വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

1923—നൂറു വർഷം മുമ്പ്‌

1923—നൂറു വർഷം മുമ്പ്‌

“വളരെ ആവേശം നിറഞ്ഞ ഒരു വർഷമാ​യി​രി​ക്കും 1923” എന്ന്‌ 1923 ജനുവരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ പറഞ്ഞു. “ഇന്നു പല വിധങ്ങ​ളിൽ കഷ്ടപ്പെ​ട്ടു​കൊ​ണ്ടി​രി​ക്കുന്ന ആളുക​ളോ​ടു നല്ലൊരു ഭാവി​യെ​ക്കു​റിച്ച്‌ പറയാ​നാ​കു​ന്നത്‌ എത്ര വലി​യൊ​രു അനു​ഗ്ര​ഹ​മാണ്‌!” 1923 എന്ന വർഷത്തിൽ ബൈബിൾവി​ദ്യാർഥി​കൾ അവരുടെ മീറ്റി​ങ്ങു​ക​ളും കൺ​വെൻ​ഷ​നു​ക​ളും പ്രസം​ഗ​പ്ര​വർത്ത​ന​വും നടത്തുന്ന രീതിക്കു പല മാറ്റങ്ങ​ളും വരുത്തി. അതിന്റെ ഫലമായി ലോക​മെ​ങ്ങു​മുള്ള ബൈബിൾവി​ദ്യാർഥി​കൾ ഐക്യ​ത്തിൽ ദൈവത്തെ ആരാധി​ക്കാൻതു​ടങ്ങി.

ഐക്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ യോഗങ്ങൾ സഹായി​ച്ചു

ബൈബിൾവാ​ക്യ​ങ്ങ​ളും പാട്ടിന്റെ നമ്പരും ഉള്ള കലണ്ടർ

1923-ൽ ആരാധ​ന​യു​ടെ കാര്യ​ത്തിൽ ഐക്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കുന്ന ചില മാറ്റങ്ങൾ സംഘടന വരുത്തി. ഉദാഹ​ര​ണ​ത്തിന്‌, ആഴ്‌ച​തോ​റും അവർ നടത്തി​യി​രുന്ന പ്രാർഥ​നാ​യോ​ഗ​ത്തിൽ ചർച്ച ചെയ്‌തി​രുന്ന തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചുള്ള വിശദീ​ക​ര​ണങ്ങൾ വീക്ഷാ​ഗോ​പു​ര​ത്തി​ലൂ​ടെ പ്രസി​ദ്ധീ​ക​രി​ക്കാൻതു​ടങ്ങി. കൂടാതെ ബൈബിൾവി​ദ്യാർഥി​കൾ ഒരു കലണ്ടറും പുറത്തി​റക്കി. അതിൽ ഓരോ ആഴ്‌ച​ത്തെ​യും യോഗ​ത്തിൽ ചർച്ച ചെയ്യാ​നുള്ള ബൈബിൾവാ​ക്യ​ങ്ങ​ളും അതു​പോ​ലെ ഓരോ ദിവസ​വും അവരുടെ വ്യക്തി​പ​ര​മായ പഠനത്തി​ലോ കുടും​ബാ​രാ​ധ​ന​യി​ലോ പാടാ​നുള്ള പാട്ടു​ക​ളു​ടെ നമ്പറു​ക​ളും നൽകി​യി​രു​ന്നു.

