വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 44

ദൈവ​വ​ചനം ആഴത്തിൽ പഠിക്കുക

ദൈവ​വ​ചനം ആഴത്തിൽ പഠിക്കുക

‘സത്യത്തി​ന്റെ വീതി​യും നീളവും ഉയരവും ആഴവും പൂർണ​മാ​യി ഗ്രഹി​ക്കുക.’—എഫെ. 3:18.

ഗീതം 95 വെളിച്ചം കൂടു​തൽക്കൂ​ടു​തൽ തെളി​ഞ്ഞു​വ​രു​ന്നു

ചുരുക്കം a

1-2. ബൈബിൾ വായി​ക്കു​ന്ന​തി​നും പഠിക്കു​ന്ന​തി​നും ഉള്ള ഏറ്റവും നല്ല വഴി ഏതാണ്‌? ഒരു ഉദാഹ​ര​ണ​ത്തി​ലൂ​ടെ വിശദീ​ക​രി​ക്കുക.

 നിങ്ങൾ ഒരു വീടു വാങ്ങാൻ തീരു​മാ​നി​ക്കു​ന്നെ​ന്നി​രി​ക്കട്ടെ. ആ വീടിന്റെ മുൻവ​ശത്തെ ഒരു ഫോട്ടോ മാത്രം കണ്ടിട്ട്‌ അതു വാങ്ങാൻ നിങ്ങൾ തയ്യാറാ​കു​മോ? ഇല്ല അല്ലേ? പകരം അവിടെ ചെന്ന്‌ അതിന്റെ അകവും പുറവും മുക്കും​മൂ​ല​യും ഒക്കെ കണ്ട്‌ മനസ്സി​ലാ​ക്കി​യി​ട്ടേ നിങ്ങൾ ഒരു തീരു​മാ​ന​മെ​ടു​ക്കൂ. ഇനി, ആ വീട്‌ എങ്ങനെ പണി​തെന്നു കൃത്യ​മാ​യി അറിയാ​വുന്ന ആരോ​ടെ​ങ്കി​ലും അതെക്കു​റിച്ച്‌ ചോദി​ച്ച​റി​യാ​നും നിങ്ങൾ ആഗ്രഹി​ക്കും. ചുരു​ക്കി​പ്പ​റ​ഞ്ഞാൽ, നിങ്ങൾ വാങ്ങാൻ ആഗ്രഹി​ക്കുന്ന വീടി​നെ​ക്കു​റിച്ച്‌ എല്ലാ വിശദാം​ശ​ങ്ങ​ളും അറിയാൻ നിങ്ങൾ ശ്രമി​ക്കും.

2 ബൈബിൾ വായി​ക്കു​മ്പോ​ഴും പഠിക്കു​മ്പോ​ഴും നമ്മൾ അതുതന്നെ ചെയ്യേ​ണ്ട​തുണ്ട്‌. ബൈബി​ളി​ലെ സന്ദേശ​ത്തെ​ക്കു​റിച്ച്‌ ഒരു പണ്ഡിതൻ പറഞ്ഞത്‌, “അത്‌ ഉയർന്ന ഗോപു​ര​ങ്ങ​ളും ആഴത്തിൽ അടിസ്ഥാ​ന​ങ്ങ​ളും ഉള്ള വളരെ വിശാ​ല​മായ ഒരു കെട്ടി​ടം​പോ​ലെ​യാണ്‌” എന്നാണ്‌. അങ്ങനെ​യെ​ങ്കിൽ, ബൈബി​ളിൽ അടങ്ങി​യി​രി​ക്കുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ നമുക്ക്‌ എന്തു ചെയ്യാ​നാ​കും? ബൈബിൾ വെറുതേ ഓടി​ച്ചു​വാ​യി​ച്ചാൽ, “ദൈവ​ത്തി​ന്റെ വിശു​ദ്ധ​മായ അരുള​പ്പാ​ടു​ക​ളു​ടെ അടിസ്ഥാ​ന​കാ​ര്യ​ങ്ങൾ,” അതായത്‌ ബൈബി​ളി​ലെ അടിസ്ഥാ​ന​വി​ഷ​യങ്ങൾ, മാത്രമേ മനസ്സി​ലാ​കു​ക​യു​ള്ളൂ. (എബ്രാ. 5:12) അതു​കൊണ്ട്‌ വീടിന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ ബൈബി​ളി​ന്റെ​യും കാര്യ​ത്തിൽ നിങ്ങൾ അതിന്റെ “ഉള്ളി​ലേക്ക്‌” ഇറങ്ങി​ച്ചെന്ന്‌ വിശദാം​ശങ്ങൾ പരി​ശോ​ധി​ക്കേ​ണ്ട​തുണ്ട്‌. ബൈബിൾ പഠിക്കാ​നുള്ള നല്ലൊരു മാർഗം അതിന്റെ ഒരു ഭാഗത്ത്‌ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ മറ്റു ഭാഗങ്ങ​ളിൽ പറഞ്ഞി​രി​ക്കു​ന്ന​തു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നെന്നു കണ്ടെത്തു​ന്ന​താണ്‌. അതോ​ടൊ​പ്പം നിങ്ങൾ എന്താണു വിശ്വ​സി​ക്കു​ന്ന​തെ​ന്നും അതു സത്യമാ​ണെന്നു വിശ്വ​സി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക.

3. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ തന്റെ സഹവി​ശ്വാ​സി​കളെ എന്തു ചെയ്യാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു, എന്തു​കൊണ്ട്‌? (എഫെസ്യർ 3:14-19)

3 ദൈവ​വ​ച​ന​ത്തി​ന്റെ എല്ലാ വിശദാം​ശ​ങ്ങ​ളും നന്നായി മനസ്സി​ലാ​ക്കാൻ നമ്മൾ ബൈബിൾ സത്യങ്ങ​ളെ​ക്കു​റിച്ച്‌ ആഴത്തിൽ പഠി​ക്കേ​ണ്ട​തുണ്ട്‌. “സത്യത്തി​ന്റെ വീതി​യും നീളവും ഉയരവും ആഴവും പൂർണ​മാ​യി ഗ്രഹി​ക്കാൻ” കഴി​യേ​ണ്ട​തി​നു ദൈവ​വ​ചനം ഉത്സാഹ​ത്തോ​ടെ പഠിക്കാൻ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ തന്റെ സഹവി​ശ്വാ​സി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ അവർ “നന്നായി വേരൂ​ന്നി​യ​വ​രും” വിശ്വാ​സ​ത്തിൽ “ഉറച്ചു​നിൽക്കു​ന്ന​വ​രും” ആയിത്തീ​രു​മാ​യി​രു​ന്നു. (എഫെസ്യർ 3:14-19 വായി​ക്കുക.) നമ്മളും അതുതന്നെ ചെയ്യേ​ണ്ട​തുണ്ട്‌. ബൈബിൾസ​ത്യ​ങ്ങ​ളു​ടെ അർഥം മുഴു​വ​നാ​യി മനസ്സി​ലാ​ക്കാൻ നമുക്ക്‌ എങ്ങനെ അത്‌ ആഴത്തിൽ പഠിക്കാ​മെന്നു നോക്കാം.

ആഴമേ​റിയ ബൈബിൾസ​ത്യ​ങ്ങൾക്കാ​യി അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കുക

4. യഹോ​വ​യോ​ടു കൂടുതൽ അടുക്കാൻ നമുക്ക്‌ എന്തു ചെയ്യാം? ചില ഉദാഹ​ര​ണങ്ങൾ പറയുക.

4 ക്രിസ്‌ത്യാ​നി​ക​ളായ നമ്മൾ ബൈബി​ളി​ലെ അടിസ്ഥാ​ന​സ​ത്യ​ങ്ങൾ മാത്രം മനസ്സി​ലാ​ക്കു​ന്ന​തിൽ തൃപ്‌തി​പ്പെ​ടു​ന്നില്ല. ദൈവാ​ത്മാ​വി​ന്റെ സഹായ​ത്തോ​ടെ “ഗഹനമായ ദൈവ​കാ​ര്യ​ങ്ങൾപോ​ലും” പഠിക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. (1 കൊരി. 2:9, 10) യഹോ​വ​യോ​ടു കൂടുതൽ അടുക്കുക എന്ന ലക്ഷ്യത്തിൽ ചില വിഷയങ്ങൾ ആഴത്തിൽ പഠിക്കാൻ നിങ്ങൾക്കു ലക്ഷ്യം വെച്ചു​കൂ​ടേ? ഉദാഹ​ര​ണ​ത്തിന്‌, പണ്ടുകാ​ലത്തെ ദൈവ​ദാ​സ​രോട്‌ യഹോവ സ്‌നേഹം കാണി​ച്ചത്‌ എങ്ങനെ​യെ​ല്ലാ​മാ​ണെ​ന്നും ദൈവം നിങ്ങ​ളെ​യും സ്‌നേ​ഹി​ക്കു​ന്നുണ്ട്‌ എന്നതിന്‌ അതു തെളിവ്‌ നൽകു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നും പഠിക്കാൻ ശ്രമി​ക്കുക. അതല്ലെ​ങ്കിൽ, യഹോ​വയെ ആരാധി​ക്കു​ന്ന​തി​നു​വേണ്ടി ഇസ്രാ​യേ​ലി​ലു​ണ്ടാ​യി​രുന്ന ക്രമീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും ആരാധ​ന​യ്‌ക്കു​വേണ്ടി ഇന്നു ക്രിസ്‌ത്യാ​നി​കൾക്കുള്ള ക്രമീ​ക​ര​ണ​വു​മാ​യി അതിന്‌ എന്തു സമാന​ത​യാ​ണു​ള്ളത്‌ എന്നതി​നെ​ക്കു​റി​ച്ചും മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. ഇനി, യേശു​വി​ന്റെ ജീവി​ത​ത്തോ​ടും ശുശ്രൂ​ഷ​യോ​ടും ബന്ധപ്പെട്ടു നിറ​വേ​റിയ പ്രവച​ന​ങ്ങ​ളും നിങ്ങൾക്കു വിശദ​മാ​യി പഠിക്കാ​നാ​കും.

5. ഏതു വിഷയ​ത്തെ​ക്കു​റിച്ച്‌ ആഴത്തിൽ പഠിക്കാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

5 ഉത്സാഹ​ത്തോ​ടെ ബൈബിൾ പഠിക്കുന്ന ചില​രോട്‌ അവർ ആഴത്തിൽ പഠിക്കാൻ ആഗ്രഹി​ക്കുന്ന ചില വിഷയങ്ങൾ ഏതൊ​ക്കെ​യാ​ണെന്നു ചോദി​ച്ചു. അവരിൽ ചിലർ പറഞ്ഞ കാര്യങ്ങൾ  “ആഴത്തിൽ പഠിക്കാ​നുള്ള വിഷയങ്ങൾ” എന്ന ചതുര​ത്തിൽ കാണാം. ആ വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ വാച്ച്‌ടവർ പ്രസി​ദ്ധീ​കരണ സൂചി​ക​യോ (ഇംഗ്ലീഷ്‌), യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി​യോ ഉപയോ​ഗിച്ച്‌ പഠിക്കു​ന്ന​തി​ലൂ​ടെ നിങ്ങൾക്ക്‌ ഒരുപാ​ടു സന്തോഷം നേടാ​നാ​കും. ഇത്തരത്തിൽ പഠിക്കു​ന്നതു നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കു​ക​യും ‘ദൈവ​ത്തെ​ക്കു​റിച്ച്‌ അറിവ്‌ നേടാൻ’ സഹായി​ക്കു​ക​യും ചെയ്യും. (സുഭാ. 2:4, 5) നമുക്ക്‌ ആഴത്തിൽ പഠിക്കാൻ കഴിയുന്ന ചില ബൈബിൾസ​ത്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഇനി നോക്കാം.

