വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 42

നിങ്ങൾ ‘അനുസ​രി​ക്കാൻ ഒരുക്ക​മു​ള്ള​വ​രാ​ണോ?’

നിങ്ങൾ ‘അനുസ​രി​ക്കാൻ ഒരുക്ക​മു​ള്ള​വ​രാ​ണോ?’

‘ഉയരത്തിൽനി​ന്നുള്ള ജ്ഞാനം അനുസ​രി​ക്കാൻ ഒരുക്ക​മു​ള്ള​താണ്‌.’—യാക്കോ. 3:17.

ഗീതം 101 ഐക്യത്തിൽ പ്രവർത്തി​ക്കാം

ചുരുക്കം a

1. അനുസ​രി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാ​വു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

 അനുസ​രി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​ണെന്നു നിങ്ങൾക്ക്‌ ഇടയ്‌ക്കൊ​ക്കെ തോന്നാ​റു​ണ്ടോ? ദാവീദ്‌ രാജാ​വിന്‌ അങ്ങനെ തോന്നി. അതു​കൊണ്ട്‌ അദ്ദേഹം ഇങ്ങനെ പ്രാർഥി​ച്ചു: “അങ്ങയെ അനുസ​രി​ക്കാ​നുള്ള മനസ്സൊ​രു​ക്കം എന്നിൽ ഉണർത്തേ​ണമേ.” (സങ്കീ. 51:12) ദാവീ​ദിന്‌ യഹോ​വയെ വലിയ ഇഷ്ടമാ​യി​രു​ന്നു. എന്നിട്ടും അനുസ​ര​ണ​മു​ള്ള​വ​നാ​യി​രി​ക്കാൻ ദാവീ​ദി​നു ചില​പ്പോ​ഴൊ​ക്കെ ബുദ്ധി​മു​ട്ടു തോന്നി. നമുക്കും അങ്ങനെ തോന്നാ​റുണ്ട്‌. എന്തു​കൊണ്ട്‌? ഒന്നാമത്‌, അനുസ​ര​ണ​ക്കേടു കാണി​ക്കാ​നുള്ള ഒരു സ്വാഭാ​വി​ക​മായ ചായ്‌വ്‌ നമു​ക്കെ​ല്ലാ​മുണ്ട്‌. രണ്ടാമത്‌, സാത്താൻ ആഗ്രഹി​ക്കു​ന്നത്‌ അവനെ​പ്പോ​ലെ നമ്മളും യഹോ​വയെ ധിക്കരിച്ച്‌ കാണാ​നാണ്‌. നമ്മളെ​ക്കൊണ്ട്‌ അങ്ങനെ ചെയ്യി​ക്കാൻ അവൻ നിരന്തരം ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. (2 കൊരി. 11:3) മൂന്നാ​മത്‌, നമുക്കു ചുറ്റു​മുള്ള ലോക​ത്തിൽ നിറഞ്ഞു​നിൽക്കു​ന്നത്‌ ‘അനുസ​ര​ണ​ക്കേ​ടി​ന്റെ മക്കളിൽ ഇപ്പോൾ പ്രവർത്തി​ക്കുന്ന ആത്മാവ്‌’ അഥവാ ധിക്കാ​ര​മ​നോ​ഭാ​വം ആണ്‌. (എഫെ. 2:2) അതു​കൊണ്ട്‌ യഹോ​വ​യെ​യും യഹോവ അധികാ​ര​ത്തി​ലാ​ക്കി​യി​രി​ക്കു​ന്നവ​രെ​യും അനുസ​രി​ക്കാൻ കഴിയ​ണ​മെ​ങ്കിൽ നമ്മുടെ അപൂർണ​ത​യ്‌ക്കും പിശാ​ചി​നും ഈ ലോക​ത്തി​നും എതിരെ നമ്മൾ ശക്തമായി പോരാ​ടേ​ണ്ട​തുണ്ട്‌.

2. ‘അനുസ​രി​ക്കാൻ ഒരുക്ക​മു​ള്ള​വ​രാ​യി​രി​ക്കുക’ എന്നു പറയു​ന്ന​തി​ന്റെ അർഥം എന്താണ്‌? (യാക്കോബ്‌ 3:17)

2 യാക്കോബ്‌ 3:17 വായി​ക്കുക. ജ്ഞാനി​ക​ളാ​യവർ ‘അനുസ​രി​ക്കാൻ ഒരുക്ക​മു​ള്ള​വ​രാ​യി​രി​ക്കും’ എന്നു ദൈവ​പ്ര​ചോ​ദി​ത​നാ​യി യാക്കോബ്‌ എഴുതി. അതിന്റെ അർഥം എന്താണ്‌? യഹോവ അധികാ​ര​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​വരെ അനുസ​രി​ക്കാ​നുള്ള ശക്തമായ ആഗ്രഹ​വും മനസ്സൊ​രു​ക്ക​വും നമുക്കു​ണ്ടാ​യി​രി​ക്കണം എന്നാണ്‌. എന്നാൽ താൻ പറയു​ന്ന​തി​നു വിരു​ദ്ധ​മായ എന്തെങ്കി​ലും ആവശ്യ​പ്പെ​ടു​ന്ന​വരെ നമ്മൾ അനുസ​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നില്ല.—പ്രവൃ. 4:18-20.

3. നമ്മുടെ മേൽ അധികാ​ര​മു​ള്ള​വരെ നമ്മൾ അനുസ​രി​ക്കു​ന്നതു വളരെ പ്രധാ​ന​പ്പെ​ട്ട​താ​യി യഹോവ കാണു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

3 മനുഷ്യ​രെ അനുസ​രി​ക്കു​ന്ന​തി​നെ​ക്കാൾ യഹോ​വയെ അനുസ​രി​ക്കു​ന്നതു നമുക്കു പൊതു​വേ എളുപ്പ​മാണ്‌. കാരണം യഹോവ നൽകുന്ന നിർദേ​ശങ്ങൾ എല്ലായ്‌പ്പോ​ഴും ഒരു കുറവും ഇല്ലാത്ത​വ​യാണ്‌. (സങ്കീ. 19:7) പക്ഷേ മനുഷ്യർ നൽകുന്ന നിർദേ​ശങ്ങൾ എപ്പോ​ഴും അങ്ങനെയല്ല. എന്നിട്ടും മാതാ​പി​താ​ക്കൾക്കും ഗവൺമെന്റ്‌ ഉദ്യോ​ഗ​സ്ഥർക്കും മൂപ്പന്മാർക്കും യഹോവ കുറെ​യൊ​ക്കെ അധികാ​രം നൽകി​യി​ട്ടുണ്ട്‌. (സുഭാ. 6:20; 1 തെസ്സ. 5:12; 1 പത്രോ. 2:13, 14) അതു​കൊണ്ട്‌ നമ്മൾ അവരെ അനുസ​രി​ക്കു​മ്പോൾ ശരിക്കും യഹോ​വ​യെ​യാണ്‌ അനുസ​രി​ക്കു​ന്നത്‌. ഈ ലേഖന​ത്തിൽ, യഹോവ അധികാ​ര​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​വരെ നമുക്ക്‌ എങ്ങനെ അനുസ​രി​ക്കാ​മെന്നു നമ്മൾ നോക്കും, പ്രത്യേ​കിച്ച്‌ അവർ നൽകുന്ന നിർദേ​ശങ്ങൾ അംഗീ​ക​രി​ക്കാ​നും അനുസ​രി​ക്കാ​നും ബുദ്ധി​മു​ട്ടാ​ണെന്നു തോന്നു​മ്പോൾ.