ബൈബിൾവി​ദ്യാർഥി​കൾ യോഗ​ങ്ങ​ളിൽ, വയൽസേ​വ​ന​ത്തി​ലു​ണ്ടായ അനുഭ​വങ്ങൾ പറയു​മാ​യി​രു​ന്നു. അതോ​ടൊ​പ്പം തങ്ങൾ യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ പറയു​ക​യും പാട്ടു പാടു​ക​യും ചില​പ്പോൾ പ്രാർഥി​ക്കു​ക​യും​പോ​ലും ചെയ്യുന്ന രീതി​യു​ണ്ടാ​യി​രു​ന്നു. 1923-ൽ തന്റെ 15-ാം വയസ്സിൽ സ്‌നാ​ന​മേറ്റ ഈവ ബാർണി പറയുന്നു: “അനുഭവം പറയാൻ ആഗ്രഹി​ക്കുന്ന ഒരാൾ എഴു​ന്നേറ്റ്‌ നിന്ന്‌ പലപ്പോ​ഴും ഇങ്ങനെ​യാ​യി​രി​ക്കും പറഞ്ഞു​തു​ട​ങ്ങു​ന്നത്‌: ‘കർത്താവ്‌ എന്നോടു കാണിച്ച നന്മയ്‌ക്കു നന്ദി പറയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.’ പല സഹോ​ദ​ര​ങ്ങൾക്കും അനുഭവം പറയാൻ ഒരുപാട്‌ ഇഷ്ടമാ​യി​രു​ന്നു.” ബാർണി സഹോ​ദരി ഇങ്ങനെ​യും പറയുന്നു: “ഞങ്ങൾക്കെ​ല്ലാം ഇഷ്ടമാ​യി​രുന്ന ഗോഡ്വിൻ സഹോ​ദ​രന്‌, കർത്താ​വി​നു നന്ദി പറയാൻ എപ്പോ​ഴും ഒത്തിരി കാര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പക്ഷേ, പരിപാ​ടി നടത്തുന്ന സഹോ​ദരൻ അസ്വസ്ഥ​നാ​കു​ന്നതു കാണു​മ്പോൾ ഗോഡ്വിൻ സഹോ​ദ​രന്റെ ഭാര്യ അദ്ദേഹ​ത്തി​ന്റെ കോട്ടി​ന്റെ അറ്റത്ത്‌ പിടിച്ച്‌ പതിയെ വലിക്കും. അപ്പോൾ അദ്ദേഹം സംസാരം നിറു​ത്തി​യിട്ട്‌ അവിടെ ഇരിക്കും.”

മാസത്തിൽ ഒരിക്കൽ ഓരോ ക്ലാസും (സഭയും) പ്രത്യേക പ്രാർഥ​നാ​യോ​ഗം നടത്തി​യി​രു​ന്നു. ഈ യോഗ​ത്തെ​ക്കു​റിച്ച്‌ 1923 ഏപ്രിൽ 1 ലക്കം വീക്ഷാ​ഗോ​പു​രം ഇങ്ങനെ പറഞ്ഞു: “സേവന​ത്തെ​ക്കു​റി​ച്ചുള്ള അഭി​പ്രാ​യ​ങ്ങ​ളും അനുഭ​വ​ങ്ങ​ളും പറയാ​നും പ്രവർത്ത​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വേണ്ടി യോഗ​ത്തി​ന്റെ പകുതി സമയം മാറ്റി​വെ​ക്കണം. . . . എല്ലാവ​രും ഇങ്ങനെ ചെയ്യു​ന്നതു കൂട്ടു​കാർ തമ്മിലുള്ള ഐക്യം വർധി​പ്പി​ക്കും എന്നു ഞങ്ങൾ ഉറച്ച്‌ വിശ്വ​സി​ക്കു​ന്നു.”

ഇത്തരം യോഗ​ങ്ങ​ളിൽനിന്ന്‌ പല ക്ലാസ്‌ പ്രവർത്ത​ക​രും (സഭാ​പ്ര​ചാ​ര​ക​രും) ഒരുപാ​ടു പ്രയോ​ജനം നേടി. അതിൽ ഒരാളാ​ണു കാനഡ​യി​ലെ വാൻകൂ​വ​റിൽനി​ന്നുള്ള ചാൾസ്‌ മാർട്ടിൻ എന്ന 19-കാരൻ. പിന്നീട്‌ ഒരിക്കൽ അദ്ദേഹം അതെക്കു​റിച്ച്‌ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “വീടു​തോ​റും പോകു​മ്പോൾ എന്തു പറയണ​മെന്നു ഞാൻ ആദ്യമാ​യി പഠിച്ചത്‌ ഈ യോഗ​ത്തിൽനി​ന്നാണ്‌. മിക്ക​പ്പോ​ഴും വീടു​തോ​റു​മുള്ള പ്രവർത്ത​ന​ത്തിൽ ഉണ്ടായ അനുഭ​വങ്ങൾ ആരെങ്കി​ലു​മൊ​ക്കെ പറയും. അതിലൂ​ടെ വീടു​ക​ളിൽ ചെല്ലു​മ്പോൾ എന്തു പറയാ​മെ​ന്നും ആളുക​ളു​ടെ തടസ്സവാ​ദ​ങ്ങൾക്ക്‌ എങ്ങനെ മറുപടി കൊടു​ക്കാ​മെ​ന്നും ഞാൻ പഠിച്ചു.”

