ​ന​ങ്ങ​ളെ​ടു​ക്കേ​ണ്ടി​വ​രു​മ്പോൾ ക്ഷമ എങ്ങനെ​യാ​ണു നമ്മളെ സഹായി​ക്കു​ന്നത്‌? (സുഭാ​ഷി​തങ്ങൾ 21:5)

9 ക്ഷമയു​ണ്ടെ​ങ്കിൽ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും നമുക്കു കഴിയും. കാരണം അങ്ങനെ​യാ​കു​മ്പോൾ ചിന്തി​ക്കാ​തെ എടുത്തു​ചാ​ടി നമ്മൾ ഒന്നും തീരു​മാ​നി​ക്കില്ല. പകരം നമുക്കു മുന്നി​ലുള്ള സാധ്യ​ത​ക​ളൊ​ക്കെ നന്നായി വിലയി​രു​ത്തി ഏറ്റവും ഉചിത​മാ​യതു നമ്മൾ തിര​ഞ്ഞെ​ടു​ക്കും. (സുഭാ​ഷി​തങ്ങൾ 21:5 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ ഒരു ജോലി തേടു​ക​യാ​ണെ​ന്നി​രി​ക്കട്ടെ. നമുക്കു ലഭിക്കുന്ന ആദ്യത്തെ ജോലി സ്വീക​രി​ക്കാ​നാ​യി​രി​ക്കും സ്വാഭാ​വി​ക​മാ​യി നമ്മുടെ പ്രവണത. നമ്മുടെ ശുശ്രൂ​ഷ​യ്‌ക്കും മീറ്റി​ങ്ങി​നും ഒക്കെ തടസ്സം ഉണ്ടാക്കു​ന്ന​താ​ണെ​ങ്കിൽപ്പോ​ലും ചില​പ്പോൾ നമ്മൾ അതു തിര​ഞ്ഞെ​ടു​ത്തേ​ക്കാം. എന്നാൽ നമുക്കു ക്ഷമയു​ണ്ടെ​ങ്കിൽ ജോലി​സ്ഥലം എത്ര ദൂരെ​യാണ്‌, എത്ര സമയം ജോലി ചെയ്യേ​ണ്ടി​വ​രും, അതു നമ്മുടെ കുടും​ബ​ത്തെ​യും യഹോ​വ​യു​മാ​യുള്ള ബന്ധത്തെ​യും എങ്ങനെ ബാധി​ക്കും എന്നതു​പോ​ലുള്ള കാര്യങ്ങൾ ചിന്തി​ക്കാൻ സമയ​മെ​ടു​ക്കും. അങ്ങനെ ക്ഷമ കാണി​ക്കു​ന്ന​തി​ലൂ​ടെ തെറ്റായ തീരു​മാ​നങ്ങൾ ഒഴിവാ​ക്കാൻ നമുക്കാ​കും.

ക്ഷമ കാണി​ക്കുന്ന കാര്യത്തിൽ എങ്ങനെ മെച്ച​പ്പെ​ടാം?

10. ഒരു ക്രിസ്‌ത്യാ​നിക്ക്‌ എങ്ങനെ ക്ഷമ വളർത്തി​യെ​ടു​ക്കാ​നും അതു നിലനി​റു​ത്താ​നും കഴിയും?