മാതാ​പി​താ​ക്കളെ അനുസ​രി​ക്കു​ക

4. പല കുട്ടി​ക​ളും മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

4 ഇന്നത്തെ മിക്ക ചെറു​പ്പ​ക്കാ​രും ‘മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്ത​വ​രാണ്‌.’ (2 തിമൊ. 3:1, 2) അവരുടെ ഇടയി​ലാ​ണു നമ്മുടെ മക്കൾ വളർന്നു​വ​രു​ന്നത്‌. പല കുട്ടി​ക​ളും മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? തങ്ങളോ​ടു പറയു​ന്ന​തി​നു വിരു​ദ്ധ​മാ​യി മാതാ​പി​താ​ക്കൾ പ്രവർത്തി​ക്കു​ന്ന​താണ്‌ അവർ പലപ്പോ​ഴും കാണു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ മാതാ​പി​താ​ക്കളെ അനുസ​രി​ക്കേ​ണ്ട​തി​ല്ലെന്ന്‌ അവർ ചിന്തി​ക്കു​ന്നു. ഇനി, ചിലരു​ടെ അഭി​പ്രാ​യ​ത്തിൽ മാതാ​പി​താ​ക്ക​ളു​ടെ ഉപദേശം പഴഞ്ചനും ഒട്ടും പ്രയോ​ജനം ഇല്ലാത്ത​തും സ്വാത​ന്ത്ര്യം തരാത്ത​തും ആണ്‌. നിങ്ങൾ ചെറു​പ്രാ​യ​ത്തി​ലുള്ള ഒരാളാ​ണോ? നിങ്ങൾക്ക്‌ അങ്ങനെ തോന്നി​യി​ട്ടു​ണ്ടോ? എന്നാൽ യഹോവ പറയു​ന്നത്‌ ഇതാണ്‌: “കർത്താവ്‌ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ നിങ്ങളു​ടെ മാതാ​പി​താ​ക്കളെ അനുസ​രി​ക്കുക. കാരണം അതു ന്യായ​മാണ്‌.” (എഫെ. 6:1) ഈ കല്പനയ്‌ക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​യി ചില​പ്പോൾ തോന്നി​യേ​ക്കാ​മെ​ങ്കി​ലും അത്‌ അനുസ​രി​ക്കാൻ നിങ്ങളെ എന്തു സഹായി​ക്കും?

5. മാതാ​പി​താ​ക്കളെ അനുസ​രി​ക്കുന്ന കാര്യ​ത്തിൽ യേശു ചെറു​പ്പ​ക്കാർക്ക്‌ ഏറ്റവും നല്ല മാതൃ​ക​യാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ലൂക്കോസ്‌ 2:46-52)

5 അനുസ​രി​ക്കുന്ന കാര്യ​ത്തിൽ ഏറ്റവും നല്ല മാതൃ​ക​യാ​യി​രുന്ന യേശു​വിൽനിന്ന്‌ നിങ്ങൾക്കു പലതും പഠിക്കാ​നാ​കും. (1 പത്രോ. 2:21-24) യേശു പൂർണ​നായ ഒരു മനുഷ്യ​നാ​യി​രു​ന്നു. പക്ഷേ മാതാ​പി​താ​ക്കൾ അപൂർണ​രാ​യി​രു​ന്നു. മാതാ​പി​താ​ക്കൾ എന്തെങ്കി​ലും വീഴ്‌ചകൾ വരുത്തു​ക​യോ തന്നെ തെറ്റി​ദ്ധ​രി​ക്കു​ക​യോ ചെയ്‌ത​പ്പോൾപ്പോ​ലും യേശു അവരെ ബഹുമാ​നി​ച്ചു. (പുറ. 20:12) യേശു​വിന്‌ 12 വയസ്സുള്ള സമയത്ത്‌ അങ്ങനെ ഒരു സംഭവ​മു​ണ്ടാ​യി. (ലൂക്കോസ്‌ 2:46-52 വായി​ക്കുക.) യരുശ​ലേ​മിൽ വന്നിട്ടു തിരി​ച്ചു​പോ​കു​മ്പോൾ യേശു കൂടെ​യി​ല്ലെന്ന കാര്യം മാതാ​പി​താ​ക്കൾ ശ്രദ്ധി​ച്ചില്ല. മക്കളെ​ല്ലാ​വ​രും ഒപ്പമു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തു​ന്നതു യോ​സേ​ഫി​ന്റെ​യും മറിയ​യു​ടെ​യും ഉത്തരവാ​ദി​ത്വ​മാ​യി​രു​ന്നു. എന്നിട്ടും യേശു​വി​നെ കണ്ടെത്തി​യ​പ്പോൾ തങ്ങളെ ബുദ്ധി​മു​ട്ടി​ച്ച​തി​നു മറിയ യേശു​വി​നെ​യാ​ണു കുറ്റ​പ്പെ​ടു​ത്തി​യത്‌. തന്നെ കുറ്റ​പ്പെ​ടു​ത്തു​ന്നതു ശരിയ​ല്ലെന്നു യേശു​വി​നു വേണ​മെ​ങ്കിൽ പറയാ​മാ​യി​രു​ന്നു. എന്നാൽ മാതാ​പി​താ​ക്ക​ളോ​ടു യേശു ബഹുമാ​ന​ത്തോ​ടെ മറുപടി പറയു​ക​യാ​ണു ചെയ്‌തത്‌. പക്ഷേ, യോ​സേ​ഫി​നും മറിയ​യ്‌ക്കും “യേശു പറഞ്ഞതി​ന്റെ അർഥം മനസ്സി​ലാ​യില്ല.” എന്നിട്ടും യേശു “പഴയ​പോ​ലെ അവർക്കു കീഴ്‌പെ​ട്ടി​രു​ന്നു.”