ഐക്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ പ്രസം​ഗ​പ്ര​വർത്തനം സഹായി​ച്ചു

1923 മേയ്‌ 1-ലെ ബുള്ളറ്റിൻ

സഹോ​ദ​ര​ങ്ങ​ളു​ടെ ഇടയിലെ ഐക്യം വർധി​പ്പി​ക്കാൻ ‘സേവന​ദി​ന​ങ്ങ​ളും’ സഹായി​ച്ചു. 1923 ഏപ്രിൽ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ ഇങ്ങനെ​യൊ​രു അറിയി​പ്പു​ണ്ടാ​യി​രു​ന്നു: “അതു​കൊണ്ട്‌ ഒരേ പ്രവർത്ത​ന​ത്തിൽ നമു​ക്കെ​ല്ലാം ഐക്യ​മു​ള്ള​വ​രാ​യി​രി​ക്കാം. . . . 1923 മെയ്‌ 1 ചൊവ്വാഴ്‌ച പൊതു സേവന​ദി​ന​മാ​യി മാറ്റി​വെ​ച്ചി​രി​ക്കു​ന്നു. അതു​പോ​ലെ ഇനിമു​തൽ ഓരോ മാസത്തി​ന്റെ​യും ആദ്യ ചൊവ്വാഴ്‌ച നമ്മുടെ സേവന​ദി​ന​മാ​യി​രി​ക്കും. . . . എല്ലാ ക്ലാസി​ലെ​യും ഓരോ അംഗത്തി​നും ഈ പ്രവർത്ത​ന​ത്തിൽ ചെറി​യൊ​രു പങ്ക്‌ എങ്കിലും ഉണ്ടായി​രി​ക്കു​ക​യും വേണം.”

ചെറു​പ്പ​ക്കാ​രാ​യ ബൈബിൾവി​ദ്യാർഥി​കൾപോ​ലും ഈ പ്രവർത്തനം ചെയ്‌തു. അന്നു 16 വയസ്സു മാത്ര​മു​ണ്ടാ​യി​രുന്ന ഹേസൽ ബർഫോർഡ്‌ സഹോ​ദരി അതെക്കു​റിച്ച്‌ പറയുന്നു: “ഞങ്ങൾക്ക്‌ ഓർത്തു​വെച്ച്‌ പിന്നീട്‌ ഉപയോ​ഗി​ക്കാൻവേണ്ടി ബുള്ളറ്റി​നിൽ സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​ക​ളും (ഏതാണ്ട്‌ ഇന്നത്തേ​തു​പോ​ലു​ള്ളവ) നൽകി​യി​രു​ന്നു. a എന്റെ മുത്തച്ഛ​ന്റെ​കൂ​ടെ ഞാൻ ഇത്തരം പ്രവർത്ത​ന​ങ്ങ​ളിൽ ഉത്സാഹ​ത്തോ​ടെ പങ്കെടു​ത്തു.” എന്നാൽ ഹേസൽ സഹോ​ദരി പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ന്നത്‌ ഒരു സഹോ​ദ​രനു തീരെ ഇഷ്ടപ്പെ​ട്ടില്ല. അതെക്കു​റിച്ച്‌ സഹോ​ദരി പറയുന്നു: “ഞാൻ ആളുക​ളോ​ടു ബൈബിൾവി​ഷ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്നത്‌ ഒട്ടും ശരിയ​ല്ലെന്നു പ്രായ​മുള്ള ഒരു സഹോ​ദ​രനു തോന്നി. ‘യുവാ​ക്ക​ളും യുവതി​ക​ളും’ ഉൾപ്പെടെ എല്ലാ ബൈബിൾവി​ദ്യാർഥി​ക​ളും മഹാ​സ്ര​ഷ്ടാ​വി​നെ സ്‌തു​തി​ക്ക​ണ​മെന്ന കാര്യം അന്നു പലരും മനസ്സി​ലാ​ക്കി​യി​രു​ന്നില്ല.” (സങ്കീ. 148:12, 13) പക്ഷേ, ഹേസൽ സഹോ​ദരി അതു​കൊ​ണ്ടൊ​ന്നും തന്റെ പ്രസം​ഗ​പ്ര​വർത്തനം നിറു​ത്തി​യില്ല. പിന്നീട്‌ സഹോ​ദരി ഗിലെ​യാദ്‌ സ്‌കൂ​ളി​ന്റെ രണ്ടാമത്തെ ക്ലാസിൽ പങ്കെടു​ക്കു​ക​യും ഒരു മിഷന​റി​യാ​യി പാനമ​യിൽ പ്രവർത്തി​ക്കു​ക​യും ചെയ്‌തു. എന്തായാ​ലും ചെറു​പ്പ​ക്കാർ പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള തങ്ങളുടെ ചിന്തയ്‌ക്കു മാറ്റം വരുത്താൻ ആ സഹോ​ദ​ര​ന്മാർ പിന്നീടു തയ്യാറാ​യി.