10 കൂടുതൽ ക്ഷമയു​ള്ള​വ​രാ​യി​രി​ക്കാൻ സഹായി​ക്കണേ എന്നു പ്രാർഥി​ക്കുക. പരിശു​ദ്ധാ​ത്മാ​വി​ന്റെ ഫലത്തിന്റെ ഒരു വശമാണു ക്ഷമ. (ഗലാ. 5:22, 23) അതു​കൊണ്ട്‌ പരിശു​ദ്ധാ​ത്മാ​വി​നെ തരണേ എന്നും അതിന്റെ ഫലമായ ക്ഷമ വളർത്തു​ന്ന​തിൽ മെച്ച​പ്പെ​ടാൻ സഹായി​ക്കണേ എന്നും യഹോ​വ​യോ​ടു പ്രാർഥി​ക്കാം. ക്ഷമ പരീക്ഷി​ക്കുന്ന ഒരു സാഹച​ര്യം നേരി​ടു​മ്പോൾ പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി തുടർച്ച​യാ​യി ‘ചോദി​ച്ചു​കൊ​ണ്ടി​രി​ക്കുക.’ (ലൂക്കോ. 11:9, 13) ഇനി, കാര്യങ്ങൾ യഹോവ കാണുന്ന വിധത്തിൽ കാണാൻ സഹായി​ക്കണേ എന്നും അപേക്ഷി​ക്കാം. പ്രാർഥി​ക്കു​ന്ന​തോ​ടൊ​പ്പം ക്ഷമ കാണി​ക്കാൻ ഓരോ ദിവസ​വും പരമാ​വധി ശ്രമി​ക്കു​ക​യും വേണം. അങ്ങനെ നമ്മൾ എത്രയ​ധി​കം ഈ ഗുണത്തി​നു​വേണ്ടി പ്രാർഥി​ക്കു​ക​യും അതു കാണി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യു​ന്നോ അത്രയ​ധി​കം ക്ഷമയു​ള്ള​വ​രാ​കും. അപ്പോൾ അത്‌ നമ്മുടെ വ്യക്തി​ത്വ​ത്തി​ന്റെ ഭാഗമാ​യി​ത്തീ​രു​ക​യും ചെയ്യും.

11-12. യഹോവ ക്ഷമ കാണി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

11 ബൈബിൾമാ​തൃ​ക​ക​ളെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കുക. ക്ഷമ കാണി​ക്കു​ന്ന​തിൽ നല്ല മാതൃ​ക​ക​ളാ​യി​രുന്ന പലരെ​യും​കു​റിച്ച്‌ ബൈബി​ളി​ലുണ്ട്‌. അവരെ​ക്കു​റിച്ച്‌ പഠിക്കു​ന്ന​തി​ലൂ​ടെ എങ്ങനെ ക്ഷമ കാണി​ക്കാ​മെന്നു നമുക്കു മനസ്സി​ലാ​ക്കാ​നാ​കും. അത്തരം ചില മാതൃ​കകൾ നോക്കു​ന്ന​തി​നു മുമ്പ്‌ ഇക്കാര്യ​ത്തിൽ ഏറ്റവും മികച്ച മാതൃ​ക​യായ യഹോ​വ​യെ​ക്കു​റിച്ച്‌ നമുക്കു പഠിക്കാം.

12 ഏദെൻതോ​ട്ട​ത്തിൽവെച്ച്‌ സാത്താൻ യഹോ​വ​യു​ടെ പേരിനെ നിന്ദി​ക്കു​ക​യും യഹോവ സ്‌നേ​ഹ​നി​ധി​യും നീതി​മാ​നും ആയ ഒരു ഭരണാ​ധി​കാ​രി​യ​ല്ലെന്ന്‌ ആരോ​പി​ക്കു​ക​യും ചെയ്‌തു. ഉടൻതന്നെ ആ നിന്ദകനെ നശിപ്പി​ക്കു​ന്ന​തി​നു പകരം യഹോവ ക്ഷമയും ആത്മനി​യ​ന്ത്ര​ണ​വും കാണിച്ചു. കാരണം, തന്റെ ഭരണമാണ്‌ ഏറ്റവും നല്ലതെന്നു തെളി​യാൻ സമയ​മെ​ടു​ക്കു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. കാത്തി​രി​ക്കുന്ന ഈ സമയത്ത്‌ തന്റെ പേരിനു വന്നിട്ടുള്ള നിന്ദ​യെ​ല്ലാം യഹോവ സഹിച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. അനേകം ആളുകൾക്കു നിത്യ​ജീ​വൻ നേടാൻ അവസരം കിട്ടേ​ണ്ട​തി​നും​കൂ​ടെ​യാണ്‌ യഹോവ ഇത്രയും കാലം ക്ഷമ കാണി​ച്ചത്‌. (2 പത്രോ. 3:9, 15) അതു​കൊ​ണ്ടു​തന്നെ ലക്ഷക്കണ​ക്കിന്‌ ആളുകൾക്ക്‌ യഹോ​വയെ അറിയാൻ കഴിഞ്ഞു. യഹോവ കാണിച്ച ക്ഷമയുടെ പ്രയോ​ജ​ന​ങ്ങ​ളിൽ ശ്രദ്ധി​ച്ചാൽ അന്ത്യം വരുത്താൻ യഹോവ നിശ്ചയി​ച്ചി​രി​ക്കുന്ന സമയത്തി​നാ​യി കാത്തി​രി​ക്കാൻ നമുക്കു കൂടുതൽ എളുപ്പ​മാ​യി​രി​ക്കും.