6-7. ഏതൊക്കെ കാര്യങ്ങൾ മാതാ​പി​താ​ക്കളെ അനുസ​രി​ക്കാൻ ചെറു​പ്പ​ക്കാ​രെ സഹായി​ക്കും?

6 ചെറു​പ്പ​ക്കാ​രേ, മാതാ​പി​താ​ക്കൾക്കു തെറ്റു​പ​റ്റു​മ്പോ​ഴോ അവർ നിങ്ങളെ തെറ്റി​ദ്ധ​രി​ക്കു​മ്പോ​ഴോ അവരെ അനുസ​രി​ക്കു​ന്നതു നിങ്ങൾക്കു ബുദ്ധി​മു​ട്ടാ​യി തോന്നാ​റു​ണ്ടോ? അങ്ങനെ​യു​ള്ള​പ്പോൾ നിങ്ങൾക്ക്‌ എന്തു ചെയ്യാം? ആദ്യം, യഹോ​വ​യ്‌ക്ക്‌ അതെക്കു​റിച്ച്‌ എന്തു തോന്നു​ന്നു എന്നു ചിന്തി​ക്കുക. ബൈബിൾ പറയു​ന്നതു നിങ്ങൾ മാതാ​പി​താ​ക്കളെ അനുസ​രി​ക്കു​മ്പോൾ അതു “കർത്താ​വി​നു വലിയ ഇഷ്ടമുള്ള കാര്യ​മാണ്‌” എന്നാണ്‌. (കൊലോ. 3:20) മാതാ​പി​താ​ക്കൾക്കു നിങ്ങളെ ചില​പ്പോ​ഴൊ​ക്കെ പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ കഴിയി​ല്ലെ​ന്നും അവർ വെക്കുന്ന ചില നിയമങ്ങൾ അനുസ​രി​ക്കു​ന്നത്‌ ഒട്ടും എളുപ്പ​മ​ല്ലെ​ന്നും യഹോ​വ​യ്‌ക്ക്‌ അറിയാം. അപ്പോ​ഴും നിങ്ങൾ അവരെ അനുസ​രി​ക്കു​ക​യാ​ണെ​ങ്കിൽ യഹോ​വ​യ്‌ക്കു സന്തോ​ഷ​മാ​കും.

7 രണ്ടാമത്‌, മാതാ​പി​താ​ക്കൾക്ക്‌ അതെക്കു​റിച്ച്‌ എന്തു തോന്നു​ന്നെന്നു ചിന്തി​ക്കുക. നിങ്ങൾ മാതാ​പി​താ​ക്കളെ അനുസ​രി​ക്കു​മ്പോൾ അവർക്കു സന്തോ​ഷ​മാ​കും. അവർ നിങ്ങളെ കൂടുതൽ വിശ്വ​സി​ക്കും. (സുഭാ. 23:22-25) കൂടാതെ നിങ്ങൾക്ക്‌ അവരോ​ടു കൂടുതൽ അടുപ്പം തോന്നാ​നും ഇടയാ​യേ​ക്കും. ബെൽജി​യ​ത്തിൽനി​ന്നുള്ള അലക്‌സാ​ണ്ട്രേ സഹോ​ദരൻ പറയുന്നു: “അപ്പനും അമ്മയും പറയു​ന്നതു ഞാൻ അനുസ​രി​ക്കാൻതു​ട​ങ്ങി​യ​പ്പോൾ ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി. ഞങ്ങളുടെ സന്തോഷം വർധി​ക്കു​ക​യും ചെയ്‌തു.” b മൂന്നാ​മത്‌, അനുസ​ര​ണ​മു​ള്ള​വ​രാ​യി​രി​ക്കു​ന്നതു ഭാവി​യിൽ നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യു​മെന്നു ചിന്തി​ക്കുക. ബ്രസീ​ലിൽനി​ന്നുള്ള പൗലോ സഹോ​ദരൻ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “മാതാ​പി​താ​ക്കളെ അനുസ​രി​ക്കാൻ പഠിച്ചത്‌ യഹോ​വ​യെ​യും അധികാ​ര​ത്തി​ലുള്ള മറ്റുള്ള​വ​രെ​യും അനുസ​രി​ക്കാൻ എന്നെ സഹായി​ച്ചു.” മാതാ​പി​താ​ക്കളെ അനുസ​രി​ക്കേ​ണ്ട​തി​ന്റെ പ്രധാ​ന​പ്പെട്ട ഒരു കാരണ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു: “എങ്കിൽ നിനക്കു നന്മ വരുക​യും നീ ഭൂമി​യിൽ ദീർഘാ​യു​സ്സോ​ടി​രി​ക്കു​ക​യും ചെയ്യും.”—എഫെ. 6:2, 3.

8. മാതാ​പി​താ​ക്കളെ അനുസ​രി​ക്കാൻ പല ചെറു​പ്പ​ക്കാ​രും തീരു​മാ​നി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

8 മാതാ​പി​താ​ക്കളെ അനുസ​രി​ക്കു​ന്ന​തു​കൊണ്ട്‌ പ്രയോ​ജ​ന​മു​ണ്ടെന്നു പല ചെറു​പ്പ​ക്കാ​രും തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. ബ്രസീ​ലിൽനി​ന്നു​ത​ന്നെ​യുള്ള ലൂയി​സ​യ്‌ക്ക്‌ അപ്പനും അമ്മയും മൊ​ബൈൽ ഫോൺ ഉപയോ​ഗി​ക്കാൻ അനുവ​ദി​ക്കാ​തി​രു​ന്ന​പ്പോൾ ആദ്യ​മൊ​ന്നും അത്‌ ഉൾക്കൊ​ള്ളാ​നാ​യില്ല. കാരണം അവളുടെ പ്രായ​ത്തി​ലുള്ള മറ്റു കുട്ടി​ക​ളെ​ല്ലാം അത്‌ ഉപയോ​ഗി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. വാസ്‌ത​വ​ത്തിൽ അവർ തന്നെ സംരക്ഷി​ക്കു​ക​യാ​യി​രു​ന്നെന്ന കാര്യം പിന്നീട്‌ അവൾക്കു മനസ്സി​ലാ​യി. ലൂയിസ പറയുന്നു: “മാതാ​പി​താ​ക്കൾ വെക്കുന്ന നിയമ​ങ്ങളെ ഒരു കൈവി​ല​ങ്ങാ​യി​ട്ടല്ല, എന്നെ സംരക്ഷി​ക്കുന്ന ഒരു സീറ്റ്‌ ബെൽറ്റ്‌ ആയിട്ടാ​ണു ഞാൻ കാണു​ന്നത്‌.” ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള എലിസ​ബത്ത്‌ എന്ന ചെറു​പ്പ​ക്കാ​രിക്ക്‌ ഇപ്പോ​ഴും മാതാ​പി​താ​ക്കളെ അനുസ​രി​ക്കു​ന്നത്‌ ഒരു ബുദ്ധി​മു​ട്ടാ​യി ചില​പ്പോ​ഴൊ​ക്കെ തോന്നാ​റുണ്ട്‌. സഹോ​ദരി പറയുന്നു: “അപ്പനും അമ്മയും ഏതെങ്കി​ലും ഒരു നിയമം വെച്ചത്‌ എന്തിനാ​ണെന്ന്‌ എനിക്കു പൂർണ​മാ​യി മനസ്സി​ലാ​കാ​തെ വരു​മ്പോൾ മുമ്പ്‌ അവർ വെച്ച നിയമങ്ങൾ എനിക്ക്‌ ഒരു സംരക്ഷ​ണ​മാ​യത്‌ എങ്ങനെ​യാ​ണെന്നു ഞാൻ ചിന്തി​ക്കും.” ഇനി, മാതാ​പി​താ​ക്കൾ പറഞ്ഞതു ധിക്കരി​ച്ച​പ്പോ​ഴ​ത്തെ​ക്കാൾ അനുസ​രി​ച്ച​പ്പോൾ കാര്യ​ങ്ങ​ളെ​ല്ലാം കൂടുതൽ നന്നായി​വ​ന്നെന്ന്‌ അർമീ​നി​യ​യിൽനി​ന്നുള്ള മോനിക്ക പറയുന്നു.