ഐക്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ സമ്മേള​നങ്ങൾ സഹായി​ക്കു​ന്നു

കൺ​വെൻ​ഷ​നു​ക​ളും സഹോ​ദ​ര​ങ്ങ​ളു​ടെ ഇടയിലെ ഐക്യം ശക്തമാ​ക്കാൻ സഹായി​ച്ചു. ഇത്തരം കൺ​വെൻ​ഷ​നു​ക​ളിൽ പലപ്പോ​ഴും സേവന​ത്തി​നുള്ള ദിവസ​ങ്ങ​ളും ഉൾപ്പെ​ടു​ത്തി​യി​രു​ന്നു. അതി​നൊ​രു ഉദാഹ​ര​ണ​മാണ്‌ കാനഡ​യി​ലെ വിന്നി​പെ​ഗിൽ നടന്ന കൺ​വെൻ​ഷൻ. ആ കൺ​വെൻ​ഷ​നോട്‌ അനുബ​ന്ധിച്ച്‌ മാർച്ച്‌ 31-ാം തീയതി “വിന്നി​പെ​ഗി​നെ ഇളക്കി​മ​റി​ക്കു​ന്നു” എന്ന ഒരു പ്രത്യേക പ്രചാ​ര​ണ​പ​രി​പാ​ടി നടത്തി. കൺ​വെൻ​ഷ​നിൽ കൂടിവന്ന എല്ലാവ​രെ​യും അതിൽ പങ്കെടു​ക്കാൻ ക്ഷണിക്കു​ക​യും ചെയ്‌തു. ഇത്തരം സേവന​ദി​നങ്ങൾ ഭാവി പ്രവർത്ത​ന​ങ്ങൾക്കുള്ള അടിത്ത​റ​പാ​കി. ആഗസ്റ്റ്‌ 5-ാം തീയതി 7,000-ത്തോളം പേർ വിന്നി​പെ​ഗിൽ മറ്റൊരു കൺ​വെൻ​ഷ​നു​വേണ്ടി കൂടി​വന്നു. ആ കാലത്ത്‌ കാനഡ​യിൽ നടന്ന ഏറ്റവും വലിയ കൺ​വെൻ​ഷ​നാ​യി​രു​ന്നു അത്‌.

1923-ൽ നടന്ന ഏറ്റവും പ്രധാ​ന​പ്പെട്ട കൺ​വെൻ​ഷൻ കാലി​ഫോർണി​യ​യി​ലെ ലോസ്‌ ആഞ്ചലസിൽവെച്ച്‌ ആഗസ്റ്റ്‌ 18 മുതൽ 26 വരെ നടന്നതാ​യി​രു​ന്നു. കൺ​വെൻ​ഷനു മുമ്പുള്ള ആഴ്‌ച​ക​ളി​ലെ പത്രങ്ങ​ളിൽ അതെക്കു​റി​ച്ചുള്ള വാർത്തകൾ വന്നു. ബൈബിൾവി​ദ്യാർഥി​കൾ 5,00,000-ലധികം നോട്ടീ​സു​ക​ളും വിതരണം ചെയ്‌തു. കൂടാതെ കൺ​വെൻ​ഷ​നെ​ക്കു​റിച്ച്‌ അറിയി​പ്പു നടത്തുന്ന ബാനറു​കൾ ആളുക​ളു​ടെ കാറു​ക​ളി​ലും പൊതു​വാ​ഹ​ന​ങ്ങ​ളി​ലും കാണാ​മാ​യി​രു​ന്നു.