ദൈ​വോ​ദ്ദേ​ശ്യ​ത്തെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കു​ക

6. (എ) പദ്ധതി​യും ഉദ്ദേശ്യ​വും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌? (ബി) മനുഷ്യ​നെ​യും ഭൂമി​യെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യം “നിത്യ​മായ” ഒന്നാ​ണെന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

6 നമുക്ക്‌ ആഴത്തിൽ പഠിക്കാ​നാ​കുന്ന ഒരു വിഷയ​മാ​ണു ദൈ​വോ​ദ്ദേ​ശ്യ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ. ഒരു വ്യക്തിക്ക്‌ ഒരു ഉദ്ദേശ്യ​മു​ണ്ടെന്നു പറയു​ന്ന​തും ഒരു പദ്ധതി​യു​ണ്ടെന്നു പറയു​ന്ന​തും തമ്മിൽ വ്യത്യാ​സ​മുണ്ട്‌. ഒരു പദ്ധതി ഉണ്ടായി​രി​ക്കു​ന്നതു ലക്ഷ്യസ്ഥാ​നത്ത്‌ എത്താനാ​യി ഒരു വഴി തിര​ഞ്ഞെ​ടു​ക്കു​ന്ന​തു​പോ​ലെ​യാ​ണെന്നു പറയാം. വഴിയിൽ എന്തെങ്കി​ലും തടസ്സം നേരി​ട്ടാൽ ആ പദ്ധതി നടക്കാ​തെ​വ​രും. പക്ഷേ, ഉദ്ദേശ്യം എന്നു പറയു​ന്നത്‌, നമ്മൾ എത്തി​ച്ചേ​രാൻ ആഗ്രഹി​ക്കുന്ന ലക്ഷ്യസ്ഥാ​നം​ത​ന്നെ​യാണ്‌. എവി​ടെ​യാണ്‌ എത്തി​ച്ചേ​രേ​ണ്ട​തെന്നു നമുക്കു കൃത്യ​മാ​യി അറിയാം. പക്ഷേ, അവി​ടേക്കു പോകാ​നുള്ള വഴി ഏതു വേണ​മെ​ങ്കി​ലു​മാ​കാം. ഒരു വഴിയിൽ തടസ്സം നേരി​ട്ടാൽ മറ്റൊന്നു തിര​ഞ്ഞെ​ടു​ക്കാ​നാ​കും. യഹോ​വ​യു​ടെ കാര്യ​മെ​ടു​ത്താൽ, തന്റെ ഉദ്ദേശ്യം നിറ​വേ​റ്റു​ന്ന​തിന്‌ ഏതു വഴി തിര​ഞ്ഞെ​ടു​ത്താ​ലും യഹോവ വിജയി​ക്കു​മെന്ന്‌ ഉറപ്പാണ്‌. കാരണം, “എല്ലാം തന്റെ ഉദ്ദേശ്യം നിറ​വേ​റ്റാൻ യഹോവ ഇടയാ​ക്കു​ന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാ. 16:4) ദൈവ​ത്തി​ന്റെ ഉദ്ദേശ്യം “നിത്യ​മായ” ഒന്നാ​ണെ​ന്നും ബൈബിൾ പറയുന്നു. (എഫെ. 3:11) കാരണം, യഹോവ ചെയ്യുന്ന കാര്യ​ങ്ങ​ളു​ടെ പ്രയോ​ജനം എന്നെന്നും നിലനിൽക്കും. അങ്ങനെ​യെ​ങ്കിൽ എന്താണ്‌ യഹോ​വ​യു​ടെ ഉദ്ദേശ്യം? അതു നിറ​വേ​റ്റാൻ ദൈവം എന്തെല്ലാം പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്തി​യി​രി​ക്കു​ന്നു?

7. ആദ്യമ​നു​ഷ്യർ അനുസ​ര​ണ​ക്കേടു കാണി​ച്ച​ശേഷം തന്റെ ഉദ്ദേശ്യം നടപ്പാ​ക്കാൻവേണ്ടി യഹോവ എന്തു ചെയ്‌തു? (മത്തായി 25:34)