‘ഉന്നതാ​ധി​കാ​രി​കളെ’ അനുസ​രി​ക്കു​ക

9. നിയമങ്ങൾ അനുസ​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പലർക്കും എന്താണു തോന്നു​ന്നത്‌?

9 നമുക്കു ഗവൺമെ​ന്റു​കൾ ആവശ്യ​മാ​ണെ​ന്നും “ഉന്നതാ​ധി​കാ​രി​കൾ” വെക്കുന്ന നിയമങ്ങൾ കുറെ​യെ​ങ്കി​ലും നമ്മൾ അനുസ​രി​ക്കേ​ണ്ട​താ​ണെ​ന്നും ഇന്നു പലരും സമ്മതി​ക്കു​ന്നു. (റോമ. 13:1) എന്നാൽ ഇങ്ങനെ പറയു​ന്ന​വർതന്നെ അവർക്ക്‌ ഇഷ്ടമി​ല്ലാ​ത്ത​തോ അന്യാ​യ​മാ​ണെന്നു തോന്നു​ന്ന​തോ ആയ നിയമങ്ങൾ അനുസ​രി​ക്കാ​തി​രു​ന്നേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, നികുതി അടയ്‌ക്കുന്ന കാര്യം​ത​ന്നെ​യെ​ടു​ക്കുക. ഒരു യൂറോ​പ്യൻ രാജ്യത്ത്‌ നടത്തിയ സർവേ​യിൽ പങ്കെടുത്ത നാലി​ലൊന്ന്‌ ആളുകൾ ചിന്തി​ച്ചത്‌, “നികുതി അന്യാ​യ​മാ​ണെന്നു തോന്നു​ന്നെ​ങ്കിൽ അത്‌ അടച്ചി​ല്ലെ​ങ്കി​ലും കുഴപ്പ​മില്ല” എന്നാണ്‌. അതു​കൊ​ണ്ടു​തന്നെ ആ രാജ്യത്തെ ആളുകൾ ഗവൺമെന്റ്‌ ആവശ്യ​പ്പെ​ടുന്ന നികുതി മുഴു​വ​നും അടയ്‌ക്കാ​റില്ല.

അനുസ​ര​ണ​ത്തെ​ക്കു​റിച്ച്‌ നമുക്കു യോ​സേ​ഫിൽനി​ന്നും മറിയ​യിൽനി​ന്നും എന്തു പഠിക്കാം? (10-12 ഖണ്ഡികകൾ കാണുക) c

10. നമുക്ക്‌ ഇഷ്ടമി​ല്ലാത്ത നിയമ​ങ്ങൾപോ​ലും നമ്മൾ അനുസ​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

10 മനുഷ്യ​ഗ​വൺമെ​ന്റു​കൾ നമ്മുടെ ജീവിതം കഷ്ടത്തി​ലാ​ക്കു​ന്നെ​ന്നും അതു സാത്താന്റെ നിയ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും അവ പെട്ടെ​ന്നു​തന്നെ നശിപ്പി​ക്ക​പ്പെ​ടു​മെ​ന്നും ബൈബിൾ പറയുന്നു. (സങ്കീ. 110:5, 6; സഭാ. 8:9; ലൂക്കോ. 4:5, 6) എന്നാൽ ബൈബിൾ ഇങ്ങനെ​യും പറയുന്നു: “അധികാ​രത്തെ എതിർക്കു​ന്നവൻ ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തെ​യാണ്‌ എതിർക്കു​ന്നത്‌.” കാരണം ഇപ്പോൾ കാര്യങ്ങൾ ഉചിത​മാ​യി നടക്കു​ന്ന​തി​നു​വേണ്ടി ഇവിടെ ഭരണം നടത്താൻ യഹോവ മനുഷ്യ​ഗ​വൺമെ​ന്റു​കളെ അനുവ​ദി​ച്ചി​രി​ക്കു​ന്നു. നമ്മൾ അവരെ അനുസ​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു​മുണ്ട്‌. അതു​കൊണ്ട്‌ നമ്മൾ, ‘എല്ലാവർക്കും കൊടു​ക്കേ​ണ്ടതു കൊടു​ക്കണം.’ അതിൽ നികുതി കൊടു​ക്കു​ന്ന​തും അധികാ​രി​കളെ ബഹുമാ​നി​ക്കു​ന്ന​തും അനുസ​രി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. (റോമ. 13:1-7) ഏതെങ്കി​ലും ഒരു നിയമം അനുസ​രി​ക്കാൻ ബുദ്ധി​മു​ട്ടാ​ണെ​ന്നോ, അത്‌ അന്യാ​യ​മാ​ണെ​ന്നോ, അനുസ​രി​ക്കു​ന്നതു വലിയ ചെലവ്‌ വരുത്തു​മെ​ന്നോ നമുക്കു ചില​പ്പോൾ തോന്നി​യേ​ക്കാം. എന്നാൽ അധികാ​രി​കളെ അനുസ​രി​ക്കാൻ യഹോവ നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്നു. അതു​കൊണ്ട്‌ അവർ പറയുന്ന കാര്യങ്ങൾ ദൈവ​നി​യ​മ​ങ്ങൾക്ക്‌ എതിര​ല്ലാ​ത്തി​ട​ത്തോ​ളം കാലം നമ്മൾ അവരെ അനുസ​രി​ക്കു​ന്നു.—പ്രവൃ. 5:29.