പ്രകോപനം ഉണ്ടാകു​മ്പോൾ പെട്ടെന്നു കോപി​ക്കാ​തി​രി​ക്കാൻ ക്ഷമ നമ്മളെ സഹായി​ക്കും (13-ാം ഖണ്ഡിക കാണുക)

13. പിതാ​വി​ന്റെ ക്ഷമ എന്ന ഗുണം യേശു നന്നായി അനുക​രി​ച്ചത്‌ എങ്ങനെ​യാണ്‌? (ചിത്ര​വും കാണുക.)

13 യഹോ​വ​യു​ടെ ക്ഷമയെന്ന ഗുണം യേശു നന്നായി അനുക​രി​ക്കു​ന്നു. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു അതിനു തെളിവ്‌ നൽകു​ക​യും ചെയ്‌തു. ക്ഷമ കാണി​ക്കു​ന്നതു യേശു​വിന്‌ എപ്പോ​ഴും അത്ര എളുപ്പ​മാ​യി​രു​ന്നില്ല, പ്രത്യേ​കിച്ച്‌ കപടഭ​ക്തി​ക്കാ​രായ ശാസ്‌ത്രി​മാ​രോ​ടും പരീശ​ന്മാ​രോ​ടും ഇടപെ​ട്ട​പ്പോൾ. (യോഹ. 8:25-27) എന്നിട്ടും തന്റെ പിതാ​വി​നെ​പ്പോ​ലെ​തന്നെ പെട്ടെന്നു കോപി​ക്കാ​തി​രു​ന്നു​കൊണ്ട്‌ യേശു​വും ക്ഷമ കാണിച്ചു. അപമാ​ന​വും പ്രകോ​പ​ന​വും നേരി​ടേ​ണ്ടി​വ​ന്ന​പ്പോൾ യേശു പ്രതി​കാ​രം ചെയ്‌തില്ല. (1 പത്രോ. 2:23) പരീക്ഷ​ണങ്ങൾ ഉണ്ടായ​പ്പോ​ഴും ഒരു പരാതി​യും പറയാതെ ക്ഷമയോ​ടെ അതെല്ലാം സഹിച്ചു. അതു​കൊ​ണ്ടാ​ണു ‘പാപികൾ പകയോ​ടെ സംസാ​രി​ച്ച​പ്പോൾ അതു സഹിച്ചു​നിന്ന യേശു​വി​നെ​ക്കു​റിച്ച്‌ മനസ്സി​രു​ത്തി ചിന്തി​ക്കാൻ’ ബൈബിൾ നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌. (എബ്രാ. 12:2, 3) യഹോ​വ​യു​ടെ സഹായ​ത്താൽ നമുക്കും യേശു​വി​നെ​പ്പോ​ലെ ഏതു പരീക്ഷ​ണ​ത്തെ​യും ക്ഷമയോ​ടെ സഹിക്കാൻ കഴിയും.

ക്ഷമ കാണി​ക്കുന്ന കാര്യ​ത്തിൽ അബ്രാ​ഹാ​മി​നെ അനുക​രി​ച്ചാൽ, ഇപ്പോ​ഴും പുതിയ ലോകത്തിലും യഹോവ നമ്മളെ ഉറപ്പാ​യും അനു​ഗ്ര​ഹി​ക്കും (14-ാം ഖണ്ഡിക കാണുക)

14. ക്ഷമ കാണി​ക്കുന്ന കാര്യ​ത്തിൽ അബ്രാ​ഹാ​മിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (എബ്രായർ 6:15) (ചിത്ര​വും കാണുക.)