7 ആദ്യമ​നു​ഷ്യ​രോ​ടു ദൈവം അവരെ​ക്കു​റി​ച്ചുള്ള തന്റെ ഉദ്ദേശ്യം എന്താ​ണെന്നു പറഞ്ഞു. അവർ ‘സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​രാ​യി പെരുകി ഭൂമി​യിൽ നിറഞ്ഞ്‌ അതിനെ അടക്കി​ഭ​രി​ക്കു​ക​യും എല്ലാ ജീവി​ക​ളു​ടെ മേലും ആധിപ​ത്യം നടത്തു​ക​യും’ വേണമാ​യി​രു​ന്നു. (ഉൽപ. 1:28) ആദാമും ഹവ്വയും ദൈവത്തെ ധിക്കരി​ക്കു​ക​യും അങ്ങനെ, മനുഷ്യ​കു​ടും​ബ​ത്തി​ലേക്കു പാപം കടന്നു​വ​രു​ക​യും ചെയ്‌തെ​ങ്കി​ലും യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തെ തകിടം​മ​റി​ക്കാൻ അതി​നൊ​ന്നു​മാ​യില്ല. തന്റെ ഉദ്ദേശ്യം നടപ്പാ​ക്കാൻ ദൈവം മറ്റൊരു വഴി സ്വീക​രി​ച്ചു. ആദാമും ഹവ്വയും അനുസ​ര​ണ​ക്കേടു കാണിച്ച ഉടനെ​തന്നെ മനുഷ്യ​നെ​യും ഭൂമി​യെ​യും കുറി​ച്ചുള്ള തന്റെ ഉദ്ദേശ്യം നടപ്പാ​ക്കാൻവേണ്ടി സ്വർഗ​ത്തിൽ ഒരു രാജ്യം സ്ഥാപി​ക്കാൻ ദൈവം തീരു​മാ​നി​ച്ചു. (മത്തായി 25:34 വായി​ക്കുക.) എന്നിട്ട്‌ തന്റെ സമയം വന്നപ്പോൾ യഹോവ സ്‌നേ​ഹ​ത്തോ​ടെ തന്റെ ആദ്യജാ​ത​നായ മകനെ അയച്ചു. അതനു​സ​രിച്ച്‌, യേശു ഭൂമി​യിൽ വന്ന്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ആളുകളെ പഠിപ്പി​ക്കു​ക​യും നമ്മളെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും രക്ഷിക്കാൻ തന്റെ ജീവൻ ഒരു മോച​ന​വി​ല​യാ​യി നൽകു​ക​യും ചെയ്‌തു. തുടർന്ന്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി ഭരി​ക്കേ​ണ്ട​തിന്‌ യഹോവ യേശു​വി​നെ ഉയിർപ്പിച്ച്‌ സ്വർഗ​ത്തി​ലേക്കു കൊണ്ടു​പോ​യി. എന്നാൽ ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ ഇനിയും ഒരുപാ​ടു കാര്യങ്ങൾ പഠിക്കാ​നുണ്ട്‌.

സ്വർഗ​ത്തി​ലും ഭൂമി​യി​ലും ഉള്ള എല്ലാവ​രും യഹോ​വ​യോ​ടുള്ള വിശ്വ​സ്‌ത​ത​യിൽ ഐക്യ​ത്തി​ലാ​യി​രി​ക്കുന്ന സമയം ഒന്നു ഭാവന​യിൽ കാണുക. (8-ാം ഖണ്ഡിക കാണുക)

8. (എ) എന്താണു ബൈബി​ളി​ന്റെ പ്രധാ​ന​വി​ഷയം? (ബി) എഫെസ്യർ 1:8-11 പറയു​ന്ന​തു​പോ​ലെ യഹോ​വ​യു​ടെ അന്തി​മോ​ദ്ദേ​ശ്യം എന്താണ്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

8 ക്രിസ്‌തു ഭരിക്കുന്ന ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ ഭൂമി​യെ​ക്കു​റി​ച്ചുള്ള തന്റെ ഉദ്ദേശ്യം നടപ്പാ​ക്കി​ക്കൊണ്ട്‌, തന്റെ പേരിനു വന്ന നിന്ദ​യെ​ല്ലാം യഹോവ നീക്കും. ഇതാണു ബൈബി​ളി​ന്റെ പ്രധാ​ന​വി​ഷയം. യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​നു മാറ്റം വരുത്താ​നാ​കില്ല. താൻ പറഞ്ഞ​തെ​ല്ലാം അതു​പോ​ലെ നടത്തു​മെന്നു യഹോവ ഉറപ്പു​ത​ന്നി​ട്ടുണ്ട്‌. (യശ. 46:10, 11, അടിക്കു​റി​പ്പു​കൾ; എബ്രാ. 6:17, 18) അധികം താമസി​യാ​തെ ഭൂമി ഒരു പറുദീ​സ​യാ​യി​ത്തീ​രും. അവിടെ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും നീതി​മാ​ന്മാ​രായ, പൂർണ​രായ മക്കൾ ‘എന്നു​മെ​ന്നേ​ക്കും ജീവിതം ആസ്വദി​ക്കും.’ (സങ്കീ. 22:26) സ്വർഗ​ത്തി​ലും ഭൂമി​യി​ലും ഉള്ള തന്റെ ദാസ​രെ​യെ​ല്ലാം ഐക്യ​ത്തി​ലാ​ക്കുക എന്നതാണു ദൈവ​ത്തി​ന്റെ അന്തി​മോ​ദ്ദേ​ശ്യം. അപ്പോൾ, ജീവി​ച്ചി​രി​ക്കുന്ന എല്ലാവ​രും യഹോ​വയെ തങ്ങളുടെ പരമാ​ധി​കാ​രി​യാ​യി അംഗീ​ക​രി​ച്ചു​കൊണ്ട്‌ ദൈവത്തെ വിശ്വ​സ്‌ത​മാ​യി അനുസ​രി​ക്കും. (എഫെസ്യർ 1:8-11 വായി​ക്കുക.) തന്റെ ഉദ്ദേശ്യം നിറ​വേ​റ്റു​ന്ന​തി​നു​വേണ്ടി യഹോവ എത്ര മനോ​ഹ​ര​മാ​യാ​ണു കാര്യങ്ങൾ ചെയ്യു​ന്ന​തെന്നു കാണു​മ്പോൾ നിങ്ങൾക്ക്‌ അതിശയം തോന്നു​ന്നി​ല്ലേ?