11-12. ഒരു നിയമം അനുസ​രി​ക്കാൻവേണ്ടി യോ​സേ​ഫും മറിയ​യും എന്തു ചെയ്‌തു, എന്തായി​രു​ന്നു അതിന്റെ ഫലം? (ലൂക്കോസ്‌ 2:1-6) (ചിത്ര​ങ്ങ​ളും കാണുക.)

11 ഉന്നതാ​ധി​കാ​രി​കളെ അനുസ​രി​ക്കുന്ന കാര്യ​ത്തിൽ യോ​സേ​ഫും മറിയ​യും നമുക്കു നല്ലൊരു മാതൃ​ക​യാണ്‌. അനുസ​രി​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നി​ട്ടു​കൂ​ടി അവർ അങ്ങനെ ചെയ്യാൻ തയ്യാറാ​യി. (ലൂക്കോസ്‌ 2:1-6 വായി​ക്കുക.) മറിയ ഒൻപതു മാസം ഗർഭി​ണി​യാ​യി​രുന്ന സമയത്താണ്‌ ഗവൺമെന്റ്‌ അവരോ​ടു വളരെ ബുദ്ധി​മു​ട്ടുള്ള ഒരു കാര്യം ചെയ്യാൻ ആവശ്യ​പ്പെ​ട്ടത്‌. റോമാ​സാ​മ്രാ​ജ്യ​ത്തി​ന്റെ ചക്രവർത്തി​യായ അഗസ്റ്റസ്‌ ജനങ്ങ​ളോ​ടു സ്വന്തം നാട്ടിൽ ചെന്ന്‌ പേര്‌ രേഖ​പ്പെ​ടു​ത്ത​ണ​മെന്നു കല്പിച്ചു. അതിനു​വേണ്ടി യോ​സേ​ഫി​നും മറിയ​യ്‌ക്കും ബേത്ത്‌ലെ​ഹെ​മിൽ എത്താൻ കുന്നും മലയും കടന്ന്‌ 150-ഓളം കിലോ​മീ​റ്റർ സഞ്ചരി​ക്ക​ണ​മാ​യി​രു​ന്നു. എന്തായി​രു​ന്നാ​ലും ആ യാത്ര മറിയ​യ്‌ക്ക്‌ അത്ര സുഖക​ര​മാ​യി​രി​ക്കി​ല്ലാ​യി​രു​ന്നു. അമ്മയു​ടെ​യും കുഞ്ഞി​ന്റെ​യും സുരക്ഷ​യെ​ക്കു​റിച്ച്‌ അവർ ചിന്തി​ച്ചു​കാ​ണും. യാത്ര​യ്‌ക്കി​ട​യി​ലാ​ണു മറിയ​യ്‌ക്കു പ്രസവ​വേദന വരുന്ന​തെ​ങ്കിൽ എന്തു ചെയ്യും? ഭാവി മിശി​ഹ​യാ​ണ​ല്ലോ മറിയ​യു​ടെ വയറ്റി​ലു​ള്ളത്‌. ഉന്നതാ​ധി​കാ​രി​കൾ നൽകിയ നിയമം അനുസ​രി​ക്കാ​തി​രി​ക്കാ​നുള്ള കാരണ​ങ്ങ​ളാ​യി ഇതി​നെ​യെ​ല്ലാം അവർ കാണു​മാ​യി​രു​ന്നോ?

12 ഗവൺമെ​ന്റി​ന്റെ നിയമം അനുസ​രി​ക്കു​ന്നത്‌ എളുപ്പ​മ​ല്ലാ​യി​രു​ന്നെ​ങ്കി​ലും യോ​സേ​ഫും മറിയ​യും അതിനു തയ്യാറാ​യി. യഹോവ അവരെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു. മറിയ സുരക്ഷി​ത​മാ​യി ബേത്ത്‌ലെ​ഹെ​മിൽ എത്തി, ആരോ​ഗ്യ​മുള്ള ഒരു കുഞ്ഞിനു ജന്മം നൽകി, അങ്ങനെ ബൈബിൾപ്ര​വ​ചനം നിറ​വേ​റാ​നും ഇടയായി.—മീഖ 5:2.

13. നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും അനുസ​രണം സഹോ​ദ​ര​ങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്‌തേ​ക്കാം?

13 നമ്മൾ ഉന്നതാ​ധി​കാ​രി​കളെ അനുസ​രി​ക്കു​മ്പോൾ അതു നമുക്കും മറ്റുള്ള​വർക്കും പ്രയോ​ജനം ചെയ്യും. അത്‌ എങ്ങനെ​യാണ്‌? ഒരു കാര്യം, നിയമം അനുസ​രി​ക്കാ​ത്ത​തു​കൊ​ണ്ടുള്ള ശിക്ഷ നമുക്ക്‌ ഒഴിവാ​ക്കാ​നാ​കും. (റോമ. 13:4) ഇനി, നമ്മൾ ഓരോ​രു​ത്ത​രും നിയമം അനുസ​രി​ക്കു​മ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ അനുസ​ര​ണ​മു​ള്ള​വ​രാ​ണെന്ന്‌ അധികാ​രി​കൾ തിരി​ച്ച​റി​യും. ഉദാഹ​ര​ണ​ത്തിന്‌, വർഷങ്ങൾക്കു മുമ്പ്‌ നൈജീ​രി​യ​യിൽ നടന്ന ഒരു സംഭവം നോക്കുക. ഒരു ദിവസം മീറ്റിങ്ങ്‌ നടക്കു​മ്പോൾ നികുതി കൊടു​ക്കു​ന്ന​തിന്‌ എതിരെ പ്രക്ഷോ​ഭം നടത്തു​ന്ന​വരെ തേടി പട്ടാള​ക്കാർ രാജ്യ​ഹാ​ളിൽ എത്തി. എന്നാൽ അവരുടെ മേധാവി പട്ടാള​ക്കാ​രോട്‌ അവി​ടെ​നിന്ന്‌ പോകാൻ ആവശ്യ​പ്പെട്ടു. എന്നിട്ട്‌ അദ്ദേഹം ഇങ്ങനെ​യും പറഞ്ഞു: “യഹോ​വ​യു​ടെ സാക്ഷികൾ എപ്പോ​ഴും നികുതി അടയ്‌ക്കു​ന്ന​വ​രാണ്‌.” ഓരോ തവണ നമ്മൾ നിയമം അനുസ​രി​ക്കു​മ്പോ​ഴും യഹോ​വ​യു​ടെ ജനത്തി​നുള്ള നല്ല പേര്‌ നിലനി​റു​ത്താൻ നമ്മൾ സഹായി​ക്കു​ക​യാ​യി​രി​ക്കും. അങ്ങനെ​യു​ണ്ടാ​ക്കുന്ന ആ സത്‌പേര്‌ ചില സാഹച​ര്യ​ങ്ങ​ളിൽ നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ ഒരു സംരക്ഷ​ണ​വു​മാ​യേ​ക്കാം.—മത്താ. 5:16.