1923-ൽ ലോസ്‌ ആഞ്ചലസിൽ നടന്ന, ബൈബിൾവി​ദ്യാർഥി​ക​ളു​ടെ കൺ​വെൻ​ഷൻ

ആഗസ്റ്റ്‌ 25-ാം തീയതി ശനിയാഴ്‌ച, റഥർഫോർഡ്‌ സഹോ​ദരൻ “ചെമ്മരി​യാ​ടു​ക​ളും കോലാ​ടു​ക​ളും” എന്ന വിഷയ​ത്തെ​ക്കു​റിച്ച്‌ ഒരു പ്രസംഗം നടത്തി. അതിൽ ചെമ്മരി​യാ​ടു​കൾ എന്നു പറയു​ന്നതു ഭൂമി​യി​ലെ പറുദീ​സ​യിൽ ജീവി​ക്കുന്ന, നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മു​ള്ളവർ ആണെന്നു തെളി​ച്ചു​പ​റഞ്ഞു. കൂടാതെ, “ഒരു മുന്നറി​യിപ്പ്‌” എന്ന പേരി​ലുള്ള ഒരു പ്രമേ​യ​വും അദ്ദേഹം അവതരി​പ്പി​ച്ചു. ആ പ്രമേ​യ​ത്തിൽ ക്രൈ​സ്‌ത​വ​സ​ഭ​കളെ പരസ്യ​മാ​യി വിമർശി​ക്കു​ക​യും ആത്മാർഥ​ഹൃ​ദ​യ​രായ ആളുകളെ ‘ബാബി​ലോൺ എന്ന മഹതി​യിൽനിന്ന്‌’ പുറത്തു​ക​ട​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തി​രു​ന്നു. (വെളി. 18:2, 4) പിന്നീട്‌, ബൈബിൾവി​ദ്യാർഥി​കൾ ഉത്സാഹ​ത്തോ​ടെ ആ പ്രമേ​യ​ത്തി​ന്റെ ലക്ഷക്കണ​ക്കി​നു കോപ്പി​കൾ ലോക​മെ​ങ്ങും വിതരണം ചെയ്‌തു.

“എല്ലാവ​രും ഇങ്ങനെ ചെയ്യു​ന്നതു കൂട്ടു​കാർ തമ്മിലുള്ള ഐക്യം വർധി​പ്പി​ക്കും”

കൺ​വെൻ​ഷ​ന്റെ അവസാ​ന​ദി​വസം റഥർഫോർഡ്‌ സഹോ​ദരൻ, “എല്ലാ രാഷ്‌ട്ര​ങ്ങ​ളും അർമ​ഗെ​ദോ​നി​ലേക്ക്‌, എന്നാൽ ഇപ്പോൾ ജീവി​ക്കുന്ന ദശലക്ഷങ്ങൾ ഒരിക്ക​ലും മരിക്കില്ല” എന്ന വിഷയ​ത്തെ​ക്കു​റി​ച്ചുള്ള ഒരു പൊതു​പ്ര​സം​ഗം നടത്തി. അതു കേൾക്കാൻ 30,000-ത്തിലധി​കം ആളുക​ളാ​ണു സദസ്സി​ലു​ണ്ടാ​യി​രു​ന്നത്‌. ഒരുപാ​ടു പേരെ പ്രതീ​ക്ഷി​ച്ചി​രു​ന്ന​തു​കൊണ്ട്‌ ബൈബിൾവി​ദ്യാർഥി​കൾ ലോസ്‌ ആഞ്ചലസിൽ പുതു​താ​യി പണിത ഒരു സ്‌റ്റേ​ഡി​യം​തന്നെ വാടക​യ്‌ക്കെ​ടു​ത്തി​രു​ന്നു. എല്ലാവർക്കും പരിപാ​ടി നന്നായി കേൾക്കാൻ കഴി​യേ​ണ്ട​തി​നു സഹോ​ദ​ര​ന്മാർ സ്‌റ്റേ​ഡി​യ​ത്തി​ലെ സ്‌പീക്കർ ഉപയോ​ഗി​ച്ചു. ആ ശബ്ദസം​വി​ധാ​നം അക്കാലത്ത്‌ പുതു​താ​യി ഉപയോ​ഗ​ത്തിൽ വന്നതാ​യി​രു​ന്നു. കൂടാതെ, വേറെ ഒരുപാ​ടു പേർ റേഡി​യോ​യി​ലൂ​ടെ​യും ആ പരിപാ​ടി കേട്ടു.

പ്രസം​ഗ​പ്ര​വർത്തനം മറ്റു ദേശങ്ങ​ളി​ലും

1923-ൽ ആഫ്രിക്ക, ഇന്ത്യ, തെക്കേ അമേരിക്ക, യൂറോപ്പ്‌ എന്നിവി​ട​ങ്ങ​ളി​ലെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ശ്രദ്ധേ​യ​മായ ഒരു പുരോ​ഗ​തി​യു​ണ്ടാ​യി. ഇന്ത്യയിൽ എ. ജെ. ജോസഫ്‌ സഹോ​ദരൻ ഉർദു, തമിഴ്‌, തെലുങ്ക്‌, മലയാളം, ഹിന്ദി ഭാഷക​ളിൽ പ്രസി​ദ്ധീ​ക​ര​ണങ്ങൾ പുറത്തി​റ​ക്കു​ന്ന​തിൽ സഹായി​ച്ചു. ഭാര്യ​യെ​യും ആറു മക്കളെ​യും നോക്കേണ്ട വലിയ ഉത്തരവാ​ദി​ത്വ​മു​ണ്ടാ​യി​രു​ന്നി​ട്ടും അദ്ദേഹം അതിനു​വേണ്ടി ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ച്ചു.