നിങ്ങളു​ടെ ഭാവി​യെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കു​ക

9. ബൈബിൾ വായി​ക്കു​ന്ന​തി​ലൂ​ടെ എന്നുവ​രെ​യുള്ള സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചു​പോ​ലും നമുക്കു മനസ്സി​ലാ​ക്കാ​നാ​കും?

9 ഏദെൻതോ​ട്ട​ത്തിൽവെച്ച്‌ യഹോവ നടത്തിയ ആ പ്രവച​ന​ത്തെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കുക. ഉൽപത്തി 3:15-ലാണു നമ്മൾ അതു കാണു​ന്നത്‌. b യഹോ​വ​യു​ടെ ഉദ്ദേശ്യ​നി​വൃ​ത്തി​യോ​ടു ബന്ധപ്പെട്ട സംഭവ​ങ്ങ​ളാണ്‌ അതിൽ പറഞ്ഞി​രി​ക്കു​ന്നത്‌. എന്നാൽ, ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു ശേഷമേ അതു നിറ​വേ​റു​മാ​യി​രു​ന്നു​ള്ളൂ. ഉൽപത്തി 3:15-ലെ ആ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യിൽ ഉൾപ്പെ​ട്ടി​രുന്ന ചില സംഭവ​ങ്ങ​ളാണ്‌ അബ്രാ​ഹാ​മിന്‌ ഒരു മകൻ ജനിക്കു​ന്ന​തും ആ സന്തതി​പ​ര​മ്പ​ര​യിൽ പിന്നീട്‌ മിശിഹ വരുന്ന​തും എല്ലാം. (ഉൽപ. 22:15-18) കൂടാതെ, മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ എ.ഡി. 33-ൽ യേശു​വി​ന്റെ ഉപ്പൂറ്റി ചതയ്‌ക്ക​പ്പെ​ട്ട​തും ആ പ്രവച​ന​നി​വൃ​ത്തി​യു​ടെ ഭാഗമാ​യി​രു​ന്നു. (പ്രവൃ. 3:13-15) ആ പ്രവച​ന​ത്തി​ലെ അവസാ​ന​സം​ഭവം, അതായത്‌ സാത്താന്റെ തല തകർക്കു​ന്നത്‌, ഇനിയും 1,000-ത്തിലേറെ വർഷങ്ങൾക്കു ശേഷം നടക്കാ​നി​രി​ക്കുന്ന കാര്യ​മാണ്‌. (വെളി. 20:7-10) സാത്താന്റെ വ്യവസ്ഥി​തി​യും യഹോ​വ​യു​ടെ സംഘട​ന​യും തമ്മിലുള്ള ശത്രുത അതിന്റെ അവസാ​ന​ഘ​ട്ട​ത്തിൽ എത്തു​മ്പോൾ എന്തൊക്കെ സംഭവി​ക്കും എന്നതി​നെ​ക്കു​റി​ച്ചും ബൈബിൾ ഒരുപാ​ടു കാര്യങ്ങൾ മുൻകൂ​ട്ടി പറഞ്ഞി​ട്ടുണ്ട്‌.

10. (എ) പെട്ടെ​ന്നു​തന്നെ എന്തെല്ലാം സംഭവ​ങ്ങ​ളാ​ണു നടക്കാൻപോ​കു​ന്നത്‌? (ബി) നമുക്ക്‌ എങ്ങനെ നമ്മുടെ മനസ്സി​നെ​യും ഹൃദയ​ത്തെ​യും ഒരുക്കാം? (അടിക്കു​റിപ്പ്‌ കാണുക.)

10 ബൈബി​ളിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന ഈ അസാധാ​രണ സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക: ആദ്യം രാഷ്‌ട്രങ്ങൾ “സമാധാ​നം! സുരക്ഷി​ത​ത്വം!” എന്നു പ്രഖ്യാ​പി​ക്കും. (1 തെസ്സ. 5:2, 3) ‘പെട്ടെ​ന്നു​തന്നെ’ എല്ലാ വ്യാജ​മ​ത​ങ്ങ​ളെ​യും രാഷ്‌ട്രങ്ങൾ ആക്രമി​ക്കു​ക​യും അങ്ങനെ മഹാകഷ്ടത ആരംഭി​ക്കു​ക​യും ചെയ്യും. (വെളി. 17:16) അതെത്തു​ടർന്ന്‌ ‘മനുഷ്യ​പു​ത്രൻ ശക്തി​യോ​ടെ​യും വലിയ മഹത്ത്വ​ത്തോ​ടെ​യും ആകാശ​മേ​ഘ​ങ്ങ​ളിൽ വരും.’ (മത്താ. 24:30) ആ സമയത്ത്‌ യേശു ആളുകളെ ന്യായം വിധിച്ച്‌ കോലാ​ടു​ക​ളിൽനിന്ന്‌ ചെമ്മരി​യാ​ടു​കളെ വേർതി​രി​ക്കും. എന്നാൽ, സാത്താൻ അപ്പോൾ വെറു​തേ​യി​രി​ക്കില്ല. (മത്താ. 25:31-33, 46) ദൈവ​ജ​ന​ത്തോ​ടുള്ള വെറുപ്പു കാരണം അവരെ ആക്രമി​ക്കാൻ മാഗോഗ്‌ ദേശത്തെ ഗോഗ്‌ എന്നു ബൈബിൾ വിളി​ക്കുന്ന രാഷ്‌ട്ര​ങ്ങ​ളു​ടെ കൂട്ടത്തെ സാത്താൻ പ്രേരി​പ്പി​ക്കും. (യഹ. 38:2, 10, 11) മഹാക​ഷ്ട​ത​യു​ടെ ഇടയ്‌ക്ക്‌ ഏതോ ഒരു സമയത്ത്‌ അഭിഷി​ക്ത​രിൽ ബാക്കി​യു​ള്ളവർ സ്വർഗ​ത്തി​ലേക്ക്‌ എടുക്ക​പ്പെ​ടും. അങ്ങനെ അവരും അർമ​ഗെ​ദോൻ യുദ്ധത്തിൽ യേശു​വി​നോ​ടും സ്വർഗീ​യ​സൈ​ന്യ​ത്തോ​ടും ഒപ്പം പോരാ​ടും. ആ യുദ്ധ​ത്തോ​ടെ​യാ​യി​രി​ക്കും മഹാകഷ്ടത അവസാ​നി​ക്കു​ന്നത്‌. c (മത്താ. 24:31; വെളി. 16:14, 16) തുടർന്ന്‌ ഭൂമി​യു​ടെ മേലുള്ള ക്രിസ്‌തു​വി​ന്റെ ആയിരം​വർഷ ഭരണം ആരംഭി​ക്കും.—വെളി. 20:6.