14. ഉന്നതാ​ധി​കാ​രി​കളെ ‘അനുസ​രി​ക്കു​ന്ന​തിന്‌ ഒരുക്ക​മു​ള്ള​വ​ളാ​യി​രി​ക്കാൻ’ ഒരു സഹോ​ദ​രി​യെ സഹായി​ച്ചത്‌ എന്താണ്‌?

14 ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ഉന്നതാ​ധി​കാ​രി​കളെ അനുസ​രി​ക്കാൻ ചില​പ്പോൾ നമുക്കു ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള ജോവാന സഹോ​ദരി പറയുന്നു: “എന്റെ കുടും​ബാം​ഗ​ങ്ങ​ളിൽ ചിലർക്ക്‌ അധികാ​രി​ക​ളിൽനിന്ന്‌ അനീതി നേരി​ടേണ്ടി വന്നിട്ടുണ്ട്‌. അതു​കൊ​ണ്ടു​തന്നെ അവരെ അനുസ​രി​ക്കു​ന്നത്‌ എനിക്കു വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു.” എന്നാൽ തന്റെ ചിന്താ​രീ​തി​ക്കു മാറ്റം വരുത്താൻ സഹോ​ദരി തീരു​മാ​നി​ച്ചു. അതിനു​വേണ്ടി സഹോ​ദരി നല്ല ശ്രമം ചെയ്‌തു. ഒന്നാമ​താ​യി, സഹോ​ദരി അധികാ​രി​കൾക്കെ​തി​രെ സമൂഹ​മാ​ധ്യ​മ​ങ്ങ​ളിൽ വരുന്ന വാർത്ത​ക​ളും മറ്റും വായി​ക്കു​ന്നതു നിറുത്തി. (സുഭാ. 20:3) രണ്ടാമ​താ​യി, ഗവൺമെ​ന്റു​കൾക്കു മാറ്റം വരുന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​തി​നു പകരം യഹോ​വ​യിൽ ആശ്രയി​ക്കാൻ തന്നെ സഹായി​ക്ക​ണ​മെന്നു പ്രാർഥി​ച്ചു. (സങ്കീ. 9:9, 10) മൂന്നാ​മ​താ​യി, നിഷ്‌പ​ക്ഷ​ത​യെ​ക്കു​റിച്ച്‌ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ വന്നിരി​ക്കുന്ന ലേഖനങ്ങൾ വായിച്ചു. (യോഹ. 17:16) അധികാ​രി​കളെ ബഹുമാ​നി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യു​ന്ന​തു​കൊണ്ട്‌ തനിക്ക്‌ ഇപ്പോൾ “പറഞ്ഞറി​യി​ക്കാൻ പറ്റാത്ത സമാധാ​ന​വും സംതൃ​പ​തി​യും ഉണ്ട്‌” എന്നു ജോവാന സഹോ​ദരി പറയുന്നു.

യഹോ​വ​യു​ടെ സംഘട​ന​യിൽനി​ന്നുള്ള നിർദേ​ശങ്ങൾ അനുസ​രി​ക്കു​ക

15. യഹോ​വ​യു​ടെ സംഘട​ന​യിൽനിന്ന്‌ കിട്ടുന്ന നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ നമുക്കു ചില​പ്പോൾ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

15 സഭയിൽ ‘നേതൃ​ത്വം എടുക്കു​ന്ന​വരെ അനുസ​രി​ക്കാൻ’ യഹോവ നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്നു. (എബ്രാ. 13:17) നമ്മുടെ നേതാ​വായ യേശു പൂർണ​നാ​ണെ​ങ്കി​ലും ഭൂമി​യിൽ നേതൃ​ത്വ​മെ​ടു​ക്കാൻ യേശു ഉപയോ​ഗി​ക്കു​ന്ന​വ​രാ​രും പൂർണരല്ല. അതു​കൊ​ണ്ടു​തന്നെ അവരെ അനുസ​രി​ക്കാൻ നമുക്കു ബുദ്ധി​മു​ട്ടു തോന്നാം, പ്രത്യേ​കിച്ച്‌ നമുക്ക്‌ ഇഷ്ടമി​ല്ലാത്ത എന്തെങ്കി​ലും ചെയ്യാൻ അവർ ആവശ്യ​പ്പെ​ടു​മ്പോൾ. അപ്പോ​സ്‌ത​ല​നായ പത്രോ​സി​ന്റെ കാര്യ​ത്തിൽ ഒരിക്കൽ അങ്ങനെ സംഭവി​ച്ചു. മോശ​യു​ടെ നിയമ​മ​നു​സ​രിച്ച്‌ അശുദ്ധ​മെന്നു കണക്കാ​ക്കി​യി​രുന്ന ചില ജീവി​കളെ കഴിക്കാൻ ഒരു ദൈവ​ദൂ​തൻ ആവശ്യ​പ്പെ​ട്ട​പ്പോൾ പത്രോസ്‌ അതു നിരസി​ച്ചു. അതും ഒന്നല്ല, മൂന്നു തവണ. (പ്രവൃ. 10:9-16) ആ പുതിയ നിർദേശം പത്രോ​സിന്‌ ഒട്ടും ഉൾക്കൊ​ള്ളാ​നാ​യില്ല. കാരണം അതുവരെ അദ്ദേഹം ചെയ്‌തു​പോ​ന്ന​തിൽനിന്ന്‌ വളരെ വ്യത്യ​സ്‌ത​മാ​യി​രു​ന്നു ആ നിർദേശം. പൂർണ​നായ ഒരു ദൈവ​ദൂ​തൻ നൽകിയ ഒരു നിർദേശം അനുസ​രി​ക്കാൻ പത്രോ​സി​നു ബുദ്ധി​മു​ട്ടു തോന്നി​യെ​ങ്കിൽ അപൂർണ​മ​നു​ഷ്യർ നൽകുന്ന നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ നമുക്കു ബുദ്ധി​മു​ട്ടു തോന്നു​ന്ന​തിൽ അതിശ​യി​ക്കാ​നു​ണ്ടോ?

