വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൂടുതൽ പഠിക്കാ​നാ​യി . . .

കൂടുതൽ പഠിക്കാ​നാ​യി . . .

ഗ്രാഹ്യ​ത്തിൽ വന്ന ഏറ്റവും പുതിയ മാറ്റങ്ങൾപോ​ലും കണ്ടെത്താ​നും പഠിക്കാ​നും നമുക്ക്‌ എന്തു ചെയ്യാം?

വളരെ ആവേശം നിറഞ്ഞ ഒരു സമയത്താ​ണു നമ്മൾ ജീവി​ക്കു​ന്നത്‌. കാരണം, യഹോവ ഇപ്പോൾ മുമ്പ​ത്തേ​തി​ലും അധിക​മാ​യി പുതി​യ​പു​തിയ ബൈബിൾസ​ത്യ​ങ്ങൾ നമുക്കു വെളി​പ്പെ​ടു​ത്തി​ത്ത​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. (ദാനി. 12:4) പക്ഷേ ബൈബിൾസ​ത്യ​ങ്ങ​ളു​ടെ വിശദീ​ക​ര​ണ​ത്തിൽ വരുന്ന ഓരോ മാറ്റവു​മാ​യി അപ്പപ്പോൾത്തന്നെ പരിച​യ​ത്തി​ലാ​കു​ന്നത്‌ അത്ര എളുപ്പ​മ​ല്ലെന്നു ചില​പ്പോൾ നമുക്കു തോന്നി​യേ​ക്കാം. അങ്ങനെ​യെ​ങ്കിൽ ഈ മാറ്റങ്ങ​ളും അതിന്റെ വിശദീ​ക​ര​ണ​ങ്ങ​ളും നമുക്ക്‌ എവിടെ കണ്ടെത്താം?

യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി​യിൽ ഇത്തരത്തിൽ വന്ന മാറ്റങ്ങൾ വിഷയ​മ​നു​സ​രിച്ച്‌ കൊടു​ത്തി​ട്ടുണ്ട്‌. അവ കണ്ടെത്താൻ “യഹോ​വ​യു​ടെ സാക്ഷികൾ” എന്ന തലക്കെ​ട്ടി​നു കീഴി​ലുള്ള “വീക്ഷണ​ങ്ങ​ളും വിശ്വാ​സ​ങ്ങ​ളും” എന്ന ഭാഗത്ത്‌ “നമ്മുടെ വിശ്വാ​സങ്ങൾ സംബന്ധിച്ച വിശദീ​ക​രണം” എന്നതു നോക്കുക. അല്ലെങ്കിൽ വാച്ച്‌ടവർ ലൈ​ബ്ര​റി​യി​ലോ വാച്ച്‌ടവർ ഓൺലൈൻ ലൈ​ബ്ര​റി​യി​ലോ തിരയുക എന്ന ഭാഗത്ത്‌ “നമ്മുടെ വിശ്വാ​സങ്ങൾ സംബന്ധിച്ച വിശദീ​ക​രണം” എന്ന്‌ ഉദ്ധരണി​ച്ചി​ഹ്ന​ങ്ങ​ളോ​ടൊ​പ്പം ടൈപ്പ്‌ ചെയ്യുക.

നിങ്ങളു​ടെ വ്യക്തി​പ​ര​മായ പഠനത്തിൽ ഇത്തരത്തിൽ അടുത്ത കാലത്ത്‌ വന്ന ഒരു മാറ്റ​ത്തെ​ക്കു​റിച്ച്‌ പഠിക്കാൻ ലക്ഷ്യം വെക്കരു​തോ? ആ വിഷയ​ത്തെ​ക്കു​റിച്ച്‌ വന്ന പൊരു​ത്ത​പ്പെ​ടു​ത്തൽ എന്താ​ണെ​ന്നും അതിനുള്ള തിരു​വെ​ഴു​ത്തു​കാ​ര​ണങ്ങൾ എന്തൊ​ക്കെ​യാ​ണെ​ന്നും കണ്ടെത്തുക.