കോടി​ക്ക​ണ​ക്കി​നു വർഷം യഹോ​വ​യെ​ക്കു​റിച്ച്‌ പഠിച്ച്‌ കഴിയു​മ്പോൾ നിങ്ങൾക്ക്‌ യഹോ​വ​യോട്‌ എത്ര അടുപ്പം തോന്നും? (11-ാം ഖണ്ഡിക കാണുക)

11. നിത്യ​ജീ​വൻ ലഭിക്കു​മ്പോൾ നിങ്ങൾക്ക്‌ എന്തിനുള്ള അവസരം തുറന്നു​കി​ട്ടും? (ചിത്ര​വും കാണുക.)

11 ഇനി, ആയിരം വർഷത്തി​നു ശേഷമുള്ള ജീവി​ത​ത്തെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കുക. ബൈബിൾ പറയു​ന്നതു നമ്മുടെ സ്രഷ്ടാ​വായ ദൈവം “നിത്യ​ത​പോ​ലും മനുഷ്യ​രു​ടെ ഹൃദയ​ത്തിൽ വെച്ചി​രി​ക്കു​ന്നു” എന്നാണ്‌. (സഭാ. 3:11) നിത്യ​ജീ​വൻ കിട്ടി​ക്ക​ഴി​യു​മ്പോ​ഴുള്ള നിങ്ങളു​ടെ ജീവി​ത​വും യഹോ​വ​യു​മാ​യുള്ള ബന്ധവും എങ്ങനെ​യു​ള്ള​താ​യി​രി​ക്കും? യഹോ​വ​യോട്‌ അടുത്തു ചെല്ലു​വിൻ എന്ന പുസ്‌ത​ക​ത്തി​ലെ 319-ാം പേജിൽ നമ്മളെ ആവേശം കൊള്ളി​ക്കുന്ന ഈ വാക്കുകൾ കാണാം: “നൂറു​ക​ണ​ക്കിന്‌, ആയിര​ക്ക​ണ​ക്കിന്‌, ദശലക്ഷ​ക്ക​ണ​ക്കിന്‌, ശതകോ​ടി​ക്ക​ണ​ക്കി​നു വർഷം​തന്നെ ജീവിച്ചു കഴിയു​മ്പോൾ യഹോ​വയെ ഇപ്പോ​ഴ​ത്തേ​തി​നെ​ക്കാൾ എത്രയോ മെച്ചമാ​യി നാം അറിയും. എന്നാൽ അപ്പോ​ഴും അസംഖ്യം അത്ഭുത കാര്യങ്ങൾ ഇനിയും പഠിക്കാ​നു​ണ്ടെന്നു നമുക്കു തോന്നും. . . . നിത്യ​ജീ​വി​തം സങ്കൽപ്പി​ക്കാൻ പോലും കഴിയാ​ത്ത​വി​ധം അർഥവ​ത്തും വൈവി​ധ്യ​മാർന്ന​തും ആയിരി​ക്കും—നാം യഹോ​വ​യോട്‌ കൂടുതൽ അടുത്തു​കൊ​ണ്ടി​രി​ക്കും എന്നതാ​യി​രി​ക്കും അതിന്റെ ഏറ്റവും പ്രതി​ഫ​ല​ദാ​യ​ക​മായ സവി​ശേഷത.” എന്നാൽ അതിനു മുമ്പുള്ള ഈ സമയത്ത്‌ ദൈവ​വ​ചനം പഠിക്കു​ന്ന​തിൽ തുടരു​ന്നെ​ങ്കിൽ വേറെ എന്തുകൂ​ടെ നമുക്കു മനസ്സി​ലാ​ക്കാ​നാ​കും?

സ്വർഗ​ത്തി​ലെ കാര്യ​ങ്ങ​ളി​ലേക്ക്‌ എത്തി​നോ​ക്കു​ക

12. നമുക്ക്‌ എങ്ങനെ സ്വർഗ​ത്തി​ലെ കാര്യ​ങ്ങ​ളി​ലേക്ക്‌ എത്തി​നോ​ക്കാം? ഒരു ഉദാഹ​രണം പറയുക.