16. ഒട്ടും ന്യായ​മ​ല്ലെന്നു തോന്നാ​വുന്ന ഒരു നിർദേശം കിട്ടി​യ​പ്പോൾപ്പോ​ലും പൗലോസ്‌ എന്താണു ചെയ്‌തത്‌? (പ്രവൃ​ത്തി​കൾ 21:23, 24, 26)

16 ഒട്ടും ന്യായ​മ​ല്ലെന്നു തോന്നാ​വുന്ന ഒരു നിർദേശം കിട്ടി​യ​പ്പോൾപ്പോ​ലും അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അത്‌ ‘അനുസ​രി​ക്കാൻ ഒരുക്ക​മു​ള്ള​വ​നാ​യി​രു​ന്നു.’ “മോശ​യു​ടെ നിയമം ഉപേക്ഷി​ക്കാൻ” അഥവാ വിശ്വാ​സ​ത്യാ​ഗം കാണി​ക്കാൻ പഠിപ്പി​ച്ചു​കൊണ്ട്‌ പൗലോസ്‌ ആ നിയമ​ത്തോട്‌ അനാദ​രവ്‌ കാണി​ക്കു​ന്നു എന്നൊരു വ്യാജ​വാർത്ത ജൂത​ക്രി​സ്‌ത്യാ​നി​കൾ കേൾക്കാൻ ഇടയായി. (പ്രവൃ. 21:21) യരുശ​ലേ​മി​ലെ മൂപ്പന്മാർ പൗലോ​സി​നോട്‌ അവി​ടെ​യുള്ള നാലു പുരു​ഷ​ന്മാ​രെ കൂട്ടി​ക്കൊണ്ട്‌ ആലയത്തിൽ ചെന്ന്‌ ആചാര​പ്ര​കാ​രം സ്വയം ശുദ്ധീ​ക​രി​ക്കാ​നും അങ്ങനെ താൻ നിയമം അനുസ​രി​ക്കു​ന്നുണ്ട്‌ എന്നതിനു തെളിവ്‌ നൽകാ​നും ആവശ്യ​പ്പെട്ടു. എന്നാൽ ക്രിസ്‌ത്യാ​നി​കൾ ആ നിയമ​ത്തിൻകീ​ഴിൽ അല്ലെന്നു പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. മാത്രമല്ല, അദ്ദേഹം ഇക്കാര്യ​ത്തിൽ തെറ്റൊ​ന്നും ചെയ്‌തി​ട്ടു​മി​ല്ലാ​യി​രു​ന്നു. എന്നിട്ടും ഒരു മടിയും കൂടാതെ അവർ പറഞ്ഞത്‌ അനുസ​രി​ക്കാൻ പൗലോസ്‌ തയ്യാറാ​യി. “പിറ്റേന്ന്‌ പൗലോസ്‌ ആ പുരു​ഷ​ന്മാ​രെ കൂട്ടി​ക്കൊ​ണ്ടു​പോ​യി അവരോ​ടൊ​പ്പം ആചാര​പ്ര​കാ​രം സ്വയം ശുദ്ധീ​ക​രി​ച്ചു.” (പ്രവൃ​ത്തി​കൾ 21:23, 24, 26 വായി​ക്കുക.) കിട്ടിയ നിർദേശം പൗലോസ്‌ അനുസ​രി​ച്ച​തു​കൊണ്ട്‌ സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ ഐക്യം നിലനി​റു​ത്താൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു.—റോമ. 14:19, 21.

17. സ്റ്റെഫാ​നി​യു​ടെ അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

17 തന്റെ രാജ്യത്തെ ബ്രാഞ്ചു​ക​മ്മി​റ്റി എടുത്ത ഒരു തീരു​മാ​നം ഉൾക്കൊ​ള്ളാൻ ബുദ്ധി​മു​ട്ടു തോന്നിയ ഒരു സഹോ​ദ​രി​യാ​ണു സ്റ്റെഫാനി. സഹോ​ദ​രി​യും ഭർത്താ​വും ഒരു അന്യഭാ​ഷാ​ക്കൂ​ട്ട​ത്തോ​ടൊ​പ്പം സന്തോ​ഷ​ത്തോ​ടെ പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു. എന്നാൽ ബ്രാ​ഞ്ചോ​ഫീസ്‌ ആ ഭാഷാ​ക്കൂ​ട്ടത്തെ പിരി​ച്ചു​വി​ടു​ക​യും സ്റ്റെഫാനി സഹോ​ദ​രി​യെ​യും ഭർത്താ​വി​നെ​യും അവരുടെ മാതൃ​ഭാ​ഷാ​സ​ഭ​യി​ലേക്കു വീണ്ടും നിയമി​ക്കു​ക​യും ചെയ്‌തു. സഹോ​ദരി പറയുന്നു: “എനിക്കു വല്ലാത്ത വിഷമ​മാ​യി. ഞങ്ങളുടെ മാതൃ​ഭാ​ഷ​യിൽ അത്രയ്‌ക്ക്‌ ആവശ്യ​മു​ണ്ടെന്ന്‌ എനിക്കു തോന്നി​യില്ല.” എന്നിട്ടും ആ പുതിയ നിർദേ​ശ​മ​നു​സ​രിച്ച്‌ പ്രവർത്തി​ക്കാൻ സഹോ​ദരി തീരു​മാ​നി​ച്ചു. സഹോ​ദരി പറയുന്നു: “സഹോ​ദ​ര​ങ്ങ​ളു​ടെ ആ തീരു​മാ​നം ശരിയാ​ണെന്ന്‌ എനിക്കു പിന്നീ​ടാ​ണു ബോധ്യ​മാ​യത്‌. ഞങ്ങളുടെ സഭയിൽ ഒറ്റയ്‌ക്കു വിശ്വാ​സ​ത്തി​ലുള്ള പലർക്കും ഒരു ആത്മീയ അപ്പനോ അമ്മയോ ആയിരി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. കുറെ​ക്കാ​ലം നിഷ്‌ക്രി​യ​യാ​യി​രുന്ന ഒരു സഹോ​ദ​രി​ക്കു ഞാൻ ഇപ്പോൾ ബൈബിൾപ​ഠനം നടത്തുന്നു. വ്യക്തി​പ​ര​മാ​യി പഠിക്കു​ന്ന​തി​നും എനിക്ക്‌ ഇപ്പോൾ ഒരുപാ​ടു സമയം കിട്ടു​ന്നുണ്ട്‌. നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ എന്റെ കഴിവി​ന്റെ പരമാ​വധി ശ്രമി​ച്ച​തു​കൊണ്ട്‌ ഇന്ന്‌ എനിക്കു നല്ലൊരു മനസ്സാ​ക്ഷി​യുണ്ട്‌.”