14 ചില​പ്പോൾ നമ്മൾ പ്രതീ​ക്ഷി​ക്കുന്ന സമയത്ത്‌ അന്ത്യം വരാതി​രു​ന്നേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, വളരെ​ക്കാ​ലം മുമ്പു​തന്നെ അന്ത്യം വരു​മെ​ന്നാ​യി​രി​ക്കാം നമ്മളിൽ ചിലർ കരുതി​യി​രു​ന്നത്‌. പക്ഷേ അന്ത്യം വരുന്ന​തു​വരെ തങ്ങൾ ജീവി​ച്ചി​രി​ക്കില്ല എന്നായി​രി​ക്കാം ഇപ്പോൾ ചിന്തി​ക്കു​ന്നത്‌. എന്നാൽ തുടർന്നും ക്ഷമയോ​ടെ കാത്തി​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും? അബ്രാ​ഹാ​മി​ന്റെ മാതൃക നോക്കാം. 75-ാം വയസ്സി​ലും മക്കളി​ല്ലാ​തി​രുന്ന അബ്രാ​ഹാ​മിന്‌ യഹോവ ഇങ്ങനെ വാക്കു കൊടു​ത്തു: ‘ഞാൻ നിന്നെ ഒരു മഹാജ​ന​ത​യാ​ക്കും.’ (ഉൽപ. 12:1-4) ആ വാക്കുകൾ പൂർണ​മാ​യി നിറ​വേ​റു​ന്നത്‌ അബ്രാ​ഹാ​മി​നു കാണാ​നാ​യില്ല. യൂഫ്ര​ട്ടീസ്‌ നദി കടന്ന്‌, നീണ്ട 25 വർഷത്തെ കാത്തി​രി​പ്പി​നു ശേഷം യഹോവ ഒരു അത്ഭുതം പ്രവർത്തി​ച്ച​തി​ലൂ​ടെ യിസ്‌ഹാക്ക്‌ എന്ന മകനെ അബ്രാ​ഹാ​മി​നു കിട്ടി. വീണ്ടും 60 വർഷത്തി​നു ശേഷം കൊച്ചു​മ​ക്ക​ളായ ഏശാവും യാക്കോ​ബും ജനിക്കു​ന്ന​തും അബ്രാ​ഹാ​മി​നു കാണാ​നാ​യി. (എബ്രായർ 6:15 വായി​ക്കുക.) എന്നാൽ തന്റെ പിൻത​ല​മു​റ​ക്കാർ ഒരു മഹാജ​ന​ത​യാ​കു​ന്ന​തും വാഗ്‌ദ​ത്ത​ദേശം അവകാ​ശ​മാ​ക്കു​ന്ന​തും അബ്രാ​ഹാം ഒരിക്ക​ലും കണ്ടില്ല. എന്നിട്ടും സ്രഷ്ടാ​വു​മാ​യി ഒരു അടുത്ത സുഹൃ​ദ്‌ബന്ധം വിശ്വ​സ്‌ത​നായ അബ്രാ​ഹാം എന്നും നിലനി​റു​ത്തി. (യാക്കോ. 2:23) തന്റെ വിശ്വാ​സ​വും ക്ഷമയും സകല ജനതകൾക്കും ഒരു അനു​ഗ്ര​ഹ​മാ​യി​ത്തീർന്നെന്നു പുനരു​ത്ഥാ​ന​ത്തിൽ വരുന്ന അബ്രാ​ഹാം അറിയു​മ്പോൾ അദ്ദേഹ​ത്തിന്‌ എത്ര സന്തോ​ഷ​മാ​കും! (ഉൽപ. 22:18) എന്താണു നമുക്കുള്ള പാഠം? യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും ഇപ്പോൾത്തന്നെ നിറ​വേ​റു​ന്നത്‌ ഒരുപക്ഷേ നമ്മൾ കാണി​ല്ലാ​യി​രി​ക്കാം. എന്നാൽ അബ്രാ​ഹാ​മി​നെ​പ്പോ​ലെ നമ്മൾ ക്ഷമ കാണി​ക്കു​ന്നെ​ങ്കിൽ ഇപ്പോൾത്തന്നെ യഹോവ നമ്മളെ അനു​ഗ്ര​ഹി​ക്കു​മെ​ന്നും പുതിയ ഭൂമി​യിൽ കൂടു​ത​ലായ അനു​ഗ്ര​ഹങ്ങൾ നേടാ​നാ​കു​മെ​ന്നും നമുക്ക്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാ​നാ​കും.—മർക്കോ. 10:29, 30.