വില്യം ആർ. ബ്രൗൺ സഹോ​ദ​ര​നും കുടുംബവും

സിയറ ലിയോ​ണി​ലെ ബൈബിൾവി​ദ്യാർഥി​ക​ളായ ആൽഫ്രഡ്‌ ജോസഫ്‌ സഹോ​ദ​ര​നും ലിയോ​നാർഡ്‌ ബ്ലാക്ക്‌മാ​നും ന്യൂ​യോർക്കി​ലെ ബ്രൂക്‌ലി​നി​ലുള്ള ലോകാ​സ്ഥാ​ന​ത്തേക്കു സഹായം ചോദി​ച്ചു​കൊണ്ട്‌ ഒരു കത്തെഴു​തി. 1923 ഏപ്രിൽ 14-ാം തീയതി അവർക്ക്‌ അതിനുള്ള മറുപടി കിട്ടി. ആൽഫ്രഡ്‌ അതെക്കു​റിച്ച്‌ പറയുന്നു: “ഒരു ശനിയാഴ്‌ച രാത്രി വളരെ വൈകി ഒട്ടും പ്രതീ​ക്ഷി​ക്കാ​തെ എനിക്ക്‌ ഒരു ഫോൺ വന്നു.” “നിങ്ങളാ​ണോ പ്രസം​ഗ​പ്ര​വർത്ത​കരെ ആവശ്യ​മു​ണ്ടെന്നു പറഞ്ഞ്‌ വാച്ച്‌ടവർ സൊ​സൈ​റ്റി​ക്കു കത്തെഴു​തി​യത്‌” എന്നു കനത്ത ശബ്ദത്തിൽ ഒരാൾ അദ്ദേഹ​ത്തോ​ടു ചോദി​ച്ചു. “അതെ” എന്ന്‌ ആൽഫ്രഡ്‌ മറുപടി പറഞ്ഞു. അപ്പോൾ “അവർ എന്നെ ഇങ്ങോട്ട്‌ അയച്ചി​രി​ക്കു​ക​യാണ്‌” എന്ന്‌ ആ വ്യക്തി പറഞ്ഞു. വില്യം ആർ. ബ്രൗൺ സഹോ​ദ​ര​ന്റേ​താ​യി​രു​ന്നു ആ ശബ്ദം. അദ്ദേഹ​വും ഭാര്യ അന്റോ​ണി​യ​യും പെൺമ​ക്ക​ളായ ലോവി​സി​നോ​ടും ലൂസി​യോ​ടും ഒപ്പം അന്നു കരീബി​യ​നിൽനിന്ന്‌ അവിടെ എത്തിയ​താണ്‌. ഈ കുടും​ബത്തെ കാണാൻ സഹോ​ദ​ര​ങ്ങൾക്ക്‌ അധികം കാത്തി​രി​ക്കേ​ണ്ടി​വ​ന്നില്ല.