18. അനുസ​ര​ണ​മു​ള്ള​വ​രാ​യി​രി​ക്കു​ന്നതു നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

18 നമുക്ക്‌ അനുസ​രണം പഠി​ച്ചെ​ടു​ക്കാ​നാ​കും. യേശു ‘താൻ അനുഭ​വിച്ച കഷ്ടതക​ളി​ലൂ​ടെ അനുസ​രണം പഠിച്ചു’ എന്നു ബൈബിൾ പറയുന്നു. (എബ്രാ. 5:8) നമ്മളും അതു​പോ​ലെ ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ മിക്ക​പ്പോ​ഴും അനുസ​രണം പഠിക്കും. ഉദാഹ​ര​ണ​ത്തിന്‌, കോവിഡ്‌-19 മഹാമാ​രി പടർന്നു​പി​ടി​ക്കാൻ തുടങ്ങിയ സമയത്ത്‌ രാജ്യ​ഹാ​ളിൽ കൂടി​വ​ന്നുള്ള മീറ്റി​ങ്ങും വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യും നിറു​ത്താൻ ആവശ്യ​പ്പെ​ട്ട​പ്പോൾ അത്‌ അനുസ​രി​ക്കാൻ നിങ്ങൾക്കു ബുദ്ധി​മു​ട്ടു തോന്നി​യോ? എങ്കിലും നിങ്ങൾ അനുസ​രി​ച്ച​തു​കൊണ്ട്‌ നിങ്ങൾക്കു​തന്നെ അത്‌ ഒരു സംരക്ഷ​ണ​മാ​യി. സഭയുടെ ഐക്യം കാത്തു​സൂ​ക്ഷി​ക്കാ​നും യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നും നിങ്ങൾക്കു കഴിഞ്ഞു. മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ കിട്ടുന്ന നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ നമ്മൾ ഇപ്പോൾ നന്നായി ഒരുങ്ങി​യി​രി​ക്കു​ന്നു എന്നു പറയാം. നമ്മുടെ രക്ഷ ആ നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്ന​തി​നെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌.—ഇയ്യോ. 36:11.

19. നിങ്ങൾ അനുസ​ര​ണ​മു​ള്ള​വ​രാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

19 അനുസ​രി​ക്കു​ന്ന​തു​കൊണ്ട്‌ ഒരുപാട്‌ അനു​ഗ്ര​ഹങ്ങൾ ലഭിക്കു​മെന്നു നമ്മൾ പഠിച്ചു. എന്നാൽ നമ്മൾ യഹോ​വയെ അനുസ​രി​ക്കു​ന്നതു പ്രധാ​ന​മാ​യും യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടും ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടും ആണ്‌. (1 യോഹ. 5:3) യഹോവ നമുക്കു ചെയ്‌തു​ത​ന്നി​രി​ക്കുന്ന എല്ലാ കാര്യ​ങ്ങൾക്കും പകരം കൊടു​ക്കാൻ ഒരിക്ക​ലും നമുക്കു കഴിയില്ല. (സങ്കീ. 116:12) എന്നാൽ യഹോ​വ​യെ​യും നമ്മുടെ മേൽ അധികാ​ര​മുള്ള മറ്റുള്ള​വ​രെ​യും അനുസ​രി​ക്കാൻ നമുക്കു കഴിയും. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ നമ്മൾ ജ്ഞാനി​ക​ളാ​ണെന്നു തെളി​യി​ക്കു​ക​യാണ്‌. നമ്മൾ ജ്ഞാനി​ക​ളാ​കു​മ്പോൾ അത്‌ യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കും.—സുഭാ. 27:11.

ഗീതം 89 ശ്രദ്ധി​ക്കാം, അനുസ​രി​ക്കാം, അനു​ഗ്രഹം നേടാം

a നമ്മൾ അപൂർണ​രാ​യ​തു​കൊണ്ട്‌ ചില​പ്പോ​ഴൊ​ക്കെ അനുസ​രി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​യി തോന്നി​യേ​ക്കാം. അധികാ​ര​മുള്ള ഒരാളാ​ണു നമ്മളോട്‌ ഒരു കാര്യം ചെയ്യാൻ ആവശ്യ​പ്പെ​ടു​ന്ന​തെ​ങ്കിൽപ്പോ​ലും നമുക്ക്‌ അങ്ങനെ തോന്നാം. ഈ ലേഖന​ത്തിൽ മാതാ​പി​താ​ക്ക​ളെ​യും ‘ഉന്നതാ​ധി​കാ​രി​ക​ളെ​യും’ ക്രിസ്‌തീ​യ​സ​ഭ​യിൽ നേതൃ​ത്വം എടുക്കുന്ന സഹോ​ദ​ര​ന്മാ​രെ​യും അനുസ​രി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജ​നങ്ങൾ എന്തൊ​ക്കെ​യാ​ണെന്നു ചർച്ച ചെയ്യും.

b മാതാപിതാക്കൾ വെക്കുന്ന നിയമങ്ങൾ അനുസ​രി​ക്കാൻ നിങ്ങൾക്കു ബുദ്ധി​മു​ട്ടു തോന്നു​ന്നെ​ങ്കിൽ അതെക്കു​റിച്ച്‌ അവരോട്‌ എങ്ങനെ സംസാ​രി​ക്കാം എന്ന്‌ അറിയു​ന്ന​തി​നു​വേണ്ടി jw.org-ലെ “മാതാ​പി​താ​ക്കൾ വെച്ചി​രി​ക്കുന്ന നിയമ​ങ്ങ​ളെ​ക്കു​റിച്ച്‌ എനിക്ക്‌ അവരോട്‌ എങ്ങനെ സംസാ​രി​ക്കാം?” എന്ന ലേഖനം വായി​ക്കുക.

c ചിത്രത്തിന്റെ വിവരണം: ബേത്ത്‌ലെ​ഹെ​മിൽ പോയി പേര്‌ രേഖ​പ്പെ​ടു​ത്താ​നുള്ള സീസറി​ന്റെ കല്പന യോ​സേ​ഫും മറിയ​യും അനുസ​രി​ച്ചു. ഇന്നു ക്രിസ്‌ത്യാ​നി​കൾ ഗതാഗ​ത​നി​യ​മ​ങ്ങ​ളും നികു​തി​യോ​ടു ബന്ധപ്പെട്ട നിയമ​ങ്ങ​ളും ആരോ​ഗ്യ​കാ​ര്യ​ങ്ങ​ളിൽ “ഉന്നതാ​ധി​കാ​രി​കൾ” നൽകുന്ന മുന്നറി​യി​പ്പു​ക​ളും അനുസ​രി​ക്കു​ന്നു.