12 “ഉയരങ്ങ​ളിൽ” യഹോ​വ​യു​ടെ സന്നിധി​യി​ലാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യുള്ള ഒരു അനുഭ​വ​മാ​ണെന്നു ബൈബിൾ കുറെ​യൊ​ക്കെ വിവരി​ക്കു​ന്നുണ്ട്‌. (യശ. 33:5) യഹോ​വ​യെ​ക്കു​റി​ച്ചും യഹോ​വ​യു​ടെ സംഘട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗ​ത്തെ​ക്കു​റി​ച്ചും ഉള്ള അത്ഭുത​പ്പെ​ടു​ത്തുന്ന പല വിവര​ങ്ങ​ളും ബൈബി​ളിൽ കാണാം. (യശ. 6:1-4; ദാനി. 7:9, 10; വെളി. 4:1-6) ഉദാഹ​ര​ണ​ത്തിന്‌, ‘സ്വർഗം തുറക്കു​ക​യും യഹസ്‌കേൽ ദിവ്യ​ദർശ​നങ്ങൾ കണ്ടുതു​ട​ങ്ങു​ക​യും’ ചെയ്‌ത​പ്പോ​ഴത്തെ ഭയാദ​രവ്‌ ഉണർത്തുന്ന ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ യഹസ്‌കേ​ലി​ന്റെ പുസ്‌ത​ക​ത്തിൽനിന്ന്‌ നമുക്കു വായി​ക്കാം.—യഹ. 1:1.

13. യേശു സ്വർഗ​ത്തി​ലി​രുന്ന്‌ ചെയ്യു​ന്ന​താ​യി എബ്രായർ 4:14-16-ൽ പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽ നിങ്ങൾ ഏറ്റവും വിലമ​തി​ക്കു​ന്നത്‌ എന്താണ്‌?

13 നമ്മുടെ രാജാ​വും സഹതാപം ഉള്ള മഹാപു​രോ​ഹി​ത​നും എന്ന നിലയിൽ യേശു സ്വർഗ​ത്തിൽ ഇരുന്ന്‌ നമുക്കു​വേണ്ടി എന്താണു ചെയ്യു​ന്നത്‌ എന്നതി​നെ​ക്കു​റി​ച്ചും ചിന്തി​ക്കുക. നമുക്കു യേശു​വി​ലൂ​ടെ പ്രാർഥ​ന​യിൽ ദൈവ​ത്തി​ന്റെ ‘അനർഹ​ദ​യ​യു​ടെ സിംഹാ​സ​നത്തെ സമീപി​ക്കാ​നും ആവശ്യ​മുള്ള സമയത്തു​തന്നെ കരുണ​യ്‌ക്കും’ സഹായ​ത്തി​നും വേണ്ടി അപേക്ഷി​ക്കാ​നും കഴിയും. (എബ്രായർ 4:14-16 വായി​ക്കുക.) യഹോ​വ​യും യേശു​വും നമുക്കു​വേണ്ടി ഇതുവരെ ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഇപ്പോൾ സ്വർഗ​ത്തി​ലി​രുന്ന്‌ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ചിന്തി​ക്കാ​തെ ഒരു ദിവസം​പോ​ലും കടന്നു​പോ​കാൻ നമ്മൾ അനുവ​ദി​ക്ക​രുത്‌. അവർ കാണിച്ച ആ സ്‌നേഹം നമ്മുടെ ഹൃദയത്തെ ആഴത്തിൽ തൊടു​മ്പോൾ ഉത്സാഹ​ത്തോ​ടെ ദൈവ​സേ​വനം ചെയ്യാൻ അതു നമ്മളെ പ്രേരി​പ്പി​ക്കും.—2 കൊരി. 5:14, 15.

യഹോ​വ​യു​ടെ സാക്ഷി​ക​ളാ​കാ​നും ക്രിസ്‌തു​ശി​ഷ്യ​രാ​കാ​നും മറ്റുള്ള​വരെ സഹായി​ച്ച​തി​നെ​ക്കു​റിച്ച്‌ പുതിയ ലോക​ത്തിൽവെച്ച്‌ ചിന്തി​ക്കു​മ്പോൾ നിങ്ങളു​ടെ സന്തോഷം എത്ര വലുതാ​യി​രി​ക്കും! (14-ാം ഖണ്ഡിക കാണുക)

14. യഹോ​വ​യോ​ടും യേശു​വി​നോ​ടും നന്ദിയു​ള്ള​വ​രാ​ണെന്നു തെളി​യി​ക്കാൻ നമുക്കു ചെയ്യാ​നാ​കുന്ന ഒരു കാര്യം എന്താണ്‌? (ചിത്ര​ങ്ങ​ളും കാണുക.)

14 യഹോ​വ​യോ​ടും യേശു​വി​നോ​ടും നന്ദിയു​ള്ള​വ​രാ​ണെന്നു തെളി​യി​ക്കാ​നുള്ള ഏറ്റവും നല്ലൊരു വിധമാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​കാ​നും ക്രിസ്‌തു​വി​ന്റെ ശിഷ്യ​രാ​യി​ത്തീ​രാ​നും മറ്റുള്ള​വരെ സഹായി​ക്കുക എന്നത്‌. (മത്താ. 28:19, 20) അതാണ്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ചെയ്‌തത്‌. “എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടണ​മെ​ന്നും അവർ സത്യത്തി​ന്റെ ശരിയായ അറിവ്‌ നേടണ​മെ​ന്നും ആണ്‌” യഹോവ ആഗ്രഹി​ക്കു​ന്ന​തെന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. (1 തിമൊ. 2:3, 4) അതു​കൊണ്ട്‌ കഴിയു​ന്നത്ര ആളുകളെ സഹായി​ക്കാൻവേണ്ടി അദ്ദേഹം ശുശ്രൂ​ഷ​യിൽ കഠിനാ​ധ്വാ​നം ചെയ്‌തു. എങ്ങനെ​യെ​ങ്കി​ലും ‘ചിലരെ നേടുക’ എന്നതാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ ലക്ഷ്യം.—1 കൊരി. 9:22, 23.