15. വ്യക്തി​പ​ര​മായ പഠനത്തിൽ നമുക്ക്‌ എന്ത്‌ ഉൾപ്പെ​ടു​ത്താം?

15 ക്ഷമ കാണിച്ച മറ്റു പലരു​ടെ​യും മാതൃ​കകൾ ബൈബി​ളി​ലുണ്ട്‌. (യാക്കോ. 5:10) ആ ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റിച്ച്‌ ആഴത്തിൽ പഠിക്കാൻ ലക്ഷ്യം വെച്ചു​കൂ​ടേ? b ഉദാഹ​ര​ണ​ത്തിന്‌, ദാവീ​ദി​ന്റെ കാര്യം നോക്കാം. ചെറു​പ്പ​ത്തിൽത്തന്നെ ഇസ്രാ​യേ​ലി​ന്റെ ഭാവി​രാ​ജാ​വാ​യി ദാവീ​ദി​നെ അഭി​ഷേകം ചെയ്‌തെ​ങ്കി​ലും ഒരു രാജാ​വാ​യി ഭരണം ആരംഭി​ക്കാൻ അദ്ദേഹ​ത്തിന്‌ കുറെ വർഷങ്ങൾ കാത്തി​രി​ക്കേ​ണ്ടി​വന്നു. അതു​പോ​ലെ ശിമെ​യോ​നും അന്നയും ദൈവം വാഗ്‌ദാ​നം ചെയ്‌ത മിശി​ഹ​യ്‌ക്കു​വേണ്ടി കാത്തി​രുന്ന കാല​ത്തെ​ല്ലാം വിശ്വ​സ്‌ത​ത​യോ​ടെ യഹോ​വയെ ആരാധി​ച്ചു. (ലൂക്കോ. 2:25, 36-38) അതു​പോ​ലുള്ള ചില ഭാഗങ്ങൾ പഠിക്കു​മ്പോൾ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടുപി​ടി​ക്കുക: ക്ഷമ കാണി​ക്കാൻ ഈ കഥാപാ​ത്രത്തെ സഹായി​ച്ചത്‌ എന്തായി​രി​ക്കാം? അങ്ങനെ ചെയ്‌ത​തി​ലൂ​ടെ അദ്ദേഹ​ത്തിന്‌ എന്തു പ്രയോ​ജ​ന​മാ​ണു കിട്ടി​യത്‌? എനിക്ക്‌ എങ്ങനെ അദ്ദേഹ​ത്തി​ന്റെ മാതൃക പകർത്താം? ഇനി, ക്ഷമ കാണി​ക്കാ​തി​രു​ന്ന​വ​രിൽനി​ന്നും ചില കാര്യങ്ങൾ നിങ്ങൾക്കു പഠിക്കാ​നാ​കും. (1 ശമു. 13:8-14) നിങ്ങൾക്ക്‌ ഇങ്ങനെ ചോദി​ക്കാം: ‘എന്തു​കൊ​ണ്ടാ​യി​രി​ക്കാം ക്ഷമ കാണി​ക്കാൻ അവർ പരാജ​യ​പ്പെ​ട്ടത്‌? എന്തായി​രു​ന്നു അതിന്റെ ഫലം?’

16. ക്ഷമ കാണി​ക്കു​ന്ന​തു​കൊ​ണ്ടുള്ള ചില പ്രയോ​ജ​നങ്ങൾ എന്തൊ​ക്ക​യാണ്‌?