ആൽഫ്രഡ്‌ ഇങ്ങനെ​യും പറഞ്ഞു: “പിറ്റേന്നു രാവിലെ ഞങ്ങൾ പതിവു​പോ​ലെ ആഴ്‌ച​തോ​റു​മുള്ള ബൈബിൾചർച്ചകൾ നടത്തു​ക​യാ​യി​രു​ന്നു. ആ സമയത്ത്‌ നല്ല പൊക്ക​മുള്ള ഒരു മനുഷ്യൻ വാതിൽക്കൽ വന്നു. ബ്രൗൺ സഹോ​ദ​ര​നാ​യി​രു​ന്നു അത്‌. വിശ്വാ​സ​ത്തിൽ നല്ല തീക്ഷ്‌ണ​ത​യു​ണ്ടാ​യി​രുന്ന അദ്ദേഹം പിറ്റേ​ന്നു​തന്നെ ഒരു പൊതു​പ്ര​സം​ഗം നടത്താൻ ആഗ്രഹി​ച്ചു.” അദ്ദേഹം കൊണ്ടു​വന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളെ​ല്ലാം ഒരു മാസത്തി​നു​ള്ളിൽ വിതരണം ചെയ്‌തു​ക​ഴി​ഞ്ഞു. പെട്ടെ​ന്നു​തന്നെ 5,000 പുസ്‌ത​ക​ങ്ങൾകൂ​ടെ വന്നെങ്കി​ലും അധികം വൈകാ​തെ അവയും തീർന്നു​പോ​യി. പക്ഷേ, ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ബ്രൗൺ സഹോ​ദ​രനെ ഒരു പുസ്‌ത​ക​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യി​ട്ടല്ല ആളുകൾ കണക്കാ​ക്കി​യി​രു​ന്നത്‌. പകരം ‘ബൈബിൾ ബ്രൗൺ’ എന്നാണ്‌ അദ്ദേഹത്തെ വിളി​ച്ചി​രു​ന്നത്‌. കാരണം ദൈവ​സേ​വ​ന​ത്തിൽ വർഷങ്ങ​ളോ​ളം ഉത്സാഹ​ത്തോ​ടെ പ്രവർത്തിച്ച അദ്ദേഹം സംസാ​രി​ക്കു​മ്പോ​ഴെ​ല്ലാം തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ച്ചി​രു​ന്നു.

1920-കളിലെ മാഗ്‌ഡ​ബെർഗ്‌ ബഥേൽ

ആ സമയമാ​യ​പ്പോ​ഴേ​ക്കും ജർമനി​യി​ലെ ബാർമെ​നി​ലുള്ള ബ്രാ​ഞ്ചോ​ഫീ​സിൽ സ്ഥലം തികയാ​തെ​യാ​യി. മാത്രമല്ല അയൽരാ​ജ്യ​മായ ഫ്രാൻസ്‌ ആ നഗരം പിടി​ച്ച​ട​ക്കു​മെന്ന ഭീഷണി​യു​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ ബ്രാ​ഞ്ചോ​ഫീസ്‌ അവി​ടെ​നി​ന്നും മാറ്റാൻ തീരു​മാ​നി​ച്ചു. ബൈബിൾവി​ദ്യാർഥി​കൾ മാഗ്‌ഡ​ബെർഗ്‌ എന്ന സ്ഥലത്ത്‌ ഒരു കെട്ടി​ട​സ​മു​ച്ചയം കണ്ടുപി​ടി​ച്ചു. അവിടെ അച്ചടി​ക്കുള്ള കൂടുതൽ സൗകര്യ​ങ്ങ​ളും ഉണ്ടായി​രു​ന്നു. ജൂൺ 19 ആയപ്പോ​ഴേ​ക്കും സഹോ​ദ​രങ്ങൾ അച്ചടി​യ​ന്ത്ര​വും മറ്റു സാധന​ങ്ങ​ളും എല്ലാം മാഗ്‌ഡ​ബെർഗി​ലുള്ള പുതിയ കെട്ടി​ട​ത്തി​ലേക്കു മാറ്റി​ക്ക​ഴി​ഞ്ഞു. മാറ്റ​മെ​ല്ലാം പൂർത്തി​യാ​യെന്നു ലോകാ​സ്ഥാ​നത്ത്‌ അറിയിച്ച അന്നുതന്നെ ഫ്രാൻസ്‌ ബാർമെൻ നഗരം പിടി​ച്ച​ടക്കി എന്ന വാർത്ത പത്രത്തിൽ വന്നു. ഈ മാറ്റം ശരിക്കും യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​ന്റെ​യും സംരക്ഷ​ണ​ത്തി​ന്റെ​യും തെളി​വാ​ണെന്നു സഹോ​ദ​രങ്ങൾ തിരി​ച്ച​റി​ഞ്ഞു.

ജോർജ്‌ യങ്‌ സഹോ​ദരൻ സാറ ഫെർഗൂ​സ​ണോ​ടും (വലത്ത്‌) അവരുടെ മൂത്ത സഹോ​ദ​രി​യോ​ടും ഒപ്പം

ആളുകളെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തി​നു​വേണ്ടി ഒരുപാ​ടു യാത്രകൾ ചെയ്‌ത ജോർജ്‌ യങ്‌ സഹോ​ദരൻ ബ്രസീ​ലിൽ ഒരു ബ്രാ​ഞ്ചോ​ഫീസ്‌ സ്ഥാപി​ക്കു​ക​യും പോർച്ചു​ഗീസ്‌ ഭാഷയി​ലുള്ള വീക്ഷാ​ഗോ​പു​രം പ്രസി​ദ്ധീ​ക​രി​ക്കാൻ തുടങ്ങു​ക​യും ചെയ്‌തു. ഏതാനും മാസങ്ങൾകൊ​ണ്ടു​തന്നെ അദ്ദേഹം 7,000-ത്തിലധി​കം മാസി​ക​ക​ളും ചെറു​പു​സ്‌ത​ക​ങ്ങ​ളും വിതരണം ചെയ്‌തു. യങ്‌ സഹോ​ദരൻ തങ്ങളുടെ വീട്ടിൽ വന്നപ്പോൾ സാറ ഫെർഗൂ​സൺ എന്ന സ്‌ത്രീ​ക്കും കുടും​ബ​ത്തി​നും ഒരുപാ​ടു സന്തോ​ഷ​മാ​യി. 1899 മുതൽ സാറ പതിവാ​യി വീക്ഷാ​ഗോ​പു​രം വായി​ക്കു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തന്റെ സമർപ്പ​ണ​ത്തി​ന്റെ പ്രതീ​ക​മാ​യി സ്‌നാ​ന​മേൽക്കാൻ അവർക്കു കഴിഞ്ഞി​രു​ന്നില്ല. യങ്‌ സഹോ​ദരൻ വന്ന്‌ ഏതാനും മാസം കഴിഞ്ഞ​പ്പോൾ സാറയും നാലു മക്കളും സ്‌നാ​ന​മേറ്റു.

ഉത്സാഹ​ത്തോ​ടെ​യും സന്തോ​ഷ​ത്തോ​ടെ​യും ദൈവത്തെ സേവി​ക്കു​ന്നു

ആ വർഷം അവസാ​ന​ത്തോ​ടെ, ബൈബിൾവി​ദ്യാർഥി​ക​ളു​ടെ ഐക്യ​ത്തോ​ടെ​യുള്ള പ്രവർത്ത​ന​ത്തി​ന്റെ നല്ല ഫലത്തെ​ക്കു​റിച്ച്‌ 1923 ഡിസംബർ 15 ലക്കം വീക്ഷാ​ഗോ​പു​രം ഇങ്ങനെ പറഞ്ഞു: “ക്ലാസു​ക​ളെ​ല്ലാം . . . വിശ്വാ​സ​ത്തിൽ ബലപ്പെ​ട്ടി​രി​ക്കു​ന്നതു വ്യക്തമാ​യി കാണാ​നാ​കു​ന്നു. . . . അടുത്ത വർഷവും ഇതേ ഉത്സാഹ​ത്തോ​ടെ​യും സന്തോ​ഷ​ത്തോ​ടെ​യും കൂടുതൽ പ്രവർത്തി​ക്കാൻ നമു​ക്കെ​ല്ലാം ഒറ്റക്കെ​ട്ടാ​യി മുന്നേ​റാം.”

1924-ഉം ബൈബിൾവി​ദ്യാർഥി​കൾക്ക്‌ വളരെ ആവേശം നിറഞ്ഞ ഒരു വർഷമാ​യി​രി​ക്കു​മാ​യി​രു​ന്നു. ബ്രൂക്‌ലി​നി​ലെ ലോകാ​സ്ഥാ​ന​ത്തിന്‌ അടുത്തു​ത​ന്നെ​യുള്ള സ്‌റ്റേറ്റൺ ദ്വീപിൽ കുറച്ച്‌ മാസങ്ങ​ളാ​യി ബഥേലി​ലെ സഹോ​ദ​രങ്ങൾ ചില പണികൾ ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു. 1924-ന്റെ തുടക്ക​ത്തിൽത്തന്നെ ആ പുതിയ സ്ഥലത്തെ പണികൾ പൂർത്തി​യാ​യി. ആ കെട്ടി​ടങ്ങൾ സഹോ​ദ​ര​ങ്ങൾക്കി​ട​യി​ലെ ഐക്യ​ത്തി​നും മുമ്പെ​ങ്ങും ഉണ്ടായി​ട്ടി​ല്ലാത്ത രീതി​യിൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ വ്യാപ​ന​ത്തി​നും സഹായി​ച്ചു.

സ്‌റ്റേറ്റൺ ദ്വീപി​ലെ നിർമാണപ്രവർത്തകർ

a ഇപ്പോൾ നമ്മുടെ ക്രിസ്‌തീയ ജീവി​ത​വും സേവന​വും യോഗ​ത്തി​നുള്ള പഠനസ​ഹാ​യി