ദൈവ​വ​ചനം ആഴത്തിൽ പഠിക്കു​ന്ന​തിൽ സന്തോഷം കണ്ടെത്തുക

15. സങ്കീർത്തനം 1:2 അനുസ​രിച്ച്‌ ഏതു കാര്യം നിങ്ങൾക്കു സന്തോഷം തരും?

15 ‘യഹോ​വ​യു​ടെ നിയമ​ത്തിൽ ആനന്ദി​ക്കു​ക​യും രാവും പകലും അതു മന്ദസ്വ​ര​ത്തിൽ വായി​ക്കു​ക​യും’ ചെയ്യുന്ന വ്യക്തി​ക്കാ​യി​രി​ക്കും ജീവി​ത​ത്തിൽ സന്തോ​ഷ​വും വിജയ​വും കിട്ടു​ക​യെന്നു സങ്കീർത്ത​ന​ക്കാ​രൻ എഴുതി. (സങ്കീ. 1:1-3) ഈ വാക്യ​ത്തെ​ക്കു​റിച്ച്‌ ജോസഫ്‌ റോഥർഹാം എന്ന ബൈബിൾ പരിഭാ​ഷകൻ, സങ്കീർത്ത​നങ്ങൾ—ഒരു പഠനം (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ പറഞ്ഞത്‌, “ദൈവ​ത്തി​ന്റെ മാർഗ​നിർദേശം വളരെ​യ​ധി​കം ആഗ്രഹി​ക്കുന്ന ഒരാൾ അതു കണ്ടെത്താ​നും പഠിക്കാ​നും അതെക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കാ​നും ശ്രമി​ക്കും” എന്നാണ്‌. അദ്ദേഹം ഇങ്ങനെ​യും കൂട്ടി​ച്ചേർത്തു: “ആരെങ്കി​ലും ഒരു ദിവസം ബൈബിൾ വായി​ച്ചി​ല്ലെ​ങ്കിൽ അദ്ദേഹ​ത്തി​ന്റെ ആ ദിവസം പാഴാ​യി​പ്പോ​യി.” ബൈബിൾ പറയുന്ന കാര്യ​ങ്ങ​ളു​ടെ വിശദാം​ശങ്ങൾ പഠിക്കു​ക​യും അവ പരസ്‌പരം എങ്ങനെ​യാ​ണു ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്‌താൽ നിങ്ങളു​ടെ ബൈബിൾപ​ഠനം നല്ല രസമാ​യി​രി​ക്കും. ഇങ്ങനെ ദൈവ​വ​ചനം ആഴത്തിൽ പഠിക്കു​ന്ന​തി​ന്റെ സന്തോഷം അനുഭ​വി​ച്ച​റി​യുക.

16. അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

16 തന്റെ വചനത്തി​ലൂ​ടെ യഹോവ നമ്മളെ പഠിപ്പി​ക്കുന്ന മനോ​ഹ​ര​മായ സത്യങ്ങൾ നമുക്കു മനസ്സി​ലാ​ക്കാൻ പറ്റാത്ത​വയല്ല. ആഴത്തിൽ പഠിക്കേണ്ട മറ്റൊരു ബൈബിൾസ​ത്യ​ത്തെ​ക്കു​റി​ച്ചാണ്‌ അടുത്ത ലേഖനം വിവരി​ക്കു​ന്നത്‌. പൗലോസ്‌ എബ്രാ​യർക്ക്‌ എഴുതിയ കത്തിൽ വിവരി​ച്ചി​രി​ക്കുന്ന യഹോ​വ​യു​ടെ മഹനീ​യ​മായ ആത്മീയാ​ല​യ​ത്തെ​ക്കു​റി​ച്ചാണ്‌ അത്‌. അതെക്കു​റിച്ച്‌ ആഴത്തിൽ പഠിക്കു​ന്നതു നിങ്ങൾക്കു സന്തോഷം പകരട്ടെ.

ഗീതം 94 ദൈവ​വ​ച​ന​ത്തി​നായ്‌ നന്ദിയു​ള്ള​വർ

a ബൈബിൾ പഠിക്കു​ന്നതു ജീവി​ത​ത്തിൽ എന്നും സന്തോഷം തരുന്ന ഒരു കാര്യ​മാണ്‌. അതിലൂ​ടെ നമുക്ക്‌ ഒരുപാ​ടു പ്രയോ​ജ​നങ്ങൾ കിട്ടുന്നു. കൂടാതെ സ്വർഗീ​യ​പി​താ​വി​നോ​ടു കൂടുതൽ അടുക്കാൻ അതു സഹായി​ക്കു​ക​യും ചെയ്യും. ദൈവ​വ​ച​ന​ത്തി​ന്റെ “വീതി​യും നീളവും ഉയരവും ആഴവും” പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയു​മെന്ന്‌ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും.

b 2022 ജൂലൈ ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ആദ്യത്തെ പ്രവചനം, നമുക്ക്‌ അത്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?” എന്ന ലേഖനം കാണുക.

c പെട്ടെന്നുതന്നെ നടക്കാ​നി​രി​ക്കുന്ന അസാധാ​ര​ണ​മായ സംഭവ​ങ്ങൾക്കു​വേണ്ടി എങ്ങനെ ഒരുങ്ങാ​മെന്നു മനസ്സി​ലാ​ക്കാൻ ദൈവ​രാ​ജ്യം ഭരിക്കു​ന്നു! എന്ന പുസ്‌ത​ക​ത്തി​ന്റെ പേ. 228 കാണുക.