16 ക്ഷമ കാണി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ക്ഷമയു​ള്ളവർ കൂടുതൽ സന്തോ​ഷ​മു​ള്ള​വ​രും ശാന്തരും ആയിരി​ക്കും. അതു നമ്മുടെ മാനസി​ക​വും ശാരീ​രി​ക​വും ആയ ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്തും. നമ്മൾ മറ്റുള്ള​വ​രോ​ടു ക്ഷമയോ​ടെ ഇടപെ​ടു​മ്പോൾ അവരു​മാ​യി നല്ല ബന്ധത്തി​ലാ​യി​രി​ക്കാ​നാ​കും. അതു സഹോ​ദ​ര​ങ്ങൾക്കി​ട​യി​ലെ ഐക്യ​വും വർധി​പ്പി​ക്കും. ആരെങ്കി​ലും ദേഷ്യം പിടി​പ്പി​ക്കു​മ്പോ​ഴും നമ്മൾ പെട്ടെന്നു കോപി​ക്കാ​തെ ക്ഷമ കാണി​ക്കു​ക​യാ​ണെ​ങ്കിൽ സാഹച​ര്യം കൂടുതൽ വഷളാ​കില്ല. (സങ്കീ. 37:8; സുഭാ. 14:29) ഏറ്റവും പ്രധാ​ന​മാ​യി, ക്ഷമ കാണി​ക്കു​മ്പോൾ നമ്മൾ സ്വർഗീ​യ​പി​താ​വി​നെ അനുക​രി​ക്കു​ക​യാണ്‌, ആ പിതാ​വി​നോ​ടു കൂടുതൽ അടുക്കു​ക​യാണ്‌.

17. നമ്മൾ എന്തു ചെയ്യാൻ ഉറച്ച തീരു​മാ​ന​മെ​ടു​ക്കണം?

17 നമുക്ക്‌ ഒരുപാ​ടു പ്രയോ​ജനം ചെയ്യുന്ന എത്ര ആകർഷ​ക​മായ ഒരു ഗുണമാ​ണു ക്ഷമ. ക്ഷമ കാണി​ക്കു​ന്നത്‌ എപ്പോ​ഴും അത്ര എളുപ്പ​മ​ല്ലെ​ങ്കി​ലും യഹോ​വ​യു​ടെ സഹായ​ത്തോ​ടെ ഈ ഗുണം വളർത്തി​യെ​ടു​ക്കാൻ നമുക്കാ​കും. പുതിയ ലോക​ത്തി​നാ​യി നമ്മൾ ക്ഷമയോ​ടെ കാത്തി​രി​ക്കു​മ്പോൾ ഒരു കാര്യം ഉറപ്പോ​ടെ പറയാം: “യഹോ​വ​യു​ടെ കണ്ണുകൾ, തന്നെ ഭയപ്പെ​ടു​ന്ന​വ​രു​ടെ മേൽ, തന്റെ അചഞ്ചല​മായ സ്‌നേ​ഹ​ത്തി​നാ​യി കാത്തി​രി​ക്കു​ന്ന​വ​രു​ടെ മേൽ, ഉണ്ട്‌.” (സങ്കീ. 33:18) അതു​കൊണ്ട്‌ എപ്പോ​ഴും ക്ഷമ ധരിക്കു​ന്ന​വ​രാ​യി​രി​ക്കാൻ നമുക്ക്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം.

ഗീതം 41 എന്റെ പ്രാർഥന കേൾക്കേ​ണ​മേ

a ഇന്നു മിക്കവർക്കും തീരെ ക്ഷമയില്ല. എന്നാൽ ബൈബിൾ നമ്മളോ​ടു പറയു​ന്നതു ക്ഷമ ധരിക്കാ​നാണ്‌. ഈ ഗുണം ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും നമുക്ക്‌ എങ്ങനെ കൂടുതൽ ക്ഷമയു​ള്ള​വ​രാ​യി​രി​ക്കാ​മെ​ന്നും ഈ ലേഖന​ത്തിൽ പഠിക്കും.

b ക്ഷമയെക്കുറിച്ച്‌ പറഞ്ഞി​രി​ക്കുന്ന ബൈബിൾവി​വ​ര​ണങ്ങൾ കണ്ടെത്താൻ, യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി​യിൽ “വികാ​ര​ങ്ങ​ളും ഗുണങ്ങ​ളും പെരു​മാ​റ്റ​വും” എന്ന തലക്കെ​ട്ടി​നു കീഴിൽ “ദീർഘക്ഷമ” എന്ന ഉപതല​ക്കെട്ടു കാണുക.